Contents
Displaying 5261-5270 of 25107 results.
Content:
5557
Category: 6
Sub Category:
Heading: വിശുദ്ധ കുർബാനയുടെ അക്ഷയമായ സമ്പന്നത, അതിന്റെ വ്യത്യസ്ത പേരുകളിൽ നിന്നും കൂടുതൽ വ്യക്തമാകുന്നു
Content: "ഇതു സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന അപ്പമാണ്. പിതാക്കന്‍മാര്‍ മന്നാ ഭക്ഷിച്ചു; എങ്കിലും മരിച്ചു. അതുപോലെയല്ല ഈ അപ്പം. ഇതു ഭക്ഷിക്കുന്നവന്‍ എന്നേക്കും ജീവിക്കും" (യോഹ 6: 58). <br> ലോകരക്ഷകനായ യേശുക്രിസ്തു, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിലെ അന്തിമ അത്താഴവേളയില്‍ തന്‍റെ തിരുശരീരരക്തങ്ങളുടെ യാഗമായ വിശുദ്ധ കുര്‍ബ്ബാന സ്ഥാപിച്ചു. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും, നമ്മുടെ മനസ്സ് കൃപാവരം കൊണ്ട് നിറയുകയും നമുക്കു ഭാവിമഹത്ത്വത്തിന്‍റെ അച്ചാരം നല്‍കപ്പെടുകയും ചെയ്യുന്നു. വി.കുര്‍ബ്ബാന ക്രൈസ്തവ ജീവിതത്തിന്‍റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ്. മറ്റു കൂദാശകളും, സഭാപരമായ എല്ലാ ശുശ്രൂഷകളും, പ്രേഷിതദൗത്യപ്രവൃത്തികളും വിശുദ്ധ കുര്‍ബാനയോടു ബന്ധപ്പെട്ടിരിക്കുന്നു; അതിലേക്കു തിരിഞ്ഞിരിക്കുകയും ചെയ്യുന്നു. ഈ കൂദാശയുടെ അക്ഷയമായ സമ്പന്നത നാം അതിനു നല്‍കുന്ന വ്യത്യസ്ത പേരുകളില്‍ നിന്നു വ്യക്തമാണ്. ഓരോ പേരും ഇതിന്‍റെ ചില പ്രത്യേകതകള്‍ പ്രകാശിപ്പിക്കുന്നു. അതു താഴെ പറയുന്ന പേരുകളില്‍ വിളിക്കപ്പെടുന്നു.: #{blue->n->b->കൃതജ്ഞതാസ്തോത്രം:}# വി.കുര്‍ബ്ബാന ദൈവത്തോടുള്ള കൃതജ്ഞതാ പ്രകടനമാണ്. കൃതജ്ഞതാ സ്തോത്രം ചെയ്യുക (eucharistein), ആശീര്‍വദിക്കുക (eulogein) എന്നീ ക്രിയാപദങ്ങള്‍ ദൈവത്തിന്‍റെ പ്രവൃത്തികളായ സൃഷ്ടികര്‍മം, വീണ്ടെടുപ്പ്, വിശുദ്ധീകരണം എന്നിവയെ പ്രഘോഷിക്കുന്ന യഹൂദ ആശീര്‍വാദങ്ങളെ, പ്രത്യേകിച്ച് ഭക്ഷണസമയത്തുള്ളവയെയാണ് അനുസ്മരിപ്പിക്കുന്നത്. (Cf: Luke 22:19, 1 Cor 11:24, Mathew 26:26, Mark 14:22) #{blue->n->b->കര്‍ത്താവിന്‍റെ അത്താഴം:}# കര്‍ത്താവു തന്‍റെ പീഡാനുഭവത്തിന്‍റെ തലേരാത്രിയില്‍ ശിഷ്യന്മാരോടൊപ്പം കഴിച്ച അത്താഴവുമായി ഇതിനു ബന്ധമുണ്ട്. സ്വര്‍ഗ്ഗീയ ജറുസലേമില്‍ കുഞ്ഞാടിന്‍റെ വിവാഹവിരുന്നിന്‍റെ മുന്നാസ്വാദനമാണ് വി.കുര്‍ബ്ബാന. (Cf:1 Cor 11:20, Rev 19:9) #{blue->n->b->അപ്പംമുറിക്കല്‍:}# അന്തിമ അത്താഴത്തില്‍, യേശു അപ്പം ആശീര്‍വദിക്കുകയും വിളമ്പുകയും ചെയ്തപ്പോള്‍ അവിടുന്ന് യഹൂദ ഭക്ഷണക്രമത്തിന്‍റെ ഭാഗമായ ഈ കര്‍മ്മം അനുഷ്ഠിച്ചു. അവിടുത്തെ പുനരുത്ഥാനത്തിനു ശേഷം, വീണ്ടും ഈ പ്രവൃത്തി വഴിയാണ് ശിഷ്യന്മാര്‍ അവിടുത്തെ തിരിച്ചറിയുന്നത്. ആദിമ ക്രിസ്ത്യാനികള്‍ തങ്ങളുടെ ദിവ്യകാരുണ്യ സമ്മേളനങ്ങളെ പരാമര്‍ശിക്കാന്‍ ഈ പേരാണ് ഉപയോഗിച്ചിരുന്നത്. അങ്ങനെ മുറിക്കപ്പെട്ട ഏക അപ്പമായ ക്രിസ്തുവിനെ ഭക്ഷിക്കുന്നവരെല്ലാം അവിടുന്നുമായുള്ള സംസര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കുന്നുവെന്നും അവിടുന്നില്‍ ഏകശരീരമായിത്തീരുന്നുവെന്നും വ്യക്തമാക്കുന്നു. (Cf: Mathew 14:19; 15:36; Mark 8:6, 19; Mathew 26:26; 1 Cor 11:24; Luke 24:13-35; Acts 2:42,46; 20:7,11; 1 Cor 10:16-117) #{blue->n->b->സ്തോത്രയാഗ സമ്മേളനം (synaxis):}# സഭയുടെ ദൃശ്യാവിഷ്കാരമായ വിശ്വാസികളുടെ സമ്മേളനത്തിലാണ് സ്തോത്രയാഗം ആഘോഷിക്കപ്പെടുന്നത്. (Cf: 1 Cor 11:17-34) #{blue->n->b->വിശുദ്ധബലി:}# വി.