Contents

Displaying 5061-5070 of 25103 results.
Content: 5355
Category: 1
Sub Category:
Heading: സിറിയന്‍ പ്രസിഡന്റ് മെല്‍ക്കൈറ്റ് കത്തോലിക്കാ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തി
Content: ഡമാസ്ക്കസ്: സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദ്, പാത്രിയാര്‍ക്കീസ് ജോസഫ് അബ്സിയുടെ നേതൃത്വത്തിലുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ മെത്രാന്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ ജൂലൈ 4 ചൊവ്വാഴ്ച ഡമാസ്കസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. മെല്‍ക്കൈറ്റ് സഭയുടെ അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട പുതിയ പാത്രിയാര്‍ക്കീസിനെ സിറിയന്‍ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു. കൂടിക്കാഴ്ചക്കിടയില്‍ സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍, തീവ്രവാദി ആക്രമണം തുടങ്ങിയവയെക്കുറിച്ചുള്ള ചര്‍ച്ച നടന്നു. സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ സിറിയയുടെ ഐക്യവും, സുസ്ഥിരതയും, ദേശീയബോധവും ശക്തിപ്പെടുത്തുന്നതിനായി മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുള്‍പ്പെടെയുള്ള സിറിയയിലെ ക്രിസ്ത്യന്‍ സഭകള്‍ വഹിച്ച പങ്കിനെക്കുറിച്ച് സിറിയന്‍ പ്രസിഡന്റ് എടുത്തുപറഞ്ഞു. ജിഹാദികള്‍ അക്രമപരമായ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ശ്രമിച്ചുകൊണ്ട് സിറിയയുടെ ആഭ്യന്തരസുരക്ഷക്ക് ഭീഷണിയായിക്കൊണ്ടിരുന്ന അവസരത്തില്‍ ജനങ്ങള്‍ക്കിടയില്‍ രാഷ്ട്രസ്നേഹവും ദേശബോധവും ഉളവാക്കുവാന്‍ ക്രിസ്ത്യന്‍ സഭകള്‍ക്ക് കഴിഞ്ഞുവെന്നും പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. ജിഹാദികള്‍ക്കും, ഭീകരവാദത്തിനുമെതിരെ സിറിയ വിജയം കൈവരിക്കുമെന്ന പൂര്‍ണ്ണവിശ്വാസം തങ്ങള്‍ക്കുണ്ടെന്ന് ജോസഫ് അബ്സി പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തിലുള്ള മെത്രാന്‍ സംഘം പ്രസിഡന്റിനെ അറിയിച്ചു. ജൂണ്‍ 21-നായിരുന്നു അന്തിയോക്ക ആസ്ഥാനമായുള്ള മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭയുടെ പുതിയ പാത്രിയാര്‍ക്കീസായി 71-കാരനായ മെത്രാന്‍ ജോസഫ് അബ്സി തിരഞ്ഞെടുക്കപ്പെട്ടത്. ഡമാസ്കസ് സ്വദേശിയായ ഇദ്ദേഹത്തിന് അമേരിക്കന്‍ പൗരത്വവും ഉണ്ട്.
Image: /content_image/News/News-2017-07-06-09:19:49.jpg
Keywords: സിറിയ, മെല്‍ക്കൈ
Content: 5356
Category: 1
Sub Category:
Heading: ഇറാനില്‍ വിശ്വാസത്തിന്റെ പേരില്‍ തടവിലടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
Content: ടെഹ്റാന്‍: മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ മതപരമായ കുറ്റങ്ങള്‍ ആരോപിച്ച് നീണ്ടകാലത്തേക്ക് തടവിലടക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. കഴിഞ്ഞ മൂന്ന്‍ മാസങ്ങള്‍ക്കുള്ളില്‍ അഹമദ്സാദേ എന്ന ജഡ്ജി മാത്രം 16-ഓളം ക്രിസ്ത്യാനികളെ 5 മുതല്‍ 10 വര്‍ഷങ്ങള്‍ വരെ തടവ് ശിക്ഷക്ക് വിധിച്ചിട്ടുണ്ടെന്നാണ് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്. ഇതിനിടെ മിഷണറി പ്രവര്‍ത്തനവും, രാഷ്ട്രസുരക്ഷക്ക് ഭീഷണിയാവുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്ന കുറ്റങ്ങള്‍ ചുമത്തി ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിനാല് ക്രിസ്ത്യാനികളെ അന്യായമായി 10 വര്‍ഷത്തേക്ക് തടവ് ശിക്ഷക്ക് വിധിച്ചു. ഇറാന്‍ സ്വദേശിയായ നാസര്‍ നവാര്‍ഡ് ഗോള്‍ടാപെ, അസര്‍ബൈജാന്‍ സ്വദേശികളായ യൂസിഫ് ഫര്‍ഹാദോവ്, എല്‍ഡാര്‍ ഗുര്‍ബാനോവ്, ബഹ്റാം നാസിബോവ് എന്നീ ക്രൈസ്തവ വിശ്വാസികള്‍ക്കാണ് തടവ് ശിക്ഷ വിധിച്ചിരിക്കുന്നത്. യാതൊരുവിധത്തിലും നീതീകരിക്കുവാന്‍ കഴിയാത്ത വിധിയാണ് ഇവരുടെ കാര്യത്തില്‍ ഉണ്ടായതെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡിന്റെ ചീഫ് എക്സിക്യുട്ടീവായ മെര്‍വിന്‍ തോമസ്‌ പറഞ്ഞു. ഇവര്‍ക്കെതിരെ യാതൊരുവിധ തെളിവുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതവിശ്വാസത്തിന്റെ പേരില്‍ ആരേയും ശിക്ഷിക്കുവാനോ തടവിലാക്കുവാനോ പാടില്ല എന്ന് പ്രസ്താവിക്കുന്ന ഭരണഘടനയാണ് ഇറാനിലെ ഭരണഘടന. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ അനേകം ക്രിസ്ത്യാനികളാണ് ഇറാനിലെ വിവിധ ജയിലുകളില്‍ കഴിയുന്നത്. തങ്ങളുടെ വീടുകളില്‍ ആരാധന നടത്തി എന്ന കുറ്റത്തിന് നിരവധി ക്രിസ്ത്യാനികള്‍ ഇപ്പോഴും വിചാരണ നേരിടുന്നുണ്ടെന്ന് 'പ്രീമിയര്‍' റിപ്പോര്‍ട്ട് ചെയ്യുന്നു. നീതിക്ക് നിരക്കാത്ത ഇത്തരത്തിലുള്ള വിധിന്യായങ്ങള്‍ മുസ്ലീം ഭൂരിപക്ഷരാജ്യമായ ഇറാനിലെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ആശങ്കയുളവാക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനയായ ആര്‍ട്ടിക്കിള്‍ 18-ന്റെ അഡ്വോക്കസി ഡയറക്ടറായ മാന്‍സോര്‍ ബോര്‍ജി പറഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മനുഷ്യാവകാശ ധ്വംസനങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ രാജ്യത്തു പൂര്‍ണ്ണ മതസ്വാതന്ത്ര്യം നല്‍കണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ സമ്മര്‍ദ്ദം ഇറാന്റെ മേലുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-06-11:10:46.jpg
Keywords: ഇറാന, തടവ
Content: 5357
Category: 1
Sub Category:
Heading: അയര്‍ലണ്ടില്‍ ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് പതിനായിരങ്ങള്‍: ആവേശമായി മലയാളികളും
Content: ഡബ്ലിൻ: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ച് അയര്‍ലണ്ടിലെ ഡബ്ലിനില്‍ നടത്തിയ വാര്‍ഷിക പ്രോലൈഫ് റാലിയില്‍ പങ്കെടുത്തത് 80,000ത്തിലധികം ആളുകള്‍. ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട്, പ്രഷ്യസ് ലൈഫ്, യൂത്ത് ഡിഫന്റ് തുടങ്ങിയ പ്രോ ലൈഫ് സംഘടനകളുടെ നേതൃത്വത്തിലായിരുന്നു റാലി. ‘ഓൾ അയർലൻഡ് റാലി ഫോർ ലൈഫ്’ എന്ന പേരില്‍ നടത്തിയ റാലിയില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നാണ് ആളുകള്‍ എത്തിയത്. സിറ്റിയിലെ പാർണൽ സ്‌ക്വയറിൽനിന്ന് മെറിയൻ സ്‌ക്വയറിലേക്കു സംഘടിപ്പിച്ച 11-ാമത് വാര്‍ഷിക പ്രോലൈഫ് മാര്‍ച്ചില്‍ മലയാളികളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഡബ്ലിനിലെ സീറോ മലബാർ ദേവാലയത്തിലെ വിശ്വാസീസമൂഹം വൈദികരുടെ നേതൃത്വത്തിലാണ് അണിചേർന്നത്. ‘ശാലോം ഫോർ ലൈഫ്’ എന്ന ബാനറും പ്ലക്കാർഡുകളുമായാണ് ശാലോം വേള്‍ഡ് പ്രവർത്തകർ പ്രോ ലൈഫ് റാലിയിൽ സാന്നിധ്യം അറിയിച്ചത്. ഗർഭച്ഛിദ്രത്തെ അനുകൂലിക്കുന്നവരുടെ സ്വാധീനത്തിൽപ്പെട്ട് അയർലൻഡിൽ ഗർഭച്ഛിദ്രത്തിന് നിയമപരമായ പരിരക്ഷ നൽകുന്നതിനുവേണ്ടി ഭരണഘടനയിലെ എട്ടാം വാല്യം ഭേദഗതി ബിൽ ജനഹിത പരിശോധനയ്ക്ക് വിടാൻ തയാറെടുക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങൾക്കുള്ള ശക്തമായ താക്കീതാണ് റാലിയെന്നു പ്രഭാഷകരായ കാരൺ ഗഫ്‌നിയും ഡെക്ലാൻ ഗാൻലെ ഇസബേലും പറഞ്ഞു. നേരത്തെ ഇന്ത്യന്‍ യുവതി സവിതാ ഹാലപ്പനാവരുടെ മരണത്തെ തുടര്‍ന്ന് 2013ലാണ് അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ അബോര്‍ഷന്‍ അനുവദിച്ചെങ്കിലും, അതിലുപരിയായി വ്യാപകാടിസ്ഥാനത്തില്‍ അബോര്‍ഷന്‍ നടത്തുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ ഇതിനുള്ള മുറവിളി രാജ്യത്തു വ്യാപകമാണ്. ഇതിനെതിരായ ചെറുത്തുനില്‍പ്പായിട്ടാണ് സംഘാടകര്‍ റാലിയെ വിലയിരുത്തിയത്.
