Contents

Displaying 4991-5000 of 25101 results.
Content: 5281
Category: 18
Sub Category:
Heading: വൈദികന് നേരെ നടന്ന ആക്രമണത്തെ അപലപിച്ച് സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ്
Content: കൊച്ചി: ഇരിങ്ങാലക്കുടയിൽ വൈദികന് നേരെ അജ്ഞാതസംഘം നടത്തിയ ആക്രമണത്തെ അപലപിച്ചു സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) ദേശീയ സമിതി. ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നു നേരെ നടന്നത് ആസൂത്രിതമായ ആക്രമണമാണെന്നും സീറോ മലബാർ യൂത്ത് മൂവ്മെന്‍റ് (എസ്എംവൈഎം) ദേശീയ സമിതി വക്താക്കള്‍ ആരോപിച്ചു. സമർപ്പിതർക്കു നേരെ ആവർത്തിച്ചുണ്ടാകുന്ന ആക്രമണങ്ങളിലൂടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയണമെന്നും സഭയ്ക്കും സഭാശുശ്രൂഷകർക്കും സംരക്ഷണം നൽകാൻ യുവജനങ്ങൾ സന്നദ്ധരാകണമെന്നും സമിതി യോഗം ആവശ്യപ്പെട്ടു. ദേശീയ പ്രസിഡന്‍റ് അരുണ്‍ ഡേവിസ് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ കൈപ്പൻപ്ലാക്കൽ, ആനിമേറ്റർ സിസ്റ്റർ അഖില, ജനറൽ സെക്രട്ടറി വിപിൻ പോൾ, സമിതിയംഗങ്ങളായ അഭിലാഷ് ജോണ്‍, ജോസ്മോൻ ഫ്രാൻസിസ്, ബിവിൻ വർഗീസ്, അഞ്ജന ജോസഫ്, കാന്തി വർമ്മ, വിനോദ് റിച്ചാർഡ്സണ്‍, ടെൽമ ജോബി എന്നിവർ പ്രസംഗിച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ഫ​​​യ​​​ർ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്നേ​​​ഹ​​​ഭ​​​വ​​​ൻ ഐ​​​ടി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​യ് വൈ​​​ദ്യ​​​ക്കാ​​​ര​​​നു നേരെ ഇക്കഴിഞ്ഞ ശനിയാഴ്ച വൈ​​​കു​​ന്നേ​​രം ആ​​​റ​​​ര​​​യോ​​​ടെ​​​യാണ് ആക്രമണം ഉണ്ടായത്. സ്നേ​​​ഹ​​​ഭ​​​വ​​​ന്‍റെ വ​​​രാ​​​ന്ത​​​യി​​​ൽ നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന ഫാ. ​​​ജോ​​​യി​​​യെ ബൈ​​​ക്കി​​​ലെ​​​ത്തി​​​യ ര​​​ണ്ടം​​​ഗ സം​​​ഘ​​​മാ​​​ണ് ആ​​​ക്ര​​​മി​​​ച്ച​​​ത്. ബൈ​​​ക്കി​​​ലെ​​​ത്തി​​​യ​​​വ​​​രി​​​ൽ ഒ​​​രാ​​​ൾ പൈ​​​പ്പ് വ​​​ടി​​​യു​​​മാ​​​യി ഓ​​​ടി​​​വ​​​ന്ന് ഫാ. ​​​ജോ​​​യി​​​യു​​​ടെ കൈ​​​യി​​​ലും കാ​​​ലി​​​ലും അ​​​ടി​​​ക്കുകയായിരുന്നു. സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ വൈ​​​ദികന്‍ തൃ​​​ശൂ​​​ർ അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജില്‍ ചികിത്സയിലാണ്.
Image: /content_image/India/India-2017-06-28-05:05:30.jpg
Keywords: ഇരി
Content: 5282
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവര്‍ക്ക് സംരക്ഷണം നല്‍കണം: റെഡ്‌ ക്രോസ് ഡയറക്ടര്‍ ഡാക്കോര്‍ഡ്‌
Content: വത്തിക്കാന്‍ സിറ്റി: മധ്യപൂര്‍വ്വേഷ്യയിലെ സംഘര്‍ഷ ബാധിത മേഖലകളില്‍ ക്രൈസ്തവര്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും സംരക്ഷണം നല്‍കേണ്ടത് അത്യാവശ്യമാണെന്ന് റെഡ്‌ ക്രോസ് ഇന്‍റര്‍നാഷണല്‍ കമ്മിറ്റി ഡയറക്ടര്‍ ജനറലായ വൈവ്സ്‌ ഡാക്കോര്‍ഡ്‌. വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്‌. ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന ന്യൂനപക്ഷങ്ങളെ വേണ്ടവിധം സംരക്ഷിക്കേണ്ടതാണ് എല്ലാ പാര്‍ട്ടിക്കാരുടേയും, പ്രത്യേകിച്ച് ഭൂരിപക്ഷ സമുദായങ്ങളുടെ പ്രഥമമായ ഉത്തരവാദിത്വമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതികാര നടപടികളും, വംശീയ ലഹളകളില്‍ നിന്നും എല്ലാ സമുദായങ്ങളും പിന്‍മാറണം. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദ പ്രവര്‍ത്തനം, ബാഹ്യശക്തികളുടെ ഇടപെടല്‍ തുടങ്ങിയവ നിമിത്തം സിറിയ, ഇറാഖ്‌, യെമന്‍, അഫ്ഗാനിസ്ഥാന്‍, വടക്കന്‍ നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ ദശലക്ഷകണക്കിന് ആളുകള്‍ ഭവനരഹിതരായി. ക്രിസ്ത്യാനികളെ കൂടാതെ മുസ്ലീം ഷിയ വിഭാഗങ്ങളുടെ മേലും അസ്വസ്ഥതയും സമ്മര്‍ദ്ദവും ഉണ്ടെന്നും വൈവ്സ്‌ ഡാക്കോര്‍ഡ്‌ പറഞ്ഞു. ലോകത്തില്‍ ഇന്ന് ഏറ്റവും മോശം സാഹചര്യം നിലനില്‍ക്കുന്നത്‌ യെമനിലാണ്. അവിടത്തെ ആരോഗ്യമേഖലതന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. ആശുപത്രികള്‍ക്ക്‌ നേരെ 2015-ല്‍ മാത്രം ഏതാണ്ട് 150-ഓളം ആക്രമണങ്ങള്‍ റെഡ്‌ ക്രോസ്സ് രേഖപ്പെടുത്തിയിട്ടുണ്ട്. പകര്‍ച്ചവ്യാധികള്‍ ജീവിത സാഹചര്യങ്ങളെ മോശമാക്കി. സ്ഥലത്തേക്ക് മുഴുവന്‍ ഭക്ഷണവും പുറത്ത്‌ നിന്നുമാണ് വരുന്നത്. മേഖലകളിലെല്ലാം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തര കലഹങ്ങളാണ് ആദ്യം ഉണ്ടായത്‌. എന്നാല്‍ പിന്നീട് നേരിട്ടോ അല്ലാതെയോ ബാഹ്യശക്തികള്‍ ഇതില്‍ ഇടപെടുകയുണ്ടായി. ഇത് പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് ചെയ്തത്. ഇതിന് പരിഹാരം കാണണമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/TitleNews/TitleNews-2017-06-28-06:36:20.jpg
Keywords: ക്രൈസ്തവ
Content: 5283
Category: 18
Sub Category:
Heading: തെക്കന്‍ കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തില്‍ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് കവര്‍ച്ച
Content: വെ​ള്ള​റ​ട: തിരുവനന്തപുരം ജില്ലയിലെ പ്ര​സി​ദ്ധ​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ ഭ​ണ്ഡാ​ര​പ്പെ​ട്ടി കു​ത്തി​ത്തു​റ​ന്ന് ക​വ​ർ​ച്ച. കു​രി​ശു​മ​ല സം​ഗ​മ​വേ​ദി​യി​ലെ കാ​ണി​ക്കവ​ഞ്ചി​ തകർത്താണ് മോ​ഷ്ടാ​ക്ക​ൾ പണം അപഹരിച്ചത്. മാസാവാസനമായതിനാല്‍ 50,000 രൂ​പ​യി​ല​ധി​കം നഷ്ട്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് നി​ഗ​മ​നം. പോ​ലീ​സും ഫിംഗർ പ്രി​ന്‍റു വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. സ്ഥ​ലം വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന മോ​ഷ്ടാ​ക്ക​ളാ​ണ് ക​വ​ർ​ച്ച​യ്ക്കു പി​ന്നി​ലെ​ന്നാ​ണ് പോലീസ് നി​ഗ​മ​നം. ഇ​ന്ന​ലെ പു​ല​ർ​ച്ചെ പ്രാ​ർ​ഥ​ന​യ്ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് മോ​ഷ​ണ നടന്നതായി കണ്ടെത്തിയത്. തുടര്‍ന്നു ക​മ്മി​റ്റി​ക്കാ​ർ വെ​ള്ള​റ​ട പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരിന്നു. അതേ സമയം പോ​ലീ​സ് സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ​ത് വൈ​കി​യാ​ണെ​ന്ന പ​രാ​തി​യും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​സി​ദ്ധ​മാ​യ തെ​ക്ക​ൻ കു​രി​ശു​മ​ല തീ​ർ​ത്ഥാടന​ കേ​ന്ദ്ര​ത്തി​ൽ ആ​റു മാ​സം മു​ന്പും മോഷണം നടന്നിരിന്നു. അന്ന്‍ ര​ണ്ടു കാ​ണി​ക്ക വ​ഞ്ചി​ക​ൾ ത​ക​ർ​ത്ത് ഒരു ല​ക്ഷം രൂ​പ​യി​ല​ധി​കം രൂപയാണ് കവര്‍ന്നത്. ഈ സംഭവത്തിന് പിന്നിലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പോ​ലീ​സി​നു പി​ടി​കൂ​ടാ​ൻ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് പുതിയ മോഷണം നടന്നിരിക്കുന്നത്.
Image: /content_image/India/India-2017-06-28-07:25:16.jpg
Keywords: മോഷണ
Content: 5284
Category: 1
Sub Category:
Heading: സ്വീഡനിലെ നഴ്സറി സ്കൂളില്‍ 'ആമ്മേന്‍' പറയുന്നതിനും ബൈബിള്‍ പഠിപ്പിക്കുന്നതിനും വിലക്ക്
Content: സ്റ്റോക്ക്‌ഹോം: സ്വീഡനിലെ കിന്റര്‍ഗാര്‍ട്ടന്‍ സ്കൂളുകളില്‍ ക്രൈസ്തവ വിരുദ്ധ നിലപാട് സ്വീകരിച്ച് ഉമിയാ മുനിസിപ്പാലിറ്റി. ഭക്ഷണസമയത്ത് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നതിനും 'ആമേന്‍' എന്ന് പ്രതിവചിക്കുന്നതിനുമാണ് സ്വീഡനിലെ ഉമിയാ മുനിസിപ്പാലിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതേ സമയം ലഘു ഭക്ഷണസമയങ്ങളില്‍ കുട്ടികള്‍ക്ക് ബൈബിളിനെ കുറിച്ചു പറഞ്ഞുകൊടുക്കുന്ന ‘ബൈബിള്‍ സ്നാക്ക്ടൈംസില്‍’ നിന്നും അധ്യാപകരേയും മുനിസിപ്പാലിറ്റി വിലക്കിയിട്ടുണ്ട്. ഒരു പ്രീസ്കൂളില്‍ നടത്തിയ സന്ദര്‍ശനത്തിനിടക്ക് വിദ്യാഭ്യാസ നിയമത്തെ ലംഘിക്കുന്ന പ്രവര്‍ത്തികള്‍ കണ്ടെത്തിയതിനാലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് മുനിസിപ്പാലിറ്റി അധികൃതര്‍ പറയുന്നത്. സ്കൂള്‍ സമയത്ത് പഠിപ്പിക്കുന്ന കാര്യങ്ങളില്‍ മതപരമോ, ഭക്തിപരമോ ആയ കാര്യങ്ങള്‍ ഉള്‍പ്പെടരുതെന്ന് വിദ്യാഭ്യാസ നിയമത്തില്‍ പറയുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുട്ടികള്‍ക്ക് സ്വയം തീരുമാനിക്കുന്നതിനുള്ള അവകാശവും ഉണ്ടായിരിക്കണമെന്നാണ് മുന്‍സിപ്പാലിറ്റിയുടെ വിശദീകരണം. മുന്‍സിപ്പല്‍ നിയമത്തിനെതിരെ സാല്‍വേഷന്‍ ആര്‍മി കിന്റര്‍ഗാര്‍ട്ടന്റെ മാനേജരായ ബ്രിറ്റ് മേരി മാര്‍ടെന്‍സന്‍ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷണ സമയത്ത് ‘ആമേന്‍’ എന്ന് ഉച്ചരിക്കുന്നത് വിദ്യാഭ്യാസത്തിന്റെ കുടക്കീഴില്‍ വരുന്ന കാര്യമല്ലെന്നു അവര്‍ പറഞ്ഞു. കുട്ടികള്‍ ക്ലാസ്സില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പ്രാര്‍ത്ഥിക്കുവാനോ, ദൈവത്തോടു നന്ദി പറയുവാനോ സാധ്യമല്ല. അതിനാലാണ് ഭക്ഷണസമയത്ത് അവര്‍ പ്രാര്‍ത്ഥിക്കുന്നത്. പ്രാര്‍ത്ഥനയും, നന്ദിപ്രകാശനവും കുട്ടികള്‍ക്ക് ഭാവിയില്‍ ഉപകാരപ്രദമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭക്ഷണ സമയത്ത് ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നത് കാലാകാലമായി ചെയ്തുവരുന്ന ഒരാചാരമാണ്. അതില്‍ നിന്നും കുട്ടികളെ വിലക്കുക എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്. പ്രാഥമിക വിദ്യാഭ്യാസകാലത്ത് വിദ്യാഭ്യാസപരവും അല്ലാത്തവയുമായ കാര്യങ്ങളെ വേര്‍തിരിക്കുക എളുപ്പമല്ല. ദൈവത്തോട് നന്ദി പ്രകാശിപ്പിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്ന നടപടി പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കുമെന്നാണ് ഉമിയായിലെ നഴ്സറി സ്കൂള്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ അഭിപ്രായം.
