category_idEvents
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആത്മീയ അഭിഷേകത്താല്‍ ജ്വലിക്കുന്ന ദൈവാനുഗ്രഹം കവിഞ്ഞൊഴുകുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍
Contentകെറ്ററിംഗ്: വിശ്വാസത്താല്‍ ദശ കുടുംബത്തില്‍ അംഗങ്ങളായവര്‍ അത്യുന്നതന്‍റെ ആശീര്‍വാദം സ്വീകരിക്കുവാന്‍ ആരാധിച്ച് കുമ്പിടുമ്പോള്‍ സ്വര്‍ഗ്ഗീയ മഹത്വത്തിന്‍റെ അതിര്‍വരമ്പുകള്‍ ഇല്ലാത്ത അനുഗ്രഹ പൂമഴ പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ സെഹിയോന്‍ യു.കെ. സ്ഥാപക ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കും. ജ്ഞാനത്തിന്‍റെ ബഹിര്‍ സ്ഫുരണമായ സ്തോത്രഗീതങ്ങള്‍ മാലാഖ വൃന്ദത്തോട് ചേര്‍ന്ന് ആലപിക്കുമ്പോള്‍ ദൈവമഹത്വത്തിന്‍റെ സമൃദ്ധി നുകര്‍ന്നു സംതൃപ്തിയടയും. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ സ്വര്‍ഗ്ഗാലാപന തിരുന്നാളിനു മുന്നോടിയായി നടത്തപ്പെടുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ പരിശുദ്ധ കന്യകാ മറിയത്തിന്‍റെ മാധ്യസ്ഥം യാചിച്ച് ക്രിസ്തു വഴി പിതാവായ ദൈവത്തിന്‍റെ അനുഗ്രഹം ലഭിക്കുന്നതിനായി ജപമാലയോടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ആരംഭിക്കും. സൂര്യനെ ഉടയാടയാക്കിയതും ചന്ദ്രനെ പാദങ്ങള്‍ കീഴിലും പന്ത്രണ്ട് നക്ഷത്ര കിരീട ശോഭയാല്‍ ദൈവസന്നിധിയില്‍ വിരാജിക്കുന്ന പരിശുദ്ധ മറിയത്തിന്‍റെ മാധ്യസ്ഥം അപേക്ഷിച്ച് പ്രത്യേക നിയോഗത്തോടെ ജപമാലകള്‍ അര്‍പ്പിക്കുമ്പോള്‍ വിശ്വാസത്തിന്‍റെ വിധേയത്വം സകല ജാതികളിലും ഉളവാകേണ്ടതിന്‍റെ സത്യത്തിന്‍റെ പ്രഘോഷണമായി തീരും. ശിലാഹൃദയരെ പോലും മൃദുവാക്കുന്ന തീക്ഷ്ണമായ വചന പ്രഘോഷണം സ്നേഹത്താല്‍ പരസ്പരബദ്ധമായ ഹൃദയങ്ങള്‍ക്ക്‌ ആശ്വാസവും ദൈവത്തിന്‍റെ രഹസ്യമായ ക്രിസ്തുവിനെ കുറിച്ചുള്ള സമ്പൂര്‍ണ്ണമായ അറിവും സാധ്യമാകും. ശരീരത്തിന്‍റെ അധമ വാസനകളെ നിര്‍മാര്‍ജ്ജനം ചെയ്യുന്ന വിടുതല്‍ ശുശ്രൂഷ, ആന്തരിക സൗഖ്യം പ്രദാനം ചെയ്യുന്ന അനുരഞ്ജന കൂദാശ, ദൈവിക സ്നേഹത്തിന്‍റെ മകുടോദാഹരണവും ഏറ്റവും ശക്തവും തീവ്രവുമായ മാധ്യസ്ഥ പ്രാര്‍ത്ഥനയായ ദിവ്യബലി ദൈവിക സ്നേഹത്തിന്‍റെ പ്രകടമായ അടയാളങ്ങള്‍ ദൃശ്യമാക്കും. ലൗകിക സുഖലോലുപതയില്‍ ലോകത്തിന്‍റെ മായാലോകത്ത് വിശ്വാസ രാഹിത്യത്തിലേക്ക് വഴുതി വീഴാതെ നന്മയുടെ പാതയില്‍ സഞ്ചരിക്കുവാന്‍ കുട്ടികളെയും യുവജനങ്ങളെയും പ്രാപ്തരാക്കുന്ന പ്രത്യേക ശുശ്രൂഷകളുടെ ഫലമായി ദൈവവിളി ലഭിച്ച അനേകം യുവജനങ്ങള്‍ യു.കെ.യില്‍ നിന്നും സാധ്യമായത് സെഹിയോന്‍ യു.കെ. യുടെ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍റെ പരിണിത ഫലമാണ്. സഭ സ്നേഹത്തിലും ക്രിസ്തുവിന്‍റെ സാക്ഷികളായി സത്കുടുംബ രൂപീകരണത്തിന് വഴിയൊരുക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷനില്‍ അനേകായിരങ്ങള്‍ ഒന്നു ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറന്ന് ഓരോ വ്യക്തികള്‍ക്കും വചനാഗ്നി സാധ്യമാകും. ശനിയാഴ്ച രാവിലെ എട്ടിന് ബര്‍മിംഗ് ഹാം ബഥേല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ആരംഭിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ ഫാ.സോജി ഓലിക്കല്‍ നയിച്ച്‌ വൈകുന്നേരം നാലിന് സമാപിക്കും. #{red->n->n->Address: }# ബഥേൽ കൺവെൻഷൻ സെന്റർ <br> കെൽവിൻ വേ <br> വെസ്റ്റ് ബ്രോംവിച്ച് <br> ബർമിംങ്ഹാം ( Near J1 of the M5) <br> B70 7JW.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkNot set
News Date2017-08-10 10:58:00
Keywordsരണ്ടാം ശനി
Created Date2017-08-10 11:01:24