Contents

Displaying 5151-5160 of 25107 results.
Content: 5445
Category: 1
Sub Category:
Heading: അമേരിക്കയിലെ സാത്താന്‍ സ്മാരകത്തിനെതിരെ പ്രതിഷേധം വ്യാപകം
Content: വാഷിംഗ്ടണ്‍: അമേരിക്കയിലെ മിന്നിപ്പോളിസിലെ ബെല്ലെ പ്ലെയിനിലെ വെറ്ററന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സ്ഥാപിക്കാനിരിക്കുന്ന സാത്താന്‍ സ്മാരകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാത്താനെതിരെ ശബ്ദമുയര്‍ത്തുക, സാത്താന്‍ ആത്മാക്കളെ നരകത്തിലേക്ക് കൊണ്ടുപോകുന്നു, തിന്മക്ക് ഇവിടെ അവകാശങ്ങളില്ല തുടങ്ങിയ പ്ലക്കാര്‍ഡുകളുമായിട്ടു നൂറുകണക്കിനു ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. അമേരിക്കയെ സാത്താനില്‍ നിന്നും സംരക്ഷിക്കണമെന്ന പ്രാര്‍ത്ഥനയുമായി ജപമാല റാലിയും പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു. #{red->none->b->Must Read: ‍}# {{ പിശാചിനെ അകറ്റുവാന്‍ ഫലപ്രദമായ 4 മാര്‍ഗ്ഗങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/4777 }} കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച വിവാദത്തിലെ ഒരു പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. 'ദി ബെല്ലെ പ്ലെയിന്‍ വെറ്റെറന്‍ ക്ലബ്ബിന്റെ' നേതൃത്വത്തില്‍ വെറ്റെറന്‍സ് മെമോറിയല്‍ പാര്‍ക്കില്‍ 'കുരിശിന്റെ മുന്‍പില്‍ മുട്ടിന്‍മേല്‍ നില്‍ക്കുന്ന ഒരു സൈനികന്റെ' നിഴല്‍ ചിത്രം സ്ഥാപിച്ചിരിന്നു. എന്നാല്‍ ഫ്രീഡം ഫ്രം റിലീജ്യന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‍ ആ നിഴല്‍ ചിത്രം അവിടുന്ന് മാറ്റി. പിന്നീട് പാര്‍ക്കിന്റെ ഒരു ഭാഗം നഗരത്തില്‍ ജീവിച്ചിരുന്ന പ്രമുഖരുടെ സ്മാരകങ്ങള്‍ക്ക് വേണ്ടിയുള്ള പൊതുസ്ഥലമായി മാറ്റുവാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഏത് ഗ്രൂപ്പിന് വേണമെങ്കിലും ആ ഭാഗത്ത് പ്രമുഖരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കി കൊണ്ടായിരിന്നു നഗരസഭയുടെ തീരുമാനം. ഇവിടെയാണ് 'ദി സാത്താനിക് ടെംപിള്‍' സംഘടന തങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. #{red->none->b->You May Like: ‍}# {{ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍ -> http://www.pravachakasabdam.com/index.php/site/news/3489 }} ഒരു ലോഹ സമചതുരത്തിന്റെ മുകളില്‍ തലകീഴായി വെച്ചിരിക്കുന്ന ഹെല്‍മെറ്റിന്റെ രൂപമടങ്ങിയതാണ് സാത്താന്‍ ആരാധകര്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന പ്രതിമ. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിട്ടുള്ളത്. സ്വവര്‍ഗ്ഗ വിവാഹം, അബോര്‍ഷന്‍ എന്നിവയില്‍ കത്തോലിക്കാ സഭയുടെ നിലാപാടിനെ പരസ്യമായി പരിഹസിക്കുന്ന തരത്തില്‍ പല പ്രകടനങ്ങളും നടത്തിയിട്ടുള്ള സംഘടന കൂടിയാണ് ദി സാത്താനിക് ടെംപിള്‍.