Image: /content_image/TitleNews/TitleNews-2017-06-28-09:12:32.jpg
Keywords: സ്വീഡ, സ്കൂ
Content: 5285
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍
Content: "ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു" (യോഹന്നാന്‍ 6:68-69) "നീയെന്‍റെ ഉള്ളത്തില്‍ വന്നാല്‍ അരുതാത്തതെല്ലാം അകലും" - വി. കുര്‍ബ്ബാന സ്വീകരണത്തിന്‍റെ സമയത്ത് പാടിയ ഒരു ഗാനത്തിന്‍റെ ഈരടികളാണ് മുകളില്‍ കുറിച്ചത്. ഇത്ര അര്‍ത്ഥവത്തായ വാക്കുകള്‍. വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വി.കുര്‍ബ്ബാന സ്വീകരിച്ച് ഈശോയുമായി ഒന്നുചേര്‍ന്ന്‍ ഇറങ്ങിയപ്പോഴൊക്കെ ജീവിതത്തില്‍ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ബലിയര്‍പ്പണത്തിനുശേഷം പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങണമെന്ന നിര്‍ബന്ധബുദ്ധി പ്രയോഗിക്കുന്നതിന്‍റെ കാരണം. വിശപ്പും ദാഹവും സഹിച്ച് നമുക്ക് ജോലിയിലേര്‍പ്പെടാനോ അല്ലെങ്കില്‍ വിനോദങ്ങളിലേര്‍പ്പെടാനോ പോലും ബുദ്ധി മുട്ടാണ്. അതുകൊണ്ട് നാം വിശപ്പും ദാഹവും ശമിപ്പിച്ചതിനു ശേഷമാണല്ലോ പ്രവര്‍ത്തന മേഖലയിലേക്കു കടക്കുന്നത്. ഇപ്രകാരം ആത്മാവിന്‍റെ വിശപ്പും ദാഹവും ശമിപ്പിച്ച് ശക്തി പ്രാപിച്ചാല്‍ നമുക്ക് വിജയം ഉറപ്പാണ്. വാഹനം ഓടിക്കുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഇന്ധനം അതില്‍ നിറച്ചിട്ടുണ്ടാവണം. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല വി.കുര്‍ബ്ബാനയുടെ ഫലം. ഒരിക്കല്‍ എറണാകുളത്തു നിന്ന്‍ എന്‍റെ ബന്ധുവിനെ കൂട്ടിക്കൊണ്ടു വരാന്‍ പോകേണ്ടിവന്നു. സഹായത്തിന് എന്നെ വിളിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് പോകാമെന്ന് ഞാന്‍ പറഞ്ഞു. 7.30 ന് എറണാകുളത്ത് എത്തണം. ആയതിനാല്‍ രാത്രി രണ്ടു മണിക്ക് ഇവിടെ നിന്ന്‍ യാത്ര പുറപ്പെടണം. എന്‍റെ കുര്‍ബ്ബാന മുടങ്ങുമെന്നതിനാല്‍ ഞാന്‍ യാത്രയ്ക്ക് താത്പര്യപ്പെട്ടില്ല. എറണാകുളത്തു ചെല്ലുമ്പോള്‍ കുര്‍ബ്ബാനയ്ക്കുള്ള സൗകര്യമൊരുക്കാമെന്ന് എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ യാത്രയ്ക്ക് തയ്യാറായി. 6 മണിക്ക് എറണാകുളത്തെത്തി. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നതിനാല്‍ എനിക്ക് യാതൊരു പരിചയവും അവിടെ ഉണ്ടായിരുന്നില്ല. 6 മണിയായപ്പോള്‍ ഞാന്‍ കുര്‍ബ്ബാനയുടെ കാര്യം പറഞ്ഞു. എല്ലാവരും അപ്പോള്‍ പറഞ്ഞതിപ്രകാരമാണ്. 'ഓ കുര്‍ബ്ബാന അതു സാരമില്ല തന്നെയുമല്ല അവിടെ അടുത്തെങ്ങും പള്ളിയുമില്ല.' ഇതെന്നെ ഏറെ വേദനിപ്പിച്ചു. ഞാനിപ്രകാരം പറഞ്ഞു. നിങ്ങള്‍ വാക്കു തന്നിട്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. നിങ്ങള്‍ വാക്കു പാലിച്ചേ മതിയാകൂ. ഇവിടെ അവരെല്ലാം പല കാഴ്ചകള്‍ കണ്ടു രസിക്കുകയും എന്‍റെ ആവശ്യം നിരാകരിക്കുകയും ചെയ്തു. ആ നിമിഷം ഞാനിപ്രകാരം ചിന്തിച്ചു. 'ഇപ്രകാരമുള്ള പല സാഹചര്യങ്ങളും എന്നെ സഹായിച്ച ഈശോയെ മാത്രം ആശ്രയിച്ചാല്‍ മതിയല്ലോ' ഉടന്‍ മനസ്സിലേക്ക് കുര്‍ബ്ബാനയിലെ ഒരു ഭാഗം കടന്നു വന്നു. ഞാനീ മണ്ണില്‍ കഴിവോളം <br> ദൈവസ്തുതികള്‍ പാടീടും <br> അരചനിലോ നരനൊരുവനിലോ <br> ശരണം തേടാന്‍ തുനിയരുതേ <br> (സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാന ക്രമം) ഇപ്രകാരമുള്ള അവസരങ്ങളില്‍ മനുഷ്യനില്‍ നിന്നും ആശ്രയം വിട്ട് ദൈവത്തില്‍ മാത്രം ശരണം പ്രാപിക്കുക. എന്‍റെ ഉള്ളിലുള്ള ദൈവത്തെ വിളിച്ചുണര്‍ത്തി ആവശ്യം അറിയിച്ചു. ആ നിമിഷം എന്‍റെ മുന്‍പില്‍ ഒരു യാചകന്‍ കൈനീട്ടിക്കൊണ്ട് വന്നു പറഞ്ഞു. വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തരണം. ഇവിടെ രണ്ടു രീതിയിലുള്ള വിശപ്പുണ്ട്. ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരത്തിന്‍റെ വിശപ്പും ദാഹവും. എനിക്ക് വിശുദ്ധ കുര്‍ബ്ബാനയില്ലാത്തതിനാല്‍ ആത്മാവിന്‍റെ വിശപ്പും ദാഹവും. ഞാനിപ്രകാരം ചിന്തിച്ചു. ആദ്യം ഇദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ വിശപ്പു മാറ്റാം. അപ്പോള്‍ തീര്‍ച്ചയായും എന്‍റെ ആത്മാവിന്‍റെ വിശപ്പും ദാഹവും മാറ്റാന്‍ ഈശോ അവസരം തരും. ഞാന്‍ ഉടനെ പോക്കറ്റില്‍ നിന്നും എന്‍റെ കൈയില്‍ കിട്ടിയ രൂപയെടുത്ത്‌ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹത്തിന്‍റെ മുഖം പ്രകാശിച്ചു. കണ്ണുകള്‍ നിറഞ്ഞു. ആ നിമിഷം അദ്ദേഹത്തിന്‍റെ വയറു നിറഞ്ഞെന്നു എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇവിടെ എവിടെയെങ്കിലും കത്തോലിക്കാ പള്ളിയുണ്ടോ. ഉടന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേപടി പകര്‍ത്തട്ടെ. "ഇവിടെ അടുത്ത് തന്നെ വി.അന്തോനീസിന്‍റെ ഒരു പള്ളിയുണ്ട്. ഉടന്‍ ചെന്നാല്‍ അവിടെ പൂജയും ഉണ്ട്." ഞാന്‍ ഇദ്ദേഹത്തോടു ഞങ്ങളുടെ വാഹനത്തില്‍ കയറി ആ പള്ളി കാണിച്ചു തരാന്‍ പറഞ്ഞു. വളരെ സന്തോഷത്തോടെ അദ്ദേഹം വണ്ടിയില്‍ കയറി പള്ളി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ ചെന്ന ഉടന്‍ അവിടെ കുര്‍ബ്ബാന നടന്നു. നിറകണ്ണുകളോടെ അദ്ദേഹം ദൈവത്തിനു നന്ദി പറയുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ക്കെല്ലാം വേണ്ടത് ദൈവം ഒരുക്കി തന്നു. ദൈവസാന്നിധ്യസ്മരണ ഇല്ലാത്തതാണ് നമ്മുടെ പല പരാജയങ്ങള്‍ക്കും കാരണം. നമ്മുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവനാനെന്ന ചിന്ത എപ്പോഴും നമ്മെ നയിക്കണം. (1 യോഹന്നാന്‍ 4:4) ദൈവം എത്ര നല്ലവനാണെന്ന് അനുഭവിച്ചറിഞ്ഞവര്‍ അത് പ്രഘോഷിക്കാതിരിക്കാനാവില്ല. ഇത് പങ്കുവയ്ക്കുമ്പോള്‍ ഒത്തിരി ആനന്ദം അനുഭവപ്പെടാറുണ്ട്. വി. കുര്‍ബ്ബാന അനുഭവം പങ്ക് വയ്ക്കാന്‍ എത്ര ത്യാഗം സഹിച്ചും പോകാറുണ്ട്. ഈ അനുഭവത്തിലുള്ള ഒത്തിരിപ്പേരുമായി ബന്ധപ്പെടാനും സാധിച്ചിട്ടുണ്ട്. പലരെയും കുര്‍ബ്ബാന അനുഭവത്തിലേക്ക് നയിക്കാന്‍ ഈശോ എന്നെ ഉപകരണമാക്കിയിട്ടുണ്ട്. വി. കുര്‍ബ്ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും മന:പൂര്‍വ്വം ബലി മുടക്കുകയില്ല. വി.കുര്‍ബ്ബാനയെ നിരസിക്കുന്ന (തള്ളിപ്പറയുന്ന) സഹോദരരേക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വി.കുര്‍ബ്ബാനയുടെ വില മനസ്സിലാക്കാത്തതാണ് അതിന്‍റെ പ്രധാന കാരണം. ഈശോയുടെ വി.കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രബോധനം പലര്‍ക്കും ഇടര്‍ച്ചയുണ്ടാക്കി. (യോഹന്നാന്‍ 6:66). പലരും പിരിഞ്ഞു പോയപ്പോള്‍ ഈശോ പന്ത്രണ്ടു പേരോടുമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ (യോഹന്നാന്‍ 6:67). ഇവിടെ ശിമയോന്‍ പത്രോസ് (നമ്മുടെ ആദ്യത്തെ മാര്‍പ്പാപ്പ) പറഞ്ഞ വാക്കുകള്‍ നമുക്കും തിരുസഭയോടു ചേര്‍ന്ന്‍‍ ഏറ്റുപറയാം. കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും നിത്യജീവന്‍റെ വചനം നിന്‍റെ പക്കലുണ്ട് (യോഹ. 6:66). .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }}
Image: /content_image/Mirror/Mirror-2017-06-28-10:26:47.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 5286
Category: 4
Sub Category:
Heading: വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍
Content: "ശിമയോന്‍ പത്രോസ് മറുപടി പറഞ്ഞു: കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലുണ്ട്. നീയാണു ദൈവത്തിന്റെ പരിശുദ്ധന്‍ എന്നു ഞങ്ങള്‍ വിശ്വസിക്കുകയും അറിയുകയും ചെയ്തിരിക്കുന്നു" (യോഹന്നാന്‍ 6:68-69) "നീയെന്‍റെ ഉള്ളത്തില്‍ വന്നാല്‍ അരുതാത്തതെല്ലാം അകലും" - വി. കുര്‍ബ്ബാന സ്വീകരണത്തിന്‍റെ സമയത്ത് പാടിയ ഒരു ഗാനത്തിന്‍റെ ഈരടികളാണ് മുകളില്‍ കുറിച്ചത്. ഇത്ര അര്‍ത്ഥവത്തായ വാക്കുകള്‍. വി. കുര്‍ബ്ബാനയില്‍ പങ്കെടുത്ത് വി.കുര്‍ബ്ബാന സ്വീകരിച്ച് ഈശോയുമായി ഒന്നുചേര്‍ന്ന്‍ ഇറങ്ങിയപ്പോഴൊക്കെ ജീവിതത്തില്‍ അത്ഭുതകരമായ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് ബലിയര്‍പ്പണത്തിനുശേഷം പ്രവര്‍ത്തനമണ്ഡലത്തിലേക്ക് ഇറങ്ങണമെന്ന നിര്‍ബന്ധബുദ്ധി പ്രയോഗിക്കുന്നതിന്‍റെ കാരണം. വിശപ്പും ദാഹവും സഹിച്ച് നമുക്ക് ജോലിയിലേര്‍പ്പെടാനോ അല്ലെങ്കില്‍ വിനോദങ്ങളിലേര്‍പ്പെടാനോ പോലും ബുദ്ധി മുട്ടാണ്. അതുകൊണ്ട് നാം വിശപ്പും ദാഹവും ശമിപ്പിച്ചതിനു ശേഷമാണല്ലോ പ്രവര്‍ത്തന മേഖലയിലേക്കു കടക്കുന്നത്. ഇപ്രകാരം ആത്മാവിന്‍റെ വിശപ്പും ദാഹവും ശമിപ്പിച്ച് ശക്തി പ്രാപിച്ചാല്‍ നമുക്ക് വിജയം ഉറപ്പാണ്. വാഹനം ഓടിക്കുമ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ ഇന്ധനം അതില്‍ നിറച്ചിട്ടുണ്ടാവണം. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവില്ല വി.കുര്‍ബ്ബാനയുടെ ഫലം. ഒരിക്കല്‍ എറണാകുളത്തു നിന്ന്‍ എന്‍റെ ബന്ധുവിനെ കൂട്ടിക്കൊണ്ടു വരാന്‍ പോകേണ്ടിവന്നു. സഹായത്തിന് എന്നെ വിളിച്ചു. കുര്‍ബ്ബാന കഴിഞ്ഞ് പോകാമെന്ന് ഞാന്‍ പറഞ്ഞു. 7.30 ന് എറണാകുളത്ത് എത്തണം. ആയതിനാല്‍ രാത്രി രണ്ടു മണിക്ക് ഇവിടെ നിന്ന്‍ യാത്ര പുറപ്പെടണം. എന്‍റെ കുര്‍ബ്ബാന മുടങ്ങുമെന്നതിനാല്‍ ഞാന്‍ യാത്രയ്ക്ക് താത്പര്യപ്പെട്ടില്ല. എറണാകുളത്തു ചെല്ലുമ്പോള്‍ കുര്‍ബ്ബാനയ്ക്കുള്ള സൗകര്യമൊരുക്കാമെന്ന് എല്ലാവരും പറഞ്ഞതിനാല്‍ ഞാന്‍ യാത്രയ്ക്ക് തയ്യാറായി. 6 മണിക്ക് എറണാകുളത്തെത്തി. #{red->none->b->Must Read: ‍}# {{ “ക്രിസ്തു ജീവന്റെ അപ്പം”: 51 വര്‍ഷക്കാലം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ചു ജീവിച്ച ഒരു സ്ത്രീയുടെ അത്ഭുത കഥ -> http://www.pravachakasabdam.com/index.php/site/news/4408 }} വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നതിനാല്‍ എനിക്ക് യാതൊരു പരിചയവും അവിടെ ഉണ്ടായിരുന്നില്ല. 6 മണിയായപ്പോള്‍ ഞാന്‍ കുര്‍ബ്ബാനയുടെ കാര്യം പറഞ്ഞു. എല്ലാവരും അപ്പോള്‍ പറഞ്ഞതിപ്രകാരമാണ്. 'ഓ കുര്‍ബ്ബാന അതു സാരമില്ല തന്നെയുമല്ല അവിടെ അടുത്തെങ്ങും പള്ളിയുമില്ല.' ഇതെന്നെ ഏറെ വേദനിപ്പിച്ചു. ഞാനിപ്രകാരം പറഞ്ഞു. നിങ്ങള്‍ വാക്കു തന്നിട്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. നിങ്ങള്‍ വാക്കു പാലിച്ചേ മതിയാകൂ. ഇവിടെ അവരെല്ലാം പല കാഴ്ചകള്‍ കണ്ടു രസിക്കുകയും എന്‍റെ ആവശ്യം നിരാകരിക്കുകയും ചെയ്തു. ആ നിമിഷം ഞാനിപ്രകാരം ചിന്തിച്ചു. 'ഇപ്രകാരമുള്ള പല സാഹചര്യങ്ങളും എന്നെ സഹായിച്ച ഈശോയെ മാത്രം ആശ്രയിച്ചാല്‍ മതിയല്ലോ' ഉടന്‍ മനസ്സിലേക്ക് കുര്‍ബ്ബാനയിലെ ഒരു ഭാഗം കടന്നു വന്നു. ഞാനീ മണ്ണില്‍ കഴിവോളം <br> ദൈവസ്തുതികള്‍ പാടീടും <br> അരചനിലോ നരനൊരുവനിലോ <br> ശരണം തേടാന്‍ തുനിയരുതേ <br> (സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാന ക്രമം) ഇപ്രകാരമുള്ള അവസരങ്ങളില്‍ മനുഷ്യനില്‍ നിന്നും ആശ്രയം വിട്ട് ദൈവത്തില്‍ മാത്രം ശരണം പ്രാപിക്കുക. എന്‍റെ ഉള്ളിലുള്ള ദൈവത്തെ വിളിച്ചുണര്‍ത്തി ആവശ്യം അറിയിച്ചു. ആ നിമിഷം എന്‍റെ മുന്‍പില്‍ ഒരു യാചകന്‍ കൈനീട്ടിക്കൊണ്ട് വന്നു പറഞ്ഞു. വല്ലാതെ വിശക്കുന്നു. എന്തെങ്കിലും തരണം. ഇവിടെ രണ്ടു രീതിയിലുള്ള വിശപ്പുണ്ട്. ഇദ്ദേഹത്തിനു ഭക്ഷണം