Contents

Displaying 5351-5360 of 25109 results.
Content: 5649
Category: 9
Sub Category:
Heading: ആത്മീയ അഭിഷേകത്താല്‍ ജ്വലിക്കുന്ന ദൈവാനുഗ്രഹം കവിഞ്ഞൊഴുകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
Content: കെറ്ററിംഗ്: വിശ്വാസത്താല്‍ ദശ കുടുംബത്തില്‍ അംഗങ്ങളായവര്‍ അത്യുന്നതന്‍റെ ആശീര്‍വാദം സ്വീകരിക്കുവാന്‍ ആരാധിച്ച് കുമ്പിടുമ്പോള്‍ സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത അനുഗ്രഹ പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു.കെ. സ്ഥാപക ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും. ജ്ഞാനത്തിന്‍റെ ബഹിര്‍ സ്ഫുരണമായ സ്തോത്രഗീതങ്ങള്‍ മാലാഖ വൃന്ദത്തോട് ചേര്‍ന്ന് ആലപിക്കുമ്പോള്‍ ദൈവമഹത്വത്തിന്‍റെ സമൃദ്ധി നുകര്‍ന്നു സംതൃപ്തിയടയും. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ സ്വര്‍ഗ്ഗാലാപന തിരുന്നാളിനു മുന്നോടിയായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം യാചിച്ച് ക്രിസ്തു വഴി പിതാവായ ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായി ജപമാലയോടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ആരംഭിക്കും. സൂര്യനെ ഉടയാടയാക്കിയതും ചന്ദ്രനെ പാദങ്ങള്‍ കീഴിലും പന്ത്രണ്ട് നക്ഷത്ര കിരീട ശോഭയാല്‍ ദൈവസന്നിധിയില്‍ വിരാജിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രത്യേക നിയോഗത്തോടെ ജപമാലകള്‍ അര്‍പ്പിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന്‍റെ സത്യത്തിന്‍റെ പ്രഘോഷണമായി തീരും. ശിലാഹൃദയരെ പോലും മൃദുവാക്കുന്ന തീക്ഷ്ണമായ വചന പ്രഘോഷണം സ്നേഹത്താല്‍ പരസ്പരബദ്ധമായ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും ദൈവത്തിന്‍റെ രഹസ്യമായ ക്രിസ്തുവിനെ കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവും സാധ്യമാകും. ശരീരത്തിന്‍റെ അധമ വാസനകളെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന വിടുതല്‍ ശുശ്രൂഷ, ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്ന അനുരഞ്ജന കൂദാശ, ദൈവിക സ്നേഹത്തിന്‍റെ മകുടോദാഹരണവും ഏറ്റവും ശക്തവും തീവ്രവുമായ മാധ്യസ്ഥ പ്രാര്‍ത്ഥനയായ ദിവ്യബലി ദൈവിക സ്നേഹത്തിന്‍റെ പ്രകടമായ അടയാളങ്ങള്‍ ദൃശ്യമാക്കും. ലൗകിക സുഖലോലുപതയില്‍ ലോകത്തിന്‍റെ മായാലോകത്ത് വിശ്വാസ രാഹിത്യത്തിലേക്ക് വഴുതി വീഴാതെ നന്മയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പ്രത്യേക ശുശ്രൂഷകളുടെ ഫലമായി ദൈവവിളി ലഭിച്ച അനേകം യുവജനങ്ങള്‍ യു.കെ.യില്‍ നിന്നും സാധ്യമായത് സെഹിയോന്‍ യു.കെ. യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍റെ പരിണിത ഫലമാണ്. സഭ സ്നേഹത്തിലും ക്രിസ്തുവിന്‍റെ സാക്ഷികളായി സത്കുടുംബ രൂപീകരണത്തിന് വഴിയൊരുക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അനേകായിരങ്ങള്‍ ഒന്നു ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് ഓരോ വ്യക്തികള്‍ക്കും വചനാഗ്നി സാധ്യമാകും. ശനിയാഴ്ച രാവിലെ എട്ടിന് ബര്‍മിംഗ് ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കല്‍ നയിച്ച്‌ വൈകുന്നേരം നാലിന് സമാപിക്കും. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം ( Near J1 of the M5)
B70 7JW.
Image: /content_image/Events/Events-2017-08-10-06:31:24.jpg
Keywords: രണ്ടാം ശനി
Content: 5650
Category: 1
Sub Category:
Heading: അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികളുടെ ക്ഷേമത്തിനായി യു‌എന്നും വത്തിക്കാനും പദ്ധതി ആവിഷ്ക്കരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തുവാന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു‌എന്‍ ഉന്നതതല കമ്മിഷനും വത്തിക്കാനും സംയുക്തമായി പദ്ധതി ആവിഷ്ക്കരിച്ചു. വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയായ ‘ജേസു ബംബീനോ’യുമായി സഹകരിച്ചാണ് പദ്ധതി. ഇക്കാര്യം ആഗസ്റ്റ് 8 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ജോര്‍ദ്ദാനിലുള്ള ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കായാണ് സഹായമൊരുക്കുന്നത്. മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ എത്തിയ ആയിരകണക്കിന് അഭയാര്‍ത്ഥികളില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ക്ലേശമനുഭവിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി. വിവിധരോഗങ്ങളാല്‍ വിഷമിക്കുന്ന 1500-ഓളം കുട്ടികള്‍ക്കാണ് കൂട്ടായ്മയുടെ സഹായം ലഭിക്കുക. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ട നിരവധി കുട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം കുട്ടികള്‍ക്കുള്ള വിദഗ്ദപരിചരണത്തിനായി വത്തിക്കാന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്മാര്‍ ജോര്‍ദ്ദാനിലെ ക്യാമ്പില്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2017-08-10-07:29:19.jpg
Keywords: വത്തിക്കാന്‍
Content: 5651
Category: 1
Sub Category:
Heading: ദയാവധം: ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ നീക്കത്തിന് മാര്‍പാപ്പയുടെ വിലക്ക്
Content: ബ്രസൽസ്: ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ മാനസികാരോഗ്യ കേന്ദ്രങ്ങളിൽ സ്വീകരിച്ച ദയാവധ അനുകൂല നിലപാടിനെതിരെ ഫ്രാന്‍സിസ് പാപ്പ. ദയാവധം നല്‍കുവാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പ കോണ്‍ഗ്രിഗേഷന് കത്തയച്ചു. മാര്‍പാപ്പ നല്‍കിയ നിര്‍ദ്ദേശം കോൺഗ്രിഗേഷൻ വക്താവ് ബ്രദര്‍ റെനി സറ്റോക്ക്മെന്നാണ് മാധ്യമങ്ങളെ അറിയിച്ചത്. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടിയാണ് മാർപാപ്പയുടെ ഇടപെടലിനെ തുടർന്ന് താത്ക്കാലികമായി നിറുത്തിവച്ചത്. മനുഷ്യ ജീവനെ ബഹുമാനിക്കണമെന്നും ഭ്രൂണം മുതൽ സ്വഭാവിക മരണം വരെ, ഏതവസ്ഥയിലും സംരക്ഷിക്കണമെന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ കോൺഗ്രിഗേഷൻ അംഗീകരിക്കുന്നുവെന്നും റെനി സ്റ്റോക്ക്മെന്‍ വ്യക്തമാക്കി. മനുഷ്യ സഹനങ്ങളിൽ നിന്ന് മുക്തി നല്കാൻ ദയാവധം പരിഹാരമല്ല. നിർദ്ദേശത്തെ മറികടന്ന് തീരുമാനമെടുക്കാൻ കോൺഗ്രിഗേഷൻ അംഗങ്ങൾ ശ്രമിക്കരുതെന്ന കർശന താക്കീതും അദ്ദേഹം സംഭാംഗങ്ങള്‍ക്ക് നല്കിയിട്ടുണ്ട്. നിർദേശത്തിന് വഴങ്ങാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകും. കാനോൻ നിയമാനുസൃതമായ കത്തിൽ ഒപ്പുവയ്ക്കാൻ മടിക്കുന്ന കോൺഗ്രിഗേഷൻ അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. ബെൽജിയം മെത്രാന്മാരെ നിയമ നടപടികളെപ്പറ്റി അറിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. അടുത്തിടെയാണ് ദയവധത്തിന് അനുകൂലമായ തീരുമാനം ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭ കൈക്കൊണ്ടത്. ഇതിനെ അപലപിച്ചു ബെല്‍ജിയത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ രംഗത്തെത്തിയിരിന്നു.
Image: /content_image/News/News-2017-08-10-09:31:50.jpg
Keywords: ദയാവധ
Content: 5652
Category: 6
Sub Category:
Heading: സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക്‌ യേശു പാപികളെ ക്ഷണിക്കുന്നു
Content: "യേശു അവരോടു പറഞ്ഞു: ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. ഞാൻ വന്നിരിക്കുന്നത് നീതിമാന്മാരെ വിളിക്കാനല്ല, പാപികളെ പശ്ചാത്താപത്തിലേക്കു ക്ഷണിക്കാനാണ്" (ലൂക്കാ 5:31-32) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 26}#
സ്വര്‍ഗരാജ്യത്തിലെ മേശയിലേക്ക്‌ യേശു പാപികളെ ക്ഷണിക്കുന്നു: "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്നു പറഞ്ഞുകൊണ്ട് സ്വര്‍ഗരാജ്യ പ്രവേശനത്തിനുള്ള അവശ്യവ്യവസ്ഥയായ മാനസാന്തരത്തിന് അവിടുന്ന് പാപികളെ ആഹ്വാനം ചെയ്യുന്നു. പാപികളുടെനേര്‍ക്കു തന്‍റെ പിതാവിനുള്ള നിസ്സീമമായ കാരുണ്യവും "അനുതപിക്കുന്ന ഒരു പാപിയുടെ പേരില്‍ സ്വര്‍ഗത്തിലുണ്ടാകുന്ന സന്തോഷവും" അവിടുന്ന് വാക്കുകള്‍ കൊണ്ടും പ്രവൃത്തികള്‍ കൊണ്ടും വ്യക്തമാക്കുന്നു. തന്‍റെ സ്നേഹത്തിന്‍റെ പരമമായ പ്രകടനമായി, "പാപമോചനാര്‍ത്ഥം" അവിടുന്ന് സ്വജീവന്‍ ഹോമിച്ചു. "എല്ലാ മനുഷ്യരും രക്ഷിക്കപ്പെടണമെന്നും സത്യത്തിന്‍റെ അറിവിലേക്കു വരണമെന്നും" (1 തിമോ. 