കുര്‍ബ്ബാന രക്ഷകനായ ക്രിസ്തുവിന്‍റെ ഏക യാഗത്തെ സന്നിഹിതമാക്കുകയും സഭയുടെ സമര്‍പ്പണത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. "സ്തോത്രബലി", "ആധ്യാത്മികബലി", "പാവനവും വിശുദ്ധവുമായ ബലി" എന്നീ പേരുകളിലും ഈ കൂദാശ വിളിക്കപ്പെടുന്നു. കാരണം, അത് പഴയ നിയമത്തിലെ എല്ലാ ബലികളെയും പൂര്‍ത്തിയാക്കുകയും അവയ്ക്ക് അതീതമായി നിലനില്‍ക്കുകയും ചെയ്യുന്നു. (Cf: Heb 13:15; 1 Peter 2:5; Psalm 116:13, 17; Mal 1:11) #{blue->n->b->വിശുദ്ധവും ദൈവികവുമായ ആരാധന:}# സഭയുടെ ആരാധനക്രമം മുഴുവന്‍റെയും കേന്ദ്രവും ഏറ്റവും തീവ്രമായ പ്രകാശനവുമാണ് വി.കുര്‍ബ്ബാന. ഇതേ അര്‍ത്ഥത്തില്‍ ഇതിനെ നാം വിശുദ്ധരഹസ്യങ്ങളുടെ ആഘോഷമെന്നും വിളിക്കുന്നു. ഇതു കൂദാശകളുടെ കൂദാശയായതിനാല്‍ ഇതിനെ "പരിശുദ്ധാത്മാ കൂദാശ" എന്നു നാം വിളിക്കുന്നു. സക്രാരിയില്‍ സൂക്ഷിക്കപ്പെടുന്ന കുര്‍ബാനയുടെ സാദൃശ്യങ്ങളെയും ഇതേ പേരുകൊണ്ടു സൂചിപ്പിക്കുന്നു. #{blue->n->b->വിശുദ്ധ കൂട്ടായ്മ:}# ഒറ്റ ശരീരമായിത്തീരുന്നതിനു നമ്മെ തന്‍റെ ശരീരരക്തങ്ങളാല്‍ ഭാഗഭാക്കുകളാക്കുന്ന ക്രിസ്തുവിനോട് ഈ കൂദാശ വഴി നാം ഐക്യപ്പെടുന്നു. വിശുദ്ധ വസ്തുക്കള്‍ (ta hagia) എന്ന് നാം അതിനെ വിളിക്കുന്നു. അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തിലെ "പുണ്യവാന്‍മാരുടെ ഐക്യം" എന്ന പ്രസ്താവത്തിന്‍റെ പ്രഥമ അര്‍ത്ഥമാണിത്. നാം അതിനെ മാലാഖമാരുടെ അപ്പം, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അപ്പം, അമര്‍ത്യതയുടെ ഔഷധം, തിരുപ്പാഥേയം എന്നും വിളിക്കുന്നു. (Cf: 1 Cor 10:16-17) #{blue->n->b->ദിവ്യപ്രേഷണം (Sancta Missa):}# രക്ഷാകരരഹസ്യം പൂര്‍ത്തിയാക്കുന്ന ആരാധനാക്രമം, വിശ്വാസികളെ അനുദിന ജീവിതത്തില്‍ ദൈവഹിതം നിറവേറ്റുന്നതിന് വേണ്ടി പറഞ്ഞയയ്ക്കുന്നു (Missio) എന്ന അര്‍ത്ഥത്തില്‍ "ഹോളിമാസ്" എന്നും വിളിക്കുന്നു. #{red->n->b->വിചിന്തനം}# <br> വിശുദ്ധ കുർബ്ബാനയുടെ അക്ഷയമായ സമ്പന്നത അതിന്റെ വ്യത്യസ്ത പേരുകളിൽ നിന്നും കൂടുതൽ വ്യക്തമാകുന്നു. ദിവ്യബലിയുടെ ആഘോഷം വഴി നാം നമ്മെത്തന്നെ സ്വര്‍ഗീയാരാധനയുമായി ഒന്നിപ്പിക്കുന്നു; ദൈവം സര്‍വതിലും സര്‍വവുമായിരിക്കുന്ന നിത്യജീവിതം നാം മുന്‍കൂട്ടി അനുഭവിക്കുകയും ചെയ്യുന്നു. വി. കുര്‍ബ്ബാന നമ്മുടെ വിശ്വാസത്തിന്‍റെ ആകെത്തുകയും സംക്ഷിപ്ത രൂപവുമാണ്. ക്രിസ്തുവിന്റെ ശരീരവും രക്തവുമായുള്ള സംസർഗ്ഗം, അതു സ്വീകരിക്കുന്നവനു കർത്താവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നു. അതിനാൽ നമ്മുക്കു വി. കുർബ്ബാനയിൽ കേന്ദ്രീകൃതമായ ഒരു ജീവിതം നയിക്കുകയും ഈ കൂദാശയുടെ മഹത്വത്തെക്കുറിച്ചു ലോകം മുഴുവനോടും പ്രഘോഷിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-30-13:31:44.jpg
