Contents

Displaying 5221-5230 of 25107 results.
Content: 5517
Category: 18
Sub Category:
Heading: ഫാ. ജോസ് തെക്കന്‍റെ മൃതസംസ്ക്കാരം 28ന്
Content: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഇന്നലെ ഹൃദയാഘാതത്തെ തുടര്‍ന്നു അന്തരിച്ച ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട​​​ ക്രൈസ്റ്റ് കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ റ​​​വ. ഡോ. ​​​ജോ​​​സ് തെക്കന്‍റെ മൃതസംസ്കാരം 28നു നടക്കും.അന്നേ ദിവസം ​​​രാ​​​വി​​​ലെ എ​​​ട്ടോ​​​ടെ ക്രൈ​​​സ്റ്റ് ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ മൃതദേഹം പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു​​​വ​​​യ്ക്കും. ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​ന് ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍റെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു​​​ശേ​​​ഷം ആ​​​ശ്ര​​​മ​​​ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ സം​​​സ്ക​​രി​​ക്കും. ഹൃദയ വാല്‍വിന്റെ തകരാറിനെ തുടര്‍ന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30നു ആയിരിന്നു അന്ത്യം. 1964ൽ ചാ​​​ല​​​ക്കു​​​ടി പ​​​രി​​​യാ​​​രം കാ​​​ഞ്ഞി​​​ര​​​പ്പി​​​ള്ളി​​​യി​​​ല്‍ തെ​​​ക്ക​​​ൻ മാ​​​ത്യു​​​വി​​​ന്‍റെയും താ​​​ണ്ട​​​മ്മ​​​യു​​​ടെ​​യും മ​​​ക​​​നാ​​​യി ജനിച്ച അദ്ദേഹം 1996ൽ ​​​പൗ​​രോ​​ഹി​​ത്യം സ്വീ​​​ക​​​രി​​​ച്ചു. 1996ൽ ​​​ക്രൈ​​​സ്റ്റ് കോ​​​ള​​​ജി​​​ൽ കെ​​​മി​​​സ്ട്രി അ​​​ധ്യാ​​​പ​​​ക​​​നും 2007ൽ ​​​പ്രി​​​ൻ​​​സി​​​പ്പ​​​ലു​​മാ​​യി. കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സെ​​​ന​​​റ്റ്, യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്റ്റു​​​ഡ​​​ന്‍റ്സ് ഗ്രീ​​​വ​​​ൻ​​​സ് റി​​​ഡ്ര​​​സ​​​ൽ ക​​​മ്മി​​​റ്റി, അ​​​മ​​​ല മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഗ​​​വേ​​​ണിം​​​ഗ് ബോ​​​ഡി, കു​​​ര്യാ​​​ക്കോ​​​സ് ഏ​​​ലി​​​യാ​​​സ് സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി, സ്നേ​​​ഹ​​​ഭ​​​വ​​​ൻ ചാ​​​രി​​​റ്റ​​​ബി​​​ൾ സൊ​​​സൈ​​​റ്റി, കാ​​​ത്ത​​​ലി​​​ക് സെ​​​ന്‍റ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ അം​​​ഗ​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.
Image: /content_image/India/India-2017-07-26-03:18:20.jpg
Keywords: ഇരിങ്ങാല
Content: 5518
Category: 18
Sub Category:
Heading: മേജർ ആര്‍ച്ച് ബിഷപ്പ് ഹൗസിൽ ചരിത്ര മ്യൂസിയം തുറന്നു
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​ട്ടം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ഹൗ​​​സി​​​ൽ ബേ​​​ത് ദു​​​ക്റോ​​​നെ’ (ഓ​​​ർ​​​മ​​​ക​​​ളു​​​ടെ ഭ​​​വ​​​നം) എ​​​ന്നു നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്യ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന ച​​​രി​​​ത്ര മ്യൂ​​​സിയം തുറന്നു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ്സ് ഹൗ​​​സി​​​ന്‍റെ ര​​​ണ്ടാം നി​​​ല​​​യി​​​ല്‍ സ​​​ജ്ജീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന മ്യൂസിയം ​​​ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബായാണ് ഉദ്ഘാടനം ചെയ്തത്. ഓ​​​ർ​​​മ​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ജീ​​​വി​​​ത​​​ത്തി​​​ന്‍റെ താ​​​ള​​​ങ്ങ​​​ൾ മ​​​ന​​​സി​​​ലേ​​​ക്കു ക​​​ട​​​ന്നു​​​വ​​​രു​​​ന്ന​​​തെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ പറഞ്ഞു. മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യ്ക്ക് ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ഏ​​​റ്റ​​​വും വ​​​ലി​​​യ അ​​​നു​​​ഗ്ര​​​ഹം പൊ​​​തു​​​സ​​​മൂ​​​ഹ​​​വു​​​മാ​​​യു​​​ള്ള ബ​​​ന്ധ​​​മാ​​​ണെ​​​ന്നും ക​​​ർ​​​ദി​​​നാ​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. സ​​​ഭാ ത​​​ല​​​വ​​​ൻ​​​മാ​​​രും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​ഭ​​​ദ്രാ​​​സ​​​ന​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ന്മാ​​​രു​​​മാ​​​യി​​​രു​​​ന്ന