Contents
Displaying 4951-4960 of 25101 results.
Content:
5239
Category: 9
Sub Category:
Heading: ഷെഫീൽഡ് തിരുനാളിനു ഭക്ത്യാഢംബര തുടക്കം: സമാപനം 25 ന്
Content: ഷെഫീൽഡ്: യുകെ യിലെ മലയാളി തിരുനാൾ ആഘോഷങ്ങളിൽ പ്രസിദ്ധമായ ഷെഫീൽഡിലെ , വി തോമ്മാശ്ലീഹായുടെയും വി . അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ , ഭക്തി നിർഭരമായ തിരുക്കർമങ്ങളോടെ 16 മുതൽ 25 വരെ പത്തുദിവസത്തേക്ക് വിവിധ തിരുക്കർമങ്ങളോടെ നടന്നുവരുന്നു. 2017ജൂൺ 16 വെള്ളിയാഴ്ച്ച ഷെഫീൽഡ് സെന്റ് പാട്രിക് പള്ളിയിൽ വി .അൽഫോൻസാമ്മയുടെ നൊവേനയോടും ആഘോഷമായ തിരുനാൾ കുർബാനയോടും കൂടി ആരംഭിച്ച പത്തു ദിവസത്തെ ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങൾ 25ന് സമാപിക്കും. തിരുനാളിനോടനുബന്ധിച്ച് ജൂൺ 16 മുതൽ 25 വരെ എല്ലാ ദിവസവും വി .കുർബാനയും നൊവേനയും തുടർന്ന് സ്‌നേഹവിരുന്നും സെന്റ് പാട്രിക് പള്ളിയിൽ നടന്നുവരുന്നു. ഷെഫീൽഡിൽ സീറോ മലബാർ മലയാളം വി .കുർബാനയും കുട്ടികൾക്ക് വേദപാഠവും ആരംഭിച്ചിട്ട് 2017 ൽ പത്തുവർഷം പൂർത്തിയാകും. വിവിധ വൈദികർ തിരുനാൾ ദിവസങ്ങളിൽ വിശുദ്ധ കുർബാനയിലും നൊവേനയിലും കാർമ്മികരാകുന്നു. 24 ന് വൈകിട്ട് തിരുനാൾ കുർബാനയും നൊവേന സമാപനവും വി അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് വണക്കം, പാച്ചോർ നേർച്ച എന്നിവയും നടക്കും. 25 ന് വൈകിട്ട് ആഘോഷമായ തിരുനാൾ കുർബാനയ്ക്കു റവ .ഫാ .ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികത്വം വഹിക്കും . ഫാ. സന്തോഷ് വാഴപ്പള്ളി തിരുനാൾ സന്ദേശം നൽകും. ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം , ബാന്റുമേളം, കരിമരുന്ന് , മാജിക് ഷോ , ഗാനമേള എന്നിവയുണ്ടായിരിക്കും . തുടർന്ന് ഷെഫീൽഡിലെ നൂതന മലയാളി സംരംഭം നീലഗിരി റെസ്റ്റോറന്റ് ഒരുക്കുന്ന സ്നേഹവിരുന്നോടുകൂടി രാത്രി 8.30ന് പത്തു ദിവസത്തെ ആഘോഷ പരിപാടികൾ സമാപിക്കും . തിരുനാളിനോടനുബന്ധിച്ചു കുമ്പസാരിക്കുന്നതിനും കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും സൗകര്യമുണ്ടായിരിക്കും . 24 ന് ശനിയാഴ്ച്ച തിരുനാൾ കുമ്പസാരദിനമായിട്ടു (ഇംഗ്ലീഷ് /മലയാളം )നടത്തപ്പെടുന്നതായിരിക്കും. തിരുനാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത് വിശുദ്ധരുടെ മാധ്യസ്ഥം തേടി പ്രാർത്ഥിക്കുവാൻ ചാപ്ലയിൻ റവ.ഫാ. മാത്യു മുളയോലിലും ഇടവകാ സമൂഹവും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ബിജു മാത്യു 07828 283353 #{red->n->n->ദേവാലയത്തിന്റെ അഡ്രസ്സ്: }# ST.PATRICK CATHOLIC CHURCH <br> 851 BARNSLEY ROAD <br> SHEFFIELD <br> S5 0QF
Image: /content_image/Events/Events-2017-06-22-07:05:22.jpg
Keywords:

5240
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ഡയസിനു വിട: ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മുംബൈ അതിരൂപതയുടെ മുന്‍ ആര്‍ച്ച് ബിഷപ്പും സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ടുമായിരുന്ന കര്‍ദ്ദിനാള്‍ ഇവാന്‍ ഡയസിന്‍റെ മൃതശരീരം വത്തിക്കാനില്‍ സംസ്കരിച്ചു. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3 മണിക്ക് ശുശ്രൂഷകള്‍ ആരംഭിച്ചു. ദിവ്യബലിക്കുശേഷമുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് ഫ്രാന്‍സിസ് പാപ്പ കാര്‍മ്മികത്വം വഹിച്ചു. കര്‍ദ്ദിനാള്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പരേതനുവേണ്ടി സമൂഹബലി അര്‍പ്പിക്കപ്പെട്ടത്. ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ തലവനായിരുന്നുകൊണ്ട് കര്‍ദ്ദിനാള്‍ ഇവാന്‍ ആഗോളസഭയ്ക്കു നല്കിയിട്ടുള്ള സേവനങ്ങള്‍ അവിസ്മരണീയമെന്നും പാപ്പാ മുംബൈ അതിരൂപതയ്ക്ക് അയച്ച അനുശോചന സന്ദേശത്തില്‍ പ്രസ്താവിച്ചു. ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേരുമെന്നുള്ള പ്രത്യാശയോടെ കര്‍ദ്ദിനാള്‍ ഡയസിന്‍റെ ദേഹവിയോഗത്തില്‍ വേദനിക്കുന്നവരോടൊപ്പം പങ്കുചേരുന്നുവെന്നും പ്രാര്‍ത്ഥന നേരുന്നുവെന്നും പാപ്പ പറഞ്ഞു. അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അനുശോചനസന്ദേശം ഉപസംഹരിച്ചത്. നിലവിലെ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും തിരുവനന്തപുരം മലങ്കര അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, ആഗ്ര അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട് ഡിസൂസ, വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പൂനെ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് തോമസ് ഡാബ്രെ എന്നിവര്‍ ഭാരതത്തെ പ്രതിനിധീകരിച്ച് അന്തിമോപചാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-06-22-08:25:00.jpg
Keywords: ഡയ

5241
Category: 1
Sub Category:
Heading: മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയെ ബിഷപ്പ് ജോസഫ് അബ്സി നയിക്കും
Content: ലെബനോന്‍: മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി ബിഷപ്പ് ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടു. ലെബനോനിലെ അലേയിലുള്ള എയിന്‍ ടെരേസില്‍ കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച സിനഡിലാണ് 71 വയസ്സുള്ള ബിഷപ്പ് ജോസഫ് അബ്സി പുതിയ പാത്രിയാര്‍ക്കീസായി തിരഞ്ഞെടുക്കപ്പെട്ടത്. 2007 മുതല്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ ഡമാസ്കസ് രൂപതയിലെ പാത്രിയാര്‍ക്കീസ് വികാരിയായി സേവനം ചെയ്തുവരികെയാണ് അദ്ദേഹത്തിന് പുതിയ ദൗത്യം ലഭിക്കുന്നത്. മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പാത്രിയാര്‍ക്കീസായിരിന്ന ഗ്രിഗറി ലാഹം III-ന്റെ രാജി ഫ്രാന്‍സിസ് പാപ്പാ സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. ഇക്കഴിഞ്ഞ മെയ് 6നു ആണ് അദ്ദേഹം രാജി കത്ത് കൈമാറിയത്. സഭയെ അനുരജ്ഞനത്തിന്റെ പാതയില്‍ നയിക്കുവാനും പീഡനമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമേകാനുമുള്ള ദൗത്യമാണ് പുതിയ പാത്രിയാര്‍ക്കീസിനുള്ളത്. 1946- ജൂണ്‍ 20നു സിറിയയിലെ ഡമാസ്കസിലാണ് ജോസഫ് അബ്സി ജനിച്ചത്. 1973-ല്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച ജോസഫ് അബ്സി സെന്റ് പോള്‍സ് മിഷണറി സൊസൈറ്റിയുടെ ചാപ്ലൈന്‍ ആയി നിയമിതനായി. 2001-ല്‍ ഗ്രീസിലെ ടാര്‍സസിലെ ടൈറ്റുലര്‍ മെത്രാപ്പോലീത്തയായും, മെല്‍ക്കൈറ്റ് പാത്രിയാര്‍ക്കേറ്റിലെ ക്യൂരിയല്‍ മെത്രാനായും, സഹായ മെത്രാനായും ഇദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. സിറിയയിലെ കാരിത്താസിന്റെ പ്രവര്‍ത്തനങ്ങളില്‍ വളരെ സജീവ സാന്നിധ്യമാണ് നിയുക്ത പാത്രിയാര്‍ക്കീസ്. ഇദ്ദേഹത്തിനു ലെബനന്‍ പൗരത്വവും ഉണ്ട്. ജോര്‍ദാന്‍, ലെബനന്‍, സിറിയ എന്നിവിടങ്ങളിലായി ഏതാണ്ട് 1.2 ദശലക്ഷത്തോളം വിശ്വാസികള്‍ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭക്കുണ്ട്. ഓസ്ട്രേലിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലും ഇവരുടെ സാന്നിധ്യം ശ്രദ്ധേയമാണ്.
Image: /content_image/TitleNews/TitleNews-2017-06-22-09:21:20.jpg
Keywords: കത്തോലിക്ക

5242
Category: 1
Sub Category:
Heading: കാനഡയിലെ ക്രിസ്ത്യന്‍ സ്കൂളില്‍ ബൈബിള്‍ പഠിപ്പിക്കുന്നതിന് വിലക്ക്