Image: /content_image/News/News-2017-07-06-12:35:06.jpg
Keywords: ജീവന്‍റെ, പ്രോലൈഫ്
Content: 5358
Category: 6
Sub Category:
Heading: ശിശുക്കൾക്കു മാമ്മോദീസ നൽകാതിരുന്നാൽ..?
Content: "എന്നാൽ, അവൻ പറഞ്ഞു: ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്. എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരെപ്പോലെയുള്ളവരുടേതാണ്" (മത്തായി 19:14) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 21}# <br> ശിശുക്കൾക്കു മാമ്മോദീസ നൽകുന്നതിനെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്ന ചില ക്രൈസ്തവ സമൂഹങ്ങളുണ്ട്. അവർ യഥാർത്ഥത്തിൽ ശിശുക്കളെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ തന്നെയാണ് എതിർക്കുന്നത്. രക്ഷയ്ക്ക് മാമ്മോദീസ അത്യാവശ്യമാണെന്നു കര്‍ത്താവുതന്നെ ഊന്നിപ്പറയുന്നു. മാമ്മോദീസ സ്വീകരിക്കാന്‍ സാധിക്കുന്നവരെല്ലാം "ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കണം" എന്ന യേശുക്രിസ്തുവിന്റെ കൽപ്പനയയിൽ നിന്നും ശിശുക്കൾ ഒഴിവാക്കപ്പെടുന്നില്ല. അതിനാൽ ശിശുക്കൾക്കു മാമ്മോദീസാ നൽകേണ്ടത് ഒരു വ്യക്തിയുടെ ബാല്യം മുതലുള്ള വിശ്വാസവളർച്ചക്ക് അത്യാവശ്യമാണ്. ഒരു ശിശുവിനു രോഗം വന്നാൽ അതിന് ഉടനെതന്നെ ആവശ്യമായ ചികിത്സ നൽകി സുഖപ്പെടുത്താൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ. ആ കുഞ്ഞ് പ്രായമായിട്ടു ചികിത്സിക്കാം എന്ന് ആരെങ്കിലും പറയുമോ? ഒരു കുട്ടിക്ക് ബാല്യത്തിൽ തന്നെ നല്ല വിദ്യാഭ്യാസം നൽകാൻ മാതാപിതാക്കൾ ശ്രമിക്കാറില്ലേ? ആ കുഞ്ഞ് പ്രായമായിട്ടു ആവശ്യമുള്ള വിദ്യാഭ്യാസം സ്വയം സ്വീകരിക്കട്ടെ എന്ന് ആരെങ്കിലും പറയുമോ? അതുപോലെതന്നെയാണ് ശൈശവ മൊമ്മോദീസായും. ഓരോ കുട്ടിയും ജനിക്കുന്നത് ഉത്ഭവ പാപത്തിന്‍റെ കളങ്കത്തോടുകൂടിയാണ്. മാമ്മോദീസാ സ്വീകരിക്കുന്നതിലൂടെ ഓരോ കുട്ടിയും അധ:പതിച്ച മനുഷ്യപ്രകൃതിൽനിന്നും, ഉത്ഭവ പാപത്തിന്‍റെ കളങ്കത്തിൽനിന്നും സ്വതന്ത്രരാക്കപ്പെടുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ശൈശവ മാമ്മോദീസ എന്ന പതിവു സഭയുടെ അതിപുരാതനമായ ഒരു പാരമ്പര്യമാണ്. രണ്ടാം നൂറ്റാണ്ടു മുതല്‍ ഈ പതിവിനെപ്പറ്റി സുദൃഢമായ സാക്ഷ്യം ലഭിച്ചിട്ടുണ്ട്. അപ്പസ്തോലന്മാര്‍ പ്രസംഗിച്ച കാലത്തും, 'കുടുംബങ്ങള്‍' മുഴുവനും മാമ്മോദീസ സ്വീകരിച്ചിരുന്നതായി ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു (അപ്പ. 16:15, 33; 18:8; 1 കോറി 1:16). കുടുംബം മുഴുവനും മാമ്മോദീസ സ്വീകരിച്ചു എന്നു പറയുമ്പോൾ, ശിശുക്കളും മാമ്മോദീസ സ്വീകരിച്ചിരുന്നു എന്നത് നിഷേധിക്കാൻ കഴിയാത്ത വസ്തുതയാണ്. ദൈവം ഏല്‍പ്പിച്ച ജീവന്‍റെ പരിപോഷകര്‍ എന്ന നിലയിലുള്ള തങ്ങളുടെ ധര്‍മത്തിനു ചേര്‍ന്നതാണ് ഈ ആചാരമെന്നു യഥാർത്ഥ ക്രൈസ്തവമാതാപിതാക്കള്‍ അംഗീകരിക്കുന്നു. രക്ഷയുടെ കൃപാവരം തികച്ചും സൗജന്യ ദാനമാണ് എന്നത് ശൈശവ മാമ്മോദീസയില്‍ സവിശേഷമാം വിധം പ്രകടമാക്കപ്പെടുന്നു. ഒരു ശിശു ജനിച്ചു കഴിഞ്ഞയുടനെ തന്നെ മാമ്മോദീസ നല്‍കാതിരുന്നാല്‍, ദൈവത്തിന്‍റെ അമൂല്യമായ കൃപാവരത്തെ സഭയും മാതാപിതാക്കളും ആ കുഞ്ഞിനു നിഷേധിക്കുകയായിരിക്കും ചെയ്യുന്നത്. "മാമ്മോദീസ സ്വീകരിക്കാതെ മരിക്കുന്ന ശിശുക്കളെ സംബന്ധിച്ചിടത്തോളം അവര്‍ക്കുവേണ്ടിയുള്ള മൃതസംസ്കാരകര്‍മ്മത്തില്‍ ചെയ്യുന്നതു പോലെ, അവരെ ദൈവത്തിന്റെ കാരുണ്യത്തിന് സമര്‍പ്പിക്കാനേ സഭയ്ക്ക് കഴിയുകയുള്ളൂ... വിശുദ്ധ മാമ്മോദീസയുടെ ദാനത്തിലൂടെ ക്രിസ്തുവിലേക്ക് വരുന്നതില്‍നിന്നു കൊച്ചുകുട്ടികളെ തടയരുതെന്ന സഭയുടെ ആഹ്വാനം വളരെയേറെ അടിയന്തരസ്വഭാവമുള്ളതാണ്" (CCC 1261). #{red->n->b->വിചിന്തനം}# <br> ഉത്ഭവ പാപത്തിന്‍റെ കളങ്കത്തോടുകൂടി ജനിക്കുന്ന ഒരു ശിശുവിനെ എത്രയും വേഗം അതിൽനിന്നും സ്വതന്ത്രമാക്കുകയും ദൈവമക്കളുടെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുക എന്നത് ഓരോ മാതാപിതാക്കളുടെയും കടമയാണ്. ഇപ്രകാരം നമ്മുടെ കുട്ടികളെ ശൈശവത്തിൽ തന്നെ യേശുക്രിസ്തുവിനു സമർപ്പിക്കാം. അവിടുന്നു നമ്മുടെ കുട്ടികളെ ആത്മീയവും ഭൗതികവുമായ എല്ലാവിധ ആപത്തുകളിൽ നിന്നും സംരക്ഷിക്കും; കാരണം അവിടുന്നു പറഞ്ഞു: "ശിശുക്കളെ എന്റെ അടുത്തുവരാൻ അനുവദിക്കുവിൻ; അവരെ തടയരുത്..." ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-06-13:12:25.jpg
Keywords: യേശു,ക്രിസ്തു
Content: 5359
Category: 1
Sub Category:
Heading: അറേബ്യന്‍ വികാരിയാത്തിന്റെ മുന്‍ അദ്ധ്യക്ഷന്‍ ബി​​​ഷപ്പ് ജിയോവാനി ദിവംഗതനായി
Content: അബുദാബി: സതേണ്‍ അ​​​റേ​​​ബ്യ​​​ന്‍ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ മുന്‍ അധ്യക്ഷന്‍ ബി​​​ഷപ്പ് എ​​​മി​​​ര​​​റ്റ​​​സ് ബെ​​​ര്‍ണാ​​​ര്‍ഡ് ജി​​​യോ​​​വാ​​​നി ഗ്രി​​​മോ​​​ളി അ​​ന്ത​​രി​​ച്ചു. 91 വ​​യ​​സാ​​യി​​രു​​ന്നു. ഇ​​​റ്റ​​​ലി​​​യി​​​ലെ ഫ്‌​​​​​​ളോറ​​​ന്‍സി​​​ല്‍ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ​​സം​​​സ്‌​​​കാ​​​രം നാ​​ളെ (ജൂലൈ 8) രാ​​​വി​​​ലെ 9.30ന് ​​​ഫ്ലോ​​​റ​​​ന്‍സി​​​ലെ മോ​​​ണ്ടു​​​കി ക​​​പ്പൂ​​​ച്ചി​​​ന്‍ ആ​​​ശ്ര​​​മ​​​ത്തി​​​ല്‍ നടക്കും. 1976 മുതല്‍ 2005 വരെ കാലയളവിലാണ് യു.എ.ഇയില്‍ അ​​​റേ​​​ബ്യ​​​ന്‍ വി​​​കാ​​​രി​​​യാ​​​ത്തി​​​ന്‍റെ അ​​പ്പ​​സ്തോ​​ലി​​ക് ​വി​​​കാ​​​റാ​​​യി ബെ​​​ര്‍ണാ​​​ര്‍ഡ് ജി​​​യോ​​​വാ​​​നി സേ​​​വ​​​നം അ​​​നുഷ്ഠിച്ചത്. 1926ല്‍ ​​​ഇ​​​റ്റ​​​ലി​​​യി​​​ലെ പോ​​​പ്പി​​​യി​​​ലെ ക​​​ര്‍ഷ​​​ക കു​​​ടും​​​ബ​​​ത്തി​​​ല്‍ ആ​​റു മ​​​ക്ക​​​ളി​​​ല്‍ ര​​​ണ്ടാ​​​മ​​​നാ​​യാണ് ബെ​​​ര്‍ണാ​​​ര്‍ഡ് ജനിച്ചത്. 1942ല്‍ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. 1951 ഫെബ്രുവരി 17നാണ് അദ്ദേഹം പ്ര​​​ഥ​​​മദി​​​വ്യ ബ​​​ലി അ​​​ര്‍പ്പി​​​ച്ചു.​​​ റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ല്‍ അ​​​ര്‍ബേ​​​നി​​​യ​​​ന്‍ സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നി​​​ന്നു കാ​​​ന​​​ന്‍ നി​​​യ​​​മ​​​ത്തി​​​ല്‍ ഡി​​​ഗ്രി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹം 1975 ഒക്ടോബര്‍ 2നാണ് അ​​​റേ​​​ബ്യ​​​യു​​​ടെ അ​​പ്പ​​സ്തോ​​ലി​​ക് വി​​​കാ​​​റാ​​​യി ചാ​​​ര്‍ജെ​​​ടു​​​ത്ത​​​ത്. 2001-ല്‍ അദ്ദേഹത്തിന് 75വയസ്സുള്ളപ്പോള്‍ രാജി സന്നദ്ധത അന്നത്തെ മാര്‍പാപ്പ ജോണ്‍ പോള്‍ രണ്ടാമനെ അറിയിച്ചു. വത്തിക്കാന്റെ നിര്‍ദേശത്തെ തുടര്‍ന്നു 2005-വരെ അദ്ദേഹം പദവിയില്‍ തുടരുകയായിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-07-04:53:00.jpg
Keywords: ദിവംഗ, കാലം
Content: 5360
Category: 18
Sub Category:
Heading: സന്തോഷത്തോടൊപ്പം സങ്കടങ്ങളും അറിയിച്ച് കൊണ്ട് കുട്ടികളെ വളര്‍ത്തണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: കൊ​​​ച്ചി: കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലെ സ​​​ന്തോ​​​ഷത്തോടൊപ്പം സ​​​ങ്ക​​​ട​​​ങ്ങ​​​ളും അ​​​റി​​​യി​​​ച്ചു​​​കൊ​​​ണ്ടു​​​ത​​​ന്നെ കു​​​ട്ടി​​​ക​​​ളെ വ​​​ള​​​ർ​​​ത്താ​​​ൻ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ ജാ​​​ഗ്ര​​​ത കാ​​​ണി​​​ക്ക​​​ണ​​​മെ​​​ന്ന് പാ​​​ലാ രൂപത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്. കെ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വ​​​ർ​​​ത്ത​​​ന​​വ​​ർ​​ഷ ഉ​​​ദ്ഘാ​​​ട​​​നം ചെയ്തു