Contents

Displaying 5111-5120 of 25107 results.
Content: 5405
Category: 6
Sub Category:
Heading: അപ്പം നല്‍കുന്നവനെ ഒഴിവാക്കി, അപ്പം കൊണ്ടു മാത്രം ജീവിക്കാന്‍ മനുഷ്യന്‍ ശ്രമിക്കുമ്പോള്‍...!
Content: "അവന്‍ പ്രതിവചിച്ചു: മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ നാവില്‍ നിന്നു പുറപ്പെടുന്ന ഓരോ വാക്കുകൊണ്ടുമാണു ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു" (മത്താ 4: 4). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 27}# <br> അന്നന്നുവേണ്ട 'അപ്പം' മനുഷ്യനു അത്യാവശ്യമാണെന്ന് അറിയുന്ന ദൈവം അതു പ്രദാനം ചെയ്യുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുവാണ്. തന്നെ ശ്രവിക്കുവാന്‍ എത്തിച്ചേര്‍ന്ന ജനങ്ങളുടെ ഭൌതീകമായ വിശപ്പിന്റെ നേരെ യേശു കണ്ണടുക്കുന്നില്ല. അവര്‍ ആവശ്യപ്പെടാതെ തന്നെ അവര്‍ക്ക് അപ്പം നല്‍കുന്ന യേശുവിനെയാണ് സുവിശേഷത്തില്‍ നാം കാണുന്നത്. തന്റെ ശിഷ്യന്മാരെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ചപ്പോള്‍ ഈ അപ്പത്തിന്റെ കാര്യവും ഉള്‍പ്പെടുത്തുവാന്‍ അവിടുന്ന് മറന്നില്ല. ഇപ്രകാരം 'അന്നന്നുവേണ്ട ആഹാരം' എന്നും ലഭിക്കുന്നവരില്‍ ഒരു വിഭാഗം മനുഷ്യര്‍, അപ്പം നല്‍കുന്നവനെ ഒഴിവാക്കി അപ്പം കൊണ്ട് മാത്രം ജീവിക്കാം എന്നു വ്യാമോഹിക്കുന്നു. മനുഷ്യന്‍ അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതു എന്നു ജീവദാതാവും പരിപാലകനുമായ ദൈവം തന്നെ പറയുമ്പോള്‍ മനുഷ്യജീവിതത്തിന് ആവശ്യമായ ഒരു ആത്മീയ വിശപ്പ് മനുഷ്യന്നുണ്ടെന്ന് അവിടുന്ന് വ്യക്തമാക്കുന്നു. പിതാവായ ദൈവം അവിടുത്തെ മക്കളായ മനുഷ്യര്‍ക്ക് നല്കിയിരിക്കുന്ന ഈ ആത്മീയ വിശപ്പാണ് ദൈവത്തെ അന്വേഷിക്കുവാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. ഈ വിശപ്പ് കൂടുതലായി അനുഭവിക്കുന്ന ആത്മാവില്‍ ദരിദ്രരായ മനുഷ്യരെ ഭാഗ്യവാന്‍മാര്‍ എന്നാണ് യേശു വിശേഷിപ്പിക്കുന്നത്. ഇന്ന്‍ അനേകം മനുഷ്യര്‍ ഈ വിശപ്പ് തിരിച്ചറിയാന്‍ കഴിയാതെ ഭൌതികമായ അപ്പത്തിന്റെ കാര്യത്തില്‍ മാത്രം ശ്രദ്ധിച്ച്കൊണ്ട് ഭൂമിയില്‍ ജീവിക്കുന്നു. ഈ ഭൂമിയിലെ ജീവിതം തിന്നാനും കുടിക്കുവാനും ശരീരത്തിന്റെ സുഖങ്ങള്‍ ആസ്വദിക്കുവാനും വേണ്ടി മാത്രമുള്ളതാണ് എന്നു തെറ്റിദ്ധരിച്ച് കൊണ്ട് അപ്പം നല്‍കുന്നവനെ ഒഴിവാക്കി ചില മനുഷ്യര്‍ അപ്പത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് ജീവിക്കുന്നു. മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യനായി തീരുന്നത് ശരീരവും ആത്മാവും ദൃഢമായി ഐക്യപ്പെട്ടിരിക്കുമ്പോഴാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥനയില്‍ 'അന്നന്ന്‍ വേണ്ട ആഹാരം' എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത് സമ്പൂര്‍ണ്ണ മനുഷ്യനുള്ള ആഹാരം ആത്മാവിനും ശരീരത്തിനുമുള്ള ആഹാരം എന്നാണ്. ഇന്ന്‍ ലോകത്തില്‍ അനേകം മനുഷ്യര്‍ മനുഷ്യനെ വെറും ശരീരം മാത്രമായി കാണുകയും ശരീരത്തിന്റെ വിശപ്പില്‍ മാത്രം ശ്രദ്ധിക്കുകയും ചെയ്യുന്നത് കൊണ്ടാണ് പരിപാവനമായിരിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങള്‍ പോലും കേവലം ലൈംഗീകതയായി തരം താഴ്ത്തപ്പെടുന്നത്. സ്ത്രീ പുരുഷ സ്നേഹം ഒരു ഉത്പന്നമായി കണക്കാക്കപ്പെടുന്നു. വാങ്ങുകയും വില്‍ക്കുകയും ചെയ്യാവുന്ന വെറുമൊരു വസ്തു. മറ്റൊരുവിധത്തില്‍ മനുഷ്യന്‍ തന്നെ വസ്തുവായി മാറുന്നു. ഇക്കാരണത്താല്‍ ഒരു മനുഷ്യന്റെ അന്തസ്സ് എന്നത് അവന് സമൂഹം നല്‍കുന്ന വിലയെ ആശ്രയിച്ചല്ല, പിന്നെയോ അവന്‍ എത്രമാത്രം ദൈവത്തോട് ചേര്‍ന്നിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. ആത്മാവിന്റെ വിശപ്പ് തിരിച്ചറിയുകയും ആ വിശപ്പടക്കാന്‍ തീവ്രമായി ആഗ്രഹിക്കുകയും ചെയ്യുന്ന ആത്മാവില്‍ ദരിദ്രരായ മനുഷ്യരെ മാത്രമേ ഭാഗ്യവാന്മാര്‍ എന്നു വിളിക്കാന്‍ സാധിക്കൂ. അല്ലാതെ ഈ 'ലോകം' ഭാഗ്യവാന്മാര്‍ എന്നു വിളിക്കുന്നവരുടെ സൗഭാഗ്യങ്ങൾ ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന ചില്ലുകൊട്ടാരങ്ങള്‍ മാത്രം. #{red->n->b->വിചിന്തനം}# <br> അന്നന്നു ലഭിക്കുന്ന അപ്പം മതിയാവോളം ഭക്ഷിച്ചു കൊണ്ട് ദൈവത്തെ മറന്ന്‍ ജീവിക്കുന്ന അനേകം മനുഷ്യരെ നമ്മുടെ ചുറ്റും കാണുവാന്‍ സാധിയ്ക്കും. താന്‍ അനുഭവിക്കുന്ന സുഖങ്ങളും സൗഭാഗ്യങ്ങളും സ്വന്തം കഴിവുകൊണ്ട് നേടിയതാണെന്ന്‍ അഹങ്കരിച്ച് കൊണ്ട് അവര്‍ ദൈവത്തെ തള്ളിപറയുന്നു. എങ്കിലും ദുഷ്ട്ടരുടെയും ശിഷ്ട്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിന്‍മാന്‍മാരുടെയും നീതിരഹിതരുടെയും മേല്‍ മഴപെയ്യിക്കുകയും ചെയ്യുന്ന ദൈവം എല്ലാവരോടും വീണ്ടും കരുണ കാണിക്കുന്നു. ദൈവത്തെ തേടുവാന്‍ അവിടുന്ന് മനുഷ്യനു നല്‍കിയിരിക്കുന്ന ആത്മാവിന്റെ വിശപ്പ് എല്ലാ മനുഷ്യരും തിരിച്ചറിയുവാനും, ആ വിശപ്പടക്കുന്ന നിത്യജീവന്റെ വചസ്സുകള്‍ തേടി ലോകം മുഴുവന്‍ യേശുക്രിസ്തുവിലേക്ക് അണയുവാനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-12-14:04:09.jpg
Keywords: യേശു, ക്രിസ്തു
Content: 5406
Category: 18
Sub Category:
Heading: ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണത്തെ അപലപിച്ചു കര്‍ദിനാള്‍ ആലഞ്ചേരി
Content: കൊ​ച്ചി: ബ​ത്തേ​രി ഡോ​ൺ ബോ​സ്കോ കോളേജി​ല്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആ​ക്ര​മ​ണ​ത്തെ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി അപലപിച്ചു. ക​ലാ​ല​യ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ലായെന്നും സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണമെന്ന്‍ കര്‍ദിനാള്‍ പറഞ്ഞു. ക്യാമ്പ​സ് രാ​ഷ്‌​ട്രീ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന പേ​രി​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​യു​ടെ പി​ന്തു​ണ​യോ​ടെ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യും ക​ലാ​ല​യ​ത്തി​നു വ​ൻ നാ​ശ​ന​ഷ്ടം വ​രു​ത്തു​ക​യും ചെ​യ്തു. സ​ർ​ക്കാ​ർ ഈ ​വി​ഷ​യം ഗൗ​ര​വ​ത്തോ​ടെ പ​രി​ഗ​ണി​ക്ക​ണം. അ​ക്ര​മി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണം. ക​ലാ​ല​യ​ങ്ങ​ൾ അ​ടി​ച്ചു​ത​ക​ർ​ക്കു​ന്ന​ത് ഒ​രു ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​നും ചേ​ർ​ന്ന​ത​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​യാ​ണ് സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​ത്. കര്‍ദിനാള്‍ പറഞ്ഞു. 45 മിനിറ്റ് നീണ്ടു നിന്ന ആക്രമണത്തില്‍ കോളജിലെ 179 ജനാലപ്പാളികൾ, 10 കംപ്യൂട്ടറുകൾ, രണ്ട് സിസി ക്യാമറകളും അനുബന്ധ ഉപകരണങ്ങളും, ബയോമെട്രിക് പഞ്ചിങ് മെഷീൻ, 12 സ്വിച്ച് ബോർഡുകൾ, ആറു വലിയ നോട്ടീസ് ബോർഡുകൾ, നിരവധി കസേരകളും മേശകളും, പ്രിൻസിപ്പലിന്റെ ഓഫിസ്, വാട്ടര് ടാപ്പുകൾ, ടോയ് ലെറ്റ് വാഷ് ബെയ്സുകൾ, സർട്ടിഫിക്കറ്റുകൾ എന്നിവയെല്ലാം തകർത്തു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.