ദൈ​​​വ​​​ദാ​​​സ​​​ൻ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഗീ​​​വ​​​ർ​​​ഗീ​​​സ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ്, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ്, മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ എ​​​ന്നി​​​വ​​​രു​​​ടെ ഭ​​​ര​​​ണ​​​കാ​​​ല​​​ഘ​​​ട്ട​​​ങ്ങ​​​ൾ തി​​​രി​​​ച്ചാ​​​ണ് ച​​​രി​​​ത്ര രേ​​​ഖ​​​ക​​​ളും, ചി​​​ത്ര​​​ങ്ങ​​​ളും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന സാ​​​ധ​​​ന​​​ങ്ങ​​​ളും മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. മ​​​ല​​​ങ്ക​​​ര പു​​​ന​​​രൈ​​​ക്യ രേ​​​ഖ​​​ക​​​ൾ, റോ​​​മി​​​ൽനി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള ക​​​ല്പ​​​ന​​​ക​​​ൾ, ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് മാ​​​ർ ഈ​​​വാ​​​നി​​​യോ​​​സ് ര​​​ചി​​​ച്ച കൈ​​​യെ​​​ഴു​​​ത്ത് പ്ര​​​തി​​​ക​​​ൾ, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, അം​​​ശ​​​വ​​​ടി, ആ​​​ർ​​​ച്ച്​​​ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സും സി​​​റി​​​ൽ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വാ​​​യും ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​ട്ടു​​​ള്ള അം​​​ശ​​​വ​​​ടി, മോ​​​തി​​​രം, അം​​​ശ​​​വ​​​സ്ത്ര​​​ങ്ങ​​​ൾ, ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ, മാ​​​ർ​​​പാ​​​പ്പാ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ക​​​ത്തു​​​ക​​​ൾ, റോ​​​മി​​​ൽ നി​​​ന്നു ല​​​ഭി​​​ച്ചി​​​ട്ടു​​​ള്ള നി​​​യ​​​മ​​​ന ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ എ​​​ന്നി​​​വ മ്യൂ​​​സി​​​യ​​​ത്തി​​​ൽ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Image: /content_image/India/India-2017-07-26-03:39:27.jpg
Keywords: ബസേ
Content: 5519
Category: 18
Sub Category:
Heading: സാമൂഹിക പുനഃസൃഷ്ട്ടിക്ക് അമ്മമാര്‍ സജീവമായി മുന്നോട്ട് കടന്നുവരണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊ​​​ച്ചി: സാമൂഹിക പുനഃസൃഷ്ട്ടിക്ക് അമ്മമാര്‍ സജീവമായി മുന്നോട്ട് കടന്നുവരണമെന്നു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി. സീ​​​റോ മ​​​ല​​​ബാ​​​ർ സഭ മാ​​​തൃ​​​വേ​​​ദി​​​യു​​​ടെ ദേ​​​ശീ​​​യ നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​​ന്‍റ് തോ​​​മ​​​സി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ​​​യും സ​​​ഭ​​​യു​​​ടെ​​​യും വ​​​ള​​​ർ​​​ച്ച​​​യി​​​ൽ അ​​​മ്മ​​​മാ​​​രു​​​ടെ പ​​​ങ്ക് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​ണെന്നും അദ്ദേഹം പറഞ്ഞു. മാ​​​തൃ​​​വേ​​​ദി ബി​​​ഷ​​​പ് ഡെലി​​​ഗേ​​​റ്റ് മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. വി​​​ശ്വാ​​​സ​​​ത്തി​​​ന്‍റെ​​​യും മാ​​​ന​​​വ​​​മൂ​​​ല്യ​​​ങ്ങ​​​ളു​​​ടെ​​​യും കൈ​​​മാ​​​റ്റം കു​​​ടും​​​ബ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യാ​​​ണു ന​​​ട​​​ക്കേ​​​ണ്ട​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. മാ​​​തൃ​​​വേ​​​ദി ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി ലൂ​​​ക്കാ​​​ച്ച​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡ​​​യ​​​റ​​​ക്‌ടർ റ​​​വ. ഡോ. ​​ജോ​​​സ​​​ഫ് കൊ​​​ച്ചു​​​പ​​​റ​​​ന്പി​​​ൽ, ആ​​​നി​​​മേ​​​റ്റ​​​ർ സി​​​സ്റ്റ​​​ർ ഡോ. ​​​ക്രി​​​സ്‌​​ലി​​​ൻ, ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ ജി​​​ജി ജേ​​​ക്ക​​​ബ്, സി​​​സി​​​ലി ബേ​​​ബി, ഷൈ​​​നി സ​​​ജി, റാ​​​ണി തോ​​​മ​​​സ്, ട്രീ​​​സ സെ​​​ബാ​​​സ്റ്റ്യ​​​ൻ, സി​​​സ്റ്റ​​​ർ ഗ്ലാ​​​ഡി​​​സ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. പ്ര​​​ഫ. ആ​​​ൻ​​​സി ജോ​​​സ​​​ഫ് ക്ലാ​​​സ് ന​​​യി​​​ച്ചു. സ​​​ഭ​​​യി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ലെ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​നം ഇ​​​ന്നു സ​​​മാ​​​പി​​​ക്കും.