കഴിക്കാത്തതിനാല്‍ ശരീരത്തിന്‍റെ വിശപ്പും ദാഹവും. എനിക്ക് വിശുദ്ധ കുര്‍ബ്ബാനയില്ലാത്തതിനാല്‍ ആത്മാവിന്‍റെ വിശപ്പും ദാഹവും. ഞാനിപ്രകാരം ചിന്തിച്ചു. ആദ്യം ഇദ്ദേഹത്തിന്‍റെ ശരീരത്തിന്‍റെ വിശപ്പു മാറ്റാം. അപ്പോള്‍ തീര്‍ച്ചയായും എന്‍റെ ആത്മാവിന്‍റെ വിശപ്പും ദാഹവും മാറ്റാന്‍ ഈശോ അവസരം തരും. ഞാന്‍ ഉടനെ പോക്കറ്റില്‍ നിന്നും എന്‍റെ കൈയില്‍ കിട്ടിയ രൂപയെടുത്ത്‌ അദ്ദേഹത്തിനു കൊടുത്തു. അദ്ദേഹത്തിന്‍റെ മുഖം പ്രകാശിച്ചു. കണ്ണുകള്‍ നിറഞ്ഞു. ആ നിമിഷം അദ്ദേഹത്തിന്‍റെ വയറു നിറഞ്ഞെന്നു എനിക്ക് തോന്നി. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. ഇവിടെ എവിടെയെങ്കിലും കത്തോലിക്കാ പള്ളിയുണ്ടോ. ഉടന്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ അതേപടി പകര്‍ത്തട്ടെ. "ഇവിടെ അടുത്ത് തന്നെ വി.അന്തോനീസിന്‍റെ ഒരു പള്ളിയുണ്ട്. ഉടന്‍ ചെന്നാല്‍ അവിടെ പൂജയും ഉണ്ട്." ഞാന്‍ ഇദ്ദേഹത്തോടു ഞങ്ങളുടെ വാഹനത്തില്‍ കയറി ആ പള്ളി കാണിച്ചു തരാന്‍ പറഞ്ഞു. വളരെ സന്തോഷത്തോടെ അദ്ദേഹം വണ്ടിയില്‍ കയറി പള്ളി ഞങ്ങള്‍ക്ക് കാണിച്ചു തന്നു. ഞങ്ങള്‍ ചെന്ന ഉടന്‍ അവിടെ കുര്‍ബ്ബാന നടന്നു. നിറകണ്ണുകളോടെ അദ്ദേഹം ദൈവത്തിനു നന്ദി പറയുന്നത് ഞാന്‍ കണ്ടു. ഞങ്ങള്‍ക്കെല്ലാം വേണ്ടത് ദൈവം ഒരുക്കി തന്നു. ദൈവസാന്നിധ്യസ്മരണ ഇല്ലാത്തതാണ് നമ്മുടെ പല പരാജയങ്ങള്‍ക്കും കാരണം. #{red->none->b->You May Like: ‍}# {{ ദിവ്യകാരുണ്യത്തിന്റെ അത്ഭുത ശക്തിയെ പറ്റി പെന്തക്കോസ്ത പാസ്റ്റര്‍ നടത്തിയ പ്രഭാഷണം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു -> http://www.pravachakasabdam.com/index.php/site/news/3030 }} നമ്മുടെ ഉള്ളിലുള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ വലിയവനാനെന്ന ചിന്ത എപ്പോഴും നമ്മെ നയിക്കണം. (1 യോഹന്നാന്‍ 4:4) ദൈവം എത്ര നല്ലവനാണെന്ന് അനുഭവിച്ചറിഞ്ഞവര്‍ അത് പ്രഘോഷിക്കാതിരിക്കാനാവില്ല. ഇത് പങ്കുവയ്ക്കുമ്പോള്‍ ഒത്തിരി ആനന്ദം അനുഭവപ്പെടാറുണ്ട്. വി. കുര്‍ബ്ബാന അനുഭവം പങ്ക് വയ്ക്കാന്‍ എത്ര ത്യാഗം സഹിച്ചും പോകാറുണ്ട്. ഈ അനുഭവത്തിലുള്ള ഒത്തിരിപ്പേരുമായി ബന്ധപ്പെടാനും സാധിച്ചിട്ടുണ്ട്. പലരെയും കുര്‍ബ്ബാന അനുഭവത്തിലേക്ക് നയിക്കാന്‍ ഈശോ എന്നെ ഉപകരണമാക്കിയിട്ടുണ്ട്. വി. കുര്‍ബ്ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും മന:പൂര്‍വ്വം ബലി മുടക്കുകയില്ല. വി.കുര്‍ബ്ബാനയെ നിരസിക്കുന്ന (തള്ളിപ്പറയുന്ന) സഹോദരരേക്കുറിച്ചോര്‍ക്കുമ്പോള്‍ വേദന തോന്നാറുണ്ട്. യഥാര്‍ത്ഥത്തില്‍ വി.കുര്‍ബ്ബാനയുടെ വില മനസ്സിലാക്കാത്തതാണ് അതിന്‍റെ പ്രധാന കാരണം. ഈശോയുടെ വി.കുര്‍ബ്ബാനയെക്കുറിച്ചുള്ള പ്രബോധനം പലര്‍ക്കും ഇടര്‍ച്ചയുണ്ടാക്കി. (യോഹന്നാന്‍ 6:66). പലരും പിരിഞ്ഞു പോയപ്പോള്‍ ഈശോ പന്ത്രണ്ടു പേരോടുമായി ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. നിങ്ങളും പോകാന്‍ ആഗ്രഹിക്കുന്നുവോ (യോഹന്നാന്‍ 6:67). ഇവിടെ ശിമയോന്‍ പത്രോസ് (നമ്മുടെ ആദ്യത്തെ മാര്‍പ്പാപ്പ) പറഞ്ഞ വാക്കുകള്‍ നമുക്കും തിരുസഭയോടു ചേര്‍ന്ന്‍‍ ഏറ്റുപറയാം. കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുത്തേക്കു പോകും നിത്യജീവന്‍റെ വചനം നിന്‍റെ പക്കലുണ്ട് (യോഹ. 6:66). .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }}
Image: /content_image/Mirror/Mirror-2017-06-28-10:38:20.jpg
Keywords: വിശുദ്ധ കുര്‍ബാന, വിശുദ്ധ കുർബ്ബാന
Content: 5287
Category: 6
Sub Category:
Heading: ദൈവം അയച്ചവനിൽ വിശ്വസിക്കാതെ എങ്ങനെ ദൈവത്തിൽ വിശ്വസിക്കാനാവും?