Keywords: യേശു,ക്രിസ്തു

5558
Category: 1
Sub Category:
Heading: ആയിരത്തിലധികം വൈദികരുടെ ഗ്രാന്‍ഡ് കോണ്‍ഫറന്‍സിന് സെഹിയോനില്‍ തുടക്കം
Content: പാലക്കാട്: ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള വിവിധ രൂപതകളിൽ നിന്നായി പതിനഞ്ചോളം ബിഷപ്പുമാരും ആയിരത്തിലധികം വൈദികരും പങ്കെടുക്കുന്ന വൈദികരുടെ ഗ്രാൻഡ് കോണ്‍ഫറൻസിന് അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ തുടക്കമായി. ഇന്നലെ വൈകുന്നേരം ആറിന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി അർപ്പണത്തോടെയാണ് ഒരാഴ്ച്ച നീണ്ടുനില്‍ക്കുന്ന ഗ്രാൻഡ് കോണ്‍ഫറൻസിന് ഒൗദ്യോഗിക തുടക്കമായത്. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രസിഡന്റും സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ ബസേലിയസ് മാർ ക്ളീമീസ്, ബിഷപ്പ് മാർ വർഗീസ് ചക്കാലയ്ക്കൽ, ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത്, ബിഷപ്പ് സാമുവേൽ മാർ ഐറേനിയസ്, ബിഷപ്പ് മാർ റാഫേൽ തട്ടിൽ, തുടങ്ങി നിരവധി മെത്രാൻമാരും മഹാസംഗമത്തിൽ പങ്കെടുക്കും. റവ ഫാ സേവ്യർ ഖാൻ വട്ടായിൽ വൈദികരുടെ മഹാസംഗമത്തിന് നേതൃത്വം നല്‍കും. പോട്ട ഡിവൈൻ ധ്യാനകേന്ദ്രം സ്ഥാപക ഡയറക്ടറും കരിസ്മാറ്റിക് നവോത്ഥാന ശില്പിയുമായ റവ ഫാ മാത്യു നായ്ക്കംപറമ്പിൽ, അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ റവ ഫാ ബിനോയ് കരിമരുതുംകൽ, സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ ഫാ സോജി ഓലിക്കൽ,സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ റെനി പുല്ലുകാലായിൽ, ശാലോം മാധ്യമ ശുശ്രൂഷകളുടെ ചീഫ് എഡിറ്റർ ബ്രദർ ബെന്നി പുന്നത്തറ എന്നിവരും വിവിധ ശുശ്രൂഷകൾ നയിക്കും. ഓഗസ്റ്റ് നാലുവരെയാണ് ഗ്രാൻഡ് കോണ്‍ഫറന്‍സ് നടക്കുന്നത്.
Image: /content_image/News/News-2017-07-31-04:58:43.jpg
Keywords: ഗ്രാന്റ്, വൈദിക

5559
Category: 18
Sub Category:
Heading: ഹര്‍ത്താലുകള്‍ക്ക് എതിരെ ജനവികാരം ഉണരണം: കത്തോലിക്ക കോണ്‍ഗ്രസ്
Content: തൊടുപുഴ: ഹർത്താലുകൾക്കു എതിരെ ജനവികാരം ഉണരണമെന്നു കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പറയന്നിലം. ഞായറാഴ്ച ഹർത്താൽ പ്രഖ്യാപിച്ചതോടെ ദേവാലയങ്ങളിലെ ആരാധനയിലും പ്രാർത്ഥനയിലും പങ്കെടുക്കുന്നതിനു വിശ്വാസികൾക്കു തടസം നേരിട്ടു. ഇത് മനുഷ്യാവകാശ ലംഘനമാണ്. ആക്രമണം അവസാനിപ്പിക്കാൻ ഹർത്താലുകളല്ല വേണ്ടത്. നേതാക്കളുടെ മനോഭാവത്തിൽ മാറ്റമാണു വേണ്ടത്. ഹർത്താൽ ആഹ്വാനം ചെയ്യുന്നവരിൽനിന്നു നഷ്ടപരിഹാരം ഈടാക്കാൻ സർക്കാർ തയാറാകണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-07-31-05:36:00.jpg
Keywords: കോണ്‍ഗ്ര

5560
Category: 11
Sub Category:
Heading: യുദ്ധഭീതിയൊഴിഞ്ഞ അൽഖോഷിൽ വിശ്വാസപ്രഖ്യാപനവുമായി യുവജനസംഗമം