Image: /content_image/India/India-2017-07-26-03:48:05.jpg
Keywords: ആലഞ്ചേരി
Content: 5520
Category: 1
Sub Category:
Heading: 'ഇത് ക്വാരഖോഷ് നഗരത്തിന്റെ രണ്ടാം ജന്മം’: ഐ‌എസില്‍ നിന്നും തിരിച്ചുപിടിച്ച ക്രിസ്ത്യന്‍ പട്ടണത്തില്‍ വീണ്ടും ബലിയര്‍പ്പണം
Content: ക്വാരക്വോഷ്: രണ്ടു വര്‍ഷക്കാലത്തെ ജിഹാദി ഭരണത്തില്‍ നിന്നും മോചനം നേടിയ ഇറാഖിലെ പ്രധാന ക്രിസ്ത്യന്‍ പട്ടണങ്ങളില്‍ ഒന്നായ ക്വാരക്വോഷ് (ഹംദാനിയ) നഗരത്തില്‍ ല്യോണ്‍സിലെ മെത്രാപ്പോലീത്തയായ കര്‍ദ്ദിനാള്‍ ഫിലിപ്പെ ബാര്‍ബാരിന്‍ വിശുദ്ധ ബലിയര്‍പ്പിച്ചു. തിങ്കളാഴ്ച ക്വാരക്വോഷിലെ ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ നഗരത്തിന്റെ രണ്ടാം ജന്മമാണെന്ന് ഇതെന്ന്‍ കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിന് ഒരു മാസം മുന്‍പ് ഇവിടം സന്ദര്‍ശിച്ച തനിക്ക് ഇപ്പോള്‍ ഇവിടേക്ക് വരുമ്പോള്‍ സങ്കടവും ഒപ്പം പ്രതീക്ഷയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക ക്രിസ്ത്യന്‍ സുരക്ഷാ സംഘടനയായ നിനവേ പ്ലെയിന്‍ പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ (NPU) അകമ്പടിയോടെ എത്തിയ കര്‍ദ്ദിനാള്‍ ബാര്‍ബാരിനേയും സംഘത്തേയും ആഹ്ലാദാരവങ്ങളോടെയാണ് ക്വാരക്വോഷിലെ വിശ്വാസികള്‍ എതിരേറ്റത്. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുത്തു. 2014 ജൂലൈ 29-ന് താന്‍ ഇവിടം സന്ദര്‍ശിക്കുമ്പോള്‍ നഗരം മനോഹരവും, പ്രതാപം നിറഞ്ഞതുമായിരുന്നുവെന്ന്‍ കര്‍ദ്ദിനാള്‍ ബാര്‍ബാരിന്‍ സ്മരിച്ചു. നേരത്തെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു ശേഷം ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ കത്തീഡ്രല്‍ തകര്‍ക്കുകയും, ഒന്നാം നിലയിലെ രൂപങ്ങളും, ആരാധനാപുസ്തകങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു. രണ്ടുവര്‍ഷത്തെ ഐ‌എസ് കിരാതഭരണത്തിന്റെ അവശേഷിപ്പുകള്‍ ഇപ്പോഴും ദേവാലയത്തില്‍ ഉണ്ട്. ഒരു മാസം നീണ്ടുനിന്ന പോരാട്ടത്തിനു ശേഷമാണ് ഇറാഖി സൈന്യം ഈ നഗരം പൂര്‍ണ്ണമായും മോചിപ്പിച്ചത്. മൊസൂളിനോട് ചേര്‍ന്നുള്ള 15 കിലോമീറ്ററോളം വരുന്ന പ്രദേശം കഴിഞ്ഞ ഒക്ടോബറില്‍ തന്നെ സൈന്യം തിരിച്ചുപിടിച്ചിരുന്നു. ഐ‌എസ് ആക്രമണത്തെത്തുടര്‍ന്ന് ഏതാണ് 50,000-ത്തോളം വരുന്ന ജനങ്ങളാണ് ഈ പ്രദേശം വിട്ട് പലായനം ചെയ്തത്. പലായനം ചെയ്തവര്‍ തിരികെ വരുന്നതിനു മുന്‍പ് തന്നെ കുഴിബോംബുകള്‍ നീക്കം ചെയ്യേണ്ടതും, പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കേണ്ടതുമുണ്ട്. അതേ സമയം നൂറ് കണക്കിന് കുടുംബങ്ങള്‍ സ്വന്തം ദേശത്തേക്കു തിരിച്ചുവന്നിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-26-04:51:38.jpg
Keywords: ഇറാഖ, ക്രൈസ്തവ
Content: 5521
Category: 1
Sub Category:
Heading: ദളിത് ക്രൈസ്തവ വിവേചനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി പ്രക്ഷോഭത്തിലേക്ക്
