Contents

Displaying 5291-5300 of 25107 results.
Content: 5588
Category: 1
Sub Category:
Heading: ഭാരതത്തില്‍ ദളിത് ക്രൈസ്തവര്‍ കടുത്ത വിവേചനം നേരിടുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് സ്റ്റാനിസ്ലോസ്
Content: ഡല്‍ഹി: ഭാരതത്തില്‍ ദളിതരായ ക്രൈസ്തവര്‍ വലിയ തോതില്‍ വിവേചനം നേരിടുന്നതായി ബറോഡ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും, ദേശീയ മെത്രാന്‍ സമിതിയുടെ ദളിത് കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ്പ് സ്റ്റാനിസ്ലോസ് ഫെര്‍ണാണ്ടസ്. ബറോഡയില്‍ നടന്ന ദേശീയ ദളിത് ക്രൈസ്തവ സംഘടകളുടെ പ്രതിനിധി സമ്മേളനത്തിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. വിവേചനത്തിനും പാര്‍ശ്വവത്ക്കരണത്തിനും ഇരയായ സമൂഹമാണ് ദളിത് ക്രൈസ്തവരെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്‍റെ തൊഴില്‍സംവരണം, വിദ്യാഭ്യാസ സൗകര്യങ്ങള്‍, ഉന്നതവിദ്യാഭ്യാസ സീറ്റുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയില്‍ നിന്നും വര്‍ണ്ണവര്‍ഗ്ഗ വിവേചനം ഭാരതത്തില്‍ ഇല്ലായ്മ ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ക്രൈസ്തവരായ ദളിതര്‍ വിവേചിക്കപ്പെടുന്നുണ്ട്. ഹിന്ദു, സിക്ക്, ബുദ്ധമതക്കാരായ ദളിതര്‍ക്ക് സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും സംവരണവും ലഭിക്കുമ്പോള്‍ ന്യൂനപക്ഷമായ ക്രൈസ്തവരും മുസ്ലീംങ്ങളും മാത്രം ഇന്ത്യയില്‍ വിവേചനത്തിന് ഇരയാകുകയാണെന്നും ബിഷപ്പ് പറഞ്ഞു. 2017 ഡിസംബര്‍ 7 ദളിത് ക്രൈസ്തവരുടെ പ്രതിഷേധദിനമായി ആചരിക്കാന്‍ പ്രതിനിധിസമ്മേളനത്തില്‍ തീരുമാനമായിട്ടുണ്ട്.
Image: /content_image/News/News-2017-08-03-09:14:04.JPG
Keywords: ദളിത്
Content: 5589
Category: 1
Sub Category:
Heading: ഹോങ്കോങ്ങ് രൂപതയ്ക്കു പുതിയ അദ്ധ്യക്ഷന്‍
Content: ബെയ്ജിംഗ്: ചൈനയിലെ പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങിന്‍റെ ബിഷപ്പായി മൈക്കിൾ യങ്ങ് മിങ്ങ് ചെങ്ങിനെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. എഴുപത്തിയഞ്ചു വയസ്സ് പൂർത്തിയാക്കിയ കർദ്ദിനാൾ ജോൺ ടോങ്ങ് ഹോണ്‍, കാനോൻ നിയമപ്രകാരം ഓദ്യോഗിക ഉത്തരവാദിത്വങ്ങളിൽ നിന്നും വിരമിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. ഹോങ്കോങ്ങ് രൂപതയുടെ സഹായമെത്രാനായും 2016 നവംബറിൽ ഇടക്കാല മെത്രാനായും സേവനമനുഷ്ഠിച്ചു വരികയാണ് മൈക്കിൾ യങ്ങിന് പുതിയ ദൗത്യം ലഭിക്കുന്നത്. 1945 ൽ ഷന്‍ഗായി പ്രവിശ്യയിലെ കത്തോലിക്കാ കുടുംബത്തിൽ ജനിച്ച യങ്ങ്, നാലാം വയസ്സിലാണ് ഹോങ്കോങ്ങിലെത്തിയത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കയറ്റുമതി-ഇറക്കുമതി സ്ഥാപനത്തിൽ ജോലി ചെയ്ത അദ്ദേഹം, ഇരുപത്തിയാറാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. 1978 ൽ തിരുപട്ടം സ്വീകരിച്ചു അഭിഷിക്തനായി. തുടര്‍ന്നു അമേരിക്കയിൽ ഉപരി പഠനം പൂർത്തിയാക്കി. 2003ൽ തദ്ദേശ കാരിത്താസിന്റെ നേതൃത്വവും 2009 ൽ വികാരി ജനറൽ സ്ഥാനവും അദ്ദേഹം ഏറ്റെടുത്തു. 2014 ൽ ആണ് ഹോങ്കോങ്ങ് രൂപതയുടെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. #{red->none->b->You May Like: ‍}# {{ ബിഷപ്പ് നിയമനം: ചൈനയും വത്തിക്കാനും ധാരണയില്‍ എത്തിയതായി കര്‍ദ്ദിനാള്‍ ജോണ്‍ ടോങ്‌ -> http://www.pravachakasabdam.com/index.php/site/news/4137 }} 2008ൽ ബനഡിക്റ്റ് പതിനാറാമൻ പാപ്പ ഇടക്കാല മെത്രാനായും പിന്നീട് ബിഷപ്പായും അഭിഷേകം ചെയ്യപ്പെട്ട കർദ്ദിനാൾ ജോൺ ടോങ്ങ് ഹോണ്‍ ഓഗസ്റ്റ് ഒന്നിനാണ് ഔദ്യോഗിക ദൗത്യത്തിൽ നിന്നും വിരമിച്ചത്. 2013-ല്‍ ഫ്രാന്‍സിസ് പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ഇദ്ദേഹം പങ്കെടുത്തിരിന്നു. അതേ സമയം ശക്തമായ വളര്‍ച്ചയുടെ പാതയിലാണ് ഹോങ്കോങ്ങിലെ കത്തോലിക്ക സഭ. രൂപതാ ഫെബ്രുവരി ആദ്യവാരം പുറത്തിറക്കിയ ഡയറക്ടറിയിലെ വിവരങ്ങള്‍ പ്രകാരം ഒരു വര്‍ഷത്തിനിടെ 5000-ല്‍ അധികം വിശ്വാസികളുടെ വര്‍ദ്ധനവാണ് രൂപതയില്‍ ഉണ്ടായിരിക്കുന്നത്.
