Contents
Displaying 5101-5110 of 25106 results.
Content:
5395
Category: 1
Sub Category:
Heading: ഗോവയില്‍ സെമിത്തേരിയ്ക്കു നേരെ ആക്രമണം: നൂറിലധികം കുരിശുകള്‍ തകര്‍ത്തു
Content: പനജി: തെക്കൻ ഗോവയിലെ സെമിത്തേരിയിൽ കല്ലറകളോട് ചേര്‍ന്ന് സ്ഥാപിച്ചിരിന്ന നൂറിലധികം കുരിശുകളും ഫലകങ്ങളും അജ്ഞാത സംഘം തകർത്തു. ഇന്നലെ (ജൂലായ് പത്ത്) രാവിലെയാണ് സംഭവം. കുർക്കോറം ഗ്രാമത്തിലെ കാവൽ മാലാഖമാരുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ സെമിത്തേരിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സി.സി.ടി.വി ക്യാമറ നശിപ്പിച്ചതിനു ശേഷമാണ് കല്ലറയിലെ കുരിശുകളും ഫലകങ്ങളും തകർത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രൂപിന്ദർ കുമാർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മതമൈത്രിയ്ക്ക് ക്ഷതമേൽപ്പിക്കുന്ന പ്രവർത്തനങ്ങള്‍ക്കു തടയിടാന്‍ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസിൽ പ്രത്യേക സ്ക്വാഡ് നേരത്തെ രൂപീകരിച്ചിരിന്നു. എങ്കിലും ക്രൈസ്തവ വസ്തുവകകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് ക്രൈസ്തവ വസ്തുവകകള്‍ക്ക് നേരെ നടക്കുന്ന അക്രമ പരമ്പരയിലെ നാലാമത്തെ സംഭവമാണിത്.
Image: /content_image/TitleNews/TitleNews-2017-07-11-07:19:54.jpg
Keywords: സെമിത്തേ

5396
Category: 1
Sub Category:
Heading: ജീവിതത്തില്‍ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍ യേശുവിനെ അന്വേഷിക്കുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തില്‍ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍ യേശുവിനെ അന്വേഷിക്കണമെന്നും അവിടുത്തെ സന്നിധിയില്‍ നമ്മുടെ പ്രശ്നങ്ങള്‍ വിവരിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ച് കൂടിയ ആയിരങ്ങള്‍ക്ക് ഞായറാഴ്ച ദിന സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശു നമ്മെ എപ്പോഴുംകാത്തിരിക്കുന്നുണ്ടെന്നും നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെ മാറ്റാന്‍ അവിടുന്ന് ആഗ്രഹിക്കുന്നുവെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. ഒരുപാടു മിഥ്യയായ കാര്യങ്ങള്‍ നമുക്കു മുമ്പിലുണ്ട്. അവ നമുക്കു താല്‍ക്കാലികമായ ഉന്മേഷം തരും. ജീവിതഭാരങ്ങളുടെ മുമ്പില്‍ അല്ലെങ്കില്‍ നിരാശാജനകമായ സാഹചര്യത്തില്‍ നമ്മെ ശ്രവിക്കുന്ന ആരോടെങ്കിലും ഒരു കൂട്ടുകാരനോടോ അല്ലെങ്കില്‍ ഒരു കൗണ്‍സിലറോടോ നമുക്കു സംസാരിക്കാന്‍ തോന്നും. ഇത് നല്ലതാണ്. പക്ഷേ യേശുവിനെ മറക്കാതിരിക്കുക. നമ്മെത്തന്നെ യേശുവിന്‍റെ മുമ്പില്‍ തുറക്കുന്നതിനും നമ്മുടെ ജീവിതം വിവരിക്കുന്നതിനും വ്യക്തികളെയും സാഹചര്യങ്ങളെയും അവിടുത്തേയ്ക്കു സമര്‍പ്പിക്കുന്നതിനും നമുക്കു മറക്കാതിരിക്കാം. ഒരുപക്ഷേ, യേശുവിന്‍റെ മുമ്പില്‍ തുറക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ചില മേഖലകള്‍ നമ്മുടെ ജീവിതത്തിലുണ്ടായിരിക്കാം. ആര്‍ക്കെങ്കിലും ഈ ഇരുളടഞ്ഞ മേഖല ഉണ്ടെങ്കില്‍, കാരുണ്യത്തിന്‍റെ ഒരു പ്രേഷിതന്‍റെ അടുത്തുപോവുക, ഒരു വൈദികന്‍റെ അടുത്തു പോവുക, പോവുക. എന്നാല്‍ അവിടെയും നിങ്ങള്‍ യേശുവിനെ അന്വേഷിക്കണം. യേശുവിന്‍റെ അടുക്കല്‍ കാര്യങ്ങള്‍ വിവരിക്കണം. ധൈര്യമായിരിക്കുക, നിങ്ങളുടെ ജീവിതഭാരങ്ങളുടെ കീഴില്‍ നിങ്ങളെത്തന്നെ കൈവിട്ടുകളയാതെ, ഭയങ്ങളുടെ മുഖങ്ങളോടു ചേര്‍ന്നുനില്ക്കാതെ എന്‍റെ പക്കല്‍ വരിക എന്ന് ഇന്ന് നാം ഓരോരുത്തരോടുമായി യേശു പറയുന്നു. യേശു എപ്പോഴും നമ്മെ പ്രതീക്ഷിക്കുന്നു. പ്രശ്നങ്ങളെ ജാലവിദ്യയാല്‍ പരിഹരിക്കുന്നതിനല്ല, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു നമ്മെ ശക്തരാക്കുന്നതിനാണ് അവിടുന്നു ആയിരിക്കുന്നത്. യേശു നമ്മുടെ ഭാരങ്ങളെ ജീവിതത്തില്‍ നിന്നും ഉയര്‍ത്തിയെടുക്കുകയല്ല, മറിച്ച്, നമ്മുടെ ഹൃദയത്തിലെ ഉത്ക്കണ്ഠകളെ മാറ്റുകയാണ് ചെയ്യുന്നത്. നമ്മുടെ കുരിശുകളെ മാറ്റിത്തരികയല്ല, മറിച്ച് നമ്മോടുകൂടി ആ കുരിശു വഹിക്കുകയാണ്. അവിടുത്തോടുകൂടി വഹിക്കുമ്പോള്‍ നമ്മുടെ എല്ലാ ഭാരവും ലഘുവായിത്തീരുന്നു. നാം ഭാരംവഹിച്ചു തളരുമ്പോള്‍ നമ്മുടെ നാഥയായ കന്യകാമാതാവ് യേശുവിന്‍റെ പക്കലേയ്ക്ക് ആനയിക്കട്ടെ എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.