Content: ഒട്ടാവ: കാനഡയിലെ അല്‍ബെര്‍ട്ടായിലുള്ള കോണര്‍സ്റ്റോണ്‍ ക്രിസ്റ്റ്യന്‍ അക്കാദമി സ്കൂളില്‍ ബൈബിള്‍ ഭാഗങ്ങള്‍ പഠിപ്പിക്കുന്നതില്‍ നിന്നും വിലക്കി. ബാറ്റില്‍ റിവര്‍ സ്കൂള്‍ ഡിവിഷന്‍ (ബിആര്‍എസ്‌ഡി) ചെയര്‍മാനായ ലോറി സ്കോറിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ആളുകളെ അപകീര്‍ത്തിപ്പെടുത്തും വിധത്തിലുള്ള വിശുദ്ധ ലിഖിത ഭാഗങ്ങള്‍ സ്കൂളില്‍ വായിക്കുകയോ പഠിപ്പിക്കുകയോ ചെയ്യരുതെന്ന നിര്‍ദ്ദേശമാണ് കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ അധികൃതര്‍ക്ക് കിട്ടിയിരിക്കുന്നത്. സ്വവര്‍ഗ്ഗഭോഗത്തിനെതിരെയുള്ള ബൈബിള്‍ വാക്യങ്ങള്‍ അധികാരികളില്‍ അലോസരമുണ്ടാക്കിയിട്ടുണ്ടെന്നാണ് ഇതില്‍ നിന്ന്‍ വ്യക്തമാകുന്നത്. കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കുട്ടികള്‍ക്കായി നല്‍കിയ ചെറുപുസ്തകത്തില്‍ ചില ബൈബിള്‍ വാക്യങ്ങള്‍ ചേര്‍ത്തിരുന്നു. ഇത് മനുഷ്യാവകാശപരമായ നിയമങ്ങള്‍ക്ക് യോജിക്കുന്നതല്ല എന്നാണ് ബിആര്‍എസ്‌ഡി കമ്മീഷന്റെ നിലപാട്. ആളുകളുടെ ലൈംഗീക ഇഷ്ടാനിഷ്ടങ്ങളെ ഹനിക്കുന്ന രീതിയിലുള്ള അധ്യാപനം ശരിയായ കാര്യമല്ലായെന്ന് ലോറി സ്കോര്‍ പറഞ്ഞു. അതേസമയം ബൈബിള്‍ വാക്യങ്ങളെ സ്കൂള്‍ ഡിവിഷന്‍ കമ്മീഷന്‍ സെന്‍സര്‍ ചെയ്യുമോ എന്ന ആശങ്ക കോര്‍ണര്‍സ്റ്റോണ്‍ അക്കാദമിയുടെ ചെയര്‍വുമണായ ഡിയന്നാ മാര്‍ഗേല്‍ പ്രകടിപ്പിച്ചു. “അസന്‍മാര്‍ഗ്ഗികളും, വിഗ്രഹാരാധകരും, വ്യഭിചാരികളും, സ്വവര്‍ഗ്ഗഭോഗികളും സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല” (1 കോറിന്തോസ് 6:9) എന്ന സുവിശേഷ ഭാഗം ഈ വര്‍ഷം ആരംഭത്തില്‍ സ്കൂള്‍ ഡിവിഷന്റെ ഇടപെടല്‍ നിമിത്തം കോര്‍ണര്‍സ്റ്റോണിന് തങ്ങളുടെ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്യേണ്ടതായി വന്നിരുന്നു. സമ്മര്‍ദ്ധത്തെ തുടര്‍ന്നു സ്കൂളിന്റെ മതിലില്‍ എഴുതിയിരുന്ന ‘നിത്യത’യെക്കുറിച്ചുള്ള സുവിശേഷഭാഗങ്ങളും നീക്കം ചെയ്യാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. അതേ സമയം കോര്‍ണര്‍സ്റ്റോണ്‍ സ്കൂളധികൃതര്‍ നിയമോപദേശത്തിനായി ജസ്റ്റിസ് സെന്റര്‍ ഫോര്‍ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഫ്രീഡവുമായി ബന്ധപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ വിശ്വാസങ്ങളും, തത്വങ്ങളും അനുസരിച്ചു ഏത് സ്കൂളില്‍ വേണമെങ്കിലും കുട്ടികളെ വിടുവാനുള്ള അവകാശം മാതാപിതാക്കള്‍ക്ക് ഉണ്ടെന്നും അതിനാല്‍ കോര്‍ണര്‍സ്റ്റോണിനു തങ്ങളുടെ ക്രിസ്ത്യന്‍ മൂല്യങ്ങള്‍ പഠിപ്പിക്കുവാനുള്ള അവകാശം ഉണ്ടെന്നും സമിതിയുടെ പ്രസിഡന്റായ ജോണ്‍ കാര്‍പ്പി പറഞ്ഞു. സംഭവം കാനഡായിലെ എല്ലാ സ്കൂളിനേയും ബാധിക്കുന്ന ഒരു വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ ഗ്രേഡ് 12 വരെ 160-ഓളം കുട്ടികള്‍ പഠിക്കുന്ന കോര്‍ണര്‍സ്റ്റോണ്‍ സ്കൂള്‍ കനേഡിയന്‍ ഗവണ്‍മെന്റിന്റെ ധനസഹായത്താലാണ് പ്രവര്‍ത്തിക്കുന്നത്. 2009-ലാണ് സ്കൂള്‍ സര്‍ക്കാര്‍ ധനസഹായം ലഭിക്കുന്ന ഡിവിഷനില്‍ ചേരുന്നത്.
Image: /content_image/TitleNews/TitleNews-2017-06-22-11:10:32.jpg
Keywords: കാനഡ

5243
Category: 6
Sub Category:
Heading: യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും അനന്തമായ കരുണ പ്രവഹിച്ചുകൊണ്ടിരിക്കുന്നു
Content: "എന്നാൽ, പടയാളികളിലൊരുവൻ അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി. ഉടനെ അതിൽ നിന്നു രക്തവും വെള്ളവും പുറപ്പെട്ടു" (യോഹ 19:34) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 7}# <br> നാം എന്തിനുവേണ്ടിയാണ് യേശുക്രിസ്തുവിൽ വിശ്വസിക്കുകയും ദൈവകല്പനകൾ അനുസരിക്കുകയും ചെയ്യുന്നത്? അത് ശിക്ഷയെപ്പറ്റിയുള്ള ഭയംമൂലമാണെങ്കിൽ നാം അടിമകളുടെ സ്ഥാനത്താണ്. അത് പ്രതിഫലം ആഗ്രഹിച്ചുകൊണ്ടാണെങ്കിൽ നാം കൂലിവേലക്കാരനെപ്പോലെയാണ്. എന്നാൽ നന്മയ്ക്കു വേണ്ടിയും ദൈവത്തോടുള്ള സ്നേഹത്തെപ്രതിയും ആണെങ്കിൽ നമ്മൾ ദൈവമക്കളുടെ സ്ഥാനത്താണ്. എങ്ങനെയാണ് ഈ സ്നേഹം നമ്മുക്കു ലഭിക്കുക? അതിന് ഒറ്റ മാർഗ്ഗമേയുള്ളൂ; ഈശോയുടെ തിരുഹൃദയത്തിൽ ആശ്രയിക്കുക. ലോകരക്ഷകന്റെ മനുഷ്യാവതാരം, പീഡാസഹനം, മരണം, ഉത്ഥാനം എന്നിവയിലൂടെ ലോകത്തിനു വെളിവാക്കപ്പെട്ട ദൈവീക കാരുണ്യത്തിന്റെ സിംഹാസനമാണ് യേശുവിന്റെ തിരുഹൃദയം. “ബൈബിളിന്റെ ഭാഷയില്‍ 'ഹൃദയം' എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ഒരു വ്യക്തിയുടെ വികാരങ്ങളും, വിചാരങ്ങളും സ്ഥിതിചെയ്യുന്ന കേന്ദ്രഭാഗത്തെയാണ്. രക്ഷകന്റെ ഹൃദയത്തോടുള്ള ഭക്തിയിലൂടെ മനുഷ്യവംശത്തോടുള്ള ദൈവത്തിന്റെ അളവില്ലാത്ത സ്നേഹത്തേയും, ലോകം മുഴുവനുമുള്ള സകലരുടേയും മോക്ഷത്തിനുവേണ്ടിയുള്ള അവന്റെ ആഗ്രഹവും, അവന്റെ അനന്തമായ കാരുണ്യത്തേയുമാണ് നാം ആദരിക്കുന്നത്" (ബെനഡിക്ട് പതിനാറാമൻ മാർപാപ്പ, 5 June 2005). ഇരുപതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ ഫൗസ്റ്റീനക്ക്, തന്റെ ഹൃദയത്തിൽ നിന്നും ഒഴുകുന്ന അനന്തമായ കരുണയെക്കുറിച്ച് കർത്താവ് ഇപ്രകാരം വെളിപ്പെടുത്തി. “കരുണയുടെ ജീവനുള്ള ഉറവിടമെന്ന നിലയില്‍ എന്റെ ഹൃദയം തുറന്നിരിക്കുന്നു, അപാരമായ ആത്മവിശ്വാസത്തോട് കൂടി ഈ കരുണയുടെ കടലിനെ സമീപിക്കുന്ന എല്ലാവർക്കും പുതുജീവന്‍ ലഭിക്കും, പാപികള്‍ക്ക് മോചനം ലഭിക്കുകയും, നന്മയില്‍ ശക്തിപ്പെടുകയും ചെയ്യും. എന്റെ കാരുണ്യത്തില്‍ വിശ്വസിക്കുന്നവരുടെ ആത്മാക്കളില്‍ അവരുടെ മരണസമയത്ത് ഞാന്‍ ദൈവീക സമാധാനം നിറക്കും. ആയതിനാല്‍ എന്റെ മകളേ, എന്റെ കരുണയോടുള്ള ഭക്തി പ്രചരിപ്പിക്കുന്നത് തുടരുക. പാപികളോട് എന്റെ അതിരുകളില്ലാത്ത കരുണയെക്കുറിച്ചും, അനുകമ്പയെ കുറിച്ചും പറയുകയാണെങ്കില്‍ അവരുടെ ഹൃദയങ്ങൾ മാനസാന്തരപ്പെടുമെന്ന്പുരോഹിതരോട് പറയുക. എന്റെ കരുണയെക്കുറിച്ച് പ്രഘോഷിക്കുകയും, പുകഴ്ത്തുകയും ചെയ്യുന്ന പുരോഹിതര്‍ക്ക് ഞാന്‍ അത്ഭുതകരമായ ശക്തിയും, അവരുടെ വാക്കുകളില്‍ സാന്ത്വനവും നല്‍കും, കൂടാതെ അവര്‍ സംസാരിക്കുന്ന ഹൃദയങ്ങളെ ഞാന്‍ പരിവര്‍ത്തനം ചെയ്യിക്കുകയും ചെയ്യും” (Book 5,21 January 1938). യേശുവിന്റെ തിരുഹൃദയത്തോടുള്ള ഭക്തി പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ് വിശുദ്ധ കുര്‍ബ്ബാനയും, ദിവ്യകാരുണ്യ ആരാധനയും. കാരണം വിശുദ്ധ കുര്‍ബ്ബാനയില്‍ യേശു സന്നിഹിതനാണ്, കൂടാതെ അവിടുന്ന് തന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണാമയമായ സ്നേഹം ഇതിലൂടെ നമുക്ക് നൽകുകയും ചെയ്യുന്നു. "സഭയുടെ പ്രാർത്ഥന, യേശുവിന്റെ പരിപാവനമായ നാമം വിളിച്ചപേക്ഷിക്കുന്നതു പോലെ അവിടുത്തെ തിരുഹൃദയത്തെ വണങ്ങുകയും ആദരിക്കുകയും ചെയ്യുന്നു. മനുഷ്യനോടുള്ള സ്നേഹത്തെപ്രതി നമ്മുടെ പാപങ്ങളാൽ കുത്തിത്തുളയ്ക്കപ്പെടുവാൻ അവിടുന്ന് അനുവദിച്ച തന്റെ ഹൃദയത്തെയും മനുഷ്യനായവതരിച്ച വചനത്തെയും സഭയുടെ പ്രാർത്ഥന ആരാധിക്കുന്നു" (CCC 2669). #{red->n->b->വിചിന്തനം}# <br> സമൂഹത്തിനും, സംസ്കാരത്തിനും, രാഷ്‌ട്രങ്ങൾക്കും ഇക്കാലത്ത് യേശുവിന്റെ തിരുഹൃദയത്തിൽ നിന്നും പ്രവഹിക്കുന്ന കരുണ അത്യാവശ്യമാണ്. അതിനായി എല്ലാ മനുഷ്യരും തങ്ങളുടെ ഹൃദയകവാടങ്ങള്‍ യേശുവിന് വേണ്ടി മലര്‍ക്കെ തുറന്നിടേണ്ടിയിരിക്കുന്നു. മനുഷ്യന്‍ ദൈവസ്നേഹത്തില്‍ നിന്നും എത്രത്തോളം അകലുന്നുവോ അത്രത്തോളം അവന്‍ 'ഹൃദയ ശൂന്യനായി' തീരുന്നു. കാരണം അവന്‍ ജീവ ജലത്തിന്റെ ഉറവയെ ഉപേക്ഷിച്ചു. അതിനാല്‍ നമ്മളെ ക്രിസ്തുവിനാല്‍ സ്നേഹിക്കപ്പെടാന്‍ അനുവദിക്കുകയും, അങ്ങനെ നമ്മൾ യഥാർത്ഥ സ്നേഹത്തിൽ വളരുകയും വേണം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-06-22-11:34:12.jpg
