Contents

Displaying 5031-5040 of 25101 results.
Content: 5322
Category: 6
Sub Category:
Heading: "ക്രിസ്തു ദൈവപുത്രനാണ്" എന്ന വിശ്വാസം ലോകം മുഴുവൻ ഏറ്റുപറയട്ടെ
Content: "ശിമയോൻ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്" (മത്തായി 16:16) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 17}# <br> കാലത്തിന്‍റെ പൂര്‍ണ്ണതയില്‍ പിതാവായ ദൈവം തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്ക് അയച്ചു. നിയമത്തിനു അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കാന്‍ വേണ്ടി അവന്‍ നിയമത്തിനു അധീനനായി ജനിച്ചു. നമ്മള്‍ ദത്തുപുത്രസ്ഥാനം സ്വീകരിക്കേണ്ടതിനു വേണ്ടിയായിരുന്നു ഇത്. അങ്ങനെ ദൈവം തന്‍റെ ജനതയെ സന്ദര്‍ശിച്ചു. അബ്രാഹത്തോടും സന്തതികളോടും ചെയ്തിരുന്ന വാഗ്ദാനം അവിടുന്നു നിറവേറ്റി. എല്ലാ പ്രതീക്ഷകള്‍ക്കും അതീതമായി അവിടുന്നു പ്രവര്‍ത്തിച്ചു. സ്വന്തം പ്രിയപുത്രനെ അവിടുന്ന്അയച്ചു. ലോകം മുഴുവൻ വിശ്വസിക്കുകയും ഏറ്റുപറയുകയും ചെയ്യണ്ട സത്യം ഇതാണ്: "നസ്രത്തില്‍ നിന്നുള്ള യേശു, ഒരു ഇസ്രായേല്‍ പുത്രിയില്‍ നിന്ന്‍ യഹൂദനായി, ബെത്ലഹേമില്‍ ജനിച്ചു. മഹാനായ ഹേറോദേസിന്‍റെയും, അഗസ്റ്റസ് സീസര്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെയും ഭരണകാലത്താണ് അവിടുന്ന് ജനിച്ചത്. തച്ചന്‍റെറ ജോലിയായിരുന്നു അവിടുത്തേത്. തിബേരിയസ് ചക്രവര്‍ത്തിയുടെയും, റോമന്‍ ഗവര്‍ണറായ പന്തിയോസ് പീലാത്തോസിന്‍റെയും കാലത്ത്, ജറുസലേമില്‍ ക്രൂശിതനായി മരിച്ച യേശു, ദൈവത്തിന്‍റെ, മനുഷ്യനായിത്തീര്‍ന്ന നിത്യപുത്രനാണ്. അവിടുന്നു ദൈവത്തില്‍ നിന്നു വന്നു. ദൈവം തന്നെയായ അവൻ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങി മനുഷ്യശരീരം ധരിച്ചുവന്നു. എന്തെന്നാല്‍, വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്‍റെ മഹത്ത്വം നമ്മള്‍ ദര്‍ശിച്ചു. കൃപയും സത്യവും നിറഞ്ഞതും പിതാവിന്‍റെ ഏകജാതന്‍റേതുമായ മഹത്ത്വം... അവന്‍റെ പൂര്‍ണ്ണതയില്‍ നിന്ന് നാമെല്ലാം കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു." ചരിത്രത്തിൽ ജീവിച്ച യേശു ദൈവമായിരുന്നിട്ടും നിരവധി ആളുകൾ അവനെ ദൈവമായി തിരിച്ചറിഞ്ഞില്ല. ഇന്നും യേശുവിനെ ഒരു പ്രവാചകനായി മാത്രം കരുതുന്ന മതസമൂഹങ്ങൾ ഈ ലോകത്തിൽ നിലനിൽക്കുന്നുണ്ട്. പരിശുദ്ധാത്മാവിന്റെ സഹായത്താൽ മാത്രമേ ക്രിസ്തു ദൈവമാണെന്നു തിരിച്ചറിയുവാനും ആ വിശ്വാസം ധൈര്യപൂർവ്വം ഏറ്റുപറയുവാനും സാധിക്കൂ. "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്‌" എന്ന പത്രോസ് ഏറ്റുപറഞ്ഞ വിശ്വാസശിലയിന്മേല്‍ ക്രിസ്തു തന്‍റെ സഭയെ പടുത്തുയര്‍ത്തി. ലോകം മുഴുവൻ ഈ വിശ്വാസം ഏറ്റുപറയുന്നതുവരെ ക്രിസ്ത്യാനികൾ വിശ്രമമില്ലാതെ സുവിശേഷം പ്രഘോഷിക്കേണ്ടിയിരിക്കുന്നു. #{red->n->b->വിചിന്തനം}# <br> ക്രിസ്തുവില്‍ വിശ്വസിക്കുന്നവന്‍ ദൈവപുത്രനായിത്തീരുന്നു. ഈ ദത്തുപുത്രസ്വീകരണം, ക്രിസ്തുവിന്‍റെ മാതൃക പിന്‍തുടരാനുള്ള കഴിവ് അവനു നല്‍കിക്കൊണ്ട് അവനെ രൂപാന്തരപ്പെടുത്തുന്നു. ശരിയായി പ്രവര്‍ത്തിക്കുന്നതിനും നന്മ ചെയ്യുന്നതിനും അത് അവനെ കഴിവുള്ളവനാക്കുന്നു. അവൻ തന്‍റെ രക്ഷകനായ യേശുവുമായി ഐക്യപ്പെട്ട് സ്നേഹത്തിന്‍റെ പൂര്‍ണത, അതായത് വിശുദ്ധി പ്രാപിക്കുകയും കൃപാവരങ്ങൾ കൊണ്ടു നിറയുകയും ചെയ്യുന്നു. ഇപ്രകാരം സംഭവിക്കണമെങ്കിൽ നമ്മുടെ വിശ്വാസം കലർപ്പില്ലാത്തതായിരിക്കണം. പത്രോസിനെപ്പോലെ ഉറച്ച ബോധ്യത്തോടുകൂടി നമ്മുക്കു ക്രിസ്തുവിൽ വിശ്വസിക്കുകയും ആ വിശ്വാസം ലോകത്തോടു പ്രഘോഷിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/PurgatorytoHeaven/PurgatorytoHeaven-2017-07-02-13:51:53.jpg
Keywords: യേശു,ക്രിസ്തു
Content: 5323
Category: 1
Sub Category:
Heading: ഇന്ന് സീറോ മലബാര്‍ സഭാദിനം
Content: കൊച്ചി: ഭാരതത്തിന്റെ അപ്പോസ്തലന്‍ മാര്‍ തോമ്മാശ്ളീഹായുടെ സ്മരണ പുതുക്കി സീറോ മലബാര്‍ സഭ ഇന്ന് സഭാദിനമായി ആഘോഷിക്കുന്നു. സഭാദിനാഘോഷം കാക്കനാട് മൗണ്ട് സെന്‍റ് തോമസിൽ ഇന്ന് നടക്കും. സഭയുടെ എല്ലാ രൂപതകളുടെയും സന്യാസ സമൂഹങ്ങളുടെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ സഭാദിനാഘോഷങ്ങള്‍ക്ക് ഒരുമിച്ച് ചേരും. രാവിലെ 9.45നു മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പതാക ഉയർത്തും. തുടർന്നു സെന്‍റ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ സെന്‍റ് തോമസ് ദിനത്തിന്‍റെ സന്ദേശം നൽകുന്ന മേജർ ആർച്ച്ബിഷപ് വിവിധ രൂപതകളിൽ നിന്നുള്ള പ്രതിനിധികളുമായി ആശയവിനിമയം നടത്തും. റവ. ഡോ. ജോസ് ചിറമേൽ മോഡറേറ്ററാകും. 11.15നു മേജർ ആർച്ച്ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ റാസ കുർബാന. ഛാന്ദ രൂപത മുൻ അധ്യക്ഷൻ ബിഷപ് മാർ വിജയാനന്ദ് നെടുംപുറം വചനസന്ദേശം നൽകും. ഇരിങ്ങാലക്കുട രൂപത ചാൻസലർ ഫാ. ക്ലമന്‍റ് ചിറയത്ത് ആർച്ച്ഡീക്കനാകും. ഉച്ചകഴിഞ്ഞ് നടക്കുന്ന പൊതുസമ്മേളനത്തിൽ വിവിധ മേഖലകളിൽ മികവു തെളിയിച്ച സഭാംഗങ്ങളായ യുവാക്കൾക്കു മേജർ ആർച്ച്ബിഷപ് പുരസ്കാരങ്ങൾ നൽകും. നടനും സംവിധായകനുമായ സിജോയ് വർഗീസ് യുവജന വർഷാചരണത്തിന്‍റെ സന്ദേശം നൽകും. റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിൽ, ഫാ. മാത്യു പുളിമൂട്ടിൽ എന്നിവർ പ്രസംഗിക്കും. തൃക്കാക്കര ഭാരതമാതാ കോളജിന്‍റെ നേതൃത്വത്തിൽ കലാപരിപാടികൾ, അങ്കമാലി മോണിംഗ് സ്റ്റാർ കോളജിലെ വിദ്യാർഥികളുടെ പ്രത്യേക പരിപാടി എന്നിവ നടക്കും. സഭാദിനാഘോഷത്തിനായി റവ. ഡോ. പീറ്റർ കണ്ണന്പുഴ ജനറൽ കണ്‍വീനറായി വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-03-04:10:31.jpg
Keywords: സീറോ മലബാര്‍
Content: 5324
