Contents

Displaying 5051-5060 of 26145 results.
Content: 5344
Category: 1
Sub Category:
Heading: കുടുംബത്തകര്‍ച്ച കുട്ടികളെ കുറ്റവാളിസംഘങ്ങളില്‍ എത്തിക്കുന്നുവെന്ന് ഇംഗ്ലണ്ടിലെ ക്രിസ്ത്യന്‍ സംഘടന
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെ ഏതാണ്ട് 46,000 ത്തോളം യുവാക്കള്‍ കുറ്റവാളി സംഘങ്ങളില്‍ എത്തിയതിന്റെ ഭാഗിക കാരണം കുടുംബബന്ധങ്ങളിലെ തകര്‍ച്ചയാണെന്ന് ക്രിസ്ത്യന്‍ ചാരിറ്റി സംഘടനയായ ‘വേഡ്‌ ഫോര്‍ വെപ്പണ്‍സ്’. കുറ്റകരമായ സാഹചര്യങ്ങളില്‍ ജീവിക്കുന്നവരെ നന്മയുടെ പാതയിലേക്ക് നയിക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയാണ് ‘വേഡ്‌ ഫോര്‍ വെപ്പണ്‍സ്’. ഇംഗ്ലണ്ടില്‍ ഏതാണ്ട് 5 ലക്ഷത്തോളം കുട്ടികള്‍ കുറ്റവാളി സംഘങ്ങളില്‍ എത്തപ്പെടുവാനുള്ള സാധ്യതയുണ്ടെന്നും അവര്‍ക്ക്‌ സര്‍ക്കാരിന്റെ സഹായം ആവശ്യമുണ്ടെന്നുമുള്ള റിപ്പോര്‍ട്ട് ഈ അടുത്തകാലത്ത്‌ ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പുറത്തുവിട്ടിരുന്നു. ഏതാണ്ട് 1200-ഓളം യുവാക്കള്‍ വിവിധതരത്തിലുള്ള ആധുനിക അടിമത്വത്തിനും, 119,000-ഓളം കുട്ടികള്‍ ഭവനരഹിതരായി തെരുവില്‍ കഴിയുന്നുണ്ടെന്നും ചില്‍ഡ്രന്‍സ് കമ്മീഷണര്‍ പുറത്ത്‌വിട്ട കണക്കില്‍ സൂചിപ്പിക്കുന്നുണ്ട്. ഇവര്‍ ഗാങ്ങ് സംസ്കാരത്തിന്റെ ഭാഗമാകുന്നതിനുള്ള സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കുടുംബത്തകര്‍ച്ചയാണ് ഇതിന്റെ പ്രധാന കാരണമായി വേഡ്‌ ഫോര്‍ വെപ്പണ്‍സിലെ പ്രധാന അംഗമായ മൈക്കേല്‍ സ്മിത്ത്‌ ചൂണ്ടികാണിക്കുന്നത്. തെരുവിലെ കുറ്റവാളി സംഘങ്ങള്‍ തങ്ങള്‍ക്ക്‌ കൂടുതല്‍ സുരക്ഷിതത്വവും സ്നേഹവും, സഹാനുഭൂതിയും, സൌഹൃദവും തരുമെന്ന തെറ്റിദ്ധാരണക്ക് ശിഥിലമായ കുടുംബങ്ങളിലെ കുട്ടികള്‍ അടിമകളാകുകയാണ്. കഴിഞ്ഞകാലങ്ങളില്‍ കുട്ടികള്‍ക്ക്‌ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ അവര്‍ അയല്‍ക്കാരേയോ, സുഹൃത്തുക്കളേയോ, തങ്ങളുടെ കുടുംബത്തിലെ മറ്റാരെങ്കിലേയുമോ സഹായത്തിനും, മാര്‍ഗ്ഗനിര്‍ദ്ദേശത്തിനുമായി ആശ്രയിച്ചിരിന്നു. അവര്‍ ഒരു സമൂഹമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ശിഥിലമായ കുടുംബങ്ങളിലെ കുട്ടികളുടെ അവസ്ഥ ഇതല്ലെന്ന് മൈക്കേല്‍ സ്മിത്ത്‌ കൂട്ടിച്ചേര്‍ത്തു. മുന്‍ പോലീസ്‌ കോണ്‍സ്റ്റബിളായ മൈക്കേല്‍ സ്മിത്ത്‌ ‘മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ്‌ എമ്പൈര്‍’ അവാര്‍ഡ്‌ ജേതാവാണ്.
