Contents

Displaying 5131-5140 of 25107 results.
Content: 5425
Category: 18
Sub Category:
Heading: ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി
Content: തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ഴി​​ഞ്ഞ ജൂ​​ണ്‍ 20നു സ്കോ​​ട്ട്‌ല​​ൻ​​ഡി​​ൽ ​​ദു​​രൂ​​ഹ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ഫാ. ​​മാ​​ർ​​ട്ടി​​ൻ സേ​​വ്യ​​റു​​ടെ മൃ​​ത​​ദേ​​ഹം നാട്ടില്‍ എത്തിക്കുന്നതിന് അ​​ടി​​യ​​ന്ത​​ര​​ നടപടി ആവശ്യപ്പെട്ട് മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രി സു​​ഷ​​മ സ്വ​​രാ​​ജി​​ന് കത്തയച്ചു. പോ​​സ്റ്റ്മോ​​ർ​​ട്ട​​വും മ​​റ്റു പ​​രി​​ശോ​​ധ​​ന​​ക​​ളും പൂ​​ർ​​ത്തി​​യാ​​യി​​ട്ട് ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞി​​ട്ടും മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ൽ​​കാ​​തി​​രി​​ക്കു​​ന്ന​​തി​​ന്‍റെ കാ​​ര​​ണം അ​​വ്യ​​ക്ത​​മാ​​ണ്. 23 ദി​​വ​​സ​​ത്തോ​​ളം മൃ​​ത​​ദേ​​ഹം കൈ​​വ​​ശം ഉ​​ണ്ടാ​​യി​​ട്ടും ദേ​​ഹ​​പ​​രി​​ശോ​​ധ​​ന പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യാ​​ത്തി​​ന്‍റെ കാ​​ര​​ണം മ​​ന​​സി​​ലാ​​ക്കാ​​ൻ ക​​ഴി​​യു​​ന്നി​​ല്ലെ​​ന്നും അ​​ടി​​യ​​ന്ത​​ര​​മാ​​യി മൃ​​ത​​ദേ​​ഹം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു ന​​ൽ​​കാ​​ൻ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഉ​​മ്മ​​ൻ​​ചാ​​ണ്ടി ക​​ത്തി​​ൽ അഭ്യര്‍ത്ഥിച്ചു.
Image: /content_image/TitleNews/TitleNews-2017-07-15-06:06:32.JPG
Keywords: ഫാ. മാര്‍
Content: 5426
Category: 1
Sub Category:
Heading: ഡോണ്‍ ബോസ്കോ കോളേജ് തകര്‍ത്ത സംഭവത്തെ അപലപിച്ചു രൂപതാദ്ധ്യക്ഷന്‍മാര്‍
Content: കല്‍പ്പറ്റ: ഡോണ്‍ബോസ്കോ കോളജ് അടിച്ചുതകർത്ത സംഭവത്തെ അപലപിച്ചു വിവിധ രൂപതാദ്ധ്യക്ഷന്‍മാര്‍. രാഷ്‌ട്രീയ അന്ധത ബാധിച്ച ചില വിദ്യാർഥികൾ പുറത്തുനിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തിൽ നടത്തിയ അക്രമം യാതൊരു തരത്തിലും ന്യായീകരിക്കാനാവില്ലായെന്ന്‍ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു. താഴേക്കിടയിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നടത്താൻ വേണ്ടി ഗുണനിലവാരം മെച്ചപ്പെട്ട നിലയിൽ കൊടുക്കാൻ ഡോണ്‍ബോസ്കോ വൈദികർ പരിശ്രമിച്ചിട്ടുണ്ടെന്നും കോളേജ് തകര്‍ത്ത സംഭവം തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോളജിനും ചാപ്പലിനും നേരെയുണ്ടായ അക്രമം പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ലെന്നും അക്രമികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കാമ്പസ് രാഷ്‌ട്രീയത്തിന്‍റെ കെടുതികൾ ഏറെ അനുഭവിച്ചിട്ടുള്ളവരാണ് കേരളജനത. അക്രമവും ഭീഷണിയുമുയർത്തുന്നവർ വിദ്യാർഥികളേയും രക്ഷിതാക്കളേയും പൊതുസമൂഹത്തേയുമാണ് വെല്ലുവിളിക്കുന്നത്. സമാധാനപരമായ പഠനാന്തരീക്ഷം തകർക്കുന്നവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു.
Image: /content_image/News/News-2017-07-15-06:25:02.jpeg
Keywords: ഡോണ്‍ ബോസ്കോ
Content: 5427
Category: 1
Sub Category:
Heading: ഓഗസ്റ്റ് മുതല്‍ ശമ്പളവര്‍ദ്ധന നടപ്പിലാക്കാന്‍ കെ‌സി‌ബി‌സി നിര്‍ദ്ദേശം
Content: കൊ​​​ച്ചി: ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ കീഴിലുള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ന​​​ഴ്സു​​​മാ​​​രു​​​ടെ ശ​​​മ്പള​​​വ​​​ർ​​​ധ​​​ന​ ന​​​ട​​​പ്പി​​​ലാ​​ക്കാ​​ൻ കെ​​​സി​​​ബി​​​സി നി​​​ർ​​​ദേ​​​ശം ന​​​ല്കി. സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച ശമ്പള​​​വ​​​ർ​​​ധ​​​ന സഭയുടെ കീഴിലുള്ള ആശുപത്രികളില്‍ ഓ​​​ഗ​​​സ്റ്റ് മു​​​ത​​​ൽ ന​​​ട​​​പ്പി​​​ൽ വ​​​രു​​​ത്താ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മാ​​​ണു കെ​​​സി​​​ബി​​​സി ന​​​ൽ​​​കി​​​യി​​​രിക്കുന്നത്. കെ​​​സി​​​ബി​​​സി ലേ​​​ബ​​​ർ, ഹെ​​​ൽ​​​ത്ത് ക​​​മ്മീ​​​ഷ​​​നു​​​ക​​​ളു​​​ടെ​​​യും ക​​​ത്തോ​​​ലി​​​ക്കാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​ടെ​​​യും പ്ര​​​തി​​​നി​​​ധി​​​ക​​​ള​​​ട​​​ങ്ങി​​​യ പ​​​തി​​​നൊ​​​ന്നം​​​ഗ ക​​​മ്മി​​​റ്റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​ർ​​​ദേ​​​ശം. ചെ​​​റു​​​കി​​​ട ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ, പ്ര​​​ത്യേ​​​കി​​​ച്ച് ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​ള്ള ചെ​​​റി​​​യ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ ന​​​ഴ്സിം​​​ഗ് ഹോ​​​മു​​​ക​​​ൾ എ​​​ന്നി​​​വ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന പ്രാ​​​യോ​​​ഗി​​​ക പ്രശ്നങ്ങള്‍ ഗൗ​​​ര​​​വ​​​പൂ​​​ർ​​​വം പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​വ​​​യെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കെ​​​സി​​​ബി​​​സി ആവശ്യപ്പെട്ടു. നഴ്‌സുമാര്‍ക്കു ന്യായമായ വേതനം ലഭിക്കേണ്ടതു സാമാന്യ നീതിയുടെ വിഷയമായി കാണണമെന്നും സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന വേതനം സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ക്കു ഉറപ്പാക്കണമെന്നും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേരത്തെ അഭിപ്രായപ്പെട്ടിരിന്നു.
