Contents

Displaying 5181-5190 of 25107 results.
Content: 5477
Category: 1
Sub Category:
Heading: ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവവചനം: അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്
Content: വാഷിംഗ്ടണ്‍: ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹത്തിന്റെ കാരണം ദൈവ വചനമാണെന്ന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഇസ്രായേലിനെ പിന്തുണക്കുന്ന ക്രൈസ്തവരുടെ സംഘടനയായ ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേലിന്റെ (CUFI) പന്ത്രണ്ടാമത് വാര്‍ഷിക ഉച്ചകോടിയിലാണ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ഇപ്രകാരം പറഞ്ഞത്. താനും പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപും ഇസ്രായേലിനെ പിന്തുണക്കുന്നതില്‍ അഭിമാനം കൊള്ളുന്നവരാണെന്നും തങ്ങള്‍ ക്രിസ്ത്യാനികളാണെന്നതാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ച അമേരിക്കന്‍ തലസ്ഥാനനഗരിയില്‍ വെച്ച് നടന്ന ഉച്ചകോടിയില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന ആയിരക്കണക്കിന് ക്രിസ്ത്യാനികളാണ് പങ്കെടുത്തത്. പ്രസിഡന്റ് ട്രംപിന്റെ ഭരണത്തില്‍ ലോകത്തിന് മറ്റൊന്നും മനസ്സിലായില്ലെങ്കിലും, അമേരിക്ക ഇസ്രായേലിനൊപ്പമുണ്ടെന്ന കാര്യം മനസ്സിലാകും. ഇസ്രായേലിനെ കാണുമ്പോള്‍ തന്റെ വാഗ്ദാനം പാലിക്കുന്ന അബ്രഹാമിന്റേയും, ഇസഹാക്കിന്റേയും, യാക്കോബിന്റേയും ദൈവമായ കര്‍ത്താവിനെയാണ് ഓര്‍മ്മവരിക എന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേലിനോടുള്ള തങ്ങളുടെ സ്നേഹം കാപ്പിറ്റോള്‍ ഹില്ലില്‍ നിന്നുമല്ല വരുന്നത്, മറിച്ച് ദൈവവചനത്തില്‍ നിന്നുമാണ്. ഇസ്രായേലിലെ അമേരിക്കന്‍ എംബസ്സി ടെല്‍ അവീവില്‍ നിന്നും ജെറൂസലേമിലേക്ക് മാറ്റും. അമേരിക്ക ഇസ്രായേലിനോടൊപ്പം തോളോടു തോള്‍ ചേര്‍ന്നു നില്‍ക്കുമെന്ന് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയ കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമേരിക്കയില്‍ ഇസ്രായേലിനെ പിന്തുണക്കുന്നവരുടെ ഏറ്റവും വലിയ സംഘടനയാണ് ‘ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍. 1992-ല്‍ ഡേവിഡ് ലേവിസാണ് ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഇസ്രായേലിനെ പിന്തുണക്കുന്ന സംഘടനയ്ക്കു ആരംഭം കുറിച്ചത്. ഇസ്രായേലിന് രാഷ്ട്രീയവും, സാമ്പത്തികവുമായി പിന്തുണയാണ് സംഘടന നല്‍കിവരുന്നത്. പ്രസിഡന്റിനേയും, വൈസ് പ്രസിഡന്റിനേയും പോലെ മറ്റുള്ള പ്രതിനിധികളും, സെനറ്റര്‍മാരും ഇസ്രായേലിനെ പിന്തുണക്കണമെന്ന അഭ്യര്‍ത്ഥനയുമായി ക്രിസ്റ്റ്യന്‍സ് യുണൈറ്റഡ് ഫോര്‍ ഇസ്രായേല്‍ അംഗങ്ങള്‍ കഴിഞ്ഞ ചൊവ്വാഴ്ച കാപ്പിറ്റോള്‍ ഹില്ലില്‍ എത്തിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-07-20-12:29:27.jpg
Keywords: മൈക്ക് പെന്‍, അമേരിക്ക
Content: 5478
Category: 6
Sub Category:
Heading: ദൈവത്തിന്റെ വചനം: കൃഷിക്കാരന്‍ ഉറങ്ങുമ്പോള്‍ പോലും തനിയെ വളരുന്ന വിത്ത്
Content: "എന്റെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്റെ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും" (ഏശ 55: 11). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 5}# <br> ദൈവത്തിന്റെ വചനം അതിന്റെ അത്ഭുതാവഹമായ ശക്തിയില്‍ പ്രവചനാതീതമാണ്. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കും ചിന്താഗതികള്‍ക്കും അതീതമായ മാര്‍ഗ്ഗങ്ങളിലൂടെ അതു ഫലം പുറപ്പെടുവിക്കുന്നു. വിതക്കെപ്പെട്ട് കഴിഞ്ഞാല്‍ പിന്നെ കൃഷിക്കാരന്‍ ഉറങ്ങുമ്പോള്‍ പോലും അത് തനിയെ വളരുകയും ഫലം ചൂടുകയും ചെയ്യുന്നു. ഇത് ദൈവത്തിന്റെ പ്രവര്‍ത്തിയാണ്. ഈ വിത്ത് നടുന്നതും നനക്കുന്നതും മനുഷ്യനാണെങ്കിലും വളര്‍ത്തുന്നത് ദൈവമാണ്. എഴുപത്തിരണ്ടു ശിഷ്യന്മാരെ വചനം പ്രഘോഷിക്കുവാന്‍ യേശു അയക്കുന്ന രംഗം സുവിശേഷത്തില്‍ നാം കാണുന്നു. തങ്ങളുടെ ദൗത്യത്തിന് ശേഷം തിരികെയെത്തിയപ്പോള്‍ "ഫലം പുറപ്പെടുവിക്കുന്ന" വചനത്തിന്റെ ശക്തി ഇവര്‍ തിരിച്ചറിയുന്നു. പന്തക്കുസ്താദിനത്തില്‍ അപ്പസ്തോലന്മാര്‍ സുവിശേഷം പ്രഘോഷിച്ചപ്പോഴും അത് ഫലമണിയുന്നതിന്റെ ആനന്ദം എല്ലാവരും അനുഭവിച്ചു. യേശു തന്റെ ഭൗമികജീവിതകാലത്ത് ഒരു സ്ഥലത്തു പ്രസംഗിച്ചു കഴിയുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിക്കുന്നതിനോ കൂടുതല്‍ അടയാളങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനോ വേണ്ടി അവിടെ തങ്ങി നിന്നിരിന്നില്ല. ഫലം ചൂടുന്നത് കാണാന്‍ അവിടുന്ന് കാത്തിരിന്നതുമില്ല. അത് ഫലമണിയുക തന്നെ ചെയ്യുമെന്ന് അവിടുന്ന് നന്നായി അറിഞ്ഞിരിന്നു. അവിടെ നിന്നും മറ്റ് സ്ഥലങ്ങളിലേക്ക് പോകുവാന്‍ ആത്മാവ് അവിടുത്തെ പ്രചോദിപ്പിച്ചിരിന്നു. "നമ്മുക്ക് അടുത്ത പട്ടണങ്ങളിലേക്ക് പോകാം, അവിടെയും എനിക്കു പ്രസംഗിക്കേണ്ടിയിരിക്കുന്നു" (മര്‍ക്കോ 1:38). യേശുവിന്റെ ഈ മാതൃകയോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നമ്മുക്ക് മുന്നോട്ട് പോവുകയും എല്ലായിടത്തും, എല്ലാ അവസരങ്ങളിലും ആശങ്കയോ വൈമുഖ്യമോ ഭീതിയോ കൂടാതെ സുവിശേഷം പ്രഘോഷിക്കുകയും ചെയ്യാം. ധാന്യത്തോടൊപ്പം കളകളും മുളച്ചുവരുന്നത് കണ്ട് വിതക്കാരന്‍ അതൃപ്തി പ്രകടിപ്പിക്കുകയോ അമിതമായി പ്രതികരിക്കുകയോ ചെയ്യുന്നില്ല. അതുപോലെ സുവിശേഷവേലയിലെ വിപരീതസാഹചര്യങ്ങള്‍ നമ്മുടെ ഊര്‍ജ്ജം നഷ്ട്ടപ്പെടുത്താതിരിക്കട്ടെ. ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷം പ്രഘോഷിക്കുന്നതിന് വേണ്ടി നമ്മുക്കും ഓരോ ദിവസവും 'ഒരു പട്ടണത്തില്‍ നിന്നും അടുത്ത പട്ടണങ്ങളിലേക്ക്' പോകാം. വചനം പ്രഘോഷിക്കുന്നവരിലും ശ്രവിക്കുന്നവരിലും കുറവുകളും ന്യൂനതകളും ഉണ്ടായിരുന്നാലും ദൈവത്തിന്റെ വചനം 'ജീവന്റെ ഫലങ്ങള്‍' പുറപ്പെടുവിക്കുക തന്നെ ചെയ്യും. വിതക്കുന്നത് മനുഷ്യനാണെങ്കിലും വളര്‍ത്തുന്നത് കര്‍ത്താവിന്റെ ശക്തമായ കരങ്ങളാണ് എന്ന സത്യം നാം ഒരിയ്ക്കലും വിസ്മരിച്ചുകൂടാ. #{red->n->b->വിചിന്തനം}# <br> "എല്ലാ സൃഷ്ട്ടികളോടും സുവിശേഷം പ്രസംഗിക്കുക" എന്ന നമ്മുടെ കര്‍ത്താവിന്റെ കല്‍പ്പന നടപ്പില്‍ വരുത്തുന്നതിന് എക്കാലവും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടതായി വരുന്നു. അവിശ്വാസികളില്‍ നിന്നു മാത്രമല്ല, സഭാധികാരികളില്‍ നിന്നുപോലും ചിലപ്പോള്‍ എതിര്‍പ്പുകളും തടസ്സങ്ങളും ഉണ്ടായേക്കാം. അവിടെയെല്ലാം ക്ഷമയോടും സ്നേഹത്തോടും പ്രത്യാശയോടും കൂടെ വചനം പ്രഘോഷിക്കുവാനുള്ള സാധ്യതകള്‍ അന്വേഷിച്ചുകൊണ്ടിരിക്കണം. വെളിപ്പാടിന്റെ പുസ്തകത്തില്‍ പറയുന്ന "സകല ജനതകളോടും ഗോത്രങ്ങളോടും ഭാഷകളോടും രാജ്യങ്ങളോടും വിളംബരം ചെയ്യാനുള്ള സനാതന സുവിശേഷം" (വെളിപാട് 14:6) സമയത്തിന്റെ പരിമിതികളെയും മനുഷ്യന്റെ എതിര്‍പ്പുകളെയും അതിജീവിച്ച് വിതക്കപ്പെടുകയും ഫലം ചൂടുകയും ചെയ്യുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-20-17:10:41.jpg
Keywords: യേശു, ക്രിസ്തു
Content: 5479
Category: 18
Sub Category:
Heading: നല്ല ദൈവജനത്തെ സംഭാവന ചെയ്യാന്‍ സഭാധികാരികള്‍ മാര്‍ഗ്ഗദര്‍ശികളായിരിക്കണം: കര്‍ദിനാള്‍ ആലഞ്ചേരി
Content: കണ്ണൂര്‍: ന​​​ല്ല ദൈ​​​വ​​​ജ​​​ന​​​ത്തെ സ​​​മൂ​​​ഹ​​​ത്തി​​​നു സം​​​ഭാ​​​വ​​​ന ചെ​​​യ്യാൻ മെ​​​ത്രാ​​​ൻ​​​മാ​​​രും വൈ​​​ദി​​​ക​​​രും സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും മാ​​​ർ​​​ഗ​​​ദ​​​ർ​​​ശി​​​ക​​​ളാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്‌​​​ ബി​​​ഷപ്പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. കു​​​ന്നോ​​​ത്ത് ഗു​​​ഡ് ഷെ​​​പ്പേ​​​ർ​​​ഡ് മേ​​​ജ​​​ർ സെ​​​മി​​​നാ​​​രി​​യു​​ടെ അ​​ഡ്മി​​നി​​സ്ട്രേ​​റ്റീ​​വ് ബ്ലോ​​ക്കി​​ന്‍റെ​​യും ഗ്ര​​​ന്ഥാ​​​ല​​​യ​​​ത്തി​​​ന്‍റെ​​​യും ആ​​​ശീ​​​ർ​​​വാ​​​ദ​​​വും