Image: /content_image/India/India-2017-07-13-04:08:43.jpg
Keywords: ആക്രമണം
Content: 5407
Category: 18
Sub Category:
Heading: നേഴ്സുമാര്‍ക്ക് ന്യായമായ വേതനം ഉറപ്പ് വരുത്തണം: സീറോ മലബാര്‍ മാതൃവേദി
Content: മൂ​​​വാ​​​റ്റു​​​പു​​​ഴ: നേഴ്സു​​​മാ​​​രു​​​ടെ അവസ്ഥ മനസ്സിലാക്കി അ​​​വ​​​ർ​​​ക്ക് ന്യാ​​​യ​​​മാ​​​യ ശ​​​മ്പളം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ മാ​​​തൃ​​​വേ​​​ദി സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ല​​​ക്ഷ​​​ങ്ങ​​​ൾ ചെ​​​ല​​​വ​​​ഴി​​​ച്ച് പ​​​ഠ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തി​​​നു​​ശേ​​​ഷം ബാ​​​ങ്കി​​​ലെ ക​​​ടം പോ​​​ലും അ​​​ട​​​ച്ചു തീ​​​ർ​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യാ​​​ണ് നി​​​ല​​​വി​​​ലു​​​ള്ളതെന്നും ഇതിന് പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു. ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലെ ന​​​ഴ്സു​​​മാ​​​രു​​​ടെ വേ​​​ത​​​നം പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ മു​​​ൻ​​​കൈ​​​യെ​​​ടു​​​ത്ത കെ​​​സി​​​ബി​​​സി​​​യെ മാ​​​തൃ​​​വേ​​​ദി അ​​​ഭി​​​ന​​​ന്ദി​​​ച്ചു. പ​​​നി​​​ബാ​​​ധി​​​ച്ച് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ മ​​​ര​​​ണ​​​മ​​​ട​​​യു​​​ന്ന സ​​​മ​​​യ​​​ത്ത് സ​​​മ​​​രം അ​​​വ​​​സാ​​​നി​​​പ്പി​​​ച്ച് സേ​​​വ​​​ന സ​​​ന്ന​​​ദ്ധ​​​രാ​​​കേ​​​ണ്ട​​​ത് ന​​​ഴ്സു​​​മാ​​​രു​​​ടെ ധാ​​​ർ​​​മി​​​ക ഉ​​​ത്ത​​​വാ​​​ദി​​​ത്വ​​​മാ​​​ണെ​​​ന്നു മാ​​​തൃ​​​വേ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യോ​​​ഗ​​​ത്തി​​​ൽ മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ ന​​​മ്പ്യാപ​​​റ​​​ന്പി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹിച്ചു. ദേ​​​ശീ​​​യ ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ. ഡോ. ​​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, റാ​​​ണി തോ​​​മ​​​സ് പാ​​​ലാ​​​ട്ടി, ജി​​​ജി ജേ​​​ക്ക​​​ബ് പു​​​ളി​​​യം​​​കു​​​ന്നേ​​​ൽ, മേ​​​രി സെ​​​ബാ​​​സ്റ്റ്യ​​​ൻ കു​​​രി​​​വേ​​​ലി​​​ൽ, സി​​​സി​​​ലി ബേ​​​ബി പു​​​ഷ്പ​​​കു​​​ന്നേ​​​ൽ, ഷൈ​​​നി സ​​​ജി പീ​​​ടി​​​ക​​​പ​​​റ​​​ന്പി​​​ൽ, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ ഞ​​​ര​​​ള​​​ക്കാ​​​ട്ട് എന്നിവര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Image: /content_image/India/India-2017-07-13-04:56:13.jpg
Keywords: നേഴ്
Content: 5408
Category: 1
Sub Category:
Heading: മതചിഹ്നങ്ങളും വചനങ്ങളും ദുരുപയോഗം ചെയ്യല്‍: അന്വേഷണത്തിന് നിര്‍ദേശം
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ശു​​​ദ്ധ​​​ഗ്ര​​​ന്ഥ​​​ങ്ങ​​​ളി​​​ലെ വ​​​ച​​​ന​​​ങ്ങ​​​ളും മതചിഹ്നങ്ങളും ആ​​​ലേ​​​ഖ​​​നം ചെ​​​യ്ത പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി വി​​​ൽ​​​ക്കു​​​ന്നു​​​വെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ നടപടിയെടുത്തു. ഇതിന്റെ ഭാഗമായി സൈ​​​ബ​​​ർ ക്രൈം ​​​സെ​​​ല്ലി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഉ​​​യ​​​ർ​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ക​​​മ്മീ​​​ഷ​​​ൻ ഡി​​​ജി​​​പി​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. "കെ​​​യ്ഫ്പ്ര​​​സ്’ ഐ​​​റ്റ​​​മാ​​​യാ​​​ണ് പാ​​​ദ​​​ര​​​ക്ഷ​​​ക​​​ൾ വി​​​ൽ​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​ണി​​​ച്ചു. യു​​​എ​​​സ് ഡോ​​​ള​​​റി​​​ലാ​​​ണ് വി​​​ല രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​നു​​പി​​​ന്നി​​​ൽ അ​​​ന്താരാഷ്‌ട്ര ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ന്നി​​​ട്ടു​​​ണ്ടോ എ​​​ന്ന കാ​​​ര്യ​​​വും