Contents

Displaying 5121-5130 of 25107 results.
Content: 5415
Category: 1
Sub Category:
Heading: ഡെങ്കിപ്പനിയെ തുടര്‍ന്നു യുവ വൈദികന്‍ അന്തരിച്ചു
Content: കോട്ടയം: ഡെങ്കിപ്പനി മൂലമുണ്ടായ രക്തസ്രാവത്തെ തുടര്‍ന്നു എംഎസ്എഫ്എസ് സഭാംഗമായ യുവവൈദികന്‍ മരിച്ചു. ഫാ. സിജോ ഓലിക്കല്‍ (31) ആണ് മരിച്ചത്. ബാഗ്ളൂര്‍ ഇലക്ട്രോണിക് സിറ്റിക്കടുത്തുള്ള എം‌എസ്‌എഫ്‌എസ് ഹൌസില്‍ സേവനമനുഷ്ഠിക്കുകയായിരുന്നു. കോട്ടയം തെള്ളകത്തുള്ള മാത ആശുപത്രിയില്‍ വച്ചായിരിന്നു അന്ത്യം. പനി ബാധിച്ചതിനെ തുടര്‍ന്ന്‍ വൈദികനെ കഴിഞ്ഞ ദിവസം മുട്ടുചിറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന്‍ തെള്ളകം മാതാ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലായിരിക്കെ ഇന്നലെ രണ്ടരയോടെ ഹൃദയാഘാതം സംഭവിക്കുകയായിരിന്നു. മൃതദേഹം ഇന്ന്‍ (വെള്ളിയാഴ്ച) രാവിലെ 10 മണിക്ക് കാരിസ് ഭവൻ ധ്യാന കേന്ദ്രത്തിൽ പൊതുദർശനത്തിനായി വയ്ക്കും. മൃതസംസ്കാരം ഉച്ചകഴിഞ്ഞ് 2.30 ന് ഏറ്റുമാനൂർ എസ്. എഫ്. എസ്. സെമിനാരി സെമിത്തേരിയിൽ നടക്കും.
Image: /content_image/TitleNews/TitleNews-2017-07-13-17:08:40.jpg
Keywords: വൈദിക
Content: 5416
Category: 18
Sub Category:
Heading: ഡോണ്‍ ബോസ്കോ കോളേജിന് നേരെയുള്ള ആക്രമണം: പ്രതിഷേധം വ്യാപകം
Content: കല്‍പ്പറ്റ: വയനാട്ടിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബത്തേരി ഡോണ്‍ ബോസ്കോ കോളേജിനും ചാപ്പലിനും നേരെ എസ്‌എഫ്‌ഐ- ഡി‌വൈ‌എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം. ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജ് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന് പ​​​റ​​​ഞ്ഞ് അ​​​ടി​​​ച്ചു​​ത​​​ക​​​ർ​​​ത്ത എ​​​സ്എ​​​ഫ്ഐ-​​ഡി​​വൈ​​എ​​ഫ്ഐ ന​​​ട​​​പ​​​ടി അ​​​പ​​​ല​​​പ​​​നീ​​​യ​​​വും കാ​​​ട​​​ത്ത​​​വു​​​മാണെന്ന്‍ ക​​​ർ​​​ഷ​​​ക മോ​​​ർ​​​ച്ച ദേ​​​ശീ​​​യ സെ​​​ക്ര​​​ട്ട​​​റി പി.​​​സി മോ​​​ഹ​​​ന​​​ൻ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി പി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഇന്നലെ ന​​​ട​​​ന്ന റാ​​​ലി​​​യി​​​ൽ സ്ത്രീ​​​ക​​​ള​​​ട​​​ക്കം നൂ​​​റു​​​ക​​​ണ​​​ക്കി​​​നാ​​​ളു​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്തു. ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജി​​​ൽ നി​​​ന്ന് ആ​​​രം​​​ഭി​​​ച്ച റാ​​​ലി ട്രാ​​​ഫി​​​ക് ജം​​​ഗ്ഷ​​​നി​​​ൽ നി​​​ന്നു തി​​​രി​​​ഞ്ഞ് പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ റോ​​​ഡ് വ​​​ഴി തി​​​രി​​​കെ കോ​​​ള​​​ജി​​​ലെ​​​ത്തി സ​​​മാ​​​പി​​​ച്ചു. ഡോ​​​ണ്‍​ബോ​​​സ്കോ ബം​​​ഗ​​​ളൂ​​​രു പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജോ​​​യ്സ് തോ​​​ണി​​​ക്കു​​​ഴി, വൈ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​ജോ​​​സ് കോ​​​യി​​​ക്ക​​​ൽ, പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജോ​​​യി ഉ​​​ള്ളാ​​​ട്ടി​​​ൽ, വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് ചീ​​​പ്പി​​​ങ്ക​​​ൽ, സ​​​ലിം, മി​​​നി മാ​​​ത്യു, കെ.​​​ജെ. എ​​​ൽ​​​ദോ, മാ​​​ത്യു വ​​​ർ​​​ഗീ​​​സ്, വി.​​​എ​​​സ്. ബാ​​​ബു, പി.​​​എം. മ​​​നു, പ്ര​​​വീ​​​ണ്‍ മാ​​​ത്യു എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി. കോ​​​ള​​​ജും, ചാ​​​പ്പ​​​ലും ത​​​ല്ലി​​​ത​​​ക​​​ർ​​​ത്ത ന​​​ട​​​പ​​​ടി അ​​​ങ്ങേ​​​യ​​​റ്റം ഹീ​​​ന​​​വും വേ​​​ദ​​​നാ​​​ജ​​​ന​​​ക​​​വു​​​മാ​​​ണെ​​​ന്നും ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യി​​​ൽ​​പെ​​​ട്ട​​​വ​​​ർ ത​​​ന്നെ ആ​​​ക്ര​​​മ​​​ണം അ​​​ഴി​​​ച്ചു​​​വി​​​ട്ട് ഭീ​​​ക​​​രാ​​​ന്ത​​​രീ​​​ക്ഷം സൃ​​​ഷ്ടി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്ത​​​തെന്നും പി‌ടി‌എ യോ​​​ഗം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. യോഗത്തില്‍ ഡോ​​​ണ്‍​ബോ​​​സ്കോ കോ​​​ള​​​ജ് രാ​​ഷ്‌​​ട്രീ​​യ​​ര​​​ഹി​​​ത കാ​​​മ്പ​​​സാ​​​യി പ്ര​​​മേ​​​യം പാ​​​സാ​​​ക്കി. ര​​​ക്ഷി​​​താ​​​ക്ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ അ​​​ച്ച​​​ട​​​ക്ക ക​​​മ്മി​​​റ്റി, നി​​​യ​​​മോ​​​പ​​​ദേ​​​ശ​​​ക ക​​​മ്മി​​​റ്റി എ​​​ന്നി​​​വ രൂ​​​പീ​​​ക​​​രി​​​ച്ചു. അ​​​ന്വേ​​​ഷ​​​ണ ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കും. യോഗത്തില്‍ സ്ത്രീകളടക്കം ആയിരത്തോളം പേര്‍ പങ്കെടുത്തു. കോളേജിനും ചാപ്പലിനും നേരെയുള്ള ആക്രമണത്തെ യാ​​​ക്കോ​​​ബാ​​​യ സ​​​ഭ മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​നാ​​​ധി​​​പ​​​ൻ സ​​​ഖ​​​റി​​​യാ​​​സ് മോ​​​ർ പോ​​​ളി​​​ കാ​​​ർ​​​പ്പോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത അപലപിച്ചു. അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ആ​​​രു​​​ടെ ഭാ​​​ഗ​​​ത്തു നി​​​ന്നാ​​​യാ​​​ലും അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്ന് മ​​​ല​​​ബാ​​​ർ ഭ​​​ദ്രാ​​​സ​​​ന കൗ​​​ണ്‍​സി​​​ൽ വി​​​ല​​​യി​​​രു​​​ത്തി. ഭ​​​ദ്രാ​​​സ​​​ന സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ബൈ​​​ജു മ​​​ന​​​യ​​​ത്ത്, ഫാ. ​​​ജോ​​​സ​​​ഫ് പ​​​ള്ളി​​​പ്പാ​​​ട്ട്, ഫാ. ​​​ജോ​​​ർ​​​ജ് ക​​​വും​​​ങ്ങ​​​ന്പി​​​ള്ളി​​​ൽ തുടങ്ങിയവര്‍ പ്രസംഗിച്ചു. വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ൽ മി​​​ക​​​ച്ച സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​വ​​​രു​​​ന്ന ക്രൈ​​​സ്ത​​​വ വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​കു​​​ന്ന​​​തി​​​ലു​​​ള്ള സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ദാ​​​സീ​​​ന​​​യാ​​​ണു സു​​​ൽ​​​ത്താ​​​ൻ​​​ബ​​​ത്തേ​​​രി കോ​​​ള​​​ജി​​​ൽ ക​​​ണ്ട​​​തെ​​​ന്നു കോട്ടയത്തു ക​​​ത്തോ​​​ലി​​​ക്കാ കോ​​​ൺ​​​ഗ്ര​​​സ് നേ​​​തൃ​​​യോ​​​ഗം വിലയിരുത്തി. ഇ​​​ത്ത​​​രം നീ​​​ച​​​മാ​​​യ ആ​​​ക്ര​​​മ​​​ണം ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ​​​ക്ത​​​മാ​​​യ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണമെന്നും വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു മ​​​തി​​​യാ​​​യ സം​​​ര​​​ക്ഷ​​​ണം ന​​​ൽ​​​ക​​​ണമെന്നും യോഗം ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-07-14-05:19:46.jpg
Keywords: ഡോണ്‍ ബോസ്കോ
Content: 5417
Category: 18
Sub Category:
Heading: മാര്‍ ഇവാനിയോസ് ഓര്‍മ്മപ്പെരുന്നാള്‍: പദയാത്ര ഇന്ന് എത്തിച്ചേരും
Content: തിരുവനന്തപുരം: മാര്‍ ഇവാനിയോസ് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള കാല്‍നട പദയാത്രകള്‍ ഇന്ന് വൈകീട്ട് പട്ടം സെന്റ്‌മേരീസ് കത്തീഡ്രലിലെ കബറിടത്തില്‍ എത്തും. മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ആദ്യാവസാനം പദയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. തിരുവല്ല ആര്‍ച്ച് ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് തോമസ് മാര്‍ അന്തോണിയോസ് എന്നിവരും പദയാത്രയിലുണ്ട്. വെള്ളിയാഴ്ച രാവിലെ പിരപ്പന്‍കോട്ടുനിന്നു ആരംഭിക്കുന്ന പദയാത്ര വേറ്റിനാട്, അരുവിയോട്, നാലാഞ്ചിറവഴി ഇന്ന് വൈകീട്ട് അഞ്ചിനാണ് കബറിടത്തില്‍ എത്തിച്ചേരുക. വൈകീട്ട് കത്തീഡ്രല്‍ ദേവാലയത്തില്‍ സന്ധ്യാപ്രാര്‍ഥനയും തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണവും നടക്കും. പള്ളിയില്‍ നിന്നാരംഭിക്കുന്ന പ്രദക്ഷിണം കതോലികേറ്റ് സെന്റര്‍, സെന്റ്‌മേരീസ് സ്‌കൂള്‍ വഴി പ്രധാന റോഡിലിറങ്ങി കത്തീഡ്രല്‍ കവാടംവഴി കബറിങ്കല്‍ പ്രവേശിക്കും. മെഴുകുതിരി പ്രദക്ഷിണത്തില്‍ കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയും സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മലങ്കര കത്തോലിക്ക സഭയിലെ മറ്റ് മെത്രാപോലീത്തമാരും പങ്കെടുക്കും. നാ​​​ളെ രാ​​​വി​​​ലെ എ​​​ട്ടി​​​നു ക​​​ത്തീ​​​ഡ്ര​​​ൽ ഗേ​​​റ്റി​​​ൽ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​മാ​​​ർ​​​ക്കു സ്വീ​​​ക​​​ര​​​ണം ന​​​ൽകും. തു​​​ട​​​ർ​​​ന്ന് ക​​​ബ​​​റി​​​ൽനി​​​ന്നു ക​​​ത്തീ​​​ഡ്ര​​ലി​​​ലേ​​​ക്ക് അ​​​ഞ്ഞൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും സ​​​ഭ​​​യി​​​ലെ മെ​​​ത്രാ​​​ന്മാ​​​രും അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ ധ​​​രി​​​ച്ച് പ്ര​​​ദ​​​ക്ഷി​​​ണം ന​​​ട​​​ത്തും
