Contents

Displaying 5081-5090 of 25106 results.
Content: 5375
Category: 1
Sub Category:
Heading: ഈജിപ്തിലെ സെന്റ്‌ കാതറിന്‍ ആശ്രമത്തില്‍ നിന്നും അമൂല്യമായ കയ്യെഴുത്ത് പ്രതി കണ്ടെത്തി
Content: കെയ്റോ: ഈജിപ്തിലെ തെക്കന്‍ സീനായി പര്‍വ്വതമേഖലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ്‌ കാതറിന്‍ ആശ്രമത്തിലെ ഗ്രന്ഥശാലയില്‍ നിന്നും ഗ്രീസില്‍ ജീവിച്ചിരുന്ന പ്രസിദ്ധ ഭിഷഗ്വരനും, ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവുമായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസ് എഴുതപ്പെട്ട അത്യപൂര്‍വ്വമായ ചികിത്സാക്കുറിപ്പുകള്‍ കണ്ടെത്തി. ഈജിപ്തിലെ പുരാവസ്തുവിഭാഗം മന്ത്രിയായ ഖാലെദ്‌ എല്‍-എനാനിയാണ് പുരാതന ക്രൈസ്തവ ആശ്രമത്തില്‍ നിന്നും അമൂല്യമായ കയ്യെഴുത്ത് പ്രതി കണ്ടെത്തിയ വിവരം പ്രഖ്യാപിച്ചത്. ഏറ്റവും പഴക്കമേറിയ ക്രിസ്ത്യന്‍ ആശ്രമങ്ങളിലൊന്നായ സെന്റ്‌ കാതറിന്‍ ആശ്രമം യുനെസ്കോയുടെ പൈതൃകപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതാണ്. നിലവില്‍ ലോകത്ത് പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതില്‍ വെച്ച് ഏറ്റവും പഴക്കമേറിയ ഗ്രന്ഥശാലയാണിത്. ഗ്രന്ഥശാലയില്‍ അറ്റകുറ്റപ്പണികള്‍ നടത്തിക്കൊണ്ടിരിക്കുമ്പോള്‍ ആശ്രമത്തിലെ സന്യാസിമാരാണ് കയ്യെഴുത്ത് പ്രതികള്‍ കണ്ടെത്തിയത്. അറബി, എത്യോപ്യന്‍, കോപ്റ്റിക്, അര്‍മേനിയന്‍, സിറിയക്ക്, ഗ്രീക്ക് എന്നീ ഭാഷകളില്‍ എഴുതപ്പെട്ട ഏതാണ്ട് 6,000-ത്തോളം കയ്യെഴുത്ത് പ്രതികള്‍ ഈ ലൈബ്രറിയില്‍ ഉണ്ട്. അവയില്‍ ചിലത് നാലാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടവയാണ്. ആറാം (548നും 564നും ഇടക്ക്) നൂറ്റാണ്ടിലാണ് സെന്റ്‌ കാതറിന്‍ ആശ്രമത്തില്‍ ലൈബ്രറി ആരംഭിക്കുന്നത്. അന്നുമുതല്‍ ഇന്നുവരെ ഈ ലൈബ്രറി തുടര്‍ച്ചയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. ജസ്റ്റീനിയന്‍ ഒന്നാമന്‍ ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരമാണ് സെന്റ്‌ കാതറിന്‍ ആശ്രമം പണികഴിപ്പിച്ചത്‌. അതിപുരാതനമായ റോമന്‍ ചുരുളുകള്‍ ഈ ആശ്രമകെട്ടിടത്തിന്റെ ഭിത്തികള്‍ക്കിടയിലുണ്ടെന്ന് പറയപ്പെടുന്നു. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവായ ഹെലേന ചക്രവര്‍ത്തിനി പണികഴിപ്പിച്ച 'കത്തുന്ന മുള്‍ച്ചെടിയുടെ ദേവാലയം' എന്നറിയപ്പെടുന്ന ചാപ്പലിന് ചുറ്റുമാണ് ഈ ആശ്രമം നിര്‍മ്മിച്ചിരിക്കുന്നത്. കയ്യെഴുത്ത് പ്രതികളുടേയും, കുറിപ്പുകളുടേയും ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശേഖരമാണ് സെന്റ്‌ കാതറിന്‍ ആശ്രമത്തിലെ ഗ്രന്ഥശാല. റോമിലെ വത്തിക്കാന്‍ ലൈബ്രറിയാണ് ഒന്നാം സ്ഥാനത്ത്. ചരിത്രത്തിന്റെ നിധി എന്നറിയപ്പെടുന്ന സിനൈറ്റിക്കൂസ് (സീനായി ബൈബിള്‍) സീനായി ലൈബ്രറിയില്‍ നിന്നുമാണ് കണ്ടെത്തിയത്. ഗ്രീക്ക് ബൈബിളിന്റെ പുരാതന കയ്യെഴുത്ത് പ്രതികളിലൊന്നായ ഈ അമൂല്യ ഗ്രന്ഥം 345-ലാണ് എഴുതിയതെന്ന് കരുതപ്പെടുന്നു. ചരിത്രാന്വേഷകര്‍ക്കും പുരാവസ്തുഗവേഷകര്‍ക്കും ആവേശം പകരുന്നതാണ് ഹിപ്പോക്രാറ്റസിന്റെ കയ്യെഴുത്ത് പ്രതിയുടെ കണ്ടെത്തല്‍.