Image: /content_image/TitleNews/TitleNews-2017-08-03-10:24:45.jpg
Keywords: ഹോങ്കോ
Content: 5590
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ ശരീരത്തില്‍ പങ്കുചേരുകയും സ്വര്‍ഗ്ഗീയദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം
Content: "ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്. ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു. എന്നെ കൂടാതെ നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുകയില്ല" (യോഹ 15: 5). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 19}#
യേശുക്രിസ്തു ആരംഭം മുതല്‍ തന്റെ ശിഷ്യന്മാരെ അവിടുത്തെ ജീവിതവുമായി കൂട്ടിചേര്‍ത്തു അവര്‍ക്ക് ദൈവരാജ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി. തന്റെ ദൗത്യത്തിലും സന്തോഷത്തിലും സഹനത്തിലും അവര്‍ക്ക് പങ്കുനല്‍കുകയും ചെയ്തു. "നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍, ഞാന്‍ നിങ്ങളിലും വസിക്കും... ഞാന്‍ മുന്തിരിച്ചെടിയും നിങ്ങള്‍ ശാഖകളുമാണ്" എന്നു പ്രഖ്യാപിച്ച് കൊണ്ട് താനും തന്നെ അനുഗമിക്കുവാനുള്ളവരും തമ്മിലുണ്ടാകാനിരിക്കുന്ന കൂടുതല്‍ അവഗാഢമായ ഐക്യത്തെപറ്റി യേശു സംസാരിച്ചു. ക്രിസ്തുവിന്റെ ശരീരവും നമ്മുടെ ശരീരങ്ങളും തമ്മിലുള്ള നിഗൂഢാത്മകവും യഥാര്‍ത്ഥവുമായ ഐക്യത്തെക്കുറിച്ചും അവിടുന്ന് പ്രസ്താവിച്ചു: "എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു" (യോഹ 6: 56). യേശുവിന്റെ ദൃശ്യമായ ഈ സാന്നിധ്യം ഈ ലോകത്തില്‍ നിന്നും എടുക്കപ്പെട്ടപ്പോഴും അവിടുന്ന് നമ്മെ അനാഥരായി വിട്ടില്ല. ലോകാവസാനം വരെ നമ്മോടൊപ്പമായിരിക്കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തു. അവിടുന്ന് തന്റെ ആത്മാവിനെ നമ്മിലേക്ക് അയക്കുന്നു. തത്ഫലമായി യേശുവുമായുള്ള സംസര്‍ഗ്ഗം മനുഷ്യനു കൂടുതല്‍ തീവ്രമായിത്തീരുന്നു. വിശ്വാസികളുടെ സമൂഹം ക്രിസ്തുവിനു ചുറ്റും ഒന്നിച്ചുകൂടിയിരിക്കുക മാത്രമല്ല, അവിടുന്നില്‍, അവിടുത്തെ ശരീരത്തില്‍ ഐക്യപ്പെട്ടിരിക്കുകയാണ് ചെയ്യുന്നത്. എല്ലാ ജനതകളില്‍ നിന്നും വിളിച്ച്കൂട്ടിയ തന്റെ സഹോദരന്‍മാര്‍ക്ക് പരിശുദ്ധാത്മാവിനെ നല്‍കികൊണ്ട് ക്രിസ്തു തന്റെ ശരീരമായി സഭയെ രൂപപ്പെടുത്തി. ഉത്ഥാനം ചെയ്ത ക്രിസ്തു പരിശുദ്ധാത്മാവിലൂടെ വിശ്വാസികളുടെ സമൂഹത്തെ സ്വന്തം ശരീരമായി സ്ഥാപിക്കുന്നു. "അതുകൊണ്ട് സാര്‍വ്വത്രികസഭ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും ഐക്യത്തില്‍ ഒന്നിച്ചുചേര്‍ക്കപ്പെട്ട ഒരു ജനമായി കാണപ്പെടുന്നു" (Lumen Gentium). #{red->n->b->വിചിന്തനം}#
മാമ്മോദീസ വഴി നാം ക്രിസ്തുവിന്റെ മരണവും ഉത്ഥാനവുമായി ഐക്യപ്പെടുന്നു. വിശുദ്ധ കുര്‍ബാന വഴി നാം കര്‍ത്താവിന്റെ ശരീരത്തില്‍ യഥാര്‍ത്ഥത്തില്‍ പങ്കുചേരുകയും അവിടുത്തോടും പരസ്പരവുമുള്ള ഐക്യത്തിലേക്ക് സംവഹിക്കപ്പെടുകയും ചെയ്യുന്നു. യേശു എകരക്ഷകനാണ് എന്നു വിശ്വസിക്കുകയും കൂദാശകളിലൂടെ അവിടുത്തെ പീഡാനുഭവത്തിലും മഹത്ത്വീകരണത്തിലും നിഗൂഢവും യഥാര്‍ത്ഥവുമായ രീതിയില്‍ ഐക്യപ്പെടുകയും ചെയ്യുന്നവര്‍ക്ക് ക്രിസ്തുവിന്റെ ജീവന്‍ സമൃദ്ധമായി നല്‍കപ്പെടുന്നു. അതുകൊണ്ട് നമ്മുക്ക് സഭയോടു ചേര്‍ന്ന് നിന്നുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുകയും സഭയിലൂടെ അവിടുന്ന് നമ്മിലേക്ക് വര്‍ഷിക്കുന്ന ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-08-03-12:35:47.jpg