Image: /content_image/India/India-2017-07-14-05:44:10.jpg
Keywords: മാര്‍ ഇവാനി
Content: 5418
Category: 1
Sub Category:
Heading: ഇസ്ലാമിക സൂക്തങ്ങള്‍ ചൊല്ലിയില്ല: കെനിയയില്‍ ക്രൈസ്തവരടക്കം 13 അമുസ്ലിംങ്ങളെ കൊലപ്പെടുത്തി
Content: നെയ്റോബി: സൊമാലിയ കേന്ദ്രമായുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ കെനിയയിലെ ലാമു കൗണ്ടിയിലെ തീരദേശവാസികളായവരെ ആക്രമിച്ചു ക്രൈസ്തവരടക്കം 13 പേരെ ക്രൂരമായി കൊലപ്പെടുത്തി. ക്രൈസ്തവടക്കമുള്ള അമുസ്ലീംങ്ങളോട് ഇസ്ളാമിക സൂക്തങ്ങള്‍ ഉരുവിടുവാന്‍ തീവ്രവാദികള്‍ ആവശ്യപ്പെടുകയും അതിനു കഴിയാത്തവരെ കൊലപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യം 'മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞവെള്ളിയാഴ്ച രാത്രി 11 മണിയോടെ ആരംഭിച്ച ആക്രമണം ഞായറാഴ്ച വരെ നീണ്ടു നിന്നു. ലാമു കൗണ്ടിയിലെ പണ്ടന്‍ഗുവൊ ഗ്രാമവാസികളായ മുസ്ലീംകളാണ് തീവ്രവാദികള്‍ക്ക് ക്രിസ്ത്യാനികള്‍ താമസിക്കുന്ന സ്ഥലങ്ങള്‍ കാണിച്ചുകൊടുത്തതെന്ന് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ മോര്‍ണിംഗ് സ്റ്റാറിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ജീമ ഗ്രാമത്തില്‍ ആരംഭിച്ച ആക്രമണം ശനിയാഴ്ച രാവിലെയായപ്പോഴേക്കും ക്രൈസ്തവരടക്കം ഒമ്പതോളം അമുസ്ലിംങ്ങളെ ഭീകരര്‍ കൊലപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിനുശേഷം സൊമാലിയന്‍ സര്‍ക്കാറുമായി പോരാടി കൊണ്ടിരിക്കുന്ന അല്‍ ഷബാബ് തീവ്രവാദികളുടെ ഒളിസാങ്കേതമായ ബോനി വനത്തില്‍ നിന്നും അധികം ദൂരെയല്ലാത്ത കിപ്പിനി ഗ്രാമത്തിലെ നാല് ക്രിസ്ത്യാനികളേയും ഭീകരര്‍ കൊലപ്പെടുത്തുകയായിരിന്നു. ചിലരെ വെടിവെച്ചും, ചിലരെ വാള്‍കൊണ്ട് വെട്ടിയും മറ്റ് ചിലരെ കഴുത്തറത്തുമാണ് കൊലപ്പെടുത്തിയതെന്ന്‍ റിപ്പോര്‍ട്ടുണ്ട്. തങ്ങള്‍ക്ക് നേരെയുള്ള തുടരെതുടരെയുള്ള ആക്രമണങ്ങളില്‍ പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ ഭീതിയിലാണ്. പലരും ഇതിനോടകം തന്നെ പ്രാണരക്ഷാര്‍ത്ഥം തങ്ങളുടെ ഗ്രാമങ്ങളില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. പലരേയും ഇനിയും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. അതിനാല്‍ തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും ഉയരുവാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ പറഞ്ഞു. തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്ന ഗ്രാമവാസികളായ മുസ്ലീംകളെ പിടികൂടണമെന്ന ആവശ്യം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നുകഴിഞ്ഞു. ആക്രമണമുണ്ടായ ഗ്രാമങ്ങളില്‍ സര്‍ക്കാര്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും, പ്രാണരക്ഷാര്‍ത്ഥം പലരും പോലീസ് സ്റ്റേഷനുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്. അതേ സമയം ലാമു, ടാന റിവര്‍, ഗരീസ്സ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്ടിംഗ് ഇന്റീരിയര്‍ സെക്രട്ടറി ഫ്രെഡ് മാടിയാങ്ങി മൂന്ന്‍ മാസത്തെ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അല്‍-ക്വയിദയുമായി ബന്ധമുള്ള അല്‍ ഷബാബ് തീവ്രവാദികള്‍ക്കെതിരെ കൊറിയന്‍ സൈന്യത്തിന്റെ നേതൃത്വത്തിലുള്ള ആഫ്രിക്കന്‍ മുന്നണി 2011-ല്‍ പോരാട്ടമാരംഭിച്ചതോടെ കെനിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തിറക്കിയ ഏറ്റവും കടുത്ത മതപീഡനം നേരിടുന്ന രാജ്യങ്ങളില്‍ പതിനെട്ടാം സ്ഥാനമാണ് കെനിയക്കുള്ളത്.