Content: ന്യൂഡല്‍ഹി: ഇന്ത്യയിലെ ദളിത് ക്രൈസ്തവ സമൂഹത്തോടു എന്‍‌ഡി‌എ ഗവണ്‍മെന്‍റു തുടരുന്ന വിവേചനത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി അടുത്ത ഓഗസ്റ്റ് പത്താം തീയതി കരിദിനമായി ആചരിക്കുന്നതിന് ഭാരതീയ കത്തോലിക്കാ മെത്രാന്‍ സമിതി വിശ്വാസികളെ ആഹ്വാനം ചെയ്തു. ഗവണ്‍മെന്‍റ് കാണിക്കുന്ന വിവേചനത്തിനെതിരെ ജാഗരണപ്രാര്‍ത്ഥനയും സമ്മേളനങ്ങളും റാലികളും, പ്രകടനങ്ങളും സംഘടിപ്പിക്കുവാനും പദ്ധതിയുണ്ട്. ഭാരതത്തില്‍ അറുപത്തിയേഴുവര്‍ഷമായി ക്രൈസ്തവ- മുസ്ലീം മതങ്ങളില്‍പ്പെട്ട ദളിത് വിഭാഗം വിവേചനം അനുഭവിക്കുന്നവരാണെന്നും ഈ പക്ഷപാതത്തിനെതിരെയാണ് സഭ മുന്നിട്ടിറങ്ങുന്നതെന്നും സി‌ബി‌സി‌ഐ ദളിത് കമ്മീഷന്‍ പ്രസിഡന്‍റ് ബിഷപ്പ് അന്തോണിസാമി നീതിനാഥന്‍ പറഞ്ഞു. സര്‍ക്കാര്‍ വിവേചനത്തെ ചൂണ്ടികാണിച്ച് മെമ്മോറാണ്ടം ഗവണ്‍മെന്‍റിനു സമര്‍പ്പിക്കുവാനും തീരുമാനമായിട്ടുണ്ട്.
Image: /content_image/TitleNews/TitleNews-2017-07-26-11:11:24.jpg
Keywords: ദളിത
Content: 5522
Category: 1
Sub Category:
Heading: സഭയുടെ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള അധികാരം സഭയ്ക്കാണെന്ന് യു.എസ് കോടതി വിധി
Content: ന്യൂയോർക്ക്: കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങളിൽ നിയമനം നടത്താനുള്ള അധികാരം സഭയ്ക്കാണെന്ന് യു.എസ് സർക്യൂട്ട് കോടതി. ഇക്കാര്യത്തിൽ ഗവൺമെന്റിനോ രാജ്യത്തിൻറെ മറ്റു ഭരണസംവിധാനങ്ങൾക്കോ അധികാരമില്ലെന്ന് ന്യൂയോർക്ക് അതിരൂപതയും ഫ്രറ്റലോയും നല്കിയ അപ്പീലിൽ മൂന്നംഗ ബഞ്ച് ഐക്യകണ്ഠേന വിധി പ്രസ്താവിച്ചു. 2007 മുതൽ 2011 വരെ നാനുവറ്റ് സെ.ആൻറണി സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്ന ജൊനെൻ ഫ്രറ്റല്ലോയുടെ കോൺട്രാക്റ്റ് കാലാവധി തീർന്നപ്പോൾ അതു പുതുക്കി നല്കാനുള്ള അനുമതി സഭ നല്കിയില്ല. ഇതിനെതിരേ അദ്ദേഹം കോടതിയെ സമീപിച്ചു. എന്നാൽ കത്തോലിക്കാ മൂല്യങ്ങൾക്കധിഷ്ഠിതമായി സ്കൂളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രിൻസിപ്പലിനു സാധിക്കാതിരുന്നതിനാലാണ് കോൺട്രാക്റ്റ് പുതുക്കൽ തടഞ്ഞുവച്ചതെന്ന് സ്കൂൾ അധികൃതർ കോടതിയെ അറിയിച്ചു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകരെയാണ് സ്കൂളിനാവശ്യമെന്ന് സ്കൂളിനെയും രൂപതയെയും പ്രതിനിധീകരിച്ച നിയമ വിഭാഗം, ബെക്കറ്റ് ഫണ്ട് കോടതിയിൽ വാദിച്ചു. ഇക്കാര്യത്തിൽ നിയമനം നടത്താനുള്ള സ്വാതന്ത്യം സഭയ്ക്കുണ്ടെന്നും അതിൽ രാഷ്ട്രത്തിന്റേതായ ഇടപെടലുകൾ ഉണ്ടാവരുതെന്നും കോടതി പ്രഖ്യാപിച്ചതായി ബെക്കറ്റ് വക്താവ് എറിക് റാസ്ബക്ക് പറഞ്ഞു. രാഷ്ട്ര നിയമ വ്യവസ്ഥയിൽ ഉൾപ്പെടുന്നതാണ് സഭയും സഭാസ്ഥാപനങ്ങളുമെന്നും, അതിനാൽ ഈ വിഷയത്തിൽ രാഷ്ട്രത്തിന് അധികാരമുണ്ടന്നും എതിർകക്ഷിയുടെ വക്താവ് ജെറമിയ ഗലസ് ഉയർത്തിയ വാദത്തെ ഖണ്ഡിക്കുന്നതായിരുന്നു കോടതിയുടെ പ്രസ്താവന. സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുദിന പ്രാർത്ഥനകൾക്കും, വിദ്യാർത്ഥികളുടെ ദിവ്യബലിയിലെ പങ്കാളിത്തതിനും, ക്രൈസ്തവ മൂല്യങ്ങളും വിശുദ്ധരുടെ കഥകളും പകർന്നു നല്കുന്നതിനും അദ്ധ്യാപകർക്ക് നേതൃത്വം നല്കാൻ സ്കൂൾ പ്രിൻസിപ്പലിന് ഉത്തരവാദിത്വമുണ്ടെന്ന വാദം കോടതി അംഗീകരിച്ചു.