അ​​​ന്വേ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പാ​​​ദ​​​ര​​​ക്ഷ​​​ക​​​ളി​​​ൽ ദൈ​​​വ​​​ങ്ങ​​​ളു​​​ടെ ചി​​​ത്ര​​​ങ്ങ​​​ളും ദൈ​​​വ​​​സൂ​​​ക്ത​​​ങ്ങ​​​ളും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ത്തെ സ​​​മാ​​​ധാ​​​ന​​​വും സാ​​​ഹോ​​​ദ​​​ര്യ​​​വും ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്ന് സം​​​ശ​​​യി​​​ക്കു​​​ന്ന​​​താ​​​യി ക​​​മ്മീ​​​ഷ​​​ൻ നി​​​രീ​​​ക്ഷി​​​ച്ചു. സം​​​ഭ​​​വം ഗു​​​രു​​​ത​​​ര​​​മാ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​പരമാ​​​യ അ​​​വ​​​കാ​​​ശ​​​ങ്ങ​​​ൾ സം​​​ര​​​ക്ഷി​​​ക്കാ​​​ൻ എ​​​ല്ലാ​​​വ​​​ർ​​​ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ടെന്നും ​​​ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​ഞ്ഞു. ബം​​​ഗ​​​ളൂ​​​രു ആ​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഒ​​​രു ബ​​​ഹു​​​രാ​​​ഷ്‌​​ട്ര ക​​​മ്പ​​​നി​​​യാ​​​ണ് വി​​​പ​​​ണ​​​ന​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.
Image: /content_image/News/News-2017-07-13-05:14:21.jpg
Keywords: ചെരി
Content: 5409
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ് 12ന്
Content: പാലാ: കേ​ര​ള സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ ക​ൺ​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 12ന് കോ​ട്ട​യ​ത്ത് വച്ചുന​ട​ക്കും. അന്നേ ദിവസം രാ​വി​ലെ 9.30ന് ​കോ​ട്ട​യം ശാ​സ്ത്രി റോ​ഡി​ലു​ള്ള പ​ബ്ലി​ക് ലൈ​ബ്ര​റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ (കെ​പി​എ​സ് മേ​നോ​ൻ​ഹാ​ൾ) ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ ക്രൈ​സ്ത​വ സ​ഭാ​മേ​ല​ധ്യ​ക്ഷ​ന്മാ​ർ സം​ബ​ന്ധി​ക്കും. സംസ്ഥാനത്തെ ക്രൈ​സ്ത​വ ന്യൂ​ന​പ​ക്ഷ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​വാ​നും അ​തോ​ടൊ​പ്പം ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​യും നി​യ​മ​ങ്ങ​ളെ​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും​കു​റി​ച്ച് വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കു​വാനുമാ​ണ് ക​ൺ​വ​ൻ​ഷ​ൻ വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പി.​കെ. ഹ​നീ​ഫ സം​സ്ഥാ​ന ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​നെ​ക്കു​റി​ച്ചു ക്ലാസെടുക്കും. ന്യൂ​ന​പ​ക്ഷ ആ​ക്ടി​നെ​ക്കു​റി​ച്ചും ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഷെ​വ. അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ൻ ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ​യും ക്ഷേ​മ​പ​ദ്ധ​തി​ക​ളെ​യും കു​റി​ച്ചു വിഷയാവതരണം നടത്തും. തു​ട​ർ​ന്ന് ന്യ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മു​ഖാ​മു​ഖം പ​രി​പാ​ടി​ക്കു മെം​ബ​ർ​മാ​രാ​യ അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ്, അ​ഡ്വ. മു​ഹ​മ്മ​ദ് ഫൈ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. കേ​ര​ള​ത്തി​ലെ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ലെ പ്ര​തി​നി​ധി​ക​ളെ കൂ​ടാ​തെ വി​വി​ധ ക്രൈ​സ്ത​വ സ​മു​ദാ​യ സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ൾ, സ​ന്യാ​സ സ​ന്യാ​സി​നി​സ​ഭ​ക​ൾ, വി​ദ്യാ​ഭ്യാ​സ ആ​രോ​ഗ്യ ആ​തു​ര​ശു​ശ്രൂ​ഷാ സ്ഥാ​പ​ന​ങ്ങ​ൾ, യു​വ​ജ​ന വ​നി​താ പ്ര​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും ക​ൺ​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന പ്ര​തി​നി​ധി​കള്‍ ജൂ​ലൈ 31-നു ​മു​ന്പ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ മെം​ബ​ർ അ​ഡ്വ. ബി​ന്ദു എം. ​തോ​മ​സ് പ​ക്ക​ൽ (മൊ​ബൈ​ൽ 8547380149, ഇ-​മെ​യി​ൽ: memberminoritycommission@gmail.com) പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യണം.