Keywords: യേശു, ക്രിസ്തു
Content: 5591
Category: 18
Sub Category:
Heading: ഫാ. മാര്‍ട്ടിനു ഇന്ന് യാത്രാമൊഴി
Content: ആലപ്പുഴ: സ്കോട്‌ലൻഡിലെ എഡിൻബറോയിൽ മരിച്ച ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയ്ക്കു ജന്മനാട് ഇന്ന് യാത്രമൊഴി നല്‍കും. രാവിലെ 8.30 ന് ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. 11 ന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്നു ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും. 12.15ന് ​​​​ന​​​​ട​​​​ക്കു​​​​ന്ന സ​​​​മാ​​​​പ​​​​ന ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ൾ​​​​ക്കു ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം മു​​​​ഖ്യ​​​​കാ​​​​ർ​​​​മി​​​​ക​​​​ത്വം വ​​​​ഹി​​​​ക്കും. മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി, മാർ സൈമൺ സ്റ്റോക്ക് പാലാത്തറ ഉൾപ്പെടെയുള്ളവർ സഹകാർമ്മികരാകും. ഫാ. ​​​​മാ​​​​ർ​​​​ട്ടി​​​​ന്‍റെ സെ​​​​മി​​​​നാ​​​​രി​​​​പ​​​​ഠ​​​​ന​​​​കാ​​​​ല​​​​ത്തെ സ​​​​ഹ​​​​പാ​​​​ഠി ഫാ. ​​​​റോ​​​​മി​​​​യോ ക​​​​ല്ലു​​​​ക​​​​ളം സി​​​​എം​​​​ഐ അ​​​​നു​​​​സ്മ​​​​ര​​​​ണ പ്ര​​​​സം​​​​ഗം ന​​​​ട​​​​ത്തും. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു വിലാപയാത്രയായി ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിൽ ഫാ. മാർട്ടിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ കയ്യിൽ പുഷ്പങ്ങളും അധരങ്ങളില്‍ പ്രാർത്ഥനയുമായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. വൈദികരും ഫാ. മാർട്ടിന്റെ സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമുൾപ്പെടെ നുറുകണക്കിനുപേർ വസതിയിലെത്തി പ്രിയ വൈദികന് ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിൽനിന്നെടുത്ത മൃതദേഹം ആറരയോടെ ചെത്തിപ്പുഴ ആശ്രമദേവാലയത്തിൽ എത്തിച്ചു. രാത്രി വൈകി ചെത്തിപ്പുഴ ആശ്രമ ദേവാലത്തിനു സമീപത്തെ കുമ്പസാര കപ്പേളയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെ തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റി. ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിച്ച മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.എം.മാണി, കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്.തോമസ് എംഎൽഎ, ഡോ. കെ.സി.ജോസഫ്, ജോണി നെല്ലൂർ, ഡെയ്സി ജേക്കബ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ടു നടന്ന പ്രാർഥനകൾക്കു മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി നേതൃത്വം നൽകി. ആയിരങ്ങളാണ് തങ്ങളുടെ വന്ദ്യ വൈദികനു ഇന്നലെ അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
Image: /content_image/TitleNews/TitleNews-2017-08-04-03:59:29.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5592