2:4) ദൈവം ആഗ്രഹിക്കുന്നു. യോഹന്നാന്‍ ബന്ധനസ്ഥനായപ്പോള്‍ യേശു ദൈവത്തിന്‍റെ സുവിശേഷം പ്രസംഗിച്ചുകൊണ്ടു ഗലീലിയായിലേക്കു വന്നു. അവിടുന്ന് പറഞ്ഞു: "സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു; അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍" (മർക്കോസ് 1:15). "പിതാവിന്‍റെ ഇഷ്ടം നിര്‍വഹിക്കുന്നതിന്, ക്രിസ്തു ഭൂമിയില്‍ സ്വര്‍ഗരാജ്യം ഉദ്ഘാടനം ചെയ്തു. തന്‍റെ ദൈവിക ജീവനില്‍ പങ്കുചേരാനായി, മനുഷ്യരെ ഉയര്‍ത്തുകയെന്നതാണു പിതാവിന്‍റെ ഇഷ്ടം. തന്‍റെ പുത്രനായ യേശുക്രിസ്തുവിനു ചുറ്റും മനുഷ്യരെ ശേഖരിച്ചു കൊണ്ടാണു പിതാവ് ഇതു നിര്‍വഹിക്കുന്നത്. ഈ ശേഖരമാണ്, ഭൂമിയില്‍ സ്വര്‍ഗരാജ്യത്തിന്‍റെ വിത്തും സമാരംഭവുമായ സഭ" (CCC 541). യേശു മുന്‍ഗണനപരമായ സ്നേഹത്തോടെ ആദ്യമായി സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരിലേക്ക് തിരിയുന്നുവന്നത് സഭയുടെ അംഗങ്ങളല്ലാത്ത ആളുകളെപ്പോലും ആകര്‍ഷിക്കുന്ന കാര്യമാണ്. "നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാന്‍ വന്നത്" എന്ന് യേശു പറയുമ്പോൾ, നീതിമാനായി ദൈവം മാത്രമേയുള്ളൂ എന്നും എല്ലാമനുഷ്യരും പാപികളാണെന്നുമുള്ള സത്യം നാം തിരിച്ചറിയണം. പ്രലോഭനങ്ങൾ നിറഞ്ഞ ഈ ലോകത്ത് മനുഷ്യൻ പാപത്തിൽ വീണുപോകുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ ഓരോ പ്രാവശ്യവും നാം പാപത്തിൽ വീഴുമ്പോഴും നമ്മെ അതിൽനിന്നും മോചിപ്പിച്ചു വിശുദ്ധീകരിക്കാനായി യേശു കാത്തിരിക്കുന്നു. ഇപ്രകാരം നമ്മെ കാത്തിരിക്കുന്ന യേശുവിനെ നാം തിരിച്ചറിയാതെ പോയാൽ അതുതന്നെയായിരിക്കും നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം. #{red->n->b->വിചിന്തനം}#
ഓരോ പ്രാവശ്യവും നാം പാപത്തിൽ വീഴുമ്പോഴും നമ്മെ അതിൽനിന്നും മോചിപ്പിച്ചു വിശുദ്ധീകരിക്കാനായി യേശു കാത്തിരിക്കുന്നു. കുമ്പസാരക്കൂട്ടിൽ ഇപ്രകാരം കാത്തിരിക്കുന്ന യേശുവിനെ നാം തിരിച്ചറിയാതെ പോകരുത്. അവിടുന്ന് നമ്മുടെ പാപം മോചിക്കുക മാത്രമല്ല, പാപത്തിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള ശക്തിയും ഈ കൂദാശയിലൂടെ നമ്മുക്കു നൽകുന്നു. നമ്മോടു ക്ഷമിക്കുന്നതിൽ അവിടുത്തേക്ക് ഒരിക്കലും മടുപ്പു തോന്നുന്നില്ലന്നു മാത്രമല്ല നമ്മോടു കരുണകാണിക്കാൻ അവിടുന്നു കാത്തിരിക്കുകയും ചെയ്യുന്നു; അതിനാൽ ആത്മാവിനും ശരീരത്തിനും സൗഖ്യം നൽകുന്ന ഈ കൂദാശയ്ക്കായി അവിടുത്തെ സന്നിധിയിൽ അണയാൻ നമ്മുക്കും ഒരിക്കലും മടുപ്പു തോന്നരുത്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-10-14:59:32.jpg
Keywords: യേശുക്രിസ്തു
Content: 5653
Category: 19
Sub Category:
Heading: ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും
Content: ദൈവം മനുഷ്യനെ മാത്രമാണോ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നത്? അവിടുന്ന് സൃഷ്ടി പ്രപഞ്ചത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന ദൈവമാണെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അവിടുന്നു ജീവികളെയും പക്ഷികളെയും അനുഗ്രഹിക്കുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നു (ഉല്‍പത്തി 1:22). കര്‍ത്താവ് മൃഗങ്ങളെയും മനുഷ്യരെയും രക്ഷിക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നു (സങ്കീ. 36:6). ആകാശത്തിലെ പക്ഷികളെയും സംരക്ഷിക്കുന്ന ദൈവസ്നേഹം ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവപരിപാലനയില്‍ ആശ്രയിക്കുവാന്‍ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:26). ഇപ്രകാരം നമ്മുടെ ദൈവം മനുഷ്യനെ മാത്രം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവമല്ല. അവിടുന്ന് പക്ഷികളെയും മൃഗങ്ങളെയും അടക്കം സൃഷ്ടി പ്രപഞ്ചത്തെ മുഴുവന്‍ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ദൈവമാണ്. ഈ വസ്തുത ചിലര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. ദൈവം സഭയിലെ വൈദികർക്കു നൽകിയിരിക്കുന്ന അധികാരമുപയോഗിച്ചുകൊണ്ട് അവർ മൃഗങ്ങളെ ആശീര്‍വദിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി ചില ക്രൈസ്തവ വിശ്വാസികള്‍ തന്നെ മുമ്പോട്ടു വരുന്നത് വേദനാജനകമാണ്. കേരളത്തിൽ ഒരു ക്രൈസ്തവവിശ്വാസി ഒരു ആനയെ വാങ്ങി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടവകദേവാലയത്തിലെ വൈദികൻ അതിനെ ആശീർവദിച്ചു വിശുദ്ധജലം തളിച്ചു. ഇതിനെതിരെ വിമർശനവുമായി ചില 'വിശ്വാസികൾ' തന്നെ മുന്നോട്ടുവന്നു. 