Content | ചാലക്കുടി: പന്ത്രണ്ടാമത് അന്താരാഷ്ട്ര യുവജനസംഗമത്തിന് മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. ആറുദിവസം നീണ്ടുനിൽക്കുന്ന കണ്വെന്ഷന് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദൈവഹിതത്തെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കാൻ യുവജനങ്ങൾ തയാറാകണമെന്നും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ദൈവമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ഡോ. ഗബ്രിയേൽ കുജൂർ, വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. മാത്യു തുണ്ടത്തിപ്പറമ്പിൽ, മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജയിംസ് കല്ലുങ്ങൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. പോൾ പുതുവ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. റോഡാനിയ, ജൂഡ് ആന്റോണിയ തുടങ്ങിയവർ പ്രസംഗിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളാണു കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. കണ്വെന്ഷന് 28നു സമാപിക്കും. |