Content: "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (യോഹ 14:1) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 13}# <br> ഒരു മനുഷ്യന്, താൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുകയും അതേസമയം ദൈവം അയച്ചവനിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യാൻ എങ്ങനെ സാധിക്കും? ദൈവം ഈ ലോകത്തിലേക്കയച്ച അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവരുടെ 'വിശ്വാസം' അപൂർണ്ണമാണ്. അവർ വിശ്വാസത്തിൽ തെറ്റായ പാതയിൽ ചരിക്കുന്നു. ദൈവത്തില്‍ 'വിശ്വസിക്കുക' എന്നത് ദൈവം അയച്ചവനില്‍, അവിടുത്തെ സംപ്രീതിക്കു പാത്രമായ അവിടുത്തെ 'പ്രിയ പുത്രനില്‍', വിശ്വസിക്കുകയെന്നതില്‍ നിന്ന് വേര്‍പെടുത്താനാവില്ല. അവനെ ശ്രവിക്കാന്‍ ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നു. കര്‍ത്താവു തന്നെ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു: "ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍". യേശുക്രിസ്തു ശരീരം ധരിച്ച വചനമായ ദൈവം തന്നെയാകയാല്‍ അവനില്‍ നമുക്ക് വിശ്വസിക്കാനാകും. "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല; പിതാവുമായി ഗാഢബന്ധം പുലർത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1:18). 'പിതാവിനെ ദര്‍ശിച്ചവനാണ്' എന്ന കാരണത്താല്‍ അവിടുത്തെ അറിയുന്നവനും അവിടുത്തെ വെളിപ്പെടുത്തുവാന്‍ കഴിവുള്ളവനും യേശുക്രിസ്തു മാത്രമാണ്. എങ്ങനെയാണ് യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടത്? മറിയത്തിന്റെ ഉദരത്തിൽ പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവനും, പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയും, പിതാവിന്റെ നിത്യപുത്രനുമായ നസ്രത്തിലെ യേശുവിനെക്കുറിച്ചു സുവിശേഷങ്ങൾ എന്തുപറയുന്നുവോ അതാണ് നാം വിശ്വസിക്കേണ്ടത്. ഏകരക്ഷകനായ യേശുവിന്റെ ജീവിതം, പ്രബോധനം എന്നിവയെ സംബന്ധിച്ചുള്ള മുഖ്യ സാക്ഷ്യം എന്ന നിലയില്‍ സുവിശേഷങ്ങള്‍ വിശുദ്ധ ലിഖിതങ്ങള്‍ മുഴുവന്‍റെയും ഹൃദയമാണ്. സുവിശേഷവാക്യങ്ങളെക്കാള്‍ മഹത്തരമോ ശ്രേഷ്ഠമോ അമൂല്യമോ ഉജ്ജ്വലമോ ആയ വേറൊരു പ്രബോധനവുമില്ല. നമ്മുടെ നാഥനും ഗുരുവുമായ ക്രിസ്തു തന്‍റെ വാക്കുകളിലൂടെ നമ്മെ പഠിപ്പിക്കുകയും പ്രവൃത്തികളിലൂടെ നിറവേറ്റുകയും ചെയ്ത കാര്യങ്ങള്‍ കാണുകയും, സ്വീകരിക്കുകയും ചെയ്തുകൊണ്ട് നമ്മുക്കു ദൈവത്തിൽ വിശ്വസിക്കാം. #{red->n->b->വിചിന്തനം}# <br> കൃപാവരവും പരിശുദ്ധാത്മാവിന്റെ സഹായവും കൂടാതെ ദൈവത്തിൽ വിശ്വസിക്കുക സാധ്യമല്ല. എങ്കിലും വിശ്വാസം മാനുഷികമായ ഒരു പ്രവർത്തികൂടിയാണ്. മനുഷ്യന് ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്. ഈ സ്വാതന്ത്ര്യം ചിലപ്പോഴൊക്കെ അവനെ തെറ്റായ വിശ്വാസത്തിലേക്കു നയിക്കുന്നതിനു കാരണമായേക്കാം. ദൈവം യഥാർത്ഥത്തിൽ മനുഷ്യനെ തേടിവരുകയും അവന് സ്വയം വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇപ്രകാരം സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു നമ്മുടെ ബുദ്ധിയെയും മനസ്സിനെയും പൂർണ്ണമായി സമർപ്പിക്കുക. അപ്പോൾ ദൈവം തന്നെ ഒരു സത്യം നമ്മുക്കു വെളിപ്പെടുത്തിതരും: "ഈ ലോകത്തിൽ മനുഷ്യരുടെ രക്ഷക്കായി യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല" എന്ന വലിയ സത്യം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിനമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-06-28-11:59:14.jpg
Keywords: യേശു, ക്രിസ്തു
Content: 5288
Category: 1
Sub Category:
Heading: ആലപ്പോയ്ക്കു പുതിയ മുഖം നല്‍കി ഫ്രാന്‍സിസ്കന്‍ ഇടവകാ സമൂഹം
Content: ഡമാസ്ക്കസ്: ശക്തമായ ആക്രമണങ്ങള്‍ക്ക് വേദിയായ ആലപ്പോയുടെ പുനരുദ്ധാരണത്തിന് വ്യത്യസ്ഥമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വടക്കന്‍ സിറിയയിലെ ഫ്രാൻസിസ്കൻ ലാറ്റിന്‍ ഇടവക. ആക്രമങ്ങള്‍ കൊണ്ട് ഭംഗി നഷ്ട്ടപ്പെട്ട നഗരത്തിന് പുതിയ മുഖം നല്‍കാനും അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന്‍ മടങ്ങിയെത്തുന്നവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുവാനുമാണ് ഫ്രാന്‍സിസ്കന്‍ വൈദികരുടെ നേതൃത്വത്തില്‍ ഇടവക കൂട്ടായ്മ നഗരത്തെ വർണ മനോഹരമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ഗവൺമന്റ് സഹകരണത്തോടെ കറുപ്പും വെള്ളയും ചേർന്ന നിറങ്ങൾ ചാലിച്ച് ഇടവകാതിർത്തിയിലെ ഭിത്തികളിൽ ചിത്രങ്ങൾ ആലേഖനം ചെയ്തും റോഡ് വരമ്പുകളില്‍ പെയിന്‍റ് ചെയ്തുമാണ് ഇടവകയിലെ യുവജനങ്ങള്‍ വ്യാപൃതരായത്. ഫ്രാൻസിസ്‌കൻ വൈദികൻ ഇബ്രാഹിം അൽസബാഗിന്റെ നേതൃത്വത്തിലാണ് വിവിധ പ്രവര്‍ത്തനങ്ങള്‍ നടന്നത്. യുദ്ധകെടുതികൾ നിറം കെടുത്തിയ നഗരത്തെ പുനരുദ്ധാരണ പ്രവർത്തങ്ങൾ വഴി പുതിയ മുഖം നല്‍കാനും ചിന്നഭിന്നമാക്കപ്പെട്ട സമൂഹത്തെ ഒന്നാക്കാനുള്ള പരിശ്രമമാണ് പദ്ധതിയുടെ ലക്ഷ്യം. ഫ്രാൻസിസ്കൻ ബിഷപ്പ് മോൺ. ജോർജ് അബു ഖസൻ വൈദികരുടെയും ഇടവകയുടെയും പ്രവർത്തനങ്ങൾക്ക് ആശംസകളർപ്പിച്ചു. രാജ്യത്തെ മോടിപിടിപ്പിക്കാനുള്ള താത്പര്യം നമ്മുടെയുള്ളിൽ നിന്നു തന്നെ ഉണ്ടാകണമെന്നും സഭയിലെ അംഗങ്ങളായ നാം നമ്മുടെ സഹോദരീ സഹോദരന്മാരുമായി പങ്കു ചേരുമ്പോഴാണ് ഒരു സമൂഹമായി നിലകൊള്ളാനാകുന്നതെന്നും ബിഷപ്പ് ഓർമിപ്പിച്ചു. അതേ സമയം യുദ്ധത്തിൽ വീടുകൾ തകർന്ന ക്രൈസ്തവരെ സഹായിക്കാൻ ഫ്രാൻസിസ്‌കൻ വൈദികർ വീടുകൾ പുനർനിർമ്മിക്കുന്ന പദ്ധതിക്ക് ഇതിനോടകം രൂപം നൽകിയിട്ടുണ്ട്. 2016മുതൽ 470 വീടുകളാണ് സഭയുടെ പദ്ധതി പ്രകാരം ഇതുവരെ നിർമിച്ചത്. ഈ വർഷം കൂടുതൽ വീടുകൾ പുനർനിർമിക്കാനുള്ള പദ്ധതികൾക്ക് ഫ്രാന്‍സിസ്കന്‍ വൈദികര്‍ രൂപം നൽകിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.