സംസാരിക്കുകയായിരിന്നു അ​​​ദ്ദേ​​​ഹം. മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ വേ​​​ദ​​​ന മ​​​ന​​​സി​​​ലാ​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല ആ ​​​ജീ​​​വി​​​ത അ​​​വ​​​സ്ഥ​​​ക​​​ളോ​​​ടു ക്രി​​​സ്തീ​​​യ​​​മാ​​​യി പ്ര​​​തി​​​ക​​​രി​​​ക്കു​​​വാ​​​നു​​​ള്ള മ​​​ന​​​സാ​​​ന്നി​​​ധ്യ​​​വും കു​​​ട്ടി​​​ക​​​ൾ​​​ക്കു പ​​​ക​​​ർ​​​ന്നു ന​​​ൽ​​​കണമെന്നും അദ്ദേഹം പറഞ്ഞു. പാ​​​ഠ​​​പു​​​സ്ത​​​ക​​​ങ്ങ​​​ളി​​​ലെ ജീ​​​വി​​​ത ചി​​​ത്ര​​​ങ്ങ​​​ളോ​​​ടൊ​​​പ്പം യ​​​ഥാ​​​ർ​​​ഥ​ ജീ​​​വി​​​ത​​​വും കു​​​ട്ടി​​​ക​​​ളെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ അ​​​ധ്യാ​​​പ​​​ക​​​രും ശ്ര​​​ദ്ധിക്കണം. കു​​​ട്ടി​​​ക​​​ളെ ജീ​​​വി​​​ത യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് അ​​​വ​​​രെ ത​​​ള​​​ർ​​​ത്താ​​​ന​​​ല്ല; ഏ​​​തു പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലും ജീ​​​വി​​​ക്കു​​​വാ​​​നു​​​ള്ള ആ​​​ത്മ​​​വി​​​ശ്വാ​​​സം വ​​​ള​​​ർ​​​ത്താ​​​നാ​​​ണ്. ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ കെ​​​സി​​​എ​​​സ്എ​​​ലി​​​ന്‍റെ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി കു​​​ത്ത​​​നാ​​​പ്പി​​​ള്ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റ​​​ർ ഫാ. ​​​തോം​​​സ​​​ണ്‍ പ​​​ഴ​​​യ​​​ചി​​​റ​​​പീ​​​ടി​​​ക​​​യി​​​ൽ, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ സി​​​റി​​​യ​​​ക് ന​​​രി​​​ത്തൂ​​​ക്കി​​​ൽ, പാ​​​ലാ രൂ​​​പ​​​ത ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​കു​​​ര്യ​​​ൻ ത​​​ട​​​ത്തി​​​ൽ, കെ.​​​ജെ. സാ​​​ലി, സി​​​സ്റ്റ​​​ർ ഡോ. ​​​ജാ​​​ൻ​​​സ​​​മ്മ തോ​​​മ​​​സ്, സ്റ്റു​​​ഡ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സി ജോ​​​സ​​​ഫ് തുടങ്ങിയവര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-07-05:14:54.jpg
Keywords: പാലാ, കല്ലറങ്ങാട്ട്
Content: 5361
Category: 18
Sub Category:
Heading: യുവജന സിനഡിന്റെ പ്രാരംഭരേഖ ആസ്പദമാക്കി പഠനശിബിരം
Content: കൊ​​​ച്ചി: ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ പ്ര​​​ഖ്യാ​​​പി​​​ച്ച യു​​​വ​​​ജ​​​ന സി​​​ന​​​ഡി​​​ന്‍റെ പ്രാ​​​രം​​​ഭ​​​രേ​​​ഖ​ ആ​​​സ്പ​​​ദ​​​മാ​​​ക്കി എ​​​റ​​​ണാ​​​കു​​​ളം - അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സു​​​ബോ​​​ധ​​​ന പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റില്‍ നാളെ പ​​​ഠ​​​ന​​​ശി​​​ബി​​​രം ന​​​ട​​​ത്തും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു രണ്ടിന് ആരംഭിക്കുന്ന സെ​​​മി​​​നാ​​​ർ സീ​​​റോ മ​​​ല​​​ബാ​​​ർ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. മം​​​ഗ​​​ല​​​പ്പു​​​ഴ സെ​​​മി​​​നാ​​​രി​​​യി​​​ലെ പ്ര​​​ഫ​​​സ​​​ർ റ​​​വ. ഡോ. ​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ലു​​​ങ്ക​​​ൽ, സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ സാ​​​മൂ​​​ഹ്യ​​​സേ​​​വ​​​ന വി​​​ഭാ​​​ഗം ത​​​ല​​​വ​​​ൻ ഡോ. ​​​ജോ​​​സ് ആ​​​ന്‍റ​​​ണി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി സി​​​ജോ പൈ​​​നാ​​​ട​​​ത്ത് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​കുന്ന പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​യി​​​ൽ ബോ​​​ബി പോ​​​ൾ, സെ​​​മി​​​ച്ച​​​ൻ ജോ​​​സ​​​ഫ്, ധ​​​നു​​​ഷ മേ​​​രി, അ​​​മ​​​ല ട്രീ​​​സ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​ക്കും. പഠനശിബിരം വൈകീട്ട് 5നു സമാപിക്കും.
