Contents

Displaying 5331-5340 of 25107 results.
Content: 5629
Category: 18
Sub Category:
Heading: യുവജനങ്ങള്‍ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചം പകരുന്നവരാകണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: കൊച്ചി: യുവജനങ്ങള്‍ സമൂഹത്തിന് പ്രത്യാശയുടെ വെളിച്ചം പകരുന്നവരാകണമെന്ന് ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യം. കേരള കത്തോലിക്കാ സഭയിലെ പിതാക്കന്മാരുടെയും ദൈവ ശാസ്ത്രജ്ഞരുടെയും യുവജന നേതാക്കളുടെയും സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം. സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ക്രി​​​സ്തു​​​വി​​​ന്‍റെ മു​​​ഖം ആ​​​വി​​​ഷ്ക​​​രി​​​ക്കാ​​​ൻ മ​​​റ്റാ​​​രെ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ യു​​​വ​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. സമ്മേളനത്തില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. 2018 ഒക്ടോബറില്‍ റോമില്‍ നടക്കുന്ന ആഗോള സഭയിലെ മെത്രാന്മാരുടെ പൊതു സമ്മേളനത്തിന് മുെന്നാരുക്കമായാണ് 'കെ.സി.ബി.സി. യുവജനം, വിശ്വാസം, വിളി, വിവേചിച്ചറിയല്‍' എന്ന വിഷയത്തില്‍ സംവാദം നടന്നത്. ഡോ. ഗില്‍ബര്‍ട്ട് ചൂണ്ടേല്‍, ഡോ. സെബാസ്റ്റ്യന്‍ പുത്തേന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ബിഷപ്പ് വര്‍ഗീസ് ചക്കാലയ്ക്കല്‍, ബിഷപ്പ് എബ്രഹാം മാര്‍ യൂലിയോസ്, ബിഷപ്പ് മാര്‍ തോമസ്, ഡോ. മാത്യു ജേക്കബ് തിരുവാലില്‍, ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി, സിസ്റ്റര്‍ സുമം എസ്ഡി എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സമ്മേളനത്തിന്റെ തുടര്‍ച്ചയായി കെ.സി.ബി.സി. സമ്മേളനവും സഭ പിതാക്കന്മാരുടെ വാര്‍ഷിക ധ്യാനവും നടത്തും. വ​​​രാ​​​പ്പു​​​ഴ അ​​​തി​​​രൂ​​​പ​​​താം​​​ഗ​​​വും സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് മൈ​​​ന​​​ർ സെ​​​മി​​​നാ​​​രി റെ​​​ക്ട​​​റു​​​മാ​​​യ ഫാ. ​​​വി​​​ൻ​​​സ​​​ന്‍റ് വാ​​​രി​​​യ​​​ത്താ​​​ണു വാ​​​ർ​​​ഷി​​​ക ധ്യാ​​​നം ന​​​യി​​​ക്കു​​​ന്ന​​​ത്.