Image: /content_image/TitleNews/TitleNews-2017-07-08-11:04:23.jpg
Keywords: പുരാതന
Content: 5376
Category: 6
Sub Category:
Heading: മനുഷ്യരെ ദൈവങ്ങളാക്കിത്തീര്‍ക്കാന്‍ വേണ്ടി ക്രിസ്തു മനുഷ്യനായി അവതരിച്ചു
Content: "ദുരാശമൂലം ലോകത്തിലുണ്ടാകുന്ന വിനാശത്തില്‍നിന്നു രക്ഷപെട്ടു ദൈവിക സ്വഭാവത്തില്‍ നിങ്ങള്‍ പങ്കുകാരാകുന്നതിന്, തന്റെ മഹത്വവും ഔന്നത്യവും വഴി അവിടുന്നു നിങ്ങള്‍ക്ക് അമൂല്യവും ശ്രേഷ്ഠവുമായ വാഗ്ദാനങ്ങള്‍ നല്‍കിയിരിക്കുന്നു" (2 പത്രോ 1:4) #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 23}# <br> മനുഷ്യന്റെ രോഗഗ്രസ്തമായ പ്രകൃതിക്കു വൈദ്യനെ ആവശ്യമായിരുന്നു. അധ:പതിച്ച മനുഷ്യനു സമുദ്ധാരകനെ വേണമായിരുന്നു; മൃതനായവനു ജീവദായകനെ ആവശ്യമായിരുന്നു. നന്മയുടെ ഭാഗഭാഗിത്വം നഷ്ടപ്പെട്ടവന് അതു തിരികെ കൊടുക്കുന്നവനെ ആവശ്യമായിരുന്നു. ഇരുട്ടില്‍ അടയ്ക്കപ്പെട്ടിരുന്നവന് വെളിച്ചത്തിന്‍റെ സാന്നിധ്യം ആവശ്യമായിരുന്നു. ബന്ധനസ്ഥന്‍ രക്ഷകനെ അന്വേഷിച്ചു; കാരാഗൃഹവാസി സഹായകനെ തേടി; അടിമത്വത്തിന്‍റെ നുകം വഹിക്കുന്നവരായ മനുഷ്യർ വിമോചകനെ കാത്തിരുന്നു. മനുഷ്യവര്‍ഗം അത്യന്തം ദുരിതപൂര്‍ണവും അസ്വസ്ഥവുമായ അവസ്ഥയിലായിരുന്നതിനാല്‍, മനുഷ്യരുടെ പക്കലേക്ക് ഇറങ്ങിവരാനും അവരെ സന്ദര്‍ശിക്കാനും ദൈവം തിരുമനസ്സായി. തന്‍റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയച്ചു. അങ്ങനെ ദൈവത്തിന്‍റെ സ്നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. "എന്തെന്നാല്‍ അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനു വേണ്ടി തന്‍റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (യോഹ 3:16). "വചനം മാംസമായി" എന്ന വി. യോഹന്നാന്‍റെ സുവിശേഷ വാക്യത്തെ ആധാരമാക്കി, മനുഷ്യപ്രകൃതിയില്‍ മനുഷ്യരക്ഷാകര്‍മം പൂര്‍ത്തിയാക്കാന്‍ വേണ്ടി ദൈവപുത്രന്‍ മനുഷ്യപ്രകൃതി സ്വീകരിച്ചു എന്ന സത്യം പ്രകാശിപ്പിക്കുവാന്‍ "മനുഷ്യാവതാരം" എന്ന സംജ്ഞ സഭ ഉപയോഗിക്കുന്നു. ദൈവപ്രകൃതിയില്‍ നമ്മെ ഭാഗഭാക്കുകളാക്കുവാന്‍ വേണ്ടിയാണു "വചനം" മാംസം ധരിച്ചത്. ദൈവവചനം മനുഷ്യനായി; ദൈവപുത്രന്‍ മനുഷ്യപുത്രനായി. ദൈവവചനവുമായി ഐക്യപ്പെടുന്നതിലൂടെയും അങ്ങനെ ദത്തുപുത്രസ്ഥാനം സ്വീകരിക്കുന്നതിലൂടെയും മനുഷ്യന്‍ ദൈവപുത്രനായിത്തീരുന്നതിനു വേണ്ടിയാണ് ക്രിസ്തു മനുഷ്യനായി അവതരിച്ചത്. "തന്‍റെ ദൈവത്വത്തില്‍ നമ്മളെ ഭാഗഭാക്കുകളാക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, ദൈവത്തിന്‍റെ ഏകപുത്രന്‍ നമ്മുടെ പ്രകൃതി സ്വീകരിച്ചു: മനുഷ്യരെ ദൈവങ്ങളാക്കിത്തീര്‍ക്കാന്‍ വേണ്ടി അവിടുന്നു മനുഷ്യനായി" (St. Thomas Aquinas, Opusc). #{red->n->b->വിചിന്തനം}# <br> ഏകരക്ഷകനായ യേശുക്രിസ്തു ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണിച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ചു മനുഷ്യരുടെ സാദൃശ്യത്തിലായിത്തീര്‍ന്ന് ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു. കുരിശുമരണംവരെ അനുസരണമുള്ളവനായി തന്നെത്തന്നെ താഴ്ത്തി. യേശുക്രിസ്തുവിനുണ്ടായിരുന്ന ഈ മനോഭാവം നമ്മുക്കും ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കാം. അങ്ങനെ നമ്മുടെ സത്പ്രവർത്തികൾ കണ്ട് ലോകം ദൈവത്തെ മഹത്വപ്പെടുത്തുകയും ക്രിസ്തു ദൈവമാണെന്ന് ലോകം മുഴുവൻ തിരിച്ചറിയുകയും ചെയ്യട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-08-13:01:41.jpg