ഉ​​​ദ്ഘാ​​​ട​​​ന​​​വും നി​​​ർ​​​വ​​​ഹി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ൽ​​​കു​​​ക​​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. വ്യ​​​ക്തി​​​ത്വ​​​ത്തി​​​ന്‍റെ പൂ​​​ർ​​​ണ​​​മാ​​​യ വ​​​ള​​​ർ​​​ച്ച​​​യാ​​​ണു സെ​​​മി​​​നാ​​​രി​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ണ്ടാ​​​കേ​​​ണ്ട​​​തെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ പറഞ്ഞു. സ​​​ഭ​​​യു​​​ടെ ഹൃ​​​ദ​​​യ​​​മാണ് സെ​​​മി​​​നാ​​​രി​​​ക​കളെന്ന് ച​​ട​​ങ്ങി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു സം​​സാ​​രി​​ച്ച ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് പ​​​റ​​​ഞ്ഞു. ഭാ​​​വി വൈ​​​ദി​​​ക​​​ർ രൂ​​​പ​​​പ്പെ​​​ടു​​​ന്ന​​​ത് 13 വ​​​ർ​​​ഷ​​​ത്തെ ഇ​​​വി​​​ടു​​​ത്തെ പ​​​രി​​ശീ​​​ല​​​നം​​​കൊ​​​ണ്ടാ​​​ണ്. ഓ​​​രോ വൈ​​​ദി​​ക​​​നും ദൈ​​​വീ​​ക​​​ത​​​യും മാ​​​നു​​​ഷി​​ക​​​ത​​​യും വി​​​ശു​​​ദ്ധി​​​യും ഉ​​​ണ്ടാ​​​ക​​​ണം. ഇ​​​വ​​​ർ സ​​​മൂ​​​ഹ​​ത്തി​​ന് മാ​​​തൃ​​​ക​​​യായി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് പ​​​റ​​​ഞ്ഞു. ബ​​ൽ​​ത്ത​​ങ്ങാ​​ടി ബി​​ഷ​​പ് മാ​​​ർ ​ലോ​​​റ​​​ൻ​​​സ് മു​​​ക്കു​​​ഴി, താ​​മ​​ര​​ശേ​​രി ബി​​ഷ​​പ് മാ​​​ർ റെ​​​മി​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​ൽ, സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, പാ​​​യം പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് എ​​​ൻ. അ​​​ശോ​​​ക​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. സെ​​മി​​നാ​​രി റെ​​​ക്ട​​​ർ ഫാ. ​​ഇ​​​മ്മാ​​​നു​​​വേ​​​ൽ ആ​​​ട്ടേ​​​ൽ സ്വാ​​​ഗ​​​ത​​​വും ഡീ​​​ക്ക​​​ൻ​ ജോ​​​സ​​​ഫ് ച​​​ക്കു​​​ള​​​ത്തി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.
Image: /content_image/India/India-2017-07-21-05:30:02.jpg
Keywords: ആലഞ്ചേരി
Content: 5480
Category: 18
Sub Category:
Heading: ദൈവദാസി സിസ്റ്റര്‍ മരിയ സെലിന്റെ അറുപതാം ചരമവാര്‍ഷികം നാളെ
Content: ക​​​ണ്ണൂ​​​ര്‍: മ​​​ല​​​ബാ​​​റി​​​ലെ പ്ര​​​ഥ​​​മ ദൈ​​​വ​​​ദാ​​​സിയും ഉ​​​ര്‍​സു​​​ലൈ​​​ന്‍ സഭാംഗവുമായ സി​​​സ്റ്റ​​​ര്‍ മ​​​രി​​​യ സെ​​​ലി​​​ൻ ക​​​ണ്ണ​​​നാ​​​യ്ക്ക​​​ലി​​​ന്‍റെ അ​​​റു​​​പ​​​താം ച​​​ര​​​മ​​​വാ​​​ര്‍​ഷി​​​കം നാ​​​ളെ ആ​​​ച​​​രി​​​ക്കും. രാ​​​വി​​​ലെ 9.30 ന് ​​​ക​​​ണ്ണൂ​​​ര്‍ പ​​​യ്യാ​​​മ്പ​​​ലം ഉ​​​ര്‍​സു​​​ലൈ​​​ന്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ ഹൗ​​​സ് അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​ട​​ങ്ങ് ദൈ​​​വ​​​ദാ​​​സി​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ൽ ന​​ട​​ക്കു​​ന്ന പ്രാ​​​ർ​​​ഥ​​​നാ​​ശു​​​ശ്രൂ​​​ഷ​​​യോ​​​ടെ ആ​​​രം​​​ഭി​​​ക്കും. 10ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സ​​​പാ​​​ക്യ​​​ത്തി​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ നടക്കുന്ന സ​​​മൂ​​​ഹ ദി​​​വ്യ​​​ബ​​​ലിയില്‍ കോ​​​ഴി​​​ക്കോ​​​ട് ബി​​​ഷ​​​പ് ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. തുടര്‍ന്നു നടക്കുന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ​​തലശ്ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​ര്‍​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ണ്ണൂ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മു​​​ന്‍ ഡി​​​ജി​​​പി ഡോ. ​​​അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ർ ജേ​​​ക്ക​​​ബ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. റ​​​വ. ഡോ. ​​​ചെ​​​റി​​​യാ​​​ൻ തു​​​ണ്ടു​​​പ​​​റ​​​ന്പി​​​ൽ സി​​എം​​ഐ നാ​​​മ​​​ക​​​ര​​​ണ ന​​​ട​​​പ​​​ടി വി​​​ശ​​​ദീ​​​ക​​​രി​​​ക്കും. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​എം.​​സൂ​​​സ​​​പാ​​​ക്യം, ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ ഡോ. ​​​സ്റ്റീ​​​ഫ​​​ൻ അ​​​ത്തി​​​പ്പൊ​​​ഴി​​​യി​​​ൽ, ഡോ. ​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ, ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ, ഡോ. ​​ജോ​​​സ​​​ഫ് മാ​​​ർ തോ​​​മ​​​സ്, മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, ഡോ. ​​​ടി. ജോ​​​സ​​​ഫ് രാ​​​ജാ​​​റാ​​​വു, മാ​​​ർ ജോ​​​സ​​​ഫ് പ​​​ണ്ടാ​​​ര​​​ശേ​​​രി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ അ​​​നു​​​ഗ്ര​​​ഹ​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. മോ​​​ൺ. ക്രി​​​സ്റ്റ​​​ഫ​​​ർ ലോ​​​റ​​​ൻ​​​സ്, മോ​​​ൺ. ക്ലാ​​​ര​​​ൻ​​​സ് പാ​​​ലി​​​യ​​​ത്ത്, സി​​​സ്റ്റ​​​ർ ഡാ​​​നി​​​യേ​​​ല, ഫാ. ​​​എം.​​​കെ. ജോ​​​ർ​​​ജ്, സി​​​സ്റ്റ​​​ർ രൂ​​​പ പ​​​ന​​​ച്ചി​​​പ്പു​​​റം, ആ​​​ന്‍റ​​​ണി നൊ​​​റോ​​​ണ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ർ​​സു​​​ലൈ​​​ൻ സ​​​ന്യാ​​​സി​​നി സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ സി​​സ്റ്റ​​ർ എ​​​ൽ​​​വീ​​​റ മ​​​റ്റ​​​പ്പ​​​ള്ളി സ്വാ​​​ഗ​​​ത​​​വും പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ വി​​​ന​​യ പു​​​ര​​​യി​​​ട​​​ത്തി​​​ൽ ന​​​ന്ദി​​​യും പ​​​റ​​​യും. ഉ​​​ര്‍​സു​​​ലൈ​​​ന്‍ സ​​​ഭ​​​യു​​​ടെ ജീ​​​വ​​​കാ​​​രു​​​ണ്യ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള മൂ​​​ന്ന് ഓ​​​ട്ടോ​​​റി​​​ക്ഷ​​​ക​​​ളു​​​ടെ താ​​​ക്കോ​​​ല്‍​ദാ​​​ന​​​വും ച​​​ട​​​ങ്ങി​​​ൽ ന​​​ട​​​ത്തും. അ​​​ഖി​​​ല​​​കേ​​​ര​​​ള മെ​​​ഗാ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ലെ വി​​​ജ​​​യി​​​ക​​​ള്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും ഇതോടൊപ്പം നടക്കും.
Image: /content_image/India/India-2017-07-21-05:47:13.jpg
Keywords: ദൈവദാസി
Content: 5481
Category: 18
Sub Category:
Heading: ദൈവത്തിന്റെ കരുതലും കാവലും ഇന്ന് പലരും തിരിച്ചറിയുന്നില്ല: ബിഷപ്പ് സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍
Content: ഭരണങ്ങാനം: ജീ​​വി​​ത​​ത്തി​​ന്‍റെ വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കും തി​​ര​​ക്കു​​ക​​ൾ​​ക്കും ഇ​​ട​​യി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ത​​ലും കാ​​വ​​ലും ഇ​​ന്നി​​ന്‍റെ മ​​ക്ക​​ൾ പ​​ല​​പ്പോ​​ഴും തി​​രി​​ച്ച​​റി​​യു​​ന്നി​​ല്ലായെന്ന് പു​​ന​​ലൂ​​ർ ബി​​ഷ​​പ് സെ​ൽ​​വി​​സ്റ്റ​​ർ പൊ​​ന്നു​​മു​​ത്ത​​ൻ. വിശുദ്ധ അല്‍ഫോന്സാമ്മയുടെ ക​​ബ​​റി​​ട ദേവാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​ദ്ദേ​ഹം. ക​​ർ​​ത്താ​​വ് എ​​ന്‍റെ​​കൂ​​ടെ​​യു​​ണ്ടെ​​ന്ന​​തി​​ൽ ആ​​ഴ​​പ്പെ​​ടു​​ക​​വ​​ഴി പ്ര​​ത്യാ​​ശ​​യി​​ൽ നാം വ​​ള​​രു​​ക​​യാണ് ചെയ്യുന്നതെന്നും ബി​​ഷ​​പ് കൂ​​ട്ടി​​ച്ചേ​​ർ​​ത്തു. ജീ​​വി​​ത​​ത്തി​​ന്‍റെ സ​​ഹ​​ന​​ങ്ങ​​ൾ​​ക്കും നൊ​​മ്പ​​ര​​ത്തി​​ന്‍റെ നെ​​രി​​പ്പോ​​ടു​​ക​​ൾ​​ക്കും പി​​ന്നി​​ൽ സ​​ർ​​വ​​ശ​​ക്ത​​ൻ മ​​റ​​ഞ്ഞി​​രി​​പ്പു​​ണ്ടെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ പ്ര​​ത്യാ​​ശ​​യി​​ലെ​​ത്തി​​ച്ച​​ത്. ജീ​​വി​​ത​​ത്തി​​ന്‍റെ വ്യ​​ഗ്ര​​ത​​ക​​ൾ​​ക്കും തി​​ര​​ക്കു​​ക​​ൾ​​ക്കും ഇ​​ട​​യി​​ൽ മ​​റ​​ഞ്ഞി​​രി​​ക്കു​​ന്ന ദൈ​​വ​​ത്തി​​ന്‍റെ ക​​രു​​ത​​ലും കാ​​വ​​ലും ഇ​​ന്നി​​ന്‍റെ മ​​ക്ക​​ൾ പ​​ല​​പ്പോ​​ഴും തി​​രി​​ച്ച​​റി​​യു​​ന്നി​​ല്ല. ക​​ർ​​ത്താ​​വ് എ​​ന്‍റെ​​കൂ​​ടെ​​യു​​ണ്ടെ​​ന്ന​​തി​​ൽ ആ​​ഴ​​പ്പെ​​ടു​​ക​​വ​​ഴി പ്ര​​ത്യാ​​ശ​​യി​​ൽ നാം വ​​ള​​രു​​ക​​യാണ് ചെയ്യുന്നത്. ബിഷപ്പ് പറഞ്ഞു. ഫാ. ​​മൈ​​ക്കി​​ൾ ന​​രി​​ക്കാ​​ട്ട്, ഫാ.​​ജോ​​ൺ​​സ​​ൺ പ​​രി​​യ​​പ്പ​​നാ​​ൽ, ഫാ.​​ജെ​​യിം​​സ് വെ​​ണ്ണാ​​യി​​പ്പ​​ള്ളി​​ൽ, ഫാ.​​പോ​​ൾ ഡെ​​ന്നി, ഫാ.​​വി​​ൻ​​സെ​​ന്‍റ് ക​​ള​​രി​​പ്പ​​റ​​ന്പി​​ൽ, ഫാ.​​ജോ​​ർ​​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു മു​​ഖ്യ​​കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. വൈ​​കു​​ന്നേ​​രം ന​​ട​​ന്ന ജ​​പ​​മാ​​ല മെ​​ഴു​​കു​​തി​​രി പ്രദക്ഷിണത്തില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-07-21-06:34:57.jpg