'വിമര്‍ശിച്ച് വിമര്‍ശിച്ച്' അവസാനം ആനയെ മാമ്മോദീസ മുക്കി എന്നുവരെ ചില മാധ്യമങ്ങള്‍ ‍റിപ്പോര്‍ട്ടു ചെയ്തു. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ അകറ്റാന്‍ കൂദാശകളും കൂദാശാനുകരണങ്ങളും തമ്മിലുള്ള വ്യത്യാസവും അവയുടെ വ്യത്യസ്തമായ ഫലങ്ങളും വിശ്വാസികൾ തിരിച്ചറിയണം. ഭവനങ്ങള്‍, തൊഴില്‍സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, തൊഴില്‍ ചെയ്യുന്നതിനാവശ്യമായ മൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ വെഞ്ചരിക്കുന്നത് സഭയില്‍ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന കൂദാശാനുകരണങ്ങള്‍ (Sacramentals) ആണ്. അവ കൂദാശകൾ (Sacraments) അല്ല. #{red->n->b->എന്താണ് കൂദാശകള്‍ (Sacraments)?}#
എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്‍കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍ നിന്നു പ്രവഹിക്കുന്ന ശക്തികള്‍ ആണു കൂദാശകള്‍. "കൂദാശകള്‍ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും സഭയെ ഏല്‍പ്പിച്ചവയുമായ കൂദാശകള്‍ വഴി ദൈവികജീവന്‍ നമുക്കു നല്‍കപ്പെടുന്നു. കൂദാശകള്‍ ആഘോഷിക്കുന്നതിനുള്ള ദൃശ്യമായ അനുഷ്ഠാനക്രമങ്ങള്‍, ഓരോ കൂദാശയ്ക്കും സ്വന്തമായുള്ള കൃപാവരങ്ങളെ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു. ആവശ്യമായ മനോഭാവങ്ങളോടെ അവയെ സ്വീകരിക്കുന്നവരില്‍ അവ ഫലം പുറപ്പെടുവിക്കുന്നു" (CCC 1131). "കൂദാശകള്‍ വരപ്രസാദം നല്‍കുന്നുവെന്നു മാത്രമല്ല, അവയുടെ പരികര്‍മ്മം വിശ്വാസികളെ ആ വരപ്രസാദം ഫലപ്രദമായി സ്വീകരിക്കുവാനും, ദൈവത്തെ യഥാവിധി ആരാധിക്കുവാനും സ്നേഹം അഭ്യസിക്കുവാനും ഏറ്റവും ഭംഗിയായി ഒരുക്കുന്നു (Sacrosanctum Councilium 59). അതിനാല്‍ കൂദാശകള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. മൃഗങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ സ്ഥലങ്ങള്‍ക്കോ ഇതു നല്‍കുവാന്‍ സാധിക്കുകയില്ല. ഉദാഹരണമായി മാമ്മോദീസാ എന്ന കൂദാശയുടെ കാര്യമെടുക്കാം. ഈ കൂദാശ അതു സ്വീകരിക്കുന്ന വ്യക്തിയെ ഉത്ഭവപാപത്തിൽ നിന്നു മോചിപ്പിക്കുകയും, ദൈവിക ജീവനിൽ പങ്കാളിയാക്കുകയും, ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്ക് ഉൾച്ചേർക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ആലയവും ഒരു പുതിയ സൃഷ്ടിയുമായി മാറ്റിക്കൊണ്ട് മാമ്മോദീസ ആ വ്യക്തിയിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിക്കുന്നു. ഇക്കാരണങ്ങളാൽ ഈ കൂദാശ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. അതുപോലെതന്നെയാണ് മറ്റുകൂദാശകളും അവ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്; മൃഗങ്ങൾക്കോ മറ്റു ജീവജാലങ്ങൾക്കോ വേണ്ടിയുള്ളതല്ല. #{red->n->b->എന്താണ് കൂദാശാനുകരണങ്ങള്‍ അഥവാ കൂദാശാകല്‍പങ്ങള്‍ (Sacramentals)?}#
"സഭയിലെ ചില ശുശ്രൂഷകളെയും, ചില ജീവിതാവസ്ഥകളെയും, ക്രൈസ്തവ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെയും, മനുഷ്യനു സഹായകമായ പല വസ്തുക്കളുടെയും ഉപയോഗത്തെയും വിശുദ്ധീകരിക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കൂദാശാനുകരണങ്ങള്‍" (CCC 1668). . ഒരു ക്രൈസ്തവന്‍ സ്വന്തം ജീവിതത്തെ മാത്രമല്ല ജീവിതസാഹചര്യങ്ങളെയും ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യത്തില്‍ നിന്നും ഒഴുകുന്ന കൃപയാല്‍ വിശുദ്ധീകരിക്കുന്നു. ഇപ്രകാരമുള്ള ജീവിത സാഹചര്യങ്ങളില്‍ ഭവനം, വാഹനം, തൊഴില്‍ സ്ഥാപനങ്ങള്‍, തൊഴില്‍ ഉപകരണങ്ങള്‍, തൊഴിലിനു ഉപയോഗിക്കുന്ന മൃഗങ്ങള്‍, കൃഷിസ്ഥലങ്ങള്‍ വളർത്തുമൃഗങ്ങൾ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയുടെ വെഞ്ചരിപ്പും ആശീര്‍വാദവും കൊണ്ട് നാം ദൈവത്തെ സ്തുതിക്കുകയും, അവയെ ദൈവത്തിനായി പ്രതിഷ്ഠിക്കുകയും, ദൈവത്തിന്‍റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. "കൂദാശകള്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരം പകര്‍ന്നു തരുന്നതുപോലെ കൂദാശാനുകരണങ്ങള്‍ തരുന്നില്ല" (CCC 1670). അതിനാല്‍ കൂദാശാനുകരണങ്ങള്‍ പക്ഷിമൃഗാദികളും വസ്തുക്കളും അടക്കം മനുഷ്യന് ഉപയോഗപ്രദമായ എല്ലാറ്റിനും വേണ്ടിയുള്ളതാണ്. ഇപ്രകാരം മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളെയും ജീവികളെയും വെഞ്ചരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുമ്പോൾ, ഇവയുടെ ഉപയോഗവും മനുഷ്യന്‍റെ ലക്ഷ്യവും വിശുദ്ധീകരിക്കുന്നതിനും ദൈവിക പദ്ധതികള്‍ക്കനുസൃതമായി അതു മാറ്റുന്നതിനും കാരണമാകുന്നു. "കൂദാശാനുകരണങ്ങള്‍ സഭ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ അടയാളങ്ങളാകുന്നു; കൂദാശകളുടെ ഫലം സ്വീകരിക്കുവാനും ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളെ വിശുദ്ധീകരിക്കുവാനും അവ മനുഷ്യരെ ഒരുക്കുന്നു" (CCC 1677). കൂദാശാനുകരണങ്ങളില്‍ ആശീര്‍വാദങ്ങള്‍ക്കു പ്രമുഖ സ്ഥാനമുണ്ട്. ദൈവത്തിന്‍റെ പ്രവൃത്തികളെയും ദാനങ്ങളെയും പ്രതി അവിടുത്തെ സ്തുതിക്കുന്നതിനും, സുവിശേഷ ചൈതന്യമനുസരിച്ചു ദൈവദാനങ്ങള്‍ ഉപയോഗിക്കാന്‍ ശക്തി ലഭിക്കുന്നതിനു വേണ്ടി സഭ മാധ്യസ്ഥ്യം വഹിക്കുന്നതുമാണ് ആശീര്‍വാദത്തിന്‍റെ ഉള്ളടക്കം. #{red->n->b->എന്തിനാണ് മൃഗങ്ങളെ ആശീർവദിക്കുന്നത്?}#
സൃഷ്ടിയുടെ സമഗ്രതയോട് ആദരവുണ്ടായിരിക്കണമെന്ന് ഏഴാം കൽപന ആവശ്യപ്പെടുന്നു. മൃഗങ്ങൾ ദൈവത്തിന്റെ സൃഷ്ടികളാണ്. അവ തങ്ങളുടെ അസ്തിത്വം കൊണ്ടുതന്നെ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന് മൃഗങ്ങളെ തന്റെ പരിപാലനാപരമായ ശ്രദ്ധയാൽ സംരക്ഷിക്കുന്നു. ദൈവം തന്റെ പരിപാലനയിൽ മനുഷ്യനെയും പങ്കാളിയാക്കി. അങ്ങനെ മൃഗങ്ങളുടെ കാര്യസ്ഥത ദൈവം മനുഷ്യനെ ഏൽപ്പിച്ചു (ഉൽപത്തി 2:19-20). മനുഷ്യൻ അവയോടു കാരുണ്യം കാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ ഫിലിപ്പുനേരി മുതലായവർ മൃഗങ്ങളോടു പെരുമാറുന്നതിൽ കാണിച്ച പരിഗണന നാം അനുസ്മരിക്കണം. തിരുസഭയുടെ ഔദ്യോഗിക ക്രമപ്രകാരം വൈദികൻ മൃഗങ്ങളെ ആശീർവദിക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്യുമ്പോൾ അവയെ ദൈവത്തിന്റെ സംരക്ഷണത്തിനു സമർപ്പിക്കുകയും, പൊതുനന്മക്കായി അവയെ ഉപയോഗിക്കുവാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം മൃഗങ്ങളെ ആശീർവദിക്കുന്നതിലൂടെ സഭ സൃഷ്ടാവായ ദൈവത്തെ സ്തുതിക്കുകയും സൃഷ്ടിപ്രപഞ്ചത്തിലൂടെയുള്ള ദൈവിക വെളിപാടിനെ ലോകത്തോടു പ്രഘോഷിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള വെഞ്ചരിപ്പുകളെ വിമര്‍ശന ബുദ്ധിയോടെ മാത്രമാണ് ചില വിശ്വാസികള്‍ നോക്കിക്കാണുന്നത്. മൃഗങ്ങളെ വിശുദ്ധജലം തളിച്ച് ആശീര്‍വദിക്കുന്നത് ലോകം മുഴുവനും ക്രൈസ്തവവിശ്വാസികൾക്കിടയിൽ പാരമ്പര്യമായി തുടർന്നുപോരുന്ന ഒരു ശുശ്രൂഷയാണ്. വി.ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തില്‍, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള ചില വിശ്വാസികള്‍ കൂട്ടത്തോടെ വളര്‍ത്തു മൃഗങ്ങളുമായി അവരുടെ ദേവാലയത്തില്‍ വരികയും വൈദികന്‍ അവയെ ആശീർവദിക്കുകയും വിശുദ്ധ ജലം തളിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും തിരിച്ചറിയാതെ വൈദികരെയും സഭാശുശ്രൂഷകളെയും കുറ്റം പറയാന്‍ വേണ്ടി മാത്രം സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്ന ചിലര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ നാം തിരിച്ചറിയാതെ പോകരുത്.
Image: /content_image/Editor'sPick/Editor'sPick-2017-08-11-12:56:46.jpg
Keywords: വൈദി,ആശീർ
Content: 5654
Category: 18
Sub Category:
Heading: കെ‌സി‌ബി‌സി പ്രോലൈഫ് സമിതി സംസ്ഥാന സമ്മേളനം നാളെ
Content: കൊ​​​ച്ചി: കെ​​​സി​​​ബി​​​സി പ്രോ​​​ലൈ​​​ഫ് സ​​​മി​​​തി സം​​​സ്ഥാ​​​ന നേ​​​തൃ​​​സ​​​മ്മേ​​​ള​​​നം നാ​​​ളെ ന​​​ട​​​ക്കും. പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ രാ​​​വി​​​ലെ 11നു ​​​കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ എ​​​ട​​​യ​​​ന്ത്ര​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. കെ​​​സി​​​ബി​​​സി ഡ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി റ​​​വ. ഡോ. ​​​വ​​​ർ​​​ഗീ​​​സ് വ​​​ള്ളി​​​ക്കാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ്രോ​​​ലൈ​​​ഫ് പ്ര​​​വ​​​ർ​​​ത്ത​​​നം വി​​​ളി​​​യും ദൗ​​​ത്യ​​​വും​ ​എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​പോ​​​ൾ മാ​​​ട​​​ശേ​​​രി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം നടത്തും.
