Contents
Displaying 5381-5390 of 25110 results.
Content:
5680
Category: 1
Sub Category:
Heading: ക്രൈസ്തവ വംശഹത്യ: അന്താരാഷ്ട്ര സമൂഹത്തിന്റെ മൗനത്തെ അപലപിച്ച് പാത്രിയാർക്കീസ് കൗൺസിൽ
Content: ബെയ്റൂട്ട്: ഐഎസ് ഭീകരരെ ഭയന്ന് മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ നിന്നു പലായനം ചെയ്ത ക്രൈസ്തവരെ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിൽ പിന്തുണ ലഭിക്കുന്നില്ല എന്ന വസ്തുത കിഴക്കൻ കത്തോലിക്കാ പാത്രിയാർക്കീസ് കൗൺസിൽ തുറന്ന് പ്രഖ്യാപിച്ചു. ആഗസ്റ്റ് 10, 11 തിയ്യതികളിൽ ലെബനോൻ മാരോണൈറ്റ് പാത്രിയാർക്കീസിന്റെ വസതിയിൽ നടന്ന സമ്മേളനത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സമിതി ഇക്കാര്യം തുറന്ന്‍ പ്രഖ്യാപിച്ചത്. ക്രൈസ്തവർക്കെതിരെ തിരിയുന്ന രാഷ്ട്രങ്ങൾ വംശഹത്യയ്ക്കാണ് നേതൃത്വം നല്കുന്നതെന്നും അതു മനുഷ്യത്വത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും പ്രസ്താവനയിൽ പറയുന്നു. ദൈവത്തിന്റെ നീതിയിൽ അടിയുറച്ച് വിശ്വസിച്ച് സമാധാന പ്രിയരായി മുന്നോട്ട് പോകുന്ന ഒരു ജനതയാണ് സഭ. ക്രിസ്തുവിനെ അനുകരിച്ച് കുരിശുകൾ ഏറ്റെടുക്കാൻ സഭ സന്നദ്ധമാണ്. എന്നാൽ അപ്പസ്തോലിക കാലഘട്ടം മുതൽ നിലനിന്നിരുന്ന സഭയാണ് പീഡനങ്ങൾ മൂലം ഇല്ലാതാകുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ധം മൂലം പലായനം ചെയ്ത ക്രൈസ്തവരെ തിരിച്ചു കൊണ്ടുവരിക തീർത്തും ശ്രമകരമാണ്. യുദ്ധം ലോകത്തിന് ഒന്നും നൽകുന്നില്ല എന്ന വസ്തുത മനസ്സിലാക്കി അഭയാർത്ഥികളുടെ തിരിച്ചു വരവിന് വഴിയൊരുക്കാത്ത പക്ഷം അത് ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമാകും. ഇസ്ലാമിക് സ്റ്റേറ്റ്സ് സംഘടനയുടെ ആവിർഭാവത്തോടെ ദേശീയ- അന്തർദേശീയ തലത്തിൽ സംഘർഷം വര്‍ദ്ധിച്ചു. ക്രൈസ്തവനെന്ന കാരണം കൊണ്ട് ജനിച്ചു വളർന്ന നാടും വീടും ജീവൻ പോലും ഉപേക്ഷിക്കുക എന്നത് തീർത്തും ആശങ്കയർത്തുന്നതാണ്. രാജ്യത്തെ ക്രൈസ്തവരെ പുനരുദ്ധരിക്കാൻ ജാതി മതഭേദമെന്യേ ഇടപെടല്‍ വേണം. സിറിയൻ പാലസ്തീൻ കുടിയേറ്റക്കാരെ തിരിച്ചു വിളിച്ച ലെബനോൻ മറ്റ് അറബ് രാജ്യങ്ങൾക്ക് മാതൃകയാണ്. യു.എസ്, റഷ്യ തമ്മിൽ ഒരു രാഷ്ട്രീയ സമവാക്യത്തില്‍ എത്തിചേരുക വഴി സമാധാനവും നീതിയും സഹിഷ്ണുതയും സ്ഥാപിതമാകുമെന്ന പ്രതീക്ഷയും കൗൺസിൽ പങ്കുവെച്ചു. മദ്ധ്യപൂര്‍വ്വേഷ്യയിലെ സഭയുടെ പ്രതിസന്ധികൾ ആഗോള കത്തോലിക്കാ സഭ തിരിച്ചറിയുന്നുണ്ടെന്നും പ്രസ്താവനയില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
Image: /content_image/News/News-2017-08-14-15:42:03.JPG
Keywords: ക്രൈസ്തവ