Image: /content_image/TitleNews/TitleNews-2017-07-05-10:26:14.jpg
Keywords: കുടുംബ, ദാമ്പ
Content: 5345
Category: 4
Sub Category:
Heading: ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം
Content: #{red->n->n-> "വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുന്നതിന് നഗ്നപാദങ്ങളോടു കൂടി തീക്കനലിന്മേല്‍ കൂടി നടക്കേണ്ടി വന്നാലും അത് അവാച്യമായ സന്തോഷത്തോടുകൂടി ചെയ്യാന്‍ ഞാന്‍ സന്നദ്ധയാണ്. ആ ദിവ്യ അപ്പം ലഭിക്കുന്നതിന് എനിക്ക് അത്രയധികം ആഗ്രഹമുണ്ട്".}# (വി. മാര്‍ഗ്ഗരറ്റ് മേരി). പ്രാര്‍ത്ഥനയില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥന, കൂദാശകളുടെ കൂദാശ എന്നറിയപ്പെടുന്ന വി. കുര്‍ബ്ബാന. എല്ലാ വിശുദ്ധരുടേയും ശക്തിയുടെ രഹസ്യം. ഈയൊരു സത്യം മനസ്സിലാക്കിയതില്‍പ്പിന്നെ ഒരിക്കലും ബലിയര്പ്പണം മുടങ്ങിയിട്ടില്ല ഞാന്‍ എന്തായിരിക്കുന്നുവോ അത് ദൈവകൃപയാലാണെന്ന് (1 കൊറി. 15:10) എന്ന്‍ വി.പൗലോസ് ശ്ലീഹാ പറയുന്നതു പോലെ എന്‍റെ ജീവിത വിജയങ്ങള്‍ക്ക് പിന്നിലെ ഏറ്റവും വലിയ ശക്തി വി.കുര്‍ബ്ബാനയാണ്‌. ഒരിക്കല്‍ ഇടവക ദേവാലയത്തില്‍ കുര്‍ബ്ബാനയില്ലാത്തതിനാല്‍ അയല്‍ ഇടവകയിലാണ് കുര്‍ബ്ബാനയ്ക്ക് പോയത്. നേരം വെളുക്കുന്നതിനു മുന്‍പുള്ള യാത്ര. കൈയില്‍ വെളിച്ചമില്ല. മഴക്കാലം. ചെളിവെള്ളം കെട്ടിക്കിടക്കുന്ന ഒരു കുഴി. വെളിച്ചമില്ലാത്തതിനാല്‍ ആ കുഴിയില്‍ വീഴുമെന്നു എനിക്ക് തോന്നി. അപ്പോള്‍ ഞാന്‍ തുടക്കത്തില്‍ കുറിച്ചിരുന്ന വിശുദ്ധയുടെ വാക്കുകള്‍ ഓര്‍മ്മിച്ചു. വിശുദ്ധ പറയുന്നത് നഗ്നപാദത്തോടുകൂടി തീക്കനലിന്മേല്‍ കൂടി നടക്കേണ്ടി വന്നാലും വി.കുര്‍ബ്ബാന സ്വീകരിക്കാന്‍ പോകുമെന്ന്. ഞാന്‍ ഇപ്രകാരം മനസ്സില്‍ തീരുമാനമെടുത്തു. വിശുദ്ധ മാര്‍ഗ്ഗരറ്റ് മേരി പരിശുദ്ധ കുര്‍ബ്ബാനയ്ക്ക് വേണ്ടി ഇത്രയധികം ത്യാഗം സഹിക്കാന്‍ തയ്യാറാണെങ്കില്‍ വെളിച്ചമില്ലാത്തതിനാല്‍ ഞാന്‍ ഈ കുഴിയില്‍ വീണാലും തിരിച്ചു വീട്ടില്‍ ചെന്ന് വേറെ വസ്ത്രം ധരിച്ചു വി. കുര്‍ബ്ബാനയ്ക്ക് പോകും. അത് ഒരു ഉറച്ച തീരുമാനമായിരുന്നു. ആ തീരുമാനം മനസ്സില്‍ എടുത്ത ഉടന്‍ തന്നെ ഒരു അത്ഭുതം സംഭവിച്ചു. ആ കുഴി എനിക്കു വ്യക്തമായി കാണാവുന്ന രീതിയില്‍ അവിടെ വെളിച്ചം വന്നു. തൊട്ടടുത്ത വീട്ടിലെ പുറത്തേയ്ക്കുള്ള ലൈറ്റ് അവര്‍ തെളിച്ചു. ഈശോയുമായി നാം ഉറ്റ ബന്ധത്തിലായാല്‍ തീര്‍ച്ചയായും നമ്മുടെ ഹൃദയവിചാരങ്ങള്‍ പോലും അറിഞ്ഞു അവിടുന്ന് നമ്മെ സഹായിക്കും. #{red->none->b->Must Read: ‍}# {{മനുഷ്യനേത്രങ്ങളെ ഇന്നും അതിശയിപ്പിക്കുന്ന 4 ദിവ്യകാരുണ്യ അത്ഭുതങ്ങളിലൂടെ ഒരു യാത്ര-> http://www.pravachakasabdam.com/index.php/site/news/1708 }} ദിവ്യകാരുണ്യ ഈശോയുമായി ബന്ധപ്പെട്ടതില്‍ പിന്നെ നിരവധി അത്ഭുതങ്ങള്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. ബലിയര്‍പ്പണത്തിന് ശേഷമാണ് ഞാന്‍ എന്നും എന്‍റെ ജോലിക്കായി പോവുക. വെള്ളിയാഴ്ച ദിവസങ്ങളില്‍ എന്നും വൈകുന്നേരമാണ് എന്‍റെ ഇടവകയില്‍ കുര്‍ബ്ബാന. ആയതിനാല്‍ ഞാന്‍ അടുത്തുള്ള എതെങ്കിലും പള്ളിയില്‍ പോകും. ഒരിക്കല്‍ എനിക്കു തോന്നി. രാവിലെ പണിക്കു പോകാം. (എന്‍റെ തൊഴില്‍ തെങ്ങു കയറ്റമാണ്). അപ്പോള്‍ വേനല്‍ക്കാലമായിരുന്നതിനാല്‍ രാവിലെ പണിക്ക് പോയാല്‍ ശക്തമായ വെയില്‍ ആകുമ്പോഴേക്കും പണി തീര്‍ക്കാമല്ലോ എന്ന്‍ കരുതി). അന്ന്‍ 4.30 ന് വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പള്ളിയില്‍ ചെല്ലുമ്പോള്‍ ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്ല എന്നറിയിച്ചു കൊണ്ട് കുറെ കുട്ടികള്‍ കുരിശുപള്ളിയുടെ മുന്‍പില്‍ നില്‍പ്പുണ്ട്. അച്ഛന് എന്തോ അസുഖമായതിനാല്‍ ആശുപത്രിയില്‍ പോയതാണ്. ആളുകളെല്ലാം തിരിച്ചു പോയി. എനിക്ക് അന്നുവരെ കുര്‍ബ്ബാന മുടങ്ങിയിട്ടില്ലായിരുന്നു. അതുപോലെ ഒരിക്കലും വെള്ളിയാഴ്ച പള്ളിയില്‍ കുര്‍ബ്ബാനയില്ലാതെയും വന്നിട്ടില്ല. ഇവിടെ ഞാനും ഈശോയും തമ്മില്‍ ഒരു വാദപ്രതിവാദം നടക്കുന്നുണ്ട്. ഇനി അന്ന്‍ മറ്റൊരു ഇടവകയില്‍ പോകണമെങ്കില്‍ അത് വളരെ ദൂരെയാണ്. പത്ത് കിലോമീറ്ററിലധികം ദൂരം. തന്നെയുമല്ല, അവിടെ എത്തുമ്പോഴേക്കും കുര്‍ബ്ബാന കഴിയും. വാഹനങ്ങള്‍ ഇല്ലാത്ത സാഹചര്യവുമുണ്ട്. ഞാന്‍ അപ്പോള്‍ ഒരു തീരുമാനമെടുത്തു. ഇല്ല. ഞാന്‍ ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കാതെ തിരിച്ചു പോവുകയില്ല. ഞാന്‍ നടന്ന്‍ പള്ളിമുറ്റത്തെത്തി. പള്ളി അടച്ചുപൂട്ടി കപ്യാര്‍ വീട്ടില്‍ പോയി. യാക്കോബും ദൈവദൂതനുമായി മല്‍പ്പിടുത്തം നടത്തിയതു പോലെ (ഉത്പത്തി 32:26) ഇന്നു വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിക്കാതെ ഞാന്‍ ഇവിടെ നിന്നും തിരിച്ചു പോവുകയില്ല. എനിക്ക് നീ ഇപ്പോള്‍ അവസരം ഉണ്ടാക്കിത്തന്നേ പറ്റൂ എന്നായി ഞാന്‍. ഇവിടെ ഒരു അത്ഭുതം സംഭവിച്ചു. ഉള്ളില്‍ നിന്നൊരു സ്വരം - നീ വേഗം ഓടി റോഡിലേക്ക് ചെല്ലുക. ഞാന്‍ ഓടി റോഡിലിറങ്ങി. അപ്പോള്‍ വലിയ സ്പീഡില്‍ ഒരു ബൈക്ക് എന്‍റെ മുന്‍പില്‍ വന്ന് നിന്നു. അതില്‍ ഇരുന്നത് ഒരു വൈദികനായിരുന്നു. അച്ഛനും ഞാനുമായി സംസാരിച്ചു. ഞങ്ങള്‍ പള്ളിയിലേക്കു പോയി. സാധാരണ എന്നും വിശുദ്ധ കുര്‍ബ്ബാന തുടങ്ങുന്നതിനു മുന്‍പ് മണി അടിക്കുന്നത് പോലെ ഇപ്പോള്‍ മണി അടിക്കാന്‍ അച്ഛന്‍ പറഞ്ഞു. എന്‍റെ സന്തോഷത്തിന് അതിരില്ലായിരുന്നു. ഞാന്‍ മണി അടിച്ചു. #{red->none->b->You May Like: ‍}# {{പോളണ്ടില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിന് വത്തിക്കാന്‍റെ അംഗീകാരം-> http://www.pravachakasabdam.com/index.php/site/news/1197 }} കപ്യാര്‍ ഓടി വന്നു. അപ്പോള്‍ ഞാന്‍ അറിഞ്ഞു. എന്നെ സ്നേഹിക്കുന്ന എന്‍റെ ദൈവം, എന്‍റെ ഹൃദയ നൊമ്പരം അറിയുന്ന എന്‍റെ ദൈവം, എന്‍റെ ആഗ്രഹങ്ങളും ആവശ്യങ്ങളും അറിയുന്ന ദൈവം, എനിക്കായി അവിടെ ബലിയര്‍പ്പണങ്ങള്‍ ഒരുക്കിത്തന്നു. ബലിയര്‍പ്പണമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. ഞായറാഴ്ച പോലും ബലിയര്‍പ്പണത്തിന് പ്രാധാന്യം കൊടുക്കാതെ ലോകകാര്യങ്ങളില്‍ മുഴുകുന്ന സഹോദരരെ ഓര്‍ക്കുമ്പോള്‍ കണ്ണുകള്‍ നിറയും വിശുദ്ധരെല്ലാം ശക്തി സ്വീകരിച്ചത് ബലിയര്‍പ്പണത്തില്‍ നിന്നാണ്. ഇന്നിപ്പോള്‍ തൊട്ടടുത്തുതന്നെ എത്രയോ പള്ളികള്‍. ഞായറാഴ്ചകളില്‍ ചില പള്ളികളില്‍ വൈകുന്നേരം വി. കുര്‍ബ്ബാന. ലോകത്തില്‍ നിന്നകന്നു. എങ്കിലും പാപം വര്‍ദ്ധിച്ചിടത്ത് കൃപ അതിലേറെ വര്‍ദ്ധിച്ചു (റോമ. 8:20). ആദ്യകാലങ്ങളില്‍ വിശുദ്ധരൊക്കെ എത്രയോ മണിക്കൂറുകള്‍ നടന്ന്‍ ത്യാഗം സഹിച്ചാണ് ബലിയര്‍പ്പണം നടത്തിയത്. ഇന്നിപ്പോള്‍ അനുദിന ദിവ്യബലിക്ക് തൊട്ടടുത്ത് പള്ളികള്‍. ഞാന്‍ അനുദിനം അനുഭവിക്കുന്ന ആനന്ദം എനിക്ക് പങ്കുവയ്ക്കാതിരിക്കാനാവില്ല. വി. കുര്‍ബ്ബാനയെക്കുറിച്ച് പ്രസംഗിക്കാന്‍ എത്ര അകലങ്ങളില്‍ നിന്ന്‍ വിളിച്ചാലും ത്യാഗം സഹിച്ചു പോകുന്നതിന്‍റെ രഹസ്യം അത് മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹമാണ്. അജ്ഞത കൊണ്ടാണ് പലരും ഈ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത്. ഒന്നാമതായി ഒരു സത്യം മനസ്സിലാക്കണം. നമ്മുടെ നിത്യജീവനും വി.