Image: /content_image/News/News-2017-07-15-06:37:57.jpg
Keywords: നേഴ്സ
Content: 5428
Category: 1
Sub Category:
Heading: പിതാവിന്റെ ജീവന് പകരമായി ലഭിച്ച തുക ക്രിസ്ത്യന്‍-മുസ്ലിം പള്ളികള്‍ക്ക് സംഭാവന ചെയ്തുകൊണ്ട് മകന്‍
Content: മിന്യ, (ഈജിപ്ത്): ഈജിപ്തില്‍ ജിഹാദികളാല്‍ കൊല്ലപ്പെട്ട തന്റെ പിതാവിന്റെ ജീവന് പകരമായി ലഭിച്ച തുക മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സംഭാവന ചെയ്ത മകന്‍ മാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നു. കോപ്റ്റിക്ക് ക്രിസ്ത്യാനിയായ മൈക്കേല്‍ ആതിഫ് മുനീറാണ് തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കായി ഈജിപ്ത് സര്‍ക്കാര്‍ നല്‍കുന്ന തുക മിന്യാ പ്രവിശ്യയിലെ ഒരു മുസ്ലീം പള്ളിക്കും, ക്രിസ്ത്യന്‍ ദേവാലയത്തിനുമായി സംഭാവന ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 5,000 യൂറോക്ക് തുല്യമായ തുകയാണ് സംഭാവനയായി നല്‍കുന്നത്. ഫിക്രിയാ ഗ്രാമത്തിലെ സാന്‍ മിക്കേല്‍ ദേവാലയത്തിനും, സാഫ്ത് അല്‍-ലബ്ബാനിലെ ഒരു മുസ്ലീം പള്ളിക്കും തുല്യമായിട്ടായിരിക്കും ഈ സംഭാവന നല്‍കുക. മെയ് 26-ന് സാന്‍ സാമുവല്‍ ആശ്രമത്തിലേക്ക് തീര്‍ത്ഥാടനത്തിനായുള്ള യാത്രാമധ്യേയാണ് മൈക്കേല്‍ ആതിഫ് മുനീറിന്റെ പിതാവ് തീവ്രവാദികളാല്‍ കൊല്ലപ്പെടുന്നത്. അന്നത്തെ ആക്രമണത്തില്‍ 10 കുട്ടികള്‍ ഉള്‍പ്പെടെ 28 പേരോളം കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിന് ഇരയായവരുടെ ഓര്‍മ്മക്കായി ജൂലൈ ആദ്യവാരത്തില്‍ സാന്‍ സാമുവേല്‍ ആശ്രമത്തില്‍ വെച്ച് വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചിരിന്നു. ഓര്‍ത്തഡോക്സ് മെത്രാനായ ക്രീറ്റ് ബസീലിയോസ് നേതൃത്വം നല്‍കിയ കുര്‍ബാനയ്ക്ക് ശേഷം മിന്യാ പ്രവിശ്യയുടെ ഗവര്‍ണറായ എസ്സാം അല്‍ ബെദേവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള തുക കൈമാറി. എന്നാല്‍ തന്റെ കുടുംബം ഈ തുക മുസ്ലീം, ക്രിസ്ത്യന്‍ പള്ളികള്‍ക്ക് സംഭാവനയായി നല്‍കുവാന്‍ ആഗ്രഹിക്കുന്നുവെന്ന് മൈക്കേല്‍ പ്രഖ്യാപിക്കുകയായിരുന്നു. ആക്രമണങ്ങള്‍ വഴി ഈജിപ്തിലെ കോപ്റ്റിക് ക്രിസ്ത്യാനികള്‍ക്കും, മുസ്ലീംകള്‍ക്കുമിടയില്‍ വിഭാഗീയത വളര്‍ത്തുവാനാണ് തീവ്രവാദികള്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ ഇത്തരം പ്രവര്‍ത്തികള്‍ വഴി അവരുടെ ആഗ്രഹത്തിന് വിപരീതമായ കാര്യമാണ് സംഭവിക്കുന്നതെന്ന് അവരെ മനസ്സിലാക്കുകയാണ് തന്റെ ഈ സംഭാവനയുടെ പിന്നിലെ ലക്ഷ്യമെന്ന് യുവാവായ മൈക്കേല്‍ വ്യക്തമാക്കി. അതേ സമയം ഈജിപ്തിലെ ക്രൈസ്തവര്‍ ഇപ്പോഴും ഭീതിയുടെ നടുവിലാണ്. രാജ്യത്തെ അക്രമ സാധ്യതകള്‍ കണക്കിലെടുത്ത് സൈന്യത്തിന്റേയും, സര്‍ക്കാറിന്റേയും നിര്‍ദ്ദേശപ്രകാരം വിവിധ ക്രിസ്ത്യന്‍ സഭകള്‍ തീര്‍ത്ഥാടനവും പ്രാര്‍ത്ഥനാകൂട്ടായ്മയും ഒഴിവാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-15-08:29:18.jpg