Image: /content_image/TitleNews/TitleNews-2017-07-17-09:25:39.jpg
Keywords: സാത്താന്‍, പിശാച
Content: 5446
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി അയര്‍ലണ്ടിലെ കത്തോലിക്ക സഭ
Content: ഡബ്ലിൻ: കിഴക്കൻ ആഫ്രിക്കയിലെ ജനങ്ങൾക്ക് സാമ്പത്തിക സഹായം സജ്ജമാക്കാൻ പുതിയ പദ്ധതിയുമായി അയര്‍ലണ്ട്. ദേവാലയങ്ങളിൽ ബലിമധ്യേ ലഭിക്കുന്ന സംഭാവനകൾ സ്വരൂപിച്ച് കത്തോലിക്കാ സഭയുടെ കീഴിലുള്ള ട്രോകയിറേ സംഘടന വഴി ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാനാണ് പദ്ധതി. ജൂലൈ 22, 23 തീയതികളിൽ നടക്കുന്ന ബലിമധ്യേയും ട്രോകയിറേ സംഘടനയ്ക്ക് നേരിട്ടും സംഭാവാനകൾ നല്കാന്‍ അവസരമുണ്ട്. നിലവില്‍ ട്രോകയിറേ സംഘടനയിലൂടെ 250 ലക്ഷത്തോളം ആളുകൾക്ക് ഭക്ഷണം, വെള്ളം, മരുന്നുകൾ തുടങ്ങി അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുത്തതായി സംഘടനയുടെ കെനിയ - സൊമാലിയ പ്രതിനിധി പോൾ ഹീലി പറഞ്ഞു. ഇരുപതു വർഷത്തിനിടയില്‍ കെനിയയിലെ ജനങ്ങൾ അതിരൂക്ഷമായ രീതിയിലാണ് പോഷകാഹാര കുറവ് നേരിടുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം വരൾച്ച നേരിടുന്ന കെനിയ, സുഡാൻ, സൊമാലിയ, ഏതോപ്യ തുടങ്ങിയ രാജ്യങ്ങളിൽ പട്ടിണി മൂലം ക്ലേശിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഐറിഷ് ബിഷപ്പ്സ് കോണ്‍ഫറന്‍സ് കിഴക്കന്‍ ആഫ്രിക്കയിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കുവാന്‍ പദ്ധതി തയാറാക്കിയിരിക്കുന്നത്. കിഴക്കൻ ആഫ്രിക്കയിലെ പ്രതിസന്ധിക്ക് ആഗോളതലത്തിൽ ശ്രദ്ധ ലഭിക്കുന്നില്ലായെന്നു ഐറിഷ് മെത്രാന്‍ സമിതി അഭിപ്രായപ്പെട്ടു. പരസ്യപ്രചാരണത്തിലൂടെ യഥാർത്ഥ്യം ബോധ്യപ്പെടുത്തി, കൂടുതൽ ഫണ്ട് സ്വരൂപിക്കാനാണ് ട്രോകയിറേ സംഘടനയുടെ ശ്രമം. ഗവൺമെന്റ് ഇതര സംഘടനകളുടെ സഹകരണത്തോടെ തുർക്കാനയിലെ പട്ടിണിയനുഭവിക്കുന്ന അറുപതിനായിരത്തോളം കുട്ടികൾക്ക് സഹായം സജ്ജമാക്കാൻ സാധിച്ചതായും പോൾ ഹീലി പറഞ്ഞു.
Image: /content_image/TitleNews/TitleNews-2017-07-17-10:26:52.jpg
Keywords: ആഫ്രിക്ക, സഹായ
Content: 5447
Category: 1
Sub Category:
Heading: വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ പ്രാര്‍ത്ഥനയോടെ പങ്കുചേര്‍ന്ന് ആയിരങ്ങള്‍
Content: വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയത് ആയിരകണക്കിന് വിശ്വാസികള്‍. വിവിധ വിശുദ്ധ കുര്‍ബാന സെന്ററുകളില്‍ നിന്ന് വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ തിരുനാള്‍ ദിനം അവിസ്മരണീയമായി. രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ഉച്ചകഴിഞ്ഞു ഒന്നരക്ക് ആരംഭിച്ച ജപമാല പ്രദക്ഷിണത്തില്‍ പൊന്‍ – വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയയോട് കൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25 ല്‍ അധികം വൈദികര്‍ സഹകാര്‍മ്മികരായും പങ്കു ചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ ആയിരകണക്കിനു വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കു ചേര്‍ന്നു. പാപരഹിതയും സ്വര്‍ഗാരോഹിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ആമേന്‍’ എന്ന് പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്‍ഗീയറാണിയായി ഉയര്‍ത്തുവാന്‍ കാരണമെന്നും ദൈവഹിതത്തിനു ആമേന്‍ പറയുവാന്‍ മാതാവിനെ പോലെ നമുക്കും കഴിയണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടനില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറയുന്നതായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തു സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന്‍ ഹോപ്സും ഷ്റിന്‍ ഹെക്ടര്‍ പറഞ്ഞു. ദിവ്യബലിക്കു ശേഷം ഈ വര്‍ഷത്തെ തിരുനാളിനു നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുല്ലക്കര, സഡ്ബറി കമ്മ്യൂണിറ്റി, അടുത്ത വര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശിര്‍വ്വാദ പ്രാര്‍ത്ഥന നടന്നു. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറാള്‍ ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.
