Content | തിരുവനന്തപുരം: ഫാത്തിമാ ശതാബ്ദിയുടെ ഭാഗമായി ഫാത്തിമമാതാവിന്റെ തിരുസ്വരൂപം കേരളത്തിലാകെ കൊണ്ടുവരുന്നതിനു ഒരുക്കമായുള്ള ഏകദിന ഒരുക്ക പ്രാർത്ഥന നാളെ രാവിലെ 11 മുതൽ പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ നടക്കും. കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ ചെയർമാൻ ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ് തിരുമേനി സംബന്ധിക്കും.
ഉച്ചകഴിഞ്ഞു 2.30 മുതൽ സന്പൂർണ ജപമാലയും തുടർന്ന് ദിവ്യകാരുണ്യ ആരാധനയും നടക്കും. കാത്തലിക് കരിസ്മാറ്റിക് തിരുവനന്തപുരം മേഖല സർവിസാ ടീമിന്റെയും അനന്തപുരി റോസറി ഫെലോഷിപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഏകദിന പ്രാർത്ഥന സംഘടിപ്പിക്കുന്നതെന്നു റോസറി ഫെലോഷിപ്പ് കോ ഓർഡിനേറ്റർ സി.ഡേവിഡ് പറഞ്ഞു.
|