Contents

Displaying 5271-5280 of 25107 results.
Content: 5567
Category: 18
Sub Category:
Heading: ഓര്‍ത്തഡോക്സ് സൂനഹദോസ് യോഗം ഓഗസ്റ്റ് 8 മുതല്‍
Content: കോ​​ട്ട​​യം: മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭാ എ​​പ്പി​​സ്ക്കോ​​പ്പ​​ൽ സൂനഹ​​ദോ​​സ് യോ​​ഗം ഓ​​ഗ​​സ്റ്റ് എട്ടിന് ആരംഭിക്കും. കോ​​ട്ട​​യം ദേ​​വ​​ലോ​​കം കാ​​തോ​​ലി​​ക്കേ​​റ്റ് അ​​ര​​മ​​ന​​യി​​ൽ ചേ​​രുന്ന യോഗം 11നു സമാപിക്കും. സ​​ഭാ മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യു​​ടെ അ​​ടി​​യ​​ന്ത​​ര യോ​​ഗം എ​​ട്ടി​​നു 2.30നു ​​കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മാ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്കാ ബാ​​വാ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ക്കും.
Image: /content_image/India/India-2017-08-01-06:41:13.jpg
Keywords: ഓര്‍ത്ത
Content: 5568
Category: 1
Sub Category:
Heading: ഈശോയേ സ്വീകരിച്ചപ്പോള്‍ തന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി: ദിവ്യകാരുണ്യാനുഭവം ട്വിറ്ററിൽ പങ്കുവച്ച് അമേരിക്കന്‍ നടി
Content: ന്യൂയോര്‍ക്ക്: വിശുദ്ധ കുര്‍ബാന മദ്ധ്യേ ദിവ്യകാരുണ്യം സ്വീകരിച്ചപ്പോള്‍ തനിക്ക് ഉണ്ടായ ആത്മീയ അനുഭവത്തെ പങ്കുവെച്ച് അമേരിക്കന്‍ മോഡലും നടിയുമായ പട്രീഷ്യ ഹീറ്റൺ. ഈശോയെ സ്വീകരിച്ച് മുട്ടുകുത്തിയപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയെന്നാണ് പട്രീഷ്യ ഹീറ്റൺ ട്വിറ്ററിൽ കുറിച്ചത്. 'എവരിബഡി ലവ്സ് റയ്മണ്ട് ', 'ദി മിഡിൽ' എന്നീ ടെലിവിഷൻ പരമ്പരകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്ന അഭിനേത്രിയാണ് പട്രീഷ്യ. കൂദാശകളോടുള്ള തന്റെ വികലമായ കാഴ്ചപ്പാടിനെ പ്രതി അസ്വസ്ഥയായിരുന്നുവെങ്കിലും ദൈവം തന്നെയും സ്നേഹിക്കുന്നുവെന്നും പട്രീഷ്യ മറ്റൊരു ട്വീറ്റില്‍ രേഖപ്പെടുത്തി. ബലിയർപ്പണത്തിൽ വിശ്വാസരാഹിത്യത്തോടെ സംബന്ധിച്ചതിന്റെ ഖേദവും പട്രീഷ്യ ഹീറ്റൺ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയായി വളർന്ന പട്രീഷ്യ അനുദിനം അമ്മയോടൊപ്പം വിശുദ്ധ ബലിയിൽ പങ്കെടുത്തിരുന്നു. എന്നാൽ പന്ത്രണ്ടാം വയസ്സിൽ ആകസ്മികമായി ഉണ്ടായ അമ്മയുടെ മരണം പട്രീഷ്യയെ നിരാശയിലേക്ക് നയിക്കുകയായിരിന്നു. കടുത്ത മാനസിക സംഘർഷത്തിനടിമയായ താന്‍ ആത്മഹത്യയെ കുറിച്ചു വരെ ചിന്തിച്ചിരിന്നുവെന്ന്‍ പട്രീഷ്യ നേരത്തെ വെളിപ്പെടുത്തിയിരിന്നു. പിന്നീട് വിശുദ്ധ പാട്രിക്കിന്റെയും വിശുദ്ധ ജോസഫിന്റെയും മാധ്യസ്ഥം തേടിയാണ് പട്രീഷ്യ ഹീറ്റൺ ചികിത്സകൾക്കു വിധേയമായത്. വര്‍ഷങ്ങള്‍ക്ക് ശേഷം വിവാഹമോചിതയായതിനെ തുടർന്ന് രണ്ടാമത്തെ വിവാഹത്തിന് ശേഷം സ്വയം പ്രഖ്യാപിത പ്രൊട്ടസ്റ്റന്റ് ചിന്തകളുമായി കഴിയുകയായിരിന്നു. അഭിനയത്തെ മാത്രം ആരാധിച്ചിരുന്ന തനിക്ക് ദൈവത്തിന് ജീവിതത്തിൽ പ്രഥമ സ്ഥാനം നൽകണമെന്ന ബോധ്യമുണ്ടായെന്ന്‍ പിന്നീടാണെന്ന്‍ പട്രീഷ്യ പറയുന്നു. തുടര്‍ന്നു ഓപ്പുസ് ദേയിയിലെ വൈദികനെ സമീപിക്കുകയും വീണ്ടും കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയുമായിരിന്നു. കത്തോലിക്കാ സഭയിലേക്കുള്ള തിരിച്ചു വരവ് ആനന്ദകരവും മനോഹരവുമാണെന്നാണ് പട്രീഷ്യ വിശേഷിപ്പിക്കുന്നത്. പട്രിഷ്യ ഹീറ്റണിന്റെ സഹോദരിമാർ നാഷ്വില്ലേ ഡൊമിനിക്കൻ സന്യാസസമൂഹംഗങ്ങളാണെന്നത് ശ്രദ്ധേയമാണ്.