Image: /content_image/India/India-2017-08-08-03:49:06.jpg
Keywords: സൂസ
Content: 5630
Category: 18
Sub Category:
Heading: വാഹനാപകടത്തില്‍ വൈദികരടക്കം എട്ടോളം പേര്‍ക്ക് പരിക്ക്
Content: കോട്ടയം: പാലാ കുറിഞ്ഞി ജംഗ്ക്ഷനു സമീപമുണ്ടായ വാഹനാപകടത്തില്‍ വൈദികരടക്കം ഏഴോളം പേര്‍ക്ക് പരിക്കേറ്റു. പാലാ ഇളംതോട്ടം പള്ളി വികാരി ഫാദർ തോമസ് മലയിൽ പുത്തൻപുരയിൽ, ഇടപ്പാടി പള്ളി വികാരി ഫാദർ മാത്യു മതിലകം എന്നീ വൈദികർക്കാണ് പരുക്കേറ്റത്. ഇളംതോട്ടം തേക്കുംകാട്ടില്‍ കുഞ്ഞുമോന്‍, മുളയ്ക്കല്‍ ബേബി, സൗദി അറേബ്യ സ്വദേശികളായ സെയ്ഫ്ഖാന്‍, ഭാര്യ ഫൈസ, മകന്‍ ഖാലിദ് (11 മാസം) ഇവരുടെ കാര്‍ ഡ്രൈവര്‍ തൊടുപുഴ പൂമാല സ്വദേശി റഷീദ് എന്നിവര്‍ക്കും പരിക്കേറ്റു. വൈദികര്‍ സഞ്ചരിച്ചിരുന്ന കാറും സൗദ്യ അറേബ്യന്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഉജ്ജയിനിയിലേക്ക് പോകാനായി പാലായില്‍നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് വൈദികരുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. വൈദികരെ യാത്രയയ്ക്കാന്‍ ഒപ്പം പോയതായിരുന്നു കുഞ്ഞുമോനും ബേബിയും. വൈദികരും ഫൈസ, ഖാലിദ് എന്നിവരും തെള്ളകത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലാണ്. സെയ്ഫ്, റഷീദ് എന്നിവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Image: /content_image/India/India-2017-08-08-04:21:24.jpg
Keywords: അപകട
Content: 5631
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് കുഞ്ഞേട്ടന്‍ പുരസ്ക്കാരം ഷാജി മാലിപ്പാറക്ക്
Content: മൂ​​​വാ​​​റ്റു​​​പു​​​ഴ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് കു​​​ഞ്ഞേ​​​ട്ട​​​ന്‍റെ സ്മ​​​ര​​​ണാ​​​ർ​​​ഥം സം​​​സ്ഥാ​​​ന സ​​​മി​​​തി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള 2017-18 വ​​​ർ​​​ഷ​​​ത്തെ കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​വാ​​​ർ​​​ഡി​​​ന് എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​താം​​​ഗം ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ അ​​​ർ​​​ഹ​​​നാ​​​യി. മി​​​ക​​​ച്ച പ​​​രി​​​ശീ​​​ല​​​ക​​​നും 64 പു​​​സ്ത​​​ക​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വു​​​മാ​​​യ ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. തേ​​​വ​​​ര സെ​​​ന്‍റ് മേ​​​രീ​​​സ് യു​​​പി​​​എ​​​സ് അ​​​ധ്യാ​​​പ​​​ക​​​നും അ​​​ശോ​​​ക​​​പു​​​രം ഇ​​​ട​​​വ​​​കാം​​​ഗ​​​വു​​​മാ​​​ണ്. സം​​​സ്ഥാ​​​ന ര​​​ക്ഷാ​​​ധി​​​കാ​​​രി ബി​​​ഷ​​​പ് ഡോ.​​​വി​​​ൻ​​​സെ​​​ന്‍റ് സാ​​​മു​​​വ​​​ൽ, പി​​​ഒ​​​സി ഡ​​​യ​​​റ​​​ക്ട​​​ർ റ​​​വ.​​​ഡോ.​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട്, സി​​​എം​​​എ​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ബി പു​​​ച്ചൂ​​​ക്ക​​​ണ്ട​​​ത്തി​​​ൽ, പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം, സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ മോ​​​ള​​​ത്ത്, ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ല്ല​​​റേ​​​ട്ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​യാ​​​ണ് അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.​
Image: /content_image/India/India-2017-08-08-04:54:53.jpg
Keywords: പുരസ്
Content: 5632
Category: 1
Sub Category:
Heading: ഫാ. ജോണ്‍ അരീക്കല്‍ മലങ്കര കാത്തലിക് അസോസിയേഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍
Content: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : മ​​​ല​​​ങ്ക​​​ര കാ​​​ത്ത​​​ലി​​​ക്ക് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ (എം​​​സി​​​എ) സ​​​ഭാ​​​ത​​​ല സ്പി​​​രി​​​ച്വ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​ജ​​​ർ അ​​​തി​​​രൂ​​​പ​​​താം​​​ഗം ഫാ.​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ലി​​​നെ നി​​​യ​​​മി​​​ച്ചു. മേ​​​ജ​​​ർ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ ബാ​​​വയാണ് നിയമനം നടത്തിയത്. സി​​​ന​​​ഡ​​​ൽ ക​​​മ്മീ​​​ഷ​​​ന്‍റെ ചു​​​മ​​​ത​​​ല​​​യും ഫാ.​​​ജോ​​​ണ്‍ വ​​​ഹി​​​ക്കും. കെ​​​സി​​​ബി​​​സി ദ​​​ളി​​​ത്, പി​​​ന്നോ​​​ക്ക ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​, കെ​​​സി​​​ബി​​​സി മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി, പ്രി​​​സ​​​ണ്‍ മി​​​നി​​​സ്റ്റ​​​റി എ​​​ന്നി​​​വ​​​യു​​​ടെ മേ​​​ഖ​​​ലാ ഡ​​​യ​​​റ​​​ക്ട​​ർ എ​​ന്നീ നി​​ല​​ക​​ളി​​ലും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്. നിലവില്‍ കു​​​ർ​​​സി​​​ലോ-​​​മൂ​​​വ്മെ​​​ന്‍റ് എ​​​ന്ന അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ സം​​​ഘ​​​ട​​​ന​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ചാ​​​പ്റ്റ​​​ർ ഡയറക്ടറാണ്.
Image: /content_image/News/News-2017-08-08-05:28:27.jpg
Keywords: മലങ്കര
Content: 5633
Category: 1
Sub Category:
Heading: വെനസ്വേലയുടെ രാഷ്ട്രീയ ചുറ്റുപാടില്‍ ആശങ്ക പ്രകടിപ്പിച്ചു ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ലാറ്റിനമേരിക്കൻ രാജ്യമായ വെനസ്വേലയിൽ നടക്കുന്ന അക്രമരാഷ്ട്രീയ സ്ഥിതിഗതികളില്‍ ഫ്രാന്‍സിസ് പാപ്പ ആശങ്ക പ്രകടിപ്പിച്ചു. ആഗസ്റ്റ് 4 വെള്ളിയാഴ്ച വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ വഴി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് തനിക്കുള്ള ആശങ്കയും വേദനയും ഫ്രാന്‍സിസ് പാപ്പാ പ്രകടമാക്കിയത്. വെനസ്വേലയുടെ മാനുഷികവും, സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവും ആത്മീയവുമായ കാഴ്ചപ്പാടുകള്‍ ഫ്രാന്‍സിസ് പാപ്പ വേദനയോടെയാണ് നോക്കി കാണുന്നതെന്നും രാജ്യത്തിന് വേണ്ടി പാപ്പ പ്രാര്‍ത്ഥിക്കുകയാണെന്നും വത്തിക്കാന്‍റെ പ്രസ്താവനയില്‍ പറയുന്നു. മനുഷ്യാന്തസ്സും മാനിക്കുകയും, നിലവിലുള്ള ഭരണഘടന മാനിച്ചുകൊണ്ട് അടിസ്ഥാന സ്വാതന്ത്ര്യം നിലനിര്‍ത്തുകയും വേണം. ഭക്ഷണത്തിനും മരുന്നിനും മറ്റ് അടിസ്ഥാന ആവശ്യങ്ങള്‍ക്കുവേണ്ടിപ്പോലും വിഷമിക്കുന്ന ജനങ്ങളുടെ അവസ്ഥ പരിഗണിച്ച് പുതിയ ഭരണഘടനയ്ക്കുള്ള നീക്കങ്ങള്‍ പിന്‍വലിക്കണം. അനുരജ്ഞനവും സമാധാനവും വളര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായണമെന്നും ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രസ്താവനയില്‍ രാഷ്ട്രത്തലവന്മാരോട് അഭ്യര്‍ത്ഥിച്ചു. വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ രാജ്യത്തെ അവസ്ഥ കൂടുതൽ സങ്കീർണമായി തുടരുകയാണ്. ജനാധിപത്യത്തെ അട്ടിമറിച്ചുകൊണ്ടു ഭരണഘടനാ നിർമാണ സഭ രൂപീകരിച്ചതിനെ യുഎസ് അടക്കമുള്ള ഒട്ടേറെ രാജ്യങ്ങൾ അപലപിച്ചിരുന്നു. മഡുറോയുടെ ഭരണത്തിനെതിരെ പ്രതിപക്ഷ കക്ഷികൾ നടത്തുന്ന പ്രക്ഷോഭത്തിൽ ഇതുവരെ 125 പേരാണു കൊല്ലപ്പെട്ടത്.