Image: /content_image/TitleNews/TitleNews-2017-07-14-06:32:31.jpg
Keywords: കെനിയ
Content: 5419
Category: 1
Sub Category:
Heading: ഇറാഖിലെ ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും അനിശ്ചിതത്വത്തില്‍
Content: മൊസൂള്‍: ഒമ്പത് മാസത്തെ പോരാട്ടത്തിനൊടുവില്‍ ഐ.എസ് ഭീകരരുടെ പിടിയില്‍ നിന്നും മൊസൂള്‍ നഗരത്തെ ഇറാഖി സേന മോചിപ്പിച്ചെങ്കിലും ക്രൈസ്തവരുടെ ജീവിതം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുന്നു. മൊസൂള്‍ നഗരം ഐ‌എസ് മോചിതമായെങ്കിലും ക്രൈസ്തവര്‍ ഭീതിയില്‍ തുടരുകയാണെന്ന് സ്ഥലത്തെ മൊസൂള്‍ ആര്‍ച്ചുബിഷപ്പ് ഭൌദ്രോസ് മുഷേയും കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു. ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്നു അദ്ദേഹം വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ വെളിപ്പെടുത്തി. അപ്പസ്തോലന്മാരുടെ കാലം മുതല്‍ മദ്ധ്യപൂര്‍വ്വദേശത്ത് വളര്‍ന്ന ക്രൈസ്തവരാണ് ഇറാക്കിലെ നിനവേ, ഏര്‍ബില്‍, കുര്‍ദിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും കൂട്ടമായി പുറത്താക്കപ്പെട്ടത്. പ്രധാനമന്ത്രി അല്‍-അബാദിയുടെ നേതൃത്വത്തിലുള്ള ഇറാഖി സൈന്യം ഭീകരരെ തുരത്തിയെങ്കിലും ക്രൈസ്തവരുടെ പുനരധിവാസം ഇനിയും ഉറപ്പായിട്ടില്ല. സുരക്ഷ ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നു. ഇറാഖിലെ ന്യൂനപക്ഷമായ ക്രൈസ്തവര്‍ ഭീകരരുടെ പിടിയില്‍നിന്നും സ്വതന്ത്രമായെങ്കിലും ഇനിയും തദ്ദേശീയരായ മുസ്ലീംങ്ങളുടെ കാരുണ്യത്തിനായി കേഴേണ്ട അവസ്ഥയാണ്. അവിടെ നഷ്ടമായ ഭവനങ്ങളും വസ്തുവകകളും തദ്ദേശീയരായ മുസ്ലിംങ്ങള്‍ കൈയ്യടക്കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ ക്രൈസ്തവര്‍ വളരെ വിവേകത്തോടെയാണ് തങ്ങളുടെ ഗ്രാമങ്ങളിലേയ്ക്കും നഗരങ്ങളിലേയ്ക്കും തിരികെപ്പോകുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതെന്നും ബിഷപ്പ് പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-07-14-08:19:45.jpg
Keywords: ഇറാഖ
Content: 5420
Category: 1
Sub Category:
Heading: പ്രതിസന്ധികളെ യുക്രൈൻ പ്രത്യാശയോടെ തരണം ചെയ്യും: കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി
Content: കീവ്: പ്രതിസന്ധികൾക്കിടയിലും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ മുന്നേറുന്ന രാജ്യമാണ് യുക്രൈനെന്ന് പൗരസ്ത്യസഭകള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കർദ്ദിനാൾ ലിയോനാർഡോ സാന്ദ്രി. തന്റെ യുക്രൈൻ സന്ദർശനവേളയില്‍ കത്തോലിക്കാ മാധ്യമായ സൈവ് ടിവിയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ക്രൈസ്തവ രാജ്യമെന്ന നിലയില്‍ യുക്രെയിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവെച്ചത്. രാഷ്ട്രീയ അരാജകത്വവും കിഴക്കൻ മേഖലയിലെ റഷ്യൻ അധിനിവേശവും മൂലം ആയിരക്കണക്കിന് ആളുകളുടെ ജീവന്‍ നഷ്ട്ടമായതിനെയും പതിനായിരകണക്കിന് ജനങ്ങൾ പലായനം ചെയ്യുന്നതിനെയും ആശങ്കയോടെ നോക്കികാണുന്നതായി അദ്ദേഹം പറഞ്ഞു. സഹനങ്ങളുടേയും പുറത്താക്കൽ ഭീഷണികളുടേയും നടുവിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് മാർപാപ്പ സാന്ത്വനമറിയിക്കുന്നതായും കർദിനാൾ സാന്ദ്രി പറഞ്ഞു. യുക്രൈൻ തലസ്ഥാനമായ കിവിൽ 2014ലെ കലാപത്തിൽ മരണമടഞ്ഞവർക്കായി പൂക്കളർപ്പിച്ച് പ്രാർത്ഥനയോടെ ആരംഭിച്ച കർദിനാൾ സാന്ദ്രിയുടെ സന്ദർശനത്തില്‍ ഹോളോഡോ മോർ മ്യൂസിയവും കർദിനാൾ ലൂബോമിർ ഹുസാർ കല്ലറയും ഉള്‍പ്പെട്ടിരിന്നു. യുക്രൈൻ ഓർത്തഡോക്സ് മെത്രാപ്പോലീത്ത നിക്കോഡെമോസമായും ഗ്രീക്ക് കത്തോലിക്കാ മെത്രാപ്പോലീത്ത ബിഷപ്പ് വോളഡമിർ വിറ്റിഷ്യയുമായും