Image: /content_image/TitleNews/TitleNews-2017-07-11-12:19:29.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

5397
Category: 6
Sub Category:
Heading: യേശു എന്ന വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയാതെ പോയാല്‍..?
Content: "യേശു ചോദിച്ചു: ഞാന്‍ നിനക്കുവേണ്ടിഎന്തുചെയ്യണമെന്നാണ് നീ ആഗ്രഹിക്കുന്നത്? അന്ധന്‍ അവനോടു പറഞ്ഞു: ഗുരോ, എനിക്കു കാഴ്ച വീണ്ടുകിട്ടണം" (മര്‍ക്കോ 10: 51). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 26}# <br> ഒരു മനുഷ്യായുസ്സ് മുഴുവന്‍ ഈ ഭൂമിയില്‍ ജീവിച്ചിട്ടും യേശു എന്ന വ്യക്തിയെ കണ്ടുമുട്ടാന്‍ കഴിയാതെ പോയാല്‍ അത് എത്രയോ വലിയ നഷ്ട്ടമായിരിക്കും? ലോകത്തിലെ മതങ്ങളെല്ലാം തന്നെ ദൈവത്തെ ഒരു വലിയ ശക്തിയായി മനുഷ്യന്റെ മുന്‍പില്‍ അവതരിപ്പിക്കുന്നു. എന്നാല്‍ നസ്രത്തിലെ യേശുവിലൂടെ ദൈവം ഒരു വ്യക്തിയായി ഓരോ മനുഷ്യന്റെയും അടുത്തേക്ക് വരുന്നു. അവിടുന്നാണ് ആദ്യം നമ്മേ തേടിവരുന്നത്. അവിടുന്നാണ് ഈ വ്യക്തിപരമായ കണ്ടുമുട്ടലിന് വേണ്ടി നമ്മുടെ ഹൃദയകവാടത്തില്‍ മുട്ടുകയും നമ്മുക്കായി കാത്തിരിക്കുകയും ചെയ്യുന്നത്. ക്രിസ്തുവിന്റെ സന്നിധിയില്‍ അഭയം തേടിയെത്തുന്ന പാപികളും രോഗികളും പീഡിതരുമായ നിരവധി മനുഷ്യരെ നാം സുവിശേഷത്തില്‍ കാണുന്നു. ഇവരെല്ലാവരും ക്രിസ്തുവിനെ ഒരു ശക്തിയായിട്ടല്ല, പിന്നെയോ ഒരു വ്യക്തിയായി കണ്ടുകൊണ്ടാണ് സമീപിക്കുന്നത്. അവരുടെ അപേക്ഷകളും സംഭാഷണങ്ങളും തികച്ചും വ്യക്തിപരമായിരിന്നു. "ഞാന്‍ നിനക്കുവേണ്ടി എന്തുചെയ്തു തരണം?" എന്നു വ്യക്തിപരമായി ചോദിച്ചു കൊണ്ട് യേശുക്രിസ്തു അനേകരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങിചെല്ലുന്നു. മനുഷ്യന്‍ വേദനിക്കുമ്പോള്‍ അവന്റെ അടുത്തേക്കു വരികയും ഒരു കൂട്ടുകാരനെപ്പോലെ അവനോടൊപ്പം കരയുകയും ലോകം മുഴുവന്‍ നമ്മളെ കുറ്റപ്പെടുത്തുകയും എറിയാന്‍ കല്ലുകളെടുക്കുകയും ചെയ്യുമ്പോള്‍ ഒരു അമ്മയെപ്പോലെ മാറോടു ചേര്‍ത്തു നിറുത്തി സംരക്ഷിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയാണ് കര്‍ത്താവായ യേശുക്രിസ്തു. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് നസ്രത്തില്‍ ജീവിക്കുകയും, സുവിശേഷത്തിലും നമ്മുടെ ഇടയിലും ഇന്നും ജീവിക്കുകയും ചെയ്യുന്ന ഈ വ്യക്തിയെ കണ്ടുമുട്ടാന്‍ നമ്മുക്ക് കഴിയാതെ പോയാല്‍ സത്യദൈവത്തെ നാം കണ്ടെത്തുന്നില്ല. മനുഷ്യന് അഗ്രാഹ്യമായ എവിടെയോ ഇരുന്ന്‍ ലോകം മുഴുവന്റെമേലും അനുഗ്രഹം ചൊരിയുന്ന ശക്തിയായി മാത്രം ദൈവത്തെ പലരും കാണുന്നു. ഈ വിശ്വാസം അപൂര്‍ണ്ണമാണ്. യേശു ദൈവമാണെന്നും അവിടുന്നിലൂടെ ദൈവം നമ്മേ ഓരോരുത്തരേയും വ്യക്തിപരമായി കണ്ടുമുട്ടുന്നുവെന്നും വിശ്വസിക്കുകയും ആ വിശ്വാസം ഏറ്റുപറയുകയും ചെയ്യുമ്പോഴാണ് നമ്മുടെ വിശ്വാസം പൂര്‍ണ്ണമാകുന്നത്. 'ദൈവം സ്നേഹമാകുന്നു' എന്ന്‍ എല്ലാ മതങ്ങളും തന്നെ പഠിപ്പിക്കുന്നു. എന്നാല്‍ ക്രിസ്തുവിലൂടെ ദൈവം സ്നേഹത്തിനും അപ്പുറത്തേക്ക് സഞ്ചരിക്കുന്നു. വ്യക്തിപരമല്ലാത്ത സ്നേഹം വെറും വികാരപ്രകടനം മാത്രമാണ്. അതിനു ജീവന്‍ നല്‍കാന്‍ സാധിക്കില്ല. അതിനാല്‍ "യേശു ദൈവമാകുന്നു" എന്നു പറയുമ്പോള്‍ മാത്രമേ ദൈവസ്നേഹം വ്യക്തിപരമാകുന്നുള്ളൂ. ആ സ്നേഹത്തിന് മാത്രമേ ജീവന്‍ നല്‍കുവാനും അതു സമൃദ്ധമായി നല്‍കാനും സാധിക്കൂ. യേശുവിനെ അനുഗ്രഹം തേടി അവിടുത്തെ സമീപിക്കുന്നവര്‍ 'നസ്രായനായ യേശുവേ...', 'ദാവീദിന്റെ പുത്രാ..' എന്നിങ്ങനെ വ്യക്തമായ മേല്‍വിലാസത്തോട് കൂടി അവിടുത്തെ അഭിസംബോധന ചെയ്യുന്നതായി സുവിശേഷങ്ങളില്‍ നാം കാണുന്നു. അവര്‍ യേശുവിനെ പൂര്‍ണ്ണമായും ഒരു വ്യക്തിയായി കണ്ടിരിന്നു എന്നതിന്റെ തെളിവാണ്. നമ്മുടെ പ്രാര്‍ത്ഥനയിലും ഈ മനോഭാവമാണ് ഉണ്ടാകേണ്ടത്. 'പ്രാര്‍ത്ഥന' എന്ന കണ്ടുമുട്ടലിനായി നമ്മേ കാത്തിരിക്കുന്ന യേശുക്രിസ്തുവിന്റെ വ്യക്തിപരമായ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് വേണം നാം പ്രാര്‍ത്ഥിക്കുവാന്‍. അപ്പോഴാണ് നമ്മുടെ പ്രാര്‍ത്ഥന കൂടുതല്‍ ഫലവത്താകുന്നത്. #{red->n->b->വിചിന്തനം}# <br> 'ദൈവം സ്നേഹമാകുന്നു' ( God is Love) എന്നു പറയുന്ന വിശ്വാസത്തില്‍ നിന്നും 'യേശു ദൈവമാകുന്നു' (Jesus is Lord) എന്നുപറയുന്ന വിശ്വാസത്തിലേക്ക് നാം വളരേണ്ടിയിരിക്കുന്നു. യേശുക്രിസ്തുവിലൂടെ ദൈവം സ്നേഹത്തിനുമപ്പുറം സഞ്ചരിക്കുന്നു. നസ്രത്തിലെ യേശു എന്ന വ്യക്തിയെ കണ്ടുമുട്ടുവാനും, അവനില്‍ വിശ്വസിക്കുവാനും അവനില്‍ നിന്നു പ്രവഹിക്കുന്ന ജീവന്റെ ജലം കോരികുടിക്കുവാനും സമരിയാക്കാരിയെപ്പോലെ കിണറ്റിന്‍കരയിലേക്ക് നമ്മുക്കും പോകാം. അവിടെ അവന്‍ നമ്മുക്കായി കാത്തിരിപ്പുണ്ട്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-11-14:06:17.jpg