Image: /content_image/TitleNews/TitleNews-2017-07-26-11:30:16.jpg
Keywords: സഭ
Content: 5523
Category: 6
Sub Category:
Heading: ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകൾ ഉണ്ട്
Content: "യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവർത്തിക്കുവാൻ സാധിക്കുകയില്ല. എന്നാൽ പിതാവു ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു" (യോഹ 5:19) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 11}# <br> ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്‍റെയും മനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുകൊണ്ട് യേശു ഓരോ മനുഷ്യനുമായി വ്യക്തിപരമായി ഒന്നുചേരുകയും, മാനവകുലത്തെ മുഴുവൻ തന്നിലൂടെ പിതാവായ ദൈവത്തിലേക്കു നയിക്കുകയും ചെയ്തു. ഇപ്രകാരം ചെയ്യുന്നതിന് ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകൾ ക്രിസ്തുവിന് ആവശ്യമായിരുന്നു. ആറാം സാര്‍വത്രിക സൂനഹദോസില്‍ സഭ ആധികാരികമായി പ്രഖ്യാപിച്ചു: ക്രിസ്തുവിനു ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകളും ഈ പ്രകൃതികള്‍ക്കനുസൃതമായ രണ്ടു പ്രവര്‍ത്തനങ്ങളുമുണ്ട്. അവ അന്യോന്യവിരുദ്ധങ്ങളല്ലെന്നു മാത്രമല്ല, പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയുമാണ്. അങ്ങനെ, അവതീര്‍ണ ദൈവവചനം നമ്മുടെ രക്ഷയ്ക്കായി പിതാവിനോടും പരിശുദ്ധാത്മാവിനോടുമൊത്തു തന്‍റെ ദൈവികപ്രകൃതിയില്‍ എന്തെല്ലാം നിശ്ചയിച്ചുവോ, അതെല്ലാം അവിടുന്നു പിതാവിനു വിധേയനായി വർത്തിച്ചുകൊണ്ടു മാനുഷികമായും നിശ്ചയിച്ചു (Cf: Council of Constantinople III). യഥാര്‍ത്ഥമായ മനുഷ്യപ്രകൃതിയുടെ ആദാനത്തിലൂടെ വചനം മാംസം ധരിച്ചതുമൂലം ക്രിസ്തുവിന്‍റെ ശരീരം പരിധികള്‍ക്കു വിധേയമായിരുന്നു. സ്വാനുഭവം കൊണ്ടുമാത്രം സാധാരണയായി മനുഷ്യനു ഗ്രഹിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് അവിടുന്നും അന്വേഷിക്കേണ്ടിയിരുന്നു. ക്രിസ്തുവിന്റെ മാനുഷിക മനസ്സ്, "അവിടുത്തെ സര്‍വശക്തമായ ദൈവികമനസ്സിനെ എതിര്‍ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല; പ്രത്യുത, അതിനു വിധേയമായി വര്‍ത്തിക്കുകയാണ് ചെയ്യുന്നത്" (Council of Constantinople III). ക്രിസ്തുവിന്‍റെ ശരീരം പരിധികള്‍ക്കു വിധേയമായിരിക്കുമ്പോഴും അവിടുന്ന് സര്‍വ്വതും അറിഞ്ഞിരുന്നു. അതിനാല്‍ അവിടുന്നു ധരിച്ച മനുഷ്യപ്രകൃതിയും എല്ലാം അറിഞ്ഞിരുന്നു. മാനുഷികമായ സ്വന്തം ശക്തിയാലല്ല, പ്രത്യുത വചനത്തോടുള്ള സംയോജനത്താലാണ് അവിടുന്ന് എല്ലാം അറിഞ്ഞത്. വചനത്തോടു സംയോജിച്ച മനുഷ്യപ്രകൃതി ദൈവത്തെ സംബന്ധിക്കുന്ന സര്‍വതും അറിയുകയും തന്നില്‍ത്തന്നെ പ്രാഭവത്തോടെ ആവിഷ്ക്കരിക്കുകയും, ചെയ്തു. മനുഷ്യനായിത്തീര്‍ന്ന ദൈവപുത്രന് അവിടുത്തെ പിതാവിനെ സംബന്ധിച്ചുണ്ടായിരുന്ന