Image: /content_image/News/News-2017-08-08-07:05:43.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5634
Category: 7
Sub Category:
Heading: ക്രിസ്തു ചരിത്ര പുരുഷനല്ലായെന്നും ഭൂമിയില്‍ ജീവിച്ചിരിന്നില്ലായെന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടി
Content: ഇന്ന് സാമൂഹ്യമാധ്യമങ്ങളില്‍ ക്രിസ്തീയ വിശ്വാസത്തെ തെറ്റായി ചിത്രീകരിച്ചു കൊണ്ട് നിരവധി വീഡിയോകളും ഓഡിയോ ക്ലിപ്പുകളുമാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ക്രിസ്തു ചരിത്രപുരുഷനല്ലായെന്നും അവിടുത്തേക്ക് അസ്ഥിത്വമില്ലായെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. ക്രിസ്തുവും ഈജിപ്ത് ദേവനായ ഹോറസും ഒരേ ആൾതന്നെയാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത്തരം അര്‍ത്ഥശൂന്യമായ നുണ പ്രചാരണങ്ങളെ വ്യക്തമായ രീതിയില്‍ അവലോകനം ചെയ്തു ക്രിസ്തുവിന്റെ അസ്ഥിത്വത്തെ നിഷേധിക്കുന്നവര്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് ഈ വീഡിയോയിലൂടെ. പ്രസിദ്ധ ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ജോസഫ് പാംപ്ലാനി വിശദീകരണം നല്‍കുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും ശ്രവിക്കുക. ഒപ്പം ഷെയര്‍ ചെയ്തു കൊണ്ട് അനേകം ആളുകളിലേക്ക് എത്തിക്കുക
Image:
Keywords: പാംപ്ലാ
Content: 5635
Category: 6
Sub Category:
Heading: മരണം എന്ന യാഥാർത്ഥ്യത്തെ എങ്ങനെ ഒരു അനുഗ്രഹമാക്കി മാറ്റാം?
Content: "ഒന്നിലും സന്തോഷം തോന്നുന്നില്ല എന്നു നീ പറയുന്ന ദുർദിനങ്ങളും വർഷങ്ങളും ആഗമിക്കും മുൻപ് യൗവനകാലത്ത് സൃഷ്ടാവിനെ സ്മരിക്കുക" (സഭാ 12:1) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 24}# <br> മരണത്തെ സംബന്ധിച്ച് മനുഷ്യന്‍റെ അവസ്ഥ ഏറ്റവും കൂടുതല്‍ ദുരൂഹമായിരിക്കുന്നു. നമ്മുടെ ജീവിതം സമയംകൊണ്ട് അളക്കപ്പെടുന്നു. അതിന്‍റെ ഗതിയില്‍ നമുക്കു മാറ്റം സംഭവിക്കുകയും നാം വാര്‍ധക്യത്തിലെത്തുകയും ചെയ്യുന്നു. ഭൂമിയിലെ സര്‍വജീവജാലങ്ങള്‍ക്കുമെന്നപോലെ, മരണം മനുഷ്യജീവിതത്തിന്‍റെ സ്വാഭാവികമായ അന്ത്യംപോലെ കാണപ്പെടുന്നു. മരണത്തിന്‍റെ ഈ പ്രത്യേകത നമ്മുടെ ജീവിതത്തിന് അടിയന്തിര സ്വഭാവം നല്‍കുന്നു. നമ്മുടെ ജീവിതത്തെ സാക്ഷാത്കാരത്തിലേക്ക് എത്തിക്കുന്നതിനു