Keywords: യേശു, ക്രിസ്തു

5398
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിൽ ജീവനോടെയുണ്ടെന്ന് യെമനീസ് സർക്കാർ
Content: ന്യൂഡല്‍ഹി: യെമനിലെ ഏദനില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലില്‍ ജീവനോടെയുണ്ടെന്ന് യെമന്‍ സര്‍ക്കാര്‍. ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനോട് യെമൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ അബ്ദുൽമാലിക് അബ്ദുൽജലീൽ അൽ–മെഖാൽഫി അറിയിച്ചതാണ് ഇക്കാര്യം. വൈദികന്റെ മോചനത്തിനായി യെമൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഭവനില്‍ യെമന്‍ മന്ത്രിയുമായി നടന്ന കൂടികാഴ്ചയിലാണ് സുഷമ സ്വരാരാജ് വൈദികന്റെ തിരോധാനത്തില്‍ ഉള്ള ആശങ്ക പ്രകടിപ്പിച്ചത്. എത്രയുംവേഗം ഫാ.ടോമിന്റെ മോചനം സാധ്യമാക്കാനുള്ള പിന്തുണ വേണമെന്നു സുഷമ സ്വരാജ് അഭ്യർഥിച്ചു. എല്ലാ സഹകരണവും ഉറപ്പാക്കുമെന്ന് അൽ–മെഖ്‌ലാഫി വ്യക്തമാക്കിയിട്ടുണ്ട്. 2016 മാര്‍ച്ചിലാണ് ഫാ. ടോം ഉഴുന്നാലിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഫാ.ടോം ജീവിച്ചിരിപ്പുണ്ടോ ഇല്ലയോ എന്നുപോലും സ്‌ഥിരീകരിക്കാനാവാത്ത സ്‌ഥിതിയിലായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ഇതിനിടെ യാചനയോടെയുള്ള വൈദികന്റെ രണ്ട് വീഡിയോ പ്രത്യക്ഷപ്പെട്ടിരിന്നു. തന്നെ മോചിപ്പിക്കണമെന്ന് ഫാ. ടോം ഉഴുന്നാലിൽ അഭ്യർഥിക്കുന്ന വിഡിയോ മെയ് മാസത്തിലാണ് പുറത്തുവന്നത്. ക്ഷീണിതനും ദുഃഖിതനുമായി കാണപ്പെടുന്ന ഫാ. ഉഴുന്നാലിൽ, തന്റെ ആരോഗ്യനില വഷളാണെന്നും അടിയന്തര ചികിൽസ ആവശ്യമുണ്ടെന്നും യാചിച്ചിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-12-03:52:51.jpg
Keywords: ടോം, ഉഴു

5399
Category: 1
Sub Category:
Heading: 'കന്ധമാലിന്റെ ഫാ. ചാണ്ടിക്ക്' വിട
Content: പാലക്കാട്: ഉത്തരേന്ത്യയിലെ വന്യമൃഗങ്ങൾ നിറഞ്ഞ കൊടുംകാട്ടിൽ വസിക്കുന്ന ആദിവാസികൾക്കിടയിലേക്ക് ഇറങ്ങി ചെന്ന്‍ സേവനത്തിന്റെ പുതിയ അധ്യായങ്ങൾ രചിച്ച ഫാ. അലക്സാണ്ടർ ചരളംകുന്നേലിനു വിട. 'കന്ധമാലിന്റെ ഫാ. ചാണ്ടി' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന അദ്ദേഹം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിടവാങ്ങിയത്. പാലക്കാട് കണ്ണാടിയിലുള്ള സഹോദരപുത്രന്റെ വസതിയിൽ വിശ്രമജീവിതം നയിച്ചുവരവേയാണ് മരണം. ഇന്നലെ യാക്കര ഹോളി ട്രിനിറ്റി ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്കു പാലക്കാട് രൂപത ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്റെ മുഖ്യകാർമികത്വം വഹിച്ചു. മൃതസംസ്കാര ശുശ്രൂഷകള്‍ക്ക് ശേഷം മലമ്പുഴയിലെ വൈദിക സെമിത്തേരിയിലായിരുന്നു സംസ്കാരം. രൂപത വികാരി ജനറാൾ മോണ്‍. പീറ്റർ കൊച്ചുപുരയ്ക്കൽ, രൂപതയിലെ മറ്റു വൈദികർ, സന്യസ്തർ, ഒറീസയിൽ സേവനം അനുഷ്ഠിക്കുന്ന വൈദികർ തുടങ്ങിയവർ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തു. ഉത്തരേന്ത്യയിലെ ആദിവാസി ഗോത്രജനതയ്ക്കിടയില്‍ ശക്തമായ പ്രവര്‍ത്തനവുമായി ഇറങ്ങി ചെന്ന ഫാ. അലക്സാണ്ടർ അവര്‍ക്കിടയില്‍ ശക്തമായ സാന്നിധ്യമാകുകയായിരിന്നു. അസൗകര്യങ്ങളും എതിർപ്പുകളും ഏറെ നിലനിന്നിരുന്ന സുക്കാനന്ത, ശങ്കരക്കോൾ, റായ്കി, കന്ധമാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ക്രിസ്തുവിന്റെ സ്നേഹവും കരുണയും പകര്‍ന്ന് നല്‍കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പെട്ടിപ്പുറം അൾത്താരയാക്കിയാണ് അച്ചൻ വിശുദ്ധ കുർബാനയർപ്പിച്ചിരുന്നത്. കന്ധമാല്‍ കലാപകാലത്ത് അച്ചന്റെ പള്ളിയും ഭവനവും അക്രമികൾ അഗ്നിക്കിരയാക്കിയിരിന്നു. അഞ്ചു ദിവസം കാട്ടിൽ ഒളിച്ചുകഴിഞ്ഞാണ് അദ്ദേഹം ജീവൻ കാത്തത്. അനേകരുടെ മനസ്സില്‍ ആഴമായ ഓര്‍മ്മകള്‍ നിലനിര്‍ത്തിയാണ് 'കന്ധമാലിന്റെ ഫാ. ചാണ്ടി' വിടവാങ്ങിയത്.
