Contents

Displaying 5201-5210 of 25107 results.
Content: 5497
Category: 6
Sub Category:
Heading: "മധ്യസ്ഥ പ്രാര്‍ത്ഥന" യേശുവിന്റെ പ്രാര്‍ത്ഥനയോടു നമ്മേ അനുരൂപരാക്കുന്നു
Content: "തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ അവനു കഴിവുണ്ട്. എന്നേക്കും ജീവിക്കുന്നവനായ അവൻ അവർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു" (ഹെബ്ര 7: 25) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 8}#
അബ്രാഹത്തിന്റെ കാലംമുതല്‍ മാധ്യസ്ഥം വഹിക്കുക, വേറൊരാള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന രീതി നിലനിന്നു പോരുന്നു. സ്വന്തം ആവശ്യങ്ങള്‍ മാറ്റിവെച്ച് മറ്റൊരാള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുക എന്നത് കാരുണ്യത്തിന്റെ പ്രവര്‍ത്തിയാണ്. ദൈവപുത്രനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തോടു കൂടി മധ്യസ്ഥപ്രാര്‍ത്ഥന കൂടുതല്‍ അര്‍ത്ഥവത്താകുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്നു. ക്രിസ്തു മാത്രമാണ് ഏകമധ്യസ്ഥന്‍. അവിടുന്ന് മാത്രമാണ് എല്ലാ മനുഷ്യര്‍ക്കും വേണ്ടി പിതാവിന്റെ സന്നിധിയില്‍ മാധ്യസ്ഥം വഹിക്കുന്നവന്‍. ഒരു ക്രൈസ്തവ വിശ്വാസിയുടെ മധ്യസ്ഥ പ്രാര്‍ത്ഥന യേശുവിന്റെ പ്രാര്‍ത്ഥനയോട് അയാളെ അനുരൂപനാക്കുന്ന യാചനാപ്രാര്‍ത്ഥനയാണ്. അയാള്‍ പ്രാര്‍ത്ഥിക്കുന്നത് സ്വന്തം യോഗ്യതയാലല്ല; പിന്നെയോ യേശുക്രിസ്തുവിന്റെ യോഗ്യതയാലാണ്. ഈ പ്രാര്‍ത്ഥന ശ്രവിക്കപ്പെടുന്നതും ഉത്തരം ലഭിക്കുന്നതും അവിടുത്തെ യോഗ്യതയില്‍ തന്നെ. തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ എന്നേക്കും രക്ഷിക്കാന്‍ യേശുവിന് കഴിവുണ്ട്. നിത്യം ജീവിക്കുന്നവനായ അവിടുന്ന് അവര്‍ക്കുവേണ്ടി മാധ്യസ്ഥം വഹിക്കുന്നു. അതിനാല്‍ ക്രിസ്തീയ മധ്യസ്ഥപ്രാര്‍ത്ഥന ക്രിസ്തുവിന്റെ മാധ്യസ്ഥത്തിലുള്ള പങ്കാളിത്തമാണ്. മധ്യസ്ഥപ്രാര്‍ത്ഥന നടത്തുന്ന വ്യക്തി, സ്വന്തം താത്പര്യങ്ങള്‍ മാത്രമല്ല, മറ്റുള്ളവരുടെ താത്പര്യങ്ങള്‍ കൂടി കണക്കിലെടുക്കുന്നു. തന്നെ ദ്രോഹിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്ന നിലവരെ അത് എത്തുന്നു. ആദിമ ക്രൈസ്തവ സമൂഹങ്ങള്‍ ഈ പ്രാര്‍ത്ഥനാകൂട്ടായ്മ ആഴത്തില്‍ അനുഭവിച്ചിരിന്നു. പൗലോസ് അപ്പസ്തോലൻ സുവിശേഷം പ്രസംഗിക്കുക എന്ന തന്റെ ദൗത്യത്തിന്റെ നിർവ്വഹണത്തിൽ മറ്റുള്ളവരെയും പങ്കാളികളാക്കി; അവര്‍ക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്തു. ക്രൈസ്തവരുടെ മാധ്യസ്ഥത്തിന് അതിരുകളില്ല, എല്ലാ മനുഷ്യര്‍ക്കുവേണ്ടിയും ഉന്നതസ്ഥാനീയരായ എല്ലാവര്‍ക്കും വേണ്ടിയും പീഡകര്‍ക്ക് വേണ്ടിയും സുവിശേഷം നിരസിക്കുന്നവരുടെ രക്ഷയ്ക്കു വേണ്ടിയും ശത്രുക്കള്‍ക്ക് വേണ്ടിയും മാധ്യസ്ഥം വഹിച്ചു പ്രാര്‍ത്ഥിക്കുവാന്‍ ഓരോ ക്രിസ്ത്യാനിയും വിളിക്കപ്പെട്ടിരിക്കുന്നു. #{red->n->b->വിചിന്തനം}#
