Contents

Displaying 5041-5050 of 26145 results.
Content: 5333
Category: 9
Sub Category:
Heading: ജൂലായ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന്‌: ഫാ.സോജി ഓലിക്കലിനും ജോസ് കുര്യാക്കോസിനുമൊപ്പം സാബത്തിന്റെ സുവിശേഷവുമായി പ്രിൻസ് ബ്രദറും
Content: ബിർമിങ്ഹാം: ജൂലായ്‌ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 8 ന് ബിർമിങ്ഹാം ബെഥേൽ സെന്ററിൽ നടക്കും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടരും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാൻജലൈസേഷൻ കോ ഓർഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിൻറെ അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാൻ ഇറ്റലിയിൽനിന്നും പ്രമുഖ സുവിശേഷപ്രവർത്തകൻ ബ്രദർ പ്രിൻസ് വിതയത്തിൽ എത്തുമ്പോൾ യുകെ യുടെ തെരുവുകളിൽ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഗാരി സ്റ്റീഫനും കൺവെൻഷനിൽ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂർത്തീകരണത്തിൽ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുൻനിർത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകൾ ഇത്തവണ ടീനേജുകാർക്കും ,കിഡ്സ്‌ ഫോർ കിംഗ്‌ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ , മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും 8 ന് രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് ക്ഷണിക്കുന്നു. #{red->none->b-> ‍അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5) B70 7JW. #{red->none->b->കൂടുതൽ വിവരങ്ങൾക്ക് ; ‍}# ഷാജി 07878149670
അനീഷ്.07760254700 #{red->none->b->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ‍}# ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-07-03-11:10:45.jpeg
Keywords: സോജി
Content: 5334
Category: 1
Sub Category:
Heading: നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും അര്‍ഹമായ വേതനം നല്‍കാതെ കത്തോലിക്കാ ആശുപത്രികള്‍ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പണം ചെലവഴിക്കുന്നതു പ്രോത്സാഹിപ്പിക്കരുതെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ഉറപ്പാക്കണമെന്നും കര്‍ദിനാള്‍ നിർദ്ദേശിച്ചു. കത്തോലിക്കാ സഭയുടെ ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കു സാധിക്കാവുന്ന വിധം ന്യായമായ വേതനം നല്‍കുന്നുണ്ടെന്നാണു കരുതുന്നത്. എന്നാല്‍ ന്യായമായ വേതനം ലഭിക്കാത്ത സ്ഥാപനങ്ങളുമുണ്ടെന്ന പരാതി ഉയരുന്ന പശ്ചാത്തലത്തിലാണ് ഇക്കാര്യം പറയേണ്ടിവരുന്നത്. ഈ മേഖലയില്‍ ഇപ്പോഴുള്ള സമരാഹ്വാനത്തിലൂടെ നഴ്‌സുമാര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളെല്ലാം ശരിയാണോ എന്നു പരിശോധിക്കുന്നില്ല. എന്നാല്‍ സമൂഹത്തിലെ പ്രധാനപ്പെട്ട ശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാര്‍ക്കു ജീവിതത്തിനാവശ്യമായ ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണം. വേതനവര്‍ധനവില്‍ ബന്ധപ്പെട്ട സമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടാകുമ്പോള്‍ ശമ്പള സ്‌കെയില്‍ പരിഷ്‌കരിക്കാമെന്നു കത്തോലിക്കാ ആശുപത്രി മാനേജ്‌മെന്റുകള്‍ നിലപാടു വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ ആശുപത്രികള്‍ നടത്തുന്ന നിരവധിയായ ഇതര മാനേജ്‌മെന്റുകളും ഇതേ നിലപാടു സ്വീകരിക്കണം. നഴ്‌സുമാരുടെ ശമ്പളം സംബന്ധിച്ചു സര്‍ക്കാരിന്റെ തീരുമാനം വേഗത്തിലുണ്ടാവണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-07-03-13:17:31.jpg
Keywords: ആലഞ്ചേരി
Content: 5335
Category: 6
Sub Category:
Heading: ലോകത്തിന് യഥാർത്ഥ സ്വാതന്ത്ര്യം നൽകാൻ ക്രിസ്തുവിനു മാത്രമേ സാധിക്കൂ
Content: "അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർത്ഥത്തിൽ സ്വതന്ത്രരാകും" (യോഹ 8:36) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 18}#
ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ 'മഹാത്മാക്കൾ' എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി അവൻ നേടിത്തന്ന സ്വാതന്ത്ര്യവും രക്ഷയും മനുഷ്യബുദ്ധിക്കു ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്. സ്വാതന്ത്ര്യം എന്ന പദം നമ്മുടെ അനുദിന ജീവിതത്തിൽ നാം നിരവധി തവണ ഉപയോഗിക്കാറുണ്ട്. മനുഷ്യന്‍റെ സ്വാതന്ത്ര്യം പരിമിതവും തെറ്റുപറ്റാവുന്നതുമാണ്. മനുഷ്യന്‍ സ്വതന്ത്രമായി പാപം ചെയ്തുകൊണ്ട് ദൈവത്തിന്‍റെ സ്നേഹപദ്ധതിയെ തള്ളിക്കളയുകയും, തന്നെത്തന്നെ വഞ്ചിക്കുകയും പാപത്തിന് അടിമയായിത്തീരുകയും ചെയ്തു. ആദ്യത്തെ ഈ അന്യവത്ക്കരണം മറ്റ് അസംഖ്യം അന്യവത്ക്കരണങ്ങള്‍ക്കു ഹേതുവായി. സ്വാതന്ത്ര്യം ദുരുപയോഗിച്ചതിന്‍റെ ഫലമായി മനുഷ്യഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന ക്ലേശത്തിനും അടിച്ചമര്‍ത്തലിനും മനുഷ്യചരിത്രം അതിന്‍റെ ആരംഭം മുതല്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. ലോകം നമ്മുടെ മുൻപിൽ വയ്ക്കുന്ന 'സ്വാതന്ത്ര്യം' നമ്മെ യഥാർത്ഥത്തിൽ നന്മയിലേക്കു നയിക്കുന്നുണ്ടോ? സ്വാതന്ത്ര്യത്തിന്‍റെ വിനിയോഗം എല്ലാം പറയാനും എല്ലാം ചെയ്യാനുമുള്ള അവകാശം ഉള്‍ക്കൊള്ളുന്നില്ല.സ്വതന്ത്രനായ ഒരു വ്യക്തി സ്വയം പര്യാപ്തതയുള്ളവനാണെന്നും, ഭൗതികനന്മകളുടെ ആസ്വാദനത്തില്‍ സ്വന്തം താത്പര്യങ്ങളെ, പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണുള്ളതെന്നും വിചാരിക്കുന്നത് തെറ്റാണ്. കൂടാതെ, സ്വാതന്ത്ര്യത്തിന്‍റെ നീതിയുക്തമായ വിനിയോഗത്തിന് ആവശ്യമായ സാമ്പത്തികവും, സാമൂഹികവും, രാഷ്ട്രീയവും, സാസ്കാരികവുമായ വ്യവസ്ഥകള്‍ മിക്കപ്പോഴും അവഗണിക്കപ്പെടുകയും ലംഘിക്കപ്പെടുകയും ചെയ്യുന്നു. അന്ധതയുടെയും അനീതിയുടെയുമായ ഇത്തരം സാഹചര്യങ്ങള്‍ ധാര്‍മിക ജീവിതത്തെ മുറിപ്പെടുത്തുകയും, ശക്തരെയും ദുര്‍ബലരെയും സ്നേഹത്തിനെതിരേ പാപം ചെയ്യാന്‍ പ്രലോഭിക്കുകയും ചെയ്യുന്നു. ധാര്‍മിക നിയമത്തില്‍ നിന്ന് തന്നെത്തന്നെ അകറ്റിക്കൊണ്ട് മനുഷ്യന്‍ തന്‍റെ തന്നെ സ്വാതന്ത്ര്യത്തിനു ക്ഷതമേല്‍പ്പിക്കുന്നു, തന്നില്‍ത്തന്നെ ബന്ധനസ്ഥനാകുന്നു, സഹജീവികളോടുള്ള സാഹോദര്യം വിച്ഛേദിക്കുന്നു, ദൈവിക സത്യത്തിനെതിരെ പ്രതിഷേധിക്കുന്നു. അങ്ങനെയെങ്കിൽ എന്താണ് നന്മയിലേക്കു നയിക്കുന്ന സ്വാതന്ത്ര്യം? ക്രിസ്തു തന്‍റെ മഹത്ത്വപൂര്‍ണ്ണമായ കുരിശുവഴി എല്ലാ മനുഷ്യരുടെയും രക്ഷ നേടി. അടിമത്വത്തില്‍ പിടിച്ചു നിറുത്തിയിരുന്ന പാപത്തില്‍ നിന്ന്‍ അവരെ അവിടുന്ന് വീണ്ടെടുത്തു. ഇപ്രകാരം ലോകരക്ഷകനായ ക്രിസ്തു, അവിടുത്തെ കുരിശുമരണത്താലും ഉത്ഥാനത്താലും നമ്മെ സ്വതന്ത്രരാക്കി. സ്വർഗ്ഗാരോഹണം ചെയ്ത നമ്മുടെ കർത്താവ് തന്റെ ആത്മാവിനെ നമ്മുടെമേൽ സമൃദ്ധമായി ചൊരിയുന്നു. പൗലോശ്ലീഹാ പഠിപ്പിക്കുന്നതുപോലെ, കര്‍ത്താവിന്‍റെ ആത്മാവ് എവിടെയുണ്ടോ അവിടെ സ്വാതന്ത്ര്യമുണ്ട് (2 കോറി 3:17). യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരു മനുഷ്യൻ ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് എപ്പോൾ കടന്നുവരുന്നുവോ, അപ്പോൾ മുതൽ അവൻ യഥാർത്ഥ സ്വാതന്ത്ര്യം അനുഭവിച്ചു തുടങ്ങും. ഈ സ്വാതന്ത്യ്രത്തിനു മാത്രമേ ലോകം മുഴുവനെയും നന്മയിലേക്കു നയിക്കുവാൻ സാധിക്കൂ. #{red->n->b->വിചിന്തനം}#
നമ്മുടെ അനുദിന ജീവിതത്തിൽ, ലോകത്തുനിന്നുള്ള ഞെരുക്കളും നിയന്ത്രണങ്ങളും നേരിടുന്ന തരത്തിലുള്ള നിരവധി പരീക്ഷഞങ്ങളിലൂടെ നാം കടന്നുപോകുന്നു. ലോകം നമ്മുക്കു നൽകുന്ന സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരിക്കലും ഈ പരീക്ഷകളെ അതിജീവിക്കാൻ സാധ്യമല്ല. ക്രിസ്തുവിന്റെ ആത്മാവു നൽകുന്ന കൃപാവരത്തിന്‍റെ പ്രചോദനങ്ങളോടു നാം എത്ര കൂടുതല്‍ വിധേയരായിരിക്കുന്നുവോ അത്രകൂടുതല്‍ ആന്തരിക സ്വാതന്ത്ര്യത്തിലും ആത്മവിശ്വാസത്തിലും നാം വളരും. ഈ സ്വാതന്ത്ര്യം എല്ലാവിധ പരീക്ഷണങ്ങളെയും അതിജീവിച്ചുകൊണ്ട് നന്മയിലേക്കു വളരാൻ നമ്മെ ശക്തരാക്കുന്നു. കൃപാവരത്തിന്‍റെ പ്രവര്‍ത്തനം വഴി പരിശുദ്ധാത്മാവ് നമ്മെ ആധ്യാത്മിക സ്വാതന്ത്ര്യത്തില്‍ പരിശീലിപ്പിക്കുന്നു. ലോകം മുഴുവൻ ഈ സ്വാതന്ത്ര്യം അനുഭവിക്കുന്നതിനുവേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-07-03-14:12:19.jpg
Keywords: യേശു,ക്രിസ്തു
Content: 5336
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും ബുധനാഴ്ച മാഞ്ചസ്റ്ററില്‍
Content: ഒക്ടോബര്‍ 24ാം തീയതി നടക്കുന്ന മാഞ്ചസ്റ്റർ അഭിഷേകാഗ്നി കണ്‍വെന്‍ഷനു മുന്നോടിയായുള്ള ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും ജൂലൈ 5, ബുധനാഴ്ച മാഞ്ചസ്റ്ററില്‍ വെച്ചു നടക്കും. ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ 9.30 വരെ നടക്കുന്ന ശുശ്രൂഷകള്‍ക്ക് പശസ്ത വചനപ്രഘോഷകനായ ഫാ. അരുൺ കലമറ്റം നേതൃത്വം നല്‍കും. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്റ്ററും പ്രമുഖ വചനപ്രഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഒക്ടോബര്‍ 24ാം തീയതി ചൊവ്വാഴ്ചയാണ് മാഞ്ചസ്റ്ററില്‍ വച്ചു നടത്തപ്പെടുന്നത്. അന്നേ ദിവസം സ്കൂള്‍ അവധി ദിവസമായതിനാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒന്നുപോലെ ഈ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുവാന്‍ സാധിയ്ക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. അനേകായിരങ്ങള്‍ ഒന്നുചേര്‍ന്ന് ദൈവത്തെ ആരാധിക്കുന്ന ഈ കണ്‍വെന്‍ഷനു ഒരുക്കമായിട്ടാണ് ബുധനാഴ്ചത്തെ ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും നടത്തപ്പെടുന്നത്. രാജ്യംമുഴുവൻ അനുഗ്രഹിക്കപ്പെടുന്ന വചന വിരുന്നായ അഭിഷേകാഗ്നി കണ്‍വെന്‍ഷനു വേണ്ടി പ്രാർത്ഥിക്കുവാനും വോളണ്ടിയേഴ്‌സ് ആയി പ്രവർത്തിക്കുവാനും താൽപര്യമുള്ള എല്ലാവരെയും ബുധനാഴ്ചത്തെ ശുശ്രൂഷയിലേക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരിജനറാൾ ഫാ. സജി മലയിൽപുത്തൻപുരയിൽ സ്വാഗതം ചെയ്യുന്നു. #{red->n->n-> ഒരുക്കധ്യാനവും വോളണ്ടിയേഴ്‌സ് ട്രെയിനിങ്ങും നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്സ്: }#
St. Hilda's Church
Kenworthy Lane
Northendon
Manchester
M22 4EF
Image: /content_image/Events/Events-2017-07-03-16:34:06.jpg
Keywords: അഭിഷേകാഗ്നി
Content: 5337
Category: 1
Sub Category:
Heading: ദൈവം നമ്മുക്കു നൽകിയ സമ്പത്തും വിഭവങ്ങളും എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്ന് ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: ദൈവം നമ്മുക്കു നൽകിയ സമ്പത്തും വിഭവങ്ങളും നമ്മുടെ മാത്രം സ്വന്തമല്ലന്നും, ലോകംമുഴുവനുമുള്ള എല്ലാ മനുഷ്യർക്കും അവകാശപ്പെട്ടതാണെന്നും ഫ്രാൻസിസ് മാർപാപ്പ. ദാരിദ്യം ഒരു സ്വഭാവിക പ്രതിഭാസമല്ലന്നും; യുദ്ധം, തീവ്രവാദം, നിർബന്ധിത പലായനം എന്നിവയാണ് ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളെന്നും മാർപ്പാപ്പ, യു.എൻ ഫുഡ് ആൻഡ് അഗ്രികൾച്ചറൽ സംഘടനയുടെ നാൽപ്പതാമതു സമ്മേളനത്തിൽ പങ്കെടുക്കുന്നവർക്ക് അയച്ച സന്ദേശത്തിൽ പറയുന്നു. "ഓരോ രാജ്യങ്ങളിലും കൃഷിയും ഉത്പാദവും വർദ്ധിപ്പിക്കുന്നതിലൂടെ മനുഷ്യവംശത്തിനു മുഴുവനും ഗുണകരമാകുന്ന പ്രവർത്തങ്ങൾ എഫ്.എ.ഒ പോലെയുള്ള അന്താരാഷ്ട്ര സംഘടനകൾ വഴി ഏകോപിക്കണം. ഭക്ഷണം ലഭ്യമാക്കിയ കണക്കുകളിൽ മുൻപന്തിയിൽ നിൽക്കുകയെന്നതിനേക്കാൾ അവകാശങ്ങളിലൂടെ ജീവിതം സുഖമമാക്കുവാനാണ് സംഘടനകളുടെ ഏകീകൃത പ്രവർത്തനം വഴി ലക്ഷ്യം വയ്ക്കേണ്ടത്". ദാരിദ്ര്യ നിർമ്മാർജനത്തിനായി അന്താരാഷ്ട്ര സംഘടനകളോട് ചേർന്ന് വത്തിക്കാൻ സഹകരിക്കുമെന്ന മാർപ്പാപ്പയുടെ സന്ദേശം, സമ്മേളനത്തിൽ കർദിനാൾ പിയട്രോ പരോളിൻ വായിച്ചു . 2030-ൽ പൂർത്തീകരിക്കുന്ന എഫ്.എ.ഒ അജണ്ഡയിലൂടെ ദാരിദ്യനിർമ്മാർജ്ജനം മാത്രമല്ല, ജീവിതത്തിന്റെ അവകാശങ്ങൾ എല്ലാവർക്കും നേടിയെടുക്കാൻ പ്രാപ്തമാകണം. ലോകം മുഴുവനും പരസ്പരം പങ്കുവെയ്ക്കാനും ദാരിദ്യം, പോഷണകുറവ് തുടങ്ങിയ അരക്ഷിതാവസ്ഥകളെ തരണം ചെയ്യാനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയും വേണം. സമ്മേളനത്തിലൂടെ പ്രാവർത്തിക തീരുമാനങ്ങൾ എടുക്കാനും, ഭാവിയെ ധീരമായി നേരിടാൻ വേണ്ട സഹായ സഹകരണങ്ങൾ അവശതയനുഭവിക്കുന്ന ജനതയ്ക്ക് എത്തിക്കാനും സാധിക്കട്ടെ എന്ന് മാർപ്പാപ്പ ആശംസിച്ചു. ഭക്ഷ്യ സുരക്ഷയ്ക്കും ഗ്രാമവികസനത്തിനും മാറ്റി വച്ചിരിക്കുന്ന ഈ വർഷത്തിലെ ലോക ഭക്ഷ്യ ദിനമായ ഒക്ടോബർ 16-ന് മാർപ്പാപ്പ എഫ്.എ.ഒ യുടെ റോമൻ ആസ്ഥാനം സന്ദർശിക്കുമെന്നും കർദിനാൾ പരോളിൻ അറിയിച്ചു.