Keywords: ബിഷപ്പ്
Content: 5482
Category: 1
Sub Category:
Heading: ഓപുസ് ദേയിയുടെ മുന്‍ യു‌എസ് തലവന്‍ അന്തരിച്ചു
Content: വാഷിംഗ്ടൺ: അമേരിക്കയിലെ ഓപുസ് ദേയി സമൂഹത്തിന്റെ മുന്‍ തലവനായിരിന്ന ഫാ. അർനേ പനുല മരണമടഞ്ഞു. 71 വയസ്സായിരിന്നു. ദീർഘനാളായി കാൻസർ രോഗവുമായി മല്ലിട്ടു കൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം ജൂലായ് 19നാണ് മരണമടഞ്ഞത്. ഒപസ് ദേയി സ്ഥാപകനായ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയോടൊപ്പം റോമിൽ സഹവസിച്ചിരുന്ന വ്യക്തിയായിരിന്നു ഫാ. അർനേ. ഫാ. പനുലയുടെ മരണത്തെ തുടര്‍ന്നു കത്തോലിക്കാ ഇൻഫോർമേഷൻ സെന്‍ററിൽ ഇന്ന് മുതൽ ജൂലായ് 22 വൈകീട്ട് 4 വരെ പ്രാർത്ഥനാനുസ്മരണം നടക്കും. കർദിനാൾ ഡൊണാൾഡ് വുറൽ വിശുദ്ധ മത്തായിയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷകളോടനുബന്ധിച്ച് ബലിയർപ്പിക്കും. വലിയ കാര്യങ്ങൾ ചിന്തിക്കാനും പ്രാബല്യത്തിൽ വരുത്താനുമുള്ള ഫാ. അർനേയുടെ കഴിവ് അപാരമായിരുന്നുവെന്ന് ഓപുസ് ദേയി യു‌എസ് വികാരി ജനറല്‍ ഫാ.തോമസ് ജി ബോഹലിൻ പറഞ്ഞു. മിന്നെസ്റ്റോയിലെ ദുലുത്തിൽ ജനിച്ച ഫാ.അർനേ, ഹാര്‍വാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദവും തുടർന്ന് റോമിൽ തിയോളജി പഠനവും പൂർത്തിയാക്കി. 1973 വൈദികനായി അഭിഷിക്തനായ ഫാ.തോമസ് വാഷിംഗ്ടൺ ഹൈറ്റ്സ് സ്കൂളിലെ ചാപ്ലിനായതിനായതിന് ശേഷമാണ് ഓപുസ് ദേയിയിലേക്ക് കടന്നുവരുന്നത്. 1998 മുതൽ 2002 വരെ കാലയളവിലാണ് അദ്ദേഹം ഓപുസ് ദേയിയില്‍ സേവനമനുഷ്ഠിച്ചത്. 2007 ൽ വാഷിംഗ്ടണിലെ കത്തോലിക്കാ ഇൻഫോർമേഷൻ സെൻറർ ഡയറക്ടറായി നിയമിതനായി. 1928-ൽ സ്പെയിനിൽ വിശുദ്ധ ജോസ്‌മരിയ എസ്ക്രിവയാണ് ഓപുസ് ദേയി ആരംഭിച്ചത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ ഒരു ലക്ഷത്തോളം അംഗങ്ങളുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-21-07:41:50.jpg
Keywords: ഓപ
Content: 5483
Category: 1
Sub Category:
Heading: റോമന്‍ റോട്ടായില്‍ പുതിയ അംഗങ്ങളെ മാര്‍പാപ്പ നിയമിച്ചു
Content: വത്തിക്കാന്‍ സിറ്റി: പാശ്ചാത്യ ലോകത്തെ ഏറ്റവും പഴയ നീതിന്യായ സംവിധാനമായ കത്തോലിക്കസഭയുടെ റോമന്‍ റോട്ടായില്‍ പുതിയ അംഗങ്ങളെ മാര്‍പാപ്പ നിയമിച്ചു. ഫാദര്‍ പിയറാഞ്ചലോ പിയട്രാകാറ്റെല്ലാ, ഫാദര്‍ ഹാന്‍സ്-പീറ്റര്‍ ഫിഷര്‍ എന്നിവരെയാണ് റോമന്‍ റോട്ടായിലെ പുതിയ അംഗങ്ങളായി ഫ്രാന്‍സിസ് പാപ്പാ നാമനിര്‍ദ്ദേശം ചെയ്തത്. റോമന്‍ കൂരിയ നവീകരണത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പാ നടത്തിവരുന്ന നിയമന പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ നിയമനമാണിത്. ജൂലൈ 20-നാണ് പാപ്പാ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇറ്റലിയുടെ വടക്ക് ഭാഗത്തുള്ള ടോറോന്റാ രൂപതയില്‍ നിന്നുമുള്ള ഫാ. പിയട്രാകാറ്റെല്ലായാണ് റോമന്‍ റോട്ടായിലെ ഓഫീസ് നിയന്ത്രണം ഏറ്റെടുക്കുക. ജര്‍മ്മനിയിലെ ബ്ലാക്ക് ഫോറസ്റ്റിലെ ഫ്രീബര്‍ഗ് അതിരൂപതയിലെ പുരോഹിതനായ ഫാ. ഫിഷറിനെ റോമന്‍ റോട്ടായിലെ ഓഡിറ്റര്‍ (ജഡ്ജി) ആയിട്ടാണ് മാര്‍പാപ്പ നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. വത്തിക്കാനിലെ കാമ്പോ സാന്റോയിലെ പൊന്തിഫിക് റ്റ്യൂറ്റോണിക് കോളേജിലെ റെക്ട്ടറായി സേവനം ചെയ്തുവരികയായിരുന്നു അദ്ദേഹം. റോമന്‍ റോട്ടാ, അപ്പോസ്തോലിക് പെനിറ്റെന്‍ഷ്യറി, അപ്പസ്തോലിക് സിഗ്നാച്ചുറ എന്നിവയാണ് കത്തോലിക്കാ സഭയുടെ സമ്പൂര്‍ണ്ണ നീതിന്യായ വ്യവസ്ഥയില്‍ ഭാഗഭാക്കായിട്ടുള്ളത്. പാശ്ചാത്യ ലോകത്തെ ഏറ്റവും പഴയ നീതിന്യായ വ്യവസ്ഥയാണിത്‌. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇത് നിലവില്‍ വന്നതെന്ന് കരുതപ്പെടുന്നു. വൃത്താകൃതിയിലുള്ള റൂമിലിരുന്നാണ് ജഡ്ജിമാര്‍ വാദങ്ങള്‍ കേള്‍ക്കുന്നതിനാലാണ് ‘റോട്ടാ’ (ചക്രം) എന്ന പേര്‍ ഈ കോടതിക്ക് ലഭിച്ചത്. ഓഡിറ്റേഴ്സ് എന്ന പേരില്‍ അറിയപ്പെടുന്ന 10 ജഡ്ജിമാരാണ് കോടതിയില്‍ ഉള്ളത്. ബെനഡിക്ട് പാപ്പായുടെ കാലത്ത് നിയമനം ലഭിച്ച ഉദ്യോഗസ്ഥരുടെ കാലാവധി അവസാനിച്ചുകൊണ്ടിരിക്കുന്ന അവസരത്തില്‍ തിരുസഭാനവീകരണ പദ്ധതിയുടെ ഭാഗമായി തന്റെ ആശയങ്ങള്‍ക്കനുസൃതമായിട്ടുള്ളവരെ നിയമിക്കുകയാണ് ഫ്രാന്‍സിസ് പാപ്പാ. ജൂലൈ 1-ന് കര്‍ദിനാള്‍ ലൂയിസ് ലഡാരിയയെ വിശ്വാസ തിരുസംഘത്തിന്റെ തലവനായി നിയമിച്ചതും, ജൂലൈ 18-ന് ഫാദര്‍ ജിയാക്കോമോ മൊറാണ്ടിയെ വിശ്വാസ തിരുസംഘത്തിന്റെ സെക്രട്ടറിയായി നിയമിച്ചതും സഭാനവീകരണ നടപടികളുടെ ഭാഗമായിട്ടാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/TitleNews/TitleNews-2017-07-21-09:14:40.jpg
Keywords: റോമ, വത്തിക്കാന്‍
Content: 5484
Category: 1
Sub Category:
Heading: പ്രവാചകനിന്ദാ കുറ്റം ആരോപിച്ച് പാക്കിസ്ഥാനില്‍ ക്രൈസ്തവ ബാലനെ അറസ്റ്റു ചെയ്തു
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ഗുജരാത്ത് ജില്ലയിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ദിംഗാ പട്ടണത്തിലെ 16 വയസ്സുള്ള ക്രൈസ്തവ ബാലനെ പ്രവാചകനിന്ദാ കുറ്റം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്തു. ഷഹ്സാദ് മാസി എന്ന ബാലനാണ് മുഹമ്മദ്‌ നബിയെ അപകീര്‍ത്തിപ്പെടുത്തുംവിധത്തിലുള്ള പരാമര്‍ശം നടത്തിയെന്നു ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 14-നാണ് ഷഹ്സാദ് മാസി അറസ്റ്റിലാകുന്നത്. അതേ സമയം തീവ്ര ഇസ്ളാമിക വാദികള്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കും എന്ന ഭയത്താല്‍ അറസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഷഹ്സാദ് മാസിയെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഷഹ്സാദ് മാസി പ്രവാചകനെ അപമാനിച്ചുവെന്ന് തന്റെ ഒരു സുഹൃത്തില്‍ നിന്നും അറിയുവാന്‍ കഴിഞ്ഞെന്ന ദിംഗാ പട്ടണത്തില്‍ ഇലക്ട്രിക് കട നടത്തുന്ന നദീം അഹമദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് സൂപ്രണ്ടായ മാസ് സഫര്‍ പറഞ്ഞു. ദിംഗയിലെ ഷാമിം റിയാസ് ആശുപത്രിയിലെ തൂപ്പുജോലിക്കാരനായി സേവനം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. എന്നാല്‍ പരാതി വ്യാജമാണെന്നാണ് ഷഹ്സാദ് മാസിയുടെ കുടുംബാംഗങ്ങള്‍ ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഷഹ്സാദ്, ഇഷ്തിയാക് ക്വാദ്രിയെന്ന ആളുമായി മതസംബന്ധിയായ വിഷയത്തില്‍ ഉണ്ടായ വാഗ്വാദമാണ് സംഭവങ്ങള്‍ക്കാധാരം. സ്ഥലത്തെ പ്രാദേശിക ഡോക്ടറിന്റെ ഇടപെടല്‍ നിമിത്തം തര്‍ക്കം തീര്‍ന്നെങ്കിലും, ഇക്കഴിഞ്ഞ ജൂലൈ 13-ന് വീണ്ടും തര്‍ക്കം ആരംഭിക്കുകയായിരിന്നു. അതേ സമയം അറസ്റ്റിനെതുടര്‍ന്ന്‍, അടുത്തുള്ള മുസ്ലീം പള്ളിയില്‍ നിന്നും വധഭീഷണിയുള്ളതിനാല്‍ ഷഹ്സാദ് മാസിയുടെ കുടുംബം നഗരം വിട്ടു. തീവ്ര ഇസ്ളാമികവാദികള്‍ ‘ലാനത്’ (അപമാനം) എന്ന തലക്കെട്ടോടെ ഷഹ്സാദിന്റെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. പ്രവാചകനിന്ദ പാകിസ്ഥാനില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്. ഖുറാനെ നിന്ദിക്കുന്നവര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷയാണ് പാക്കിസ്ഥാന്‍ ന്യായപീഠം നല്‍കുന്നത്. എന്നാല്‍ ഇതിനെ വളച്ചൊടിച്ച് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങളോട് വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതിനും, പകപോക്കുന്നതിനുമുള്ള ഒരായുധമാക്കി മാറ്റിയിരിക്കുകയാണ് രാജ്യത്തെ ഇസ്ളാമികവാദികള്‍.