Category: 1
Sub Category:
Heading: നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ഫാ. മാര്‍ട്ടിന്റെ പിതാവ്
Content: ആലപ്പുഴ: ഫാ.​ മാ​ർ​ട്ടി​നെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ന്ന വാ​ർ​ത്ത മ​ക്ക​ൾ ആ​ദ്യ​ഘ​ട്ട​ത്തി​ൽ രോ​ഗി​യാ​യ പി​താ​വി​നെ അ​റി​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ടു സ​ന്ദ​ർ​ശ​ക​രാ​യി സ​ഭാ, രാ​ഷ്‌​ട്രീ​യ നേ​താ​ക്ക​ളെ​ത്തി​യ​പ്പോ​ൾ ബന്ധുക്കള്‍ക്ക് ആ യാഥാര്‍ത്ഥ്യം മറച്ചുവെക്കുവാന്‍ കഴിഞ്ഞില്ല. അന്ന്‍ മുതല്‍ തന്റെ മകന്‍റെ മുഖം ഒരു നോക്കുവാന്‍ കാണുവാനുള്ള കാത്തിരിപ്പിലായിരിന്നു തോ​മ​സ് സേ​വ്യ​റെ​ന്ന ഫാ. മാര്‍ട്ടിന്റെ പിതാവ്. ആ ഹൃദയവേദന ഉള്ളിലൊതുക്കി ഇന്നലെ വരെ ആ പിതാവ് കാത്തിരിന്നു. ഇന്നലെ വൈദികന്റെ മൃതദേഹം പു​ളി​ങ്കു​ന്ന് വാ​ഴ​ച്ചി​റ വീ​ട്ടി​ലെ​ത്തി​ച്ച​പ്പോ​ൾ മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ച പെ​ട്ടി​ക്ക​രി​കി​ൽ വി​ങ്ങു​ന്ന ഹൃ​ദ​യ​ത്തോ​ടെ നിശ്ചലനായി നിന്നു പോയ പിതാവിന്റെ കാ​ഴ്ച അനേകരെ ഈറനണിയിച്ചു. എം​ബാം ചെ​യ്ത് അ​യ​ച്ച മൃ​ത​ദേ​ഹം പെ​ട്ടി​ക്കു​ള്ളി​ൽ​നി​ന്നു പു​റ​ത്തെ​ടു​ക്കാ​നാ​വി​ല്ലായെന്നതിനാല്‍ മകന്റെ ചേതനയറ്റ ശരീരം ഒരു നോക്കുവാന്‍ കാണുവാന്‍ ആഗ്രഹിച്ച ആ പിതാവിനു പെ​ട്ടി​ക്കു മു​ക​ളി​ൽ അ​ന്ത്യ​ചും​ബ​നം നല്‍കാനേ കഴിഞ്ഞുള്ളൂ. തോ​മ​സ് സേ​വ്യ​റെ​ന്ന മാ​മ​ച്ച​ന്‍റേ​ത് ഭാ​ര്യ​യും എ​ട്ടു മ​ക്ക​ളു​മ​ട​ങ്ങു​ന്ന സ​ന്തു​ഷ്‌​ട കു​ടും​ബ​മാ​യി​രു​ന്നു. നെ​ൽ​കൃ​ഷി​ ജീവിതമാര്‍ഗ്ഗമാക്കി ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറിയ മാമച്ചനും ഭാര്യ മോ​നി​മ്മക്കും നാല് ആണ്‍മക്കളും നാ​ലു പെണ്‍മക്കളുമാണ് ദൈവം ദാനമായി നല്‍കിയത്. 2009-ല്‍ ഭാര്യ മോനിമ്മയുടെ മരണം മാമച്ചനെയും മക്കളെയും സംബന്ധിച്ചിടത്തോളം വലിയ വേദനയാണ് നല്‍കിയത്. 2012ൽ ​മൂ​ത്ത​മ​ക​ളും ര​ണ്ടു കു​ട്ടി​ക​ളു​ടെ അമ്മയു​മാ​യ ആ​ൻ​സ​മ്മ​യും യാ​ത്ര​യാ​യി. മക്കളില്‍ ഇ​ള​യ​വ​നാ​യ കു​ഞ്ഞു​മോ​നെ​ന്ന വി​ളി​പ്പേ​രു​ള്ള ഫാ. മാ​ർ​ട്ടി​നെ​യാ​ണു പി​താ​വും മ​റ്റു സ​ഹോ​ദ​ര​ങ്ങ​ളും ഏ​റെ സ്നേ​ഹി​ച്ച​ത്. രണ്ട് മരണങ്ങളുടെ വേദന മറക്കാന്‍ കൂടുതല്‍ കരുത്ത് നല്‍കുന്നായിരിന്നു 2013 ഡിസംബർ 28നു നടന്ന ഫാ. മാര്‍ട്ടിന്റെ പൗ​രോ​ഹി​ത്യ സ്വീ​ക​ര​ണം. രോഗങ്ങളും പ്രായാധിക്യവും ശരീരത്തെ തളര്‍ത്തിയെങ്കിലും ഫാ. മാര്‍ട്ടിന്റെ പൗ​രോ​ഹി​ത്യം മാമച്ചന് നല്‍കിയ പ്രതീക്ഷ ഏറെ വലുതായിരിന്നു. ഒ​രു വ​ർ​ഷം മുന്‍പ് ക​ണ്ണു​ക​ളി​ലേ​ക്കു​ള്ള ഞ​രമ്പുക​ളി​ലു​ണ്ടാ​യ ത​ക​രാ​റി​നെ​ത്തു​ട​ർ​ന്ന് മൂ​ത്ത​മ​ക​ൻ ലാ​ലി​ച്ച​ന്‍റെ ഇ​രു​ക​ണ്ണു​ക​ളു​ടെ​യും കാ​ഴ്ച​ശ​ക്തി ന​ഷ്ട​പ്പെ​ട്ടു. എന്നിരിന്നാലും വേദന നിറഞ്ഞ മാമച്ചന്റെ കുടുംബത്തിന്റെ സന്തോഷമായിരുന്നു ഫാ. മാർട്ടിൻ. ഒടുവില്‍ ഫാ. മാര്‍ട്ടിനും ദൈവസന്നിധിയിലേക്ക് യാത്രയായി. നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ആ പിതാവ് അന്ത്യചുംബനം നല്‍കിയപ്പോള്‍ പുളിങ്കുന്നിലെ കണ്ണാടി ഗ്രാമത്തിന്റെ വിതുമ്പലായി അത് മാറി. ഭവനത്തിനുള്ളിൽ വച്ചു ഫാ. മാർട്ടിന്റെ സഹോദരങ്ങളും സഹവൈദികരും അന്ത്യാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയാണ് ഫാ. മാര്‍ട്ടിനു അന്ത്യോപചാരം നല്‍കാന്‍ എത്തിയത്.