Keywords: ഈജി
Content: 5429
Category: 1
Sub Category:
Heading: വാല്‍സിംഹാം തിരുനാള്‍ നാളെ
Content: ലണ്ടന്‍: യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സമീപരാജ്യങ്ങളില്‍ നിന്നും മലയാളി ക്രൈസ്തവര്‍ ഒരുമിച്ചു കൂടുന്ന പ്രസിദ്ധമായ വാൽസിംഹാം തിരുനാള്‍ നാളെ നടക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിന് ശേഷം ആദ്യം നടക്കുന്ന തിരുനാളെന്ന പ്രത്യേകത ഇത്തവണ ഉണ്ട്. നാളെ രാവിലെ ഒന്‍പതിന് ഫാ. സോജി ഓലിക്കലും യുകെ ടീമും നേതൃത്വം നൽകുന്ന ധ്യാനത്തോടെ തിരുനാള്‍ദിനം ആരംഭിക്കും. ധ്യാന ശുശ്രൂഷകൾക്കുശേഷം 11.30 മുതൽ 1.30 വരെ ഉച്ചഭക്ഷണത്തിനായും അടിമ സമർപ്പണ പ്രാർഥനയ്ക്കായും വ്യക്തിപരമായ പ്രാർത്ഥനയ്ക്കായും സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1.30ന് ജപമാല പ്രദക്ഷിണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിനു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ മുഖ്യ കാർമ്മികത്വത്തില്‍ വിശുദ്ധ ബലി നടക്കും. വികാരി ജനറാളന്മാരായ ഫാ. തോമസ് പാറയടിയിൽ, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ, ഫാ. മാത്യു ചൂരപൊയ്കയിൽ എന്നിവരും പത്തു വർഷങ്ങൾക്ക് മുൻപ് വാൽസിംഗ്ഹാം തീർത്ഥടനത്തിന് തുടക്കം കുറിച്ച മാത്യു വണ്ടാലക്കുന്നേൽ, ഇക്കൊല്ലത്തെ തീർത്ഥാടനത്തിന്‍റ ചുമതല വഹിക്കുന്ന ഫാ. ടെറിൻ മുല്ലക്കര എന്നിവരടക്കം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സഹകാർമ്മികരായിരിക്കും.
Image: /content_image/News/News-2017-07-15-09:46:43.jpg
Keywords: തിരുനാള്‍
Content: 5430
Category: 9
Sub Category:
Heading: "യേശു എക രക്ഷകൻ": കുട്ടികൾക്കായി അവധിക്കാല ധ്യാനം 'സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ' ലിവർപൂളിൽ
Content: റവ. ഫാ സോജി ഓലിക്കൽ നേതൃത്വം നൽകുന്ന സെഹിയോൻ യൂറോപ്പ് ടീൻസ് ഫോർ കിങ്‌ഡം ടീം ജൂലൈ 31 മുതൽ ഓഗസ്റ്റ് 4 വരെ പതിമൂന്ന് വയസ്സുമുതലുള്ള കുട്ടികൾക്കായി അവധിക്കാല ധ്യാനം സ്‌കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ ലിവർപൂളിൽ വച്ച് നടത്തുന്നു. യേശുവിനെ ഏക രക്ഷകനായി ഹൃദയത്തിൽ സ്വീകരിക്കുകവഴി കുടുംബത്തിലും സമൂഹത്തിലും എങ്ങനെ ദൈവമക്കളായിത്തീരാം എന്ന്‌ പരിചയപ്പെടുത്തുന്ന, യൂറോപ്പിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലുമായി നവസുവിശേഷവത്ക്കരണരംഗത്ത് ശക്തമായ ദൈവികാനുഭവവേദിയായി മാറിക്കൊണ്ട് ആയിരക്കണക്കിന് കുട്ടികളിൽ പരിശുദ്ധാത്മ കൃപയാൽ ദൈവാശ്രയബോധം വളർത്തി