കുര്‍ബ്ബാനയുമായി വളരെ ബന്ധമുണ്ട്. ശവസംസ്കാരത്തിന്‍റെ അവസാന ഭാഗത്ത് വൈദികന്‍ പ്രാര്‍ത്ഥിക്കുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അതിപ്രകാരമാണ്‌. ഇയാള്‍ സ്വീകരിച്ച കൂദാശകള്‍ അത്യുന്നതനായ ദൈവത്തിന്‍റെ മുന്‍പില്‍ ഇയാളെ രക്ഷിക്കുമാറാകട്ടെ. (സീറോ മലബാര്‍ സഭ). വി. കുര്‍ബ്ബാനയെക്കുറിച്ച് ഒരു പുസ്തകത്തിലൊതുങ്ങാത്ത അനുഭവങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ട്. വി. ലോറന്‍സ് ജസ്റ്റീനി തന്‍റെ വാക്കുകള്‍ ഒരിക്കല്‍ക്കൂടി ഉദ്ധരിച്ചുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ. ഒരു മനുഷ്യനും വിശുദ്ധ കുര്‍ബ്ബാനയില്‍ നിന്ന്‍ ഉളവാകുന്ന ഫലങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തുക സാധ്യമല്ല. പാപികള്‍ ദൈവവുമായി രമ്യപ്പെടുന്നു. നീതിമാന്മാര്‍ കൂടുതല്‍ സത്യസന്ധരായി തീരുന്നു. പാപങ്ങള്‍ കഴുകപ്പെടുന്നു. ദുര്‍ഗുണങ്ങള്‍ ഒഴിവാക്കപ്പെടുന്നു. സത്ഗുണങ്ങളും യോഗ്യതകളും വളര്‍ച്ച പ്രാപിക്കുന്നു. സാത്താന്‍റെ പദ്ധതികള്‍ വിഫലമാകുന്നു. .................തുടരും................. {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }}
Image: /content_image/Mirror/Mirror-2017-07-05-11:20:33.jpg
Keywords: ദിവ്യകാരുണ്യ
Content: 5347
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്‌നര്‍ അന്തരിച്ചു
Content: ബെര്‍ലിന്‍: ജര്‍മ്മനിയിലെ കൊളോണ്‍ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷനും മാര്‍പാപ്പയുടെ പ്രബോധന രേഖയായ അമോരീസ് ലെത്തീസയില്‍ വിവാഹമോചനം നേടിയവരുടെ കൗദാശിക ജീവിതം സംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തണമെന്ന് സംശയങ്ങള്‍ ഉന്നയിച്ച നാലു കര്‍ദ്ദിനാള്‍മാരില്‍ ഒരാളുമായ കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്നര്‍ അന്തരിച്ചു. 83 വയസ്സായിരിന്നു. ജര്‍മ്മനിയിലെ ബാഡ് ഫുസിംഗനിലായിരുന്നു അന്ത്യം. 1933 ഡിസംബര്‍ 25 ന് ബ്രെസ്ലൗ ലിസയിലാണ് മെസ്നറുടെ ജനനം. 1962-ല്‍ എര്‍ഫുര്‍ട്ട് രൂപതയില്‍ വൈദികനായി അഭിഷിക്തനായി. 1969-ല്‍ റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1975 മെയ് 17 ന് എര്‍ഫുര്‍ട്ട് രൂപതയുടെ സഹായ മെത്രാനായി ഉയര്‍ത്തപ്പെട്ടു. 1980 മെയ് 17 ന് ബര്‍ലിന്‍ രൂപതയുടെ അദ്ധ്യക്ഷനായി. മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം 1983-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് ജോവാക്കിം മെസ്നറിനെ കര്‍ദ്ദിനാളായി ഉയര്‍ത്തിയത്. എണ്‍പതാമത്തെ വയസിൽ കര്‍ദ്ദിനാള്‍ ജോവാക്കിം, കർദ്ദിനാൾ പദവിയിൽ നിന്നും സ്വയം രാജിവയ്ക്കുകയായിരുന്നു. അമോരിസ് ലെത്തീസിയയിലെ ചില ഭാഗങ്ങളില്‍ വ്യക്തത നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് മാര്‍പാപ്പയ്ക്ക് കത്ത് നല്‍കിയ നാല് കര്‍ദിനാളുമാരില്‍ ഒരാളായിരിന്നു മെസ്നര്‍. മെസ്നറിനെ കൂടാതെ കര്‍ദിനാളുമാരായ റെയ്മണ്ട് ലിയോ ബുർക്ക്, വാൾട്ടർ ബ്രാൻഡ്മുള്ളർ,കാർലോ കഫാര എന്നിവരാണ് അമോരീസ് ലെത്തീസ്യയിലെ ചില ഭാഗങ്ങളെ പറ്റി സംശയവുമായി രംഗത്തെത്തിയത്.
Image: /content_image/TitleNews/TitleNews-2017-07-05-14:09:18.jpg
Keywords: അമോരിസ്
Content: 5348
Category: 18
Sub Category:
Heading: കത്തോലിക്ക സഭയുടെ ആശുപത്രികളിൽ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും
Content: കൊച്ചി: കത്തോലിക്ക സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശുപത്രികളിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കാൻ ധാരണയായി. കാ​​​ത്ത​​​ലി​​​ക് ഹോ​​​സ്പി​​​റ്റ​​​ൽ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും (ചാ​​​യ്) കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ- ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും ആ​​​ശു​​​പ​​​ത്രി ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​​യും കൊ​​​ച്ചി​​​യി​​​ൽ ചേ​​​ർ​​​ന്ന സം​​​യു​​​ക്ത​​​യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​രു​​മാ​​നമെടുത്തത്. പുതുക്കിയ ശമ്പളം അടുത്തമാസം ഒന്നുമുതൽ ലഭിക്കും. കെ‌സി‌ബി‌സി ലേ​​​ബ​​​ർ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ പി​​​ഒ​​​സി​​​യി​​​ൽ ആണ് യോ​​​ഗം നടന്നത്. നഴ്സുമാരുടെ കുറഞ്ഞ ശമ്പളം നിശ്ചയിക്കാൻ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ 11 അംഗസമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേ സമയം വേതന വർധനവിൽ സർക്കാർ തീരുമാനത്തിനായി കാത്തിരിക്കില്ല. #{red->none->b->Must Read: ‍}# {{ അനേകം കുരുന്നു ജീവനുകളെ രക്ഷിക്കാൻ ദൈവം ഉപകരണമാക്കുന്ന ഈ സഹോദരി എല്ലാ നേഴ്സ്മാർക്കും ഒരു പ്രചോദനമാകട്ടെ -> http://www.pravachakasabdam.com/index.php/site/news/575 }} 2013 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ന​​​ഴ്സിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​വി​​​ൽ വ​​​ന്ന മി​​​നി​​​മം വേ​​​ത​​​നം സ​​​ഭ​​​യു​​​ടെ നേ​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എ​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നു യോ​​​ഗം വി​​​ല​​​യി​​​രു​​​ത്തി. നേരത്തെ ജൂലൈ 3 സീറോ മലബാര്‍ സഭാദിനത്തില്‍ നേഴ്സുമാര്‍ക്ക് ന്യായമായ വേതനം നല്‍കണമെന്ന് ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടിരിന്നു. ഇതിന് പിന്നാലെ നടന്ന യോഗത്തിലാണ് തീരുമാനം. കെ‌സി‌ബി‌സി ലേബര്‍ കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. അലക്സ് വടക്കുംതല, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ. ഡോ. വർഗീസ് വള്ളിക്കാട്ട്, കമ്മീഷൻ സെക്രട്ടറി ഫാ. ജോർജ് തോമസ് നിരപ്പുകാലായിൽ, ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപ്പേട്ട, കാത്തലിക് ഹോസ്പിറ്റൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) പ്രസിഡന്‍റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ, ലേബർ കമ്മീഷൻ ജോയിന്‍റ് സെക്രട്ടറി ജോസഫ് ജൂഡ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Image: /content_image/TitleNews/TitleNews-2017-07-06-04:26:56.jpg
Keywords: നേഴ്സ
Content: 5349
Category: 18
Sub Category:
Heading: നേഴ്സുമാര്‍ക്ക് പിന്തുണയുമായി എസ്‌എം‌വൈ‌എം ദേശീയ സമിതി