Image: /content_image/News/News-2017-08-01-07:43:06.jpg
Keywords: ദിവ്യകാരുണ്യ
Content: 5569
Category: 1
Sub Category:
Heading: ദൈവരാജ്യം യേശുവിലൂടെ നല്‍കപ്പെട്ട ദൈവപിതാവിന്റെ സ്നേഹം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവരാജ്യം എന്നത് യേശുവിലൂടെ നമുക്കു നല്‍കപ്പെട്ട ദൈവപിതാവിന്‍റെ സ്നേഹമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ജൂലൈ മുപ്പതാം തീയതി ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ച് കൂടിയ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. വി. മത്തായിയുടെ സുവിശേഷം പതിമൂന്നാം അധ്യായത്തിലെ 44-48 വാക്യങ്ങളെ അടിസ്ഥാനമാക്കിയാണ് പാപ്പ ദൈവരാജ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെച്ചത്. ദൈവരാജ്യം എല്ലാവര്‍ക്കുമായി നല്‍കപ്പെട്ടതാണെന്നും ഇതിനെ ദാനമായും സമ്മാനമായും കൃപയായും നാം കരുതണമെന്നും മാര്‍പാപ്പ വിശ്വാസസമൂഹത്തെ ഓര്‍മ്മിപ്പിച്ചു. അവിചാരിതമായ കണ്ടെത്തല്‍ നേരിടേണ്ടിവന്ന കര്‍ഷകനും വ്യാപാരിയും തങ്ങള്‍ക്കുള്ളതു തനതായ ഒരു അവസരമാണെന്നു തിരിച്ചറിയുന്നു. തങ്ങള്‍ക്ക് ലഭിച്ച അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിന് അവര്‍ കൈയിലുള്ളതെല്ലാം വില്‍ക്കുന്നു. നിധിയുടെ അമൂല്യതയെ വിലയിരുത്തുമ്പോള്‍, ത്യാഗവും ഉപേക്ഷയും ത്യജിക്കലും ഉള്‍ക്കൊള്ളുന്ന ഒരു തീരുമാനത്തിലേക്കാണ് ഇരുവരെയും നയിക്കുന്നത്. നിധിയും രത്നവും കണ്ടെത്തിക്കഴിയുമ്പോള്‍ അതായത്, കര്‍ത്താവിനെ നാം കണ്ടെത്തി ക്കഴിയുമ്പോള്‍, ആ കണ്ടെത്തല്‍ നിഷ്ഫലമാകുന്നതിന് നാം അനുവദിക്കരുത്. അമൂല്യമായ ദൈവരാജ്യം നേടുന്നതിനായി ആഗ്രഹത്താല്‍ കത്തുന്ന ഒരു ഹൃദയം നമ്മുക്ക് ആവശ്യമാണ്. ദൈവരാജ്യം യേശുവാകുന്ന വ്യക്തിയിലാണ് സന്നിഹിതമായിരിക്കുന്നത്. യേശുവാണ് ഒളിഞ്ഞിരിക്കുന്ന ആ നിധി, അവിടുന്നാണ് അമൂല്യമായ ആ രത്നം. നമ്മുടെ ജീവിതത്തില്‍ നിര്‍ണായകമായ ചില വഴിത്തിരിവുകള്‍ ഉണ്ടാകാനിടയാക്കുന്നതും അതു അര്‍ത്ഥപൂര്‍ണമാക്കുന്നതും യേശുവാണ്. യേശുവിനായിരിക്കണം നാം പ്രഥമസ്ഥാനം നല്‍കേണ്ടത്. ക്രിസ്തു ശിഷ്യന്‍, കര്‍ത്താവിനുമാത്രം നല്‍കാന്‍ കഴിയുന്ന സമ്പൂര്‍ണസന്തോഷം കണ്ടെത്തിയവനായിരിക്കണം. ദൈവരാജ്യത്തിന് സാക്ഷികളായിരിക്കുവാന്‍ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിക്കാം എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-08-01-09:19:16.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5570
Category: 9
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്ററിൽ ഒക്ടോബർ 24 ന്
Content: പ്രശസ്ത വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത പ്രഥമ ബൈബിൾ കൺവെൻഷൻ "അഭിഷേകാഗ്നി " മാഞ്ചസ്റ്ററില്‍ ഒക്ടോബര്‍ 24നു നടക്കും. മാഞ്ചസ്റ്ററിലെ ഏറ്റവും വലിയ കണ്‍വെന്‍ഷന്‍ സെന്‍ററുകളില്‍ ഒന്നായ ഷെറിഡന്‍ സ്യൂട്ടില്‍ വെച്ചായിരിക്കും അനേകായിരങ്ങളെ ക്രൈസ്തവ വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടത്തപ്പെടുക. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നടന്നുവരുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷനിലൂടെ ധാരാളം അത്ഭുതങ്ങളും, അടയാളങ്ങളും, രോഗശാന്തികളുമാണ് അനുദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒക്ടോബര്‍ 24 ചൊവ്വാഴ്ച നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ആയിരകണക്കിനു വിശ്വാസികള്‍ എത്തിച്ചേരും എന്ന് കണക്കാക്കപ്പെടുന്നു. മോട്ടര്‍വേയില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതും, സൗജന്യമായ കാര്‍ പാര്‍ക്കിംഗ് സൗകര്യങ്ങളുള്ളതുമായ ഷെറിഡൻ സ്യൂട്ട്, മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോഡിലാണ് സ്ഥിതി ചെയ്യുന്നത്. 2017 ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയായിരിക്കും ശുശ്രൂഷകൾ നടത്തപ്പെടുക. അന്നേ ദിവസം സ്‌കൂൾ അവധി ദിനമായതിനാല്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒന്നുപോലെ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ദൈവത്തിന്റെ അനുഗ്രഹം സ്വീകരിക്കുവാന്‍ സാധിക്കും. ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലങ്ങളിലേക്കെല്ലാം നാനാജാതി മതത്തില്‍പ്പെട്ട പതിനായിരങ്ങളാണ് ഒഴുകിയെത്തുന്നത്. ഇപ്രകാരം ജനസമൂഹം ഒന്നായി ദൈവത്തെ ആരാധിക്കുകയും ദിവ്യബലി അര്‍പ്പിക്കുകയും ചെയ്യുന്നതിനാല്‍ വലിയ അത്ഭുതങ്ങളും രോഗശാന്തികളും ഓരോ കണ്‍വെന്‍ഷനിലും സംഭവിക്കുന്നു. മാഞ്ചസ്റ്ററില്‍ നടക്കുന്ന കണ്‍വെന്‍ഷനും അനേകായിരങ്ങള്‍ക്ക് അനുഗ്രഹമായി മാറാന്‍ വമ്പിച്ച ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആയിരകണക്കിന് ആളുകള്‍ക്ക് സൗകര്യപ്രദമായ ഇരുന്ന് വചനം ശ്രവിക്കാനും ദൈവത്തെ ആരാധിക്കാനുമുള്ള വിശാലമായ സൗകര്യങ്ങളോട് കൂടിയ കൺവെൻഷൻ സെന്ററിന്റെ അഡ്രസ്സ്. The Sheridan Suite <br>371 Oldham Road <br> Manchester <br>M40 8RR
Image: /content_image/Events/Events-2017-08-01-10:18:02.JPG
Keywords: വട്ടായി
Content: 5571
Category: 1
Sub Category:
Heading: ഏഷ്യന്‍ യുവജനസംഗമം: ഇന്തോനേഷ്യയിലേക്ക്‌ യുവജനങ്ങളുടെ പ്രവാഹം
Content: യോഗ്യാകര്‍ത്ത: ഏഷ്യന്‍ മേഖലയിലെ കത്തോലിക്കാ യുവജനങ്ങളുടെ ഏഴാമത്തെ ഉച്ചകോടിയിലേക്ക് വിവിധ രാജ്യങ്ങളില്‍ നിന്നും യുവജനപ്രവാഹം. നിലവില്‍ ഇന്ത്യ, മ്യാന്‍മര്‍, വിയറ്റ്നാം, സിംഗപ്പൂര്‍, മംഗോളിയ, ഫിലിപ്പീന്‍സ്‌, ഹോംങ്കോങ്ങ്, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നൂറുകണക്കിന് യുവജനങ്ങളാണ് ഇന്തോനേഷ്യയില്‍ എത്തിചേര്‍ന്നിരിക്കുന്നത്. ഇന്ത്യ, മ്യാന്‍മര്‍, ഇന്തോനേഷ്യയിലെ വെസ്റ്റ്‌ കാളിമന്റനിലെ നാല് രൂപതകളില്‍ നിന്നുമുള്ളവരേയും സ്വാഗതം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം രാത്രിയില്‍ പോണ്ടിയാനാക്കിലെ സെന്റ്‌ ജോസഫ്‌ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന നടന്നു. ഇന്തോനേഷ്യന്‍ ബിഷപ്പ്സ് യൂത്ത്‌ കമ്മീഷന്റെ പ്രസിഡന്റും, കേടാപാങ്ങിലെ മെത്രാനുമായ മോണ്‍സിഞ്ഞോര്‍ റിയാന പ്രപ്ടി മുഖ്യകാര്‍മ്മികത്വം വഹിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ മോണ്‍സിഞ്ഞോര്‍ അഗസ്റ്റീനസ് അഗസ്‌ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. യുവജനങ്ങള്‍ തിരുസഭയുടെ ഹൃദയമാണെന്നും കത്തോലിക്കാ സഭയുടെ ഭാവി യുവജനങ്ങളുടെ കൈകളിലാണെന്നും മോണ്‍സിഞ്ഞോര്‍ റിയാന പ്രപ്ടി പറഞ്ഞു. വിയറ്റ്‌നാം, സിംഗപ്പൂര്‍, മംഗോളിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നും ഇന്തോനേഷ്യയിലെ അടംബുവ, കുപാങ്ങ്, മലാങ്ങ് തുടങ്ങിയ രൂപതകളില്‍ നിന്നുമുള്ളവര്‍ മലാങ്ങ് രൂപതയിലാണ് ഒന്നിച്ചു കൂടിയത്. മോണ്‍സിഞ്ഞോര്‍ ഹെന്രിക്കൂസ്‌ നയിച്ച വിശുദ്ധ കുര്‍ബ്ബാനയില്‍ ആയിരത്തോളം ആളുകളാണ് പങ്കെടുത്തത്. വിശുദ്ധ കുര്‍ബാനക്കു ശേഷം പാട്ടും, നൃത്തവുമായാണ് യുവജനങ്ങള്‍ സെന്റ്‌ ആല്‍ബര്‍ട്ടൂസ്‌ ഡെമ്പോ ഹൈസ്കൂളിലേക്ക് കാല്‍നടയായി മടങ്ങിയത്. ഹോംങ്കോങ്ങ്, ഫിലിപ്പീന്‍സ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള യുവജനങ്ങള്‍ക്ക് ബൊഗോറിലാണ് (പടിഞ്ഞാറന്‍ ജാവ) സ്വീകരണമൊരുക്കിയിരുന്നത്. മെത്രാനായ മോണ്‍സിഞ്ഞോര്‍ പക്ഷാലിസ്, മോണ്‍സിഞ്ഞോര്‍ മൈക്കേല്‍ കൊസ്മാസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെ (FABC) അംഗീകാരത്തോടെ അഡ്‌വൈസര്‍ ഓഫ് കത്തോലിക്ക് യൂത്ത്‌ ഓഫ് ഏഷ്യ, യൂത്ത്‌ ഡെസ്ക് ഓഫ് ലെയിറ്റി, ഫാമിലി ഓഫീസ്‌ തുടങ്ങിയവരുടെ മേല്‍നോട്ടത്തിലാണ് യുവജന സംഗമം സംഘടിപ്പിച്ചിരിക്കുന്നത്.
Image: /content_image/News/News-2017-08-01-11:07:58.jpg
Keywords: ഏഷ്യ
Content: 5572
Category: 6
Sub Category:
Heading: യേശുക്രിസ്തുവിലൂടെ പ്രകടമാക്കപ്പെട്ട "ദൈവത്തിന്റെ സര്‍വ്വശക്തി"
Content: "വിളിക്കപ്പെട്ടവര്‍ക്ക് - യഹൂദരോ ഗ്രീക്കുകാരോ ആകട്ടെ-ക്രിസ്തു ദൈവത്തിന്റെ ശക്തിയും ദൈവത്തിന്റെ ജ്ഞാനവുമാണ്" (1 കോറി 1: 24). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 17}# <br> ദൈവത്തിന്റെ എല്ലാ ഗുണവിശേഷങ്ങളിലും വച്ചു അവിടുത്തെ 'സര്‍വ്വശക്തി' മാത്രമാണ് വിശ്വാസപ്രമാണത്തില്‍ പരാമര്‍ശിക്കപ്പെടുന്നത്. കാരണം ദൈവത്തിന്റെ എല്ലാ ഗുണഗുണങ്ങളും അവിടുത്തെ സര്‍വ്വശക്തിയില്‍ അടങ്ങിയിരിക്കുന്നു. ഈ ശക്തി ഏറ്റുപറയുന്നതിന് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. എല്ലാം സൃഷ്ട്ടിച്ചവനും എല്ലാറ്റിനെയും ഭരിക്കുന്നവനും, എല്ലാം ചെയ്യാന്‍ കഴിവുള്ളവനുമാണ് ദൈവം. ദൈവത്തിന്റെ ശക്തി സ്നേഹമന്വിതവും രഹസ്യാത്മകവുമാണ്. ബലഹീനതയില്‍ പൂര്‍ണ്ണമാക്കപ്പെടുന്ന അവിടുത്തെ ശക്തിയെ വിശ്വാസത്തിന്റെ ദൃഷ്ടികള്‍ കൊണ്ട് മാത്രമേ നമ്മുക്ക് മനസ്സിലാക്കാന്‍ സാധിക്കൂ. ദൈവത്തിന്റെ സര്‍വ്വശക്തിയെ വിശുദ്ധ ഗ്രന്ഥം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു, "യാക്കോബിന്റെ ശക്തനായവന്‍", "സൈന്യങ്ങളുടെ കര്‍ത്താവ്", "ബലവാനും ശക്തനുമായവന്‍" എന്നിങ്ങനെ ബൈബിള്‍ ദൈവത്തെ പ്രകീര്‍ത്തിക്കുന്നു. അങ്ങനെ ആകാശത്തിലും ഭൂമിയിലും ദൈവം സര്‍വ്വശക്തനാണ്. കാരണം അവിടുന്ന് അവയെ സൃഷ്ട്ടിച്ചു. ദൈവം പ്രപഞ്ചത്തിന്റെ നാഥനാണ്. അവിടുന്നാണ് അതിന്റെ ക്രമം നിശ്ചയിച്ചിരിക്കുന്നത്. അത് പൂര്‍ണ്ണമായും അവിടുത്തെ നിയന്ത്രണത്തിലാണ്. മനുഷ്യഹൃദയങ്ങളെയും ലോകസംഭവങ്ങളെയും അവിടുന്ന് സ്വന്തം ഇഷ്ട്ടമനുസരിച്ച് ഭരിക്കുന്നു. ദൈവം സര്‍വ്വശക്തനായ പിതാവാകുന്നു. "ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്‍മാരും പുത്രികളും ആയിരിക്കും എന്നു സര്‍വശക്തനായ കര്‍ത്താവ് അരുളിച്ചെയ്യുന്നു" (2 