Keywords: യേശു,ക്രിസ്തു
Content: 5377
Category: 6
Sub Category:
Heading: സ്ഥൈര്യലേപനമെന്ന കൂദാശയിലൂടെ പരിശുദ്ധാത്മാവിന്റെ പൂർണ്ണത എല്ലാ വിശ്വാസികൾക്കും ലഭിക്കുന്നു
Content: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. 1:8). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 25}# <br> ജനം പ്രതീക്ഷിച്ചിരുന്ന മിശിഹായുടെമേല്‍, അവിടുത്തെ രക്ഷാകര ദൗത്യത്തിനായി, കര്‍ത്താവിന്‍റെ ആത്മാവ് ആവസിക്കുമെന്നു പഴയനിയമത്തില്‍ പ്രവാചകന്മാര്‍ അറിയിച്ചു. യേശു യോഹന്നാനില്‍ നിന്ന് മാമ്മോദീസ സ്വീകരിച്ച സമയത്തു പരിശുദ്ധാത്മാവ് അവിടുത്തെമേല്‍ ഇറങ്ങിവന്നത്, വരാനിരിക്കുന്ന ദൈവപുത്രനായ മിശിഹാ അവിടുന്നു തന്നെയാണ് എന്നതിന്‍റെ അടയാളമായിരുന്നു. യേശു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്തനായി, അവിടുത്തെ ജീവിതവും ദൗത്യവും മുഴുവന്‍ അളവറ്റ വിധത്തില്‍ അവിടുത്തേക്കു പിതാവു നല്‍കിയ പരിശുദ്ധാത്മാവിനോടുള്ള സമ്പൂര്‍ണ്ണ സംസര്‍ഗത്തില്‍ നിര്‍വ്വഹിക്കപ്പെട്ടു. ആത്മാവിന്‍റെ ഈ പൂര്‍ണ്ണത മിശിഹായില്‍ മാത്രം നിലനില്‍ക്കാനുള്ളതായിരുന്നില്ല, പിന്നെയോ, മെസ്സയാനിക ജനത്തിനു മുഴുവന്‍ കൈമാറാനുള്ളതായിരുന്നു. പരിശുദ്ധാത്മാവിന്‍റെ ഈ വര്‍ഷിക്കല്‍‍ ക്രിസ്തു പല സന്ദര്‍ഭങ്ങളിലും വാഗ്ദാനം ചെയ്തിട്ടുണ്ട്. ആദ്യമായി ഉയിര്‍പ്പു ദിനത്തിലും പിന്നീട് ഏറ്റവും ശ്രദ്ധേയമായ വിധത്തില്‍ പന്തക്കുസ്തയിലും അവിടുന്ന് ഈ വാഗ്ദാനം നിറവേറ്റി. പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞ് അപ്പസ്തോലന്മാര്‍ "ദൈവത്തിന്‍റെ ശക്തമായ പ്രവൃത്തികളെ" പ്രഘോഷിക്കാന്‍ തുടങ്ങി. പരിശുദ്ധാത്മാവിന്‍റെ ഈ വര്‍ഷിക്കല്‍‍ മെസ്സയാനിക യുഗത്തിന്‍റെ അടയാളമാണെന്നു പത്രോസും പ്രഖ്യാപിച്ചു. അപ്പസ്തോലന്മാരുടെ പ്രസംഗം ശ്രവിച്ചു, ക്രിസ്തുവിൽ വിശ്വസിച്ചു മാമ്മോദീസ സ്വീകരിച്ചവര്‍ പരിശുദ്ധാത്മാവിന്‍റെ ദാനം സ്വീകരിക്കുകയും ചെയ്തു. അപ്പസ്തോലന്മാര്‍ക്കു പന്തക്കുസ്തദിനത്തില്‍ നല്‍കപ്പെട്ടതുപോലെ പരിശുദ്ധാത്മാവിന്‍റെ സമ്പൂര്‍ണ്ണമായ വര്‍ഷിക്കപ്പെടലാണ് സ്ഥൈര്യലേപനമെന്ന കൂദാശയിൽ സംഭവിക്കുന്നത്. ഇക്കാരണത്താല്‍ മാമ്മോദീസയിലെ കൃപാവരത്തിന്‍റെ വര്‍ധനവിനും ആഴപ്പെടലിനും സ്ഥൈര്യലേപനം ഹേതുവാകുന്നു. ഈ കൂദാശയുടെ ഫലങ്ങൾ: 1. "ആബാ, പിതാവേ!" എന്നു വിളിക്കാന്‍ നമ്മെ യോഗ്യരാക്കുന്ന ദൈവിക പുത്രസ്വീകരണത്തില്‍, നമ്മെ കൂടുതല്‍ ആഴത്തില്‍ അത് വേരുറപ്പിക്കുന്നു. 2. അതു നമ്മെ ക്രിസ്തുവിനോടു ഗാഢമായി ഐക്യപ്പെടുത്തുന്നു. 3. അതു നമ്മില്‍ പരിശുദ്ധാത്മാവിന്‍റെ ദാനങ്ങളെ വര്‍ധിപ്പിക്കുന്നു. 4. അതു സഭയോടുള്ള നമ്മുടെ ബന്ധത്തെ കൂടുതല്‍ പൂര്‍ണ്ണമാക്കുന്നു. 5. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും പരിശുദ്ധാത്മാവിന്‍റെ സവിശേഷമായ ഒരു ശക്തി സ്ഥൈര്യലേപനം എന്ന കൂദാശ നമുക്കു പ്രദാനം ചെയ്യുന്നു. മാമ്മോദീസ എന്ന കൂദാശ പോലെ സ്ഥൈര്യലേപനവും ഒരിക്കലേ നല്‍കപ്പെടുകയുള്ളൂ. കാരണം, അത് ആത്മാവില്‍ മായ്ക്കാനാവാത്ത ഒരു ആധ്യാത്മിക അടയാളം ആയ "മുദ്ര" പതിക്കുന്നു. തന്‍റെ സാക്ഷിയായിരിക്കേണ്ടതിന് യേശുക്രിസ്തു ക്രൈസ്തവനെ തന്‍റെ പരിശുദ്ധാത്മാവിന്‍റെ മുദ്രയാല്‍ അത്യുന്നതത്തില്‍ നിന്നുള്ള ശക്തി ധരിപ്പിച്ചുകൊണ്ട് അടയാളപ്പെടുത്തിയിരിക്കുന്നു എന്നതിന്‍റെ സൂചനയാണ് ഈ മുദ്ര. ഈ "മുദ്ര" വിശ്വാസികള്‍ മാമ്മോദീസയില്‍ സ്വീകരിച്ച പൊതുപൗരോഹിത്യത്തെ പൂര്‍ണ്ണമാക്കുന്നു; "സ്ഥൈര്യലേപനം സ്വീകരിക്കുന്ന വ്യക്തി, ക്രിസ്തുവിലുള്ള വിശ്വാസം ഔദ്യോഗിക കര്‍മ്മം എന്നപോലെ പരസ്യമായി ഏറ്റുപറയാനുള്ള ശക്തി സ്വീകരിക്കുകയും ചെയ്യുന്നു" (CCC 1305). #{red->n->b->വിചിന്തനം}# <br> സ്ഥൈര്യലേപനം എന്ന കൂദാശ സ്വീകരിക്കുന്ന ഓരോ വ്യക്തിയെയും പിതാവായ ദൈവം തന്‍റെ അടയാളം കൊണ്ടു മുദ്രിതനാക്കുന്നു. കര്‍ത്താവായ ക്രിസ്തു അവനെ സ്ഥിരീകരിക്കുകയും അവന്റെ ഹൃദയത്തില്‍ ആത്മാവാകുന്ന അച്ചാരം നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ വലിയ സൗഭാഗ്യത്തിലേക്കാണ് ഓരോ മനുഷ്യനും വിളിക്കപ്പെട്ടിരിക്കുന്നത്. ലോകം മുഴുവൻ ഈ വലിയ സത്യം തിരിച്ചറിഞ്ഞ് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനു വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/Meditation/Meditation-2017-07-09-11:21:26.JPG
Keywords: യേശു,ക്രിസ്തു
Content: 5378
Category: 18
Sub Category:
Heading: കെ‌ആര്‍‌എല്‍‌സി ജനറല്‍ അസംബ്ലി പാലാരിവട്ടം പി‌ഓ‌സിയില്‍
Content: കൊച്ചി:കേ​​​ര​​​ള റീ​​​ജ​​ൺ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ മു​​പ്പ​​താം ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കും. 14, 15, 16 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ നടക്കുന്ന സമ്മേളനത്തില്‍ 'കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ഖം' എ​​​ന്ന പ്ര​​​മേ​​​യ​​​മാ​​​ണ് ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തി​​​ലെ 12 രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള മെ​​​ത്രാ​​ന്മാ​​​രും അ​​​ല്മാ​​​യ സ​​​ന്യ​​​സ്ത​​​പ്ര​​​തി​​​നി​​​ധി​​​ക​​​ളും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. അസംബ്ലിയില്‍ കേ​​​ര​​​ള​​​ത്തി​​​ലെ 12000 ഓ​​​ളം കു​​​ടും​​​ബ​​​യൂ​​​ണി​​​റ്റി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ വി​​​ശ​​​ക​​​ല​​​നം ചെ​​​യ്യും. സ​​​മ​​​കാ​​​ലി​​​ക രാ​​​ഷ്ട്രീ​​​യ​​​സം​​​ഭ​​​വ​​​വി​​​കാ​​​സ​​​ങ്ങളും സ​​​മ്മേ​​​ള​​​നത്തില്‍ ച​​​ർ​​​ച്ചയാകും.
Image: /content_image/India/India-2017-07-09-03:51:46.jpg
Keywords: കെ‌സി‌ബി‌സി
Content: 5379
Category: 18
Sub Category:
Heading: പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരുകള്‍ നിശ്ചയിക്കുവാനുള്ള പ്രവണത അപകടകരം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: ബാംഗ്ലൂർ: പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​തി​​രു​​ക​​ളും പ​​രി​​ധി​​ക​​ളും നി​​ശ്ച​​യി​​ക്കാ​​നു​​ള്ള പ്ര​​വ​​ണ​​ത​​യാ​​ണു പ​​ല​​പ്പോ​​ഴും സ​​ങ്കു​​ചി​​ത ചി​​ന്താ​​ഗ​​തി​​ക​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​തെന്ന്‍ അ​​ഖി​​ലേ​​ന്ത്യാ മെ​​ത്രാ​​ൻ സ​​മി​​തി​​യു​​ടെ ദൈ​​വ​​ശാ​​സ്ത്ര ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട്. ബാംഗ്ലൂരില്‍ നടക്കുന്ന അ​​ഖി​​ലേ​​ന്ത്യാ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നത്തില്‍ സംസാരിക്കുകയായിരിന്നു അദ്ദേഹം. ഓ​​രോ വ്യ​​ക്തി​​യു​​ടെ​​യും കാ​​ഴ്ച​​പ്പാ​​ടു​​ക​​ളി​​ലെ ന​​വീ​​ക​​ര​​ണ​​മാ​​ണ് സ​​ഭ​​യു​​ടെ​​യും ലോ​​ക​​ത്തി​​ന്‍റെ​​യും ന​​വീ​​ക​​ര​​ണ​​ത്തി​​ന് നി​​മി​​ത്ത​​മാ​​കുന്നത്. പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ​​ക്ക് അ​​തി​​രു​​ക​​ളും പ​​രി​​ധി​​ക​​ളും നി​​ശ്ച​​യി​​ക്കാ​​നു​​ള്ള പ്ര​​വ​​ണ​​ത​​യാ​​ണു പ​​ല​​പ്പോ​​ഴും സ​​ങ്കു​​ചി​​ത ചി​​ന്താ​​ഗ​​തി​​ക​​ൾ​​ക്കു വ​​ഴി​​യൊ​​രു​​ക്കു​​ന്ന​​ത്. സ​​ഭ​​യി​​ൽ പ്ര​​ത്യേ​​ക വ​​ര​​ദാ​​ന​​ങ്ങ​​ൾ ല​​ഭി​​ച്ച​​വ​​ർ ന​​ട​​ത്തു​​ന്ന ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കു സു​​വി​​ശേ​​ഷ​​വ​​ത്ക​​ര​​ണ​​ത്തി​​നും സ​​ഭാ​​ന​​വീ​​ക​​ര​​ണ​​ത്തി​​നും പു​​തി​​യ ദി​​ശാ​​ബോ​​ധം ന​​ൽ​​കാ​​ൻ ക​​രു​​ത്തു​​ണ്ടെന്നും ബി​​ഷ​​പ് ചൂ​​ണ്ടി​​ക്കാ​​ട്ടി. സൃ​​ഷ്ടി​​യി​​ലൂ​​ടെ മ​​നു​​ഷ്യ​​കു​​ലം മു​​ഴു​​വ​​നു​​മാ​​യും ഗാ​​ഢ​​ബ​​ന്ധ​​ത്തി​​ലാ​​യ ദൈ​​വാ​​ത്മാ​​വു​​ത​​ന്നെ​​യാ​ണു സ​​ഭ​​യി​​ൽ വി​​വി​​ധ ശു​​ശ്രൂ​​ഷ​​ക​​ൾ​​ക്കാ​​യി വി​​ശ്വാ​​സി​​ക​​ളെ ഒ​​രു​​ക്കു​​ന്നതെന്ന്‍ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി പറഞ്ഞു. അ​​തി​​നാ​​ൽ സ​​ഭ​​യ്ക്കു വെ​​ളി​​യി​​ലും പ്ര​​വ​​ർ​​ത്ത​​ന​​നി​​ര​​ത​​മാ​​യ പ​​രി​​ശു​​ദ്ധാ​​ത്മാ​​വി​​ന്‍റെ സ്വ​​രം തി​​രി​​ച്ച​​റി​​യ​​ണ​​മെ​​ന്നു സ​​മാ​​പ​​ന സ​​ന്ദേ​​ശ​​ത്തി​​ൽ സീ​​റോ​​മ​​ല​​ബാ​​ർ സ​​ഭാ​​ധ്യ​​ക്ഷ​​ൻ ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി ഓര്‍മ്മിപ്പിച്ചു. ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ശാ​​ഖ​​പ​​ട്ട​​ണം ആ​​ർ​​ച്ചു​​ബി​​ഷ​​പ് പ്ര​​കാ​​ശ് മ​​ല്ല​​വ​​ര​​പ്പ്, പൂ​​ന ബി​​ഷ​​പ് തോ​​മ​​സ് ദാ​​ബ്രെ, മൂ​​വാ​​റ്റു​​പു​​ഴ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​ർ യൂലി​​യോ​​സ്, റ​​വ.​​ഡോ. മാ​​ത്യു വെ​​ള്ളാ​​നി​​ക്ക​​ൽ, റ​​വ.​​ഡോ. സ്റ്റീ​​ഫ​​ൻ ഫെ​​ർ​​ണാ​​ണ്ട​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് വ​​ല്ലി​​യാ​​ട്ട്, റ​​വ.​​ഡോ. ഫ്രാ​​ൻ​​സി​​സ് ഗോ​​ണ്‍​സാ​​ൽ​​വ​​സ്, റ​​വ.​​ഡോ. ജോ​​സ​​ഫ് ലോ​​ബോ, റ​​വ.​​ഡോ. പോ​​ളി മ​​ണി​​യാ​​ട്ട് എ​​ന്നി​​വ​​ർ വി​​വി​​ധ വി​​ഷ​​യ​​ങ്ങ​​ളെ ആ​​ധാ​​ര​​മാ​​ക്കി പ്ര​​ബ​​ന്ധ​​ങ്ങ​​ൾ അ​​വ​​ത​​രി​​പ്പി​​ച്ചു. മെ​​ത്രാ​​ൻ പ​​ദ​​വി​​യി​​ൽ 40 വ​​ർ​​ഷം പൂ​​ർ​​ത്തി​​യാ​​ക്കി​​യ ആ​​ർ​​ച്ച്​​ബി​​ഷ​​പ് ഏ​​ബ്ര​​ഹാം വി​​രു​​ത്തികു​​ള​​ങ്ങ​​ര​​യെ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​നം ആ​​ദ​​രി​​ച്ചു.അ​​ഖി​​ലേ​​ന്ത്യാ ദൈ​​വ​​ശാ​​സ്ത്ര സ​​മ്മേ​​ള​​ന​​ത്തി​​നു വേ​​ദി​​യൊ​​രു​​ക്കി​​യ​​തു സി​ബി​സി​ഐ​​യു​​ടെ പ​​ഠ​​ന​​കേ​​ന്ദ്ര​​മാ​​യ ബാം​​ഗ​​ളൂ​​ർ എ​​ൻ​​ബി​​സി​​എ​​ൽ​​സി​​യാ​​ണ്.