Image: /content_image/India/India-2017-07-12-05:21:48.jpg
Keywords: കന്ധ

5400
Category: 18
Sub Category:
Heading: ഫാത്തിമ തിരുസ്വരൂപ യാത്ര: ഒരുക്ക പ്രാര്‍ത്ഥന നാളെ
Content: തിരുവനന്തപുരം: ഫാത്തിമാ ശതാബ്ദിയുടെ ഭാഗമായി ഫാത്തിമമാതാവിന്റെ തിരുസ്വരൂപം കേരളത്തിലാകെ കൊണ്ടുവരുന്നതിനു ഒരുക്കമായുള്ള ഏകദിന ഒരുക്ക പ്രാർത്ഥന നാളെ രാവിലെ 11 മുതൽ പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ നടക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ് തിരുമേനി സംബന്ധിക്കും. ഉച്ചകഴിഞ്ഞു 2.30 മുതൽ സന്പൂർണ ജപമാലയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടക്കും. കാത്തലിക് കരിസ്മാറ്റിക് തിരുവനന്തപുരം മേഖല സർവിസാ ടീമിന്റെയും അനന്തപുരി റോസറി ഫെലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഏകദിന പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്നു റോസറി ഫെലോഷിപ്പ് കോ ഓർഡിനേറ്റർ സി.ഡേവിഡ് പറഞ്ഞു.
Image: /content_image/India/India-2017-07-12-05:50:41.jpg
Keywords: ഫാത്തിമ

5401
Category: 1
Sub Category:
Heading: കൊറിയൻ രാഷ്ട്രങ്ങൾക്കിടയിൽ സമാധാന ദൗത്യവുമായി കർദ്ദിനാൾ ഗ്രിഗോറിയോ
Content: സാൻ സാൽവഡോർ: യുദ്ധപ്രിയരായി ഭിന്നിച്ചു നില്ക്കുന്ന കൊറിയൻ രാഷ്ട്രങ്ങൾക്കിടയിൽ സമാധാന ദൗത്യവുമായി എൽ സാൽവഡോറിൽ നിയമിതനായ കർദ്ദിനാൾ ഗ്രിഗോറിയോ റോസ ചാവേസ്. ഫ്രാൻസിസ് പാപ്പ തന്നെ ഏല്പിച്ച ദൗത്യങ്ങളിൽ ബിഷപ്പുമാരോടൊപ്പം തുടരുമെന്നും സമാധാനത്തിന് വേണ്ടി നിലകൊള്ളുമെന്നും ജൂലൈ എട്ടിന് സാൻ സാൽവഡോർ കത്തീഡ്രൽ ദേവാലയത്തിലെ ബലിയർപ്പണത്തിൽ അദ്ദേഹം പറഞ്ഞു. തെക്കൻ കൊറിയയിലെ സിയോളിലേക്ക് ലഭിച്ച ക്ഷണം സ്വീകരിച്ച് തെക്കൻ കൊറിയയും ഉത്തര കൊറിയയും തമ്മിൽ സമാധാനന്തരീക്ഷം സ്ഥാപിക്കാനുള്ള സമ്മേളനത്തിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. 1984 മുതൽ 1989 വരെയുള്ള കാലഘട്ടത്തിലെ എൽ സാൽവഡോറിലെ സമാധാന ഉടമ്പടികൾക്കായി നടത്തിയ ഓരോ സമ്മേളനങ്ങളിലും പങ്കെടുത്ത വ്യക്തിയാണ് കർദിനാൾ ഗ്രിഗോറിയോ. പന്ത്രണ്ടു വർഷങ്ങൾ നീണ്ടു നിന്ന എൽ സൽവഡോർ ആഭ്യന്തര കലാപത്തിൽ സമാധാനം സ്ഥാപിക്കാൻ, വാഴ്ത്തപ്പെട്ട ഓസ്കാർ റോമെറോയോടൊപ്പമുള്ള കർദ്ദിനാൾ റോസ ചാവേസിന്റെ പ്രവർത്തനം ശ്രദ്ധേയമായിരിന്നു. കര്‍ദിനാളിന്റെ അനുഭവജ്ഞാനം ഉപകരിക്കുന്ന മേഖലയിലാണ് നിയമിതനായിരിക്കുന്നതെന്ന് എൽ സാൽവഡോറില്‍ നിന്നുള്ള വത്തിക്കാന്‍ പ്രതിനിധി പ്രതിനിധി മാനുവൽ റോബർട്ടോ ലോപസ് പറഞ്ഞു. കൊറിയൻ സ്ഥിതിഗതികൾ രൂക്ഷമാണ്. അത് ഒരു ദിവസം കൊണ്ട് പരിഹരിക്കാവുന്നതല്ല. എന്നിരുന്നാലും കർദ്ദിനാളിന്റെ ഇടപെടലിലൂടെ സ്ഥിതിഗതികൾ ഒത്തുതീർപ്പിലേക്ക് എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വർഷങ്ങളായി തനിക്ക് അദ്ദേഹത്തെ അറിയാമെന്നും വിനീതനും ജനങ്ങളുമായി അടുത്തിടപഴകുന്ന കർദിനാൾ ഗ്രിഗോറിയോ, സഹായമെത്രാനായ വേളയിൽ ഫ്രാൻസിസ് പാപ്പ ആവശ്യപ്പെടുന്നതു പോലെ ഇടയനടുത്ത വാത്സല്യത്തോടെ പെരുമാറിയിരുന്നതായും ലോപസ് പറഞ്ഞു. കർദിനാൾ ഗ്രിഗോറിയോയുടെ കഴിവുകൾ മനസ്സിലാക്കിയാണ് മാർപാപ്പ പുതിയ ഉത്തരവാദിത്വങ്ങൾ ഏല്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂഖണ്ഡങ്ങളെ തന്നെ തകർക്കാൻ ശേഷിയുള്ള ഉത്തര കൊറിയയുടെ ബാലിസ്റ്റിക്ക് മിസൈൽ പരീക്ഷണത്തെ തുടർന്ന് യുദ്ധസാദ്ധ്യതകൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് കർദിനാളിനു പുതിയ ദൗത്യം ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്നത്. യു.എസ്-തെക്കൻ കൊറിയൻ സംയുക്ത ആയുധ പ്രദർശനത്തെ മറികടന്നാണ് കിം ജോങ്ങിന്റെ നേതൃത്വത്തിൽ ഉത്തര കൊറിയ നേരത്തെ അണുവായുധ പരീക്ഷണം നടത്തിയത്.