Image: /content_image/News/News-2017-07-17-11:35:33.jpg
Keywords: വാല്‍
Content: 5448
Category: 6
Sub Category:
Heading: ക്രിസ്തു എന്നും യുവാവും പുതുമയുടെ സുസ്ഥിരമായ സ്രോതസ്സുമാണ്
Content: "യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരേ ആള്‍തന്നെയാണ്" (ഹെബ്ര 13: 8). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 2}# <br> ക്രിസ്തു ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചരിത്രത്തില്‍ ജീവിച്ച വെറും ഒരു പഴയ മനുഷ്യനോ, അവിടുത്തെ സന്ദേശങ്ങള്‍ വെറും പഴഞ്ചനായ ആശയങ്ങളോ അല്ല. ദൈവം തന്നെയായ ക്രിസ്തു എന്നും യുവാവും, പുതുമയുടെ സുസ്ഥിരമായ സ്രോതസ്സുമാണ്. ദൈവത്തിന്റെ സാമ്പത്തിന്റേയും, ജ്ഞാനത്തിന്റേയും, അറിവിന്റേയും ആഴത്തെക്കുറിച്ച് അതിശയിക്കുവാനും, അതില്‍ പങ്കുകാരാകുവാനും സഭ എക്കാലവും ലോകം മുഴുവനേയും ക്ഷണിക്കുന്നു. ക്രൂശിതനും, ഉത്ഥിതനുമായ ക്രിസ്തുവില്‍ തന്റെ അളവില്ലാത്ത സ്നേഹം വെളിപ്പെടുത്തിയ ദൈവം, തന്നില്‍ വിശ്വാസമര്‍പ്പിക്കുന്നവരെ, അവര്‍ ഏത് പ്രായത്തിലുള്ളവരായിരുന്നാലും നിരന്തരം നവീകരിക്കുന്നു. “അവര്‍ കഴുകന്‍മാരേപ്പോലെ ചിറകടിച്ചുയരും, അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല, നടന്നാല്‍ തളരുകയുമില്ല” (ഏശയ്യ 40:31). ക്രിസ്തുവാണ്‌ “സനാതന സുവിശേഷം” (വെളി. 14:6). അവിടുന്ന് “ഇന്നലേയും, ഇന്നും, എന്നും ഒരാള്‍ തന്നെയാണ്” (ഹെബ്രാ 13:8). അതിനാല്‍ ഓരോ ക്രൈസ്തവനും സുവിശേഷവത്കരണ പ്രവര്‍ത്തനത്തില്‍ ഓരോദിവാസവും നവമായ ആനന്ദം കണ്ടെത്തുവാന്‍ സാധിക്കുന്നു. വിശുദ്ധ ഇരണേവൂസ് പറയുന്നത് പോലെ, “തന്റെ ആഗമനത്തിലൂടെ ക്രിസ്തു എല്ലാ നൂതനത്വവും തന്നോടൊപ്പം കൊണ്ടുവന്നു”. തന്റെ നവമായ ഉന്മേഷത്തിലൂടെ നമ്മുടെ ജീവിതത്തേയും, സമൂഹങ്ങളേയും എപ്പോഴും നവീകരിക്കുവാന്‍ അവിടുത്തേക്ക് കഴിയും. ക്രിസ്തീയ സന്ദേശത്തിനു ഇരുണ്ട കാലഘട്ടങ്ങളും, സഭയുടേതായ ദൗര്‍ബ്ബല്യങ്ങളും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും പഴയതാവുകയില്ല. സുവിശേഷവത്കരണം ക്രിസ്തുവിന്റെ പ്രവര്‍ത്തിയാണ്. തന്റെ ദൈവീകമായ സര്‍ഗ്ഗവൈഭവം കൊണ്ട് അവിടുന്ന് നമ്മെ നിരന്തരം അതിശയിപ്പിക്കുന്നു. പ്രഭവസ്ഥാനങ്ങളിലേക്ക് തിരികെവരുവാനും, സുവിശേഷത്തിന്റെ നൂതനത്വം വീണ്ടെടുക്കുവാനും നാം പരിശ്രമിക്കുമ്പോഴെല്ലാം ഇന്നത്തെ ലോകത്തിനു ആവശ്യമായ പുതിയ പാന്ഥാവുകള്‍ ആവിര്‍ഭവിക്കുന്നു, ക്രിയാല്‍മകതയുടെ പുതിയ പാതകള്‍ തുറക്കപ്പെടുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് പോലെ “യഥാര്‍ത്ഥത്തിലുള്ള സുവിശേഷവത്കരണത്തിന്റെ ഓരോ രൂപവും എല്ലായ്പ്പോഴും പുതിയതാണ്”. #{red->n->b->വിചിന്തനം}# <br> സുവിശേഷവത്കരണം എന്നത് വീരോചിതമായ ഒരു വ്യക്തിപരമായ സംഭവമായി കണക്കാക്കുന്നത് തെറ്റാണ്. പ്രഥമവും, പ്രധാനവുമായി അത് കര്‍ത്താവിന്റെ പ്രവര്‍ത്തിയാണ്. യേശുവാണ് ആദ്യത്തെയും, ഏറ്റവും ഉന്നതനുമായ സുവിശേഷവത്കരണ കര്‍ത്താവ്. അവിടുന്നാണ് തന്നോട് സഹകരിക്കുന്നതിനായി നമ്മെ വിളിക്കുന്നതും, പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍ നമ്മെ നയിക്കുന്നതും. സുവിശേഷ വേല ചെയ്യുന്ന ഓരോരുത്തരോടും ദൈവം സര്‍വ്വതും ആവശ്യപ്പെടുന്നു. അതേസമയം സര്‍വ്വതും അവിടുന്ന് നമുക്ക് നല്‍കുകയും ചെയ്യുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-17-11:56:01.jpg
