category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗോവയില്‍ സെമിത്തേരിയ്ക്കു നേരെ ആക്രമണം: നൂറിലധികം കുരിശുകള്‍ തകര്‍ത്തു
Contentപനജി: തെക്കൻ ഗോവയിലെ സെമിത്തേരിയിൽ കല്ലറകളോട് ചേര്‍ന്ന് സ്ഥാപിച്ചിരിന്ന നൂറിലധികം കുരിശുകളും ഫലകങ്ങളും അജ്ഞാത സംഘം തകർത്തു. ഇന്നലെ (ജൂലായ് പത്ത്) രാവിലെയാണ് സംഭവം. കുർക്കോറം ഗ്രാമത്തിലെ കാവൽ മാലാഖമാരുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ സെമിത്തേരിയ്ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. സി.സി.ടി.വി ക്യാമറ നശിപ്പിച്ചതിനു ശേഷമാണ് കല്ലറയിലെ കുരിശുകളും ഫലകങ്ങളും തകർത്തതെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ രൂപിന്ദർ കുമാർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മതമൈത്രിയ്ക്ക് ക്ഷതമേൽപ്പിക്കുന്ന പ്രവർത്തനങ്ങള്‍ക്കു തടയിടാന്‍ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ നിര്‍ദ്ദേശപ്രകാരം പോലീസിൽ പ്രത്യേക സ്ക്വാഡ് നേരത്തെ രൂപീകരിച്ചിരിന്നു. എങ്കിലും ക്രൈസ്തവ വസ്തുവകകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുകയാണ്. സംസ്ഥാനത്ത് ക്രൈസ്തവ വസ്തുവകകള്‍ക്ക് നേരെ നടക്കുന്ന അക്രമ പരമ്പരയിലെ നാലാമത്തെ സംഭവമാണിത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-11 10:50:00
Keywordsസെമിത്തേ
Created Date2017-07-11 11:49:54