Image: /content_image/India/India-2017-07-07-05:41:14.jpg
Keywords: യുവജന
Content: 5362
Category: 9
Sub Category:
Heading: അഭിഷേക നിറവിനായി വിശ്വാസികൾ ബഥേലിലേക്ക്: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ
Content: ബിർമിങ്ഹാം . ആത്മാഭിഷേക നിറവിനായി യുകെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള വിശ്വാസികൾ ദേശഭാഷാ വ്യത്യാസമില്ലാതെ നാളെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷനായി ബിർമിങ്ഹാം ബെഥേൽ സെന്ററിൽ ഒത്തുചെരും. യുകെ കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നവസുവിശേഷവത്ക്കരണം സാധ്യമാക്കുവാൻ ദൈവം തിരഞ്ഞെടുത്തുപയോഗിച്ചുകൊണ്ടിരിക്കുന്ന അനുഗ്രഹീത വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടരും, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഇവാൻജലൈസേഷൻ കോ ഓർഡിനേറ്ററുമായ റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന കൺവെൻഷനിൽ ഇത്തവണ ഞായറാഴ്ചയിലെ സാബത്താചരണത്തിൻറെ അനുഗ്രഹത്തിന്റെയും വിടുതലിന്റെയും സുവിശേഷം പങ്കുവയ്ക്കാൻ ഇറ്റലിയിൽനിന്നും പ്രമുഖ സുവിശേഷപ്രവർത്തകൻ ബ്രദർ പ്രിൻസ് വിതയത്തിൽ എത്തുമ്പോൾ യുകെ യുടെ തെരുവുകളിൽ ഒരു പടയാളിയെപ്പോലെ ഒറ്റയ്ക്കും കൂട്ടായും യേശുക്രിസ്തുവിനെ സധൈര്യം പ്രഘോഷിക്കുന്ന സെഹിയോൻ യൂറോപ്പിന്റെ ജോസ് ബ്രദറും പങ്കുചേരുന്നു. യൂറോപ്പിലെ പ്രമുഖ സുവിശേഷ പ്രവർത്തകൻ ഗാരി സ്റ്റീഫനും കൺവെൻഷനിൽ വചനപ്രഘോഷണം നടത്തും. പ്രായത്തിന്റെ പൂർത്തീകരണത്തിൽ വന്നുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങൾ എങ്ങനെ തരണംചെയ്യാമെന്നും ജീവിതവിശുദ്ധി യേശുക്രിസ്തുവിനെ മുൻനിർത്തി പ്രഘോഷിക്കുകയും ചെയ്യുന്ന ക്ലാസ്സുകൾ ഇത്തവണ ടീനേജുകാർക്കും ,കിഡ്സ്‌ ഫോർ കിംഗ്‌ഡം ഐറിഷ് ടീം നയിക്കുന്ന പ്രത്യേക ക്ലാസുകൾ കുട്ടികൾക്കും ഉണ്ടായിരിക്കും. അനേകം അത്ഭുതങ്ങളും രോഗശാന്തിയുമായിക്കൊണ്ട് ജീവിക്കുന്ന അടയാളങ്ങളിലൂടെ അനേകർക്ക്‌ ജീവിതനവീകരണം സാധ്യമാകുവാൻ ഈ കൺവെൻഷൻ ദൈവം ഉപയോഗിക്കുന്നു എന്നതിന് ഓരോതവണത്തേയും നിരവധിയായ സാക്ഷ്യങ്ങൾ തെളിവാകുന്നു. ഏതൊരാൾക്കും ഇംഗ്ലീഷിലോ മലയാളത്തിലോ കുമ്പസാരിക്കുന്നതിനും , സ്പിരിച്വൽ ഷെയറിംങിനും കൺവെൻഷനിൽ സൗകര്യമുണ്ടായിരിക്കും. കഴിഞ്ഞ അനേക വർഷങ്ങളായി കുട്ടികൾക്കും യുവജനങ്ങൾക്കും വിശ്വാസജീവിതത്തിൽ വളരാനുതകുന്ന ക്രിസ്തീയ ജീവിതമൂല്യങ്ങൾ വിവിധശുശ്രൂഷകളിലൂടെ പകർന്നു നൽകാൻ സാധിക്കുന്നത് കൺവെൻഷന്റെ പ്രധാന സവിശേഷതയാണ്. കുട്ടികൾക്കായി ഓരോതവണയും ഇംഗ്ലീഷിൽ പ്രത്യേക കൺവെൻഷൻതന്നെ നടക്കുന്നു.