Keywords: യേശു, ക്രിസ്തു
Content: 5449
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
Content: കൊ​​​ച്ചി: വി​​​ശ്വാ​​​സ​​​പ​​​രി​​​ശീ​​​ല​​​ന​​​രം​​​ഗ​​​ത്തെ നി​​​സ്തു​​​ല​​​സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു കെ​​​സി​​​ബി​​​സി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ 2017-ലെ ​​​മ​​​താ​​​ധ്യാ​​​പ​​​ക അ​​​വാ​​​ർ​​​ഡു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ക​​​ട​​​നാ​​​ട് സെ​​​ന്‍റ് അ​​​ഗ​​​സ്റ്റി​​​ൻ ഫൊ​​​റോ​​​ന​​​പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം പി.​​​എം. അ​​​ഗ​​​സ്റ്റി​​​ൻ, ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത​​​യി​​​ലെ പ​​​ഴയ​​​ങ്ങാ​​​ടി സേ​​​ക്ര​​​ഡ് ഹാ​​​ർ​​​ട്ട് പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം ടി. ​​​മേ​​​രി, മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത​​​യി​​​ലെ പോ​​​രു​​​വ​​​ഴി സെ​​​ന്‍റ് ജോ​​​ർ​​​ജ് മ​​​ല​​​ങ്ക​​​ര പ​​​ള്ളി ഇ​​​ട​​​വ​​​കാം​​​ഗം വൈ. ​​​സാ​​​മു​​​വ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു പു​​​ര​​​സ്കാ​​​രം. മ​​​ത​​​ബോ​​​ധ​​​ന​​​രം​​​ഗ​​​ത്ത് സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന ഫാ. ​​​മാ​​​ത്യു ന​​​ട​​​യ്ക്ക​​​ലി​​​ന്‍റെ ജ​​ൻ​​മ​​ശ​​​താ​​​ബ്ദി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ന​​​ട​​​യ്ക്ക​​​ൽ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളും കെ​​​സി​​​ബി​​​സി​​​യും സം​​​യു​​​ക്ത​​​മാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​താ​​​ണ് അ​​​വാ​​​ർ​​​ഡു​​​ക​​​ൾ. ഓ​​​ഗ​​​സ്റ്റ് 26നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു മാ​​​വേ​​​ലി​​​ക്ക​​​ര സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ചു​​​ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​പാ​​​ക്യം പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള മ​​​താ​​​ധ്യാ​​​പ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ക്കുന്ന സമ്മേളനത്തില്‍ മാ​​​വേ​​​ലി​​​ക്ക​​​ര രൂ​​​പ​​​ത ബി​​​ഷ​​​പ് ​ജോ​​​ഷ്വാ മാ​​​ർ ഇ​​​ഗ്നാ​​​ത്തി​​​യോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Image: /content_image/India/India-2017-07-18-04:57:53.jpg
Keywords: അവാര്‍
Content: 5450
Category: 18
Sub Category:
Heading: യേശുവിന്റെ മുടിയുടെ തിരുശേഷിപ്പ് തങ്കിപള്ളിയിലേക്ക്