Image: /content_image/News/News-2017-08-04-05:25:55.jpg
Keywords: ഫാ. മാര്‍ട്ടി
Content: 5593
Category: 1
Sub Category:
Heading: ദിവ്യബലിയ്ക്കിടെ കുത്തേറ്റ മെക്സിക്കന്‍ വൈദികന്‍ മരിച്ചു
Content: മെക്സിക്കോ സിറ്റി: മെക്സിക്കോ സിറ്റിയിലെ ദേവാലയത്തില്‍ ദിവ്യബലി മധ്യേ കുത്തേറ്റതിനെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു. ഫാ. മിഗുവേല്‍ ഏഞ്ചല്‍ മക്കോറോ എന്ന വൈദികനാണ് ഇന്നലെ മരിച്ചത്. മെയ് 15നാണ് വൈദികനു കുത്തേറ്റത്. മെത്രാപോളീറ്റന്‍ കത്തീഡ്രല്‍ പള്ളിയിൽ ദിവ്യബലിയര്‍പ്പിച്ച് കൊണ്ടിരിന്ന വൈദികന് നേരെ കത്തിയുമായി വന്ന അക്രമി കഴുത്തിൽ കുത്തി മുറിവേൽപിക്കുകയായിരുന്നു. തുടര്‍ന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം ജൂണ്‍ അവസാനം വരെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരിന്നു. പിന്നീട് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയി സഹോദരന്റെ പരിചരണത്തിലായിരുന്നു. അധികം വൈകാതെ തന്നെ രോഗബാധിതനായതിനെ തുടര്‍ന്നു ഹോസ്പിറ്റലില്‍ വീണ്ടും പ്രവേശിപ്പിച്ചു. തുടര്‍ന്നു ഇന്നലെ (ഓഗസ്റ്റ് മൂന്ന്) അദ്ദേഹം മരണമടയുകയായിരിന്നു. അക്രമിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരിന്നു. വൈദികന്റെ മരണത്തില്‍ മെക്സിക്കന്‍ സഭ ദുഃഖം രേഖപ്പെടുത്തി. അതേ സമയം പുരോഹിതർക്കു നേരെയുള്ള ആക്രമണങ്ങള്‍ രാജ്യത്തു തുടരുകയാണ്. കഴിഞ്ഞ മാസം ആരംഭത്തില്‍ മെക്സിക്കോ സിറ്റിയിലെ മറ്റൊരു വൈദികന്‍ കുത്തേറ്റ് കൊല്ലപ്പെട്ടിരിന്നു. കത്തോലിക്ക സഭയ്ക്ക് ശക്തമായ വേരോട്ടമുള്ള മെക്‌സിക്കോയില്‍ 2006 മുതലുള്ള കാലയളവില്‍ 32 വൈദികര്‍ കൊല ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
Image: /content_image/News/News-2017-08-04-06:22:24.jpg
Keywords: മെക്സി
Content: 5594
Category: 18
Sub Category:
Heading: കര്‍ദ്ദിനാള്‍ ആലഞ്ചേരി ദൈവദാന്‍ സെന്‍റര്‍ സന്ദര്‍ശിച്ചു
Content: വ​ട​ക്ക​ഞ്ചേ​രി: വ​ട​ക്ക​ഞ്ചേ​രി മം​ഗ​ലം​പാ​ല​ത്ത് അ​ശ​ര​ണ​രും അ​നാ​ഥ​രു​മാ​യ അ​മ്മ​മാ​രെ സം​ര​ക്ഷി​ക്കു​ന്ന ദൈ​വ​ദാ​ൻ സെ​ന്‍റ​ർ സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി സ​ന്ദ​ർ​ശി​ച്ചു. അ​മ്മ​മാ​ർ​ക്ക് മ​ധു​രം ന​ൽ​കി​യും സൗ​ഹൃ​ദം പ​ങ്കു​വെ​ച്ചും ക​ർ​ദ്ദി​നാ​ൾ മാ​ർ ആ​ല​ഞ്ചേ​രി അ​ന്തേ​വാ​സി​ക​ളു​മാ​യി ചെ​ല​വ​ഴി​ച്ചു. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ൽ ന​ട​ന്നു​വ​രു​ന്ന വൈ​ദി​ക​രു​ടെ ഗ്രാ​ൻ​ഡ് കോ​ൺഫറൻ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ല​ക്കാ​ട്ടെ​ത്തി​യ​താ​യി​രു​ന്നു മാ​ർ ആ​ല​ഞ്ചേ​രി.​ മ​ല​യാ​റ്റൂ​ർ ഫൊ​റോ​ന വി​കാ​രി ഫാ.​ജോ​ണ്‍ തേ​യ്ക്കാ​ന​ത്ത്, ഫാ. ​ബെ​റ്റ്സ​ണ്‍ തൂക്കു​പ​റ​മ്പി​ൽ, ഫാ.​ആ​ന്‍റ​ണി, ജോ​ബി വെ​ട്ടു​വ​യ​ലി​ൽ എ​ന്നി​വ​രും ക​ർ​ദ്ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.
Image: /content_image/India/India-2017-08-04-07:12:46.jpg
Keywords: ആല
Content: 5595
Category: 9
Sub Category:
Heading: വരദാനഫലങ്ങൾ വളർത്താൻ വചനാഭിഷേകവുമായി ബ്രദർ തോമസ് പോൾ: ഷെഫീൽഡിൽ ജീസസ് യൂത്ത് ഒരുക്കുന്ന വളർച്ചാ ധ്യാനം ഇന്നുമുതൽ
Content: ഷെഫീൽഡ്: യൂറോപ്പ് കേന്ദ്രമാക്കി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ക്രിസ്തു സുവിശേഷത്തിന്റെ സ്നേഹസന്ദേശവും സൗഖ്യവുമായി അനേകായിരങ്ങളെ ആത്മ നവീകരണത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന പ്രശസ്ത വിടുതൽ ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ തോമസ് പോൾ ഷെഫീൽഡിൽ ഇന്നുമുതൽ (04/08/17)മൂന്നു ദിവസത്തെ വളർച്ചാ ധ്യാനം നയിക്കുന്നു. കത്തോലിക്കാ വിശ്വാസം മുറുകെപ്പിടിച്ചുകൊണ്ട് കാലത്തിനൊപ്പം സഞ്ചരിക്കുക വഴി തങ്ങളുടെ ജീവിത മേഖലകളിൽ ലോകത്തിനു മാതൃകയായി വർത്തിക്കുകയും, ലോകസുവിശേശവത്ക്കരണത്തിനു വിവിധ മിനിസ്‌ട്രികളിലും തലങ്ങളിലും നേതൃത്വം നൽകാൻ ബാല്യം മുതൽ അനേകരെ വളർത്തിയ ജീസസ് യൂത്ത് ടീമിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശുശ്രൂഷകളാണ് ഇന്ത്യയിൽ അനേകം വൈദികരെയും സന്യസ്തരെയും അഭിഷേക നിറവിലേക്കുയർത്തിയ ദൈവികോപകരണം ബ്ര.തോമസ് പോൾ നയിക്കുന്നത്. വചന പ്രഘോഷകരും ആത്മീയ ഉപദേശകരുമായ ജീസസ് യൂത്ത് യുകെ ആനിമേറ്റർ ഫാ.റോബിൻസൺ മെൽക്കീസ്‌, ലോക്കൽ ആനിമേറ്റർ ഫാ. സന്തോഷ് വാഴപ്പിള്ളി എന്നിവരും ധ്യാനത്തിൽ പങ്കെടുത്ത് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ഇന്ന് ആഗസ്റ്റ് 4 വ്വെള്ളിയാഴ്ച രാവിലെ 9 മുതൽ ഞായറാഴ്ച വൈകിട്ടു വരെയാണ് ജീസസ് യൂത്ത് യുകെ ആസ്ഥാനമായ ഷെഫീൽഡിലെ സെന്റ് ചാൾസ് ബൊറോമിയോ ദേവാലയത്തിൽ നടക്കുന്ന ധ്യാനത്തിൽ ഓരോരുത്തർക്കും സ്വന്തം താല്പര്യപ്രകാരം ഡൊണേഷൻ നൽകാവുന്നതാണ്. താമസ സൗകര്യവും ഭക്ഷണവും ഉണ്ടായിരിക്കും. കുട്ടികൾക്കായി ആദ്ധ്യാത്‌മിക,സ്വഭാവ വളർച്ചയെ ലക്ഷ്യമാക്കി ആത്മീയ സാരാംശമുള്ള കാർട്ടൂണുകൾ ,വീഡിയോ പ്രോഗ്രാമുകൾ എന്നിവ ഉൾപ്പെടുന്ന "JESUS WONDER"എന്ന പ്രത്യേക പ്രോഗ്രാം നടത്തപ്പെടുന്നതാണ്. .....കൂടുതൽ അറിയുവാൻ..... ധ്യാനത്തിലേക്കു ഇനിയും ബുക്കിങ് നടത്താൻ അവസരമുണ്ട്: #{red->n->n->അഡ്രസ്സ്: }# St. CHARLS BOROMEO CHURCH
St. CHARLS STREET
ATTERCLIFF
SHEFFELD
S9 3WU ** സൗജന്യ പാർക്കിങ് സൗകര്യം ഉണ്ടായിരിക്കും. #{red->n->n-> കൂടുതൽ വിവരങ്ങൾക്ക്: }#
പ്രിൻസ് ജെയിംസ്. 07869 425352.