Category: 9
Sub Category:
Heading: ജൂലായ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന്‌: ഫാ.സോജി ഓലിക്കലിനും ജോസ് കുര്യാക്കോസിനുമൊപ്പം സാബത്തിന്റെ സുവിശേഷവുമായി പ്രിൻസ് ബ്രദറും
Content: ബിർമിങ്ഹാം: ജൂലായ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന് ബിർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടരും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാൻജലൈസേഷൻ കോ ഓർഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിൻറെ അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാൻ ഇറ്റലിയിൽനിന്നും പ്രമുഖ സുവിശേഷപ്രവർത്തകൻ ബ്രദർ പ്രിൻസ് വിതയത്തിൽ എത്തുമ്പോൾ യുകെ യുടെ തെരുവുകളിൽ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഗാരി സ്റ്റീഫനും കൺവെൻഷനിൽ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂർത്തീകരണത്തിൽ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുൻനിർത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകൾ ഇത്തവണ ടീനേജുകാർക്കും ,കിഡ്സ്‌ ഫോർ കിംഗ്‌ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->none->b-> ‍അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) B70 7JW. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ; ‍}# ഷാജി 07878149670 <br> അനീഷ്.07760254700 #{red->none->b->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ‍}# ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-07-03-05:28:57.jpeg
Keywords: രണ്ടാം ശനി
Content: 5325
Category: 18
Sub Category:
Heading: ക്രിസ്തു ശിഷ്യന്‍റെ വിശ്വാസം പ്രഘോഷിച്ച് നിരണം തീര്‍ത്ഥാടനം
Content: ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: മാ​​​​ർ​​​​തോ​​​​മ്മാശ്ലീ​​​​ഹാ​​​​യു​​​​ടെ ദു​​​​ക്റാ​​​​ന തി​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് അ​​​​തി​​​​രൂ​​​​പ​​​​ത യു​​​​വ​​​​ദീ​​​​പ്തി-​​ എ​​​​സ്എം​​​​വൈ​​​​എ​​​​മ്മി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച 13-ാമ​​​​ത് നി​​​​ര​​​​ണം തീ​​​​ർ​​​​ഥാ​​​​ട​​​​നത്തില്‍ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സി​​​​ക​​​​ൾ പങ്കെടുത്തു. രാ​​​​വി​​​​ലെ എ​​​​ട്ടി​​​​നു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി സെ​​​​ന്‍റ് മേ​​​​രീ​​​​സ് മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്ത​​​​ൻ പ​​​​ള്ളി​​​​യി​​​​ൽ പൂ​​​​ർ​​​​വ​​​​പി​​​​താ​​​​ക്ക​​ന്മാ​​​​രു​​​​ടെ ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ങ്ക​​​​ൽ​​​​നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​നം ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ക​​​​ത്തി​​​​ച്ച തി​​​​രി അ​​​​തി​​​​രൂ​​​​പ​​​​ത പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ധി​​​​ൻ ജോ​​​​സ​​​​ഫി​​​​നു കൈ​​​​മാ​​​​റി ഉ​​​​ദ്ഘാ​​​​ട​​​​നം​​ ചെ​​​​യ്തു. വി​​​​കാ​​​​രി ഫാ. ​​​​കു​​​​ര്യ​​​​ൻ പു​​​​ത്ത​​​​ൻ​​​​പു​​​​ര സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. തു​​​​ട​​​​ർ​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​നം ളാ​​​​യി​​​​ക്കാ​​​​ട് സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്സ്, വേ​​​​ങ്ങ​​​​ൽ സെ​​​​ന്‍റ് മേ​​​​രീ​​​​സ് മ​​​​ല​​​​ങ്ക​​​​ര ക​​​​ത്തോ​​​​ലി​​​​ക്കാ പ​​​​ള്ളി എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലെ സ്വീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​റ്റു​​​​വാ​​​​ങ്ങി നി​​​​ര​​​​ണം തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​​ത്തി​​​​ൽ സ​​​​മാ​​​​പി​​​​ച്ചു. ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം ക​​​​ൽ​​​​വി​​​​ള​​​​ക്കി​​​​ൽ ദീ​​​​പം തെ​​​​ളി​​​​ച്ചു സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. അ​​​​തി​​​​രൂ​​​​പ​​​​ത വി​​​​കാ​​​​രി​​​​ജ​​​​ന​​​​റാ​​​​ൾ മോ​​​​ണ്‍. മാ​​​​ണി പു​​​​തി​​​​യി​​​​ടം വ​​​​ച​​​​ന​​​​സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കി. യു​​​​വ​​​​ദീ​​​​പ്തി അ​​​​തി​​​​രൂ​​​​പ​​​​ത ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ. ​​​​ജേ​​​​ക്ക​​​​ബ് ച​​​​ക്കാ​​​​ത്ത​​​​റ വി​​​​ശു​​​​ദ്ധ​​ കു​​​​ർ​​​​ബാ​​​​ന​​​​യ​​​​ർ​​​​പ്പി​​​​ച്ചു. ഫാ. ​​​​ടി​​​​ബി​​​​ൻ ചെ​​​​റു​​​​പു​​​​ര​​​​ക്ക​​​​ൽ, ഫാ. ​​​​മാ​​​​ത്യു ന​​​​ട​​​​മു​​​​ഖം, ലാ​​​​ലി​​​​ച്ച​​​​ൻ മ​​​​റ്റ​​​​ത്തി​​​​ൽ, ഷി​​​​ജോ മാ​​​​ത്യു, മി​​​​ഥു​​​​ൻ പി.​​​​എം, നി​​​​ജോ തെ​​​​ങ്ങ​​​​ണാ​​​​പ്പ​​​​റ​​​​ന്പി​​​​ൽ, അ​​​​ഖി​​​​ൽ ജോ​​​​സ്, ജി​​​​തി​​​​ൻ തോ​​​​മ​​​​സ്, ജെ​​​​സ്നാ ജോ​​​​ജി, എ​​​​മി​​​​ൽ ട്രീ​​​​സാ ജോ​​​​സ്, സ്നേ​​​​ഹ സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കി. ദു​​​​ക്റാ​​​​ന തി​​​​രു​​​​നാ​​​​ൾ​​​​ദി​​​​ന​​​​മാ​​​​യ ഇ​​​​ന്നു 12.30ന് ​​​​എ​​​​ട​​​​ത്വ ഫൊ​​​​റോ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള തീ​​​​ർ​​​​ഥാ​​​​ട​​​​നം എ​​​​ത്തി​​​​ച്ചേ​​​​രും. 12.45ന് ​​​​വി​​​​ശു​​​​ദ്ധ ​​കു​​​​ർ​​​​ബാ​​​​ന, എ​​​​ട​​​​ത്വാ വി​​​​കാ​​​​രി ഫാ. ​​​​ജോ​​​​ണ്‍ മ​​​​ണ​​​​ക്കു​​​​ന്നേ​​​​ൽ കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. തു​​​​ട​​​​ർ​​​​ന്ന് കൊ​​​​ടി​​​​യി​​​​റ​​​​ക്കുന്നതോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും.
Image: /content_image/India/India-2017-07-03-05:43:52.jpg
Keywords: തോമ
Content: 5326
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കുട്ടികള്‍ക്കായി പുതിയ സംഘടന
Content: സ്റ്റോക്ക് ഓണ്‍ ട്രെന്റ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ കുട്ടികള്‍ക്ക് വേണ്ടിയുള്ള സംഘടനയായ 'സാവിയോ ഫ്രണ്ട്‌സ് ഗ്രേറ്റ് ബ്രിട്ടണ്‍' രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉത്ഘാടനം ചെയ്തു. പതിനാലു വയസു വരെ മാത്രം ജീവിച്ച വിശുദ്ധ ഡൊമിനിക്ക് സാവിയോയാണ് സംഘടനയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥന്‍. 'പാപത്തേക്കാള്‍ മരണം' എന്ന വിശുദ്ധ ഡൊമിനിക്ക് സാവിയോയുടെ പ്രസിദ്ധമായ ആപ്തവാക്യം തന്നെയാണ് സംഘടനയുടെ ആപ്തവാക്യവും ദര്‍ശനവും. സ്റ്റോക്ക് ഓണ്‍ ട്രെന്റ് സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ദുക്‌റാന തിരുനാളിനോടനുബന്ധിച്ചാണ് രൂപതാ തലത്തില്‍ സാവിയോ ഫ്രണ്ട്‌സ് ഉത്ഘാടനം ചെയ്യപ്പെട്ടത്. തോമാശ്ലീഹായുടെ വിശ്വാസദൃഢതയും ജീവിതദര്‍ശനവും അനുസ്മരിക്കപ്പെട്ട ദുക്‌റാന തിരുനാളില്‍ തന്നെ സാവിയോ ഫ്രണ്ട്‌സ് ഉത്ഘാടനം ചെയ്യപ്പെടുന്നത് ഉചിതമായിരിക്കുന്നുവെന്ന് പിതാവ് അനുസ്മരിച്ചു. കൂഞ്ഞുങ്ങളെ വിശുദ്ധിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ക്ക് ഗൗരവമായ കടമയുണ്ടെന്ന് അഭിവന്ദ്യ പിതാവ് ഉത്ഘാടനവേളയില്‍ ഓര്‍മ്മിപ്പിച്ചു. #{red->none->b->Must Read: ‍}# {{ ബ്രിട്ടണില്‍ ഒരു സീറോമലബാര്‍ രൂപതയുടെ ആവശ്യമുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/5118 }} ഈ ആധുനിക കാലത്ത് യൂറോപ്പിന്റെ പ്രത്യേക സാഹചര്യത്തില്‍ കുഞ്ഞുങ്ങളെ വിശുദ്ധരായി വളര്‍ത്തുന്നത് അസാധ്യമാണെന്ന് നാം കരുതരുത്. ലോകത്തില്‍ എല്ലാ സ്ഥലത്തും എല്ലാക്കാലത്തും വിശുദ്ധരായി ജീവിച്ചവരും പാപത്തില്‍ മുഴുകിയവരും ഉണ്ടായിരുന്നു. നന്മ തെരഞ്ഞെടുക്കേണ്ടതും അത് കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കേണ്ടതും നമ്മളാണ്. തിരുവചനം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും നൈര്‍മല്യത്തിലും വിശുദ്ധിയിലും ജീവിക്കുവാന്‍ സാധിക്കും. ജനനത്തിന്റെ ആദ്യനിമിഷം മുതല്‍ നന്മ കേള്‍ക്കാനും ഉത്തമ കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നുവരാനും അവര്‍ക്ക് അവസരമുണ്ടായാല്‍ കുഞ്ഞുങ്ങള്‍ വിശുദ്ധരും സമൂഹത്തിന് പ്രയോജനമുള്ളവരുമായി മാറുമെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു. സാവിയോ ഫ്രണ്ട്‌സ് രൂപതാ ഡയറക്റ്റര്‍ റവ. ഫാ. ജെയിസണ്‍ കരിപ്പായി, ഫാ. അരുണ്‍ കലമറ്റത്തില്‍, ഫാ. ഫാന്‍സുവ പത്തില്‍, ആനിമേറ്റേഴ്‌സായ ജോസ് വര്‍ഗ്ഗീസ്, സിനി ആന്റണി, പോള്‍ ആന്റണി, ലിനോ പോള്‍ ട്രസ്റ്റിമാരായ സുധീപ് എബ്രാഹം, റോയി ഫ്രാന്‍സീസ്, കാറ്റകിസം ഹെഡ്മാസ്റ്ററായ തോമസ് വര്‍ഗ്ഗീസ് തൂടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Image: /content_image/TitleNews/TitleNews-2017-07-03-06:00:55.jpg
Keywords: ഗ്രേറ്റ് ബ്രിട്ടന്‍
Content: 5327
Category: 18
Sub Category:
Heading: ഓരോ സഭാശുശ്രൂഷകനും ക്രൈസ്തവനും പ്രതിജ്ഞാബദ്ധതയോടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിക്കണം: കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊ​​​ച്ചി: ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ നി​​​ർ​​​വ​​​ഹിക്കണമെന്ന് സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ഇ​​​ട​​​യ​​​ലേ​​​ഖ​​​ന​​​ത്തി​​​ലാ​​​ണു മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഇ​​​ക്കാ​​​ര്യം ഓ​​​ർ​​​മി​​​പ്പി​​​ച്ച​​​ത്. മാ​​​ർ​​​ത്തോ​​​മാ​​​ശ്ലീ​​​ഹാ​​​യു​​​ടെ വി​​​ശ്വാ​​​സ​​​തീ​​​ക്ഷ്ണ​​​ത സ​​​ഭാ​​​മ​​​ക്ക​​​ളി​​​ൽ ജ്വ​​​ലി​​​പ്പി​​​ക്കാ​​​ൻ സ​​​ഭാ​​​ദി​​​നാ​​​ച​​​ര​​​ണം ഉ​​​പ​​​ക​​​രി​​​ക്ക​​​ണമെന്നും അദ്ദേഹാം കൂട്ടിച്ചേര്‍ത്തു. മാ​​​ർ​​​ത്തോ​​​മാ ക്രി​​​സ്ത്യാ​​​നി​​​ക​​​ളെ സം​​​ബ​​​ന്ധി​​​ച്ചു ന​​​മ്മു​​​ടെ സാ​​​ക്ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന് ഉ​​​ണ​​​ർ​​​വു പ​​​ക​​​രാ​​​നു​​​ള്ള ഊ​​​ർ​​​ജം സം​​​ഭ​​​രി​​​ക്കു​​​ക​​​യാ​​​ണു ജൂ​​​ലൈ മൂ​​​ന്നി​​​ലെ സ​​​ഭാ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തി​​​ന്‍റെ ല​​​ക്ഷ്യം. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ക്കി എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ സ​​​ഭ​​​യാ​​​യി അം​​​ഗീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ര​​​ജ​​​ത​​​ജൂ​​​ബി​​​ലി ഈ​​വ​​​ർ​​​ഷം ആ​​​ച​​​രി​​​ക്കു​​​ന്നു എ​​​ന്ന​​​തും ഈ ​​​സ​​​ഭാ​​​ദി​​​നാ​​​ച​​​ര​​​ണ​​​ത്തെ കൂ​​​ടു​​​ത​​​ൽ സ​​​ന്തോ​​​ഷ​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്നു​. സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ ഇ​​​ന്നു ഭാ​​​ര​​​ത​​​ത്തി​​​ലു​​​ള്ള അ​​​തി​​​ന്‍റെ 29 രൂ​​​പ​​​ത​​​ക​​​ളും ഭാ​​​ര​​​ത​​​ത്തി​​​നു പു​​​റ​​​ത്തു​​​ള്ള മൂ​​​ന്നു രൂ​​​പ​​​ത​​​ക​​​ളും ഒ​​​രു എ​​​ക്സാ​​​ർ​​​ക്കേ​​​റ്റും ഭാ​​​ര​​​ത​​​ത്തി​​​ന് അ​​​ക​​​ത്തും പു​​​റ​​​ത്തു​​​മു​​​ള്ള പ്ര​​​വാ​​​സി​​​വി​​​ശ്വാ​​​സി​​​ക​​​ളും ചേ​​​ർ​​​ന്ന ഒ​​​രു കൂ​​​ട്ടാ​​​യ്മ​​​യാ​​​യി​​​ട്ടാ​​​ണു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. അ​​​തേ​​​സ​​​മ​​​യം, ഇ​​​ത​​​ര​​​വ്യ​​​ക്തി​​​സ​​​ഭ​​​ക​​​ളോ​​​ടു ചേ​​​ർ​​​ന്നു സാ​​​ർ​​​വ​​ത്രി​​​ക ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യി​​​ൽ ഒ​​​രേ ഒ​​​രു സ​​​ഭ​​​യാ​​​യി നി​​​ല​​​നി​​​ല്ക്കു​​​ക​​​യും വ​​​ള​​​രു​​​ക​​​യും ചെ​​​യ്യു​​​ന്നു. സാ​​​ർ​​വ​​​ത്രി​​​ക​​​സ​​​ഭ​​​യ്ക്ക് എ​​​ന്ന​​​തു​​​പോ​​​ലെ സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യ്ക്ക് ഇ​​​ത​​​ര ക്രൈ​​​സ്ത​​​വ​​​സ​​​ഭ​​​ക​​​ളോ​​​ടു​​​ള്ള എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ ബ​​​ന്ധ​​​വും ഇ​​​ത​​​ര​​​മ​​​ത​​​ങ്ങ​​​ളോ​​​ടു​​​ള്ള സൗ​​​ഹാ​​​ർ​​​ദ​​​വും അ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ശൈ​​​ലി​​​യു​​ടെ ഭാ​​ഗ​​മാ​​ണ്. സ​​​ഭ​​​യി​​​ൽ ഇ​​​ന്നു സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ൾ മു​​​ന്പ​​​ത്തേ​​​ക്കാ​​​ൾ സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ണ്. ന​​​മ്മു​​​ടെ ഇ​​​ട​​​യി​​​ൽ എ​​​തി​​​ർ​​​സാ​​​ക്ഷ്യ​​​ങ്ങ​​​ളും ഉ​​​ത​​​പ്പു​​​ക​​​ളും ഉ​​​ണ്ടാ​​​കു​​​ന്നു. ലൗ​​​കി​​​ക​​​ത​​​യു​​​ടെ​​​യും സു​​​ഖ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ​​​യും വ​​​ശ്യ​​​ത​​​ക​​​ൾ​​​ക്കു അ​​​ടി​​​പ്പെ​​​ട്ടു ലാ​​​ളി​​​ത്യ​​​ത്തി​​​ന്‍റെ​​​യും കാ​​​രു​​​ണ്യ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന ​സ്വ​​​ഭാ​​​വ​​​ത്തി​​​ൽ​​നി​​​ന്നു പ​​ല​​രും വ്യ​​​തി​​​ച​​​ലി​​​ച്ചു​​​പോ​​​കു​​​ന്നു. ഇ​​​വ​​​യോ​​​ടൊ​​​പ്പ​​​മാ​​​ണു ചി​​​ല മ​​​ത​​​ങ്ങ​​​ളി​​​ലെ മൗ​​​ലി​​​ക​​​വാ​​​ദ​​​ങ്ങ​​​ളും അ​​​വ​​​യി​​​ൽ​​​നി​​​ന്നു​​​ണ്ടാ​​​കു​​​ന്ന ഭീ​​​ക​​​ര​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും സ​​​ഭാ​​​മ​​​ക്ക​​​ളു​​​ടെ​​​മേ​​​ൽ അ​​​ഴി​​​ച്ചു​​​വി​​​ടു​​​ന്ന ക്രൂ​​​ര​​​മാ​​​യ പീ​​​ഡ​​​ന​​​ങ്ങ​​​ളും. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​ശ്വാ​​​സി​​​ക​​​ൾ നി​​​ഷ്ഠൂ​​​ര​​​മാ​​​യി വ​​​ധി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും നാ​​​ടു​​​ക​​​ട​​​ത്ത​​​പ്പെ​​​ടു​​​ക​​​യും ചെ​​​യ്യു​​​ന്നു. ചി​​​ല​​​ർ ബ​​ന്ദി​​​ക​​​ളാ​​​ക്ക​​​പ്പെ​​​ടു​​​ന്നു. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഫാ. ​​​ടോം ഉ​​​ഴു​​​ന്നാ​​​ലി​​​ലി​​നെ അ​​​നു​​​സ്മ​​​രി​​​ച്ചു അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മോ​​​ച​​​ന​​​ത്തി​​​നാ​​​യി ന​​​മു​​​ക്കു പ്ര​​​ത്യേ​​​കം പ്രാ​​​ർ​​​ഥി​​​ക്കാം. ഭാ​​​ര​​​ത​​​ത്തി​​​ലും ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ക​​​യും സ​​​ഭ​​​യു​​​ടെ ശു​​​ശ്രൂ​​​ഷ​​​ക​​​ൾ​​​ക്കു പ്ര​​​തി​​​ബ​​​ന്ധ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ആ​​​ശ​​​ങ്ക​​​പ്പെ​​​ട​​​രു​​​ത്. ഓ​​​രോ ക്രൈ​​​സ്ത​​​വ​​​നും സ​​​ഭാ​​​ശു​​​ശ്രൂ​​​ഷ​​​ക​​​നും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടെ നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യാ​​​ണു വേ​​​ണ്ട​​​ത്. സ​​​ഹ​​​ന​​​ങ്ങ​​​ളും പീ​​​ഡ​​​ന​​​ങ്ങ​​​ളും ക്രൈ​​​സ്ത​​​വ​ ജീ​​​വി​​​ത​​​ത്തി​​​ന്‍റെ അ​​​നി​​​വാ​​​ര്യ​​​ഘ​​​ട​​​കമാണെന്നും ബിഷപ്പ് തന്റെ സന്ദേശത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-07-03-06:33:45.jpg
Keywords: ആലഞ്ചേരി
Content: 5328
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ 19 മുതല്‍