റോമന്‍ കത്തോലിക്കാ ആർച്ച് ബിഷപ്പ് മിക്സലോ മോകിർസിക്കിയുമായും കര്‍ദിനാള്‍ കൂടികാഴ്ച നടത്തും. സാർവാനിട്സിയ മഡോണ ദേവാലയത്തിലെ ആഘോഷങ്ങളിൽ പങ്കെടുത്ത അദ്ദേഹം യുക്രൈൻ ജനതയുടെ മരിയ ഭക്തിയില്‍ ആകൃഷ്ടനായതായി പറഞ്ഞു. സർവാനിട്സിയ ദേവാലയത്തിലെ ദേശീയ തീർത്ഥാടനത്തിൽ പങ്കെടുക്കാൻ എത്തിയ കർദിനാൾ സാന്ദ്രി ജൂലൈ 17 വരെ യുക്രൈനിൽ തുടരും. കഴിഞ്ഞ വർഷം ഡിസംബറിൽ മാർപാപ്പയുടെ നേതൃത്വത്തിൽ യൂറോപ്യൻ ഇടവകകളിൽ നിന്നും സമാഹരിച്ച അറുപത് ലക്ഷം യൂറോ യുക്രൈനിന്‍റെ പുനരുദ്ധാരണത്തിനായി ലഭ്യമാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-14-10:00:13.jpg
Keywords: യുക്രൈ
Content: 5421
Category: 6
Sub Category:
Heading: ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല
Content: "യേശു പറഞ്ഞു: നീ പൂര്‍ണനാകാന്‍ ആഗ്രഹിക്കുന്നെങ്കില്‍, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്‌ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്താ 19: 21). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 29}# <br> യേശു ക്രിസ്തുവിന്റെ അടുത്തുവന്ന ഒരു യുവാവ് അതീവ ദുഖിതനായി തിരിച്ചുപോകുന്ന ഒരു രംഗം ബൈബിളില്‍ നാം കാണുന്നു. യേശുവിന്റെ അടുത്ത് സഹായം തേടിവന്ന മറ്റെല്ലാവരും അതീവ സന്തോഷത്തോടെയാണ് തിരിച്ചുപോയതെങ്കിലും ധനികനായ ഈ യുവാവ് മാത്രം ദുഖിതനായി തിരിച്ചു പോകുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. വളരെയേറെ സമ്പത്തുണ്ടായിരുന്ന ഈ യുവാവ് ഉന്നതമായ ഒരു ലക്ഷ്യം - നിത്യജീവന്‍ - അവകാശമാക്കുക എന്ന ഉദ്ദേശത്തോടെയാണ് യേശുവിനെ സമീപിച്ചത്. നിത്യജീവന്‍ അവകാശമാക്കുവാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? എന്ന ആ യുവാവിന്റെ ചോദ്യത്തിന് പ്രമാണങ്ങള്‍ പാലിക്കുവാന്‍ യേശു നിര്‍ദ്ദേശിക്കുന്നു. “ചെറുപ്പം മുതലേ ഇവയെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്” എന്ന് മറുപടി നല്‍കുന്ന യുവാവിനോട് അവിടുന്ന്‍ പറഞ്ഞു “ഇനിയും നിനക്ക് ഒരു കുറവുണ്ട്, നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്നു എന്നെ അനുഗമിക്കുക” (ലൂക്കാ 18:22). ഈ വചനം കേട്ട് ആ യുവാവ് അതീവ ദുഖിതനായി തിരിച്ചുപോയി. എന്തെന്നാല്‍ അവന് വളരെയേറെ സമ്പത്തുണ്ടായിരുന്നു. നിത്യജീവന്‍ ലക്ഷ്യം വെച്ചുകൊണ്ട് ഉന്നതമായ ആത്മീയ ജീവിതം നയിക്കുന്ന നിരവധി വ്യക്തികളും, സമൂഹങ്ങളും ഈ ഭൂമിയിലുണ്ട്. എന്നാല്‍ അവരില്‍ ചിലര്‍ ഈ ലോകത്തിന്റെ സുഖങ്ങള്‍ സമ്മാനിക്കുന്ന പലതിനേയും ഉപേക്ഷിക്കുവാന്‍ തയ്യാറാകുന്നില്ല. ലക്ഷ്യം സ്വര്‍ഗ്ഗരാജ്യവും നിത്യജീവനുമാണെങ്കിലും അതോടൊപ്പം ഈ ലോകത്തിലെ സുഖങ്ങളും, സമ്പത്തും, പ്രശസ്തിയും, ആഡംബരങ്ങളും അവര്‍ ആഗ്രഹിക്കുന്നു. ഇതിനെതിരെ ദൈവവചനം നല്‍കുന്ന മുന്നറിയിപ്പുകളെ ഇക്കൂട്ടര്‍ അവഗണിക്കുന്നു. ഇതുപോലുള്ള വ്യക്തികള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുക ദുഷ്കരമാണെന്ന് യേശു തന്നെ പഠിപ്പിക്കുന്നു. സമ്പത്തിനും, പ്രശസ്തിക്കും, ആഡംബരജീവിതത്തിനും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇവിടെ സമ്പത്തിന്റെ വിനിയോഗത്തില്‍ നാം അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ തൊഴിലിന്റെ സമ്പത്തും, പാരമ്പര്യമായി ലഭിച്ച സമ്പത്തും, മറ്റ് വ്യാപാരങ്ങളിലൂടെ നാം സമ്പാദിക്കുന്ന പണവും നമ്മുടെ സ്വന്തമായി നാം കണക്കാക്കരുത്. നമ്മുടെ അനുദിന ചിലവുകള്‍ ലളിതമായി നിര്‍വഹിക്കുന്നതിനുള്ള തുകമാത്രമാണ് നമ്മുടെ സ്വന്തം. അതിനുമപ്പുറം നമുക്ക് ലഭിക്കുന്ന സമ്പത്ത് നമുക്ക് സൂക്ഷിച്ചുവെക്കുവാനുള്ളതല്ല. അത് ഈ ഭൂമിയിലെ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ളതാണ്. ഈ അധിക സമ്പത്ത് നാം കൈവശം വെക്കുകയും അതേസമയം ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി കരയുന്ന ആരെങ്കിലും ഈ ഭൂമിയിലുണ്ടെങ്കില്‍, അവരുടെ നിലവിളി സ്വര്‍ഗ്ഗത്തിലേക്കുയരുകയും നാം കൈവശം വെച്ചിരിക്കുന്ന അധിക സമ്പത്ത് നമ്മുടെ ശിക്ഷാവിധിക്ക് കാരണമായി തീരുകയും ചെയ്യും. അതുകൊണ്ടാണ് ആദിമസഭയില്‍ വിശ്വാസികള്‍ എല്ലാം പൊതുസ്വത്തായി കരുതിയിരുന്നത്. അവര്‍ ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമാണെന്ന് അവകാശപ്പെട്ടില്ല. ഫലമോ “അവരുടെ ഇടയില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ആരും ഉണ്ടായിരുന്നില്ല” (അപ്പ. 4:34). #{red->n->b->വിചിന്തനം}# <br> ഈ ഭൂമിയില്‍ കൂടുതല്‍ സമ്പത്ത് നേടുവാനും, സ്വന്തമാക്കിവെക്കുവാനും സഭാസ്ഥാപനങ്ങളും, വിശ്വാസികളും മത്സരിക്കുന്നു. ഈ വിഷയത്തില്‍ സഭാധികാരികള്‍ വിശ്വാസികളെ ഉപദേശിക്കുന്നു. വിശ്വാസികളാകട്ടെ നിരന്തരം സഭാസ്ഥാപനങ്ങളെ വിമര്‍ശിക്കുന്നു. ആരും സ്വയം വിലയിരുത്തുന്നില്ല. നമ്മുടെ ലക്ഷ്യങ്ങള്‍ എത്ര ഉന്നതമാണെങ്കിലും നമ്മുടെ പ്രവര്‍ത്തി കൂടി കണക്കിലെടുത്താവും നമ്മുടെ നിത്യസമ്മാനം നിര്‍ണ്ണയിക്കപ്പെടുക. ഇക്കാര്യത്തില്‍ ലക്ഷ്യം ഒരിക്കലും മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നില്ല. നിത്യജീവന്‍ അവകാശമാക്കുവാന്‍ നമ്മുടെ ലക്ഷ്യവും മാര്‍ഗ്ഗവും ഒരുപോലെ ശരിയായ ദിശയിലായിരിക്കണം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3) നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-14-10:48:12.jpg
Keywords: യേശു, ക്രിസ്തു
Content: 5422
Category: 1
Sub Category:
Heading: ബൈബിളിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ കഥയെ സ്ഥിരീകരിച്ച് ഇസ്രായേലി പുരാവസ്തുഗവേഷക
Content: ജെറുസലേം: ബൈബിളിലെ പഴയനിയമത്തിലെ നാബോത്തിന്റെ മുന്തിരിതോട്ടത്തിന്റെ കഥ വാസ്തവമായിരുന്നുവെന്നതിന് തെളിവുകളുമായി ഇസ്രായേലി പുരാവസ്തുഗവേഷക രംഗത്ത്. പ്രമുഖ പുരാവസ്തുഗവേഷകയായ ഡോ. നോര്‍മാന്‍ ഫ്രാങ്ക്ലിനാണ് തെളിവുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇസ്രായേലിന്റെ വടക്ക് ഭാഗത്തുള്ള ലോവര്‍ ഗലീലി പ്രദേശത്തിലെ ജെസ്രീല്‍ താഴ്‌വരയില്‍ ആധുനിക ലേസര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളില്‍ നിരവധി ഒലിവ്, മുന്തിരി ചക്കുകളും, ഭൂമിക്കടിയില്‍ കുപ്പികളുടെ മാതൃകയിലുള്ള കുഴികളും കണ്ടെത്തിയിരുന്നു. ഇത് സൂചിപ്പിക്കുന്നത് ബൈബിള്‍ കാലഘട്ടത്തില്‍ ജെസ്രീല്‍ താഴ്‌വര യഥാര്‍ത്ഥത്തില്‍ ഒരു വീഞ്ഞുല്‍പ്പാദന കേന്ദ്രമായിരുന്നുവെന്നാണ് ജെസ്രീല്‍ പര്യവേഷണത്തിന് നേതൃത്വം നല്‍കിയ ഡോ. നോര്‍മാ ഫ്രാങ്ക്ലിന്‍ വ്യക്തമാക്കി. ബൈബിളിലെ പഴയനിയമത്തില്‍ 1 രാജാക്കന്‍മാര്‍ 21-മത്തെ അദ്ധ്യായത്തിലാണ് നാബോത്തിന്റെ മുന്തിരിത്തോട്ടത്തിന്റെ കഥ വിവരിച്ചിട്ടുള്ളത്‌. ജെസ്രീല്‍ക്കാരനായ നാബോത്തിന് ആഹാബ് രാജാവിന്റെ കൊട്ടാരത്തിനു സമീപമായി ഉണ്ടായിരുന്ന കൊച്ചു മുന്തിരിത്തോട്ടത്തില്‍ രാജാവിന്‌ മോഹമുദിക്കുകയും, രാജാവിനുവേണ്ടി അദ്ദേഹത്തിന്റെ ഭാര്യയായ ജസബേല്‍ രാജ്ഞി കുടിലബുദ്ധിയുപയോഗിച്ചു ചതിയിലൂടെ കൈവശപ്പെടുത്തിക്കൊണ്ട് ദൈവകോപത്തെ ക്ഷണിച്ചുവരുത്തുന്നതുമാണ് കഥയുടെ ഉള്ളടക്കം. നിലവില്‍ കണ്ടെത്തിയ മുന്തിരിത്തോട്ടവും, വീഞ്ഞുല്‍പ്പാദനത്തിന്റെ അവശേഷിപ്പുകളും ഏതാണ്ട് ബി.സി 300 കാലഘട്ടത്തിലേതാണെന്നും, നാബോത്തിന്റെ മുന്തിരിത്തോട്ടവും ഏതാണ്ട് ഈ കാലഘട്ടത്തില്‍ത്തന്നെയായിരുന്നു ഉണ്ടായിരുന്നതെന്നും ഡോ. നോര്‍മാ ഫ്രാങ്ക്ലിന്‍ വ്യക്തമാക്കി. ബൈബിളിന്റെ ആധികാരികതയെ ശരിവെക്കുന്നതാണ് പുതിയ കണ്ടുപിടിത്തം. നിരവധി പുരാവസ്തു ഗവേഷണങ്ങള്‍ക്ക് വേദിയായിട്ടുള്ള ജെസ്രീല്‍ താഴ്‌വര ഇന്നൊരു കാര്‍ഷിക കേന്ദ്രമാണ്. 2014-ല്‍ ഇസ്രായേലിലെ പുരാവസ്തുവകുപ്പ് ഇവിടെ നിന്നും 3,300 വര്‍ഷം പഴക്കമുള്ള കളിമണ്‍ ശവപ്പെട്ടിയും അതില്‍ അസ്ഥികൂടവും കണ്ടിരുന്നു. പുരാതന ഈജിപ്തില്‍ വിശുദ്ധമായി കണ്ടിരുന്ന വണ്ടിന്റെ രൂപവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-07-14-11:49:54.jpg