പ്രത്യക്ഷജ്ഞാനം, ഇതിന് ഉത്തമോദാഹരണമാണ്‌. മനുഷ്യരുടെ നിഗൂഢങ്ങളായ ഹൃദയ വിചാരങ്ങള്‍പോലും ഗ്രഹിക്കാനുതകുന്ന തന്‍റെ ദൈവിക ഉള്‍ക്കാഴ്ചയെ അവിടുന്നു തന്‍റെ മാനുഷികജ്ഞാനത്തില്‍ പ്രകടമാക്കി. അവതീര്‍ണവചനത്തിന്‍റെ വ്യക്തിത്വത്തില്‍ ദൈവവിജ്ഞാനവുമായി സംയോജിച്ചതുമൂലം ക്രിസ്തുവിന്‍റെ മാനുഷിക ജ്ഞാനത്തിനു താന്‍ വെളിപ്പെടുത്താന്‍ വന്ന നിത്യദൈവിക പദ്ധതികളെപ്പറ്റി പരിപൂര്‍ണ അറിവുമുണ്ടായിരുന്നു. എന്നാൽ ഈ മണ്ഡലത്തില്‍ ചില കാര്യങ്ങള്‍ താന്‍ അറിയുന്നില്ലെന്ന് അവിടുന്നു പ്രസ്താവിച്ചെങ്കില്‍ അതിന്‍റെ അര്‍ത്ഥം അന്യത്ര അവിടുന്നു വ്യക്തമാക്കിയിട്ടുണ്ട്. അതായത്, അവയെ വെളിപ്പെടുത്താനായിട്ടല്ല അവിടുന്നു അയയ്ക്കപ്പെട്ടത്. #{red->n->b->വിചിന്തനം}# <br> ദൈവികവും മാനുഷികവുമായ രണ്ടു മനസ്സുകളുള്ള യേശു ഓരോ മനുഷ്യനുമായി വ്യക്തിപരമായി അനുരൂപപ്പെടുകയും, മാനവകുലത്തെ മുഴുവൻ തന്നിലൂടെ പിതാവായ ദൈവത്തിലേക്കു നയിക്കുകയും ചെയ്യുന്നു. ബലഹീനതകളും കുറവുകളും നിറഞ്ഞ നമ്മുടെ ജീവിതത്തിന്റെ എല്ലാ അവസ്ഥകളെയും ലോകരക്ഷകനായ ക്രിസ്തുവിന്റെ മനുഷ്യപ്രകൃതിയോടു ചേർത്തുവയ്ക്കാം. വചനത്തോടുള്ള സംയോജനത്താലാൽ എല്ലാം അറിയുകയും പിതാവിനു വിധേയനായി വർത്തിക്കുകയും ചെയ്ത അവിടുന്നു നമ്മെ ശക്തിപ്പെടുത്തുകയും നമ്മുടെ ബലഹീനതകളിൽ നമ്മെ സഹായിക്കുകയും ചെയ്യും. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-07-26-14:52:57.jpg
Keywords: യേശു,ക്രിസ്തു
Content: 5524
Category: 1
Sub Category:
Heading: കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ വിരാമം: ഫാ. മാര്‍ട്ടിന്റെ മൃതദേഹം ഇന്ന് വിട്ടുകിട്ടും
Content: എഡിൻബറോ: സ്കോട്ട്ലന്‍ഡിലെ എഡിന്‍ബറോയില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീടു ബീച്ചില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. മാര്‍ട്ടിന്‍ സേവ്യര്‍ വാഴച്ചിറയുടെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫിസ്കൽ പ്രോക്യുറേറ്റർ മൃതദേഹം ഇന്ന് വിട്ടു നൽകുമെന്നാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ സി​എം​ഐ സ​ഭ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വൈദികന്‍ ഫാ. ടെബിൻ ഫ്രാൻസിസ് പുത്തൻപുരയ്ക്കല്‍ അറിയിച്ചത്. #{red->none->b->Also Read: ‍}# {{ ഫാ. മാര്‍ട്ടിന്‍ വാഴച്ചിറയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു -> http://www.pravachakasabdam.com/index.php/site/news/5259}} ഇന്ത്യൻ എംബസിയുടെ എൻഓസിയും, എയർലൈൻസിൽ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യങ്ങളും ലഭ്യമായാൽ ഉടൻ തന്നെ ഫ്യൂണറല്‍ ഡയറക്ടര്‍ ഏറ്റുവാങ്ങുന്ന മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിയും. സിഎംഐ സഭ ചുമതലപെടുത്തിയിട്ടുള്ള ലണ്ടനിലെ സി എം ഐ ആശ്രമത്തിലെ ഫാ. റ്റെബിൻ പുത്തൻപുരക്കൽ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറ. ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. അതേ സമയം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