Keywords: യേശുക്രിസ്തു

5244
Category: 6
Sub Category:
Heading: യേശുവിന്റെ അമ്മയായ മറിയത്തെക്കുറിച്ച് ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും
Content: "ശിമയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് അവന്റെ അമ്മയായ മറിയത്തോടു പറഞ്ഞു: ഇവൻ ഇസ്രായേലിൽ പലരുടെയും വീഴ്ചയ്ക്കും ഉയർച്ചയ്ക്കും കാരണമാകും. ഇവൻ വിവാദവിഷയമായ അടയാളവുമായിരിക്കും. അങ്ങനെ അനേകരുടെ ഹൃദയവിചാരങ്ങൾ വെളിപ്പെടും. നിന്റെ ഹൃദയത്തിലൂടെ ഒരു വാൾ തുളച്ചുകയറുകയും ചെയ്യും" (ലൂക്കാ 2:34-35) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 7}# <br> യേശു മാത്രമാണ് ലോകരക്ഷകൻ എന്നു സഭ എക്കാലവും പ്രഘോഷിക്കുന്നു. ദൈവത്തിനു മാത്രം അർഹമായ ആരാധ, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിനു മാത്രമേ നൽകുവാൻ പാടുള്ളൂ എന്നു സഭ വ്യക്തമായി പഠിപ്പിക്കുകയും ചെയ്യുന്നു. മറിയം നമ്മെപ്പോലുള്ള ഒരു സൃഷ്ടിയാണ്. എന്നാല്‍ നമ്മുടെ കര്‍ത്താവിന്‍റെ അമ്മയെന്ന നിലയില്‍ നാം അവളെ ആദരിക്കണം. കുരിശിൽ കിടന്നുകൊണ്ട് യേശു തന്നെ അവളെ നമ്മുടെ അമ്മയായി നല്കിയതുകൊണ്ട് മറിയം വിശ്വാസജീവിതത്തിൽ നമ്മുടെ അമ്മയാണ്. ക്രിസ്തുവിൽ വിശ്വസിക്കേണ്ടതും അവിടുത്തെ ആരാധിക്കേണ്ടതും അനുഗമിക്കേണ്ടതും എങ്ങനെയാണെന്ന് ഈ അമ്മ നമ്മെ പഠിപ്പിക്കും. സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ മാനവരക്ഷാകർമ്മത്തിൽ സഹകരിച്ച കന്യകാമറിയത്തിന് നമ്മുടെ ആവശ്യങ്ങളിൽ നമ്മെ സഹായിക്കാനും, തന്റെ തിരുക്കുമാരന്റെ അനന്ത യോഗ്യതയാൽ സ്വർഗ്ഗത്തിൽ നിന്നും അനുഗ്രഹങ്ങൾ നേടിത്തരുവാനും സാധിക്കും. ഈ അമ്മയെക്കുറിച്ച് സാധാരണ ഉയർന്നുവരാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയും. #{blue->n->b->1. മറിയത്തിന് യേശുവിനെക്കൂടാതെ മറ്റു മക്കളുണ്ടായിരുന്നോ?}# <br> ഇല്ല; മറിയത്തിന്‍റെ ഏകപുത്രന്‍ യേശു ആണ്. ആദിമസഭയില്‍പ്പോലും മറിയത്തിന്‍റെ നിത്യകന്യാത്വം അംഗീകരിച്ചിരുന്നു. യേശുവിന് ഒരേ അമ്മയില്‍ നിന്നുള്ള സഹോദരീ സഹോദരന്മാര്‍ ഉണ്ടായിരിക്കാനുള്ള സാധ്യത അത് തള്ളിക്കളഞ്ഞിരുന്നു. യേശുവിന്‍റെ മാതൃഭാഷയായ അറമായാ ഭാഷയില്‍ ഒരേ പിതാവില്‍ നിന്നുള്ള സന്താനങ്ങളെയും (Siblings), സഹോദരീസഹോദരന്മാരുടെ സന്താനങ്ങളെയും (Cousins) സൂചിപ്പിക്കാന്‍ ഒരു പദമേ ഉള്ളൂ. അതിനാൽ, സുവിശേഷങ്ങളില്‍ യേശുവിന്‍റെ "സഹോദരീ സഹോദരന്മാര്‍" എന്നു പറയുമ്പോള്‍ യേശുവിന്‍റെ ഉറ്റ ബന്ധുക്കളെയാണ് പരാമര്‍ശിക്കുന്നത്. #{blue->n->b->2. മറിയത്തെ 'ദൈവത്തിന്‍റെ അമ്മ' എന്ന് വിളിക്കുന്നത് തെറ്റല്ലേ?}# <br> അല്ല. മറിയത്തെ ദൈവത്തിന്‍റെ അമ്മയെന്ന് വിളിക്കുന്ന ഏതു വ്യക്തിയും അതുവഴി അവളുടെ പുത്രന്‍ ദൈവമാണെന്ന് ഏറ്റുപറയുകയാണ്. ജനനത്തിനുശേഷം ദൈവം ആയിത്തീര്‍ന്ന ഒരാള്‍ക്ക് ജന്മം കൊടുക്കുകയല്ല മറിയം ചെയ്തത്. പിന്നെയോ അവളുടെ ഗര്‍ഭപാത്രത്തില്‍ വച്ചുപോലും അവളുടെ ശിശു ദൈവത്തിന്‍റെ യഥാര്‍ത്ഥ പുത്രനാണ്. ഈ വിവാദം ഒന്നാമതായി മറിയത്തെ സംബന്ധിച്ചുള്ളതല്ല. പിന്നെയോ യേശു ഒരേ സമയത്ത് യഥാര്‍ത്ഥ മനുഷ്യനും യഥാര്‍ത്ഥ ദൈവവുമാണോ എന്ന പ്രശ്നം സംബന്ധിച്ചുള്ളതാണ്. #{blue->n->b->3. മറിയത്തിന്‍റെ "അമലോത്ഭവം" എന്നതിന്‍റെ അര്‍ത്ഥമെന്താണ്?