Keywords: ബൈബിളിലെ, പുരാതന
Content: 5423
Category: 18
Sub Category:
Heading: മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന മെഴുകുതിരി പ്രദക്ഷിണം ഭക്തിസാന്ദ്രം
Content: തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ശി​​​ല്പി​​​യും ബ​​​ഥ​​​നി സ​​​മൂ​​​ഹ സ്ഥാ​​​പ​​​ക​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്താ​​​യു​​​മാ​​​യ ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സി​​​ന്‍റെ 64-ാം ഓ​​​​ർ​​​​മ​​​​പ്പെ​​​​രു​​​​നാ​​​​ളി​​​​നോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ചു പ​​​​ട്ടം സെ​​​​ന്‍റ് മേ​​​​രീ​​​​സ് ക​​​​ത്തീ​​​​ഡ്ര​​​​ലി​​​​ൽ ന​​​​ട​​​​ന്ന മെ​​​​ഴു​​​​കു​​​​തി​​​​രി പ്ര​​​​ദ​​​​ക്ഷി​​​​ണം ഭ​​​​ക്തിസാ​​​​ന്ദ്ര​​​​മാ​​​​യി. ഇന്നലെ വൈകീട്ട് ക​​​​ർ​​​​ദി​​​​നാ​​​​ൾ​​​​മാ​​​​രാ​​​​യ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ, മാ​​​​ർ ജോ​​​​ർ​​​​ജ് ആ​​​​ല​​​​ഞ്ചേ​​​​രി എ​​​​ന്നി​​​​വ​​​​രു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​ദ​​​​ക്ഷി​​​​ണ​​​​ത്തി​​​​ൽ ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ശ്വാ​​​​സികളാണ് അണിചേര്‍ന്നത്. വിവിധസ്ഥലങ്ങളില്‍ നിന്നുള്ള മെ​​​​ത്രാ​​​​പ്പോ​​​​ലീ​​​​ത്താ​​​​മാ​​​​രും പ്രാര്‍ത്ഥനാനിര്‍ഭരമായ പ്രദക്ഷിണത്തില്‍ പങ്കാളികളായി. നേരത്തെ മാ​​​​വേ​​​​ലി​​​​ക്ക​​​​ര, മാ​​​​ർ​​​​ത്താ​​​​ണ്ഡം, റാ​​​​ന്നി പെ​​​​രു​​​​ന്നാ​​​​ട് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ നി​​​​ന്ന് ആ​​​​രം​​​​ഭി​​​​ച്ച തീ​​​​ർ​​​​ഥാ​​​​ട​​​​ന പ​​​​ദ​​​​യാ​​​​ത്ര​​​​ക​​​​ൾ ഇ​​​​ന്ന​​​​ലെ വൈ​​​​കി​​​​ട്ട് അ​​​​ഞ്ചോ​​​ടു കൂ​​​​ടി ക​​​​ബ​​​​റി​​​​ട​​​​ത്തി​​​​ൽ എ​​​​ത്തി​​​​ച്ചേ​​​​ർ​​​​ന്നു. പെ​​​​രു​​​​ന്നാ​​​​ട്ടി​​​​ൽ നി​​​​ന്നു​​​​ള്ള പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ ക​​​​ർ​​​​ദി​​​​നാ​​​​ൾ മാ​​​​ർ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ ബാ​​​​വ ആ​​​​ദ്യ​​​​ാവ​​​​സാ​​​​നം പ​​​​ങ്കെ​​​​ടു​​​​ത്തുവെന്നത് ശ്രദ്ധേയമാണ്. ആ​​​​ർ​​​​ച്ച് ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ കൂ​​​​റി​​​​ലോ​​​​സ്, ബി​​​​ഷ​​​​പ് തോ​​​​മ​​​​സ് മാ​​​​ർ അ​​​​ന്തോ​​​​ണി​​​​യോ​​​​സ് എ​​​​ന്നി​​​​വ​​​​രും ബാ​​​​വാ​​​​യോ​​​​ടൊ​​​​പ്പം പ​​​​ദ​​​​യാ​​​​ത്ര​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു. ഇന്ന് രാവിലെ നടക്കുന്ന ആ​​​ഘോ​​​ഷ​​​മാ​​​യ സ​​​മൂ​​​ഹ​​​ബ​​​ലി​​​യി​​​ൽ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​നാ​​​യി​​​രി​​​ക്കും. മ​​​ല​​​ങ്ക​​​ര സു​​​റി​​​യാ​​​നി ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ലെ എ​​​ല്ലാ മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​മാ​​​രും അ​​​ഞ്ഞൂ​​​റോ​​​ളം വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ർ​​​മി​​​ക​​​രാ​​​യി​​​രി​​​ക്കും. സീ​​റോ മ​​ല​​ബാ​​ർ സ​​ഭാ മേ​​​ജ​​​ർ ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ൽ​​​കും.
