Content | മാഞ്ചസ്റ്റർ : പ്രമുഖ വചനപ്രഘോഷകനും രോഗശാന്തി ശുശ്രൂഷകനുമായ സ്റ്റീവ് ലെവാരി സെഹിയോൻ അഭിഷേകാഗ്നി മിനിസ്‌ട്രിയുമായി ചേർന്നു നയിക്കുന്ന ഹോളി സ്പിരിറ്റ് ഈവനിങ് നാളെ സാൽഫോർഡിൽ നടക്കും . നാളെ വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെ സാൽഫോർഡ് സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളിയിലാണ് പൂർണമായും ഇംഗ്ലീഷിലുള്ള ഈ ധ്യാനം നടക്കുന്നത്.
റവ .ഫാ.സോജി ഓലിക്കൽ നയിക്കുന്ന സെഹിയോൻ ടീം ലോകസുവിശേഷവത്കരണത്തിനായി ഇതര മിനിസ്‌ട്രികളോടും ശുശ്രൂഷകളോടും ചേർന്ന് ലോകവ്യാപകമായി വിവിധ ഭാഷാ ദേശക്കാർക്കായി നടത്തിക്കൊണ്ടിരിക്കുന്ന അഭിഷേകാഗ്നി മിനിസ്‌ട്രി ശുശ്രൂഷകളുടെ ഭാഗമായി നടത്തപ്പെടുന്ന ഹോളി സ്പിരിറ്റ് ഈവനിങ് ഇന്ന് അനേകർക്ക് ദൈവികാനുഭവം പകരുന്ന വേദിയായി മാറിക്കൊണ്ടിരിക്കുന്നു. വചന പ്രഘോഷണം , വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവയും ധ്യാനത്തിന്റെ ഭാഗമാകും. പരിശുദ്ധാത്മ അഭിഷേകം നിറയുന്ന നാളത്തെ ഈ സായാഹ്ന ശുശ്രൂഷയിലേക്ക് സംഘാടകർ ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .
#{red->n->n->അഡ്രസ്സ്: }#
സെന്റ് പീറ്റർ & സെന്റ് പോൾ ചർച്ച് <br>പാർക്ക് റോഡ് <br>സാൽഫോർഡ് <br>M68JR
#{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# <br> രാജു ചെറിയാൻ 0744360066.
|