ഒരു മനുഷ്യന്‍ എന്താണ് പ്രാര്‍ത്ഥിക്കുന്നത് എന്നതില്‍ നിന്നും ആ വ്യക്തിയുടെ സ്വഭാവം തിരിച്ചറിയാം. മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നവന്‍ കരുണയുള്ളവനാണ്. അവനോടു ദൈവവും കരുണ കാണിക്കും. ക്രിസ്തുവിനെ അറിയാത്തവര്‍ക്ക് വേണ്ടിയും ക്രിസ്തുവിനെ തിരിച്ചറിഞ്ഞിട്ടും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടത് എന്ന്‍ അറിയാത്തവര്‍ക്ക് വേണ്ടിയും നമ്മുക്ക് ചുറ്റും വേദനയനുഭവിക്കുന്നവര്‍ക്ക് വേണ്ടിയും നമ്മുടെ ശത്രുക്കള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചുകൊണ്ട് ലോകരക്ഷകനായ ക്രിസ്തുവിന്റെ മാധ്യസ്ഥത്താല്‍ നമ്മുക്കും പങ്കാളികളാകം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-23-14:32:19.jpg
Keywords: യേശു, ക്രിസ്തു
Content: 5498
Category: 1
Sub Category:
Heading: ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ധനസഹായവുമായി വീണ്ടും ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഭ്യന്തര പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും രൂക്ഷമായ കിഴക്കന്‍ ആഫ്രിക്കയിലേക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പ. കിഴക്കന്‍ ആഫ്രിക്കന്‍ഭാഗങ്ങളിലെ കഠിനമായ ക്ഷാമത്തെ നേരിടുന്നതിന് ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യകാര്‍ഷികസംഘടന രൂപീകരിച്ച പ്രത്യേക പദ്ധതിയിലേക്കു 25000 യൂറോ (ഏകദേശം 19 ലക്ഷം രൂപ) ആണ് മാര്‍പാപ്പ സംഭാവന നല്‍കിയത്. ജൂലൈ 21നാണ് ഇക്കാര്യം വത്തിക്കാന്‍ പുറത്തുവിട്ടത്. ജൂലൈ മൂന്നാം തീയതി സംഘടനയുടെ നേതൃത്വത്തില്‍ റോമില്‍ വച്ചുനടന്ന രാജ്യാന്തര സമ്മേളനത്തിനു നല്‍കിയ സന്ദേശത്തില്‍, ഭക്ഷ്യക്ഷാമത്തെയും മററു ആഗോളപ്രശ്നങ്ങളെയും നേരിടുന്നതിനു നടത്തുന്ന ഐക്യദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാത്തരത്തിലുമുള്ള സഹകരണങ്ങള്‍ക്കും രാജ്യാന്തരബന്ധങ്ങള്‍ക്കും പ്രചോദനമാകുന്നതിന് കാരണമാകട്ടെ എന്നു പാപ്പാ ആശംസിച്ചിരുന്നു. നേരത്തെ സുഡാനിലെ ജനങ്ങള്‍ക്ക് മാര്‍പാപ്പ സഹായം ലഭ്യമാക്കിയിരിന്നു. 'സുഡാനായി മാർപാപ്പ' എന്ന പദ്ധതിയുടെ കീഴിയിലാണ് വിദ്യാഭ്യാസം, ആരോഗ്യം, കൃഷി എന്നീ മേഖലകളിലേക്കായി രണ്ടു ലക്ഷം യൂറോയുടെ ധനസഹായമാണ് അന്ന്‍ കൈമാറിയത്. ജൂലൈ ആദ്യവാരത്തില്‍ ഗ്രീസിലെ ലെസ്ബോസ് ദ്വീപില്‍ ഉണ്ടായ ഭൂകമ്പത്തില്‍ വീടുകളും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ജനങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പ സഹായമെത്തിച്ചിരിന്നു. 50,000 യൂറോയാണ് അന്ന് പാപ്പ നല്‍കിയത്.