അനേകം കുട്ടികളും കൌമാരപ്രായക്കാരുമാണ് ഓരോ രണ്ടാംശനിയാഴ്ച കൺവെൻഷനിലും മാതാപിതാക്കളോടോ മറ്റ് മുതിർന്നവർക്കൊപ്പമോ യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. കിംങ്ഡം റവലേറ്റർ എന്ന കുട്ടികൾക്കായുള്ള മാസിക ഓരോരുത്തർക്കും സൌജന്യമായി നൽകിവരുന്നു. രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന കൺവെൻഷനിൽ കടന്നുവരുന്ന ആളുകൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിൾ, പ്രാർത്ഥനാ പുസ്തകങ്ങൾ, മറ്റ് പ്രസിദ്ധീകരണങ്ങൾ എന്നിവ കൺവെൻഷൻ സെന്ററിൽ ലഭ്യമാണ്. പതിവുപോലെ രാവിലെ 8 ന് മരിയൻ റാലിയോടെ തുടങ്ങുന്ന കൺവെൻഷൻ വൈകിട്ട് 4 ന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും. കൺവെൻഷനായുള്ള പ്രാർത്ഥനാ ഒരുക്ക ശുശ്രൂഷ ബർമിംങ്ഹാമിൽ നടന്നു. കൺവെൻഷന്റെ ആത്മീയവിജയത്തിനായി പ്രാർത്ഥനാസഹായം അപേക്ഷിക്കുന്ന ഫാ.സോജി ഓലിക്കലും സെഹിയോൻ കുടുംബവും യേശുനാമത്തിൽ മുഴുവനാളുകളെയും നാളെ രണ്ടാം ശനിയാഴ്ച ബർമിംങ്ഹാം ബഥേൽ സെന്ററിലേക്ക് വീണ്ടും ക്ഷണിക്കുന്നു. #{red->none->b-> ‍അഡ്രസ്സ് : }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7JW. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# ഷാജി 07878149670 <br> അനീഷ് 07760254700 #{red->none->b->Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്: ‍}# ടോമി ചെമ്പോട്ടിക്കൽ 07737935424.
Image: /content_image/Events/Events-2017-07-07-06:01:37.jpeg
Keywords: രണ്ടാം ശനി
Content: 5363
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ വൈദികന്‍ കുത്തേറ്റ് മരിച്ചു
Content: മെക്ക്കോ സിറ്റി: മെക്സിക്കോയില്‍ അക്രമികളുടെ കുത്തേറ്റ് വൈദികന്‍ കൊല്ലപ്പെട്ടു. സാൻ ഇസിഡോർ ലബ്രഡോർ ഇടവക വികാരി ഫാ. ലൂയിസ് ലോപസ് വില്ലയാണ് വധിക്കപ്പെട്ടത്. വൈദികന്‍ താമസിച്ചിരിന്ന മുറിയില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ദേവാലയത്തിലും വൈദിക മന്ദിരത്തിലും പ്രവേശിച്ച അക്രമികളുടെ ബഹളം കേട്ട് പ്രദേശവാസികളാണ് ദേവാലയ അധികൃതരെ വിവരമറിയിച്ചത്. കൈക്കാലുകൾ ബന്ധിച്ച് കഴുത്തിലും നെഞ്ചിലും കുത്തേറ്റ നിലയിലാണ് എഴുപത്തിയൊന്നുകാരനായ വൈദികന്റെ മൃതദ്ദേഹം കണ്ടെത്തിയത്. അതേ സമയം അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മെക്സിക്കോയിൽ കഴിഞ്ഞ ആറു വർഷത്തിനിടയിൽ കൊല്ലപ്പെടുന്ന പതിനെട്ടാമത്തെ വൈദികനാണ് ഫാ.വില്ല. നെസാഹുൾകൊയോട്ടിൽ രൂപതയും മെക്സിക്കന്‍ സഭയും സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. പുരോഹിതന്റെ ആത്മശാന്തിയ്ക്കായും അക്രമികളുടെ മാനസാന്തരത്തിനായും ബിഷപ്സ് സമിതിയും വിവിധ രൂപതകളും പ്രാര്‍ത്ഥന നടത്തി. ഇത്തരം കൊലപാതകങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ കുറ്റവാളികളെ ന്യായമായി ശിക്ഷിക്കണമെന്ന് മെക്സിക്കോ ആർച്ച് ബിഷപ്പ് കർദിനാൾ നോർബെർട്ടോ റിവേറ പറഞ്ഞു. പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങളും തട്ടികൊണ്ടു പോയി ബന്ധികളാക്കി പാർപ്പിക്കുന്ന അനേകം സംഭവങ്ങൾ, മെക്സിക്കോയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ മെയ് മാസത്തിൽ മെക്സിക്കോ കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധ കുര്‍ബാന മദ്ധ്യേ വൈദികനു കുത്തേറ്റിരിന്നു.