കോറി 6: 18). യേശുക്രിസ്തുവിലൂടെ നമ്മെ മക്കളായി സ്വീകരിച്ചുകൊണ്ടും നമ്മുടെ ആവശ്യങ്ങളില്‍ സഹായിച്ചു കൊണ്ടും ദൈവം തന്റെ പിതൃസഹജമായ സര്‍വ്വശക്തി പ്രകടമാക്കുന്നു. തന്റെ അനന്തകാരുണ്യത്തില്‍ ഉദാരമായി നമ്മുടെ പാപങ്ങള്‍ പൊറുത്തുകൊണ്ട് അവിടുന്ന് തന്റെ ശക്തി അതിന്റെ ഔന്നത്യത്തില്‍ വെളിപ്പെടുത്തുന്നു. പിതാവായ ദൈവം തന്റെ പുത്രനായ യേശുക്രിസ്തു സ്വമേധയാ ഏറ്റെടുത്ത നിന്ദാപമാനങ്ങളിലൂടെയും ഉത്ഥാനത്തിലൂടെയും തിന്മയെ പരാജയപ്പെടുത്തി കൊണ്ട് തന്റെ സര്‍വ്വശക്തി ഏറ്റവും അഗ്രാഹ്യമാം വിധം വെളിപ്പെടുത്തി. ക്രൂശിതനായ ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്നു. അവിടുത്തെ പുനരുത്ഥാനത്തിലും മഹത്ത്വീകരണത്തിലും പിതാവ് നമ്മുക്ക് വേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കുകയും തന്റെ ശക്തിയുടെ മഹത്വം എത്ര സമുന്നതമാണെന്ന്‍ ലോകത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു. #{red->n->b->വിചിന്തനം}# <br> ക്രൂശിതനായ ക്രിസ്തു ദൈവത്തിന്റെ ശക്തിയും ജ്ഞാനവുമാകുന്നു എന്നു തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ വിശ്വാസം. ദൈവസ്നേഹം സര്‍വ്വശക്തമാണെന്നു നാം വിശ്വസിക്കുന്നില്ലെങ്കില്‍ ദൈവപിതാവും നമ്മെ സൃഷ്ട്ടിച്ചുവെന്നും പുത്രന്‍ നമ്മെ രക്ഷിച്ചുവെന്നും പരിശുദ്ധാത്മാവ് നമ്മേ പവിത്രീകരിച്ചുവെന്നും വിശ്വസിക്കുവാന്‍ നമുക്ക് എങ്ങനെ കഴിയും? അതിനാല്‍ പരിശുദ്ധ കന്യകാമറിയത്തെപ്പോലെ "ദൈവത്തിനു യാതൊന്നും അസാധ്യമല്ല" എന്നു വിശ്വസിക്കുകയും "ശക്തനായവന്‍ എനിക്കു വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു, അവിടുത്തെ നാമം പരിശുദ്ധമാണ്" എന്നു ദൈവത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-01-13:05:41.jpg
Keywords: യേശു, ക്രിസ്തു
Content: 5573
Category: 18
Sub Category:
Heading: ക്രിസ്തു സത്യദൈവമാണെന്നു പ്രഘോഷിക്കുവാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാകണം: കര്‍ദ്ദിനാള്‍ ക്ലീമീസ്
Content: അട്ടപ്പാടി: ക്രിസ്തു സത്യദൈവമാണെന്നു പ്ര​​​ഘോ​​​ഷി​​​ക്കു​​​വാ​​ൻ വൈ​​ദി​​ക​​ർ പ്ര​​തി​​ജ്ഞാ​​ബ​​ദ്ധ​​രാ​​ക​​ണമെന്നു സീ​​​റോ മ​​​ല​​​ങ്ക​​​ര​​​സ​​​ഭ മേജര്‍ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ. അ​​ട്ട​​പ്പാ​​ടി താ​​​വ​​​ളം സെ​​​ഹി​​​യോ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വൈ​​​ദി​​​ക​​​രു​​​ടെ ഗ്രാ​​​ൻ​​​ഡ് കോ​​​ണ്‍​ഫ​​​റ​​​ൻ​​​സി​​​ൽ അ​​​നു​​​ഗ്ര​​​ഹ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​ദ്ദേ​​ഹം. കത്തോലിക്കാ സ​​​ഭ യേ​​​ശു​​​വി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​ണെ​​​ന്നും യേ​​​ശു​​​വി​​​നെ പ​​​രി​​​ച​​​രി​​​ക്കാ​​​ൻ നാം ​​​കാ​​​ണി​​​ക്കു​​​ന്ന അ​​​തേ ഉ​​​ത്സാ​​​ഹ​​​ത്തോ​​​ടെ സ​​​ഭ​​​യെ ശു​​​ശ്രൂ​​​ഷി​​​ക്ക​​​ണ​​​മെ​​​ന്നും അദ്ദേഹം പറഞ്ഞു. ക്രി​​​സ്തു സാ​​​മൂ​​​ഹ്യ​​​പ​​​രി​​​ഷ്ക​​​ർ​​​ത്താ​​​വും വി​​​പ്ല​​​വ​​​കാ​​​രി​​​യു​​​മാ​​​ണെ​​​ന്നാ​​​ണ് സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ചി​​​ന്ത. പ​​​ക്ഷേ, ക്രി​​​സ്തു