Image: /content_image/TitleNews/TitleNews-2017-07-24-04:52:49.jpg
Keywords: സുഡാ, സഹായം
Content: 5499
Category: 18
Sub Category:
Heading: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ച് മാർ അറയ്ക്കൽ
Content: ഭ​ര​ണ​ങ്ങാ​നം: വൈദിക പരിശീലന കാലത്തു അനുഭവപ്പെട്ട ആ​സ്‌​ത​മയില്‍ നിന്ന് വിടുതല്‍ ലഭിച്ചത് അല്ഫോന്‍സാമ്മയുടെ മധ്യസ്ഥതയാലാണെന്ന് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ. ഭ​ര​ണ​ങ്ങാ​നം തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് ന​ൽ​കി​യ സ​ന്ദേ​ശ​ത്തിനിടെയാണ് അദ്ദേഹം തനിക്ക് ലഭിച്ച രോഗസൗഖ്യത്തെ സ്മരിച്ചത്. വി​ശു​ദ്ധ അ​ൽ​ഫോ​ൻസാമ്മയോ​ടു പ്രാ​ർ​ത്ഥി​ച്ച​പ്പോ​ഴൊ​ക്കെ ത​നി​ക്ക് സൗ​ഖ്യം ല​ഭി​ച്ചി​ട്ടു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈ​ദി​ക​പ​രി​ശീ​ല​ന​കാ​ല​ത്ത് ആ​സ്‌​ത്‌​മ അ​സ്വ​സ്ഥ​ത​ക​ൾ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. വൈ​ദി​ക​പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്നു​പോ​ലും അ​ധി​കാ​രി​ക​ൾ സം​ശ​യി​ച്ചു. അ​ൽ​ഫോ​ൻ​സാ​മ്മയുടെ മദ്ധ്യ സ്ഥതയിൽ തീ​ക്ഷ്ണ​മാ​യി പ്രാ​ർ​ഥി​ച്ചു. ആ​സ്‌​ത്‌​മ എ​ന്നേ​ക്കു​മാ​യി അ​പ്ര​ത്യ​ക്ഷ​മാ​യി. അ​ൽ​ഫോ​ൻ​സാ​മ്മ എ​ളി​മ​യു​ടെ പ​ര്യാ​യ​മാ​യി​രു​ന്നു​വെന്നും മാ​ർ മാ​ത്യു അ​റ​യ്ക്ക​ൽ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു. ഫാ.​ ജോ​ർ​ജ് പു​ല്ലു​കാ​ലാ​യി​ൽ, ഫാ.​ ജോ​സ​ഫ് താ​ഴ​ത്തു​വ​രി​ക്ക​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.​ റ​വ.​ ഡോ.​ കു​ര്യാ​ക്കോ​സ് കാ​പ്പി​ലി​പ​റ​ന്പി​ൽ, റ​വ.​ ഡോ.​ ജോ​സ് കാ​ക്ക​ല്ലി​ൽ, ഫാ. ​ജേ​ക്ക​ബ് വെ​ള്ള​മ​രു​തു​ങ്ക​ൽ, ഫാ.​ മാ​ത്യു പു​തു​മ​ന, ഫാ.​ തോ​മ​സ് കി​ഴ​ക്കേ​കൊ​ല്ലി​ത്താ​നം, റ​വ.​ ഡോ.​ ജോ​സ​ഫ് ത​ട​ത്തി​ൽ എ​ന്നി​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ചു. ജ​പ​മാ​ല മെ​ഴു​കു​തി​രി പ്ര​ദി​ക്ഷ​ണ​ത്തി​നു ഫാ.​ അ​ഗ​സ്റ്റ്യ​ൻ കൊ​ഴു​പ്പ​ൻ​കു​റ്റി നേ​തൃ​ത്വം ന​ൽ​കി.
Image: /content_image/India/India-2017-07-24-05:11:54.jpg
Keywords: മാത്യു അറ
Content: 5500
Category: 18
Sub Category:
Heading: അന്താരാഷ്ട്ര യൂത്ത് കോണ്‍ഫറന്‍സിന് ഡിവൈനില്‍ ആരംഭം
Content: ചാ​​​ല​​​ക്കു​​​ടി: പ​​ന്ത്ര​​ണ്ടാ​​മ​​​ത് അ​​​ന്താ​​​രാ​​​ഷ്‌​​ട്ര യു​​​വ​​​ജ​​​നസംഗമത്തിന് മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ തുടക്കമായി. ആ​​​റു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന കണ്‍വെന്‍ഷന്‍ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി ക​​​ൺ​​​വ​​​ൻ​​​ഷ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. ദൈ​​വ​​ഹി​​തത്തെ​​ക്കു​​റി​​ച്ചു സ​​​മൂ​​​ഹ​​​ത്തെ ബോ​​ധ​​വ​​ത്ക​​രി​​ക്കാ​​​ൻ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക​​​ണമെന്നും എ​​​ല്ലാ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കും പ​​​രി​​​ഹാ​​​രം ദൈ​​​വ​​​മാണെന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ബി​​​ഷ​​​പ് ഡോ. ​​​ഗ​​​ബ്രി​​​യേ​​​ൽ കു​​​ജൂ​​​ർ, വി​​​ൻ​​​സെ​​​ൻ​​​ഷ്യ​​ൻ സ​​​ഭ സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​മാ​​​ത്യു തു​​​ണ്ട​​​ത്തി​​​പ്പ​​​റ​​മ്പി​​​ൽ, മേ​​​രി​​​മാ​​​താ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​ർ ഫാ. ​​​ജ​​​യിം​​​സ് ക​​​ല്ലു​​​ങ്ങ​​​ൽ, ഫാ. ​​​മാ​​​ത്യു നാ​​​യ്ക്കം​​​പ​​​റ​​​മ്പി​​​ൽ, ഫാ. ​​​പോ​​​ൾ പു​​​തു​​​വ, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ വ​​​ല്ലൂ​​​രാ​​​ൻ, ഫാ. ​​​റോ​​​ഡാ​​​നി​​​യ, ജൂ​​​ഡ് ആ​​​ന്‍റോ​​​ണി​​​യ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ലോ​​​ക​​​ത്തി​​​ലെ വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള യു​​​വ​​​ജ​​​ന​​​ങ്ങ​​​ളാ​​​ണു കണ്‍വെന്‍ഷനില്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. കണ്‍വെന്‍ഷന്‍ 28നു സമാപിക്കും.