Content: ചേ​​ർ​​ത്ത​​ല: യേ​​ശു​​ക്രി​​സ്തു​​വി​​ന്‍റെ മു​​ടി​​യു​​ടെ തി​​രു​​ശേ​​ഷി​​പ്പ് വരുന്ന വെള്ളിയാഴ്ച ത​​ങ്കി പ​​ള്ളി​​യി​​ലെ​​ത്തി​​ക്കും. പീ​​ഡാ​​നു​​ഭ​​വ രൂ​​പ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട തങ്കി പള്ളിയിലെ വസ്തു​​ത​​ക​​ളും പ്ര​​ത്യേ​​ക​​ത​​ക​​ളും കേ​​ട്ട​​റി​​ഞ്ഞ ഇ​​റ്റ​​ലി​​യി​​ലെ സേ​​ക്ര​​ഡ് ഹാ​​ർ​​ഡ് പ​​ള്ളി വി​​കാ​​രി​​യാ​​യ ഫാ. ​​സ്റ്റെ​​ഫാ​​നോ​​യാ​​ണ് കൊ​​ച്ചി രൂ​​പ​​താം​​ഗ​​മാ​​യ ഫാ. ​​ജോ​​ണ്‍​സ​​ണ്‍ തൗ​​ണ്ട​​യി​​ൽ വ​​ഴി തി​​രു​​ശേ​​ഷി​​പ്പ് കേരളത്തിലേക്ക് എത്തിക്കുന്നത്. നെ​​ടു​​മ്പാശേ​​രി അ​​ന്താ​​രാ​​ഷ്‌​ട്ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ​​ത്തി​​ച്ച തി​​രു​​ശേ​​ഷി​​പ്പു പേ​​ട​​കം വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ ക​​ള​​ത്തി​​വീ​​ട്ടി​​ലും വൈ​​ദി​​ക​​രും വി​​ശ്വാ​​സി​​ക​​ളും ചേ​​ർ​​ന്ന് ഏ​​റ്റു​വാ​​ങ്ങി. തു​​ട​​ർ​​ന്ന് വാ​​ഹ​​ന​​ങ്ങ​​ളു​​ടെ അ​​കമ്പ​​ടി​​യോ​​ടെ ത​​ങ്കി ഫൊ​​റോ​​ന​​യി​​ൽ​​പ്പെ​​ട്ട അ​​ർ​​ത്തു​​ങ്ക​​ൽ സെ​​ന്‍റ് ജോ​​ർ​​ജ് പ​​ള്ളി​​യി​​ൽ പ്രാ​​ർ​ത്ഥ​​ന​​യ്ക്കാ​​യി എ​​ത്തി​​ച്ചു. വെ​​ള്ളി​​യാ​​ഴ്ച ത​​ങ്കി​​പ്പ​​ള്ളി​​യി​​ലേ​​ക്കെ​​ത്തി​​ക്കു​​ന്ന തി​​രു​​ശേ​​ഷി​​പ്പി​​നു ഭ​​ക്തി​​നി​​ർ​​ഭ​​ര​​മാ​​യ വ​​ര​​വേ​​ല്പ് ന​​ൽ​​കും. ക്രി​​സ്തു​​വി​​ന്‍റെ പീ​​ഡാ​​നു​​ഭ​​വ തി​​രു​​സ്വ​​രൂ​​പ പ്ര​​തി​​ഷ്ഠ​​യാ​​ൽ പ്ര​​സി​​ദ്ധ​​മാ​​യ​​തി​​നാ​​ലും തി​​രു​​രൂ​​പ​​ത്തി​​ലെ മു​​ടി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ശ്വാ​​സ​​ത്താ​ലു​മാ​ണ് ത​​ങ്കി​​പ്പ​​ള്ളി​​യി​​ൽ തിരുശേഷിപ്പ് എത്തിക്കുന്ന​​തെ​ന്നു വി​​കാ​​രി ഫാ. ​​ഫ്രാ​​ൻ​​സി​​സ് സേ​​വ്യ​​ർ ക​​ള​​ത്തി​​വീ​​ട്ടി​​ൽ പറഞ്ഞു. വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നോ​​ടൊ​​പ്പം ​​വി​​ശു​​ദ്ധ പ​​ദ​​വി​​യി​​ലേ​​ക്കു​​യ​​ർ​​ത്ത​​പ്പെ​​ട്ട വി​​ശു​​ദ്ധ ലു​​ഡ്വി​​നോ തന്റെ ജീവിതകാലത്ത് പീ​​ഡാ​​നു​​ഭ​​വ സ​​ഭ ആ​​രം​​ഭി​​ച്ചി​​രു​​ന്നു. അ​​ക്കാ​​ല​​ത്ത് അ​​വി​​ടെ അ​​നേ​​കം വി​​ശു​​ദ്ധ​​രാ​​ൽ അ​​നു​​ഗ്ര​​ഹീ​​ത​​മാ​​യ ഒ​​രു കു​​ടും​​ബ​​ത്തി​​ലെ അം​​ഗം സൂ​​ക്ഷി​​ച്ചി​​രു​​ന്ന ഈ ​​തി​​രു​​ശേ​​ഷി​​പ്പ് വി​​ശു​​ദ്ധ ലു​​ഡ്വി​​നോ​​യ്ക്കു കൈ​​മാ​റി. പി​​ന്നീ​​ട് ഇ​​റ്റ​​ലി​​യി​​ലെ ഒ​​രു ആ​​ശ്ര​​മ​​ത്തി​​ൽ മ​​റ്റു വി​​ശു​​ദ്ധ​​രു​​ടെ തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ​​ക്കൊ​​പ്പം പൂ​​ജ്യ​​മാ​​യി സൂ​​ക്ഷി​​ച്ചു​​വ​​രു​​ന്ന​​തി​​നി​​ടെ ചി​​ല കാ​​ര​​ണ​​ങ്ങ​​ളാ​​ൽ ആ​​ശ്ര​​മം അ​​ട​​ച്ചു​​പൂട്ടി. തുടര്‍ന്നു തി​​രു​​ശേ​​ഷി​​പ്പു​​ക​​ൾ ലോ​​ക​​ത്തി​​ലെ മ​​റ്റു പ​​ല ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലേ​​ക്കു കൊ​​ണ്ടു​​പോയി. ക്രി​​സ്തു​​വി​​ന്‍റെ മു​​ടി അ​​ട​​ങ്ങി​​യ പേ​​ട​​കം ഇറ്റലിയിലെ പ​​ള്ളി​​വി​​കാ​​രി​​യാ​​യ ഫാ. ​​സ്റ്റെ​​ഫാ​​നോ​​യ്ക്കു ല​​ഭി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​താ​​ണ് ഫാ. ​​ജോ​​ണ്‍​സ​​ണ്‍ തൗ​​ണ്ട​​യലി​​ന്‍റെ സ​​ഹാ​​യ​​ത്താ​​ൽ ത​​ങ്കി​​പ്പ​​ള്ളി​​യി​​ലെ​​ത്തി​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.