Image: /content_image/TitleNews/TitleNews-2017-07-21-11:21:24.jpg
Keywords: പാക്കി, ഇസ്ലാ
Content: 5485
Category: 6
Sub Category:
Heading: പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി, കന്യകാമറിയത്തില്‍ നിന്നു പിറന്നവനില്‍ വിശ്വസിക്കുക
Content: "ദൂതന്‍ മറുപടി പറഞ്ഞു: പരിശുദ്ധാത്മാവ് നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്തി നിന്റെ മേല്‍ ആവസിക്കും. ആകയാല്‍, ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്ധന്‍, ദൈവപുത്രന്‍ എന്നു വിളിക്കപ്പെടും" (ലൂക്കാ 1: 35). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 6}# <br> പിതാവായ ദൈവം തന്റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചത് നൂറ്റാണ്ടുകളിലൂടെ മാനവവംശത്തെ ഒരുക്കിയതിന് ശേഷമായിരിന്നു. ഇതിനായി ദൈവം അനേകം മനുഷ്യരെ വിളിക്കുകയും അവര്‍ പ്രത്യേകമാംവിധം രക്ഷകന് വഴിയൊരുക്കുകയും ചെയ്തു. സുവിശേഷത്തില്‍ നാം കാണുന്ന സംഭവങ്ങള്‍ മുഴുവനും ക്രിസ്തു ദൈവമാണെന്നും അവിടുന്ന് മാത്രമാണ് ലോകരക്ഷകനെന്നും മനുഷ്യന്‍ തിരിച്ചറിയുന്നതിന് വേണ്ടിയായിരിന്നു. അവിടുന്ന് "പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു" എന്നു വിശ്വാസപ്രമാണത്തില്‍ നാം ഏറ്റുചൊല്ലുന്നു. കന്യകാമറിയത്തിന് മാലാഖ വഴി നല്‍കപ്പെട്ട മംഗളവാര്‍ത്ത കാലത്തിന്റെ പൂര്‍ണ്ണതയ്ക്ക് അതായത് ദൈവത്തിന്റെ വാഗ്ദാനങ്ങളുടെയും ഒരുക്കങ്ങളുടെയും പൂര്‍ത്തീകരണത്തിന് തുടക്കം കുറിച്ചു. ദൈവത്വത്തിന്റെ പൂര്‍ണ്ണത മുഴുവന്‍ ശാരീരികമായി ആരില്‍ വസിക്കുന്നുവോ അവനെ ഗര്‍ഭം ധരിക്കാനാണ് മറിയം ക്ഷണിക്കപ്പെട്ടത്. പരിശുദ്ധാത്മാവിന്റെ ദൗത്യം എപ്പോഴും പുത്രന്റെ ദൌത്യത്തോട് ബന്ധപ്പെട്ടിരിക്കുന്നതും, അതിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതുമാണ്. കന്യകാമറിയത്തിന്റെ ഉദരത്തെ പവിത്രീകരിക്കുവാനും പിതാവിന്റെ നിത്യസുതനെ ഗര്‍ഭം ധരിക്കുവാനായി അവളെ സജ്ജീകരിച്ചുകൊണ്ട് ദൈവീകമായി ഗര്‍ഭധാരണം സാധ്യമാക്കുവാനും കര്‍ത്താവും ജീവദാതാവുമായ പരിശുദ്ധാത്മാവ് അയക്കപ്പെടുന്നു. രക്ഷകന്റെ മാതാവ് ആയി തീരുന്നതിന് ദൈവം മറിയത്തെ പ്രത്യേകമാംവിധം ഒരുക്കുകയും ദൈവമാതാവിന് അനുഗുണമായ ദാനങ്ങളാല്‍ സമ്പന്നമാക്കുകയും ചെയ്തു. മംഗളവാര്‍ത്ത അറിയിക്കുന്ന നിമിഷത്തില്‍ ഗബ്രിയേല്‍ മാലാഖ മറിയത്തെ അഭിസംബോധന ചെയ്യുന്നത് "ദൈവകൃപ നിറഞ്ഞവളെ" എന്നാണ്. വാസ്തവത്തില്‍ തന്റെ വിളിയെകുറിച്ച് കന്യകാമറിയത്തിന് അറിയിപ്പ് ലഭിച്ചപ്പോള്‍ അതിനു വിശ്വാസത്തിന്റെ സ്വതന്ത്ര സമ്മതം നല്‍കാന്‍ കഴിയുന്നതിന് അവള്‍ ദൈവകൃപയാല്‍ നയിക്കപ്പെടേണ്ടിയിരിക്കുന്നു. ദൈവം തന്റെ ഏകജാതനെ ഈ ലോകത്തിലേക്കു അയച്ചപ്പോള്‍ അവന് ഒരു ശരീരം തയ്യാറാക്കാന്‍ ഒരു സൃഷ്ട്ടിയുടെ സ്വതന്ത്ര സഹകരണം വേണമെന്ന്‍ തീരുമാനിച്ചു. 'കന്യകാമറിയം' പൂര്‍ണ്ണമായും ദൈവീകപദ്ധതിയുടെ ഭാഗമാണ്. അതിനാല്‍ മറിയത്തെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള ക്രൈസ്തവ വിശ്വാസം അപൂര്‍ണ്ണമാണ്. "മറിയത്തെ കുറിച്ചുള്ള കത്തോലിക്ക വിശ്വാസം, ക്രിസ്തുവിനെ കുറിച്ചുള്ള കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമാണ്: മറ്റൊരുവിധത്തില്‍ മറിയത്തെ കുറിച്ചുള്ള കത്തോലിക്ക പ്രബോധനം, ക്രിസ്തുവിനെക്കുറിച്ചുള്ള കത്തോലിക്ക വിശ്വാസത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നു" (CCC 