Content: കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോലിചെ​​​യ്യു​​​ന്ന എ​​​ല്ലാ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​ക​​​ണ​​​മെന്നും ക്രൈ​​​സ്ത​​​വ - ക്രൈ​​​സ്ത​​​വേ​​​ത​​​ര മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ ന​​​ഴ്സു​​​മാ​​​രു​​​ടെ സേ​​​വ​​​ന - വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സ്ഥി​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ണമെന്നും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (എ​​​സ്എം​​​വൈ​​​എം) ദേ​​​ശീ​​​യ സ​​​മി​​​തി. ആ​​​തു​​​ര​​​ ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്ത് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ചെയ്യു​​​ന്ന ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ എ​​​സ്എം​​​വൈ​​​എം സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് പ​​​റ​​​ഞ്ഞു. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​ൽ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൈ​​​പ്പ​​​ൻ​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബി​​​വി​​​ൻ വ​​​ർ​​​ഗീ​​​സ്, അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ പോ​​​ൾ, ട്ര​​​ഷ​​​റ​​​ർ ജോ​​​സ്മോ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, കാ​​​ന്തി​​​വ​​​ർ​​​മ, അ​​​ഭി​​​ലാ​​​ഷ് അ​​​ഗ​​​സ്റ്റി​​​ൻ, വി​​​നോ​​​ദ് റി​​​ച്ചാ​​​ർ​​​ഡ്സ​​​ൻ, ടെ​​​ൽ​​​മാ ജോ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-06-04:54:04.jpg
Keywords: എസ്‌എം‌വൈ‌എം, സീറോ മലബാര്‍
Content: 5350
Category: 18
Sub Category:
Heading: നേഴ്സുമാര്‍ക്ക് പിന്തുണയുമായി എസ്‌എം‌വൈ‌എം ദേശീയ സമിതി
Content: കൊ​​​ച്ചി: സ്വ​​​കാ​​​ര്യ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ജോലിചെ​​​യ്യു​​​ന്ന എ​​​ല്ലാ ന​​​ഴ്സു​​​മാ​​​ർ​​​ക്കും അ​​​ർ​​​ഹ​​​മാ​​​യ വേ​​​ത​​​നം ന​​​ൽ​​​ക​​​ണ​​​മെന്നും ക്രൈ​​​സ്ത​​​വ - ക്രൈ​​​സ്ത​​​വേ​​​ത​​​ര മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ ന​​​ഴ്സു​​​മാ​​​രു​​​ടെ സേ​​​വ​​​ന - വേ​​​ത​​​ന വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ൾ പ​​​രി​​​ഹ​​​രി​​​ച്ച് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സ്ഥി​​​തി ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്ത​​​ണമെന്നും സീറോ മലബാര്‍ യൂത്ത് മൂവ്മെന്‍റ് (എ​​​സ്എം​​​വൈ​​​എം) ദേ​​​ശീ​​​യ സ​​​മി​​​തി. ആ​​​തു​​​ര​​​ ശു​​​ശ്രൂ​​​ഷാ​​​രം​​​ഗ​​​ത്ത് നീ​​​തി​​​പൂ​​​ർ​​​വ​​​ക​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ചെയ്യു​​​ന്ന ക്രൈ​​​സ്ത​​​വ മാ​​​നേ​​​ജു​​​മെ​​​ന്‍റു​​​ക​​​ൾ​​​ക്ക് എ​​​ല്ലാ സ​​​ഹാ​​​യ​​​സ​​​ഹ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ന​​​ൽ​​​കാ​​​ൻ എ​​​സ്എം​​​വൈ​​​എം സ​​​ന്ന​​​ദ്ധ​​​മാ​​​ണെ​​​ന്നു ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​രു​​​ണ്‍ ഡേ​​​വി​​​സ് പ​​​റ​​​ഞ്ഞു. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ന​​​ട​​​ന്ന ദേ​​​ശീ​​​യ സ​​​മി​​​തി​​​യോ​​​ഗ​​​ത്തി​​​ൽ യൂ​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ കൈ​​​പ്പ​​​ൻ​​​പ്ലാ​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സി​​​സ്റ്റ​​​ർ അ​​​ഖി​​​ല, വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യ ബി​​​വി​​​ൻ വ​​​ർ​​​ഗീ​​​സ്, അ​​​ഞ്ജ​​​ന ജോ​​​സ​​​ഫ്, ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി വി​​​പി​​​ൻ പോ​​​ൾ, ട്ര​​​ഷ​​​റ​​​ർ ജോ​​​സ്മോ​​​ൻ ഫ്രാ​​​ൻ​​​സി​​​സ്, കാ​​​ന്തി​​​വ​​​ർ​​​മ, അ​​​ഭി​​​ലാ​​​ഷ് അ​​​ഗ​​​സ്റ്റി​​​ൻ, വി​​​നോ​​​ദ് റി​​​ച്ചാ​​​ർ​​​ഡ്സ​​​ൻ, ടെ​​​ൽ​​​മാ ജോ​​​ബി എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-06-05:03:17.jpg