Image: /content_image/India/India-2017-07-24-05:51:13.jpg
Keywords: ഡിവൈന്‍
Content: 5501
Category: 1
Sub Category:
Heading: ബേട്ടിയ രൂപതയ്ക്കു പുതിയ അധ്യക്ഷന്‍
Content: പാറ്റ്ന: ബീഹാറിലെ ബേട്ടിയ രൂപതയുടെ പുതിയ അധ്യക്ഷനായി റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ ഗൊവേസിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ജൂലൈ 22 ശനിയാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2013 ജൂലൈയില്‍ രൂപതാധ്യക്ഷനായിരുന്ന ബിഷപ്പ് എഡ്വേര്‍ഡ് വിക്ടര്‍ ഹെന്‍റി താക്കൂര്‍ റായ്പൂര്‍ രൂപതാധ്യക്ഷനായി സ്ഥലം മാറിയതിനെ തുടര്‍ന്നു ഒഴിവായിരുന്ന അധ്യക്ഷസ്ഥാനത്തേയ്ക്കാണ് റവ. ഫാ. പീറ്റര്‍ സെബാസ്റ്റ്യന്‍ നിയമിതനാകുന്നത്. 1955 ഫെബ്രുവരി 8നു മാംഗ്ലൂരില്‍ ജനിച്ച അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഭഗല്‍പൂര്‍ രൂപതയുടെ സെമിനാരിയില്‍ ചേര്‍ന്നു. 1983 ഡിസംബര്‍ ഒന്‍പതാം തീയതി പൗരോഹിത്യം സ്വീകരിച്ച ഇദ്ദേഹം വിവിധ ഇടവകകളില്‍ വികാരി, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രീസ്റ്റ്സ് കൗണ്‍സിലിന്‍റെ രൂപതാ കണ്‍സള്‍ട്ടര്‍ എന്നീ നിലകളില്‍ ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. 1998-ലാണ് പാറ്റ്ന അതിരൂപതയുടെ കീഴിലുള്ള ബേട്ടിയ രൂപത സ്ഥാപിതമായത്. 2013-ല്‍ ബിഷപ്പ് എഡ്വേര്‍ഡ് വിക്ടര്‍ ഹെന്‍റി സ്ഥലം മാറിയതിനെ തുടര്‍ന്നു രൂപതയില്‍ മെത്രാന്‍ ഇല്ലായിരിന്നു. ഇക്കാലയളവില്‍ ജെസ്യൂട്ട് വൈദികനായ ലോറന്‍സ് പശ്ചാല്‍ ആണ് രൂപതയുടെ കാര്യനിര്‍വ്വാഹകനായി വര്‍ത്തിച്ചിരിന്നത്. ഭഗല്‍പൂര്‍ രൂപതയുടെ വികാര്‍ ജനറലായി സേവനം ചെയ്യുന്നതിനിടെയാണ് ഫാ. പീറ്റര്‍ സെബാസ്റ്റ്യന് പുതിയ നിയമനം ലഭിക്കുന്നത്.