Image: /content_image/India/India-2017-07-18-05:28:45.jpg
Keywords: തിരുശേഷി
Content: 5451
Category: 18
Sub Category:
Heading: ചാവറയച്ചന്റെ നവീകരിച്ച ജന്മഗൃഹം ആശീര്‍വ്വദിച്ചു
Content: ആലപ്പുഴ: കൈ​ന​ക​രി​യില്‍ സ്ഥിതി ചെയ്യുന്ന വി​ശു​ദ്ധ ചാ​വ​റ​ കുര്യാക്കോസ് ഏലിയാസ​ച്ച​ന്‍റെ ജന്മ​ഗൃ​ഹ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പു​ന​ർ​നി​ർ​മി​ച്ച ജന്മഗൃ​ഹ​ത്തി​ന്‍റെ​യും പു​തു​താ​യി നി​ർ​മി​ച്ച നി​ത്യാ​രാ​ധ​നാ ചാ​പ്പ​ലി​ന്‍റെ​യും ആ​ശീ​ർ​വാദം സി​എം​ഐ സ​ഭ പ്രി​യോ​ർ ജ​ന​റാ​ൾ റ​വ. ഡോ. ​പോ​ൾ ആ​ച്ചാ​ണ്ടി നി​ർ​വ​ഹി​ച്ചു. ചാ​വ​റ വെ​ബ്സൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സി​എംഐ ജ​ന​റ​ൽ കൗ​ണ്‍​സി​ല​ർ ഫാ. ​സാ​ജു ച​ക്കാ​ല​യ്ക്ക​ൽ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ചെ​റി​യാ​ൻ കാ​രി​ക്കൊ​ന്പി​ൽ, സി​എം​സി മു​ൻ മ​ദ​ർ ജ​ന​റ​ൽ സി​സ്റ്റ​ർ സാ​ങ്റ്റയ്ക്കു ​ന​ൽ​കി ചാ​വ​റ​ ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ്രോ​ഷ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ നി​ര​വ​ധി വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും പ​ങ്കെ​ടു​ത്തു.
Image: /content_image/India/India-2017-07-18-05:40:34.jpg
Keywords: ചാവറ
Content: 5453
Category: 1
Sub Category:
Heading: ഇറാഖില്‍ നിന്നും പലായനം ചെയ്ത ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണം: പാത്രിയാര്‍ക്കീസ് സാകോ
Content: മൊസൂള്‍: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളില്‍ നിന്നും മൊസൂള്‍ നഗരം തിരിച്ചുപിടിച്ച സാഹചര്യത്തില്‍ പലായനം ചെയ്ത ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണമെന്ന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസായ റാഫേല്‍ ലൂയീസ് സാകോ. ‘ഇത് തങ്ങളുടെ കൂടി രാജ്യമാണെന്ന ബോധ്യം’ ഇറാഖി ക്രിസ്ത്യാനികള്‍ക്കുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 9നായിരുന്നു ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സമുദായത്തില്‍ ആശയക്കുഴപ്പവും, വിഭാഗീയതയും ഉണ്ടാക്കുവാന്‍ ശ്രമിക്കാതെ ഒട്ടുംതന്നെ സമയം പാഴാക്കാതെ തിരിച്ചുപോയി തങ്ങള്‍ക്ക് പൈതൃകമായി ലഭിച്ച സ്വത്ത് നേടണമെന്നാണ് പാത്രീയാര്‍ക്കീസിന്റെ ആഹ്വാനം. പാത്രിയാര്‍ക്കേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അദ്ദേഹം ഈ അഭ്യര്‍ത്ഥന മുന്നോട്ട് വെച്ചിരിക്കുന്നത്. തങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് ഇറാഖി സെന്‍ട്രല്‍ ഗവണ്‍മെന്റില്‍ നിന്നും, കുര്‍ദ്ദിസ്ഥാന്‍ റീജിയണല്‍ ഗവണ്‍മെന്റില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടണമെന്നും അദ്ദേഹം കുറിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഒഴിഞ്ഞു പോയെങ്കിലും ഇനിയും ഒരുപാട് കാര്യങ്ങള്‍ ഇറാഖി ക്രിസ്ത്യാനികള്‍ക്കായി ചെയ്യേണ്ടതുണ്ടെന്ന് പാത്രിയാര്‍ക്കീസ് സാകോ വ്യക്തമാക്കി. നശിപ്പിക്കപ്പെട്ടതെല്ലാം