ആ​​​രാ​​​ണെ​​​ന്നു ദൈ​​​വ​​​വ​​​ച​​​നം പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ സാ​​​ക്ഷ്യ​​​ങ്ങ​​​ൾ ന​​​മു​​​ക്കു സ​​​മൂ​​​ഹ​​​ചി​​​ന്താ​​​മ​​​ണ്ഡ​​​ല​​​ത്തി​​​ൽ​​​നി​​​ന്നു സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട​​​തി​​​ല്ല. വി​​​ശ്വാ​​​സം പ്ര​​​ഘോ​​​ഷി​​​ക്കു​​​വാ​​​നു​​​ള്ള ധൈ​​​ര്യം അ​​​ഭി​​​ഷി​​​ക്ത​​​രാ​​​യ നാം ​​​പ്ര​​​ക​​​ട​​​മാ​​​ക്ക​​​ണം. ക്രിസ്തു സത്യദൈവമാണെന്ന്‍ പ്രഘോഷിക്കുവാന്‍ വൈദികര്‍ പ്രതിജ്ഞാബദ്ധരാകണം. ദൈ​​​വ​​​ത്തി​​​ന്‍റെ കൂ​​​ദാ​​​ശ​​​യാ​​​ണ് സ​​​ഭ. സ​​​ഭ​​​യെ പ​​​ടു​​​ത്തു​​​യ​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ആ​​​ദി​​​മ ക്രൈ​​​സ്ത​​​വ​​​ർ​​​ക്കും അ​​​പ്പ​​​സ്തോ​​​ല​​​ന്മാ​​​ർ​​​ക്കും ല​​​ഭി​​​ച്ച പ്ര​​​തി​​​ഫ​​​ലം ത​​​ന്നെ ല​​​ഭി​​​ക്കും. ലോ​​​ക​​​ത്തി​​​ലെ പീ​​​ഡ​​​ന​​​ങ്ങ​​​ൾ ക്രി​​​സ്തു​​​വി​​​ന്‍റെ വ​​​ഴി​​​ത​​​ന്നെ​​​യാ​​​ണ്. അ​​​പ്പ​​​സ്തോ​​​ല​​​ൻ​​​മാ​​​രി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ വ​​​ഴി സു​​​വി​​​ശേ​​​ഷ​​​ത്തി​​​ൽ​​​നി​​​ന്നു വ്യ​​​ത്യ​​​സ്ത​​​മാ​​​യ ചി​​​ന്തയാണ്. വി​​​ശ്വാ​​​സ സ​​​ത്യ​​​ങ്ങ​​​ളു​​​ടെ ജീ​​​വി​​​ക്കു​​​ന്ന അ​​​ട​​​യാ​​​ള​​​വും അ​​​നു​​​ഗ്ര​​​ഹ​​​വു​​​മാ​​​ണ് അ​​​ഭി​​​ഷി​​​ക്ത​​​നെ​​​ന്നു കാ​​തോ​​ലി​​ക്ക​​ബാ​​വ പ​​​റ​​​ഞ്ഞു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് വ​​​ലി​​​യ​​​മ​​​റ്റം, ക​​​ണ്ണൂ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ൻ രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ, പാ​​​ല​​​ക്കാ​​​ട് രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മ​​​ന​​​ത്തോ​​​ട​​​ത്ത്, തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​റു​​​മാ​​​യ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ജ​​​ബ​​​ൽ​​​പൂ​​​ർ രൂ​​​പ​​​ത ബി​​​ഷ​​​പ് ഡോ. ​​​ജെ​​​റാ​​​ൾ​​​ഡ് അ​​​ൽ​​​മേ​​​യ്ഡ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ​​​ല​​​ങ്ക​​​ര അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, യൂ​​​റോ​​​പ്പി​​​ലെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​സി​​​റ്റേ​​​റ്റ​​​റും സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ​​​യു​​​ടെ റോ​​​മി​​​ലെ പ്രൊ​​​ക്യു​​​റേ​​​റ്റ​​​റു​​​മാ​​​യ മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത് എ​​​ന്നി​​​വ​​​ർ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഇ​​​ന്നു​​​രാ​​​വി​​​ലെ പ​​​തി​​​നൊ​​​ന്ന​​​രയ്ക്കു ആരംഭിക്കുന്ന തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾക്കു ബി​​​ഷ​​​പ്പു​​​മാ​​​രാ​​​യ മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക്ക​​​ണ്ട​​​ത്തി​​​ൽ, മാ​​​ർ സ്റ്റീ​​​ഫ​​​ൻ ചി​​​റ​​​പ്പ​​​ണ​​​ത്ത്, മാ​​​ർ ജോ​​​സ​​​ഫ് സ്രാ​​മ്പി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു ര​​​ണ്ട​​​ര​​​യ്ക്കു സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും.