Image: /content_image/TitleNews/TitleNews-2017-07-04-12:05:53.jpg
Keywords: പാപ്പ
Content: 5339
Category: 6
Sub Category:
Heading: യേശുവിന്റെ നാമത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ പിതാവായ ദൈവം ലോകത്തെ ആഹ്വാനം ചെയ്യുന്നു
Content: "അവന് അഭിമുഖമായി നിന്നിരുന്ന ശതാധിപൻ, അവൻ ഇപ്രകാരം മരിച്ചതു കണ്ടു പറഞ്ഞു: സത്യമായും ഈ മനുഷ്യൻ ദൈവപുത്രനായിരുന്നു" (മർക്കോസ് 15:39) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 19}#
പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ലോകത്തിലേക്കയച്ചുകൊണ്ട് അവനിൽ വിശ്വസിക്കുവാൻ ലോകത്തെ ആഹ്വാനം ചെയ്യുന്നു. ക്രിസ്തുവിന്റെ ഭൗമികജീവിത കാലത്തു രണ്ടു സുപ്രധാന സന്ദര്‍ഭങ്ങളില്‍- മാമ്മോദീസയുടെയും രൂപാന്തരീകരണത്തിന്റെയും സമയങ്ങളിൽ, ദൈവം നേരിട്ട് സ്വന്തം ശബ്ദത്തിൽ യേശു ദൈവപുത്രനാണെന്ന് വെളിപ്പെടുത്തുന്നു. രൂപാന്തരീകരണ സമയത്ത്, അവനെ ശ്രവിക്കുവാനും സ്വർഗ്ഗസ്ഥനായ പിതാവ് ലോകത്തോട് ആവശ്യപ്പെടുന്നു. ദൈവത്തിന്‍റെ 'ഏകപുത്രന്‍' എന്ന് യേശു തന്നെക്കുറിച്ച് സാക്ഷ്യപ്പെടുത്തുന്നു; ഈ അഭിധാനത്തിലൂടെ തന്‍റെ സനാതനമായ അസ്ഥിത്വം അവിടുന്നു വ്യക്തമാക്കുന്നു. 'ദൈവത്തിന്‍റെ ഏകപുത്രന്‍റെ നാമത്തില്‍' വിശ്വാസമര്‍പ്പിക്കാന്‍ അവിടുന്ന് ആഹ്വാനം ചെയ്യുന്നു. ഈ ക്രൈസ്തവവിശ്വാസ പ്രഖ്യാപനം ക്രൂശിതനായ യേശുവിന്‍റെ മുന്‍പില്‍വച്ച്, 'തീര്‍ച്ചയായും ഈ മനുഷ്യന്‍ ദൈവപുത്രന്‍ ആയിരുന്നു' എന്ന ശതാധിപന്‍റെ ഉദ്ഘോഷണത്തില്‍ തെളിയുന്നു. "ദൈവപുത്രന്‍" എന്ന അഭിധാനത്തിനു പൂര്‍ണ്ണമായ അര്‍ത്ഥം നല്‍കാന്‍ പെസഹാരഹസ്യത്തിലൂടെ മാത്രമേ ഒരു വിശ്വാസിക്ക് സാധ്യമാകൂ. പുനരുത്ഥാനശേഷം അവിടുത്തെ മഹത്വീകൃത മനുഷ്യത്വത്തിന്‍റെ ശക്തിയില്‍ അവിടുത്തെ ദൈവപുത്രത്വം വെളിപ്പെടുന്നു. ദൈവപുത്രൻ എന്ന അഭിധാനം യേശുക്രിസ്തുവിനു തന്റെ പിതാവായ ദൈവത്തോടുള്ള അനന്യവും സനാതനവുമായ ബന്ധത്തെയാണു സൂചിപ്പിക്കുന്നത്. ക്രിസ്ത്യാനിയായിരിക്കാൻ 'ക്രിസ്തു ദൈവപുത്രനാണെന്നും', 'അവിടുന്നു ദൈവം തന്നെയാണെന്നും' ഒരുവൻ വിശ്വസിക്കേണ്ടതുണ്ട്. #{red->n->b->വിചിന്തനം}#
യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ ഏകജാതനാണ്. അവിടുന്നു രക്ഷകനായ ദൈവം തന്നെയാണെന്നും, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ലന്നും, മറ്റാരിലും രക്ഷയില്ലന്നും നാം വിശ്വസിക്കുന്നില്ലങ്കിൽ നമ്മുടെ വിശ്വാസം അപൂർണ്ണമാണ്. ഈ സത്യവിശ്വാസത്തിലേക്കാണ് ഓരോ മനുഷ്യനും ക്ഷണിക്കപ്പെട്ടിരിക്കുന്നത്. ലോകം മുഴുവൻ ഈ വിശ്വാസം പ്രഘോഷിക്കപ്പെടുവാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-04-15:50:40.jpg
Keywords: യേശു,ക്രിസ്തു
Content: 5340
Category: 6
Sub Category:
Heading: കർത്താവേ... എന്നു വിളിച്ചുകൊണ്ട് ലോകം മുഴുവനും യേശുവിനെ ആരാധിക്കട്ടെ
Content: "നിങ്ങൾ എന്നെ ഗുരു എന്നും കർത്താവ് എന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാൻ ഗുരുവും കർത്താവുമാണ്" (യോഹ 13:13) #{red->n->b->യേശു ഏകരക്ഷകൻ: ജൂൺ 20}#
പ്രകൃതിയുടെയും രോഗങ്ങളുടെയും പിശാചുക്കളുടെയും പാപത്തിന്‍റെയും മരണത്തിന്‍റെയും മേല്‍ തനിക്കുള്ള ശക്തി പ്രദര്‍ശിപ്പിച്ചു കൊണ്ട്, പരസ്യജീവിതകാലമൊക്കെയും യേശു തന്‍റെ ദൈവിക പരമാധികാരം പ്രകടമാക്കി. സുവിശേഷങ്ങളില്‍ പലപ്പോഴും ജനങ്ങള്‍ യേശുവിനെ "കര്‍ത്താവ്" എന്ന് വിളിച്ചുകൊണ്ടു സമീപിക്കുന്നുണ്ട്. "കര്‍ത്താവ്" എന്ന സംജ്ഞ യേശുവിനെ സംബന്ധിക്കുന്ന ദിവ്യരഹസ്യത്തിന്‍റെ അംഗീകാരമായി വെളിപ്പെടുന്നു: പരിശുദ്ധതമ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിയായ അവിടുന്ന് ദൈവമാണ്. മോശയ്ക്കു ദൈവം സ്വയം വെളിപ്പെടുത്തിയ, ഹീബ്രുവിലുള്ള യാഹ്വേ (YHWH) എന്ന അവാച്യനാമം പഴയനിയമത്തിന്‍റെ ഗ്രീക്കു പരിഭാഷയില്‍ "കീരിയോസ്" ("കര്‍ത്താവ്") എന്നാണ്. അപ്പോള്‍ മുതല്‍ ഇസ്രായേല്‍ക്കാരുടെ ദൈവത്തിന്‍റെ ദിവ്യത്വം സൂചിപ്പിക്കുന്ന പദമെന്ന നിലയ്ക്കു "കര്‍ത്താവ്" എന്ന നാമം ചിരപ്രതിഷ്ഠ നേടി. പുതിയനിയമമാകട്ടെ പിതാവിനെയും പിന്നെ നൂതനമായി, യഥാര്‍ത്ഥ ദൈവം തന്നെയായ യേശുവിനെയും സൂചിപ്പിക്കുവാന്‍ "കര്‍ത്താവ്" എന്ന പദം ശക്തമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചുവരുന്നു. നൂറ്റിപ്പത്താം സങ്കീര്‍ത്തനത്തിന്‍റെ അര്‍ത്ഥത്തെക്കുറിച്ച്, ഫരിസേയരുമായി യേശു തര്‍ക്കിക്കുമ്പോള്‍ "കര്‍ത്താവ്" എന്ന അഭിധാനം സ്വന്തം അഭിധാനം തന്നെയായി അവ്യക്തമായിട്ടെങ്കിലും അവിടുന്നു നിര്‍ദ്ദേശിക്കുന്നു. എന്നാല്‍ തന്‍റെ അപ്പസ്തോലന്‍മാരുമായുള്ള സംഭാഷണത്തില്‍ കര്‍ത്താവ് എന്ന സംജ്ഞ തന്നെപ്പറ്റിത്തന്നെ വളരെ പ്രകടമായി ഈശോ ഉപയോഗിക്കുന്നു. "കര്‍ത്താവ്" എന്ന ദിവ്യനാമമുപയോഗിച്ച് ഈശോയെ അഭിസംബോധന ചെയ്യുമ്പോള്‍, പിതാവായ ദൈവത്തിന് അര്‍ഹമായ ശക്തിയും ബഹുമാനവും മഹത്വവും ഈശോയ്ക്കും അര്‍ഹമാണെന്ന് വിശുദ്ധഗ്രന്ഥവും സഭയുടെ പാരമ്പര്യവും ഉറപ്പിച്ചു പ്രസ്താവിക്കുന്നു. എന്തെന്നാല്‍, "അവിടുന്നു ദൈവസാദൃശ്യത്തിലായിരുന്നു", പുത്രനെ മരിച്ചവരുടെയിടയില്‍ നിന്ന്‍ ഉയര്‍പ്പിച്ച് അവനെ തന്‍റെ മഹത്വത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു പിതാവ് ഈശോയുടെ പരമാധികാരം വെളിപ്പെടുത്തി. ലോകത്തിന്‍മേലും ചരിത്രത്തിന്‍മേലും യേശുവിനുള്ള കര്‍ത്തൃത്വത്തെ ഏറ്റുപറഞ്ഞിരുന്നതിലൂടെ: മനുഷ്യചരിത്രം മുഴുവന്‍റെയും താക്കോലും കേന്ദ്രവും ലക്ഷ്യവും, ചരിത്രത്തിന്‍റെ കര്‍ത്താവും നാഥനുമായ അവിടുന്നിലാണു കണ്ടെത്തേണ്ടതെന്നു വ്യക്തമാകുന്നു. #{red->n->b->വിചിന്തനം}#