Image: /content_image/TitleNews/TitleNews-2017-07-12-06:45:41.jpg
Keywords: കൊറിയ

5402
Category: 1
Sub Category:
Heading: വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിന് പുതിയ മാര്‍ഗ്ഗം മാര്‍പാപ്പ പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ പദവി പ്രാപിക്കുന്നതിനായി നാലാമതൊരു മാര്‍ഗ്ഗം കൂടി ഫ്രാന്‍സിസ് പാപ്പാ സൃഷ്ടിച്ചു. രക്തസാക്ഷിത്വം, വീരോചിതമായ ജീവിതം, ഒരു വിശുദ്ധന് ചേര്‍ന്ന കീര്‍ത്തി എന്നിവയായിരുന്നു ഇതുവരെ വിശുദ്ധ പദവിക്കായി കത്തോലിക്കാ സഭ പരിഗണിച്ചിരുന്ന മാനദണ്ഡങ്ങള്‍. ഇതിന് തുടര്‍ച്ചയായാണ് “മറ്റുള്ളവര്‍ക്കായി ജീവിതം സമര്‍പ്പിക്കല്‍” എന്ന് വിളിക്കപ്പെടുന്ന മാര്‍ഗ്ഗം മാര്‍പാപ്പ പ്രഖ്യാപിച്ചത്. “മായിയോരെം ഹാക്ക് ഡിലെക്ഷനേം” (Greater love than this) എന്ന അപ്പസ്തോലിക കുറിപ്പനുസരിച്ച് ക്രിസ്തുവിനെ അനുഗമിച്ചുകൊണ്ടുള്ള വീരോചിതമായ ജീവിതസമര്‍പ്പണവും വിശുദ്ധ പദവിയിലേയ്ക്കുയര്‍ത്തപ്പെടുന്നതിനുള്ള മാനദണ്ഡമായി മാര്‍പാപ്പ പ്രഖ്യാപിച്ചിരിക്കുകയാണ്. രക്തസാക്ഷിത്വത്തിനു സമാനമാണ് പുതിയ മാനദണ്ഡമെങ്കിലും രക്തസാക്ഷിത്വത്തിന്റെ നിര്‍വചനത്തിനും പുറത്തുള്ള സാഹചര്യങ്ങളും പുതിയ മാര്‍ഗ്ഗത്തില്‍ പരിഗണിക്കും. നല്ല കത്തോലിക്കാ ജീവിതം നയിക്കുകയും ദൈവത്തിനോ, മറ്റുള്ളവരുടെ നന്മക്കായോ സ്വന്തം ജീവന്‍ നല്‍കികൊണ്ട് സമയത്തിന് മുന്‍പേ മരണംവരിച്ചവര്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുവാന്‍ യോഗ്യരാണെന്ന് ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചതായി വത്തിക്കാന്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. വിശുദ്ധ പദവിയിലേക്കുള്ള ആദ്യപടിയെന്ന നിലയില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്നതിനു മുന്‍പായി പരിഗണിക്കപ്പെടുന്ന വ്യക്തിയുടെ മാധ്യസ്ഥത്താലുള്ള ഒരു അത്ഭുതമെങ്കിലും ഈ വ്യക്തിയുടെ പേരില്‍ ഉണ്ടായിരിക്കണം. എന്നാല്‍ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച വ്യക്തിയുടെ കാര്യത്തില്‍ അത്ഭുതത്തിന്റെ ആവശ്യമില്ല. 2016 സെപ്റ്റംബര്‍ 27-ലെ പ്ലീനറി സമ്മേളത്തില്‍ വെച്ച് നാമകരണ നടപടികളുടെ തിരുസംഘം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായ പഠനം നടത്തിയിരിന്നു. തിരുസംഘത്തിന്റെ പിന്തുണയോടെയാണ് വിശുദ്ധ പദവിയിലേക്കു ഉയര്‍ത്തപ്പെടുന്നതിനുള്ള പുതിയ മാര്‍ഗ്ഗം മാര്‍പാപ്പ സൃഷ്ടിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-12-07:50:05.jpg
Keywords: ഫ്രാന്‍സിസ് പാപ്പ, വത്തിക്കാന്‍

5403
Category: 1
Sub Category:
Heading: ടൂറിനിലെ തിരുക്കച്ചയില്‍ കൊടിയ മര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെട്ട മനുഷ്യ രക്തം: ശാസ്ത്രീയ പരീക്ഷണങ്ങളില്‍ നിന്നും പുതിയ കണ്ടെത്തല്‍
Content: പാദുവ: യേശുവിന്റെ മൃതദേഹം പൊതിഞ്ഞിരുന്ന തിരുക്കച്ച എന്ന് കാലാകാലങ്ങളായി വിശ്വസിക്കപ്പെട്ട് വരുന്ന ടൂറിനിലെ തിരുക്കച്ചയില്‍ കൊടിയ മര്‍ദ്ദനങ്ങളാല്‍ കൊല്ലപ്പെട്ട മനുഷ്യ രക്തത്തിന്റെ അംശങ്ങളുണ്ടെന്ന് കണ്ടെത്തി. പാദുവാ യൂണിവേഴ്സിറ്റിയുടെയും സിഎന്‍ആര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തില്‍ വിവിധ സ്ഥാപനങ്ങള്‍ നടത്തിയ ശാസ്ത്രീയ പരീക്ഷണത്തിലെ കണ്ടെത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി രംഗത്തെ പുതിയ സാങ്കേതിക വിദ്യയായ അറ്റോമിക് റെസലൂഷന്‍ ട്രാന്‍സ്മിഷന്‍ ഇലക്ട്രോണ്‍ മൈക്രോസ്കോപ്പി , വൈഡ് ആംഗിള്‍ എക്സ്റെ തുടങ്ങിയവ ഉയോഗിച്ചു നടത്തിയ വിശകലനത്തില്‍, മനുഷ്യശരീരത്തിലെ മാംസപേശികളിൽ കാണപ്പെടുന്ന ക്രിയാറ്റിനിന്‍, അയേണ്‍ സൂക്ഷ്മകണങ്ങളായ ഫെറിട്ടിന്‍ എന്നിവയുടെ അംശങ്ങളാണ് തിരുകച്ചയില്‍ കണ്ടെത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ കടുത്ത ആഘാതങ്ങള്‍ക്ക് വിധേയമാകുന്ന മനുഷ്യശരീരത്തിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. തിരുക്കച്ചയില്‍ പതിഞ്ഞിട്ടുള്ള പ്രതിരൂപത്തിന്റെ കാല്‍പ്പാദത്തിന്റെ ഭാഗത്തു നിന്നുമെടുത്തിട്ടുള്ള തുണിനാരുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ട്രീസ്റ്റിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫീസിനാ ഡെയി മറ്റീരിയാലി, ബാരിയിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്റ്റാല്ലോഗ്രാഫി എന്നീ സ്ഥാപനങ്ങളുടേയും പാദുവാ യൂണിവേഴ്സിറ്റി ഇന്‍ഡസ്ട്രിയല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്റേയും സംയുക്ത മേല്‍നോട്ടത്തിലാണ് പരീക്ഷണങ്ങള്‍ നടന്നത്. തങ്ങളുടെ പരീക്ഷണങ്ങളില്‍ നിന്നും കച്ചയുടെ നാരുകളില്‍ ക്രിയാറ്റിനിന്റെ സൂക്ഷ്മ-അംശങ്ങളും, ജൈവ ഫെറിട്ടിന്‍ അംശങ്ങളും അടങ്ങിയിട്ടുണ്ടെന്ന് പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എല്‍വിയോ കാര്‍ലിനോ വ്യക്തമാക്കി. #{red->none->b->Must Read: }# {{ തിരുക്കച്ച വ്യാജമാണന്ന് തെളിയിക്കാൻ ഗവേഷണ സംഘത്തിൽ ചേർന്നു; ഇന്ന്, ക്രിസ്തുവിന്റെ ശരീരം പൊതിഞ്ഞ തിരുക്കച്ച സത്യമാണന്ന് ലോകത്തോട് വിളിച്ചു പറയുന്നു ഈ ശാസ്ത്രജ്ഞൻ -> http://www.pravachakasabdam.com/index.php/site/news/468 }} ടൂറിനിലെ കച്ചയുടെ പ്രതിരൂപത്തിലെ സൂക്ഷ്മകണങ്ങളുടെ പ്രത്യേക ഘടന, വലിപ്പം, പതിഞ്ഞിരിക്കുന്ന രീതി എന്നിവ വെച്ച് നോക്കുമ്പോള്‍ അതാരും വരച്ചു ചേര്‍ത്തതല്ല എന്ന് വ്യക്തമാണെന്ന് പാദുവാ യൂണിവേഴ്സിറ്റിയിലെ പ്രൊഫസ്സറായ ജിയൂലിയോ ഫാന്റി പറഞ്ഞു. ഇതിനുമുന്‍പും നടത്തിയിട്ടുള്ള പല പരീക്ഷണങ്ങളിലും തിരുകച്ചയുടെ ആധികാരികത സാധൂകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള ദശലക്ഷകണക്കിന് ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റേയും, ഉത്ഥാനത്തിന്റേയും തെളിവായി പരിഗണിച്ചുവരുന്നതാണ് ഇറ്റലിയിലെ ടൂറിനിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന 14.5 അടി നീളവും 3.5 അടി വീതിയുമുള്ള തിരുക്കച്ച. #{red->none->b->You May Like: }# {{ യേശുവിന്റെ കുരിശുമരണം ശാസ്ത്രീയമായി തെളിയിച്ചുകൊണ്ട് പുതിയ പരിശോധനാ ഫലങ്ങളുമായി മൂര്‍സിയ യൂണിവേഴ്സിറ്റി -> http://www.pravachakasabdam.com/index.php/site/news/4585 }} പുതിയ ശാസ്ത്രീയ പരീക്ഷണ ഫലങ്ങളും, ക്രൂരമായ പീഡനങ്ങള്‍ക്കിരയായ വ്യക്തികളുടെ വൈദ്യശാസ്ത്ര പരിശോധനാഫലങ്ങളും വെച്ച് നടത്തിയ ശാസ്ത്രീയ വിശകലനങ്ങളില്‍ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പുതിയ കണ്ടെത്തലെന്ന് ഗവേഷണവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ‘ന്യൂ ബയോളജിക്കല്‍ എവിഡന്‍സ് ഫ്രം അറ്റോമിക് റെസലൂഷന്‍ സ്റ്റഡീസ് ഓണ്‍ ദി ടൂറിന്‍ ഷ്രൌഡ്’ എന്ന തലക്കെട്ടില്‍ ‘പ്ലോസ്-വണ്‍’ എന്ന അമേരിക്കന്‍ ജേര്‍ണലിലാണ് ഈ പുതിയ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-12-09:35:24.jpg
Keywords: തിരുകച്ച

5404
Category: 4
Sub Category:
Heading: വിശുദ്ധ കുർബാന: സകല ചോദ്യങ്ങൾക്കുമുള്ള ഉത്തരം
Content: കത്തോലിക്കാ സഭ പഠിപ്പിക്കുന്ന കാര്യങ്ങള്‍ എന്‍റെ ബുദ്ധിക്ക് മനസ്സിലാക്കാന്‍ സാധിച്ചാലും ഇല്ലെങ്കിലും ഞാനത് വിശ്വസിക്കും. ഒരു ഉറച്ച തീരുമാനമായിരുന്നു ഇത്. യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കാന്‍ പറ്റാത്ത പല കാര്യങ്ങളും ഈ തീരുമാനമെടുത്തതിനുശേഷം മനസ്സിലാക്കാന്‍ ദൈവം കൃപ തന്നു. എന്‍റെ വളര്‍ച്ചയുടെ പിന്നില്‍ വായനയ്ക്ക് നല്ല ഒരു സ്ഥാനമുണ്ട്. വിശുദ്ധരുടെ ജീവചരിത്രം ഒത്തിരി വായിക്കുമായിരുന്നു. ഒരു വിശുദ്ധന്‍റെ ജീവചരിത്രത്തില്‍ ഇപ്രകാരം ഒരു സംഭവം വിവരിക്കുന്നുണ്ട്. ഒരു മാലാഖയേയും പുരോഹിതനെയും ഒരുമിച്ച് കണ്ടാല്‍ ആദ്യം പുരോഹിതനെ അഭിവാദനം ചെയ്യുമെന്ന്. എന്നാല്‍ എനിക്ക് ഇത് ആദ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. കാരണം ഞാന്‍ ചിന്തിച്ചത് ഇപ്രകാരമാണ് - വൈദികന്‍ ഈ ഭൂമിയിലുള്ളതും മാലാഖ സ്വര്‍ഗ്ഗത്തിലുള്ളതും. എന്നാല്‍ കത്തോലിക്കാ സഭ വിശുദ്ധനായി ഉയര്‍ത്തിയ ഒരു വിശുദ്ധന്‍റെ വാക്കായതിനാല്‍ ഇതിനെ നിരസിക്കാനും വയ്യ. #{red->none->b->Must Read: }# {{ വിശുദ്ധ കുര്‍ബാനയുടെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/4032 }} വിശുദ്ധരെല്ലാം സഭയോട് ചേര്‍ന്ന്‍ പോയതിനാല്‍ വിശുദ്ധരുടെ വാക്കുകള്‍ സഭയുടെ പഠനം തന്നെയാണ്. തന്നെയുമല്ല കത്തോലിക്കര്‍ എല്ലാ ദിവസവും വിശ്വാസപ്രമാണത്തില്‍ അറിഞ്ഞും അറിയാതെയും കത്തോലിക്കാസഭയിലുള്ള വിശ്വാസം ഏറ്റുപറയുന്നുണ്ട്. പ്രാര്‍ത്ഥനകളില്‍ ഏറ്റവും ശക്തമായ പ്രാര്‍ത്ഥന വിശുദ്ധ കുര്‍ബ്ബാനയാണല്ലോ. ഈ കുര്‍ബ്ബാനയില്‍ എന്‍റെ എല്ലാ സംശയങ്ങള്‍ക്കുമുള്ള ഉത്തരം കിട്ടിയിട്ടുണ്ട്. ഞാനെന്‍റെ സംശയം ഈശോയ്ക്ക് സമര്‍പ്പിച്ചു. 