Image: /content_image/Events/Events-2017-08-04-08:12:14.jpg
Keywords: തോമസ് പോള്‍
Content: 5596
Category: 1
Sub Category:
Heading: മ്യാൻമറിൽ ക്രൈസ്തവ ജാഗരണ പ്രാർത്ഥനയ്ക്കു നേരെ ബുദ്ധമതസ്ഥരുടെ ആക്രമണം
Content: നായ്പിഡോ: മ്യാൻമറിൽ ജാഗരണ പ്രാർത്ഥനക്കായി ഒത്തുകൂടിയ ഗ്രാമീണ ക്രൈസ്തവര്‍ക്ക് നേരെ ബുദ്ധമതസ്ഥരുടെ ആക്രമണം. ക്രൈസ്തവ കേന്ദ്രമായ തി തോ പട്ടണത്തിലാണ് സംഭവം നടന്നത്. നൂറ്റിയമ്പതോളം വരുന്ന ബുദ്ധമതസ്ഥരും സന്യാസികളുമടങ്ങുന്ന സംഘം പ്രാര്‍ത്ഥനാകൂട്ടായ്മക്കു നേരെ നടത്തിയ കല്ലേറിലും ആക്രമണത്തിലും സ്ത്രീകളടക്കം ഏഴോളം പേർക്ക് സാരമായ പരിക്കേറ്റു. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടുണ്ട്. ബുദ്ധമത വിശ്വാസം ഉപേക്ഷിച്ച് ക്രിസ്ത്യാനികളായി കടന്നു വരുന്ന കുടുംബങ്ങളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി ചിൻ സംസ്ഥാനത്ത് സംഘടിപ്പിച്ച ത്രിദിന ധ്യാനത്തിടയില്‍ നടന്ന ജാഗരണ പ്രാര്‍ത്ഥനയിലാണ് ആക്രമണം. രാത്രി മുഴുവൻ നീണ്ടു നിന്ന ജാഗരണ പ്രാർത്ഥനകളിൽ അസ്വസ്ഥരായ ബുദ്ധസമൂഹം ജനക്കൂട്ടത്തിനു മേൽ കല്ലും വടിയുമുപയോഗിച്ച് ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് സംഭവത്തിന് ദൃക്സാക്ഷിയായ തീ തോയിലെ ഓഫീസർ സോതുറ ഹല്ലിങ്ങ് പറഞ്ഞു. ആക്രമണത്തെ തുടര്‍ന്നു പോലീസ് ആകാശത്തേയ്ക്ക് വെടിയുതിർത്തു. ഇരുട്ടിന്റെ മറവിൽ നടന്ന ആക്രമണ പരമ്പരയിൽ സമീപവാസികൾക്കും പരിക്കേറ്റു. ബുദ്ധമതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവർ തിരികെ വരിക അല്ലെങ്കിൽ നാട് വിട്ട് പോവുക എന്ന താക്കീതാണ് നല്കിയിരിക്കുന്നത്. അതേ സമയം ഭവനരഹിതരായ ക്രൈസ്തവവർക്ക് ദേവാലയ അതിർത്തിയിൽ താത്കാലിക അഭയം സജ്ജമാക്കി. ബുദ്ധമതസ്ഥരായിരുന്ന രണ്ടു കുടുംബങ്ങൾ ക്രൈസ്തവരായി തീർന്നതിൽ പ്രതിഷേധിച്ചാണ് ദേവാലയത്തിനു നേരെ അക്രമം അരങ്ങേറിയതെന്ന് പോലീസ് അന്വേഷണത്തിൽ ഇതിനോടകം വ്യക്തമായിട്ടുണ്ട്. അതേ സമയം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവര്‍ ജാഗൃത പുലര്‍ത്തണമെന്നും വിശ്വാസികളുടെ സുരക്ഷയെ മുൻനിറുത്തി, ജാഗരണ പ്രാർത്ഥനകൾ താത്കാലികമായി നിറുത്തി വയ്ക്കുക്കുന്നതായും ക്രൈസ്തവ വക്താവ് അറിയിച്ചു.
