category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഡോണ്‍ ബോസ്കോ കോളേജ് തകര്‍ത്ത സംഭവത്തെ അപലപിച്ചു രൂപതാദ്ധ്യക്ഷന്‍മാര്‍
Contentകല്‍പ്പറ്റ: ഡോണ്‍ബോസ്കോ കോളജ് അടിച്ചുതകർത്ത സംഭവത്തെ അപലപിച്ചു വിവിധ രൂപതാദ്ധ്യക്ഷന്‍മാര്‍. രാഷ്‌ട്രീയ അന്ധത ബാധിച്ച ചില വിദ്യാർഥികൾ പുറത്തുനിന്നുള്ള ഗുണ്ടകളുടെ നേതൃത്വത്തിൽ നടത്തിയ അക്രമം യാതൊരു തരത്തിലും ന്യായീകരിക്കാനാവില്ലായെന്ന്‍ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരി പറഞ്ഞു. താഴേക്കിടയിലുള്ളവർക്ക് ഉന്നത വിദ്യാഭ്യാസം നടത്താൻ വേണ്ടി ഗുണനിലവാരം മെച്ചപ്പെട്ട നിലയിൽ കൊടുക്കാൻ ഡോണ്‍ബോസ്കോ വൈദികർ പരിശ്രമിച്ചിട്ടുണ്ടെന്നും കോളേജ് തകര്‍ത്ത സംഭവം തികച്ചും അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. കോളജിനും ചാപ്പലിനും നേരെയുണ്ടായ അക്രമം പരിഷ്കൃതസമൂഹത്തിനു ചേർന്നതല്ലെന്നും അക്രമികൾക്കെതിരേ കർശന നടപടിയെടുക്കണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടും ആവശ്യപ്പെട്ടിട്ടുണ്ട്. കാമ്പസ് രാഷ്‌ട്രീയത്തിന്‍റെ കെടുതികൾ ഏറെ അനുഭവിച്ചിട്ടുള്ളവരാണ് കേരളജനത. അക്രമവും ഭീഷണിയുമുയർത്തുന്നവർ വിദ്യാർഥികളേയും രക്ഷിതാക്കളേയും പൊതുസമൂഹത്തേയുമാണ് വെല്ലുവിളിക്കുന്നത്. സമാധാനപരമായ പഠനാന്തരീക്ഷം തകർക്കുന്നവർ മാപ്പർഹിക്കാത്ത കുറ്റമാണ് ചെയ്യുന്നതെന്നും മാർ ജോർജ് ഞരളക്കാട്ട് പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-07-15 10:54:00
Keywordsഡോണ്‍ ബോസ്കോ
Created Date2017-07-15 10:55:02