Content: ബാഗ്ദാദ്: ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഇസ്ളാമിക തീവ്രവാദികളുടെ ശക്തമായ ഭീഷണി നിലനിന്നിരിന്ന ഇറാഖിലെ അൽഖോഷിൽ കല്‍ദായ കത്തോലിക്ക യുവജനങ്ങള്‍ നടത്തിയ സംഗമം ശ്രദ്ധേയമായി. ക്രിസ്തുവിലുള്ള വിശ്വാസപ്രഖ്യാപനവും ക്രൈസ്തവ കൂട്ടായ്മയും ലക്ഷ്യമിട്ട് നടന്ന യുവജനസംഗമത്തിൽ ഇറാഖിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്‍ അഞ്ഞൂറ്റിയമ്പതോളം യുവതീ യുവാക്കളാണ് പങ്കെടുത്തത്. ജൂലായ് 27 വ്യാഴാഴ്ച നടന്ന സംഗമത്തില്‍ ധ്യാനം, പ്രാർത്ഥന, ആരാധന തുടർന്ന് ആഘോഷ പരിപാടികൾ എന്നിവയാണ് നടന്നത്. കൽദായ പാത്രിയാക്കീസ് ലൂയിസ് റാഫേൽ സാകോയുടെ പ്രഭാഷണത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ക്രൈസ്തവ കൂട്ടായ്മയുടെ പുനരൈക്യവേദിയായിട്ടാണ് സംഗമത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബാബിലോണിയ കൽദായ പാത്രിയർക്കീസിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട പരിപാടിയില്‍ ജിഹാദി തീവ്രവാദികൾ കീഴടക്കിവച്ചിരുന്ന മൊസൂളും അനുബന്ധ പ്രദേശങ്ങളും ഉൾപ്പെടുത്തിയിരിന്നു. കൽദായ ക്രൈസ്തവ കേന്ദ്രമായ അൽഖോഷ് നഗരം രാജ്യാതിർത്തിയിലായതിനാൽ മൂന്ന് വർഷത്തോളം തീവ്രവാദ ഭീഷണിയിലായിരുന്നു.
Image: /content_image/News/News-2017-07-31-06:54:22.jpg
Keywords: ഇറാഖ

5561
Category: 1
Sub Category:
Heading: കൊളംബിയയില്‍ കത്തോലിക്കാ വൈദികന്‍ ജന്മദിനത്തില്‍ കൊല്ലപ്പെട്ടു
Content: അന്റ്യോക്യ, കൊളംബിയ: വടക്ക് പടിഞ്ഞാറന്‍ കൊളംബിയയിലെ കത്തോലിക്കാ വൈദികന്‍ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഫാദര്‍ ഡിയോമര്‍ എലിവര്‍ ചാവരിയ പെരെസാണ് കൊല്ല ചെയ്യപ്പെട്ടത്. ജൂലൈ 27-ന് ഫാദര്‍ ഡിയോമറിന്റെ 31-മത്തെ ജന്മദിനത്തിലാണ് വൈദികനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സാന്താ റോസാ ഡെ ഒസോസ് രൂപതാദ്ധ്യക്ഷന്‍ ജോര്‍ജെ ആല്‍ബര്‍ട്ടോ ഒസ്സാ സോട്ടോ വാര്‍ത്തയെ സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികന്റെ ആകസ്മികമായ വേര്‍പ്പാടില്‍ കൊളംബിയന്‍ സഭ ദുഃഖം രേഖപ്പെടുത്തി. ഫാദര്‍ ഡിയോമര്‍ എലിവര്‍ ചാവരിയ പെരെസിന്റെ വിയോഗത്തില്‍ അഗാധമായ വേദനയുണ്ടെന്നു കൊളംബിയന്‍ മെത്രാന്‍ സമിതിക്കുവേണ്ടി ഒസ്സാ സോട്ടോ മെത്രാന്‍ പ്രസ്താവനയില്‍ പറഞ്ഞു. കൊലപാതകികളുടെ മാനസാന്തരത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും, ജനങ്ങളുടെ ജീവിതത്തിനും, അന്തസ്സിനും മോശം വരുത്തുന്ന രീതിയിലുള്ള എല്ലാതരത്തിലുള്ള അക്രമങ്ങളേയും നിന്ദ്യമാണെന്നും പ്രസ്താവനയിലുണ്ട്. 1986-ല്‍ അന്റ്യോക്യ മുനിസിപ്പാലിറ്റിയിലെ ഗോമെസ് പ്ലാറ്റായിലാണ് ഫാദര്‍ ചാവരിയ പെരെസ് ജനിച്ചത്. രൂപതാ സെമിനാരിയിലെ ദൈവശാസ്ത്ര പഠനത്തിനു ശേഷം 2012 മാര്‍ച്ച് 19-നാണ് അദ്ദേഹം പൗരോഹിത്യപട്ടം സ്വീകരിച്ചത്. വെഗാച്ചി, ഇടുനാന്ഗോ എന്നീ മുനിസിപ്പാലിറ്റികളിലും അദ്ദേഹം സേവനം ചെയ്തു. പ്യൂയര്‍ട്ടോ വാള്‍ഡിവിയ ഗ്രാമത്തിലെ റൌഡാല്‍, സാന്‍ പെഡ്രോ ഡെ ലോസ് മിലാഗ്രോസ് എന്നീ ഇടവകകളില്‍ സേവനം ചെയ്തുവരികയെയാണ് മരണം. അതേസമയം കൊലപാതകികളെക്കുറിച്ച് ഇതുവരെ യാതൊരു സൂചനയും ലഭിച്ചിട്ടില്ലെന്നും, അന്വേഷണം നടക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. കത്തോലിക്ക ഭൂരിപക്ഷ രാജ്യമാണ് കൊളംബിയ.
