Content | വടക്കഞ്ചേരി: വടക്കഞ്ചേരി മംഗലംപാലത്ത് അശരണരും അനാഥരുമായ അമ്മമാരെ സംരക്ഷിക്കുന്ന ദൈവദാൻ സെന്റർ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സന്ദർശിച്ചു. അമ്മമാർക്ക് മധുരം നൽകിയും സൗഹൃദം പങ്കുവെച്ചും കർദ്ദിനാൾ മാർ ആലഞ്ചേരി അന്തേവാസികളുമായി ചെലവഴിച്ചു.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നടന്നുവരുന്ന വൈദികരുടെ ഗ്രാൻഡ് കോൺഫറൻസിൽ പങ്കെടുക്കാൻ പാലക്കാട്ടെത്തിയതായിരുന്നു മാർ ആലഞ്ചേരി. മലയാറ്റൂർ ഫൊറോന വികാരി ഫാ.ജോണ്‍ തേയ്ക്കാനത്ത്, ഫാ. ബെറ്റ്സണ്‍ തൂക്കുപറമ്പിൽ, ഫാ.ആന്റണി, ജോബി വെട്ടുവയലിൽ എന്നിവരും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു. |