Image: /content_image/News/News-2017-07-24-06:37:29.jpg
Keywords: രൂപത
Content: 5502
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ദുരിതമനുഭവിക്കുന്ന ക്രൈസ്തവര്‍ക്ക് ആശ്വാസമായി കാരിത്താസ്
Content: ഇസ്ലാമാബാദ്: മഴകെടുതിയെ തുടര്‍ന്നു ദുരിതമനുഭവിക്കുന്ന പാക്കിസ്ഥാനിലെ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായ ഖയിബർ പകതുൻഖവയിലേക്ക് സഹായവുമായി കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസ്. എഴുനൂറോളം ക്രൈസ്തവ കുടുംബങ്ങളെ സഹായിക്കാനാണ് കാരിത്താസ് പദ്ധതി തയാറാക്കിയിരിക്കുന്നത്. മഴകെടുതിയിൽ ദുരിതമനുഭവിക്കുന്ന ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും ദുരിതമനുഭവിക്കുന്ന തീരദേശവാസികൾക്ക് സംഘടനയിലൂടെ ആവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന വിവരവും പാക്കിസ്ഥാൻ കാരിത്താസ് എക്സിക്യൂട്ടീവ് ഡയറക്ടർ അമ്ജദ് ഗുൽസാര്‍ മാധ്യമങ്ങളെ അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ സഹായങ്ങൾ എത്തിക്കുകയാണ് സംഘടനയുടെ പരിശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 26 മുതൽ ആരംഭിച്ച മഴകെടുതിയുടെ തീവ്രതയെക്കുറിച്ച് ഗവൺമെന്റും യുഎന്നും രാജ്യത്തെ ഏഴ് രൂപതകളിലും മുന്നറിയിപ്പ് നല്കിയിരിന്നു. ജൂലൈ 18 വരെയുള്ള ദേശീയ ദുരന്ത നിവാരണസമിതിയുടെ കണക്കുകൾ പ്രകാരം എൺപത്തിരണ്ടു പേർ മരണപ്പെടുകയും നൂറ്റിപ്പതിനേഴോളം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. നൂറ്റിയിരുപതോളം വീടുകൾ നാശനഷ്ടത്തിനിരയായി. പേമാരിയും വെള്ളപ്പൊക്കവും തുടരുന്ന സഹചര്യത്തിൽ അവ നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊന്നൽ നല്കുകയാണ് ലക്ഷ്യമെന്ന് ഗുൽസാർ പറഞ്ഞു. അതേ സമയം ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ സേവനത്തിനായി കാരിത്താസ് സംഘടന എണ്ണൂറോളം സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. 2015 ലെ പ്രളയബാധയിൽ കാരിത്താസ് സംഘടന ആയിരത്തോളം കുടുംബങ്ങൾക്ക് സഹായം ലഭ്യമാക്കിയിരിന്നു.
Image: /content_image/TitleNews/TitleNews-2017-07-24-08:42:34.jpg
Keywords: പാക്കിസ്ഥാ, പാകി
Content: 5503
Category: 1
Sub Category:
Heading: ചൈനയില്‍ ഞായറാഴ്ച മതബോധന ക്ലാസുകള്‍ ഇല്ലാതാക്കുവാന്‍ സര്‍ക്കാര്‍ നീക്കം
Content: ഹാങ്ങ്സു, സേജിയാംഗ്: ചൈനയിലെ സര്‍ക്കാര്‍ അംഗീകൃത ക്രിസ്ത്യന്‍ സഭയുടെമേലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പിടിമുറുക്കുന്നു. കിഴക്കന്‍ ചൈനയിലെ സേജിയാംഗ് പ്രവിശ്യാധികാരികള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍ പ്രകാരം ക്രിസ്ത്യാനികള്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഞായറാഴ്ചതോറുമുള്ള മതബോധന ക്ലാസ്സുകളും, വേനല്‍ക്കാല പഠനശിബിരങ്ങളും നിരോധിച്ചുകൊണ്ടുള്ള നിര്‍ദ്ദേശമാണ് പുറത്തിറക്കിയിരിക്കുന്നത്. രാജ്യത്തെ ക്രിസ്ത്യാനികളുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ 'ചൈനാ എയിഡ്' ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ പരിപാടികളില്‍ പങ്കെടുക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്നത് അവരെ ദൈവ വിശ്വാസത്തില്‍ അകറ്റുക എന്ന ചൈനീസ് സര്‍ക്കാര്‍ നയത്തിന്റെ ഭാഗമാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറേക്കാലമായി കുട്ടികള്‍ക്കും, യുവാക്കള്‍ക്കും മതപരമായ പരിപാടികളില്‍ പങ്കെടുക്കുവാന്‍ അനുവാദമില്ലായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ചൈനയില്‍ മുന്‍ പ്രസിഡന്റുമാരായ ജിയാംഗ് സെമിന്‍, ഹൂ ജിന്താവോ എന്നിവരുടെ കാലത്ത് സുവിശേഷ പ്രഘോഷണത്തിനും പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കും വിലക്കില്ലായിരുന്നു. എന്നാല്‍ സീ ജിന്‍പിംഗ് അധികാരത്തില്‍ വന്നതിനു ശേഷം മതത്തിന്റെ മേല്‍ സര്‍ക്കാറിന്റെ നിയന്ത്രണം ശക്തമായിരിക്കുകയാണ്. രജിസ്റ്റര്‍ ചെയ്തിട്ടുള്ള 20,000 ത്തോളം കുടുംബക്കൂട്ടായ്മാ അംഗങ്ങള്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ ചേരണമെന്ന് ഹേനാന്‍ പ്രവിശ്യയിലെ നാന്യാങ്ങ് മുനിസിപ്പാലിറ്റിയിലെ റിലീജിയസ് ബ്യൂറോ അധികാരികള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ രണ്ട് വിഭാഗങ്ങളേയും ഒന്നിപ്പിക്കുന്നത് ക്രിസ്ത്യന്‍ സഭകളുടെ മേല്‍ സര്‍ക്കാര്‍ നിരീക്ഷണം ശക്തമാക്കുവാനും, മതസ്വാതന്ത്ര്യത്തെ നിരസിക്കുവാനുമാണെന്നാണ് വിശ്വാസികളുടെ അഭിപ്രായം. ഇതിനെ ശരിവെച്ചു കൊണ്ട് മതപരമായ പരിപാടികള്‍ നടത്തുന്നതിനു മുന്‍പ് അനുവാദം നേടിയിരിക്കണമെന്ന് അംഗീകൃതസഭകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയിലെ ക്രിസ്തുമതത്തിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയില്‍ സര്‍ക്കാരിനുള്ള ആശങ്കയാണ് പുതിയ ഉത്തരവുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-07-24-10:19:49.jpg
Keywords: ചൈന
Content: 5504
Category: 1
Sub Category:
Heading: ജറുസലേം സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി ക്രൈസ്തവ നേതൃത്വം
Content: ജറുസലേം: ജറുസലെമില്‍ നടക്കുന്ന സംഘര്‍ഷങ്ങളിലും അക്രമങ്ങളിലും ഉത്ക്കണ്ഠ അറിയിച്ചു കൊണ്ട് വിവിധ ക്രൈസ്തവസഭകളുടെ തലവന്മാരും പ്രതിനിധികളും ചേര്‍ന്ന് സംയുക്ത പ്രസ്താവന ഇറക്കി. ഹറാം എഷ്-ഷരീഫിനു ചുറ്റും ഉയരുന്ന അക്രമങ്ങളെ അപലപിക്കുന്നതായും വിശുദ്ധനഗരത്തിന്‍റെ തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും എതിരായ ഭീഷണി പ്രവചനാതീതമായ പരിണിതഫലങ്ങളുളവാക്കുമെന്നും ക്രൈസ്തവ നേതൃത്വം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാര്‍ക്കീസായ ​​തെയോഫിലോസ് III, അർമേനിയൻ ഓർത്തഡോക്സ് പാത്രീയാർക്കീസ് ​​നൂർഹാൻ മാനൗജിയൻ, ആർച്ചു ബിഷപ്പ് സ്വേരിയോസ് മൽകി മുരാട്, സിറിയൻ ഓർത്തഡോക്സ് പാത്രിയാര്‍ക്കീസ് ആർച്ചുബിഷപ്പ് സ്വേരിയോസ് മൽകി മുരാട്, ജറുസലേം കോപ്റ്റിക് ഓർത്തഡോക്സ് പാത്രിയാര്‍ക്കീസ് ആർച്ച് ബിഷപ്പ് അനബാ അന്റോണിയസ്, ഗ്രീക്ക്-മെൽക്കൈറ്റ് കത്തോലിക്ക ആർച്ച് ബിഷപ്പ് ജോസഫ്-ജൂൾസ് സെറീ, മാരോണൈറ്റ് പാത്രിയാർക്കീസ് ​​ആർച്ച് ബിഷപ്പ് മോസ എൽ ഹാഗെ തുടങ്ങീ വിവിധ സഭകളുടെ അദ്ധ്യക്ഷന്‍മാരാണ് സംയുക്ത പ്രസ്താവന ഇറക്കിയത്. വിശുദ്ധനഗരത്തിന്‍റെ തുടര്‍ച്ചയ്ക്കും സമഗ്രതയ്ക്കും എതിരായ ഭീഷണി പ്രവചനാതീതമായ പരിണിതഫലങ്ങളുണ്ടാക്കും. ഇന്നത്തെ മതാന്തരീക്ഷത്തില്‍ സംഘര്‍ഷം ഒരിക്കലും അരുതാത്തതാണ്. അല്‍-അക്സ മോസ്കിന് ജോര്‍ദാനിലെ ഹാഷ്മൈറ്റ് രാജ്യത്തിന്‍റെ ഉടമസ്ഥതയിലുള്ള തുടര്‍ച്ചയും ജറുസലെമിലും വിശുദ്ധസ്ഥലങ്ങളിലും മുസ്ലീമുകള്‍ക്ക് പ്രവേശനത്തിനും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും പൂര്‍വപ്രാബല്യമനുസരിച്ച് വിലമതിക്കുന്നു. എന്നാല്‍ മുഴുവന്‍ സമൂഹത്തിന്‍റെയും സമാധാനത്തിനും അനുരഞ്ജനത്തിനുമായി, ചരിത്രപരമായി ഈ പ്രദേശങ്ങളിലെ ഭരണനിര്‍വഹണം പൂര്‍ണമായി ആദരിക്കപ്പെടണം. അക്രമബാധിത പ്രദേശത്തിനും അതിലെ ജനങ്ങള്‍ക്കും നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനമുണ്ടാകുന്നതിനു വേണ്ടി തങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതായും ക്രൈസ്തവ നേതൃത്വം പ്രസ്താവനയില്‍ വ്യക്തമാക്കി.