ക്രൈസ്തവ പ്രാര്‍ത്ഥന "കര്‍ത്താവ്‌" എന്ന സംജ്ഞയാല്‍ മുദ്രിതമാണ്. യേശുവിന്റെ പരസ്യജീവിതകാലത്ത് സഹായത്തിനും രോഗശാന്തിക്കുമായി യേശുവിനെ സമീപിച്ച ജനങ്ങള്‍ അവിടുത്തെ "കര്‍ത്താവ്" എന്ന് വിളിച്ചുകൊണ്ടു സമീപിക്കുന്നു. അവിടുത്തെ നേര്‍ക്കുണ്ടായിരുന്ന വിശ്വാസാദരങ്ങള്‍ക്കു തെളിവാണ് ഈ അഭിധാനം. ഉയിര്‍ത്തെഴുന്നേറ്റ യേശുവുമായുള്ള സമാഗമത്തില്‍ "കര്‍ത്താവ്" എന്ന പദം ആരാധനയെ സൂചിപ്പിക്കുന്നു: "എന്‍റെ കര്‍ത്താവേ, എന്‍റെ ദൈവമേ!" അങ്ങനെ ഇതു ക്രൈസ്തവപാരമ്പര്യത്തിനു തനതായിട്ടുള്ള സ്നേഹത്തിന്‍റെയും അടുപ്പത്തിന്‍റെയും അര്‍ത്ഥവ്യാപ്തി കൈവരിക്കുന്നു. നമ്മുക്കും കർത്താവേ... എന്നു വിളിച്ചുകൊണ്ട് യേശുവിനെ ആരാധിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Meditation/Meditation-2017-07-05-06:59:13.jpg
Keywords: യേശു,ക്രിസ്തു
Content: 5341
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ യുവജന ശുശ്രൂഷ സജീവമാക്കുന്നു: ആറു പ്രതിഭകള്‍ക്ക് ആദരം
Content: കൊച്ചി: സീറോ മലബാര്‍ സഭയില്‍ യുവജനങ്ങളുടെ നവീകരണത്തിനും വളര്‍ച്ചയ്ക്കുമായുള്ള ശുശ്രൂഷകള്‍ സജീവമാക്കുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ആഗോള യുവജന സിനഡ് വിളിച്ചുചേര്‍ക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യുവാക്കള്‍ക്കായി സഭയുടെ വ്യത്യസ്ത തലങ്ങളില്‍ പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സീറോ മലബാര്‍ സഭ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സഭാതലത്തില്‍ ദശദിന നേതൃത്വപരിശീലന ക്യാമ്പുകള്‍, പ്രവാസി യൂത്ത് ഫോം, സാംസ്‌കാരിക വിനിമയ പരിപാടികള്‍, യുവജനമതബോധനം, പ്രശ്‌നോത്തരി മത്സരങ്ങള്‍, യൂത്ത് മൊബൈല്‍ ആപ്പ്, ചെന്നൈ, ബംഗളൂരു, മാംഗളൂര്‍, ഹൈദരാബാദ്, ഡല്‍ഹി എന്നിവിടങ്ങളില്‍ മെട്രോപ്പോളിറ്റന്‍ യൂത്ത് കണ്‍വന്‍ഷനുകള്‍ തുടങ്ങിയവ നടപ്പാക്കും. സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റാകും (എസ്എംവൈഎം) യുവജനശുശ്രൂഷകള്‍ ഏകോപിക്കുക. സഭയുടെ യുവജനശുശ്രൂഷകളുടെ ഭാഗമായി വിവിധ മേഖലകളില്‍ മികവു തെളിയിച്ച യുവജനങ്ങളെ സീറോ മലബാര്‍ സഭാവേദിയില്‍ ആദരിച്ചു. ടൊവീനോ തോമസ്, (സിനിമ), കാത്തി ട്രീസ മാത്യു (വിദ്യാഭ്യാസം), വിന്‍സന്റ് ആന്റണി (കലാപരിശീലനം), സിജോ അമ്പാട്ട് (നേതൃത്വം), സാബു തോമസ് (കൃഷി), ജൂബിറ്റ് ജോണ്‍ (ഐടി) എന്നിവരെയാണ് ആദരിച്ചത്. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആദരിക്കപ്പെട്ടവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി. ദേശീയ, അന്തര്‍ദേശീയതലങ്ങളില്‍ ശ്രദ്ധനേടിയ സഭാംഗങ്ങളായ യുവജനങ്ങളില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടവരെയാണ് ആദരിച്ചതെന്നു യൂത്ത് അപ്പസ്‌തോലേറ്റ് വിഭാഗം സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ കൈപ്പന്‍പ്ലാക്കല്‍ പറഞ്ഞു.