Image: /content_image/India/India-2017-07-15-05:23:38.jpg
Keywords: ദൈവദാസ
Content: 5424
Category: 18
Sub Category:
Heading: സഭയുടെ പ്രേഷിതദൗത്യമെന്നത് വൈദികരുടെയും സന്യസ്ഥരുടെയും മാത്രം ചുമതലയല്ല: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യ​​​മെ​​​ന്ന​​​തു മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും മാ​​​ത്രം ചു​​​മ​​​ത​​​ല​​​യ​​​ല്ലായെന്ന്‍ കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ൽ (കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം. സൂ​​​സ​​​പാ​​​ക്യം. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി​​​യു​​​ടെ മു​​​പ്പ​​​താ​​​മ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. അ​​​ല്മാ​​​യ​​​രു​​​ടേയും ദൗ​​​ത്യ​​​മാ​​​യി സു​​​വി​​​ശേ​​​ഷ വേ​​​ല മാ​​​റു​​​മ്പോ​​​ഴാ​​​ണു സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ഖം കൂ​​​ടു​​​ത​​​ൽ തെ​​​ളി​​​മ​​​യു​​​ള്ള​​​താ​​​വു​​​ന്ന​​​തെ​​​ന്നും അദ്ദേഹം പറഞ്ഞു. ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​ദൗ​​​ത്യ​​​മെ​​​ന്ന​​​തു മെ​​​ത്രാ​​​ന്മാ​​​രു​​​ടെ​​​യും വൈ​​​ദി​​​ക​​​രു​​​ടെ​​​യും സ​​​ന്യ​​​സ്ത​​​രു​​​ടെ​​​യും മാ​​​ത്രം ചു​​​മ​​​ത​​​ല​​​യ​​​ല്ല. ബു​​​ദ്ധി​​​മാ​​​ന്മാ​​​രും വി​​​വേ​​​കി​​​ക​​​ളും പ​​​ല​​​പ്പോ​​​ഴും സ​​​മൂ​​​ഹ​​​ത്തെ വ​​​ള​​​ച്ചൊ​​​ടി​​​ച്ച് സ​​​ങ്കീ​​​ർ​​​ണ​​​മാ​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന​​​താ​​​യി തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്. യേ​​​ശു ത​​​ന്‍റെ ശി​​​ഷ്യ​​​രെ പ​​​രി​​​ശീ​​​ലി​​​പ്പി​​​ച്ച​​​തു പോ​​​ലെ പ്രേ​​​ഷി​​​ത​​​പ​​​രി​​​ശീ​​​ല​​​നം ല​​​ളി​​​ത​​​വും സു​​​ന്ദ​​​ര​​​വു​​​മാ​​​യി​​​രി​​​ക്ക​​​ണം. ബിഷപ്പ് പറഞ്ഞു. സ​​​ഭ​​​യു​​​ടെ പ്രേ​​​ഷി​​​ത​​​മു​​​ഖ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് ക്രി​​​സ്തു​​​വി​​​ന്‍റെ സ്നേ​​​ഹം പ​​​ങ്കു​​​വ​​​യ്ക്ക​​​ലാണെന്ന് സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത എം.​​​ജി. സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ലാ പൗ​​​ലോ​​​സ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ചെ​​​യ​​​ർ അ​​​ധ്യ​​​ക്ഷ​​​ൻ റ​​​വ. ഡോ. ​​​കെ.​​​എം. ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു. ഫ്രാ​​​ൻ​​​സി​​​സ് പാ​​​പ്പാ സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത് ക​​​ത്തോ​​​ലി​​​ക്ക​​​ർ​​​ക്കു വേ​​​ണ്ടി​​​യോ, ക്രൈ​​​സ്ത​​​വ​​​ർ​​​ക്കു വേ​​​ണ്ടി​​​യോ മാ​​​ത്ര​​​മ​​​ല്ല, ലോ​​​ക​​​ത്തി​​​നു മു​​​ഴു​​​വ​​​നു​​​വേണ്ടിയാണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സമ്മേളനത്തില്‍ കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ അം​​​ഗ​​​ങ്ങ​​​ൾ​​​ക്കു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. ക​​​ർ​​​മ​​​ലീ​​​ത്ത സ​​​ഭ മ​​​ഞ്ഞു​​​മ്മ​​​ൽ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ റ​​​വ. ഡോ. ​​​അ​​​ഗ​​​സ്റ്റി​​​ൻ മു​​​ള്ളൂ​​​ർ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ, കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു. മി​​​ഷ​​​ൻ കോ​​​ണ്‍​ഗ്ര​​​സ്’ ബി​​​സി​​​സി ക​​​ണ്‍​വ​​ൻ​​​ഷ​​​ൻ 2017’ മു​​​ന്നൊ​​​രു​​​ക്ക​​​ങ്ങ​​​ളു​​​ടെ അ​​​വ​​​ലോ​​​ക​​​നം കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി അ​​​സോ​​​സി​​​യേ​​​റ്റ് ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ ന​​​ട​​​ത്തി. സംസ്ഥാനത്തെ 12 ല​​​ത്തീ​​​ൻ രൂ​​​പ​​​ത​​​ക​​​ളി​​​ലെ​​​യും ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​​​ദി​​​ക, സ​​​ന്യ​​​സ്ത, അ​​​ല്​​​മാ​​​യ പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം നാ​​​ളെ ഉ​​​ച്ച​​​യ്ക്കു സ​​​മാ​​​പി​​​ക്കും.
Image: /content_image/India/India-2017-07-15-05:43:25.jpg
Keywords: സൂസപാക്യം