Image: /content_image/India/India-2017-08-11-04:19:38.JPG
Keywords: കെ‌സി‌ബി‌സി
Content: 5655
Category: 1
Sub Category:
Heading: 'പാക്കിസ്ഥാന്റെ മദര്‍ തെരേസ' വിടവാങ്ങി
Content: ലാഹോര്‍: കുഷ്ട്ടരോഗ നിര്‍മ്മാര്‍ജ്ജനത്തിനായി ജീവിതം പൂര്‍ണ്ണമായും സമര്‍പ്പിച്ചു 'പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ മ​​​​ദ​​​​ർ തെ​​​​രേ​​​​സ' എന്ന പേരില്‍ അറിയപ്പെട്ടിരിന്ന സിസ്റ്റര്‍ ഡോ. ​​​​റൂ​​​​ത്ത് ഫൗ അന്തരിച്ചു. 87വയസായിരിന്നു. ക​​​​റാ​​​​ച്ചി​​​​യി​​​​ലെ സ്വ​​​​കാ​​​​ര്യ ആശുപത്രിയിലായിരിന്നു അന്ത്യം. നി​​രാ​​ലം​​ബ​​രാ​​യ കു​​ഷ്ഠ​​രോ​​ഗി​​ക​​ൾ​​ക്കാ​​യി അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച സി​​​​സ്റ്റ​​​​ർ റൂ​​​​ത്തി​​​​ന്‍റെ നി​​​​ര്യാ​​​​ണം പാ​​​ക്കി​​​സ്ഥാ​​​നി ജനതയെ ദുഃ​​​ഖ​​​ത്തി​​​ലാ​​​ഴ്ത്തിയിരിക്കുകയാണ്. സിസ്റ്ററിന്റെ മരണത്തില്‍ നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 1929ൽ ​​​​ജ​​​​ർ​​​​മ​​​​നി​​​​യി​​​​ലാണ് സിസ്റ്റര്‍ റൂത്തിന്റെ ജനനം. ര​​​​ണ്ടാം ലോ​​​​ക യു​​​​ദ്ധ​​​​ത്തി​​​​ന്‍റെ ആക്രമങ്ങള്‍ വ്യാപകമായ സാഹചര്യത്തിലാണ് റൂ​​​​ത്ത് വളര്‍ന്നത്. പ്രാഥമിക സ്കൂ​​​​ൾ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നുശേ​​​​ഷം സൊ​​​​സൈ​​​​റ്റി ഓ​​​​ഫ് ഡോ​​​​ട്ടേ​​​​ഴ്സ് ഓ​​​​ഫ് ഹാ​​​​ർ​​​​ട്ട് ഓ​​​​ഫ് മേ​​​​രി സ​​​​ന്യാ​​​​സി​​​​നി സ​​​​ഭ​​​​യി​​​​ൽ അം​​​​ഗ​​​​മാ​​​​യ റൂ​​​​ത്ത് മ​​ദ​​ർ തെ​​രേ​​സ​​യെ​​പ്പോ​​ലെ ഇ​​​​ന്ത്യ​​​​യി​​​​ലെ അ​​ശ​​ര​​ണ​​ർ​​ക്കി​​ട​​യി​​ൽ സേ​​​​വ​​​​നം ചെ​​​​യ്യാ​​​​നാ​​​​യി​​​​രു​​​​ന്നു നി​​​​യോ​​​​ഗി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. #{red->none->b->Must Read: ‍}# {{ വിശുദ്ധ മദര്‍ തെരേസായുടെ പ്രചോദനാത്മകമായ 10 വാക്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/4080 }} എ​​​​ന്നാ​​​​ൽ ഇതിന് പ്രതിബന്ധങ്ങള്‍ ഉണ്ടാകുകയായിരിന്നു. ഇ​​​​ന്ത്യ​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കി​​​​ടെ വീ​​​​സാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ലം ക​​​​റാ​​​​ച്ചി​​​​യി​​​​ൽ സി​​​സ്റ്റ​​​റി​​​ന് ഇ​​​​റ​​​​ങ്ങേ​​​​ണ്ടി വ​​​​ന്നു. ക​​​​റാ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ലെ കു​​​​ഷ്ഠ​​​​രോ​​​​ഗി​​​​ക​​​​ളു​​​​ടെ ദ​​​​യ​​​​നീ​​​​യാ​​​​വ​​​​സ്ഥ ക​​​​ണ്ട് സി​​​​സ്റ്റ​​​​ർ റൂ​​​​ത്ത് ക​​​​ർ​​​​മ​​​​മണ്ഡലം പാക്കിസ്ഥാനാണെന്ന് തീരുമാനിക്കുകയായിരിന്നു. 1962ൽ ​​​​സി​​​​സ്റ്റ​​​​റി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ ക​​​​റാ​​​​ച്ചി​​​​യി​​​​ൽ മാ​​​​രി അ​​​​ഡ​​​​ലെ​​​​യ്ഡ് ലെപ്രോസി സെ​​​​ന്‍റ​​​​ർ സ്ഥാ​​​​പി​​​ത​​​മാ​​​യി. പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ എ​​​​ല്ലാ പ്ര​​​​വി​​​​ശ്യ​​​​ക​​​​ളി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​രം​​​​ഭി​​​​ച്ച് അ​​​​ന്പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​ല​​​​ധി​​​​കം കു​​​​ടും​​​​ബ​​​​ങ്ങ​​​​ൾ​​​​ക്കു ചി​​​​കി​​​​ത്സ​​​​യും സാ​​​​ന്ത്വ​​​​ന​​​​വും നല്കുവാന്‍ സി​​​​സ്റ്റ​​​​റി​​​​ന്‍റെ നിരന്തര പ​​​​രി​​​​ശ്രമം ഫ​​​​ലം ക​​​​ണ്ടു. 1979ൽ ​​​​പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ര​​​​ണ്ടാ​​​​മ​​​​ത്തെ സി​​​​വി​​​​ലി​​​​യ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യാ​​​​യ ഹി​​​​ലാ​​​​ൽ-​​​​ഇ-​​​​ഇം​​​​തി​​​​യാ​​​​സ് ന​​​​ല്കി സി​​​​സ്റ്റ​​​​ർ റൂ​​​​ത്തി​​​​നെ പാ​​​​ക്കി​​​​സ്ഥാ​​​​ൻ ആ​​​​ദ​​​​രി​​​​ച്ചു. 1989ൽ ​​​​ഹി​​​​ലാ​​​​ൽ-​​​​ഇ-​​​​പാ​​​​ക്കി​​​​സ്ഥാ​​​​ൻ ബ​​​​ഹു​​​​മ​​​​തി​​​​യും സി​​​​സ്റ്റ​​​​റി​​​​നു ലഭിച്ചു. സിസ്റ്ററിന്റെയും സംഘത്തിന്റെയും കഠിനപ്രയത്നം കൊണ്ട് ആദ്യ കു​​​​ഷ്ഠ​​​​രോ​​​​ഗ വി​​​​മു​​​​ക്ത ഏഷ്യന്‍ രാ​​​​ജ്യ​​​​മാ​​​​യി മാറാന്‍ പാ​​​​ക്കി​​​​സ്ഥാ​​​​നു സാധിച്ചു. 1996ൽ ആണ് ​​​​ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന പാ​​​​ക്കി​​​​സ്ഥാ​​​​നെ കു​​​​ഷ്ഠ​​​​രോ​​​​ഗ വി​​​​മു​​​​ക്ത രാജ്യമായി പ്ര​​​​ഖ്യാ​​​​പിച്ചത്. സി​​​​സ്റ്റ​​​​ർ ഡോ. ​​​​റൂ​​​​ത്ത് ഫൗവിന്റെ മരണത്തില്‍ പാ​​​ക് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഷാ​​​ഹി​​​ദ് അ​​​ബ്ബാ​​​സി അനുശോചനം രേഖപ്പെടുത്തി. സി​​​സ്റ്റ​​​ർ റൂ​​​ത്ത് ജ​​​നി​​​ച്ച​​​തു ജ​​​ർ​​​മ​​​നി​​​യി​​​ലാ​​​ണെ​​​ങ്കി​​​ലും അ​​​വ​​​രു​​​ടെ ഹൃ​​​ദ​​​യം എ​​​ല്ലാ​​​യ്പ്പോ​​​ഴും പാ​​​ക്കി​​​സ്ഥാ​​​നൊ​​​പ്പ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു അദ്ദേഹം അ​​​നു​​​ശോ​​​ച​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. സി​​​സ്റ്റ​​​ർ റൂ​​​ത്തി​​​ന്‍റെ സം​​​സ്കാ​​​രം ഓ​​​ഗ​​​സ്റ്റ് 19നു ​​​ക​​​റാ​​​ച്ചി സെ​​​ന്‍റ് പാ​​​ട്രി​​​ക് ക​​​ത്തീ​​​ഡ്ര​​​ല്‍ ദേവാലയത്തില്‍ ന​​​ട​​​ക്കും.