Content: കോ​​ട്ട​​യം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ വിശുദ്ധ അൽഫോസാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി. ജൂലൈ 19 മു​​ത​​ൽ 28 വ​​രെ 10 ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണു തി​​രു​​നാ​​ൾ ആ​​ഘോ​​ഷം. കഴിഞ്ഞ വര്‍ഷങ്ങളിലെ പതിവ് തുടര്‍ന്നു തി​​ക​​ച്ചും ല​​ളി​​ത​​മാ​യാ​ണ് ഈ ​വ​ർ​ഷ​വും തി​​രു​​നാ​​ൾ ആ​​ഘോ​​ഷം. എ​​ല്ലാ ദി​​വ​​സ​​വും വൈ​​കു​​ന്നേ​​രം 6.30നു ​​ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണ​​വും ന​ട​ക്കും.തി​​രു​​നാ​​ൾ ദി​​വ​​സ​​ങ്ങ​​ളി​​ൽ സീ​​റോ മ​​ല​​ബാ​​ർ, മ​​ല​​ങ്ക​​ര, ല​​ത്തീ​​ൻ റീ​​ത്തു​​ക​​ളി​​ൽ​നി​​ന്നു​​ള്ള ബി​​ഷ​​പ്പു​​മാ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 19ന് ​​രാ​​വി​​ലെ 10.45ന് ​​പാ​​ലാ രൂ​​പ​​ത ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും. 11ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 20ന് ​​രാ​​വി​​ലെ 11ന് ​​ബി​​ഷ​​പ് ഡോ. ​സെൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, 21നു ​​ബിഷപ് മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ൻ, 22ന് ​​ബിഷപ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, 23ന് ​​ബിഷപ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, 24ന് ​​ആർച്ച് ബിഷപ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ബിഷപ് മാ​​ർ റെ​​മീ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നിയിൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 26ന് ​​രാ​​വി​​ലെ 8.30ന് ​​ബി​​ഷ​​പ് ജെ​​സു​​സൈ​​ൻ മാ​​ണി​​ക്യം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 11നു ​​സീ​​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 27നു ​​രാ​​വി​​ലെ 11ന് ​​ബിഷപ് മാ​​ർ ജോ​​ർ​​ജ് മ​​ഠ​​ത്തി​​ക്ക​​ണ്ട​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നു ബിഷപ് മാ​​ർ തോ​​മ​​സ് ത​​റ​​യി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ഇ​​ട​​വ​​ക ദൈ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 6.30ന് ​​മ​​ഠം ചാ​​പ്പ​​ലി​​ലേ​​ക്ക് ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ ആ​​റി​​നു തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യുച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​ൽ​​ഫോ​​ൻ​​സാ ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ​​ത്തു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും ഉ​​ണ്ണി​​യ​​പ്പം നേ​​ർ​​ച്ച​​യാ​​യി ന​​ൽ​​കും. 7.30ന് ​​ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ൽ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 10ന് ​​ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. 12ന് ​​തി​​രു​​നാ​​ൾ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം. തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ച് വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളു​​ടെ​​യും സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ 14 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. 14ന് ​​മാ​​തൃ​​ജ്യോ​​തി പാ​​ലാ രൂ​​പ​​ത, 22ന് ​​ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ത്മാ​​യ സ​​ഭ, 23ന് ​​ചെ​​ങ്ങ​​ളം ഇ​​ട​​വ​​ക, 26ന് ​​പൂ​​ഞ്ഞാ​​ർ ഇ​​ട​​വ​​ക എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് തീ​​ർ​​ഥാ​​ട​​ന​​ങ്ങ​​ൾ. വി​​ശു​​ദ്ധ​​യു​​ടെ ജീ​​വി​​ത ച​​രി​​ത്രം വി​​വ​​രി​​ക്കു​​ന്ന ല​​ഘു​​ചി​​ത്രം തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തോ​​ടു ചേ​​ർ​​ന്നു​​ള്ള കെ​​ട്ടി​​ട​​ത്തി​​ൽ എ​​ല്ലാ ​ദി​​വ​​സ​​വും പ്ര​​ദ​​ർ​​ശി​​പ്പി​​ക്കു​​ന്നു​​ണ്ട്. തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കാ​​യി താ​​മ​​സ​​സൗ​​ക​​ര്യം, വി​​ശ്ര​​മ​​കേ​​ന്ദ്രം, വാ​​ഹ​​ന​ പാ​​ർ​​ക്കിം​​ഗ്, കാ​​ന്‍റീ​​ൻ, ഭ​​ക്ത​​സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​വാ​​നു​​ള്ള സൗ​​ക​​ര്യം എ​​ന്നി​​വ​​യും ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. തീ​​ർ​​ഥാ​​ട​​ന ദേ​​വാ​​ല​​യ​​ത്തി​​നു​​സ​​മീ​​പം പാ​​ർ​​ക്കിം​​ഗ് ഗ്രൗ​​ണ്ടി​​നോ​​ടു ചേ​​ർ​​ന്നു സം​​സ്ഥാ​​ന​ പാ​​ത​​യ്ക്കു സ​​മാ​​ന്ത​​ര​​മാ​​യി സ്ഥി​​തി​​ചെ​​യ്യു​​ന്ന അ​​ൽ​​ഫോ​​ൻ​​സ ട​​വ​​റി​​ലാ​​ണു കാ​​ന്‍റീ​​ൻ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നെ​​ത്തു​​ന്ന വി​​ശ്വാ​​സി​​ക​​ൾ​​ക്കു എ​​ല്ലാ​​വി​​ധ സൗ​​ക​​ര്യ​​ങ്ങ​​ളും തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ന്‍റെ​​യും ഇ​​ട​​വ​​ക​​സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ടെ​​ന്നു തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യു ച​​ന്ദ്ര​​ൻ കു​​ന്നേ​​ൽ പ​​റ​​ഞ്ഞു.
