Content | ഷാര്‍ജ: ഈദിന്റെ ആദ്യ അവധി ദിനത്തിൽ കരിസ്മാറ്റിക്ക് സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി യു എ ഇ കരിസ്‌മാറ്റിക്ക് ശുശ്രൂഷകളുടെ നേതൃ സ്ഥാനത്തുണ്ടായിരുന്നവരുടെയും ഇപ്പോൾ ഉള്ളവരുടെയും സംയുക്ത സംഗമം "തിബേരിയാസ്" ഷാർജ സെന്‍റ് മൈക്കിൾ ദേവാലയത്തിൽ വച്ച് നടത്തപെടുന്നു.
രാവിലെ 8.30 മുതൽ നടത്തപെടുന്ന പ്രസ്തുത സംഗമത്തിൽ റവ.ഫാ ബിജു കൂനൻ വി.സി, ബ്രദര്‍ ജെയിംസ്‌കുട്ടി ചമ്പകുളം എന്നിവർ നയിക്കുന്ന വചന പ്രഘോഷണവും ദിവ്യബലിയും ആരാധനയും ഗാന ശുശ്രൂഷയും ചർച്ചകളും മറ്റും ഉണ്ടായിരിക്കുന്നതാണ്. സംഗമം വൈകീട്ട് 5നു സമാപിക്കും.
എല്ലാ ബിസിസിടി, ബിസിഎസ്‌ടി, സിസിഎസ്‌ടി, മുൻ സിഎസ്‌ടി അംഗങ്ങളും, മിനിസ്ട്രികളുടെ നേതൃത്വ നിരയില്‍ ഉള്ളവർ, മുൻ കോർഡിനേറ്റർസ് തുടങ്ങിയവർ ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് താത്പര്യപ്പെടുന്നു. പങ്കെടുക്കുന്നവർ അതാത് പ്രാർത്ഥനാ കൂട്ടായ്മ കോർഡിനേറ്റർസ് മുഖേന പേരുകൾ രജിസ്റ്റർ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.
|