Keywords: എസ്‌എം‌വൈ‌എം, സീറോ മലബാര്‍
Content: 5351
Category: 18
Sub Category:
Heading: പൗ​രസ്ത്യ കാനന്‍ നിയമജ്ഞരുടെ പൊതുസമ്മേളനം 18ന്
Content: ഇരിങ്ങാലക്കുട: പൗ​ര​സ്ത്യ കാ​ന​ൻ നി​യ​മ​ജ്ഞ​രു​ടെ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പൊ​തു​സ​മ്മേ​ള​ന​വും പ​ഠ​ന​ശി​ബി​ര​വും ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ 18നു ​ആരംഭിക്കും. അന്ന്‍ വൈ​കു​ന്നേ​രം അഞ്ചിന് ആരംഭിക്കുന്ന സമ്മേളനം പിറ്റേന്ന് ഉ​ച്ച​യ്ക്ക് ഒന്നിന് സമാപിക്കും. സമ്മേളനം ഇ​രി​ങ്ങാ​ല​ക്കു​ട ബി​ഷ​പ് മാ​ർ മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ഭാ​നി​യ​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ലോ​ചി​ത​വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​നം ച​ർ​ച്ച ചെ​യ്യു​മെ​ന്ന് സെ​ക്ര​ട്ട​റി റ​വ.​ഡോ. വ​ർ​ഗീ​സ് പാ​ല​ത്തു​ങ്ക​ൽ പറഞ്ഞു. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നു​ള​ള 150 സ​ഭാ നി​യ​മ​പ​ണ്ഡി​ത​ർ പൊ​തു​സ​മ്മേ​ള​ന​ത്തിലും പ​ഠ​ന​ശി​ബി​ര​ത്തിലും പ​ങ്കെ​ടു​ക്കും. റ​വ.​ഡോ. ജോ​സ് ചി​റ​മേ​ൽ, റ​വ.​ഡോ. ജോ​ർ​ജ് തോ​മ​സ് കൊ​ച്ചു​വി​ള എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.
Image: /content_image/India/India-2017-07-06-05:27:51.jpg
Keywords: സഭ
Content: 5352
Category: 1
Sub Category:
Heading: വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിലേക്ക് കര്‍ദിനാള്‍ ആലഞ്ചേരി വീണ്ടും
Content: വത്തിക്കാൻ സിറ്റി: സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യെ വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ വീ​​​ണ്ടും നി​​​യ​​​മി​​​ച്ചു. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണു പു​​​ന​​​ർ​​​നി​​​യ​​​മ​​​നം നടത്തിയിരിക്കുന്നത്. 2012 മു​​​ത​​​ൽ വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ ഏ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​ണു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ദ്ദേ​​​ഹം ഉ​​​ൾപ്പെടെ 19 ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​ണു തി​​​രു​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. പൗ​​​ര​​​സ്ത്യ​​​സ​​​ഭ​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര്യാ​​​ല​​​യം, ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ കൗ​​​ണ്‍​സി​​​ൽ ഫോ​​​ർ കാ​​​റ്റ​​​ക്കെ​​​സി​​​സ്, ക്രി​​​സ്തീ​​​യ ഐ​​​ക്യ​​​ത്തി​​​നാ​​​യു​​​ള്ള പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ കൗ​​​ണ്‍​സി​​​ൽ എ​​​ന്നി​​​വ​​​യി​​​ലും അം​​​ഗ​​​മാ​​​ണു മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. വി​​​ശ്വാ​​​സ​​​സം​​​ബ​​​ന്ധി​​​യാ​​​യ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ മാ​​​ർ​​​പാ​​​പ്പ​​​യ്ക്ക് ഉ​​​പ​​​ദേ​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന വിശ്വാസ തി​​​രു​​​സം​​​ഘ​​​ത്തി​​​ന്‍റെ പു​​​തി​​​യ ത​​​ല​​​വനായി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ലൂ​​​യി​​​സ് ഫ്രാ​​​ൻ​​​സി​​​സ്ക്കോയെ അടുത്തിടെയാണ് മാര്‍പാപ്പ നിയമിച്ചത്.