Image: /content_image/India/India-2017-07-03-07:00:43.jpg
Keywords: വിശുദ്ധ അല്‍ഫോ
Content: 5329
Category: 1
Sub Category:
Heading: പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ എത്തിച്ച് സാംബിയന്‍ രൂപത
Content: ലുസാക്ക: ക്രിസ്തുവിന്റെ വചനം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക ഭാഷകളില്‍ ബൈബിള്‍ തയാറാക്കി സാംബിയയിലെ സോൾവേസി രൂപത മാതൃകയാകുന്നു. കോൺഡേ, ലുൺഡ, ലുവാലേ എന്നീ ഭാഷകളിലേക്കാണ് ബൈബിള്‍ തർജ്ജമ ചെയ്തത്. രൂപതാദ്ധ്യക്ഷന്‍ ചാൾസ് കസോന്തേയുടെ നേതൃത്വത്തില്‍ സോൾവേസി രൂപത പാസ്റ്ററൽ കമ്മീഷൻ അംഗങ്ങളാണ് പരിഭാഷ നടത്തിയത്. #{red->none->b->Must Read: ‍}# {{ സോദോം ഗൊമോറായുടെ നാശത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തിന് ശാസ്ത്രീയ തെളിവുകളുമായി ഗവേഷകര്‍ -> http://pravachakasabdam.com/index.php/site/news/5273 }} ദൈവവചനത്തിലൂടെ ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ വളരാൻ ക്രൈസ്തവർ ശ്രമിക്കണമെന്ന് സെന്‍റ് ഡാനിയേൽ കത്തീഡ്രൽ ദേവാലയത്തിലെ ദിവ്യബലി മദ്ധ്യേ ബിഷപ്പ് ചാൾസ് കസോന്തേ പറഞ്ഞു. ബൈബിൾ പരിഭാഷ ജനങ്ങളിലേക്ക് വചനത്തെ അടുപ്പിക്കുന്നുവെന്നും സഭയിലെ പ്രേഷിത പ്രവർത്തനങ്ങൾ യുവജനങ്ങളിലൂടെ തുടരണമെന്നും ബിഷപ്പ് കൂട്ടിച്ചേർത്തു. വചനം തലമുറകളിലൂടെ കടന്നു പോകുന്നതിന്റെ പ്രതീകമായി ദേവാലയത്തിൽ സമ്മേളിച്ചിരുന്ന മുതിർന്നവർക്കും ശിശുക്കൾക്കും ബൈബിൾ സമ്മാനിച്ചു. തന്റെ സന്ദേശത്തില്‍ സാംബിയ ബൈബിൾ സൊസൈറ്റിയുടെയും ദക്ഷിണ കൊറിയൻ ബൈബിൾ സംഘടനയുടേയും സംയുക്ത പ്രവർത്തനങ്ങൾക്ക് ബിഷപ്പ് നന്ദി രേഖപ്പെടുത്തി. വചന പരിഭാഷ പൂർത്തിയാക്കാനായതിൽ ദൈവത്തിനും കൊറിയൻ ജനതയ്ക്കും കൃതജ്ഞത അറിയിക്കുന്നതയും ബിഷപ്പ് പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-07-03-08:20:12.jpg
Keywords: ബൈബി
Content: 5331
Category: 4
Sub Category:
Heading: മാര്‍പാപ്പയെ സന്ദര്‍ശിക്കുമ്പോള്‍ 'വെള്ള വസ്ത്രം' ധരിക്കുവാന്‍ അവകാശമുള്ള 7 വനിതകള്‍
Content: ആഗോള കത്തോലിക്ക സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്താന്‍ നിരവധി ലോകനേതാക്കളാണ് മുന്നോട്ട് വന്നു കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്‌ ഈ അടുത്ത കാലത്താണ് ഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച നടത്തിയത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഏറെ പ്രാധാന്യം നല്‍കിയ ഒരു കൂടികാഴ്ച. ഇതില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കുവാന്‍ ട്രംപിനൊപ്പം എത്തിയ മെലാനിയായും, ഇവാങ്കായും ധരിച്ചിരുന്ന കറുത്ത വസ്ത്രവും തട്ടവും മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് തന്നെ വഴിതെളിയിച്ചു. എന്തുകൊണ്ടാണ് അവര്‍ കറുത്ത വസ്ത്രം ധരിച്ചത് ? ഇതിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മാര്‍പാപ്പായുമായി ഔദ്യോഗിക കൂടിക്കാഴ്ചക്ക് വരുന്ന പുരുഷന്‍മാരും സ്ത്രീകളും പാലിക്കേണ്ട വസ്ത്രധാരണത്തെക്കുറിച്ച് കര്‍ശന വ്യവസ്ഥകള്‍ ഒന്നും തന്നെ വത്തിക്കാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എങ്കിലും, ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും, മാര്‍പാപ്പായുമായുള്ള കൂടിക്കാഴ്ചക്കും സ്ത്രീകളും പുരുഷന്‍മാരും കാലങ്ങളായി പാലിച്ചു വരുന്ന ഒരു പെരുമാറ്റച്ചട്ടമുണ്ട്. സഭയുടെ പരമാധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തുമ്പോള്‍ പരമ്പരാഗതമായി സ്ത്രീകള്‍ ധരിച്ചു വരുന്നത് നീണ്ട കൈകളും കഴുത്ത് ഭാഗത്തോട് കൂടിയതുമായ നീളമുള്ള കറുത്ത ഉടുപ്പാണ്. എന്നിരുന്നാലും ചിലരെ കറുത്തവസ്ത്രത്തില്‍ നിന്നും ഒഴിവാക്കപ്പെട്ടിരുന്നു. ഈ വിശേഷാധികാരത്തെയാണ്‌ ‘പ്രിവിലിജെ ഡു ബ്ലാങ്ക്’ (Privilege of white) എന്ന് വിളിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ വെളുത്തവസ്ത്രം ധരിക്കുവാനുള്ള അവകാശം. കത്തോലിക്കാ രാജ്ഞിമാര്‍, രാജാവിന്റെ ഭാര്യമാര്‍, രാജകുമാരിമാര്‍ തുടങ്ങിയവര്‍ക്കാണ് ഇതിനുള്ള അവകാശം. നിലവില്‍ 7 പേര്‍ക്കാണ് ഈ പ്രത്യേകാവകാശമുള്ളത്. #{red->none->b->Don't miss it: ‍}# {{സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍-> http://www.pravachakasabdam.com/index.php/site/news/3489}} സ്പെയിനിലെ രാജ്ഞി ലെറ്റീഷ്യ; സ്പെയിനിലെ മുന്‍ രാജ്ഞി സോഫിയ; ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവിന്റെ ഭാര്യയായ രാജ്ഞി മറ്റില്‍ഡ; മുന്‍ ബെല്‍ജിയം രാജാവായ ആല്‍ബെര്‍ട്ട് രണ്ടാമന്റെ പത്നിയായായ പവോള രാജ്ഞി; ലക്സംബര്‍ഗിലെ പ്രഭ്വിയായ മരിയ തെരേസ; മൊണാക്കോയിലെ രാജകുമാരി ചാര്‍ളീന്‍; നേപ്പിള്‍സിലെ രാജകുമാരി മരീന എന്നിവരാണ് ഈ വിശേഷാധികാരമുള്ള വനിതകള്‍. മാര്‍പാപ്പായുടെ പരമാധികാരത്തേയും, പ്രാധാന്യത്തേയും എടുത്ത് കാണിക്കുക എന്ന ഉദ്ദേശത്തോടെ പുരാതനകാലം മുതല്‍ക്കേ ആചരിച്ചുവരുന്ന ഒരു പെരുമാറ്റച്ചട്ടമാണിത്. എന്നാല്‍ പാപ്പാമാര്‍ തങ്ങളെ ബഹുമാനിക്കാനായി പ്രത്യേക പെരുമാറ്റച്ചട്ടമൊന്നും ആവശ്യപ്പെടുന്നില്ല. എല്ലാവരും ഈ പെരുമാറ്റച്ചട്ടം പാലിക്കണമെന്നില്ല. #{red->none->b->Must Read: ‍}# {{പ്രമുഖ നിരീശ്വരവാദികളുടെ മരണസമയത്തെ നിലവിളികൾ നമുക്കു നൽകുന്ന പാഠം-> http://www.pravachakasabdam.com/index.php/site/news/4218}} ഉദാഹരണമായി മുന്‍ അയര്‍ലന്‍ഡ് പ്രസിഡന്റ്മാരായ മേരി റോബിന്‍സണ്‍, മേരി മക്അലീസ്, മുന്‍ സോവ്യറ്റ് യൂണിയനിലെ റായിസ്സാ ഗോര്‍ബച്ചേവ് എന്നിവര്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെ കാണുവാന്‍ വന്നപ്പോള്‍ 'കറുത്ത വസ്ത്രത്തിന്റെ' പെരുമാറ്റച്ചട്ടം പാലിച്ചിരുന്നില്ല. അതേ സമയം വെളുത്ത വസ്ത്രം ധരിക്കാന്‍ വിശേഷാധികാരമുള്ള വനിതകള്‍പോലും പാപ്പായോടുള്ള ബഹുമാനത്താല്‍ പലപ്പോഴും കറുത്ത വസ്ത്രം ധരിച്ചുവരുവാനാണ്‌ ഇഷ്ടപ്പെടുന്നതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/Mirror/Mirror-2017-07-03-10:30:21.jpg
Keywords: പിശാച
Content: 5332
Category: 9
Sub Category:
Heading: "മക്കള്‍ ദൈവിക ദാനം, കുടുംബം ദേവാലയം": മാതാപിതാക്കള്‍ക്കായി റവ.ഫാ.സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന "പേരന്‍റല്‍ ട്രെയിനിംഗ്" ആഗസ്റ്റ്‌ 14 ന്
Content: നിങ്ങളുടെ ദുഖങ്ങളും സന്തോഷങ്ങളും:- അത് മക്കളെക്കുറിച്ചാണെങ്കില്‍ !! നമ്മുടെ മനസ്സിന് ഒരു പക്ഷേ ഏറ്റവും ആഹ്ലാദകരമായ അനുഭവങ്ങള്‍ നല്‍കിയിരിക്കുന്നത് നമ്മുടെ മക്കളുമായി ചിലവിട്ട വിലപ്പെട്ട സമയങ്ങളായിരിക്കും. നിര്‍ഭാഗ്യവശാല്‍ അവര്‍ തന്നെയാവും ചിലപ്പോള്‍ നമ്മുടെ ഏറ്റവും ദുഃഖത്തിന്‍റെയും ആധിയുടെയും കാരണമായിത്തീര്‍ന്നിരിക്കുന്നതും. #{blue->n->n-> നമ്മുടെ തെറ്റും ശരിയും }# പൊയ്പ്പോയ നമ്മുടെ യുവത്വത്തിന്‍റെ, ഇല്ലായ്മയുടെയും, പരാജയത്തിന്‍റെയും കുറവുകളുടെയും നേരേ, ഒരു കനത്ത മൂടുപടം ഇടാന്‍ നടത്തുന്ന വെമ്പലിന്‍റെ ഒരു പ്രതിഫലനം ആണ്, ഇന്നത്തെ കുട്ടികളുടെ മേല്‍ നാം അടിച്ചേല്‍പ്പിക്കുന്ന "comepetitive mentality". ആഴ്ചയുടെ ഏഴു ദിവസവും, ഓരോ മണിക്കൂര്‍ പോലും "swimming" മുതല്‍ "കരാട്ടേ" വരെയുള്ള എല്ലാം കൊടുക്കാന്‍ നാം പ്രതിജ്ഞാബദ്ധരായിരിക്കുന്നു. അതിനു പുറമെയാണ് "Online tuition" മുതല്‍ "Grammar School Admission" വരെയുള്ള നെട്ടോട്ടം. ഇവയൊന്നും തെറ്റായി ചിത്രീകരിക്കുകയല്ല. #{blue->n->n-> കുട്ടികളുടെ കൗമാരപ്രായം }# വളര്‍ച്ചയുടെ ഒരു പ്രത്യേക കാലഘട്ടത്തിലൂടെ ബദ്ധപ്പെട്ടു വളര്‍ന്നു വരുന്ന കുരുന്നുകള്‍ക്ക് അവരുടെ വളര്‍ച്ചയിലുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങള്‍ പോലും ചിലപ്പോള്‍ അവര്‍ക്കു തന്നെ അംഗീകരിക്കാന്‍ പറ്റാതെ വരുന്നു. കൗമാര പ്രായത്തിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പ്രകടിപ്പിക്കുന്ന "Aggressiveness", സാമൂഹിക കാര്യങ്ങളിലെ നിസ്സംഗത; ആധ്യാത്മിക വിശ്വാസത്തിലെ വൈകൃതങ്ങള്‍ ഇവയെല്ലാം നമ്മെ അമ്പരപ്പിക്കുന്നു. #{blue->n->n->എന്‍റെ ഓര്‍മ്മത്തെറ്റ് }# ഇതിനെല്ലാം ഒരേ ഒരു കാരണം, കുട്ടികള്‍ക്ക് അതിന്‍റെ ഏറ്റവും കുരുന്നു പ്രായത്തില്‍ത്തന്നെ കൊടുക്കേണ്ടത്; നമ്മുടെ കടമയായിരുന്നത്, നമ്മള്‍ സൗകര്യപൂര്‍വ്വം മറന്നുപോയി എന്ന് പറയേണ്ടിയിരിക്കുന്നു. നമ്മുടെ സ്നേഹം പരമാവധി കൊടുത്ത്, എല്ലാ സൗകര്യങ്ങളും കാണിച്ചും പറഞ്ഞും കൊടുത്തപ്പോഴും; പരമ സ്നേഹമായി നമുക്കുവേണ്ടി മരിച്ച നമ്മുടെ കര്‍ത്താവിനെ ചൂണ്ടിക്കാണിക്കാന്‍ നമ്മുടെ വിരലുകള്‍ ഉയര്‍ന്നില്ല, മുട്ടുകള്‍ കുനിഞ്ഞില്ല. #{blue->n->n-> തലമുറയ്ക്കു വേണ്ടിയുള്ള പ്രത്യാശ }# നമ്മളും നമ്മുടെ കുട്ടികളും ജീവിക്കുന്ന, അല്ലെങ്കില്‍ ജീവിക്കാന്‍ പോകുന്ന ലോകം അത്ര എളുപ്പമുള്ളവയായിരിക്കില്ല. ലോകത്തിന്‍റെ പല സ്ഥലങ്ങളിലും നടന്നു കൊണ്ടിരിക്കുന്ന അക്രമവും അരാചകത്വവും നമ്മുടെ തൊട്ടടുത്തിരിക്കുന്നതു പോലെ ആയിരിക്കുന്നു. ജാതിമത പ്രായ വര്‍ഗ്ഗഭേദമെന്യേ, അനൈക്യത്തിന്‍റെ പാതയിലൂടെ നീങ്ങിത്തുടങ്ങിയിരിക്കുന്നു. അരാചകത്വം (Anarchy) അസമാധാനത്തിനും, അസമാധാനം തകര്‍ച്ചയ്ക്കും കാരണമായിക്കൊണ്ടിരിക്കുന്നു. പ്രകാശമില്ലായ്മ അന്ധകാരമാണ്. അന്ധകാരം പാപത്തിന്‍റെ പരിണതഫലവും. പാപത്തിന്‍റെ വഴികള്‍ അനവധിയാണ്. അവയെല്ലാം നമുക്ക് അറിയുകയും ചെയ്യാം. നമ്മള്‍ എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന ഒരു ചെറിയ മൊബൈല്‍ ഫോണ്‍ പോലും എത്രയേറെ അപകടം വരുത്തി വയ്ക്കുന്നു എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പക്ഷേ ധൈര്യമായി മുമ്പോട്ടു ചലിക്കുവാന്‍ നമുക്കു പ്രതീക്ഷയുണ്ട്. ബൈബിള്‍ പറയുന്നു: "പാപം വര്‍ദ്ധിച്ചിടത്ത് കൃപയും അതിലേറെ വര്‍ദ്ധിച്ചു" എന്ന്‍. സങ്കീര്‍ത്തകന്‍ കുഞ്ഞുങ്ങളെക്കുറിച്ച് പറയുന്നത് "ദൈവത്തിന്‍റെ ദാനം" എന്നുമാണ്. #{blue->n->n->കുട്ടികള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമോ? }# മാതാപിതാക്കള്‍ കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണം. നമ്മുടെ വീടിന്‍റെ വാതിക്കല്‍ നമ്മെക്കാത്തു നില്‍ക്കുന്ന പാപത്തെ ദൂരെ മാറ്റി നിറുത്തുക. ഒരു "Natural Calamity"; ഒരു ഉരുള്‍പൊട്ടല്‍ ഉണ്ടായി, വെള്ളപ്പാച്ചില്‍ നമുക്കു നേരെ വരുന്നതു കാണുമ്പോള്‍, നാം തലയില്‍ കൈവച്ച് ദൈവമേ എന്ന്‍ ഉച്ചത്തില്‍ നിലവിളിക്കും. അതുപോലെ ഈ തലമുറയുടെ പ്രശ്നങ്ങള്‍ ഒരു സുനാമി വരുന്നതു പോലെ കണ്ട് നാം പ്രാര്‍ത്ഥിക്കേണ്ടിയിരിക്കുന്നു. #{blue->n->n->പ്രാര്‍ത്ഥിക്കാന്‍ എനിക്ക് എന്തെങ്കിലും അവസരമുണ്ടോ? }# 2017 August മാസം 14-ആം തീയതി തിങ്കളാഴ്ച നിങ്ങളെ ഓരോരുത്തരെയും ബര്‍മിംഗ് ഹാമിലുള്ള St.Gerard പള്ളിയിലേക്ക് ക്ഷണിക്കുന്നു. സെഹിയോന്‍ യു‌കെ ഡയറക്ടര്‍ ബഹുമാനപ്പെട്ട സോജി ഓലിക്കല്‍ അച്ഛന്‍റെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്കു വേണ്ടി പ്രത്യേക പ്രോഗ്രാം. മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കേണ്ട ആവശ്യകതയെക്കുറിച്ചും, മാതാപിതാക്കളുടെ തന്നെ അനുഭവ സാക്ഷ്യങ്ങളും ചേര്‍ത്ത് ഒരുക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകളും ഗാനശുശ്രൂഷകളുമായി വീണ്ടും സെഹിയോന്‍ ടീം. നമ്മുടെ കുട്ടികള്‍ക്കായി സെഹിയോന്‍ ടീം നടത്തുന്ന ധ്യാനങ്ങള്‍, "School of Evangelisation" തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ഉള്‍ക്കൊണ്ട പാഠങ്ങള്‍ നമുക്കായി പങ്കുവയ്ക്കുന്നു. ഈ ഒരു ദിവസം നമ്മുടെ തലമുറയ്ക്കായി മാറ്റിവയ്ക്കാന്‍, അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍, മാതാപിതാക്കള്‍ പരസ്പരം പരിചയപ്പെടാന്‍, പങ്കുവയ്ക്കാന്‍, ഈ അവസരം ഉപകാരപ്പെടട്ടെ. ദൈവികദാനമായ മക്കള്‍ ദൈവാനുഭവത്തില്‍‍ വളരുമ്പോള്‍ കുടുംബം ദൈവിക ആലയമായി മാറുമെന്നു മാതാപിതാക്കളെ പരിചയപ്പെടുത്തുന്ന, അതിനായി അവരെ ഒരുക്കുന്ന, റവ. ഫാ. സോജി ഓലിക്കലും സെഹിയോന്‍ ടീമും നയിക്കുന്ന "പേരന്‍റല്‍ ട്രെയിനിംഗ്" ഓഗസ്റ്റ്‌ 14 ന് ബിര്‍മിംഗ് ഹാം സെന്‍റ് ജെറാഡ് കാത്തലിക് പള്ളിയില്‍ നടക്കും. രാവിലെ 9 ന് ജപമാലയോടെ തുടങ്ങുന്ന ശുശ്രൂഷയില്‍ ഏതൊരാള്‍ക്കും കുമ്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനുമുളള സൗകര്യം ഉണ്ടായിരിക്കും. മക്കള്‍ ഈശോയില്‍ വളരാനുതകുന്ന ഈ അനുഗൃഹീത ശുശ്രൂഷയുടെ ഭാഗമാകാന്‍ മുഴുവന്‍ മാതാപിതാക്കളെയും സെഹിയോന്‍ കുടുംബം യേശുനാമത്തില്‍ ഓഗസ്റ്റ് 14 ന് ബിര്‍മിംഗ് ഹാമിലേക്കു ക്ഷണിക്കുന്നു. #{red->none->b-> സമയം: ‍}# രാവിലെ 9 മുതല്‍ വൈകിട്ട് 4 വരെ #{red->none->b->അഡ്രസ്‌ : ‍}# <br> St. Gerard Catholic Church <br> Castle Vale Birmingham - B35 6JT #{red->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# ജോസ് മാത്യു 07888 843707
Image: /content_image/Events/Events-2017-07-03-11:04:06.JPG
Keywords: സോജി