Image: /content_image/India/India-2017-07-13-05:28:58.jpg
Keywords: ന്യൂനപക്ഷ
Content: 5410
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ ഇനിയും വൈകും
Content: ലണ്ടൻ: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഫാ. മാർട്ടിൻ സേവ്യർ വാഴച്ചിറ സിഎംഐയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടികൾ ഇനിയും വൈകുമെന്നു വ്യക്തമായി. അന്വേഷണം പുരോഗമിക്കുകയാണെന്നും അടുത്തയാഴ്ചയോടെ മാത്രമേ നടപടികൾ പൂർത്തിയാകാൻ സാധ്യതയുള്ളൂയെന്നുമാണ് ഇന്നലെ സിഐഡി ഓഫിസർ, മൃതദേഹം ഏറ്റുവാങ്ങാന്‍ സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കലിനെ അറിയിച്ചത്. മൃതദേഹത്തിൽനിന്നും ശേഖരിച്ച കോശ സാമ്പിളുകളുകളുടെ പരിശോധനകൾ പൂർത്തിയാക്കി മരണകാരണം കണ്ടെത്തിയിട്ടുണ്ടെങ്കിലും ഒട്ടേറെ ദുരൂഹതകൾ ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് അന്വേഷണം നീളുന്നതും മൃതദേഹം വിട്ടുകിട്ടാൻ വൈകുന്നതും. അന്വേഷണം പൂർത്തിയാകാതെ മൃതദേഹം ബന്ധുക്കൾക്കു വിട്ടുനൽകാനാകില്ലെന്നു ഫിസ്കൽ ഓഫിസർ ഡിക്ടക്റ്റീവിനു നിർദേശം നൽകിയിട്ടുണ്ട്. അതേ സമയം ഫാ. മാർട്ടിന്റെ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. മൊബൈൽ കോൾലിസ്റ്റ് പരിശോധിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് വിട്ടുകിട്ടാനുള്ള എല്ലാ നടപടികളും ഇന്ത്യൻ ഹൈകമ്മീഷൻ സ്വീകരിച്ചിട്ടുണ്ട്. എന്നിരിന്നാലും പോലീസ് അന്വേഷണം തുടരുന്നതിനാൽ നടപടികളില്‍ സമ്മര്‍ദ്ധം ചെലുത്താന്‍ ഹൈകമ്മീഷനു പരിമിതികളുണ്ടെന്നാണ് വിവരം.
Image: /content_image/TitleNews/TitleNews-2017-07-13-05:56:25.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5411
Category: 1
Sub Category:
Heading: ട്രംപ്‌ ഭരണത്തിന്‍ കീഴില്‍ അമേരിക്കയിലേക്കുള്ള ക്രൈസ്തവ അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: വാഷിംഗ്ടണ്‍: ട്രംപ്‌ ഭരണകൂടം അധികാരത്തിലേറി അഞ്ച് മാസങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ അമേരിക്കയില്‍ പ്രവേശിക്കപ്പെട്ട അഭയാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ക്രിസ്ത്യാനികള്‍. യു.എസ് സ്റ്റേറ്റ് റെഫൂജി ഡിപ്പാര്‍ട്ട്മെന്റിന്റെ പക്കലുള്ള കണക്കുകള്‍ വിശകലനം ചെയ്തുകൊണ്ട് കഴിഞ്ഞ ദിവസം പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ഭരണത്തിന്റെ അവസാന സാമ്പത്തിക വര്‍ഷത്തില്‍ അമേരിക്കയില്‍ പ്രവേശിച്ചവരില്‍ ഭൂരിഭാഗവും ഇസ്ലാം മത വിഭാഗത്തില്‍പ്പെട്ടവരായിരുന്നു. പ്യൂ റിസര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ ദിനം മുതല്‍ ജൂണ്‍ 30 വരെ അമേരിക്കയില്‍ പ്രവേശിച്ചവരില്‍ പകുതിയോളം പേര്‍ ക്രിസ്ത്യാനികളാണ്. അതേ സമയം ഇസ്ലാം മതവിശ്വാസികളുടെ എണ്ണം 38 ശതമാനത്തോളം ഉണ്ടെന്നതും ശ്രദ്ധേയമാണ്. 2017 ജനുവരി 1 മുതല്‍ ജൂണ്‍ 30 വരെ അമേരിക്കയിലേക്ക് പ്രവേശനം ലഭിച്ച അഭയാര്‍ത്ഥികളില്‍ 9,598 പേര്‍ ക്രിസ്ത്യാനികളാണ്. 7,250 പേര്‍ മുസ്ലീംകളും, ഏതാണ്ട് 11 ശതമാനത്തോളം പേര്‍ മറ്റ് മതങ്ങളില്‍പ്പെടുന്നവരാണ്. യാതൊരു മതവുമായി ബന്ധമില്ലാത്ത 1 ശതമാനം ആളുകളും കുടിയേറിയിട്ടുണ്ട്. മാസാടിസ്ഥാനത്തിലുള്ള പ്യൂ റിസര്‍ച്ച് സെന്‍ററിന്റെ വിശകലന പ്രകാരം 2017 ഫെബ്രുവരിയില്‍ 50 ശതമാനത്തോളമായിരുന്ന മുസ്ലീംകളുടെ എണ്ണം ജൂണ്‍ ആയപ്പോഴേക്കും 31 ശതമാനമായി കുറഞ്ഞു. 2016-ല്‍ ഒബാമ ഭരണത്തിന്‍ കീഴിലാണ് ഏറ്റവും അധികം മുസ്ലീംകള്‍ അമേരിക്കയിലെത്തിയത്. 