category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഅഭയാര്‍ത്ഥി ക്യാമ്പുകളിലെ കുട്ടികളുടെ ക്ഷേമത്തിനായി യു‌എന്നും വത്തിക്കാനും പദ്ധതി ആവിഷ്ക്കരിച്ചു
Contentവത്തിക്കാന്‍ സിറ്റി: ജോര്‍ദാനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന കുട്ടികളുടെ ആരോഗ്യം ഉറപ്പ് വരുത്തുവാന്‍ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള യു‌എന്‍ ഉന്നതതല കമ്മിഷനും വത്തിക്കാനും സംയുക്തമായി പദ്ധതി ആവിഷ്ക്കരിച്ചു. വത്തിക്കാനിലെ കുട്ടികളുടെ ആശുപത്രിയായ ‘ജേസു ബംബീനോ’യുമായി സഹകരിച്ചാണ് പദ്ധതി. ഇക്കാര്യം ആഗസ്റ്റ് 8 നാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ജോര്‍ദ്ദാനിലുള്ള ലോകത്തെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പിലെ കുട്ടികള്‍ക്കായാണ് സഹായമൊരുക്കുന്നത്. മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ജോര്‍ദാനില്‍ എത്തിയ ആയിരകണക്കിന് അഭയാര്‍ത്ഥികളില്‍ കുട്ടികളാണ് ഏറ്റവും കൂടുതല്‍ ക്ലേശമനുഭവിക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്താണ് പദ്ധതി. വിവിധരോഗങ്ങളാല്‍ വിഷമിക്കുന്ന 1500-ഓളം കുട്ടികള്‍ക്കാണ് കൂട്ടായ്മയുടെ സഹായം ലഭിക്കുക. അടിയന്തരമായി ശസ്ത്രക്രിയയ്ക്ക് വിധേയരാക്കേണ്ട നിരവധി കുട്ടികള്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ ഉണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. അതേ സമയം കുട്ടികള്‍ക്കുള്ള വിദഗ്ദപരിചരണത്തിനായി വത്തിക്കാന്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ദ്ധന്മാര്‍ ജോര്‍ദ്ദാനിലെ ക്യാമ്പില്‍ സേവനം ചെയ്യുന്നുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-10 11:58:00
Keywordsവത്തിക്കാന്‍
Created Date2017-08-10 11:59:19