പരിമിതമായ സമയമേ ഉള്ളൂ എന്നു മനസ്സിലാക്കാന്‍, മര്‍ത്ത്യതയെപ്പറ്റിയുള്ള സ്മരണ നമ്മെ സഹായിക്കുന്നു. മനുഷ്യന്‍റെ പാപംമൂലം മരണം ലോകത്തില്‍ പ്രവേശിച്ചുവെന്ന്, വിശുദ്ധ ലിഖിതത്തിന്‍റെയും പാരമ്പര്യത്തിന്‍റെയും യഥാര്‍ത്ഥ വ്യാഖ്യാതാവ് എന്ന നിലയില്‍ സഭയുടെ പ്രബോധനാധികാരം നമ്മെ പഠിപ്പിക്കുന്നു. മനുഷ്യന്‍റെ പ്രകൃതി മരണാത്മകമാണെങ്കിലും, 'അവന്‍ മരിക്കരുത്' എന്നായിരുന്നു ദൈവനിയോഗം. അങ്ങനെ മരണം സ്രഷ്ടാവായ ദൈവത്തിന്‍റെ പദ്ധതികള്‍ക്കു വിപരീതമായിരുന്നു. അത് പാപത്തിന്‍റെ ഫലമായി ലോകത്തില്‍ പ്രവേശിക്കുകയും ചെയ്തു. "പാപം ചെയ്യാതിരുന്നെങ്കില്‍ ശാരീരികമരണം മനുഷ്യനെ സ്പര്‍ശിക്കുമായിരുന്നില്ല" (Gaudium et Spes, 18). അതിനാൽ, ഇനിയും കീഴടക്കപ്പെടേണ്ട "അവസാനത്തെ ശത്രു" ആണ് മരണം. ക്രിസ്തു വീണ്ടും വരികയും, അവസാനത്തെ ശത്രുവായ മരണത്തെ ഇല്ലായ്മ ചെയ്യുകയും ചെയ്യുന്നതുവരെ മരണം ഈ ലോകത്തിൽ ഒരു യാഥാർത്ഥ്യമായി നിലനിൽക്കും. മനുഷ്യന്റെ മരണം ക്രിസ്തുവിനാല്‍ രൂപാന്തരീകൃതമായി എന്ന സത്യം നാം തിരിച്ചറിയണം. ദൈവപുത്രനായ യേശു തന്നെയും മാനുഷികാവസ്ഥയുടെ ഭാഗമായ മരണം സഹിച്ചു. അവിടുന്ന് മരണത്തെ നേരിട്ടപ്പോള്‍ കഠിന വേദന അനുഭവിച്ചെങ്കിലും, തന്‍റെ പിതാവിന്‍റെ ഹിതത്തോടു പൂര്‍ണ്ണവും സ്വതന്ത്രവുമായ വിധേയത്വം പ്രകടമാക്കിക്കൊണ്ട് അവിടുന്ന് അതു സ്വീകരിച്ചു. യേശുവിന്‍റെ അനുസരണം മരണത്തിന്‍റെ ശാപത്തെ ഒരു അനുഗ്രഹമായി രൂപാന്തരപ്പെടുത്തി. എന്നാൽ ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കുന്നവര്‍ക്കു മരണം കര്‍ത്താവിന്‍റെ മരണത്തിലുള്ള ഭാഗഭാഗിത്വമാണ്. അതിനാല്‍ അവര്‍ക്ക് അവിടുത്തെ ഉത്ഥാനത്തിലും പങ്കുചേരാന്‍ സാധിക്കും. ക്രൈസ്തവന്റെ മരണത്തിനു ക്രിസ്തുമൂലം ഭാവാത്മകമായ ഒരര്‍ത്ഥം കൈവന്നിരിക്കുന്നു: "എന്തെന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കുക എന്നത് ക്രിസ്തുവാകുന്നു. മരിക്കുക എന്നതു ലാഭവുമാകുന്നു" (ഫിലി 1:21). "നാം അവനോടു കൂടെ മരിച്ചെങ്കില്‍ നാം അവനോടു കൂടെ ജീവിക്കും" (2 തിമോ 2:11) എന്ന വചനം മഹത്തായ ക്രൈസ്തവ സൗഭാഗ്യത്തെ വെളിപ്പെടുത്തുന്നു. മാമ്മോദീസയിലൂടെ ക്രൈസ്തവര്‍,ഒരു പുതിയ ജീവിതം നയിക്കുന്നതിനു വേണ്ടി കൗദാശികമായി "ക്രിസ്തുവിനോടു കൂടെ മരിച്ചു" കഴിഞ്ഞു. നാം