Image: /content_image/TitleNews/TitleNews-2017-08-11-04:47:26.jpg
Keywords: മദര്‍ തെരേസ, പാക്കി
Content: 5656
Category: 1
Sub Category:
Heading: കനേഡിയന്‍ സുവിശേഷപ്രഘോഷകനെ ഉത്തരകൊറിയ മോചിപ്പിച്ചു
Content: പ്യോംങ്യാംഗ്: ജീവപര്യന്തം തടവിനും കഠിനജോലിക്കും വിധിച്ചിരുന്ന കാനഡ സ്വദേശിയായ സുവിശേഷപ്രഘോഷകനെ ഉത്തര കൊറിയ മോചിപ്പിച്ചു. ഹി​​​യോ​​​ൺ സൂ ​​​ലിം എന്ന വചനപ്രഘോഷകനെയാണ് മോചിപ്പിച്ചത്. രോഗങ്ങളെ തുടര്‍ന്നു അവശനായിരിന്ന ഹി​​​യോ​​​ൺ സൂവിനെ മാനുഷിക പരിഗണന കണക്കിലെടുത്താണ് മോചിപ്പിക്കുവാന്‍ കേന്ദ്ര കോടതി തീരുമാനിച്ചത്. 2015ലാ​​​ണു ഹി​​​യോ​​​ൺ സൂ ​​​ലിംവിനെ രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നു ശി​​​ക്ഷി​​​ച്ച​​​ത്. #{red->none->b->Must Read: ‍}# {{"മരിക്കേണ്ടി വന്നാലും ക്രിസ്തുവിനെ പ്രഘോഷിക്കും": ഉത്തരകൊറിയയെ സുവിശേഷവത്ക്കരിക്കാന്‍ ചൈനീസ് മിഷ്ണറിമാര്‍ തയാറെടുക്കുന്നു -> http://www.pravachakasabdam.com/index.php/site/news/3575 }} വൃദ്ധസദനങ്ങളും അനാഥാലയങ്ങളും നഴ്‌സിംങ് ഹോമുകളും കേന്ദ്രീകരിച്ചായിരുന്നു ഹി​​​യോ​​​ൺ സൂവിന്റെ പ്രവര്‍ത്തനങ്ങള്‍. ഇതിനിടെ കമ്യൂണിസ്റ്റ് ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നും രാ​​​ജ്യ​​​വി​​​രു​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങള്‍ നടത്തിയെന്നും ആരോപിച്ച് അദ്ദേഹത്തെ തടവില്‍ പാര്‍പ്പിക്കുകയായിരുന്നു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി കെ​​​സി​​​എ​​​ൻ​​​എയാണ് സുവിശേഷ പ്രഘോഷകനെ മോചിപ്പിച്ചെന്ന വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. #{red->none->b->You May Like: ‍}# {{ ഉത്തരകൊറിയയില്‍ ക്രൈസ്തവരെ അഗ്നിയുടെ നടുവില്‍ കുരിശിലേറ്റുന്നു; വിശ്വാസികളെ ഉന്മൂലനം ചെയ്യുവാന്‍ സ്വേച്ഛാധിപതി കിം ജോംങ് ഉന്നിന്റെ തീവ്രശ്രമങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/2651 }} 64 ബുദ്ധക്ഷേത്രങ്ങളും, 52 ചിയോംഡോയിസ്റ്റ് ക്ഷേത്രങ്ങളും ഉള്ള ഉത്തരകൊറിയയില്‍ അഞ്ച് ക്രൈസ്തവ ആരാധനാലയങ്ങളാണ് ഉള്ളത്. ഇവയെല്ലാം തന്നെ രാജ്യതലസ്ഥാനമായ പോംങ്യാംഗിലാണ് സ്ഥിതി ചെയ്യുന്നത്. 1950-ലെ കൊറിയന്‍ യുദ്ധത്തിനു മുന്‍പു വരെ ക്രൈസ്തവരാല്‍ സമ്പന്നമായിരുന്ന രാജ്യമായിരുന്നു ഉത്തരകൊറിയ. യുദ്ധത്തിനു ശേഷം വന്ന സര്‍ക്കാരുകളാണ് വിശ്വാസത്തെ തുടച്ചു നീക്കുവാനുള്ള നടപടി ആരംഭിച്ചത്.