Image: /content_image/India/India-2017-07-09-04:20:37.jpg
Keywords: മാര്‍ കല്ലറ
Content: 5380
Category: 17
Sub Category:
Heading: തലച്ചോറില്‍ ക്യാന്‍സര്‍ ബാധിച്ച കുടുംബനാഥന്‍ സുമനസ്സുകളുടെ സഹായത്തിനായി കേഴുന്നു
Content: തൊടുപുഴ മാംങ്കുളം സ്വദേശിയായ ബിജു സെബാസ്റ്റ്യന്‍ ഇന്ന് ജീവിതത്തിന്റെ ഏറെ പ്രതിസന്ധി നിറഞ്ഞ സമയത്തിലൂടെയാണ് കടന്ന്‍ പോകുന്നത്. ഒരു വശത്ത് ക്യാന്‍സര്‍ രോഗം. മറുവശത്ത് ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്ന കുടുംബം. രണ്ടാഴ്ച മുന്‍പ് ഉണ്ടായ തലചുറ്റലിനെ തുടര്‍ന്നു ബിജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരിന്നു. തുടര്‍ന്നു നടത്തിയ സി‌ടി സ്കാനില്‍ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന്‍ കണ്ടെത്തി. പിന്നീട് തൊടുപുഴ ചാഴിക്കാട്ട് ഹോസ്പിറ്റലില്‍ വച്ച് Craniotomy എന്ന സര്‍ജറി നടത്തുകയും ബയോപ്സിയ്ക്കു അയക്കുകയും ചെയ്തു. ബയോപ്സി റിപ്പോര്‍ട്ടില്‍ Oligoastrocytom who Grade II ആണെന്ന്‍ കണ്ടെത്തി. ഇനി റേഡിയേഷന്‍ തെറാപ്പിയും കീമോതെറാപ്പിയും ചെയ്യേണ്ടതുണ്ട്. അതിനുള്ള തുക ഉണ്ടാക്കുവാന്‍ കൂലിപണിക്കാരനായ ബിജുവിന് കഴിയുന്നില്ല. നേരത്തെ സൂചിപ്പിച്ചപ്പോലെ ഭാര്യയും ഏഴും നാലും വയസ്സുള്ള രണ്ടുകുട്ടികളും രോഗിയായ അമ്മയും അടങ്ങുന്നതാണ് ബിജുവിന്റെ കുടുംബം. മുന്നോട്ടുള്ള ചികിത്സയ്ക്കുള്ള തുക കണ്ടെത്തുവാന്‍ കഴിയാതെ വിഷമിക്കുകയാണ് ബിജുവും കുടുംബവും. ദൈവം നിങ്ങള്‍ക്കായി നല്‍കിയിരിക്കുന്ന സമ്പത്തിന്റെ ഒരു അംശം ബിജുവിനായി നല്‍കാമോ? നമ്മുടെ ചെറിയ രീതിയിലുള്ള സാമ്പത്തികസഹായം ബിജുവിന് ഏറെ സഹായമാകുമെന്ന് തീര്‍ച്ച. ഒപ്പം നമ്മുടെ പ്രാര്‍ത്ഥനകളില്‍ ബിജുവിനെയും കുടുംബത്തെയും പ്രത്യേകം സ്മരിക്കുകയും ചെയ്യാം. #{red->none->b->ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍: ‍}# സജി:+91 8304874590 #{blue->none->b->അക്കൗണ്ട് വിവരങ്ങൾ: ‍}# Account Holder's name: Biju Sebastian <br> Bank Name: The Idukki District Co-Operative Bank <br> Account Number: 120381200401326 <br> IFSC Code: UTIBOSIDB99
Image: /content_image/Charity/Charity-2017-07-09-12:25:08.jpg
Keywords: സഹായം
Content: 5381
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസിന്‍റെ ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള പ്രധാന പദയാത്ര ഇന്ന്
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദൈ​​​വ​​​ദാ​​​സ​​​ൻ മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ ഓ​​​ർ​​​മ​​​പ്പെ​​​രു​​​ന്നാ​​​ളി​​​നോ​​​ട​​​നു​​​ബ​​​ന്ധിച്ചുള്ള പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര ഇന്ന് നടക്കും. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ പദയാത്ര ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര​​​യി​​​ൽ ക​​​ർ​​​ദി​​​നാ​​​ൾ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വ ആ​​​ദ്യാ​​​വ​​​സാ​​​നം പ​​​ങ്കെ​​​ടു​​​ക്കും. വ​​​ട​​​ശേ​​​രി​​​ക്ക​​​ര, പ​​​ത്ത​​​നം​​​തി​​​ട്ട, അ​​​ടൂ​​​ർ, കൊ​​​ട്ടാ​​​ര​​​ക്ക​​​ര, ആ​​​യൂ​​​ർ, പി​​​ര​​​പ്പ​​​ൻ​​​കോ​​​ട് വ​​​ഴി പ്ര​​​ധാ​​​ന പ​​​ദ​​​യാ​​​ത്ര 14ന് ​​​വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ പ​​​ട്ടം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ലെ ക​​​ബ​​​റി​​​ങ്ക​​​ൽ എ​​​ത്തി​​​ച്ചേ​​​രും. കഴിഞ്ഞ ദിവസം ത​​​ല​​​സ്ഥാ​​​ന ന​​​ഗ​​​ര​​​ത്തി​​​ലെ 30 ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ന പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ ക​​​ബ​​​റി​​​ങ്ക​​​ലെ​​​ത്തി. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച​​​ര​​​യോ​​​ടെ ക​​​ബ​​​റി​​​ങ്ക​​​ലെ​​​ത്തി​​​യ പ​​​ദ​​​യാ​​​ത്ര​​​ക​​​ൾ​​​ക്ക് ഭ​​​ക്തി​​​സാ​​​ന്ദ്ര​​​മാ​​​യ സ്വീ​​​ക​​​ര​​​ണമാണ് ഒരുക്കിയത്. തു​​​ട​​​ർ​​​ന്ന് മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ ഡോ.​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ക​​​ത്തീ​​​ഡ്ര​​​ൽ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ആ​​​രം​​​ഭി​​​ച്ച ല​​​ത്തീ​​​ൻ ആ​​​രാ​​​ധ​​​നാ​​​ക്ര​​​മ​​​ത്തി​​​ലു​​​ള്ള ദി​​​വ്യ​​​ബ​​​ലി​​​ക്ക് വി​​​ജ​​​യ​​​പു​​​രം ബി​​​ഷ​​പ് ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ തെ​​​ക്ക​​​ത്തേ​​​ച്ചേ​​​രി​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രു​​​ന്നു.