ക്രിസ്തുവിന്‍റെ കൃപാവരത്തില്‍ മരിക്കുന്നെങ്കില്‍, നമ്മുടെ ശാരീരികമരണം "ക്രിസ്തുവിനോടു കൂടിയുള്ള ഈ മരണത്തെ" പൂര്‍ണ്ണമാക്കുന്നു. അങ്ങനെ, അവിടുത്തോടുള്ള നമ്മുടെ ഏകീഭവിക്കല്‍, അവിടുത്തെ ഉത്ഥാനത്തിൽ നമ്മെ പങ്കുകാരാക്കുന്നു. "ഭൂമിയുടെ അതിര്‍ത്തികളോളം ആധിപത്യം നടത്തുന്നതിനേക്കാള്‍ യേശുക്രിസ്തുവില്‍ മരിക്കുകയാണ് എനിക്ക് നല്ലത്. നമുക്കുവേണ്ടി മരിച്ച അവിടുത്തെയാണ് ഞാന്‍ അന്വേഷിക്കുന്നത്. നമ്മുക്കുവേണ്ടി ഉത്ഥാനം ചെയ്ത അവിടുത്തെയാണ് ഞാൻ ആഗ്രഹിക്കുന്നത്. ജന്മമരുളുന്ന നിമിഷത്തിലാണ് ഞാന്‍... നിര്‍മലമായ പ്രകാശം ഞാന്‍ സ്വീകരിക്കട്ടെ; ഞാനവിടെ ചെന്നെത്തുമ്പോള്‍ ഞാന്‍ ഒരു മനുഷ്യനായിരിക്കും" (St. Ignatius of Antioch). #{red->n->b->വിചിന്തനം}# <br> നമ്മുടെ ഓരോ പ്രവൃത്തിയും, ഓരോ ചിന്തയും, ഇന്നത്തെ ദിവസം അവസാനിക്കും മുന്‍പു നാം മരിക്കുമെന്നു പ്രതീക്ഷിക്കുന്ന ഒരാളുടേതായിരിക്കണം. പ്രാർത്ഥനയും, കൂദാശകളും, പുണ്യപ്രവർത്തികളും കൊണ്ടു സമ്പന്നമായ ക്രിസ്തീയ ജീവിതം നമുക്കുണ്ടെങ്കില്‍ നാം മരണത്തെ അമിതമായി ഭയപ്പെടുകയില്ല. അതിനാല്‍, മരണത്തില്‍ നിന്ന്‍ ഓടുന്നതിനേക്കാള്‍ ക്രിസ്തുവിൽ വിശ്വസിക്കുകയും അവിടുത്തെ കൃപാവരത്തിൽ ജീവിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യുന്നതാണ് ഉത്തമം. ഇന്നു മരണത്തെ നേരിടാനുള്ള ഒരുക്കം നമുക്കില്ലെങ്കില്‍, നാളെ അതെങ്ങിനെ ഉണ്ടാകും? #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-08-16:20:06.jpg
Keywords: യേശു,ക്രിസ്തു
Content: 5636
Category: 9
Sub Category:
Heading: റവ.ഫാ.സോജി ഓലിക്കൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഹൊർഷമിൽ ആഗസ്റ്റ് 13 ന്
Content: വെസ്റ്റ് സസ്സെക്‌സ്" പ്രമുഖ ആത്മീയ വചനപ്രഘോഷകനും സെഹിയോൻ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കൽ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ് 13 ന് വെസ്റ്റ് സസ്സക്സിലെ ഹൊർഷൊമിൽ നടക്കും. സെന്റ് ജോൺ ദി ഇവാഞ്ചലിസ്റ് കാത്തലിക് ചർച്ചിൽ വികാരി ഫാ.ആരോൺ സ്പിന്നേലിയുടെ ആത്‌മീയ നേതൃത്വത്തിൽ നടത്തപ്പെടുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞു 2.30 ന് ജപമാലയോടെ ആരംഭിക്കും. #{red->n->n->അഡ്രസ്സ്: }# ST.JOHN THE EVANGELIST RC CHURCH 3 SPRING FIELD ROAD HORSHAM WEST SUSSEX RH 12 2PJ #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ഫിലിപ്പ് 07897380262. ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്കു സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-08-09-01:15:49.JPG