Image: /content_image/TitleNews/TitleNews-2017-07-24-13:14:34.jpg
Keywords: ഇസ്രായേ
Content: 5505
Category: 6
Sub Category:
Heading: ഒരു ക്രൈസ്തവ വിശ്വാസിയുടെ മരണസമയത്ത് ലഭിക്കുന്ന ഉറപ്പും മഹത്തായ ഭാഗ്യവും
Content: "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു" (യോഹ 5: 24). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 9}#
ക്രിസ്തുവിനെ അറിഞ്ഞിട്ടും അവനില്‍ വിശ്വസിക്കാതെ ജീവിക്കുന്ന അനേകം മനുഷ്യരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. മറ്റൊരു കൂട്ടര്‍ തിന്മ നിറഞ്ഞ ജീവിതം നയിച്ചിട്ടും സന്തോഷത്തിലും സമൃദ്ധിയിലും ജീവിക്കുന്നു. ഇതില്‍ നാം ആശ്ചര്യപ്പെടേണ്ടതില്ല. കാരുണ്യവാനായ ദൈവം ശിഷ്ടരുടെയും ദുഷ്ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു. കൊയ്ത്തുകാലം വരെ വിത്തും കളകളും ഒരുമിച്ചു വളരുവാന്‍ കല്‍പ്പിക്കുന്ന ദൈവം ഓരോ മനുഷ്യനും ക്രിസ്തുവില്‍ വിശ്വസിക്കുവാനും രക്ഷ പ്രാപിക്കുവാനും വീണ്ടുംവീണ്ടും അവസരം നല്‍കുന്നു. ഒരു ക്രൈസ്തവനു ലഭിച്ചിരിക്കുന്ന മഹത്തായ ഭാഗ്യം അവന്‍ മരണസമയത്ത് തിരിച്ചറിയുന്നു. തന്‍റെ മരണത്തെ യേശുവിന്‍റെ മരണവുമായി ഐക്യപ്പെടുത്തുന്ന ക്രൈസ്തവന്‍, യേശുവിലേക്കുള്ള ആഗമനവും നിത്യജീവിതത്തിലേക്കുള്ള പ്രവേശനവുമായി മരണത്തെ വീക്ഷിക്കുന്നു. മരണത്തോടടുക്കുന്ന വ്യക്തിയോടു സഭ ക്ഷമയുടെയും പാപമോചനത്തിന്‍റെയും വാക്കുകള്‍ അവസാനമായി പറയുമ്പോള്‍, ശക്തി പ്രദാനം ചെയ്യുന്ന അഭിഷേകം കൊണ്ട് അവസാനമായി അവനെ മുദ്ര വയ്ക്കുമ്പോള്‍, യാത്രയ്ക്കുള്ള ഭക്ഷണമായി ക്രിസ്തുവിനെ തിരുപാഥേയത്തില്‍ നല്‍കുമ്പോള്‍ മധുരമായ ഉറപ്പോടെ ഇങ്ങനെ പറയുന്നു: #{blue->n->n-> "നിന്നെ സൃഷ്ടിച്ച സര്‍വ്വശക്തനായ പിതാവായ ദൈവത്തിന്‍റെ നാമത്തില്‍ ഈ ലോകത്തില്‍ നിന്ന് അല്ലയോ ക്രൈസ്തവാത്മാവേ, മുന്നോട്ടു പോകുക.
നിനക്കുവേണ്ടി പീഡകള്‍ സഹിച്ചവനും സജീവനായ ദൈവത്തിന്‍റെ പുത്രനുമായ ഈശോമിശിഹായുടെ നാമത്തില്‍ നിന്‍റെമേല്‍ വര്‍ഷിക്കപ്പെട്ട പരിശുദ്ധാത്മാവിന്‍റെ നാമത്തില്‍ വിശ്വസ്തനായ ക്രൈസ്തവാ മുന്നോട്ടുപോവുക. നീ ഇന്നു സമാധാനത്തില്‍ വസിക്കുമാറാകട്ടെ.
നിന്‍റെ ഭവനം ദൈവത്തോടുകൂടി വിശുദ്ധ സിയോനിലായിരിക്കട്ടെ.