Image: /content_image/India/India-2017-07-10-04:02:47.jpg
Keywords: മാര്‍ ഈവാ
Content: 5382
Category: 18
Sub Category:
Heading: മണര്‍കാടില്‍ വിശ്വാസ പ്രഖ്യാപന സമ്മേളനം നടത്തി
Content: കോട്ടയം: കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സിന്റെ അ​ധ്യ​ക്ഷ​തയില്‍ മ​ണ​ർ​കാ​ട് സെ​ന്‍റ് മേ​രീ​സ് ക​ത്തീ​ഡ്ര​ലി​ൽ വി​ശ്വാ​സ പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം ന​ടത്തി. സ​ത്യ​വി​ശ്വാ​സ സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആണ് സമ്മേളനം നടന്നത്. ത​ല​മു​റ​ക​ൾ​ക്കു വേ​ണ്ടി പ​ടു​ത്തു​യ​ർ​ത്തി​യ പ​ള്ളി​ക​ളും സ്വ​ത്തു​ക്ക​ളും അ​തി​ന്‍റേ​താ​യ സ്ഥാ​പ​ന ഉ​ദ്ദേ​ശ​ത്തോ​ടു കൂ​ടി കാ​ത്തു​പ​രി​പാ​ലി​ക്കാ​നു​ള്ള ബാ​ധ്യ​ത എ​ല്ലാ​വ​ർ​ക്കു​മു​ണ്ടെ​ന്നു തോ​മ​സ് മാ​ർ തീ​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​റ​ഞ്ഞു. ഡോ.​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ൾ ആ​ർ​ക്കും നി​ഷേ​ധി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​തി​ന്‍റെ പേ​രി​ൽ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ ഒ​രു സ​ഭ​യെ മു​ഴു​വ​ൻ ഇ​ല്ലാ​താ​ക്കു​ന്ന വ്യ​വ​സ്ഥി​തി അം​ഗീ​ക​രി​ക്ക​പ്പെ​ടാ​ൻ ആ​വി​ല്ലെ​ന്നും ന്യാ​യാ​ധി​പ​ൻ​മാ​രി​ൽ ന്യാ​യാ​ധി​പ​ൻ ആ​കു​ന്ന സ​ത്യ ദൈ​വം പ്ര​തി​ക​രി​ക്ക​ട്ടെ​യെ​ന്നും ഡോ. ​ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു. ഫാ. ​എം.​ഐ. തോ​മ​സ് മ​റ്റ​ത്തി​ൽ ചൊ​ല്ലി​ക്കൊ​ടു​ത്ത പ്ര​മേ​യം വി​ശ്വാ​സി​ക​ൾ കൈ​ക​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ച് ഏ​റ്റു പ​റ​ഞ്ഞു. ഫാ. ​കു​റി​യാ​ക്കോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ ക​റു​ക​യി​ൽ, ഫാ. ​മാ​ത്യു​സ് മ​ണ​വ​ത്ത്, ചീ​ഫ് ട്ര​സ്റ്റി അ​ച്ച​ൻ കു​ഞ്ഞ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
Image: /content_image/India/India-2017-07-10-04:38:40.jpg
Keywords: മലങ്കര, ഓര്‍ത്ത
Content: 5383
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും: മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വത്തിക്കാൻ
Content: വത്തിക്കാൻ സിറ്റി: കാനോൻ നിയമത്തിൽ ദിവ്യകാരുണ്യത്തെ സംബന്ധിച്ച് വിവരണം നല്കുന്ന മാനദണ്ഡങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് വത്തിക്കാൻ രൂപതാധ്യക്ഷന്മാര്‍ക്ക് കത്തയച്ചു. ഫ്രാൻസിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ആരാധനാക്രമത്തിനും കൂദാശകള്‍ക്കും വേണ്ടിയുള്ള തിരുസംഘമാണ് ദിവ്യകാരുണ്യ വണക്കം, വിശുദ്ധ വസ്തുക്കളുടെ നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് കത്തയച്ചത്. 2004 ൽ ആരാധനാക്രമതിരുസംഘം പുറപ്പടുവിച്ചിട്ടുള്ള റെതെംപ്സിയോണിസ് സാക്രമെന്തും നിര്‍ദേശരേഖ നിര്‍ബന്ധമായും പിന്തുടരേണ്ടതാണെന്ന് കത്തില്‍ പറയുന്നു. വിശുദ്ധ കുര്‍ബാനയ്ക്ക് ഉപയോഗിയ്ക്കുന്ന അപ്പം പുളിപ്പില്ലാത്തതും പുതിയ ഗോതമ്പുമായിരിക്കണം. മറ്റ് വസ്തുക്കൾ കലർത്തിയ അപ്പം തിരുവോസ്തിക്കായി ഉപയോഗിക്കാൻ അനുവാദമില്ല. പഴങ്ങൾ, പഞ്ചസാര, തേൻ തുടങ്ങിയവ മാവിൽ കലർത്തുന്ന പ്രവണത തെറ്റാണ്. ഓസ്തി നിര്‍മ്മിക്കുമ്പോള്‍ അതിന്റെ സ്വഭാവികതയിൽ മാറ്റം വരുത്തുന്ന വസ്തുക്കളോ പ്രക്രിയകളോ പാടില്ല. ജനിതകമാറ്റം വരുത്തിയ ബാക്ടീരിയ ഉപയോഗിച്ച് അപ്പം പുളിപ്പിക്കുന്നത് അനുവദനീയമാണ്‌. അതുപോലെ വീഞ്ഞ് ഉണ്ടാക്കുന്നത് സാഭാവിക വസ്തുക്കൾ മാത്രം ചേർത്തായിരിക്കണം. ഒരുകാരണവശാലും മറ്റ് പാനീയങ്ങളൊന്നും തന്നെ വീഞ്ഞിൽ കൂട്ടിക്കലർത്തരുതെന്നും കത്തില്‍ പ്രത്യേകം ഓര്‍മ്മപ്പെടുത്തുന്നുണ്ട്. വി.