Content | വാഷിംഗ്ടണ്‍: അമേരിക്കയിലെ മിന്നിപ്പോളിസിലെ ബെല്ലെ പ്ലെയിനിലെ വെറ്ററന്‍ മെമ്മോറിയല്‍ പാര്‍ക്കില്‍ സ്ഥാപിക്കാനിരിക്കുന്ന സാത്താന്‍ സ്മാരകത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സാത്താനെതിരെ ശബ്ദമുയര്‍ത്തുക, സാത്താന്‍ ആത്മാക്കളെ നരകത്തിലേക്ക് കൊണ്ടുപോകുന്നു, തിന്മക്ക് ഇവിടെ അവകാശങ്ങളില്ല തുടങ്ങിയ പ്ലക്കാര്‍ഡുകളുമായിട്ടു നൂറുകണക്കിനു ആളുകളാണ് പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. അമേരിക്കയെ സാത്താനില്‍ നിന്നും സംരക്ഷിക്കണമെന്ന പ്രാര്‍ത്ഥനയുമായി ജപമാല റാലിയും പ്രതിഷേധത്തിന്റെ ഭാഗമായി നടന്നു.
#{red->none->b->Must Read: }# {{ പിശാചിനെ അകറ്റുവാന്‍ ഫലപ്രദമായ 4 മാര്‍ഗ്ഗങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/4777 }}
കഴിഞ്ഞ വേനല്‍ക്കാലത്ത് ആരംഭിച്ച വിവാദത്തിലെ ഒരു പുതിയ വഴിത്തിരിവാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. 'ദി ബെല്ലെ പ്ലെയിന്‍ വെറ്റെറന്‍ ക്ലബ്ബിന്റെ' നേതൃത്വത്തില്‍ വെറ്റെറന്‍സ് മെമോറിയല്‍ പാര്‍ക്കില്‍ 'കുരിശിന്റെ മുന്‍പില്‍ മുട്ടിന്‍മേല്‍ നില്‍ക്കുന്ന ഒരു സൈനികന്റെ' നിഴല്‍ ചിത്രം സ്ഥാപിച്ചിരിന്നു. എന്നാല്‍ ഫ്രീഡം ഫ്രം റിലീജ്യന്‍ ഫൗണ്ടേഷന്‍ എന്ന സംഘടന ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന്‍ ആ നിഴല്‍ ചിത്രം അവിടുന്ന് മാറ്റി.
പിന്നീട് പാര്‍ക്കിന്റെ ഒരു ഭാഗം നഗരത്തില്‍ ജീവിച്ചിരുന്ന പ്രമുഖരുടെ സ്മാരകങ്ങള്‍ക്ക് വേണ്ടിയുള്ള പൊതുസ്ഥലമായി മാറ്റുവാന്‍ നഗരസഭ തീരുമാനിക്കുകയായിരുന്നു. ഏത് ഗ്രൂപ്പിന് വേണമെങ്കിലും ആ ഭാഗത്ത് പ്രമുഖരുടെ സ്മാരകങ്ങള്‍ സ്ഥാപിക്കുവാന്‍ അനുമതി നല്‍കി കൊണ്ടായിരിന്നു നഗരസഭയുടെ തീരുമാനം. ഇവിടെയാണ് 'ദി സാത്താനിക് ടെംപിള്‍' സംഘടന തങ്ങളുടെ പ്രതിമ സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
#{red->none->b->You May Like: }# {{ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ശത്രുവായ പിശാചിനെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പായുടെ 13 മുന്നറിയിപ്പുകള്‍ -> http://www.pravachakasabdam.com/index.php/site/news/3489 }}
ഒരു ലോഹ സമചതുരത്തിന്റെ മുകളില്‍ തലകീഴായി വെച്ചിരിക്കുന്ന ഹെല്‍മെറ്റിന്റെ രൂപമടങ്ങിയതാണ് സാത്താന്‍ ആരാധകര്‍ സ്ഥാപിക്കുവാനുദ്ദേശിക്കുന്ന പ്രതിമ. ഇതിനെതിരെ പ്രതിഷേധവുമായി വിവിധ സംഘടനകളാണ് രംഗത്തെത്തിയിട്ടുള്ളത്. സ്വവര്‍ഗ്ഗ വിവാഹം, അബോര്‍ഷന്‍ എന്നിവയില്‍ കത്തോലിക്കാ സഭയുടെ നിലാപാടിനെ പരസ്യമായി പരിഹസിക്കുന്ന തരത്തില്‍ പല പ്രകടനങ്ങളും നടത്തിയിട്ടുള്ള സംഘടന കൂടിയാണ് ദി സാത്താനിക് ടെംപിള്‍. |