}# <br> അനന്യമായ ദൈവകൃപയാലും സര്‍വശക്തനായ ദൈവത്തിന്‍റെ ആനുകൂല്യത്താലും മനുഷ്യവംശത്തിന്‍റെ രക്ഷകനായ യേശുക്രിസ്തുവിന്‍റെ യോഗ്യതകളെ മുന്‍നിറുത്തിയും പരിശുദ്ധ കന്യകാമറിയം അവളുടെ ഉത്ഭവത്തിന്‍റെ ആദ്യനിമിഷം മുതല്‍ ഉത്ഭവപാപത്തിന്‍റെ പാപമാലിന്യങ്ങളില്‍ നിന്നും പരിരക്ഷിക്കപ്പെട്ടു."(മറിയത്തിന്‍റെ അമലോത്ഭവത്തെ കുറിച്ചുള്ള 1854-ലെ വിശ്വാസ പ്രഖ്യാപനം) #{blue->n->b->4. മറിയം ദൈവത്തിന്‍റെ ഒരു ഉപകരണം മാത്രമായിരുന്നോ?}# <br> മറിയം ദൈവത്തിന്‍റെ കേവലം നിഷ്ക്രിയമായ ഒരു ഉപകരണത്തെക്കാള്‍ കൂടുതലായിരുന്നു. ദൈവത്തിന്‍റെ മനുഷ്യാവതാരം അവളുടെ സജീവമായ സമ്മതം കൊണ്ടുകൂടിയാണ് സംഭവിച്ചത്. ദൈവപുത്രനെ ഗര്‍ഭം ധരിക്കുമെന്ന് മാലാഖ മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ മറുപടി പറഞ്ഞു: "നിന്‍റെ വചനം പോലെ എന്നില്‍ ഭവിക്കട്ടെ" (ലൂക്കാ 1:38). അങ്ങനെ മനുഷ്യവംശത്തിനു യേശു വഴിയുണ്ടായ വീണ്ടെടുപ്പ് ദൈവത്തില്‍ നിന്നുള്ള ഒരഭ്യര്‍ത്ഥനയും മറിയത്തിൽ നിന്നുള്ള ഒരു സ്വതന്ത്രസമ്മതവും കൊണ്ട് ആരംഭിക്കുകയും പരിശുദ്ധാത്മാവിനാൽ അവൾ ഗർഭം ധരിക്കുകയും ചെയ്തു. അങ്ങനെ അസാധാരണമായ ഒരു മാര്‍ഗത്തിലൂടെ മറിയം നമുക്ക് "രക്ഷയിലേക്കുള്ള കവാടം" ആയിത്തീര്‍ന്നു. #{blue->n->b->5. മറിയം എന്തുകൊണ്ടാണ് നമ്മുടെയും അമ്മയായിരിക്കുന്നത്?}# <br> മറിയം നമ്മുടെ അമ്മയാണ്. കാരണം, കര്‍ത്താവായ യേശു അവളെ നമുക്ക് അമ്മയായി തന്നു. "സ്ത്രീയെ ഇതാ നിന്‍റെ മകന്‍... ഇതാ, നിന്‍റെ അമ്മ" (യോഹ 19:26-27) എന്നു പറഞ്ഞുകൊണ്ട് മുഴുവന്‍ സഭയെയും യേശു മറിയത്തിനു ഭരമേല്‍പ്പിക്കുന്നു. അങ്ങനെ മറിയം നമ്മുടെയും അമ്മയാണ്. നമുക്ക് അവളെ വിളിച്ചപേക്ഷിക്കുകയും നമുക്കുവേണ്ടി ദൈവത്തോട് മാധ്യസ്ഥം യാചിക്കാന്‍ അപേക്ഷിക്കുകയും ചെയ്യാം. #{blue->n->b->6. വിശുദ്ധരുടെ ഐക്യത്തില്‍ കന്യകാമറിയത്തിനു ഇത്ര വിശിഷ്ടമായ സ്ഥാനമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്?}# <br> മറിയം ദൈവമാതാവാണ്. അവള്‍ യേശുവുമായി ഭൂമിയില്‍ അവഗാഢം ഐക്യപ്പെട്ടിരുന്നു. മറ്റൊരാളും അങ്ങനെ ഐക്യപ്പെട്ടിരുന്നില്ല. മറ്റൊരാള്‍ക്കും അതു സാധ്യമായിരുന്നുമില്ല. ആ ഉറ്റബന്ധം സ്വര്‍ഗ്ഗത്തില്‍ ഇല്ലാതാകുന്നില്ല. മറിയം ആത്മാവോടും ശരീരത്തോടും കൂടെ ദൈവത്തിന്റെ രക്ഷാകര പദ്ധതിക്കു സ്വയം സമര്‍പ്പിച്ചു. അതുകൊണ്ട് അവള്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവൾ സ്വര്‍ഗ്ഗറാണിയാണ്. മറിയത്തെപ്പോലെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കും. #{blue->n->b->7. കന്യകാമറിയത്തിന് യഥാര്‍ത്ഥത്തില്‍ നമ്മെ സഹായിക്കാന്‍ കഴിയുമോ?}# <br> ഉവ്വ്. മറിയം നമ്മെ സഹായിക്കുന്നുവെന്ന് സഭയുടെ ആരംഭം മുതല്‍ അനുഭവം പഠിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിന് ദശലക്ഷക്കണക്കിന് ആളുകള്‍ സാക്ഷ്യം വഹിക്കുന്നു. മറിയം യേശുവിന്‍റെ അമ്മയാകയാല്‍ നമ്മുടെയും അമ്മയാണ്. നല്ല അമ്മമാര്‍ എപ്പോഴും അവരുടെ മക്കള്‍ക്കു വേണ്ടി നിലകൊള്ളും. തീര്‍ച്ചയായും ഈ അമ്മ അപ്രകാരം ചെയ്യുന്നു. ഭൂമിയിലായിരിക്കെ അവള്‍ മറ്റുള്ളവര്‍ക്കുവേണ്ടി യേശുവുമായി മാധ്യസ്ഥം വഹിച്ചു. ഉദാഹരണത്തിന്, കാനായില്‍ വച്ച് ഒരു മണവാളനെയും മണവാട്ടിയെയും സംഭ്രമത്തില്‍ നിന്നു രക്ഷിച്ചു. പെന്തക്കുസ്താദിവസം ഊട്ടുശാലയില്‍ അവള്‍ ശിഷ്യരുടെയിടയില്‍ പ്രാര്‍ത്ഥിച്ചു. അവള്‍ക്കു നമ്മോടുള്ള സ്നേഹം ഒരിക്കലും അവസാനിക്കുന്നില്ല. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്‍റെ രണ്ടു സുപ്രധാന നിമിഷങ്ങളില്‍ അവള്‍ നമുക്കായി വാദിക്കുമെന്ന് തീര്‍ച്ചയാക്കാം: "ഇപ്പോഴും മരണനേരത്തും". #{red->n->b->വിചിന്തനം}# <br> മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവൻ പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും പിതാവിന്റെ നിത്യപുത്രനുമല്ലാതെ മറ്റാരുമല്ല. തന്നിമിത്തം മറിയം യഥാർത്ഥത്തിൽ ദൈവത്തിന്റെ അമ്മയാണ്. യേശു തന്നെ മറിയത്തെ നമ്മുടെ അമ്മയായി നല്കിയതുകൊണ്ട് അവൾ വിശ്വാസജീവിതത്തിൽ നമ്മുടെ അമ്മയാണ്. അവളുടെ കരംപിടിച്ചുകൊണ്ട് നമ്മുക്ക് ക്രിസ്തുവിലേക്കു നടന്നടുക്കാം. കാനായിലെ വിവാഹ വിരുന്നിൽ സംഭവിച്ചതുപോലെ ഈ അമ്മ നമ്മുടെ ജീവിതത്തിൽ നമ്മോടും പറയും: "അവൻ നിങ്ങളോടു പറയുന്നതു ചെയ്യുവിൻ". #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-22-13:28:49.jpg
Keywords: മറിയ

5245
Category: 1
Sub Category:
Heading: യുകെയിൽ മലയാളി വൈദികനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
Content: ഫാല്‍കിര്‍ക്: യുകെയിൽ എഡിന്‍ബറോ രൂപതയിലുള്ള ക്രിസ്റ്റോർഫിൻ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മലയാളി വൈദികനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. മാര്‍ട്ടിന്‍ സേവ്യര്‍ എന്ന വൈദികനെയാണ് കാണാതായത്. ബുധനാഴ്ച രാവിലെ ദിവ്യബലിക്കെത്തിയ വിശ്വാസികള്‍ വൈദികനെ കാണാത്തതിനെ തുടര്‍ന്നു പള്ളി മുറി പരിശോധിച്ചപ്പോള്‍ മുറി തുറന്ന്‍ കിടക്കുന്നതായാണ് കണ്ടത്. വൈദികന്റെ പേഴ്സും, പാസ്പോര്‍ട്ടും മൊബൈലും മറ്റു വസ്തുക്കളും മുറിയില്‍ ഉണ്ടായിരുന്നു. തുടര്‍ന്നു വിശ്വാസികള്‍ മടങ്ങുകയായിരിന്നു. ഉച്ചയ്ക്ക് വൈദികനെ അന്വേഷിച്ച് ആളുകള്‍ വീണ്ടും പള്ളിമുറിയില്‍ എത്തിയപ്പോള്‍ മൊബൈല്‍ ഫോണ്‍ അപ്രത്യക്ഷമായിരിന്നു. ഈ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തിരിക്കുകയാണ്. വൈദികന്റെ തിരോധാനത്തില്‍ ദുരൂഹത തുടരുകയാണ്. സിഎം ഐ സഭാംഗമായ ഫാ. മാര്‍ട്ടിന്‍ ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇടവകയില്‍ സേവനം ആരംഭിച്ചത്. എഡിന്‍ബറോ ബിഷപ് സി എം ഐ പ്രൊവിന്‍ഷ്യലിനെ വിളിച്ചു മാര്‍ട്ടിന്‍ അച്ചനെ കാണ്മാനില്ല എന്ന് അറിയിക്കുകയായിരുന്നു. ആശങ്കാകുലരായ കുടുംബാംഗങ്ങള്‍ യുകെ യിലെ എല്ലാ മലയാളികളോടും പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെടുന്നതായി വൈദികന്റെ സഹോദരന്‍ ആന്റണി സേവ്യര്‍ പറഞ്ഞു. യു കെയില്‍ തുടരെ തുടരെ ഉണ്ടാകുന്ന തീവ്രവാദി ആക്രമണങ്ങളുടെയും തട്ടിക്കൊണ്ടു പോകലുകളുടെയും വെളിച്ചത്തില്‍ അച്ചന്റെ തിരോധാനത്തെ ആശങ്കയോടെയാണ് കുടുംബാംഗങ്ങള്‍ നോക്കിക്കാണുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്. അച്ചനെ സംബന്ധിച്ച ഏതെങ്കിലും വിവരം ലഭ്യമായ യുകെ മലയാളികള്‍ എത്രയും വേഗം അടുത്ത പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Image: /content_image/TitleNews/TitleNews-2017-06-23-04:18:45.JPG
Keywords: വൈദിക

5246
Category: 18
Sub Category:
Heading: എറണാകുളം-അങ്കമാലി അതിരൂപത ദിനാചരണം ഇന്ന്
Content: കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതാദിനം ഇന്ന് ആചരിക്കും. തിരുഹൃദയത്തിനു പ്രതിഷ്ഠിതമായ അതിരൂപതയുടെ ദിനാചരണം ഈ വര്‍ഷം മുതല്‍ തിരുഹൃദയത്തിന്റെ തിരുനാള്‍ ദിനത്തിലാണ് ആചരിക്കുന്നത്. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.30നു ആഘോഷമായ ദിവ്യബലി നടന്നു. തുടര്‍ന്നു ആരംഭിച്ച പരിശുദ്ധ കുര്‍ബാനയുടെ ആരാധന വൈകുന്നേരം നാലിനു സമാപിക്കും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സഹായമെത്രാന്മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മേജര്‍ ആര്‍ച്ച്ബിഷപ്‌സ് ഹൗസിലെയും കത്തീഡ്രലിലെയും വൈദികര്‍ എന്നിവര്‍ക്കൊപ്പം അതിരൂപത മൈനര്‍ സെമിനാരി വിദ്യാര്‍ഥികള്‍, ബസിലിക്ക ഇടവകയിലെ സന്യസ്തര്‍, വിശ്വാസികള്‍ എന്നിവര്‍ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കും. അതിരൂപതയിലെ എല്ലാ ദേവാലയങ്ങളിലും ദിവ്യബലിയും ആരാധനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടാകും. രാത്രി എട്ടിനു കുടുംബങ്ങളില്‍ പ്രതിഷ്ഠാജപം ചൊല്ലും. അതിരൂപതയിലെ ഇടവകകള്‍ക്കും കുടുംബങ്ങള്‍ക്കും ലഭിച്ച ദൈവാനുഗ്രഹങ്ങള്‍ക്കു കൃതജ്ഞതയര്‍പ്പിക്കുന്നതിനൊപ്പം പ്രാര്‍ഥനയിലും വിശ്വാസത്തിലും സ്‌നേഹത്തിലും ഐക്യത്തിലും ശുശ്രൂഷയിലും സാക്ഷ്യം ശക്തമാക്കുന്നതിനുമാണു ദിനാചരണമെന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറഞ്ഞു.
Image: /content_image/India/India-2017-06-23-04:39:20.jpg
Keywords: എറണാ

5247
Category: 18
Sub Category:
Heading: മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ ജനപ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് ഫാ. തോമസ് തൈത്തോട്ടം
Content: കണ്ണൂർ: പ്രായോഗികമല്ലാത്ത മദ്യനയം തിരുത്തിയില്ലെങ്കിൽ സര്‍ക്കാര്‍ ശക്തമായ ജനപ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഫാ. തോമസ് തൈത്തോട്ടം. മദ്യനയം പിൻവലിക്കണമെന്നും മദ്യനിരോധനസമിതി ജനാധികാരം പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് കേരള മദ്യനിരോധന സമിതി കണ്ണൂർ ജില്ലാകമ്മിറ്റി വിവിധ സാമൂഹ്യസംഘടനകളുടെ സഹകരണത്തോടെ എക്സൈസ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവർജനയം പ്രഖ്യാപിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനുള്ള സർക്കാരിന്റെ നീക്കം വിലപ്പോവില്ലെന്നും ഇതിനെതിരേ സാംസ്കാരിക കേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം തിരുത്തിയില്ലെങ്കിൽ ശക്തമായ ജനപ്രക്ഷോഭത്തെ നേരിടേണ്ടി വരും. മദ്യനയം നടപ്പാക്കുന്ന ജൂലൈ ഒന്നിന് കേരളമെങ്ങും കരിദിനമായി ആചരിക്കും. മദ്യത്തിനെതിരേ നിലപാടുള്ള സംഘടനകളെ ഏകോപിപ്പിച്ച് അന്നു സംവാദം സംഘടിപ്പിക്കുമെന്നും ഫാ. തൈത്തോട്ടം പറഞ്ഞു. ചടങ്ങിൽ ടി.പി.ആർ. നാഥ് അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2017-06-23-05:17:34.jpg
Keywords: മദ്യ

5248
Category: 1
Sub Category:
Heading: മുംബൈയില്‍ കുരിശ് രൂപം പുനഃസ്ഥാപിച്ചു
Content: മുംബൈ: മുംബൈയിലെ കോളാബാ ബാന്ദ്ര സീപ്‌സ് മെട്രോ 3 കോറിഡോറിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി എടുത്തു മാറ്റിയ കുരിശ് മെട്രോ അധികാരികള്‍ പുനഃസ്ഥാപിച്ചു. മാഹിമിലെ 110 വര്‍ഷം പഴക്കമുള്ള കുരിശാണ് പുനഃസ്ഥാപിച്ചത്. നിലവില്‍ കുരിശ് നിന്നിരുന്ന സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറിയിട്ടാണ് പുതുതായി കുരിശ് സ്ഥാപിച്ചിരിക്കുന്നത്. തങ്ങളുടെ വിശ്വാസത്തെ മാനിച്ച് മെട്രോ അധികാരികള്‍ വാക്ക് പാലിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മാഹിമിലെ ക്രൈസ്തവര്‍ പ്രതികരിച്ചു. നേരത്തെ മെട്രോ അധികാരികള്‍, കുരിശ് മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന ആവശ്യവുമായി സെന്‍റ് മൈക്കിള്‍ ദേവാലയത്തെ സമീപിച്ചിരിന്നു. 110 വര്‍ഷം പഴക്കമുള്ള കുരിശ് രൂപം യാതൊരു തകരാറും കൂടാതെ മാറ്റാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിന്‍മേല്‍ ദേവാലയധികൃതര്‍ സമ്മതിക്കുകയായിരിന്നു. ജൂണ്‍ 8നാണ് കുരിശ് മാറ്റിയത്. ഇക്കഴിഞ്ഞ മെയ് മാസത്തില്‍ മുംബൈയിലെ തന്നെ ബാന്ദ്രായിലെ ബസാര്‍ റോഡിന് സമീപത്ത് 122 വര്‍ഷമായി സ്ഥിതി ചെയ്തിരിന്ന കുരിശ് ബോംബെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ച് മാറ്റിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-06-23-06:52:03.jpg
Keywords: മുംബൈ, കുരിശ്