കുർബാനയ്ക്ക് ഉപയോഗിക്കുന്ന ഓസ്തി സംബന്ധിച്ച നിയമാവലി പിന്തുടരുന്നതും ഇടവകകളിൽ ഇതിനു വിരുദ്ധമായി ഒന്നും നടക്കുന്നില്ലായെന്ന് ഉറപ്പു വരുത്തേണ്ടത് രൂപത മെത്രാന്റെ അധികാര പരിധിയിൽ വരുന്ന കാര്യങ്ങളാണെന്നും കത്തിൽ സൂചിപ്പിക്കുന്നു. ഓസ്തിയും വീഞ്ഞും മറ്റ് രാജ്യങ്ങൾക്ക് കൈമാറുന്ന വേളയിലും ബഹുമാനത്തോടെ കൈകാര്യം ചെയ്യണം. വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുന്ന അപ്പവും വീഞ്ഞും ഉണ്ടാക്കാനും സൂക്ഷിച്ചു വയ്ക്കാനും ദേവാലയങ്ങളിലേക്ക് കൈമാറാനും ഓരോ രാജ്യത്തെയും മെത്രാന്മാർ ഒരുമിച്ച് പ്രവർത്തിക്കണമെന്ന ആഹ്വാനത്തോടെയാണ് കത്ത് പൂർണമാകുന്നത്.
Image: /content_image/TitleNews/TitleNews-2017-07-10-05:57:15.jpg
Keywords: വിശുദ്ധ കുര്‍ബാന, ദിവ്യകാരുണ്യ
Content: 5384
Category: 18
Sub Category:
Heading: ധന്യന്‍ ജോസഫ് വിതയത്തില്‍ അനുസ്മരണം 22ന്
Content: മാ​ള: തിരുകുടുംബ സ​ന്യാ​സ സ​മൂ​ഹ​ത്തി​ന്‍റെ സ​ഹ​സ്ഥാ​പ​ക​ൻ ധ​ന്യ​ൻ ജോ​സ​ഫ് വി​ത​യ​ത്തി​ലി​ന്‍റെ 53ാം ച​ര​മ​വാ​ർ​ഷി​ക​വും 152ാം ജ​ന്മ​ദി​ന​വും 22നു ​സം​യു​ക്ത​മാ​യി ആ​ച​രി​ക്കും. ​കു​ഴി​ക്കാ​ട്ടു​ശേ​രി മ​റി​യം ത്രേ​സ്യ തീ​ർ​ത്ഥാടന കേ​ന്ദ്ര​ത്തി​ൽ രാ​വി​ലെ 10.30നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത ബി​ഷ​പ് മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​നു​സ്മ​ര​ണ​ത്തി​നു മു​ന്നോ​ടി​യാ​യി 13 മു​ത​ൽ രാ​വി​ലെ 6.30നു ​ദി​വ്യ​ബ​ലി ന​ട​ത്തും. ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ർ, ഫാ. ​പോ​ളി പ​ട​യാ​ട്ടി, ഫാ. ​നെ​വി​ൻ ആ​ട്ടോ​ക്കാ​ര​ൻ, ഫാ. ​ജോ​സ് കാ​വു​ങ്ക​ൽ, ഫാ. ​വി​ൽ​സ​ൻ എ​ലു​വ​ത്തി​ങ്ക​ൽ, ഫാ. ​ജെ​യിം​സ് അ​നി​യു​ന്ത​ൻ, ഫാ. ​ആ​ന്‍റു ആ​ല​പ്പാ​ട്ട്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പ​ഞ്ഞി​ക്കാ​ര​ൻ, ഫാ. ​ജോ​യ് ത​റ​യി​ൽ എ​ന്നി​വ​ർ തി​രു​ക​ർ​മ​ങ്ങ​ൾ​ക്കു കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഹോ​ളി​ഫാ​മി​ലി സ​ന്ന്യാ​സി​നി സ​മൂ​ഹം സു​പ്പീ​രി​യ​ർ ജ​ന​റ​ൽ മ​ദ​ർ ഉ​ദ​യ സി​എ​ച്ച്എ​ഫ്, ഫാ. ​ബെ​ന്നി ചെ​റു​വ​ത്തൂ​ർ, ഫാ. ​ജോ​സ് കാ​വു​ങ്ക​ൽ, സി​സ്റ്റ​ർ പു​ഷ്പ സി​എ​ച്ച്എ​ഫ്, സി​സ്റ്റ​ർ റോ​സ്മി​ൻ മാ​ത്യു സി​എ​ച്ച്എ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പീ​ക​രി​ച്ച് അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ​ക്കാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. 1964 ജൂണ്‍ എട്ടിന് 99-ാം വയസിലാണ് ജോസഫ് ഇഹലോകവാസം വെടിഞ്ഞത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും മരിച്ചത് മറ്റൊരു ജൂണ്‍ എട്ടിനായിരുന്നു. 2004 ജൂണ്‍ ഏഴിനാണ് വിതയത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2017-07-10-06:57:39.jpg
Keywords: ധന്യ