Image: /content_image/India/India-2017-08-02-04:19:25.jpg
Keywords: ക്രിസ്തു, ക്ലീ
Content: 5574
Category: 1
Sub Category:
Heading: രാജ്യത്തെ ക്രിസ്തുവിനു വേണ്ടി നേടുക: നൈജീരിയന്‍ കർദ്ദിനാൾ ജോൺ ഒനായികൻ
Content: ഒകോജ: വിശ്വാസ തീക്ഷ്ണതയോടെ രാജ്യത്തെ ക്രിസ്തുവിനായി നേടണമെന്ന ആഹ്വാനവുമായി നൈജീരിയായിലെ അബൂജ ആർച്ച് ബിഷപ്പ് കർദിനാൾ ജോൺ ഒനായികൻ. രാജ്യത്തെ ക്രൈസ്തവ വിശ്വാസികള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് കര്‍ദിനാളിന്റെ ആഹ്വാനം. സുവിശേഷവത്ക്കരണ പ്രവർത്തനങ്ങൾ രാജ്യത്തു ഊർജിതപ്പെടുത്തണമെന്നും അങ്ങനെ ജീവിക്കുന്ന ദൈവത്തിന്റെ സുവിശേഷം ലോകത്തിന്റെ അതിർത്തികൾ വരെയും പ്രഘോഷിക്കപ്പെടണമെന്നും അദ്ദേഹം തന്റെ സന്ദേശത്തിൽ പറഞ്ഞു. യേശുവിനെ പ്രഘോഷിക്കുന്നതിന്റെ ഫലമായി ക്രൈസ്തവ വിശ്വാസത്തിലേക്ക് സ്വമനസ്സാലേ കടന്നു വരുന്നവരെ സ്വീകരിക്കുകയെന്നതാണ് നൈജീരിയന്‍ കത്തോലിക്കരുടെ ദൗത്യം. ദൈവത്തിൽ നിന്നും നമുക്ക് ലഭിച്ചിരിക്കുന്ന കല്പനയാണിത്. നൈജീരിയ സമാധാനപൂർണമായ സുവിശേഷ വേലയിലൂടെ ക്രിസ്തുവിന് സാക്ഷ്യം നല്കുന്ന രാജ്യമാകണം. അഹിംസ, നീതി, സ്വാതന്ത്ര്യം തുടങ്ങിയ മാർഗ്ഗത്തിലൂടെ നാം ഈ ലക്ഷ്യത്തിൽ എത്തിച്ചേരണം. രാജ്യത്തു സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്വം ഓരോ പൗരനുമുണ്ടെന്ന് കർദിനാൾ ഒനായികൻ ഓർമ്മിപ്പിച്ചു. സത്യം, നീതി, സ്നേഹം എന്നിവയിലൂന്നിയ ജീവിത മാതൃകയാണ് ക്രൈസ്തവർ സമൂഹത്തിന് നല്കേണ്ടത്. സുവിശേഷവത്ക്കരണം ഒരിക്കലും സംഖ്യകളിൽ അധിഷ്ഠിതമല്ല. നിങ്ങൾ എത്ര പേരെ നേടി എന്നല്ല, മറിച്ച് നിങ്ങൾ എത്ര പേരുടെ മുൻപിൽ സുവിശേഷത്തിന് സാക്ഷ്യം വഹിച്ചു എന്ന ചോദ്യമാണ് പ്രസക്തം. ജനസംഖ്യയിലെ ക്രൈസ്തവ സാന്നിദ്ധ്യം വർദ്ധിപ്പിക്കുക എന്നതിനേക്കാൾ തങ്ങളെ തന്നെ രൂപാന്തരപ്പെടുത്തുന്നതിനായി വ്യക്തികൾ തങ്ങളെത്തന്നെ ദൈവത്തിനു വിട്ടു കൊടുക്കണമെന്നും കർദിനാൾ ഒനായികൻ ആഹ്വാനം ചെയ്തു. വളർച്ചയുടെ പാതയില്‍ മുന്നേറുന്ന നൈജീരിയയിലെ സഭയില്‍ ഇരുപത്തിനാല് മില്യണ്‍ കത്തോലിക്ക വിശ്വാസികളാണുള്ളത്. സഭയിലേക്ക് പുതിയതായി കടന്നു വരുന്നവരുടേയും സന്യസ്തരുടേയും എണ്ണത്തിൽ വർദ്ധനവുണ്ടെന്നതും ശ്രദ്ധേയമാണ്. 2009 മുതൽ ഐഎസ് അനുകൂല ബോക്കോഹറാം തീവ്രവാദികൾ രാജ്യത്തെ ആയിരക്കണക്കിന് ക്രൈസ്തവരെ വധിച്ചിരിന്നു. ആയിരകണക്കിന് ക്രൈസ്തവരാണ് ഇക്കാലയളവില്‍ രാജ്യത്തു നിന്ന്‍ പലായനം ചെയ്തത്.