പുനര്‍നിര്‍മ്മിക്കേണ്ടിയിരിക്കുന്നു, മാത്രമല്ല ഇറാഖി ക്രിസ്ത്യാനികള്‍ക്ക് സമാധാനപരവും, സുരക്ഷിതവുമായ ഒരു ജീവിത സാഹചര്യവും ഉണ്ടാക്കേണ്ടിയിരിക്കുന്നു. ഇതിനായി മൂന്ന് മാര്‍ഗ്ഗങ്ങളും അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കമ്മിറ്റിയുണ്ടാക്കണമെന്നതാണ് അദ്ദേഹത്തിന്റെ ആദ്യനിര്‍ദ്ദേശം. ചില സന്നദ്ധസംഘടനകളുടെ നേതൃത്വത്തില്‍ ഇതിനോടകംതന്നെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്. രണ്ടാമതായി ക്രിസ്ത്യാനികള്‍ ഇറാഖിലെ രാഷ്ട്രീയത്തില്‍ സജീവമാകണമെന്നും അദ്ദേഹം പറയുന്നു. ഇറാഖി ക്രിസ്ത്യാനികളുടെ സ്വരം ലോകം കേള്‍ക്കേണ്ടതിനാല്‍ നിനവേയില്‍ ഒരു മാധ്യമ ഓഫീസ് ആരംഭിക്കണമെന്നതാണ് മൂന്നാമതായി അദ്ദേഹം നിര്‍ദ്ദേശിച്ചത്. 2014-ല്‍ ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ആധിപത്യം സ്ഥാപിച്ചതിനെത്തുടര്‍ന്ന് നിരവധി ക്രിസ്ത്യാനികള്‍ തങ്ങളുടെ സ്വദേശം വിട്ട് പലായനം ചെയ്തിരുന്നു. 2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 2014-ല്‍ ഐ‌എസ് ആക്രമണം ആരംഭിച്ചതോടെ 4,50,000 ലക്ഷമായി ചുരുങ്ങിയിരുന്നു. ഐ‌എസ് ആധിപത്യം നേടിയതിനുശേഷം മരണത്തില്‍ നിന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും, മുസ്ലീംങ്ങളല്ലാത്തവര്‍ അടക്കേണ്ട ജിസ്യാ നികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി ഏതാണ്ട് 1,00,000-ത്തോളം ക്രിസ്ത്യാനികളാണ് തങ്ങളുടെ ജന്മദേശം വിട്ട് പലായനം ചെയ്തത്.
Image: /content_image/TitleNews/TitleNews-2017-07-18-06:22:25.jpg
Keywords: ഇറാഖ, കല്‍ദാ
Content: 5454
Category: 1
Sub Category:
Heading: ഫിലിപ്പീന്‍സിലെ കലാപ പ്രദേശങ്ങളിലേക്ക് ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ സഹായം
Content: മനില: ആഭ്യന്തര കലഹം രൂക്ഷമായ മാറാവിയിലേക്ക് സഹായവുമായി ക്രൈസ്തവ സന്നദ്ധസംഘടനകള്‍. നാഷണൽ സെക്രട്ടേറിയറ്റ് ഫോർ സോഷ്യൽ ആക്ഷൻ സംഘടനയും കാരിത്താസ് ഫിലിപ്പീന്‍സും നടത്തുന്ന സഹായപദ്ധതിക്ക് പിന്തുണയുമായി ദേശീയ മെത്രാന്‍ സമിതിയും രംഗത്തുണ്ട്. സഭയുടെ സംഭാവനകളും നോമ്പുകാല പരിത്യാഗ തുകയും ചേർന്ന അലയ് കപ്പവ ഫണ്ടുപയോഗിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. മെയ് 23 ന് ആരംഭിച്ച ആഭ്യന്തര കലഹം മൂലം ദുരിതമനുഭവിക്കുന്ന ഇല്ലിഗൻ പട്ടണത്തിലെ പന്ത്രണ്ടോളം ഗ്രാമങ്ങളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളുമടങ്ങുന്ന പൊതി മൂവായിരത്തിയഞ്ഞൂറോളം വരുന്ന ആളുകൾക്ക് നല്കാനാണ് ഒരുക്കിയിരിക്കുന്നതെന്ന് ഫിലിപ്പീന്‍സ് കാരിത്താസിന്റെ വക്താവ് ജിങ്ങ് റേ ഹെന്റേഴ്സൺ അറിയിച്ചു. വർഗ്ഗീയ കലാപത്തെ തുടർന്ന് ഭൂരിഭാഗം ആളുകളും ബന്ധുവീടുകളിലും മറ്റും അഭയം തേടിയിരിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധഭീകരത നേരിൽ കണ്ട സ്ത്രീകൾക്കും കുട്ടികൾക്കും മാനസിക പിന്തുണ നല്കാൻ വിവിധ പദ്ധതികളും ഇരുസംഘടനകള്‍ തയാറാക്കിയിട്ടുണ്ട്. പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക, അന്താരാഷ്ട്ര കാരിത്താസ് അടക്കമുള്ള സംഘടനകൾ വഴി സ്വരൂപിക്കുകയാണ് ലക്ഷ്യം. പ്രശ്നബാധിത പ്രദേശങ്ങളിൽ സംഘടനാംഗങ്ങളും സന്നദ്ധ പ്രവർത്തകരുമായി ഇരുപത്തിയഞ്ചോളം പേർ വിവിധ ഏജൻസികളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്നുണ്ട്