Image: /content_image/News/News-2017-07-31-08:15:57.jpg
Keywords: കൊള

5562
Category: 1
Sub Category:
Heading: റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് വീണ്ടും ഇറ്റലിയില്‍
Content: മോസ്ക്കോ/ റോം: റഷ്യന്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ഏറെ പ്രാധാന്യം നല്‍കുന്ന വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് രണ്ടു മാസത്തെ റഷ്യന്‍ പര്യടനം പൂര്‍ത്തിയാക്കി ഇറ്റലിയിലെ ബാരിയില്‍ തിരിച്ചെത്തി. രണ്ടുമാസത്തിനിടെ ഏതാണ്ട് രണ്ടു ദശലക്ഷത്തിലധികം വിശ്വാസികളാണ് തിരുശേഷിപ്പ് വണങ്ങുവാനെത്തിയതായി കണക്കാക്കപ്പെടുന്നത്. മെയ് 21നു ആണ് വിശുദ്ധ നിക്കോളാസിന്റെ തിരുശേഷിപ്പ് റഷ്യയിലെത്തിച്ചത്. തിരുശേഷിപ്പ് സ്വീകരിക്കുന്നതിനും, ദിവ്യകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനുമായി റഷ്യന്‍ പാത്രിയാര്‍ക്കീസ് കിറിലിന്റെ നേതൃത്വത്തില്‍ പതിനായിരത്തോളം വിശ്വാസികളാണ് മോസ്കോയിലെ 'ക്രൈസ്റ്റ് ദി സേവ്യര്‍ കത്തീഡ്രലില്‍’ എത്തിയത്. 1087-മുതല്‍ ഇറ്റലിയിലെ ബാരിയില്‍ സൂക്ഷിച്ചുവരികയായിരുന്ന വിശുദ്ധന്റെ തിരുശേഷിപ്പ് 2016-ല്‍ ഫ്രാന്‍സിസ് പാപ്പായും പാത്രിയാര്‍ക്കീസ് കിറിലും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമായിരുന്നു റഷ്യയില്‍ എത്തിച്ചത്. തൊള്ളായിരം വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് തിരുശേഷിപ്പ് ബാരിവിട്ട് പുറത്തേക്ക് കൊണ്ടുപോയത്. തിരുശേഷിപ്പ് ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് മുന്‍പ് ജൂലൈ 28-ന് നടത്തിയ പ്രാര്‍ത്ഥനയില്‍ ഓര്‍ത്തഡോക്സ് സഭാനേതാക്കളോടൊപ്പം, വത്തിക്കാന്‍ കൗണ്‍സില്‍ ഫോര്‍ ക്രിസ്ത്യന്‍ യൂണിറ്റിയുടെ തലവനായ കര്‍ദ്ദിനാള്‍ കുര്‍ട്ട് കോച്ച്, ബാരിയിലെ മെത്രാപ്പോലീത്തയായ ഫ്രാന്‍സെസ്ക്കോ കാക്കൂസി എന്നിവരും പങ്കെടുത്തിരുന്നു. റഷ്യയിലെ വിശ്വാസികളില്‍ നിന്നും, മതനേതാക്കളില്‍ നിന്നും ലഭിച്ച സ്വീകരണം തങ്ങളുടെ പ്രതീക്ഷകള്‍ക്കുമപ്പുറമായിരുന്നുവെന്ന് മെത്രാപ്പോലീത്തയായ ഫ്രാന്‍സെസ്ക്കോ കാക്കൂസി അഭിപ്രായപ്പെട്ടു. ജൂലൈ 12 വരെ മോസ്കോയിലെ 'ക്രൈസ്റ്റ് ദി സേവ്യര്‍ കത്രീഡലിലും' ജൂലൈ 13 മുതല്‍ 28 വരെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ അലക്സാണ്ടര്‍ നേവ്സ്കി ആശ്രമത്തിലും തിരുശേഷിപ്പ് പൊതുജനങ്ങള്‍ക്ക് കാണുന്നതിനും, വണങ്ങുന്നതിനുമായി പ്രദര്‍ശിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് ക്രിസ്തുമസ്സ് സമ്മാനവുമായിവരുന്ന ‘സാന്താക്ലോസ്’ എന്ന പേരില്‍ ലോകമാകെ അറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ് ‘അത്ഭുതപ്രവര്‍ത്തകനായ നിക്കോളാസ്’ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വിവിധ ക്രൈസ്തവ സഭകള്‍ ബഹുമാനിച്ചു വരുന്ന വിശുദ്ധന്‍ മിറായില്‍ നാലാം നൂറ്റാണ്ടിലായിരുന്നു ജീവിച്ചിരുന്നത്.
