Content | മാള: തിരുകുടുംബ സന്യാസ സമൂഹത്തിന്റെ സഹസ്ഥാപകൻ ധന്യൻ ജോസഫ് വിതയത്തിലിന്റെ 53ാം ചരമവാർഷികവും 152ാം ജന്മദിനവും 22നു സംയുക്തമായി ആചരിക്കും. കുഴിക്കാട്ടുശേരി മറിയം ത്രേസ്യ തീർത്ഥാടന കേന്ദ്രത്തിൽ രാവിലെ 10.30നു നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കും. അനുസ്മരണത്തിനു മുന്നോടിയായി 13 മുതൽ രാവിലെ 6.30നു ദിവ്യബലി നടത്തും.
ഫാ. ബെന്നി ചെറുവത്തൂർ, ഫാ. പോളി പടയാട്ടി, ഫാ. നെവിൻ ആട്ടോക്കാരൻ, ഫാ. ജോസ് കാവുങ്കൽ, ഫാ. വിൽസൻ എലുവത്തിങ്കൽ, ഫാ. ജെയിംസ് അനിയുന്തൻ, ഫാ. ആന്റു ആലപ്പാട്ട്, ഫാ. സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ഫാ. ജോയ് തറയിൽ എന്നിവർ തിരുകർമങ്ങൾക്കു കാർമികത്വം വഹിക്കും.
ഹോളിഫാമിലി സന്ന്യാസിനി സമൂഹം സുപ്പീരിയർ ജനറൽ മദർ ഉദയ സിഎച്ച്എഫ്, ഫാ. ബെന്നി ചെറുവത്തൂർ, ഫാ. ജോസ് കാവുങ്കൽ, സിസ്റ്റർ പുഷ്പ സിഎച്ച്എഫ്, സിസ്റ്റർ റോസ്മിൻ മാത്യു സിഎച്ച്എഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് അനുസ്മരണ ദിനത്തിന്റെ ഒരുക്കങ്ങൾക്കായി പ്രവർത്തനങ്ങൾ ആരംഭിച്ചു. 1964 ജൂണ്‍ എട്ടിന് 99-ാം വയസിലാണ് ജോസഫ് ഇഹലോകവാസം വെടിഞ്ഞത്. വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയും മരിച്ചത് മറ്റൊരു ജൂണ്‍ എട്ടിനായിരുന്നു. 2004 ജൂണ്‍ ഏഴിനാണ് വിതയത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചത്. |