Image: /content_image/TitleNews/TitleNews-2017-07-06-05:46:15.jpg
Keywords: തിരുസംഘ
Content: 5353
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം ഉടനെ വിട്ടുതരാനാകില്ലെന്ന് സ്കോട്ടിഷ് പോലീസ്
Content: എ​ഡി​ൻ​ബ​റോ: സ്കോട്‌ലൻഡിൽ മ​രി​ച്ച ഫാ. ​മാ​ർ​ട്ടി​ൻ വാ​ഴ​ച്ചി​റ​യു​ടെ മൃ​ത​ദേ​ഹം 12-ാം തീ​യ​തി​വ​രെ വി​ട്ടു​ത​രാ​നാ​കി​ല്ലെ​ന്നു സ്കോട്ടിഷ് പോലീസ്. വൈദികന്റെ മൊ​ബൈ​ൽ ഫോ​ൺ ക​ണ്ടെ​ത്തു​ന്ന​തി​നു​വേ​ണ്ടി​യു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ലാ​പ്ടോ​പ്പും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധിക്കുന്നുണ്ടെന്നും പോ​ലീ​സ് അ​റി​യി​ച്ച​താ​യി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കു സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ.​ടെ​ബി​ൻ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ പ​റ​ഞ്ഞു. എ​ല്ലാ അ​ന്വേ​ഷ​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി മ​ര​ണ​കാ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്തി​മ നി​ഗ​മ​ന​ത്തി​ലെ​ത്തി​യ ശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം വി​ട്ടു​ത​രാ​നാകു​ക​യു​ള്ളൂ​വെ​ന്നു ഫി​സ്ക​ൽ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ച​താ​യും ഫാ. ​ടി​ബി​ൻ കൂട്ടിചേര്‍ത്തു. ക​ഴി​ഞ്ഞ​ദി​വ​സം അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് വി​ശ​ദ​മാ​യി വി​ല​യി​രു​ത്തി​യെ​ങ്കി​ലും മ​റ്റ് അ​ന്വേ​ഷ​ണ​ങ്ങ​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ മൃ​ത​ദേ​ഹം വി​ട്ടു​ത​രാ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു പോ​ലീ​സ്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. മൃതദേഹ പരിശോധനയുമായി ബന്ധപ്പെട്ടുള്ള തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുന്നതിന് വേണ്ട സഹായങ്ങള്‍ എഡിന്‍ബര്‍ഗ് അതിരൂപതാദ്ധ്യക്ഷന്‍ ലിയോ കുഷ്‌ലി നേരത്തെ വാഗ്ദാനം ചെയ്തിരിന്നു.
Image: /content_image/News/News-2017-07-06-06:09:19.jpg
Keywords: മാര്‍ട്ടി
Content: 5354
Category: 1
Sub Category:
Heading: വിശ്വാസത്തില്‍ നിന്ന് അകന്നു പോയവര്‍ക്ക് വേണ്ടി മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം
Content: വത്തിക്കാൻ: ക്രൈസ്തവ വിശ്വാസത്തില്‍ നിന്ന് അകന്ന്‍ പോയവര്‍ക്ക് വേണ്ടി ജൂലൈ മാസം പ്രാര്‍ത്ഥിക്കുവാന്‍ മാര്‍പാപ്പയുടെ ആഹ്വാനം. വിശ്വാസത്തിൽ നിന്നും അകന്നുപോയവർക്ക് ക്രിസ്തീയ ജീവിതം സാക്ഷ്യമാകുന്നതിന് പ്രാർത്ഥനയിൽ ഒത്തുചേരണമെന്നും ജൂലായ് മാസത്തിലെ പ്രാർത്ഥനാ നിയോഗത്തെ വിവരിച്ചുള്ള വിഡിയോയില്‍ മാര്‍പാപ്പ പറഞ്ഞു. വിശ്വാസ പ്രതിസന്ധികളും അഭിപ്രായ വിയോജിപ്പുകളുമായി സഭയിൽ നിന്നകന്നു നില്ക്കുന്നവരുടെ മടങ്ങി വരവിനാണ് മാര്‍പാപ്പ ജൂലൈ മാസത്തെ നിയോഗത്തിനു ഊന്നല്‍ നല്‍കിയിരിക്കുന്നത്. ക്രൈസ്തവരുടെ ആനന്ദം യേശു ക്രിസ്തുവിലും അവിടുത്തെ അനന്ത സ്നേഹത്തിലുമാണ്. ദു:ഖിതനായി കാണപ്പെടുന്ന ഓരോ ക്രൈസ്തവനും യേശുവിൽ നിന്നകലെയാണ്. അവരെ നാം ഒറ്റയ്ക്ക് വിടരുത്. വാക്കുകളിലൂടെയും സാക്ഷ്യങ്ങളിലൂടെയും അവരെ ദൈവമക്കളെന്ന സ്വാതന്ത്യത്തിലേക്ക് തിരികെ കൊണ്ടുവരാനായിരിക്കണം നമ്മുടെ പരിശ്രമം. സഭയില്‍ നിന്ന് അകന്ന്‍ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാം. ക്രൈസ്തവ ജീവിതത്തിന്റെ ആസ്വാദനത്തിലേക്ക് മടക്കി കൊണ്ട് വരുവാന്‍ ഇവരെ സഹായിക്കാം എന്ന ആഹ്വാനത്തോടെയാണ് വീഡിയോ സമാപിച്ചത്. 1884 ൽ ഫ്രാൻസിലെ ജെസ്യൂട്ട് സെമിനാരിയിൽ ആരംഭിച്ച അപ്പസ്തോലിക പ്രാർത്ഥനാ നിയോഗത്തിനു തുടര്‍ച്ചയായാണ് 1929 മുതൽ മാർപ്പാപ്പയുടെ നിയോഗവും കൂട്ടിച്ചേർത്ത് ആഗോള പ്രതിസന്ധികൾക്കായി പ്രതിമാസ മദ്ധ്യസ്ഥ പ്രാർത്ഥന നിയോഗം പ്രസിദ്ധീകരിക്കുവാന്‍ തുടങ്ങിയത്. 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' ആണ് ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം വിവിധ ദൃശ്യങ്ങളെ കൂട്ടിച്ചേര്‍ത്തു തയാറാക്കിയിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-06-07:33:17.jpg
Keywords: നിയോഗം