Keywords: സോജി
Content: 5637
Category: 18
Sub Category:
Heading: ആശുപത്രികൾ ജീവന്റെ സംരക്ഷകരാകണം, സംഹാരകരാകരുത്: കെസിബിസി പ്രൊലൈഫ് സമിതി
Content: കൊച്ചി: തമിഴ്നാട് സ്വദേശി മുരുകനു ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനാൽ മരണപ്പെട്ട സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നു കെ സി ബി സി പ്രൊലൈഫ് സമിതി സംസ്ഥാനസമിതി. ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കണമെന്നും ഇനിയിത്തരത്തിൽ ഒരു ജീവനും പൊലിയാതിരിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് കെ സി ബി സി പ്രൊലൈഫ് സംസ്ഥാന സമിതി നിവേദനം നൽകി. കൂട്ടിയിരുപ്പുകാരില്ലാത്തതിന്റെ പേരിലും വെന്റിലേറ്റർ ഇല്ല ന്യുറോ സർജൻ ഇല്ല എന്നുള്ള കാരണം പറഞ്ഞും കൊല്ലത്തുള്ള ട്രാക്കിന്റെ സന്നദ്ധപ്രവർത്തകരെ മടക്കി അയച്ചവർ ആണ് യഥാർത്ഥത്തിൽ മരിച്ച മുരുകന്റെ മരണത്തിന് ഉത്തരവാദികൾ. പണസമ്പാദനം മാത്രം ലക്‌ഷ്യം വെക്കാതെ ആശുപത്രികൾ ജീവന്റെ സംരക്ഷകരാകണം സംഹാരകരാകരുത്. തെറ്റ് ചെയ്തത് എത്ര ഉന്നതരാണെങ്കിലും ഇവർക്കെതിരെ നടപടിയെടുക്കാൻ അധികാരികൾ തയ്യാറാകണം. ഇതുവരെ ഇ മേഖലയിൽ സർക്കാർ കൈക്കൊണ്ട പ്രവർത്തനങ്ങൾക്ക് നന്ദി പറയുന്നു. മുരുകന്റെ ജീവൻ രക്ഷിക്കാൻ മുഴുവൻ സമയവും ശ്രമിച്ചു ആംബുലൻസിൽ കൂടെയുണ്ടായിരുന്ന ട്രാക്ക് പി ആർ ഓ യും കെ സി ബി സി പ്രൊലൈഫ് സമിതി സെക്രെട്ടറിയുമായ റോണാ റിബെയ്‌റോയെയും കൂടെയുണ്ടായിരുന്ന ട്രാക്ക് വോളന്റിയേഴ്സിനെയും കെ സി ബി സി പ്രൊലൈഫ് സമിതി അഭിനന്ദിക്കുന്നു .ഇത്തരം മനുഷ്യസ്നേഹികളെ പ്രോത്സാഹിപ്പിക്കുവാൻ ഏവരും തയ്യാറാവണം അതോടൊപ്പം ഓരോരുത്തരും ഇത്തരം മനോഭാവത്തോടെ മുന്നിട്ടിറങ്ങണം. കൂട്ടിരുപ്പുകാരില്ലാത്തതിനാൽ ആശുപത്രികൾ ചികിത്സ നിഷേധിക്കുന്നത് പണം ലഭിക്കില്ല എന്നുള്ള സംശയം മൂലമാണ്. ഇതിനു പരിഹാരം കണ്ടെത്തുവാനും സമഗ്രമായ നിയമനിര്മാണത്തിലൂടെ ഇത്തരം പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാനും ഉള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നു കെ സി ബി സി പ്രൊലൈഫ് സമിതി ഡയറക്ടർ ഫാദർ പോൾ മാടശ്ശേരി, പ്രസിഡന്റ് ജോർജ് എഫ് സേവ്യർ വലിയവീട്, ജനറൽ സെക്രട്ടറി സാബുജോസ്, ട്രെഷറർ അഡ്വക്കേറ്റ് ജോസി സേവ്യർ, വൈസ് പ്രസിഡണ്ട്മാരായ ജെയിംസ് ആഴ്‌ചങ്ങാടൻ, യുഗേഷ് തോമസ് പുളിക്കൻ സെക്രട്ടറിമാരായ സെലസ്റ്റിൻ ജോൺ, സാലു ഏബ്രഹാം മേച്ചേരിൽ, മാർട്ടിൻ ജെ ന്യുനസ്, റോണാ റിബെയ്‌റോ, അനിമേറ്റർ സിസ്റ്റർ മേരി ജോർജ് എന്നിവർ സംയുക്തപ്രസ്താവനയിൽ അറിയിച്ചു.
Image: /content_image/India/India-2017-08-09-01:33:02.jpg
Keywords: കെ‌സി‌ബി‌സി
Content: 5638
Category: 18
Sub Category:
Heading: ഫാ. സജി സെബാസ്റ്റ്യന്‍ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയര്‍
Content: കോ​​​ട്ട​​​യം: പാ​​​​മ്പാ​​​​ടി ഗു​​​​ഡ് ന്യു​​​​സ് ന​​​​ഗ​​​​ർ ആ​​​​സ്ഥാ​​​​ന​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സെ​​​​ന്‍റ് പോ​​​​ൾ പ്രോ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പു​​​​തി​​​​യ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ഫാ. ​​​​സ​​​​ജി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ പൂ​​​വം​​​നി​​​ൽ​​​ക്കും​​​തൊ​​​ട്ടി​​​യിലിനെയും വൈ​​​​സ് പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​ലായി റ​​​​വ.​​​​ഡോ.​​​തോ​​​​മ​​​​സ് ഓ​​​​ലി​​​​ക്കു​​​​ന്നേ​​​​ലിനെയും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ഫാ. ​​​​ജോ​​​​സ​​​​ഫ് ക​​​​ണ്ട​​​​ത്തി​​​​പ​​​​റ​​​​ന്പി​​​​ൽ, ഫാ. ​​​​വി​​​​നോ​​​​ദ് പ്ലാ​​​​ക്ക​​​​ൽ, ഫാ. ​​​​സി​​​​ബി ത​​​​ട​​​​ത്തി​​​​ൽ എ​​​​ന്നി​​​​വ​​​​ർ ഉ​​​​പ​​​​ദേ​​​​ശ​​​​ക സ​​​​മി​​​​തി അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും ഫാ. ​​​​ടോ​​​​മി അ​​​​ന്പാ​​​​ട്ട് പ്രൊ​​​​വി​​​​ൻ​​​​സ് സെ​​​​ക്ര​​​​ട്ട​​​​റി​​​​​യാ​​​യും ഫാ. ​​​​സെ​​​​ൽ​​​​വ​​​​ൻ ലാ​​​​സ​​​​ർ പ്രോ​​​​വി​​​​ൻ​​​​സ് ബ​​​​ർ​​​​സാ​​​​റാ​​​​യും നി​​​​യ​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു.
Image: /content_image/India/India-2017-08-09-01:42:16.jpg
Keywords: സുപ്പീ