മുന്നേറുന്ന സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷൻ എന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്കു {{ www.sehionuk.org -> www.sehionuk.org }} എന്ന വെബ്‌സൈറ്റിൽ നേരിട്ട്‌ രജിസ്റ്റർ ചെയ്യാം. #{red->n->n->അഡ്രസ്സ്: }# CROSBY HALL EDUCATIONAL TRUST <br> LITTLE ACRE <br> LIVERPOOL <br>L31 , ENGLAND. #{blue->n->n->കൂടുതൽ വിവരങ്ങൾക്ക്: }# തോമസ്‌ ജോസഫ് 07877508926 <br> മേരി ജോർജ് 07453276896 #{red->none->b->സ്കൂൾ ഓഫ്‌ ഇവാഞ്ചലൈസേഷനെക്കുറിച്ചുള്ള പ്രോമോ വീഡിയോ കാണാം ‍}#
Image: /content_image/Events/Events-2017-07-15-10:17:15.JPG
Keywords: ലിവര്‍
Content: 5431
Category: 1
Sub Category:
Heading: രജതജൂബിലി നിറവില്‍ മംഗോളിയന്‍ സഭ
Content: ഉലാൻബാതർ: സഭാസ്ഥാപനത്തിന്റെയും വത്തിക്കാനുമായി നയതന്ത്ര ബന്ധത്തില്‍ ഏര്‍പ്പെട്ടതിന്‍റെയും രജതജൂബിലി നിറവില്‍ കിഴക്കേഷ്യന്‍ രാജ്യമായ മംഗോളിയ. 1921-ല്‍ ചൈനയില്‍നിന്നും സ്വതന്ത്രമായതിനുശേഷമാണ് മംഗോളിയയില്‍ വിശ്വാസം വേരുപിടിക്കുവാന്‍ ആരംഭിച്ചത്. 1992-ല്‍ മതസ്വാതന്ത്ര്യം അനുവദിക്കപ്പെട്ട് പുനസ്ഥാപിതമായ മംഗോളിയായിലെ സഭ വിദേശത്തു നിന്നുമെത്തുന്ന അജപാലകരാല്‍ നയിക്കപ്പെടുന്ന ഒരു സമൂഹമായിരുന്നു. സഭയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂലൈ ഒന്‍പതാം തിയതി ഉലാന്‍ ബത്താറിലെ വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ ഭദ്രാസന ദേവാലയത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പണം നടന്നു. തിരുകര്‍മ്മങ്ങള്‍ക്ക് മംഗോളിയയുടെ അപ്പസ്തോലിക വികാര്‍ ബിഷപ്പ് വെഞ്ചെസ്ലാവോ പദീല മുഖ്യകാര്‍മ്മികത്വം വഹിച്ചു. മംഗോളിയയിലെ സഭ വളരുകയാണെന്നും ദൈവത്തിന്‍റെ കരുണയും സ്നേഹവും വിവിധ ഘട്ടങ്ങളില്‍ സമൃദ്ധമായി അനുഭവിച്ച സഭയാണിതെന്നും ബിഷപ്പ് പദീല പറഞ്ഞു. മംഗോളിയയെ ആദ്യമായി സ്വതന്ത്രരാഷ്ട്രമായി പിന്‍തുണച്ചതും അംഗീകരിച്ചതും വത്തിക്കാനാണെന്ന വസ്തുത ബിഷപ്പ് അനുസ്മരിച്ചു. കിഴക്കനേഷ്യയിൽ ചൈനയ്ക്കും റഷ്യക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന മംഗോളിയയിലെ ജനസംഖ്യയുടെ 50 ശതമാനത്തിലധികവും ബുദ്ധമതക്കാരാണ്. ഇസ്ലാം, ഷമാനിസം മതങ്ങൾക്കും സ്വാധീനമുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് മംഗോളിയായുടെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്. നിലവില്‍ രാജ്യത്തിന് പുറത്തു നിന്നുമുള്ള വൈദികരാണ് മംഗോളിയന്‍ വിശ്വാസ സമൂഹത്തിന്റെ എല്ലാ ആത്മീയ ആവശ്യങ്ങളും നിര്‍വഹിക്കുന്നത്. 20 മിഷ്‌ണറിമാരും 50 കന്യാസ്ത്രീകളും 12 കോണ്‍ഗ്രിഗേഷനും മംഗോളിയായില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്.