ദൈവത്തിന്‍റെ മാതാവായ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പിനോടും എല്ലാ മാലാഖമാരോടും വിശുദ്ധരോടും കൂടെ... ഭൂമിയുടെ പൊടിയില്‍നിന്നു നിന്നെ മെനഞ്ഞെടുത്ത നിന്‍റെ സ്രഷ്ടാവിലേക്കു നീ തിരിച്ചുപോകട്ടെ.
നീ ഈ ലോകത്തില്‍നിന്നു തിരിച്ചുപോകുമ്പോള്‍ പരിശുദ്ധ മറിയവും മാലാഖമാരും എല്ലാ വിശുദ്ധരും നിനെ കണ്ടുമുട്ടാന്‍ വരുമാറാകട്ടെ...
നീ നിന്‍റെ രക്ഷകനെ മുഖാമുഖം കാണുവാനും നിത്യം ദൈവത്തെ ധ്യാനിക്കുവാനും സാധിക്കുമാറാകട്ടെ". }# (CCC 1020). #{red->n->b->വിചിന്തനം}#
പിതാവായ ദൈവം തന്‍റെ ഏകജാതനെ ഈ ഭൂമിയിലേക്കയച്ചു കൊണ്ട് അവനില്‍ വിശ്വസിക്കുവാന്‍ എല്ലാ മനുഷ്യരോടും ആവശ്യപ്പെടുന്നു. ലോകരക്ഷകനായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവനും വിശ്വസിക്കാതിരിക്കുന്നവനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. മനുഷ്യന് ദൈവം നല്‍കുന്ന സ്വാതന്ത്ര്യം ഉപയോഗിച്ചു കൊണ്ട് അവന് ഈ ഭൂമിയില്‍ സ്വന്തം ഇഷ്ടം അനുസരിച്ച് ജീവിക്കാം. എന്നാല്‍ മരണത്തോടെ ആ ജീവിതത്തിനു അവസാനമാകുന്നു. "ക്രിസ്തുവില്‍ വിശ്വസിക്കുക" എന്നത് എത്ര മഹത്തായ കര്‍മ്മമായിരുന്നു എന്നത് അവന്‍ മരണസമയത്ത് പൂര്‍ണ്ണമായി തിരിച്ചറിയുന്നു. യേശുക്രിസ്തുവില്‍ വിശ്വസിക്കേണ്ടത് നിത്യരക്ഷയ്ക്ക് അത്യാവശ്യമാണ്. ലോകം മുഴുവന്‍ തിരിച്ചറിയുന്നതിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-07-24-14:33:14.jpg
Keywords: മരണാന
Content: 5506
Category: 18
Sub Category:
Heading: വൈദികര്‍ ദൈവകാരുണ്യത്തിന്‍റെ വക്താക്കള്‍: മാര്‍ തോമസ് തറയില്‍
Content: കോ​​ട്ട​​യം: വൈ​​ദി​​ക​​ർ ദൈ​​വ​​കാ​​രു​​ണ്യ​​ത്തി​​ന്‍റെ വ​​ക്താ​​ക്ക​​ളും ദി​​വ്യ​​ര​​ഹ​​സ്യ​​ങ്ങ​​ളു​​ടെ കാ​​ര്യ​​സ്ഥ​​രു​​മാ​​ണെ​​ന്ന് ച​​ങ്ങ​​നാ​​ശേരി അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. കോ​​ത​​ന​​ല്ലൂ​​ർ തൂ​​വാ​​നി​​സ ധ്യാ​​ന​​കേ​​ന്ദ്ര​​ത്തി​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ വൈ​​ദി​​ക സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെയ്തു സംസാരിക്കുകയായിരിന്നു അ​​ദ്ദേ​​ഹം. ദൈ​​വ​​സ്നേ​​ഹം ആ​​ഴ​​ത്തി​​ൽ അ​​നു​​ഭ​​വി​​ച്ച് എ​​ല്ലാ​​വി​​ഭാ​​ഗം ജ​​ന​​ങ്ങ​​ൾ​​ക്കും പ​​ങ്കു​​വ​​യ്ക്കു​​വാ​​നും വൈ​​ദി​​ക​​ർ​​ക്ക് ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടെ​​ന്നു മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. ആ​​ർ​​ച്ച് ബി​​ഷ്പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​തി​​രൂ​​പ​​താ സ​​ഹാ​​യ മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശ്ശേ​​രി​​ൽ ആ​​മു​​ഖ സ​​ന്ദേ​​ശം ന​​ൽ​​കി. വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ. ​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ചാ​​ൻ​​സ​​ല​​ർ ഫാ. ​​തോ​​മ​​സ് കോ​​ട്ടൂ​​ർ, പ്രി​​സ്ബി​​റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഫാ. ​​തോ​​മ​​സ് ആ​​നി​​മൂ​​ട്ടി​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Image: /content_image/India/India-2017-07-25-04:18:07.jpg
Keywords: തറയില്‍