'പുരോഹിതന്മാര്‍ക്കെങ്ങനെ മാലാഖയെക്കാള്‍ ശ്രേഷ്ഠസ്ഥാനം. ഇതൊരു വിശുദ്ധന്‍റെ വാക്കായതിനാല്‍ നീയതിന്‍റെ രഹസ്യം വെളിപ്പെടുത്തി തരണം.' ഇവിടെയൊരത്ഭുതം സംഭവിച്ചു. വളരെയേറെ വര്‍ഷങ്ങളായി കുര്‍ബ്ബാന മുടക്കാത്ത ആളാണെങ്കിലും അന്നാണ് പുതിയ വെളിപ്പെടുത്തല്‍ കിട്ടിയത്. എന്‍റെ സംശയത്തിനുത്തരം കിട്ടി. അതിപ്രകാരമായിരുന്നു വി.കുര്‍ബ്ബാനയിലെ ഒരു പാട്ടിലൂടെ ക്രോവേ സ്രാപ്പെന്മാര്‍ ഉന്നത ദൂതന്മാര്‍ <br> ബലിപീഠത്തിങ്കല്‍ ആദരവോടെ നില്‍ക്കുന്നു <br> ഭയഭക്തിയോടെ നോക്കുന്നു <br> പാപകടങ്ങള്‍ പോക്കിടുവാന്‍ <br> കര്‍ത്താവിന്‍ മെയ് വിഭജിക്കും <br> വൈദികനെ വീക്ഷിച്ചിടുന്നു <br> (സീറോ മലബാര്‍ സഭയുടെ കുര്‍ബ്ബാന ക്രമത്തില്‍ നിന്ന്) വര്‍ഷങ്ങളായി വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുന്നതാണെങ്കിലും ശരിക്കും അര്‍ത്ഥം ഗ്രഹിക്കാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അന്നാണ്. ശ്രേഷ്ഠരായ മാലാഖമാര്‍പ്പോലും ബലിയര്‍പ്പിക്കുന്ന ഒരു വൈദികനെ ആദരവോടും ഭയഭക്തിയോടും നോക്കുന്നുവെങ്കില്‍ തീര്‍ച്ചയായും മാലാഖമാരെക്കാള്‍ ഉന്നതമായ സ്ഥാനം പുരോഹിതനാണ്. ഇപ്രകാരം സഭ പഠിപ്പിക്കുന്ന പല കാര്യങ്ങളും മനുഷ്യബുദ്ധി ഉപയോഗിച്ച് വ്യാഖ്യാനിച്ച് നമ്മെ വിശ്വാസത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ ശ്രമിക്കുന്നവരെ നാം ശ്രദ്ധിക്കേണ്ട ആവശ്യമില്ല. വിശുദ്ധയും വേദപാരംഗതയും വലിയ മിസ്റ്റിക്കുമായ വിശുദ്ധ അമ്മത്രേസ്യയുടെ ഒരു പുസ്തകത്തിലെ ഒരു വാക്ക് ഓരോ രചനയ്ക്കിരിക്കുമ്പോഴും ഓര്‍ക്കാറുണ്ട്. അതിപ്രകാരമാണ്: "ഞാന്‍ ഇത്രയൊക്കെ കാര്യങ്ങള്‍ എഴുതിയാലും ഇതിന് വിരുദ്ധമായി എന്തെങ്കിലും സഭ പഠിപ്പിച്ചാല്‍ നിങ്ങള്‍ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് സഭയുടെ പഠനത്തെ മുറുകെപ്പിടിക്കുക. #{red->none->b->You May Like: }# {{ വിശുദ്ധ കുര്‍ബാന സ്വീകരിച്ച ശേഷം മരണം വരിക്കുവോളം പ്രാര്‍ത്ഥനയില്‍ മുഴുകിയ ഒരു കുഞ്ഞ് മാലാഖ -> http://www.pravachakasabdam.com/index.php/site/news/1739 }} ഒരു യഥാര്‍ത്ഥ സഭാ സ്നേഹിക്കേ ഇപ്രകാരം എഴുതാന്‍ സാധിക്കൂ. ഏതെങ്കിലുമൊരു ധ്യാനം കൂടി കുറച്ചു ബൈബിളും പഠിച്ചു സഭയെയും വൈദികരെയും തള്ളിപ്പറയുന്നവര്‍ അമ്മത്രേസ്യയെ കണ്ടു പഠിക്കട്ടെ. സഭയെ 90 ശതമാനം വിശ്വസിക്കുന്നവരെ സഭ 100 ശതമാനം ഉയര്‍ത്തുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. സഭയോട് ചേര്‍ന്നുള്ള നമ്മുടെ എല്ലാം ശുശ്രൂഷകളിലും സഭയുടെ ആശീര്‍വ്വാദം, അനുഗ്രഹം നമുക്കുണ്ടാകും. സഭയോട് ചേര്‍ന്ന്‍ പോകുന്ന വ്യക്തിക്ക് പരിശുദ്ധ അമ്മയോടു ചേര്‍ന്നു പോകാതിരിക്കാനാവില്ല. മെത്രാനും വേദപാരംഗതനുമായ ജറുസലേമിലെ വി.സിറിളിന്‍റെ (315-386) പ്രധാനഗ്രന്ഥത്തില്‍ 24 ഉപദേശങ്ങളാണ്. വേദോപദേശ പ്രസംഗങ്ങള്‍, തെറ്റുകള്‍ പഠിപ്പിക്കുന്ന പള്ളികളില്‍ പോകുന്നതിനെ അദ്ദേഹം ഇങ്ങനെ കുറ്റപ്പെടുത്തിയിരിക്കുന്നു! എതെങ്കിലും അപരിചിതമായ ഒരു നഗരത്തില്‍ താമസിക്കുമ്പോള്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ചാല്‍ പോരാ. ദൈവസ്നേഹമില്ലാത്ത ശാഖകളും തങ്ങളുടെ ഗുഹകളെ പള്ളികളെന്നാണ് വിളിക്കുന്നത്. ആയതിനാല്‍ എവിടെയാണ് പള്ളിയെന്ന് ചോദിച്ച് തൃപ്തിയടയാതെ എവിടെയാണ് കത്തോലിക്കാ പള്ളിയെന്ന് ചോദിക്കണം. നമ്മുടെ എല്ലാവരുടെയും അമ്മയും നമ്മുടെ കര്‍ത്താവീശോമിശിഹായുടെ മണവാട്ടിയുമായ ആ പരിശുദ്ധ സഭയുടെ പേരതാണ് (അനുദിന വിശുദ്ധര്‍ മാര്‍ച്ച് 18). ശ്ലീഹന്മാരും നിവ്യരുമാണെന്നും <br> നില്‍ക്കുമടിസ്ഥാനത്തില്‍ <br> അവരിലുണര്‍ന്നൊരു ഭവനം നാം <br> മൂലക്കല്ലോ മിശിഹാതന്‍ <br> (സപ്രാ പ്രാര്‍ത്ഥനയില്‍ നിന്ന്‍) മിശിഹായില്‍ സ്ഥാപിതമായ സഭക്കേ നിലനില്‍പ്പുള്ളൂ. ആ സഭയോട് ചേര്‍ന്നു നിന്നാലേ നമുക്കും നിലനില്‍പ്പുള്ളൂ സത്യ സഭയോട് ചേര്‍ന്നു നിന്നവരെല്ലാം വിജയം വരിച്ചവരാണ്. രക്ത സാക്ഷികളാകാനും ധീരത കാണിച്ചവര്‍ നമുക്ക് മാതൃകയാണല്ലോ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟ <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23370" data-iframely-url="//iframely.net/q3GNwvA"></a></div></div><script async src="//iframely.net/embed.js"></script {{വിശുദ്ധ കുര്‍ബാന- സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരം - ഭാഗം I വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4312 }} {{വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കാൻ ഈശോയോട് സമയം ചോദിച്ചു വാങ്ങിയപ്പോൾ- ഭാഗം II വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4372 }} {{വിശുദ്ധ കുര്‍ബാനയില്‍ 'ആമ്മേന്‍' പറയുമ്പോള്‍...! ഭാഗം III വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4424 }} {{വിശുദ്ധ കുർബ്ബാന സ്വീകരിക്കുന്ന നാം എതിര്‍ സാക്ഷ്യം നല്‍കാറുണ്ടോ? - ഭാഗം IV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4479 }} {{ജീവിതത്തിന്റെ തിരക്കു വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നതിന് തടസ്സമാകുന്നുണ്ടോ? എങ്കില്‍...! - ഭാഗം V വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4527 }} {{നമ്മുടെ ജീവിതത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കു ഒന്നാം സ്ഥാനം കൊടുത്താല്‍...! - ഭാഗം VI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4586 }} {{വിശുദ്ധ കുര്‍ബാന സ്വീകരിച്ചാല്‍ ഞാനും ഈശോയാകില്ലേ? - ഭാഗം VII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4645 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുന്നവരെ അനുകരിക്കുന്നത് നല്ലതാണ്: പക്ഷേ....! - ഭാഗം VIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4690 }} {{വൈദികനോട് ചില പാപങ്ങള്‍ പറഞ്ഞാല്‍ അദ്ദേഹം എന്തു കരുതും...! - ഭാഗം IX വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4750 }} {{വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്താല്‍ ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാകില്ല? - ഭാഗം X വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4812 }} {{വിശുദ്ധ കുര്‍ബാനയുടെ വില മനസ്സിലാക്കിയവര്‍ ഒരിക്കലും ബലി മുടക്കുകയില്ല...! - ഭാഗം XI വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4879 }} {{ജീവിച്ചിരിക്കുമ്പോള്‍ വിശുദ്ധ ബലിയില്‍ പങ്കെടുത്താല്‍...! - ഭാഗം XII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/4942 }} {{ജീവിതത്തില്‍ ദൈവത്തിന് മഹത്വം നല്‍കാന്‍ തയാറാണോ? എങ്കില്‍......! - ഭാഗം XIII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://pravachakasabdam.com/index.php/site/news/4994 }} {{വിശുദ്ധ കുര്‍ബാനയിലെ യേശുവിനെ തിരിച്ചറിയുന്ന ക്രിസ്ത്യാനി, നീ എത്രയോ ഭാഗ്യവാന്‍..! - ഭാഗം XIV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5047 }} {{വിശുദ്ധ കുര്‍ബാനയുടെ അത്ഭുതശക്തി ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.......? - ഭാഗം XV വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5107 }} {{വിശുദ്ധ കുര്‍ബാനയ്ക്കു ഭിക്ഷക്കാരന്‍ വഴികാട്ടിയായപ്പോള്‍- XVIവായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/news/5286 }} {{ ദിവ്യകാരുണ്യത്തില്‍ നിന്ന് ലഭിക്കുന്ന അനുഗ്രഹങ്ങള്‍ എണ്ണിതിട്ടപ്പെടുത്തുക അസാധ്യം- ഭാഗം XVII വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> http://www.pravachakasabdam.com/index.php/site/news/5345 }}
Image: /content_image/Mirror/Mirror-2017-07-12-11:52:29.jpg
Keywords: വിശുദ്ധ കുര്‍ബാന