Image: /content_image/News/News-2017-07-31-11:02:25.jpg
Keywords: വിശുദ്ധ നിക്കോ, റഷ്യ

5563
Category: 6
Sub Category:
Heading: പിതാവായ ദൈവം നമ്മുടെ സാമൂഹികബന്ധങ്ങളെയും ക്രിസ്തുവിലൂടെ വീണ്ടെടുക്കുന്നു
Content: "അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്നു ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു" (യോഹ 17: 21). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 16}# <br> ദൈവപുത്രന്‍ നമ്മുടെ മനുഷ്യശരീരം സ്വീകരിച്ചതിലൂടെ നാമോരുത്തരും ദൈവത്തിന്റെ ഹൃദയത്തിലേക്ക് സ്വീകരിക്കപ്പെട്ടിരിക്കുന്നു. സ്നേഹം നിറഞ്ഞു കവിഞ്ഞൊഴുകുന്ന ദൈവത്തിന്റെ ഹൃദയത്തില്‍ വസിക്കുന്ന ഓരോ മനുഷ്യനും സ്നേഹത്തില്‍ പരസ്പരം ഒന്നായിതീരുന്നു. സാമൂഹികബന്ധങ്ങളിലെ ഈ വീണ്ടെടുപ്പ് ക്രിസ്തുവിലൂടെയാണ് സാധ്യമായത്. അതിനാല്‍ ദൈവം തന്റെ ഏകജാതനിലൂടെ നിര്‍വ്വഹിച്ച രക്ഷാകരദൗത്യത്തിന് ഒരു സാമൂഹികമാനമുണ്ട്. ലോകത്തില്‍ നിലനില്‍ക്കുന്ന തിന്മയുടെ സ്വാധീനവും മനുഷ്യന്റെ ബലഹീനതയും നിമിത്തം നമ്മുടെ സാമൂഹികബന്ധങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ പരിഹരിക്കുവാനും വീണ്ടും സ്നേഹത്തില്‍ ഒന്നു ചേര്‍ക്കുവാനും ക്രിസ്തുവിന്നു സാധിയ്ക്കും എന്ന കാര്യം നാം വിസ്മരിച്ചുകൂടാ. ക്രിസ്തുവിലൂടെ നാമോരുത്തരിലും പ്രവര്‍ത്തിക്കുന്ന പരിശുദ്ധാത്മാവ് എല്ലാ മാനുഷികസാഹചര്യങ്ങളെയും സാമൂഹികബന്ധങ്ങളെയും തുളച്ചുകടക്കുകയും ക്രമീകരിക്കുകയും ചെയ്യുന്നു. ഏറ്റവും സങ്കീര്‍ണ്ണവും ദുര്‍ഗ്രഹവുമായ മാനുഷികകാര്യങ്ങളുടെ കെട്ടുകള്‍ എങ്ങനെ അഴിക്കാം എന്ന്‍ പരിശുദ്ധാത്മാവ് വ്യക്തമായി അറിയുന്നു. പരിശുദ്ധാത്മാവിന്റെ വിമോചിപ്പിക്കുന്ന ഈ വേലയില്‍ സഹകരിക്കുന്നതിലൂടെ നമ്മുടെ സാമൂഹികബന്ധങ്ങളെ ശക്തിപ്പെടുത്തുവാന്‍ സാധിക്കും. ക്രിസ്തുവിലൂടെ ദൈവം ഓരോ മനുഷ്യനെയും വ്യക്തിപരമായി സ്നേഹിക്കുമ്പോഴും അവന്‍ കൂട്ടായ്മയില്‍ ജീവിക്കാന്‍ വിളിക്കപ്പെട്ടവനാണ്. കുടുംബത്തിലും സമൂഹത്തിലും രാജ്യത്തും പരസ്പരം സ്നേഹിച്ചും സഹകരിച്ചും പങ്കുവെച്ചും ജീവിക്കുവാന്‍ നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. ത്രീത്വൈക കൂട്ടായ്മയുടെ ഛായയിലാണ് നാം സൃഷ്ട്ടിക്കപ്പെട്ടിരിക്കുന്നതെന്നും അതിനാല്‍ സാക്ഷാത്ക്കാരമോ രക്ഷയോ നമ്മുക്ക് നമ്മുടെ തന്നെ പരിശ്രമം കൊണ്ട് നേടാനാവില്ലെന്നും ത്രീത്വത്തിന്റെ രഹസ്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. രക്ഷയുടെ സന്ദേശവും സാഹോദരസ്നേഹവും തമ്മിലുള്ള അഭേദ്യബന്ധം വിശുദ്ധ ഗ്രന്ഥത്തിലെ ഭാഗങ്ങളില്‍ നാം കാണുന്നു. നമ്മേ സംബന്ധിച്ചു മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയാണ് നമ്മുടെ സഹോദരീ സഹോദരന്മാരെന്ന് ദൈവവചനം പഠിപ്പിക്കുന്നു. അതിനാല്‍ നാം ചുറ്റുപാടുകളുമായി സ്നേഹത്തിന്റെ കൂട്ടായ്മയില്‍ വസിക്കാന്‍ ദൈവം ആഗ്രഹിക്കുന്നു. ഈ കൂട്ടായ്മയില്‍ വിള്ളലുകള്‍ സംഭവിക്കാം. നമ്മുടെ വ്യക്തിബന്ധങ്ങള്‍ ചിലപ്പോള്‍ തകര്‍ന്നുപോയെക്കാം. ഇപ്രകാരം തകരുന്ന മനുഷ്യബന്ധങ്ങളെ വീണ്ടും സ്നേഹത്തില്‍ ഒന്നിപ്പിക്കാന്‍ കൂടിയാണ് യേശുക്രിസ്തു ഈ ഭൂമിയിലേക്ക് വന്നത്. അവിടുത്തെ സ്നേഹകല്‍പ്പന അസ്തിത്വത്തിന്റെ എല്ലാ മാനങ്ങളെയും സകലവ്യക്തികളെയും