Image: /content_image/News/News-2017-07-07-06:22:03.jpg
Keywords: മെക്സി
Content: 5364
Category: 1
Sub Category:
Heading: തടാകത്തിനടിയില്‍ കണ്ടെത്തിയ 1600 വര്‍ഷം പഴക്കമുള്ള ദേവാലയം മ്യൂസിയമാക്കുന്നു
Content: അങ്കാറ: 2014-ല്‍ വടക്ക്-പടിഞ്ഞാറന്‍ തുര്‍ക്കിയിലെ ബുര്‍സായിലെ ഇസ്നിക് തടാകത്തിനടിയില്‍ നിന്നും കണ്ടെത്തിയ ബൈസന്റൈന്‍ കാലത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ മ്യൂസിയമാക്കി മാറ്റുവാന്‍ പദ്ധതി. 1600 വര്‍ഷത്തെ പഴക്കം കൊണ്ടും ഘടന കൊണ്ടും ശ്രദ്ധേയമായ ദേവാലയത്തിന്റെ സ്ഥാനം ജലനിരപ്പില്‍ നിന്നും 5 മുതല്‍ 7 അടിയോളം താഴെയാണ്. 2014-ല്‍ ചരിത്രപരവും, സാംസ്കാരികപരവുമായ സ്മാരകങ്ങളുടെ കണക്കെടുപ്പ് വേളയില്‍ ആകാശത്ത് നിന്നും എടുത്ത ഒരു ചിത്രത്തില്‍ നിന്നുമാണ് ബസലിക്കയുടെ രൂപരേഖയില്‍ പണികഴിപ്പിച്ചിരുന്ന ഈ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെത്തിയത്. #{red->none->b->Don't miss it: ‍}# {{ 1700 വര്‍ഷം പഴക്കമുള്ള ഹീബ്രു ചുരുള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗവേഷകര്‍ വായിച്ചെടുത്തു; ചുരുളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ബൈബിള്‍ വാക്യം -> http://www.pravachakasabdam.com/index.php/site/news/2636 }} 325-ല്‍ നിഖ്യായിലെ ആദ്യ സുനഹദോസ് അവസാനിച്ച ഉടന്‍ തന്നെ പണികഴിപ്പിച്ച ദേവാലയമാണെന്നാണ് തുര്‍ക്കിയിലെ പുരാവസ്തുശാസ്ത്രജ്ഞരുടെ അനുമാനം. മറ്റൊരു വാദഗതിയും നിലനില്‍ക്കുന്നുണ്ട്. 303-ല്‍ റോമന്‍ ചക്രവര്‍ത്തിയായ ഡയോക്ലീഷന്റെ മതപീഡനക്കാലത്ത് വിശ്വാസത്തിനുവേണ്ടി ജീവന്‍ ബലികഴിച്ച രക്തസാക്ഷിയായ വിശുദ്ധ നിയോഫിറ്റോസിന്റെ ആദരണാര്‍ത്ഥം 4ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാകാം ദേവാലയമെന്നാണ് ബുര്‍സായിലെ ഉലുഡാഗ് സര്‍വ്വകലാശാലയിലെ പുരാവസ്തുശാസ്ത്രവിഭാഗം പ്രൊഫസ്സറായ മുസ്തഫാ സാഹിന്റെ അഭിപ്രായം. വിജാതീയ ദൈവത്തെ ആരാധിക്കുന്നത് ഒഴിവാക്കുന്നതിനായി നിയോഫിറ്റോസ് നിഖ്യായിലേക്ക് (ഇന്നത്തെ വടക്ക്-പടിഞ്ഞാറന്‍ തുര്‍ക്കി) പലായനം ചെയ്തായാണ് ചരിത്രകാരന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. റോമന്‍ പടയാളികള്‍ അദ്ദേഹത്തെ ക്രൂരമായി കൊലചെയ്ത അതേ സ്ഥലത്ത് തന്നെയാണ് ഈ ദേവാലയം പണികഴിപ്പിച്ചിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. 325-ല്‍ മഹാനായ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ കീഴില്‍ നിഖ്യായിലെ ഇസ്നിക്കില്‍ വെച്ച് നടത്തപ്പെട്ട ഒന്നാം സുനഹദോസിന്റെ സ്മരണാര്‍ത്ഥമാണ് ദേവാലയം പണികഴിപ്പിച്ചിരിക്കുന്നതെന്ന മറ്റൊരു സാധ്യതയും പ്രൊഫസ്സര്‍ സാഹിന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 740-ല്‍ ഉണ്ടായ ഭൂകമ്പം വഴിയാണ് പുരാതനമായ ദേവാലയം തകര്‍ക്കപ്പെട്ടതെന്നാണ് പുരാവസ്തുഗവേഷകരുടെ അഭിപ്രായം. കാലക്രമേണ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തടാകത്തിനടിയിലായതായി ഗവേഷകര്‍ പറയുന്നു. ആര്‍ക്കിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അമേരിക്ക പുറത്തിറക്കിയ 2014-ലെ ഏറ്റവും വലിയ 10 കണ്ടുപിടിത്തങ്ങളുടെ പട്ടികയില്‍ ദേവാലയവും ഉള്‍പ്പെട്ടിട്ടുണ്ട്. വെള്ളത്തിനടിയിലെ ഒരു മ്യൂസിയമാക്കി ദേവാലയത്തെ മാറ്റുവാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-07-07-07:49:36.jpg
Keywords: പുരാതന, പ്രാചീന