Image: /content_image/News/News-2017-08-04-08:31:05.jpg
Keywords: മ്യാന്‍
Content: 5597
Category: 1
Sub Category:
Heading: നൈറ്റ്സ് ഓഫ് കൊളംബസിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ് അല്‍മായ സഖ്യത്തിന്‍റെ 135ാമത് പൊതുസമ്മേളനത്തിന് ആശംസകള്‍ നേര്‍ന്ന് വത്തിക്കാന്‍. ഓരോ രാജ്യത്തും സമൂഹങ്ങളിലും ഇടവകകളിലും കുടുംബങ്ങളിലും കൊളംമ്പസിന്‍റെ യോദ്ധാക്കള്‍ ജീവിച്ചുകൊണ്ടാണ് അനുദിനം അവരുടെ ആത്മീയത പ്രഘോഷിക്കുന്നതെന്ന് ഫ്രാന്‍സിസ് പാപ്പയ്ക്ക് വേണ്ടി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ എഴുതിയ കത്തില്‍ പറഞ്ഞു. സമൂഹത്തിന്‍റെ ആത്മീയ നവോത്ഥാനത്തിനായും മനുഷ്യഹൃദയങ്ങളുടെ മാനസാന്തരത്തിനായും നേരിട്ട് ജനങ്ങളുമായി ഇടപഴകുന്ന ആത്മീയ അല്‍മായ പ്രസ്ഥാനമാണ് നൈറ്റ്സ് ഓഫ് കൊളംബസ്. ജീവിതവെല്ലുവിളികള്‍ ഹൃദയവിശാലതയോടെ അവര്‍ നേരിടുന്നു. തങ്ങളുടെ അല്‍മായ ദൈവവിളിയില്‍ ഉറച്ചുനിന്നുകൊണ്ട് ലോകത്തിന്‍റെ വിശുദ്ധീകരണത്തിനായി അനുദിന ജീവിത ഉത്തരവാദിത്വങ്ങള്‍ വിശ്വസ്തതയോടെ ജീവിക്കാന്‍ പരിശ്രമിക്കുന്നു. സുവിശേഷമൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ക്രിസ്തുവിനെ ലോകത്തിനു കാണിച്ചുകൊടുക്കുവാനും, അവിടുത്തേയ്ക്ക് സാക്ഷ്യമേകാനും കൊളംബസിന്‍റെ യോദ്ധാക്കള്‍ പരിശ്രമിക്കുന്നുയെന്നത് ശ്രദ്ധേയമാണ്. #{red->none->b->You May Like: ‍}# {{ ഇറാഖിലെ ക്രൈസ്തവരെ സഹായിക്കാന്‍ കത്തോലിക്ക സംഘടനയുടെ നേതൃത്വത്തില്‍ ധനസമാഹരണം -> http://pravachakasabdam.com/index.php/site/news/5015 }} സമൂഹത്തില്‍ സമാധാനം വളര്‍ത്താനും നിലനിര്‍ത്താനും ഓരോ വ്യക്തിയെയും ഓരോ സമൂഹത്തെയും ക്രമാനുഗതമായി സമീപിക്കുന്ന ‘നൈറ്റ്സ് ഓഫ് കൊളംമ്പസ്’സംഘടനയുടെ രീതി ദൈവദാസ പദത്തില്‍ എത്തിയ ഫാദര്‍ മൈക്കേല്‍ ജെ. മക്ഗിവ്നി നല്‍കിയ മാതൃകയാണ്. സംഘടനയുടെ പ്രവര്‍ത്തകര്‍ക്കും കുടുംബങ്ങള്‍ക്കും ഫ്രാന്‍സിസ് പാപ്പയുടെ പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കര്‍ദ്ദിനാള്‍ പരോളിന്‍ തന്റെ സന്ദേശം ഉപസംഹരിച്ചത്. ലോകമാകമാനം അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിക്കുന്ന കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന സന്നദ്ധസംഘടനയാണ് ‘നൈറ്റ്സ് ഓഫ് കൊളംബസ്’. മൈക്കേല്‍ ജെ. മക്ഗിവ്നി എന്ന വൈദികനാണ് സംഘടനയുടെ സ്ഥാപകന്‍. ലോകവ്യാപകമായി ദുരിതമനുഭവിക്കുന്നവരും, അടിച്ചമര്‍ത്തപ്പെട്ടവരും, അഭയാര്‍ത്ഥികളുമായ ക്രിസ്ത്യാനികള്‍ക്കിടയില്‍ ഏതാണ്ട് 17,50,79,192 ഡോളറോളം വരുന്ന സാമ്പത്തിക സഹായം ചെയ്യുവാന്‍ സംഘടനക്ക് ഇതുവരെ കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍, ഇറാഖില്‍ ദുരിതത്തില്‍ കഴിയുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളെ സഹായിക്കുന്നതിനായി ‘നൈറ്റ്സ് ഓഫ് കൊളംബസ്’ ആരംഭിച്ച ധനസമാഹരണ പദ്ധതി പ്രകാരം 2 മില്യണ്‍ ഡോളറാണ് വകയിരുത്തിയിരിക്കുന്നത്.
Image: /content_image/News/News-2017-08-04-09:36:14.jpg
Keywords: നൈറ്റ്സ്