38,901 ഇസ്ലാം മത വിശ്വാസികളാണ് കഴിഞ്ഞ വര്‍ഷം അമേരിക്കയിലേക്ക് കുടിയേറിയത്. ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ (ഇറാന്‍, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാന്‍, സിറിയ, യെമന്‍) നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് ജനുവരി 27-ന് ട്രംപ്‌ പുറപ്പെടുവിച്ച ഉത്തരവാണ് നിലവിലെ ഏറ്റകുറച്ചിലിന് പ്രധാനകാരണമായി ചൂണ്ടിക്കാണിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-13-07:22:43.jpg
Keywords: അമേരിക്ക, ട്രംപ്
Content: 5412
Category: 1
Sub Category:
Heading: മാൾട്ടയിലും സ്വവർഗ്ഗ വിവാഹത്തിനു അനുമതി: പ്രതിഷേധവുമായി കത്തോലിക്ക സഭ
Content: വല്ലെറ്റ: കത്തോലിക്കാ ഭൂരിപക്ഷമുള്ള രാജ്യമായ മാൾട്ടയിൽ സ്വവർഗ്ഗ വിവാഹത്തിന് നിയമാനുമതി നല്കി. ജൂലൈ 12 ന് നടന്ന പാർലമെന്റ് സമ്മേളനത്തിൽ ആണ് ദാമ്പത്യ ബന്ധത്തിന്റെ പവിത്രതെയെ മാനിക്കാത്ത നടപടി സ്വീകരിച്ചിരിക്കുന്നത്. സമ്മേളനത്തില്‍ വിവാഹ ഉടമ്പടിയിലെ ഭാര്യ - ഭർത്താവ് എന്ന പദങ്ങളെ ജീവിത പങ്കാളി എന്ന് പരിഷ്കരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. യൂറോപ്യൻ രാജ്യങ്ങളുടെ ചുവടുപിടിച്ചാണ് മാൾട്ടയിലെയും പുതിയ നിയമ ഭേദഗതി വന്നിരിക്കുന്നത്. കത്തോലിക്കാ സഭയുടെ എതിർപ്പിനെ മറികടന്നാണ് ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും പിന്തുണയോടെയുള്ള പുതിയ നീക്കം. വിവാഹമെന്ന ഉടമ്പടിയെ ആധുനികവത്കരിച്ച് പൗരന്മാർക്ക് ദാമ്പത്യം സ്വമേധയാ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ് പുതിയ നിയമമെന്ന് മന്ത്രി ഹെലന ഡാല്ലി പറഞ്ഞു. #{red->none->b->Must Read: ‍}# {{സ്വവര്‍ഗ്ഗാനുരാഗിയില്‍ നിന്ന് യേശുവിലേക്ക് -> http://www.pravachakasabdam.com/index.php/site/news/1005 }} 2011 വരെ വിവാഹമോചനത്തിനു നിയമസാധുത നല്‍കാതെയിരിന്ന രാജ്യമായിരിന്നു മാള്‍ട്ട. വിവാഹ ബന്ധത്തിന്റെ വിശുദ്ധിയെ ഇല്ലായ്മ ചെയ്തു കൊണ്ട് സ്വവർഗ്ഗ വിവാഹത്തിന് അനുമതി നല്കുന്ന നിയമത്തെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലന വിമർശിച്ചു. സര്‍ക്കാര്‍ ഏതുരീതിയില്‍ വിവാഹത്തെ നിര്‍വചിച്ചാലും വിവാഹം എന്നത് സ്ത്രീയും പുരുഷനും തമ്മില്‍ മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റ് നടപടിക്കെതിരെ രൂപതാധ്യക്ഷന്‍മാരും വിവിധ കത്തോലിക്ക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അതേ സമയം നപടിയെ ന്യായീകരിച്ച് കൊണ്ട് മാൾട്ട പ്രധാനമന്ത്രി ജോസഫ് മസ്കറ്റ് രംഗത്തെത്തി. വിവാഹത്തിന് വർഗ്ഗത്തെ അടിസ്ഥാനമാക്കി വേർതിരിവില്ലെന്നും അതിനാൽ 'ജീവിത പങ്കാളി' എന്ന സംജ്ഞയ ഉൾപ്പെടുത്തി വിവാഹ ഉടമ്പടിയെ നവീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. #{red->none->b->You May Like: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> http://www.pravachakasabdam.com/index.php/site/news/1849 }} പുതിയ നിയമദേദഗതി പ്രകാരം വൈദ്യസഹായത്തോടെ സ്വവർഗ്ഗ ദമ്പതികൾക്കുണ്ടാകുന്ന മക്കൾക്ക് അപ്പൻ, അമ്മ എന്നീ പദങ്ങൾക്ക് പകരം രക്ഷിതാക്കൾ എന്ന് സാധാരണയായി ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. യൂറോപ്യൻ ഭൂഖണ്ഡങ്ങളിലെ പന്ത്രണ്ടിലധികം രാജ്യങ്ങളാണ് ഇതിനോടകം സ്വവർഗ്ഗ വിവാഹത്തിന് നിയമാനുമതി നല്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കിയത്.