Image: /content_image/News/News-2017-08-11-05:22:46.jpg
Keywords: കൊറിയ
Content: 5657
Category: 18
Sub Category:
Heading: കുഞ്ഞേട്ടന്‍ അനുസ്മരണം നാളെ
Content: മൂ​​​വാ​​​റ്റു​​​പു​​​ഴ: ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സ്ഥാ​​​പ​​​ക നേ​​​താ​​​വ് പി.​​​സി.​​​ഏ​​​ബ്ര​​​ഹാം പ​​​ല്ലാ​​​ട്ടു​​​കു​​​ന്നേ​​​ലി​​ന്‍റെ (കു​​​ഞ്ഞേ​​​ട്ട​​​ൻ) ​എ​​​ട്ടാ​​​മ​​​ത് ച​​​ര​​​മ​​​വാ​​​ർ​​​ഷി​​​ക ദി​​​നാ​​​ച​​​ര​​​ണ​​​വും അ​​​നു​​​സ്മ​​​ര​​​ണ യോ​​​ഗ​​​വും നാ​​​ളെ ന​​​ട​​​ക്കും.​ പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ ചെ​​​മ്മ​​​ല​​​മ​​​റ്റം ഇ​​​ട​​​വ​​​ക​​​യി​​​ൽ നടക്കുന്ന പരിപാടി മദ്ധ്യേ 2017-18 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​വാ​​​ർ​​​ഡും രൂ​​​പ​​​ത​​​യി​​​ൽ നി​​​ന്ന് ഒ​​​രാ​​​ൾ​​​ക്കു വീ​​​തം ന​​​ൽ​​​കി​​വ​​​രു​​​ന്ന കു​​​ഞ്ഞേ​​​ട്ട​​​ൻ സ്കോ​​​ള​​​ർ​​​ഷി​​​പ്പും വി​​​ത​​​ര​​​ണം ചെ​​​യ്യും.​​​ രാ​​​വി​​​ലെ 9.15ന് ​​​പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തോ​​​ടെ അ​​​നു​​​സ്മ​​​ര​​​ണ ദി​​​നാ​​​ച​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾക്കു തുടക്കമാകും. 9.30ന് ​​​വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കും ക​​​ബ​​​റി​​​ട​​​ത്തി​​​ലെ പ്രാ​​​ർത്ഥ​​​ന​​​യ്ക്കും​​ശേ​​​ഷം പാ​​​രി​​​ഷ് ഹാ​​​ളി​​​ൽ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ട​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം പാ​​​ലാ രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ബി പു​​​ച്ചൂ​​​ക്ക​​​ണ്ട​​​ത്തി​​​ൽ, ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നോ​​​യി പ​​​ള്ളി​​​പ്പ​​​റ​​​ന്പി​​​ൽ, സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ മോ​​​ള​​​ത്ത്, റീ​​​ജ​​​ണ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ റി​​​ക്കി ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​ർ അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നാ​​​യി ആ​​​യി​​​ര​​​ത്തോ​​​ളം പേ​​​ർ പ​​​ങ്കെ​​​ടു​​​ക്കും. ഇത്തവണത്തെ കു​​​ഞ്ഞേ​​​ട്ട​​​ൻ അ​​​വാ​​​ർ​​​ഡ് എ​​​റ​​​ണാ​​​കു​​​ളം അ​​​തി​​​രൂ​​​പ​​​താം​​​ഗമായ ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ​​​യ്ക്കാണ് ലഭിച്ചിരിക്കുന്നത്.
Image: /content_image/India/India-2017-08-11-05:45:37.JPG
Keywords: മിഷന്‍ ലീഗ
Content: 5658
Category: 1
Sub Category:
Heading: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പരോളിന്‍ റഷ്യയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ റഷ്യ സന്ദര്‍ശിക്കും. ആഗസ്റ്റ് 20-മുതല്‍ 24-വരെ തിയതികളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തുക. കര്‍ദ്ദിനാള്‍ റഷ്യ സന്ദര്‍ശിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ഉണ്ടായിരിന്നെങ്കിലും ഇന്നലെ (ആഗസ്റ്റ് 10) റോമില്‍ മാധ്യമങ്ങള്‍ക്കു നല്കിയ അഭിമുഖത്തിലാണ് തന്റെ റഷ്യാ സന്ദര്‍ശനം അദ്ദേഹം സ്ഥിരീകരിച്ചത്. ക്രൈസ്തവ ഐക്യവും ഉഭയകക്ഷി താല്പര്യവും, രാജ്യാന്തരബന്ധവും ഊട്ടിയുറപ്പിക്കുന്നതിനാണ് തന്റെ സന്ദര്‍ശനം വഴി ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി ലോകത്തെ എല്ലാ രാഷ്ട്രങ്ങളുമായും രാഷ്ട്രത്തലവന്മാരായും സഭ നയതന്ത്ര ബന്ധം പുലര്‍ത്തുന്നുണ്ട്. ഒരിക്കലും പ്രത്യേക താല്പര്യങ്ങള്‍ വത്തിക്കാന്‍ വച്ചു പുലര്‍ത്താറില്ല. സമൂഹത്തിന്റെ പൊതുനന്മയും, രാഷ്ട്രങ്ങള്‍ തമ്മില്‍ സഹകരണവും സംവാദവും വളര്‍ത്താനാണ് വത്തിക്കാന്‍ പരിശ്രമിക്കുന്നത്. പരസ്പരമുള്ള ആശയവിനിമയത്തിലൂടെ ലോകത്ത് സമാധനം വളര്‍ത്താമെന്ന ഫ്രാന്‍സിസ് പാപ്പയുടെ ശ്രദ്ധേയമായ ആഹ്വാനത്തില്‍ അധിഷ്ഠിതമായാണ് റഷ്യയിലേയ്ക്ക് സന്ദര്‍ശനം നടത്തുന്നത്. റഷ്യയും അമേരിക്കയും, മറ്റുചില കിഴക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ വര്‍ദ്ധിച്ചുവരുന്ന അകല്‍ച്ചയിലും രാഷ്ട്രീയ സംഘട്ടനങ്ങളിലും വത്തിക്കാന് അതിയായ ഖേദമുണ്ട്. എന്നാല്‍ വത്തിക്കാന്‍റെ നിലപാടും ഇടപെടലുകളും എപ്പോഴും ക്രിയാത്മകവും സമാധാന പൂര്‍ണ്ണവുമാണ്. റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയോടും, അതിന്‍റെ അദ്ധ്യക്ഷനായ പാത്രിയാര്‍ക്കിസ് കിറിലിനോടും പുലര്‍ത്തുന്ന സഭൈക്യ ദര്‍ശനവും സന്ദര്‍ശനത്തിനുണ്ടെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ പറഞ്ഞു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ സന്ദര്‍ശനം മാര്‍പാപ്പയുടെ റഷ്യന്‍ സന്ദര്‍ശനത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Image: /content_image/News/News-2017-08-11-07:09:24.jpg
Keywords: വത്തിക്കാന്‍