Image: /content_image/TitleNews/TitleNews-2017-07-27-04:03:34.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5525
Category: 18
Sub Category:
Heading: കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് നാല് വൈദികര്‍ക്ക് പരിക്ക്
Content: അ​​ടി​​മാ​​ലി: ചെ​​ങ്കു​​ള​​ത്തെ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ​നി​ന്നു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന വൈ​ദി​​ക​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ ദേ​​ശീ​​യ​​പാ​​ത​​യി​​ൽ കൊ​​ക്ക​​യി​​ലേ​​ക്കു മ​​റി​​ഞ്ഞു നാ​​ലു​​പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ വാ​​ള​​റ അ​​ഞ്ചാം​​മൈ​​ലി​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. കൊ​​ടു​​ങ്ങ​​ല്ലൂർ ഒ​​എ​​സ്ജെ സ​​ഭ​​യി​​ലെ വൈ​​ദി​ക​​രാ​​യ ഫാ. ​​ജോ​​ഷി കോ​​ന​​ത്ത്, ഫാ. ​​സു​​നി​​ൽ ക​​ല്ല​​റ​​യ്ക്ക​​ൽ, ഫാ. ​​പോ​​ൾ തോ​​ട്ട​​ത്തി​​ൽ​​ശേ​​രി​​യി​​ൽ, ഫാ. ​​ബി​​ജു സേ​​വ്യ​​ർ എ​​ന്നി​​വ​​ർ​​ക്കാ​​ണു പ​​രി​​ക്കേ​​റ്റ​​ത്. ഫാ. ​​ബി​​ജു സേ​​വ്യ​​റാ​​ണു വാ​​ഹ​​നം ഓ​​ടി​​ച്ചി​​രു​​ന്ന​​ത്. എ​​തി​​രെ​​വ​​ന്ന വാ​​ഹ​​ന​​ത്തി​നു സൈ​​ഡ് കൊ​​ടു​​ക്കു​​ന്ന​​തി​​നി​​ടെ ഇ​​വ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് 80 അ​​ടി താ​​ഴ്ച​യി​​ലേ​​ക്കു മ​​റി​​യു​​ക​​യാ​​യി​​രു​​ന്നു. മ​​ര​​ത്തി​​ൽ​​ത​​ട്ടി​​യാ​​ണു കാ​​ർ നി​​ന്ന​​ത്. എല്ലാവരെയും ആ​​ലു​​വ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. അതേ സമയം ആ​​രു​​ടേ​​യും പ​​രി​​ക്ക് ഗുരുതരമ​​ല്ല. ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ടെ നി​​ര​​വ​​ധി റോ​​ഡ​​പ​​ക​​ട​​ങ്ങ​​ളാ​​ണു​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത്.
Image: /content_image/India/India-2017-07-27-04:39:10.jpg
Keywords: അപകട
Content: 5526
Category: 18
Sub Category:
Heading: ക്ലേശങ്ങള്‍ ജീവിതത്തിന്റെ മഹത്വം വര്‍ദ്ധിപ്പിക്കുമെന്ന സന്ദേശം അല്‍ഫോന്‍സാമ്മ നല്‍കി: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമീസ്