Image: /content_image/TitleNews/TitleNews-2017-07-13-08:55:56.jpg
Keywords: സ്വവര്‍ഗ്ഗ
Content: 5413
Category: 1
Sub Category:
Heading: മതബോധനം തൊഴിലല്ല, ക്രിസ്തുവിന്റെ പ്രബോധനം സകലരെയും അറിയിക്കുവാനുള്ള തീക്ഷ്ണത: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: മതബോധനം തൊഴിലല്ലായെന്നും ക്രിസ്തുവിലുള്ള വിശ്വാസവും, അവിടുത്തെ പ്രബോധനങ്ങളും സകലരോടും അറിയിക്കാനുള്ള അതിയായ തീക്ഷ്ണതയാണെന്നും ഫ്രാന്‍സിസ് പാപ്പ. അര്‍ജന്‍റീനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ദേശീയ മെത്രാന്‍ സമിതിയും സംയുക്തമായി നടത്തുന്ന രാജ്യാന്തര മതബോധന സംഗമത്തിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. ക്രിസ്തുവില്‍നിന്നും അവിടുത്തെ സുവിശേഷത്തില്‍നിന്നും തനിക്ക് ലഭിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും, അതിനായി ജീവിതം സമര്‍പ്പിക്കുന്നതുമാണ് മതബോധനം. നമ്മുക്ക് ദാനവും സമ്മാനവുമായി ലഭിച്ച വിശ്വാസം വിശ്വസ്തതയോടെ പങ്കുവയ്ക്കുകയാണ് മതബോധനത്തിലൂടെ ചെയ്യുന്നത്. മതബോധകരുടെ വാക്കുകളും പ്രവൃത്തിയും സദാ ക്രിസ്തുശിഷ്യന് ഇണങ്ങുന്നതായിരിക്കണം. മതബോധനം വിശ്വാസവളര്‍ച്ചയുടെയും സമഗ്രതയുടെയും ഒരു പ്രക്രിയയാണ്. ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിവിധ സാധ്യതകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മനുഷ്യജീവിതങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കാന്‍ കഴിയുന്ന വിശ്വാസപ്രചാരണത്തിന് നവവും ഉചിതവുമായ സാദ്ധ്യതകളും ഉപാധികളും ഉപയോഗപ്പെടുത്തേണ്ടതാണ്. ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും അവരോടു പറയാനും അവിടുന്ന് ഉപയോഗിച്ച ഉപമകള്‍ ഇന്നും ഏറെ പ്രസക്തമാണ്. ദൈവത്തിന് മാറ്റമില്ല. എന്നാല്‍ അവിടുന്ന് സകലത്തിനെയും മാറ്റുകയും മാറ്റിമറിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. അതായിരുന്നു ക്രിസ്തുവിന്‍റെ മതബോധന രീതി. സകലത്തിനെയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രേഷിതരും ശിഷ്യരുമാകാം എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്. ദേശീയ മെത്രാന്‍ സമിതിയുടെ മതബോധന കമ്മീഷന്‍ പ്രസിഡന്‍റും റെസിസ്റ്റാന്‍സ് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റോമോണ്‍ ആല്‍ഫ്രഡോ ദൂസിനാണ് പാപ്പാ സന്ദേശം അയച്ചത്. ജൂലൈ 11നു ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും.
Image: /content_image/TitleNews/TitleNews-2017-07-13-10:52:28.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5414
Category: 6
Sub Category:
Heading: "ഇവനാണോ ക്രിസ്തു?" ചരിത്രത്തിലുടനീളം ഈ ചോദ്യം മുഴങ്ങികൊണ്ടിരിക്കുന്നു
Content: "ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ അവനില്‍ വിശ്വസിച്ചു. അവര്‍ ചോദിച്ചു: ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?" (യോഹ 7: 31). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 28}# <br> "സ്വയം രക്ഷിക്കാന്‍ കഴിവില്ലാതെ കുരിശില്‍ മരണം ഏറ്റുവാങ്ങിയ ഒരുവന് എങ്ങനെ ലോകത്തെ മുഴുവന്‍ രക്ഷിക്കാന്‍ കഴിയും..?". ക്രിസ്തുവിനെ കുറിച്ചുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ ചിലര്‍ ചോദിക്കുന്ന ചോദ്യമാണിത്. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് യേശുവിന്റെ മരണസമയത്ത് "ഏലി, ഏലി, ല്മാ സബക്ഥാനി!" എന്നു നിലവിളിച്ചപ്പോള്‍ അടുത്തുനിന്നിരുന്നവരില്‍ ചിലര്‍ അവന്‍ സഹായത്തിനുവേണ്ടി നിലവിളിക്കുകയാണ് എന്നു പോലും തെറ്റിദ്ധരിച്ചു. സൃഷ്ട്ടാവായ ദൈവത്തിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും കേവലം സൃഷ്ട്ടി മാത്രമായ മനുഷ്യനു പൂര്‍ണ്ണമായി മനസ്സിലാക്കുക സാധ്യമല്ല. അതുകൊണ്ട് ലോകരക്ഷകനും ഏകരക്ഷകനുമായ യേശുവിനെ തിരിച്ചറിയാന്‍ കഴിയാതെ പോകുന്ന മനുഷ്യന്‍ ചരിത്രത്തിലുടനീളം ചോദിക്കുന്നു: "ഇവനാണോ ക്രിസ്തു"? "എന്റെ പിതാവിനാല്‍ ആകര്‍ഷിക്കപ്പെടാതെ ആര്‍ക്കും എന്റെ അടുത്തേക്കുവരാന്‍ സാധ്യമല്ല" എന്നു പറഞ്ഞ നസ്രത്തിലെ യേശു ലോകരക്ഷകനും ഏകരക്ഷകനും ദൈവവുമായ ക്രിസ്തുവാണ് എന്നു തിരിച്ചറിയാന്‍ പ്രത്യേക വിളിയും ജ്ഞാനവും ആവശ്യമാണ്. ഇതു ലഭിക്കാത്തവര്‍ യേശുവിനെ സ്വന്തം ഇഷ്ട്ടപ്രകാരം മനസ്സിലാക്കുകയും ചിത്രീകരിക്കുകയും ചെയ്യുന്നു. ചിലര്‍ അവിടുത്തെ ഒരു പ്രവാചകനായും ഗുരുവായും മാതൃകാപുരുഷനായും മാത്രം കാണുന്നു. പഴയനിയമത്തില്‍ മനുഷ്യന്‍ ഭയത്തോടെ മാത്രം നോക്കികണ്ടിരിന്ന ദൈവം കേവലം മനുഷ്യനായി, ഒരു തച്ചന്റെ മകനായി കാലിത്തൊഴില്‍ ജനിച്ചത് പല മനുഷ്യര്‍ക്കും വിശ്വസിക്കാന്‍ ബുദ്ധിമുട്ടായിരിന്നു. യേശു ദേവാലയത്തില്‍ പഠിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ ജറുസലേം നിവാസികളില്‍ ചിലര്‍ "ഇവന്‍ എവിടെനിന്നു വരുന്നെന്ന് ആരും അറിയുകയുമില്ല" (യോഹ 7:27) എന്നു പറയുന്നു. മനുഷ്യനു മനസ്സിലാകുവാന്‍ വേണ്ടി അവന്റെ തന്റെ ഭാഷയില്‍ വ്യക്തമായി സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ദൈവത്തിന്റെ ഈ 'വ്യക്തത' ചിലര്‍ക്ക് അവിടുന്നില്‍ വിശ്വസിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നു. കാരണം അവര്‍ വിശ്വസിച്ചു ശീലിച്ച ദൈവം എവിടെയോ 'മറഞ്ഞിരിക്കുന്ന' ദൈവമായിരിന്നു. ഒരുവശത്ത് വിഗ്രഹങ്ങളെയും തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളെയും ആരാധിച്ചിരിന്ന മനുഷ്യര്‍; മറുവശത്ത് രക്ഷകനെ കാത്തിരിന്ന ജനം. ഇവരുടെ ഇടയിലേക്കാണ് ദൈവം മനുഷ്യനായി അവതരിച്ചത്. ഇവിടെ യേശുവിന്റെ പ്രവര്‍ത്തികള്‍ നേരിട്ടു ദര്‍ശിച്ചവരില്‍ ചിലര്‍ അവനില്‍ വിശ്വസിച്ചില്ല. മറ്റൊരു കൂട്ടര്‍ അവനില്‍ വിശ്വസിച്ചെങ്കിലും അവന്‍ ആരാണെന്നും പൂര്‍ണ്ണമായും തിരിച്ചറിയുന്നില്ല. അതുകൊണ്ട് വിശ്വസിച്ചവര്‍ പോലും അവനെ നോക്കി ചോദിച്ചു: "ക്രിസ്തു വരുമ്പോള്‍ ഇവന്‍ പ്രവര്‍ത്തിച്ചതിലേറെ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുമോ?" #{red->n->b->വിചിന്തനം}# <br> സത്യദൈവത്തില്‍ വിശ്വസിക്കാത്ത നിരവധി മതവിശ്വാസികളും, മാമ്മോദീസ സ്വീകരിച്ചിട്ടും ക്രിസ്തു ആരാണെന്ന് തിരിച്ചറിയാതെ ജീവിക്കുന്ന വിശ്വാസികളും അടങ്ങുന്ന ഒരു സമൂഹത്തിലാണ് ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിക്കപ്പെടേണ്ടത്. അവിടെ വിളിക്കപ്പെട്ടവര്‍ പോലും വചനം മാംസമായി അവതരിച്ച ലോകരക്ഷകനെ തിരിച്ചറിയാതെ പോയേക്കാം. പക്ഷേ തളരരുത്. സാധ്യമായ അവസരങ്ങളിലെല്ലാം വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും വചനപ്രഘോഷണം തുടര്‍ന്നുകൊണ്ടേയിരിക്കുക. വിതക്കപ്പെടുന്ന വചനത്തിന്റെ ഓരോ വിത്തും ഫലം തരാതെ തിരിച്ചുപോരില്ല. വചനം പ്രഘോഷിക്കുക എന്നതാണ് നമ്മുടെ കടമ: അവിടെ പ്രവര്‍ത്തിക്കുന്നത് ക്രിസ്തുവിന്റെ ആത്മാവാണ്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-13-13:05:46.jpg
Keywords: യേശു, ക്രിസ്തു