487). #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തു പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭസ്ഥനായി കന്യകാമറിയത്തില്‍ നിന്നു പിറന്നു എന്ന്‍ ഏറ്റുപറയാത്ത ക്രൈസ്തവ വിശ്വാസം അപൂര്‍ണ്ണമാണ്. സ്വതന്ത്രമായ വിശ്വാസത്തോടും വിധേയത്വത്തോടും കൂടെ കന്യകാമറിയം മാനവരക്ഷാകര്‍മ്മത്തില്‍ സഹകരിച്ചു. മനുഷ്യപ്രകൃതി മുഴുവന്റെയും നാമത്തില്‍ അവള്‍ തന്റെ സമ്മതം നല്‍കി. തന്റെ അനുസരണം മൂലം, മറിയം ജീവിക്കുന്ന എല്ലാവരുടെയും അമ്മയായ നവീന ഹവ്വാ ആയി. വിശ്വാസജീവിതത്തില്‍ നമ്മുക്ക് ഈ അമ്മയുടെ കരം പിടിച്ച് നടക്കാം. മനുഷ്യനായി അവതരിച്ച വചനത്തെ ഉദരത്തിലും ഹൃദയത്തിലും സംവഹിച്ച അവള്‍ നമ്മളെയും ശരിയായ ക്രൈസ്തവ വിശ്വാസത്തിലേക്ക് നയിക്കും. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-21-15:01:54.jpg
Keywords: യേശു, ക്രിസ്തു
Content: 5486
Category: 18
Sub Category:
Heading: അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയത് യേശുവിനോടുള്ള സ്നേഹവും പരാതിയില്ലാത്ത സഹനവും: മാര്‍ പോളി കണ്ണൂക്കാടന്‍
Content: ഭ​​ര​​ണ​​ങ്ങാ​​നം: യേശുവിനോടുള്ള പരിധിയില്ലാത്ത സ്നേഹവും പരാതിയില്ലാത്ത സഹനവുമാണ് അല്‍ഫോന്‍സാമ്മയെ വിശുദ്ധയാക്കിയതെന്ന് ഇ​​രി​​ങ്ങാ​​ല​​ക്കു​​ട രൂ​​പ​​താ​​ധ്യ​ക്ഷ​​ൻ മാര്‍ പോളി കണ്ണൂക്കാടന്‍. ഇ​​ന്ന​​ലെ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ ​കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​ന്നു അദ്ദേഹം. ദൈ​​വ​​ത്തോ​​ടു കു​​രി​​ശു​​ക​​ൾ ചോ​​ദി​​ച്ചു​​വാ​​ങ്ങി​​യ സ​​ന്ന്യാ​​സി​​നി​​യാ​​ണ് വിശുദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യെ​​ന്നും അദ്ദേഹം പറഞ്ഞു. ക്രി​​സ്തു​​ശി​​ഷ്യ​​ത്വ​​ത്തി​​ന്‍റെ കാ​​ത​​ൽ കു​​രി​​ശു​​വ​​ഹി​​ക്ക​​ലാണ്. സ്നേ​​ഹ​​ത്തി​​ന്‍റെ, സ​​ഹ​​ന​​ത്തി​​ന്‍റെ ബ​​ലി​​വ​​സ്തു​​വാ​​ക്കി ത​​ന്നെ മാ​​റ്റ​​ണ​​മെ എ​​ന്ന് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ പ്രാ​​ർ​ഥി​ച്ചി​​രു​​ന്നു. രോ​​ഗം, സാ​​ന്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി, അ​​വ​​ഗ​​ണ​​ന, തി​​ര​​സ്ക​​ര​​ണം, പ​​രാ​​ജ​​യ​​ങ്ങ​​ൾ, മാ​​ന​​സി​​ക​​വ്യ​​ഥ​​ക​​ൾ, ഒ​​റ്റ​​പ്പെ​​ട​​ൽ തു​​ട​​ങ്ങി​​യ പ്ര​​തി​​സ​​ന്ധി​​ക​​ളി​​ൽ കു​​രി​​ശു​​ക​​ളെ സ്നേ​​ഹി​​ച്ച അ​​ൽ​​ഫോ​​ൻ​​സാ​​യു​​ടെ ജീ​​വി​​ത ​മാ​​തൃ​​ക ന​​മു​​ക്ക് പ്ര​​ചോ​​ദ​​ന​​മാ​​ണ്. ബിഷപ്പ് പറഞ്ഞു. ഫാ.​​തോ​​മ​​സ് ചി​​ല്ല​​യ്ക്ക​​ൽ, ഫാ.​​മാ​​ത്യു അ​​റ​​യ്ക്ക​​പ​​റ​​ന്പി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​മി​​ക​​രാ​​യി​​രു​​ന്നു. ഫാ.​​ജീ​​വ​​ൻ ക​​ദ​​ളി​​ക്കാ​​ട്ടി​​ൽ, ഫാ.​​സെ​​ബാ​​സ്റ്റ്യ​​ൻ വേ​​ത്താ​​നം, ഫാ.​​ജോ​​ണ്‍​സ​​ണ്‍ പു​​ള​​ളീ​​റ്റ്, റ​​വ.​​ഡോ.​​ഡൊ​​മി​​നി​​ക് വെ​​ച്ചൂ​​ർ, ഫാ.​​ജോ​​ണ്‍ മ​​റ്റ​​മു​​ണ്ട​​യി​​ൽ, ഫാ.​​ജോ​​സ​​ഫ് മ​​ഠ​​ത്തി​​ക്കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു. ഇ​​ന്ന് 1.30ന് ​​ഫ്രാ​​ൻ​​സി​​സ്ക​​ൻ അ​​ല്മാ​​യ സ​​ഭ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഭ​​ര​​ണ​​ങ്ങാ​​ന​​ത്തു ജ​​പ​​മാ​​ല റാ​​ലി ന​​ട​​ത്തും. തിരുനാള്‍ പ്രമാണിച്ച് ആയിരകണക്കിന് ആളുകളാണ് ഓരോ ദിവസവും വിശുദ്ധ അല്ഫോന്‍സാമ്മയുടെ കബറിടത്തിലേക്ക് കടന്ന്‍ വരുന്നത്.
Image: /content_image/India/India-2017-07-22-04:50:15.jpg
Keywords: പോളി