Image: /content_image/India/India-2017-07-15-11:11:55.jpg
Keywords: മംഗോളി
Content: 5432
Category: 6
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കുവാന്‍ ലോകത്തിന്റെ ഊടുവഴികളിലൂടെ ഇന്നും ക്രിസ്തു നമ്മെ അയക്കുന്നു
Content: "ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു" (2 കോറി 5: 14). #{red->n->b->യേശു ഏകരക്ഷകൻ: ജൂണ്‍ 30}# <br> അലസമായ ക്രിസ്തീയ ജീവിതം നയിക്കുന്ന അനേകം വിശ്വാസികളുണ്ട്. വാക്കിലൂടെയും, പ്രവര്‍ത്തിയിലൂടെയും ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ തയ്യാറാകാതെ അവര്‍ വെറുതെ വിമര്‍ശിക്കുക മാത്രം ചെയ്യുന്നു. ക്രിസ്തുവിന്റെ സ്നേഹം ഇക്കൂട്ടര്‍ തിരിച്ചറിയാതെ പോകുന്നതാണ് ഇതിനു കാരണം. അലസമായ ക്രിസ്തീയ ജീവിതം നയിക്കുന്നവരേയും ക്രിസ്തു തന്റെ സ്നേഹത്തിലേക്ക് നിരന്തരം ക്ഷണിക്കുന്നു. ക്രിസ്തുവിന്റെ സ്നേഹം തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ നമുക്ക് വെറുതെയിരിക്കുവാനാവില്ല. ക്രിസ്തുവിനെ പ്രഘോഷിക്കുവാനുള്ള അവസരങ്ങള്‍ നാം നിരന്തരം അന്വോഷിച്ചുകൊണ്ടിരിക്കും. ക്രിസ്തുവിന്റെ സ്നേഹമാണ് നമ്മുടെ ഹൃദയങ്ങളെ നിറക്കുന്നതും സുവിശേഷവത്കരണത്തിനു നമ്മെ പ്രേരിപ്പിക്കുന്നതും. ഭൂമിയിലെ സകല ജനതകളെയും സുവിശേഷം അറിയിക്കുവാന്‍ മുമ്പെന്നപോലെ ഇന്നും ഊടുവഴികളിലൂടെ അവിടുന്ന് നമ്മെ അയക്കുന്നു. തന്റെ സ്നേഹത്താല്‍ അവിടുന്ന് എല്ലാ തലമുറകളിലേയും ആളുകളെ തന്നിലേക്ക് ആകര്‍ഷിക്കുന്നു. ദിനംതോറും അവിടുത്തെ സ്നേഹം വീണ്ടും കണ്ടെത്തുമ്പോള്‍ വിശ്വാസികളുടെ പ്രേഷിതതീക്ഷ്ണത ഒരിക്കലും മാഞ്ഞുപോകാത്ത ശക്തിയും, വീര്യവും കൈവരിക്കുന്നു. സ്വീകരിച്ച സ്നേഹത്തിന്റെ അനുഭവമായി ജീവിക്കുമ്പോഴും കൃപയുടേയും, സന്തോഷത്തിന്റേയും അനുഭവമായി കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് വിശ്വാസം വളരുന്നത്. തന്റെ വചനം പാലിക്കാനും തന്റെ സാക്ഷികളാകുവാനുമുള്ള കര്‍ത്താവിന്റെ ക്ഷണത്തിനു പ്രത്യുത്തരം നല്‍കാനായി അതുകേള്‍ക്കുന്നവരുടെ ഹൃദയങ്ങളും മനസ്സും തീര്‍ച്ചയായും തുറക്കപ്പെടേണ്ടതുണ്ട്. വിശുദ്ധ അഗസ്തീനോസ് പറയുന്നത് പോലെ വിശ്വാസികള്‍ “വിശ്വസിക്കുന്നതിലൂടെ തങ്ങളെത്തന്നെ ശക്തിപ്പെടുത്തുന്നു”. “വിശ്വസിക്കുന്നതിലൂടെയെ വിശ്വാസം വളരുകയും ശക്തിപ്പെടുകയുമുള്ളു. ദൈവത്തില്‍ നിന്നു ഉത്ഭവിക്കുന്നതിനാല്‍ നിരന്തരം വളരുന്നതിനായി കാണപ്പെടുന്ന സ്നേഹത്തിന്റെ കരങ്ങളിലേക്ക് ആരോഹണത്തില്‍ ഉയരുന്ന ആത്മത്യാഗമല്ലാതെ മറ്റൊന്നിനും ഒരുവന്റെ ജീവിതത്തെക്കുറിച്ച് കണിശമായ ഉറപ്പുണ്ടായിരിക്കുവാനുള്ള സാധ്യതയില്ല” (ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ, Porta Fides). #{red->n->b->വിചിന്തനം}# <br> വിശ്വസിക്കുന്നതിന്റെ സന്തോഷവും, വിശ്വാസം വിനിമയം ചെയ്യുന്നതിലെ ഉത്സാഹവും വീണ്ടും കണ്ടെത്തുന്നതിനു നാം ക്രിസ്തുവിന്റെ സ്നേഹത്തിലെക്ക് കൂടുതല്‍ വളരേണ്ടിയിരിക്കുന്നു നമ്മുടെ ഹൃദയം ദൈവത്തില്‍ വിശ്രമം കണ്ടെത്തുന്നതുവരെ വിശ്വാസത്തിന്റെ സൗന്ദര്യത്തിനായുള്ള നിരന്തരാന്വോഷണം തുടരേണ്ടിയിരിക്കുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-15-13:05:20.jpg
Keywords: യേശു, ക്രിസ്തു
Content: 5433
Category: 1
Sub Category:
Heading: ബത്തേരി സംഭവം: മാനന്തവാടി രൂപത നാളെ പ്രതിഷേധ ദിനമായി ആചരിക്കുന്നു
Content: മാനന്തവാടി: വിദ്യാർത്ഥി രാഷ്ട്രീയ സ്വാതന്ത്ര്യത്തിന്റെ മറവിൽ ഡോൺ ബോസ്കോ കോളേജിനോട് ചേർന്ന ദേവാലയവും വിശുദ്ധരുടെ തിരുസ്വരൂപങ്ങളും തകർത്തതിൽ പ്രതിഷേധിച്ചു മാനന്തവാടി രൂപത നാളെ പ്രതിഷേധ ദിനമായി ആചരിക്കുന്നു. സംഭവത്തില്‍ പാസ്റ്ററൽ കൗൺസിൽ സ്റ്റാന്റിംഗ് കമ്മിറ്റിയുടെയും പി‌ആര്‍‌ഓ സമിതിയുടെയും സംയുക്ത യോഗം പ്രതിഷേധിച്ചു. ക്രൈസ്തവ സ്ഥാപനങ്ങൾ എല്ലാം സ്ഥിതി ചെയ്യുന്നത് ദേവാലയങ്ങളോട് ചേർന്നാണ്. സ്ഥാപനങ്ങളോടുള്ള പ്രതിഷേധത്തെ മറയാക്കി ദേവാലയങ്ങളെ ആക്രമിച്ചത് ഒറ്റപ്പെട്ട സംഭവമായോ യാദൃശ്ചികതയായോ കരുതാൻ കഴിയില്ല. രൂപതയിലെ എല്ലാ ഇടവകകളും നാളെ പ്രതിഷേധ റാലികളും പ്രാര്‍ത്ഥനകളും നടത്തണമെന്ന് യോഗം അറിയിച്ചു. രൂപത വികാരി ജനറാൾ ഫാ.അബ്രഹാം നെല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത പ്രൊക്കുറേറ്റർ ഫാ.ജിൽസൺ കോക്കണ്ടത്തിൽ, ചാൻസലർ ഫാ.സജി നെടും കല്ലേൽ, സെക്രട്ടറി ഫാ.അനൂപ് കാളിയാനി , പി‌ആര്‍‌ഓമാരായ ഫാ.ജോസ് കൊച്ചറയ്ക്കൽ, ജോസ് പള്ളത്ത്, സാലു അബ്രഹാം മേച്ചേരിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സെബാസ്റ്റ്യൻ പാലംപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു
Image: /content_image/News/News-2017-07-15-13:51:38.jpg
Keywords: ഡോണ്‍ ബോസ്കോ
Content: 5434
Category: 18
Sub Category:
Heading: വിദ്യാഭ്യാസ രംഗത്ത് ഉന്നത നിലയില്‍ കുട്ടികളെ എത്തിക്കുവാനുള്ള ശ്രമം ഊര്‍ജിതമാക്കണം: ബിഷപ്പ് ജോസഫ് കളത്തിപറമ്പില്‍