സാമൂഹികജീവിതത്തിന്റെ സമസ്ത രംഗങ്ങളെയും, സകല ജനതകളെയും ഉള്‍ക്കൊള്ളുന്നു. മാനുഷികമായതൊന്നും അതിനു അന്യമായിരിക്കയില്ല. #{red->n->b->വിചിന്തനം}# <br> നമ്മുടെ കുടുംബബന്ധങ്ങളിലും സാമൂഹികബന്ധങ്ങളിലും തകര്‍ച്ചകള്‍ ഉണ്ടാകുമ്പോള്‍ നിരാശപ്പെടാതെ ക്രിസ്തുവില്‍ ആശ്രയിക്കുക. അവിടുന്ന് പിതാവിനോടും പരിശുദ്ധാത്മാവിനോടും സ്നേഹത്തില്‍ ഒന്നായിരിക്കുന്നതുപോലെ നമ്മളെയും സ്നേഹത്തില്‍ ഒന്നിപ്പിക്കുവാന്‍ അവിടുത്തേക്ക് കഴിയും. തകര്‍ന്നുപോയ ചില ബന്ധങ്ങള്‍ വീണ്ടും ഒന്നുചേര്‍ക്കുവാന്‍ സാധ്യമല്ലെന്ന് ചിലപ്പോള്‍ നമ്മുക്ക് തോന്നിയേക്കാം. എന്നാല്‍ മനുഷ്യനാല്‍ അസാധ്യമായത് ദൈവം തന്നെയായ യേശുക്രിസ്തുവിന് സാധ്യമാണെന്ന് വിശ്വസിക്കുക. അവിടുന്ന് കാല്‍വരിയില്‍ ചിന്തിയ തിരുരക്തത്താല്‍ നമ്മുടെ വ്യക്തിബന്ധങ്ങള്‍ കഴുകപ്പെടുവാനും അവിടുത്തെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ നിറയപ്പെടുവാനുമായി പ്രാര്‍ത്ഥിക്കുക. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ അത്ഭുതം പ്രവര്‍ത്തിക്കുക തന്നെ ചെയ്യും. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-07-31-13:06:00.jpg
Keywords: യേശു, ക്രിസ്തു

5564
Category: 1
Sub Category:
Heading: ഫാ. മാര്‍ട്ടിനു എഡിന്‍ബറോ വിട നല്‍കി: മൃതദേഹം നാട്ടിലേക്ക്
Content: എഡിൻബറോ: സ്കോട്ട്ലൻഡിലെ എഡിൻബറോയിൽ മരിച്ച ഫാ. മാർട്ടിൻ വാഴച്ചിറയ്ക്കു എഡിൻബറോയിലെ വിശ്വാസസമൂഹം വിട നല്‍കി. ഇന്നലെ ക്രിസ്റ്റോര്‍ഫീന്‍ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ വൈദികന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരുമാണ് എത്തിയത്. പ്രാദേശികസമയം ഉച്ചകഴിഞ്ഞു മൂന്നിനാണ് മൃതശരീരം ദേവാലയത്തില്‍ എത്തിച്ചത്. വിശുദ്ധ കുര്‍ബ്ബാനയിലുംഒപ്പീസിലും സ്‌കോട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നൂറു കണക്കിന് മലയാളികളും തദ്ദേശീയരും പങ്കെടുത്തു. എഡിൻബറോ വികാരി ജനറാളിന്റെ മുഖ്യകാർമികത്വത്തിൽ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സ്‌കോട്‌ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള ഇരുപതോളം വൈദികര്‍ സഹ കാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാനയ്ക്കും ഒപ്പീസിനും മറ്റു ശുശ്രൂഷകള്‍ക്കും ശേഷം മൃതദേഹം ഫ്യുണറല്‍ ഡയറക്ടേഴ്‌സിനു കൈമാറി. നാളെ (ബുധനാഴ്ച) എഡിന്‍ബറോയില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് അയക്കും. ഫാ. ടെബിന്‍ പുത്തന്‍പുരക്കല്‍ സിഎംഐ മൃതദേഹത്തെ അനുഗമിക്കും. വ്യാഴാഴ്ച്ച രാവിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരുന്ന മൃതദേഹം തുടര്‍ന്ന് കാക്കനാട് സിഎംഐ സഭാ ആസ്ഥാനത്ത് കൊണ്ടുവരും. അവിടെ നിന്നും പുളിങ്കുന്നിലെ ഭവനത്തില്‍ എത്തിക്കുന്ന മൃതദേഹം ഒരു മണിക്കൂറോളം പൊതുദര്‍ശനത്തിന് വെക്കും. തുടർന്ന് ചങ്ങനാശേരി ചെത്തിപ്പുഴ ആശുപത്രി മോർച്ചറിയിലേക്കു മൃതദേഹം മാറ്റും. വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം പതിനൊന്നോടെ ആശ്രമദേവാലയത്തിൽ സംസ്കരിക്കും. അതേ സമയം ഫാ. മാര്‍ട്ടിന്റെ മരണത്തില്‍ ദുരൂഹത തുടരുകയാണ്. മരണകാരണം സംബന്ധിച്ച് ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്.