Image: /content_image/TitleNews/TitleNews-2017-07-18-07:47:32.jpg
Keywords: ഫിലി
Content: 5455
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനായി ഭരണങ്ങാനം ഒരുങ്ങി
Content: ഭരണങ്ങാനം: സഹനജീവിതത്തിലൂടെ ഇഹലോകത്തെ ധന്യമാക്കി വിശുദ്ധ പദവിയിലേക്ക് പ്രവേശിച്ച വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് ഭരണങ്ങാനം തീര്‍ത്ഥാടന കേന്ദ്രം ഒരുങ്ങി. തി​​ക​​ച്ചും ല​​ളി​​ത​​മാ​യാ​ണ് ഇത്തവണയും തിരുനാള്‍ നടത്തുന്നത്. നാ​​ളെ രാ​​വി​​ലെ 10.45ന് ​പാ​​ലാ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ളി​​നു കൊ​​ടി​​യേ​​റ്റും. തു​​ട​​ർ​​ന്ന് പാ​​ലാ രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 11ന് ​​മാ​​ർ ജേ​​ക്ക​​ബ് മു​​രി​​ക്ക​​ൻ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 20ന് ​​രാ​​വി​​ലെ 11ന് ​​ബി​​ഷ​​പ് ഡോ. ​സെൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ, 21നു ​​ബിഷപ് മാ​​ർ പോ​​ളി ക​​ണ്ണൂ​​ക്കാ​​ട​​ൻ, 22ന് ​​ബിഷപ് മാ​​ർ റാ​​ഫേ​​ൽ ത​​ട്ടി​​ൽ, 23ന് ​​ബിഷപ് മാ​​ർ മാ​​ത്യു അ​​റ​​യ്ക്ക​​ൽ, 24ന് ​​ആർച്ച് ബിഷപ് മാ​​ർ ജോ​​ർ​​ജ് ഞ​​ര​​ള​​ക്കാ​​ട്ട്, ബിഷപ് മാ​​ർ റെ​​മീ​​ജി​​യോസ് ഇ​​ഞ്ച​​നാ​​നിയിൽ എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കും. 26ന് ​​രാ​​വി​​ലെ 8.30ന് ​​ബി​​ഷ​​പ് ജെ​​സു​​സൈ​​ൻ മാ​​ണി​​ക്യം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. 19 മു​​ത​​ൽ 27 വ​​രെ തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5.15നും 6.30​നും 8.30നും ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 2.30നും ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ർ​​ബാ​​ന നടക്കും. തി​​രു​​നാ​​ൾ ദി​​ന​​മാ​​യ 28ന് ​​രാ​​വി​​ലെ ആ​​റി​​നു തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്‌​ട​​ർ ഫാ. ​​മാ​​ത്യുച​​ന്ദ്ര​​ൻ​​കു​​ന്നേ​​ൽ അ​​ൽ​​ഫോ​​ൻ​​സാ ചാ​​പ്പ​​ലി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ​​ത്തു​​ന്ന എ​​ല്ലാ​​വ​​ർ​​ക്കും ഉ​​ണ്ണി​​യ​​പ്പം നേ​​ർ​​ച്ച​​യാ​​യി ന​​ൽ​​കും. 7.30ന് ​​ഇ​​ട​​വ​​ക ദേ​​വാ​​ല​​യ​​ത്തി​​ൽ ബിഷപ് മാ​​ർ ജോ​​സ​​ഫ് പ​​ള്ളി​​ക്കാ​​പ്പ​​റ​​ന്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന. 10ന് ​​ബിഷപ് മാ​​ർ ജോ​​സ​​ഫ് ക​​ല്ല​​റ​​ങ്ങാ​​ട്ട് തി​​രു​​നാ​​ൾ റാ​​സ അ​​ർ​​പ്പി​​ച്ച് സ​​ന്ദേ​​ശം ന​​ൽ​​കും. തുടര്‍ന്നു ​​തി​​രു​​നാ​​ൾ ജ​​പ​​മാ​​ല പ്ര​​ദ​​ക്ഷി​​ണം നടക്കും.
Image: /content_image/India/India-2017-07-18-08:57:36.jpeg
Keywords: അല്‍ഫോന്‍