Content: കൊ​​​ച്ചി: പി​​​ന്നോ​​​ക്ക സ​​​മു​​​ദാ​​​യ​​​ത്തിലെ കു​​​ട്ടി​​​ക​​​ളെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാ​​​ക്ക​​​ണമെന്ന്‍ വ​​​രാ​​​പ്പു​​​ഴ ആ​​​ർ​​​ച്ച് ബിഷപ്പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​ള​​​ത്തി​​​പ്പ​​​റ​​​ന്പി​​​ൽ. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന കേ​​​ര​​​ള റീ​​​ജ​​​ണ്‍ ലാ​​​റ്റി​​​ൻ കാ​​​ത്ത​​​ലി​​​ക് കൗ​​​ണ്‍​സി​​​ലി​​​ന്‍റെ (​കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​സി) മു​​​പ്പ​​​താ​​​മ​​​ത് ജ​​​ന​​​റ​​​ൽ അ​​​സം​​​ബ്ലി​​​യി​​​ൽ സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് ഗ്രൂ​​​മിം​​​ഗ് പ്രോ​​​ഗ്രാം (സി​​​എ​​​സ്ജി​​​പി) ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സി​​​വി​​​ൽ സ​​​ർ​​​വീ​​​സ് രം​​​ഗ​​​ത്തു പ്രാ​​​തി​​​നി​​​ധ്യം കു​​​റ​​​വാ​​​യ​​​തു​​കൊ​​​ണ്ട് പി​​​ന്നോ​​​ക്ക​​സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടു​​​ക​​​ൾ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്നു​​​ണ്ട്. ​​​ട്ടി​​​ക​​​ളെ വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഏ​​​റ്റ​​​വും ഉ​​​യ​​​ർ​​​ന്ന നി​​​ല​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ ഊ​​​ർ​​​ജി​​​ത​​​മാക്കണം. കേ​​​ര​​​ള ല​​​ത്തീ​​​ൻ സ​​​ഭ​​​യ്ക്ക് അ​​​ഭി​​​മാ​​​ന​​​ക​​​ര​​​മാ​​​യ സം​​​രം​​​ഭ​​​മാ​​​ണ് സി​​​എ​​​സ്ജി​​​പി. 32 പേ​​​രെ​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്നത്. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പറഞ്ഞു. മോ​​​ണ്‍. ജ​​​യിം​​​സ് കു​​​ലാ​​​സ്, ജോ​​​സ​​​ഫ് ജൂ​​​ഡ്, പ്ലാ​​​സി​​​ഡ് ഗ്രി​​​ഗ​​​റി, ബി​​​നീ​​​ഷ്, രാ​​​ഷ്ട്രീ​​​യ​​​കാ​​​ര്യ​​​സ​​​മി​​​തി ക​​​ണ്‍​വീ​​​ന​​​ർ ഷാ​​​ജി ജോ​​​ർ​​​ജ്, റ​​​വ. ഡോ. ​​​ഗ്രി​​​ഗ​​​റി ആ​​​ർ​​​ബി, ഫാ. ​​​തോ​​​മ​​​സ് ത​​​റ​​​യി​​​ൽ എ​​​ന്നി​​​വ​​​ർ വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. രാ​​​ഷ്ട്രീ​​​യ​​​പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണ​​​വും ഓ​​​പ്പ​​​ണ്‍ ഫോ​​​റ​​​വും ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. കെ​​​ആ​​​ർ​​​എ​​​ൽ​​​സി​​​ബി​​​സി സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​ക്ക​​​ൽ മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് 12നു ​​​ചേ​​​രു​​​ന്ന സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മ​​​ത​​​ബോ​​​ധ​​​ന സ്കോ​​​ള​​​ർ​​​ഷി​​​പ്പു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്യും.
Image: /content_image/India/India-2017-07-16-01:58:39.jpg
Keywords: ജോസഫ് കളത്തി