Image: /content_image/TitleNews/TitleNews-2017-08-01-05:30:39.jpg
Keywords: ഫാ. മാര്‍ട്ടി

5565
Category: 18
Sub Category:
Heading: ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള അവസരമാണ് ധ്യാനം: ബിഷപ്പ് വര്‍ഗ്ഗീസ് ചക്കാലക്കല്‍
Content: അട്ടപ്പാടി: ചിന്തയുടെ ആഴങ്ങളിലേക്കിറങ്ങാനുള്ള അവസരമാണ് ധ്യാനമെന്നും ഇതിലൂടെ മാനസാന്തരം, സ്നേഹം, വിശ്വാസം, സഹിഷ്ണുത എന്നിവ സ്വായത്തമാകുമെന്നും കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. അട്ടപ്പാടി താവളം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വൈദികരുടെ ഗ്രാൻഡ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവവചനം ശ്രവിച്ച് ധ്യാനാന്തര ചിന്തയിൽ മുഴുകുമ്പോൾ രൂപാന്തരപ്രാപ്തിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അഭ്യാസത്തിൽനിന്ന് അഭിഷേകാഗ്നിയിലേക്കുള്ള അനുഗ്രഹവീഥിയിലൂടെ ദൈവകരംപിടിച്ചു നീങ്ങുവാൻ വൈദികനു കഴിയണം. ഇതിനു ധ്യാനാത്മകമായ ജീവിതശൈലി ഏറെ സഹായകമാണ്. ദൈവവചനം ശ്രവിച്ച് ധ്യാനാനന്തര ചിന്തയിൽ മുഴുകുമ്പോൾ രൂപാന്തരപ്രാപ്തിയുണ്ടാകും. അതുവഴി സഭയേയും സമൂഹത്തേയും നന്മയിലേക്കു നയിക്കാനാകും. ബിഷപ് പറഞ്ഞു. ഇന്നു രാവിലെ 11.30 മുതൽ ആരംഭിക്കുന്ന തിരുക്കർമങ്ങൾക്കു സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ നേതൃത്വം നൽകും. ആയിരത്തിലധികം വൈദികരാണ് ഗ്രാന്‍ഡ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.
Image: /content_image/India/India-2017-08-01-06:11:32.jpg
Keywords: ധ്യാന

5566
Category: 18
Sub Category:
Heading: പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ഫാ. ജോർജ്ജ് മഠത്തിപറമ്പിൽ
Content: കൊച്ചി: സീറോ മലബാർ സഭയുടെ ഉന്നതവിദ്യാഭ്യാസ കമ്മീഷൻ, പബ്ലിക് അഫയേഴ്സ് വിഭാഗം എന്നിവയുടെ സെക്രട്ടറിയും വിദ്യാഭ്യാസ വിചക്ഷണനുമായ റവ. ഡോ. ജോർജ് മഠത്തിപ്പറമ്പിലിന്റെ പൗരോഹിത്യ സുവർണജൂബിലി ആഘോഷം ഈ വരുന്ന ശനിയാഴ്ച (ആഗസ്റ്റ് 5) നടക്കും. ചങ്ങനാശേരി അതിരൂപതയിലെ ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിൾസ് പള്ളിയിൽ രാവിലെ ഒന്പതിനു കൃതജ്ഞതാബലിയോടെ ആരംഭിക്കും. ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന അനുമോദന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനംചെയ്യും. മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. റവ. ഡോ. മഠത്തിപ്പറമ്പിലിന്റെ പുതിയ ഗ്രന്ഥം ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കലിനു നൽകി മേജർ ആർച്ച്ബിഷപ് പ്രകാശനംചെയ്യും. ബിഷപ്പുമാരായ മാർ തോമസ് തറയിൽ, ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ, മുൻ വൈസ് ചാൻസലർമാരായ ഡോ. സിറിയക് തോമസ്, ഡോ. ജാൻസി ജയിംസ് തുടങ്ങിയവർ പ്രസംഗിക്കും. 1967 ഡിസംബർ 18നാണ് ജോർജ് മഠത്തിപ്പറമ്പില്‍ പൗരോഹിത്യം സ്വീകരിച്ചത്. ചങ്ങനാശേരി എസ്ബി കോളജ് പ്രിൻസിപ്പൽ, പ്രിൻസിപ്പൽസ് അസോസിയേഷൻ പ്രസിഡന്റ്, ഓൾ ഇന്ത്യ അസോസിയേഷൻ ഓഫ് ക്രിസ്റ്റ്യൻ ഹയർ എഡ്യൂക്കേഷന്റെ (അയാഷേ) കേരളത്തിൽനിന്നുള്ള ആദ്യത്തെ പ്രസിഡന്റ്, ഇന്റർചർച്ച് കൗണ്‍സിൽ സെക്രട്ടറി, കെസിബിസി എഡ്യൂക്കേഷൻ സെക്രട്ടറി, യുഎസിലെ ഇന്ത്യാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി, കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് അമേരിക്ക, ഫ്ളോറിഡ സെന്റ് തോമസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പ്രഫസർ, ഷിക്കാഗോ രൂപതയുടെ പ്രഥമ വികാരി ജനറാൾ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Image: /content_image/India/India-2017-08-01-06:23:21.jpg
Keywords: ജൂബിലി