Image: /content_image/News/News-2017-08-02-05:47:20.jpg
Keywords: നൈജീരിയ
Content: 5575
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ പലായനം: ബാഗ്ദാദില്‍ ദേവാലയങ്ങള്‍ അടച്ചു
Content: ബാഗ്ദാദ്: ഇസ്ളാമിക തീവ്രവാദികളുടെ ഭീഷണിയാല്‍ ക്രൈസ്തവര്‍ പലായനം ചെയ്തതിനെ തുടര്‍ന്നു ബാഗ്ദാദിലെ എട്ട് ക്രൈസ്തവ ദേവാലയങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷ്ണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ എന്ന സംഘടനയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ക്രൈസ്തവരുടെ പലായനത്തെ തുടര്‍ന്നു 7 വര്‍ഷമായി വിശ്വാസികള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ദേവാലയങ്ങള്‍ അടച്ചു പൂട്ടിയത്. സ്ഥലത്തെ പ്രാദേശിക കത്തോലിക്ക നേതൃത്വം ദേവാലയങ്ങള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നു വത്തിക്കാന്റെ അനുമതിയോടെയാണ് ദേവാലയങ്ങള്‍ അടക്കാന്‍ തീരുമാനമായത്. നേരത്തെ ജൂലൈ 9നു ഇറാഖി സൈന്യം മൊസൂള്‍ തിരിച്ചുപിടിച്ചിരിന്നു. ഇതേ തുടര്‍ന്നു ക്രിസ്ത്യാനികള്‍ തിരിച്ചുവന്നു തങ്ങളുടെ പൈതൃക ഭൂമിയില്‍ അവകാശം നേടണമെന്ന്‍ കല്‍ദായന്‍ കത്തോലിക്ക പാത്രിയാര്‍ക്കീസായ റാഫേല്‍ ലൂയീസ് സാകോ ആഹ്വാനം ചെയ്തിരിന്നു. 2003-ല്‍ ഏതാണ്ട് 1.5 ദശലക്ഷത്തോളം ഉണ്ടായിരുന്ന ക്രിസ്ത്യാനികള്‍ 2014-ല്‍ ഐ‌എസ് ആക്രമണം ആരംഭിച്ചതോടെ 4,50,000 ലക്ഷമായി മൊസൂളില്‍ ചുരുങ്ങിയെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനം വ്യക്തമാക്കുന്നത്. ഐ‌എസ് ആധിപത്യം നേടിയതിനുശേഷം മരണത്തില്‍ നിന്നും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ നിന്നും, മുസ്ലീംങ്ങളല്ലാത്തവര്‍ അടക്കേണ്ട ജിസ്യാ നികുതിയില്‍ നിന്നും രക്ഷനേടുന്നതിനായി ലക്ഷക്കണക്കിന് ക്രിസ്ത്യാനികളാണ് തങ്ങളുടെ ജന്മദേശം വിട്ട് ഇറാഖില്‍ നിന്നും പലായനം ചെയ്തത്.
Image: /content_image/News/News-2017-08-02-06:55:38.jpg
Keywords: ഇറാഖ
Content: 5576
Category: 1
Sub Category:
Heading: 'പോപ്പുളോരും പ്രോഗ്രെസ്സിയോ' അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കും
Content: വത്തിക്കാന്‍ സിറ്റി: വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച പോപ്പുളോരും പ്രോഗ്രെസ്സിയോ (ജനതകളുടെ പുരോഗതി) ചാക്രികലേഖനത്തിന്റെ അമ്പതാം വര്‍ഷാചരണത്തിന്റെ ഭാഗമായി പ്രത്യേക സ്റ്റാമ്പ് വത്തിക്കാന്‍ പുറത്തിറക്കും. വരുന്ന സെപ്തംബര്‍ മാസം ഏഴാം തീയതിയാണ് വത്തിക്കാന്‍ പുതിയ സ്റ്റാമ്പു പുറപ്പെടുവിക്കുന്നത്. വിശുദ്ധ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികത്തോടനുബന്ധിച്ച് വിശുദ്ധരുടെ ചിത്രങ്ങളോടു കൂടിയ പ്രത്യേക തപാല്‍ കവറും ഫ്രാന്‍സിസ് പാപ്പായുടെ 2017പരമ്പരയില്‍ നാലു പുതിയ നാണയങ്ങളും വത്തിക്കാന്‍ അന്നേ ദിവസം പുറത്തിറക്കും. 1967-ല്‍ വാഴ്ത്തപ്പെട്ട പോള്‍ ആറാമന്‍ പാപ്പാ പുറപ്പെടുവിച്ച ആധുനികലോകത്തിലെ സഭയുടെ ദൗത്യത്തെ പ്രതിപാദിക്കുന്ന ചാക്രികലേഖനം സഭയുടെ സാമൂഹികപ്രബോധനരേഖകളില്‍ സുപ്രധാന സ്ഥാനമാണ് വഹിക്കുന്നത്. ചാക്രിക ലേഖനത്തിന്റെ ഒന്നാം ഭാഗത്തു അക്കാലത്തെ ആനുകാലികപ്രശ്നങ്ങളെയാണ് വിലയിരുത്തുന്നത്. മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും വികസനത്തെപ്പറ്റിയുള്ള ക്രൈസ്തവകാഴ്ചപ്പാടും ചാക്രിക ലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രണ്ടാം ഭാഗത്ത് ജനതകളുടെ സാഹോദര്യവും സമാധാനത്തിന്റെ ആവശ്യവുമാണ് പാപ്പ കുറിച്ചത്. സെപ്റ്റംബര്‍ 7നു നടക്കുന്ന ചടങ്ങില്‍ കുടിയേറ്റക്കാരുടെ മധ്യസ്ഥനായ വിശുദ്ധ ഫ്രഞ്ചേസ്ക്ക സവേരിയോ കബ്രീനിയുടെ മരണശതാബ്ദിയുടെയും നിര്‍ധനകുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന് വേണ്ടി ജീവിതം മാറ്റിവെച്ച ഫാ. ലൊരേന്‍സോ മിലാനിയുടെ അമ്പതാം ചരമത്തിന്‍റെ അര്‍ധശതാബ്ദിയുടെയും ഭാഗമായി രണ്ടു സ്റ്റാമ്പുകളും വത്തിക്കാന്‍ പുറത്തിറക്കും.
Image: /content_image/News/News-2017-08-02-09:13:14.jpg
Keywords: സ്റ്റാമ്പ