Image: /content_image/TitleNews/TitleNews-2017-06-28-12:17:39.jpg
Keywords: സിറിയ, ഇറാഖ
Content: 5289
Category: 18
Sub Category:
Heading: ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപെരുന്നാള്‍ ജൂലൈ ഒന്നു മുതല്‍
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ 64-ാം ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ൾ ജൂ​​​ലൈ ഒ​​​ന്നു മു​​​ത​​​ൽ 15 വ​​​രെ ന​​​ട​​​ക്കും. മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ കബറിടം സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ജൂ​​​ലൈ 14 നും 15 ​​​നു​​​മാ​​​ണ് പ്ര​​​ധാ​​​ന പ​​​രി​​​പാ​​​ടി​​​ക​​​ൾ. ​​​ഇത്തവണത്തെ പരിപാടിയില്‍ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യാ​​​തി​​​ഥി ആ​​​യി​​​രി​​​ക്കും. ജൂ​​​ലൈ ഒ​​​ന്നി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ ബി​​​ഷ​​​പ് സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സും മൂ​​​ന്നി​​​നു പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ടും ഒ​​​മ്പ​​തി​​​ന് വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​​പ്ഡോ. സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ലും 13 നു ​​മാ​​​വേ​​​ലി​​​ക്ക​​​ര ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. എ​​​ല്ലാ ദി​​​വ​​​സ​​​വും വൈ​​​കി​​​ട്ട് അ​​​ഞ്ചി​​​നു സ​​​ന്ധ്യാ​​​പ്രാ​​​ർ​​​ഥ​​​ന​​​യും സ​​​മൂ​​​ഹ​​​ബ​​​ലി​​​യും ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ധൂ​​​പ​​​പ്രാ​​​ർ​​​ഥ​​​ന​​​യും ന​​​ട​​​ക്കും. വി​​​വി​​​ധ രൂ​​പ​​താ വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​​മാ​​​രാ​​​യ മോ​​​ണ്‍. ജോ​​​ർ​​​ജ് കാ​​​ലാ​​​യി​​​ൽ, മോ​​​ൺ. ജോ​​​സ് വെ​​​ണ്‍​മാ​​​ലോ​​​ട്ട്, മോ​​​ൺ. വ​​​ർ​​​ഗീ​​​സ് കു​​​ന്നും​​​പു​​​റം, മോ​​​ണ്‍. ചെ​​​റി​​​യാ​​​ൻ താ​​​ഴ​​​മ​​​ണ്‍, മോ​​​ണ്‍. മാ​​​ത്യു അ​​​റ​​​മ്പ​​​ൻ​​​കു​​​ടി​​​യി​​​ൽ, മോ​​​ണ്‍. ജോ​​​സ​​​ഫ് കു​​​രു​​​മ്പി​​​ലേ​​​ത്ത്, മോ​​​ണ്‍. എ​​​സ്. വ​​​ർ​​​ഗീ​​​സ്, മോ​​​ണ്‍. വ​​​ർ​​​ഗീ​​​സ് മ​​​റ്റ​​​മ​​​ന, മോ​​​ണ്‍ . ഷാ​​​ജി തോ​​​മ​​​സ് മാ​​​ണി​​​കു​​​ളം, ബ​​​ഥ​​​നി ആ​​​ശ്ര​​​മം സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റാ​​​ൾ റ​​​വ. ഡോ. ​​​ജോ​​​സ് കു​​​രു​​​വി​​​ള ഒ​​​ഐ​​​സി, മ​​​ല​​​ങ്ക​​​ര സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ. ഡോ. ​​​കു​​​ര്യാ​​​ക്കോ​​​സ് ത​​​ട​​​ത്തി​​​ൽ എ​​​ന്നി​​​വര്‍ ഇടദിവസങ്ങളില്‍ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. സ​​മാ​​പ​​​ന ദി​​​വ​​​സ​​​മാ​​​യ ജൂ​​​ലൈ 15 ന് ​​​രാ​​​വി​​​ലെ 8.30 ന് ​​​ന​​​ട​​​ക്കു​​​ന്ന ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രി​​​ക്കും. മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും അ​​​ഞ്ഞൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ന്നു ക​​​ബ​​​റി​​​ട​​​ത്തി​​​ലേ​​​ക്കു തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ക്കും. ജൂ​​​ലൈ ഒ​​​മ്പ​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ഗ​​​ര​​​ത്തി​​​ലെ എ​​​ല്ലാ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും പ​​​ദ​​​യാ​​​ത്ര ക​​​ബ​​​റി​​​ങ്ക​​​ൽ എ​​​ത്തി​​​ച്ചേ​​​രും. 14 ന് ​​​വൈ​​​കി​​​ട്ട് ആയിരകണക്കിന് തീര്‍ത്ഥാടകര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മെ​​​ഴു​​​കു​​​തി​​​രി പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ക്കും.
Image: /content_image/India/India-2017-06-29-04:53:38.jpg
Keywords: ദൈവദാസ
Content: 5290
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
Content: എ​ഡി​ൻ​ബ​റോ: സ്കോട്ട്ലന്റിലെ എ​ഡി​ൻ​ബ​റോ ഡന്‍ബാര്‍ ബീ​ച്ചി​നു സ​മീ​പം മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തിയ മ​ല​യാ​ളി വൈ​ദി​ക​ൻ ഫാ.​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്നു ന​ടന്നേക്കുംന. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ ഇന്ന് നടത്തുമെന്ന വിവരം ലഭിച്ചത്. ഫാ.​ടെ​ബി​നു ക​ഴി​ഞ്ഞ ദി​വ​സം മൃ​ത​ദേ​ഹം നേ​രി​ട്ടു കാ​ണാ​ൻ അ​വ​സ​രം ന​ൽ​കി​യി​രു​ന്നു. മൃ​ത​ദേ​ഹം അ​ഴു​കി​യ നി​ല​യി​ൽ ആ​ണെ​ന്നും മ​റ്റും ചി​ല ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​ഴി​ഞ്ഞ ദി​വ​സം എ​ഡി​ൻ​ബ​റോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ലും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ എം പി യും ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ ഫ്രാന്‍സിസ് ജോര്‍ജ് പ്രധാനമന്ത്രിക്ക് കത്തയച്ചു. മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപെട്ടു.
Image: /content_image/TitleNews/TitleNews-2017-06-29-05:16:33.jpg
Keywords: ഫാ. മാര്‍ട്ടി