Image: /content_image/India/India-2017-07-05-07:48:11.jpg
Keywords: യുവജന
Content: 5342
Category: 1
Sub Category:
Heading: ലെസ്ബോസ് ദ്വീപിലെ ജനങ്ങള്‍ക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ഫ്രാന്‍സിസ് പാപ്പ. 50,000 യൂറോയാണ് മാര്‍പാപ്പ ധനസഹായമായി അനുവദിച്ചത്. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ തിങ്ങിപാര്‍ക്കുന്ന വ്രിസ എന്ന ഗ്രാമത്തിന്‍റെ പുനരുദ്ധാരണപ്രവൃത്തികള്‍ക്കായിട്ടാണ് പണം ചിലവഴിക്കുക. ‘താന്‍ ദുരിതബാധിതരോടൊപ്പമുണ്ട്’ എന്ന വാക്കുകളും ധനസഹായവും ഫ്രാന്‍സിസ് പാപ്പയുടെ കരുണാര്‍ദ്ര സ്നേഹമാണ് വെളിവാക്കുന്നതെന്ന് ഗ്രീസിലെ അപ്പസ്തോലിക നൂണ്‍ഷോ ബിഷപ്പ് എഡ്വാര്‍ഡ് ജോസഫ് ആഡംസ് പറഞ്ഞു. ഇറാഖിലെയും സിറിയയിലെയും അഭയാര്‍ത്ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലെസ്‌ബോസ് ദ്വീപില്‍ ജൂണ്‍ 12 നാണ് ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്കെയിലില്‍ 6.3 അടയാളപ്പെടുത്തിയ ഭൂകമ്പത്തില്‍ ഒരു സ്ത്രീ മരിക്കുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഭൂകമ്പത്തെ തുടര്‍ന്നു നിരവധി കെട്ടിടങ്ങളാണ് നാമാവശേഷമായത്. ലെസ്‌ബോസിലെ പ്‌ളോമാരി ഗ്രാമത്തിനു തെക്ക് ഈജിയന്‍ കടലിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
Image: /content_image/TitleNews/TitleNews-2017-07-05-08:14:11.jpeg
Keywords: സഹായ
Content: 5343
Category: 1
Sub Category:
Heading: മാലിയിൽ തീവ്രവാദികള്‍ തട്ടികൊണ്ടുപോയ കന്യാസ്ത്രീയുടെ വീഡിയോ പുറത്ത്
Content: ബമാക്കോ: മാലിയില്‍ ജിഹാദി തീവ്രവാദികൾ തട്ടികൊണ്ടു പോയ കൊളബിയൻ മിഷ്ണറി സിസ്റ്റര്‍ ഗ്ലോറിയയുടെയും മറ്റ് അഞ്ച് തടവുകാരുടേയും പുതിയ ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ ഭീകരര്‍ പുറത്തുവിട്ടു. ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവേൽ മാക്രോണിന്റെ ആഫ്രിക്കൻ സന്ദർശനത്തോടനുബന്ധിച്ച് അൽഖ്വയ്ദ മാലി വിഭാഗമായ ജമാ അത്ത് നാസർ അൽ-ഇസ് ലാം വൽ മുസ്ലിമിൻ സംഘമാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. തടവിലാക്കപ്പെട്ടവർ ജീവിച്ചിരിപ്പുണ്ടെന്നതിന് ഏക തെളിവാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരിക്കുന്ന വീഡിയോ. #{red->none->b->Must Read: ‍}# {{ "കന്യാസ്ത്രീകള്‍ കാരുണ്യത്തിന്റെ മാലാഖമാര്‍, അവരെ ആക്ഷേപിക്കുന്നവര്‍ നേരിട്ടു കാണേണ്ട സ്ഥലങ്ങള്‍ ഉണ്ട്": മുസ്ലിം യുവാവിന്റെ പോസ്റ്റ് വൈറലാകുന്നു -> http://www.pravachakasabdam.com/index.php/site/news/4350 }} കോൺവെന്റിൽ നിന്നും ബന്ധിയാക്കപ്പെട്ട ഫ്രാൻസിസ്ക്കൻ സിസ്റ്റേഴസ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ സിസ്റ്റര്‍ ഗ്ലോറിയ സിസിലിയ നാർവേസ് അർഗോറ്റി മാലിയിൽ നേഴ്സായി ശുശ്രൂഷ ചെയ്തു വരികയായിരുന്നു. ബന്ധികളിൽ രണ്ടു പേർ സ്വിറ്റ്സർലന്റ്, ആസ്ട്രേലിയ എന്നിവടങ്ങളിൽ നിന്നുള്ള പ്രൊട്ടസ്റ്റന്റ് മിഷ്ണറിമാരാണ്. കഴിഞ്ഞ ഫെബ്രുവരി 7-ന് രാത്രിയിലാണ് ആയുധധാരികളായ സംഘം സിസ്റ്റര്‍ ഗ്ലോറിയ തട്ടികൊണ്ട് പോയത്.
Image: /content_image/TitleNews/TitleNews-2017-07-05-08:47:24.jpg
Keywords: കന്യാസ്ത്രീ