Content: ഭ​​ര​​ണ​​ങ്ങാ​​നം: ക്ലേ​​ശ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ മ​​ഹ​​ത്വം വ​​ർ​​ദ്ധിപ്പി​​ക്കു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​ൽ​​കു​​ന്ന​​തെന്ന്‍ സീ​റോ മ​​ല​​ങ്ക​​ര സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ബ​സേ​​ലി​​യോ​​സ് ക്ലീ​​മി​​സ് കാ​​തോ​​ലി​​ക്കാ ബാ​​വ. ഇന്നലെ അ​​ൽ​​ഫോ​​ൻ​​സാ തീ​​ർ​​ത്ഥാ​​ട​​ന​​കേ​​ന്ദ്ര​​ത്തി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ​​ർ​​പ്പി​​ച്ചു സ​​ന്ദേ​​ശം ന​​ൽ​​കു​​ക​യാ​യി​രു​ന്നു അദ്ദേഹം. ആ​​ധു​​നി​​ക​​മ​​നു​​ഷ്യ​​ർ​​ക്ക് ഇ​​ഷ്ടം, അ​​നു​​സ​​രി​​ക്കു​​ന്ന ദൈ​​വ​​ത്തെ​​യാ​​ണെ​​ന്നും അ​​തു തെ​​റ്റാ​​യ ദൈ​​വ​​സ​​ങ്ക​​ല്പ​​മാ​​ണെ​​ന്നും അദ്ദേഹം പറഞ്ഞു. ചോ​​ദി​​ക്കു​​ന്ന കാ​​ര്യ​​ങ്ങ​​ൾ ഉ​​ട​​ൻ കി​​ട്ടു​​ന്നി​​ല്ലെ​​ങ്കി​​ൽ ദൈ​​വ​​ത്തി​​നു ശ​​ക്തി​​യി​​ല്ലെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. അ​​ത്ത​​ര​​ക്കാ​​ർ വി​​ശ്വാ​​സ​​ത്തി​​ൽ ഉ​​റ​​പ്പി​​ല്ലാ​​ത്ത​​വ​​രാ​ണ്. വി​​ശു​​ദ്ധ കു​​ർ​​ബാ​​ന മ​​രി​​ച്ച​​വ​​ന്‍റെ ഓ​​ർ​​മ​​യും മ​​രി​​ച്ച​​തി​​ന്‍റെ ഓ​​ർ​​മ​​യും ഉ​​യി​​ർ​​പ്പി​​ന്‍റെ ഓ​​ർ​​മ​​യു​​മാ​​ണ്. ക​​ർ​​ത്താ​​വി​​ന്‍റെ മ​​ര​​ണോ​​ത്ഥാ​​ന​​ങ്ങ​​ളി​​ൽ പ​​ങ്കു​​ചേ​​രു​​ന്പോ​​ഴാ​ണു ശ​​രി​​യാ​​യ ദൈ​​വ​​ദ​​ർ​​ശ​​ന​​ത്തി​​ലേ​ക്ക് എ​​ത്തു​​ന്ന​​ത്. ക്ലേ​​ശ​​ങ്ങ​​ൾ ജീ​​വി​​ത​​ത്തി​​ന്‍റെ മ​​ഹ​​ത്വം വ​​ർ​​ധി​​പ്പി​​ക്കു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണ് അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ ജീ​​വി​​തം ന​​ൽ​​കു​​ന്ന​​ത്. ഗോ​​ത​​ന്പു​​മ​​ണി നി​​ല​​ത്തു​​വീ​​ണ് അ​​ഴി​​യാ​​തി​​രു​​ന്നാ​​ൽ അ​​തി​​ന്‍റെ സ്വ​​ർ​​ണ​​നി​​റം നി​​ല​​നി​​ർ​​ത്താം. പ​​ക്ഷേ, പു​​തി​​യ​​ഗോ​​ത​​ന്പു​​ചെ​​ടി ഉ​​ണ്ടാ​​കി​​ല്ല. നി​​ല​​ത്തു​​വീ​​ണ് അ​​ഴി​​യു​​ന്പോ​​ൾ പു​​തി​​യ മു​​കു​​ള​​ങ്ങ​​ൾ വി​​രി​​യു​​ന്നു. ജീ​​വ​​ന്‍റെ കാ​​ര്യ​​വും ഇ​​ങ്ങ​​നെ​​ത​​ന്നെ. ജീ​​വി​​ത​​ക്ലേ​​ശ​​ങ്ങ​​ളെ ജീ​​വി​​ത​​വി​​ജ​​യ​​ത്തി​​നു​​ള്ള മാ​​ർ​​ഗ​​മാ​​യി സ്വീ​​ക​​രി​​ക്കണം. ക​​ർ​​ദി​​നാ​​ൾ പറഞ്ഞു. മോ​​ൺ. മാ​​ത്യു മ​​ന​​ക്ക​​ര​​ക്കാ​​വി​​ൽ, മോ​​ൺ. ജോ​​ൺ കൊ​​ച്ചു​​തു​​ണ്ടി​​യി​​ൽ എ​​ന്നി​​വ​​ർ സ​​ഹ​​കാ​​ർ​​മി​​ക​​രാ​​യി​​രു​​ന്നു. ഇന്നലെ രാ​​വി​​ലെ 8.30ന് ​​ശി​​വ​​ഗം​​ഗ രൂ​​പ​​താ​​ധ്യ​​ക്ഷ​​ൻ ഡോ. ജെ​​സു​​സൈ​​ൻ മാ​​ണി​​ക്യം ത​​മി​​ഴി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ചു. റ​​വ.​​ഡോ. ജി​​മ്മി പൂ​​ച്ച​​ക്കാ​​ട്ട്, ഫാ. ​​ജോ​​മോ​​ൻ ക​​പ്പൂ​​ച്ചി​​ൻ, ഫാ. ​ജോ​​സ് ത​​റ​​പ്പേ​​ൽ, ഫാ. ​​അ​​ഗ​​സ്റ്റി​​ൻ തെ​​രു​​വ​​ത്ത്, ഫാ. ​​ഏ​​ബ്ര​​ഹാം ക​​ണി​​യാം​​പ​​ടി​​ക്ക​​ൽ, റ​​വ.​​ഡോ.​തോ​​മ​​സ് വ​​ട​​ക്കേ​​ൽ എ​​ന്നി​​വ​​ർ വി​​വി​​ധ സ​​മ​​യ​​ങ്ങ​​ളി​​ൽ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യ്ക്കു കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ച്ചു.
Image: /content_image/India/India-2017-07-27-05:27:52.jpg
Keywords: ക്ലീമീസ്