5681
Category: 18
Sub Category:
Heading: ഭേദഗതി ബില്ലുകള്‍ പാസ്സാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം: കെസിബിസി
Content: കൊച്ചി: മദ്യനയത്തിന് ചുക്കാന്‍പിടിച്ച് തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ജനങ്ങളോടുള്ള ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ നിന്നു തടയുന്ന കേരള പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകള്‍ പാസാക്കുന്നതില്‍നിന്നു സര്‍ക്കാര്‍ പിന്മാറണമെന്നു കെസിബിസി. ജനങ്ങളുടെ അധികാരം സര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ നടത്തുന്ന നീക്കങ്ങളെക്കുറിച്ചു സംസ്ഥാന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നിലപാടു വ്യക്തമാക്കണമെന്നും കെസിബിസി സൂചിപ്പിച്ചു. പ്രാദേശിക വികസനവും ജനപങ്കാളിത്തവുമാണു തദ്ദേശ സ്ഥാപനങ്ങളുടെ ആത്മാവെന്നിരിക്കെ, അവയ്ക്കു തുരങ്കം വയ്ക്കുന്ന നടപടികള്‍ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വയം നിര്‍ണയാവകാശത്തിനും വിരുദ്ധമാണ്. ജനങ്ങളുടെമേല്‍ മദ്യസംസ്‌കാരം അടിച്ചേല്‍പ്പിക്കാനും മദ്യശാലകള്‍ക്കുനേരേയുള്ള പ്രാദേശികമായ ചെറുത്തുനില്പുകള്‍ പോലീസിനെ ഉപയോഗിച്ച് അടിച്ചൊതുക്കാനുമുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമം മദ്യലോബിയോടുള്ള അവരുടെ വിധേയത്വം വെളിപ്പെടുത്തുന്നതാണെന്നും കെസിബിസി സമ്മേളനം വിലയിരുത്തി.
Image: /content_image/India/India-2017-08-15-05:43:12.jpg
Keywords: കെസിബിസി

5682
Category: 18
Sub Category:
Heading: ജീവിതം കൊണ്ട് ഓരോ വിശ്വാസിയും സുവിശേഷത്തിനു സാക്ഷ്യം നല്‍കണം: കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: ഇരിങ്ങാലക്കുട: ഭാരതത്തില്‍ സുവിശേഷവത്കരണം ഗതിമുട്ടിനില്‍ക്കുന്ന അവസരത്തില്‍ ജീവിതംകൊണ്ട് ഓരോ വിശ്വാസിയും സുവിശേഷത്തിനു സാക്ഷ്യം നല്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ആളൂരിലെ ല്യൂമന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന അഖില ലോക മലയാളി കരിസ്മാറ്റിക് സംഗമത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വെല്ലുവിളികള്‍ നേരിടുന്ന ആധുനിക കാലഘട്ടത്തില്‍ സമൂഹത്തിലും സഭയിലും നവീകരണത്തിന്റെ വക്താക്കളായി വിശ്വാസികള്‍ മാറണം. സഭയിലെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലെല്ലാം എതിര്‍ക്കുന്നവര്‍ക്കുപോലും ബോധ്യമുണ്ടാകത്തക്ക ്രൈകസ്തവചൈതന്യം നിറഞ്ഞുനില്‍ക്കണം. സഭയിലെ യുവജനങ്ങള്‍ നവീകരണത്തിലേക്കു കടന്നുവരണമെന്നും മാര്‍ ആലഞ്ചേരി ആഹ്വാനം ചെയ്തു. വിജയപുരം രൂപത കത്തീഡ്രല്‍ വികാരി മോണ്‍. സെബാസ്റ്റ്യന്‍ പൂവത്തിങ്കല്‍, ജറുസലം ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവീസ് പട്ടത്ത് സിഎംഐ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ഫാ. ഷാജന്‍ തേര്‍മഠം, ഫാ. ജെയിംസ് കക്കുഴി, ഫാ. ജോസ് നരിതൂക്കില്‍, ഫാ. പോള്‍ മുണ്ടോളിക്കല്‍, ഫാ. നിക്‌സണ്‍ ചാക്കോര്യ, ടി.സി. ജോസഫ്, ഫാ. ധീരജ് സാബു ഐഎംഎസ്, ജോ കോവാലം, ചാക്കോച്ചന്‍ ഞാവള്ളില്‍, ആലീസ് എന്നിവര്‍ പ്രസംഗിച്ചു. കരിസ്മാറ്റിക് സംഗമം ഇന്നു സമാപിക്കും.
Image: /content_image/India/India-2017-08-15-06:03:46.jpg
Keywords: ആലഞ്ചേരി

5683
Category: 18
Sub Category:
Heading: ക്‌നാനായ യുവജന സംഗമത്തിനുള്ള പതാക പ്രയാണം ആരംഭിച്ചു
Content: കണ്ണൂര്‍: ക്‌നാനായ മലബാര്‍ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടും ആഗോള ക്‌നാനായ യുവജന സംഗമത്തോടും അനുബന്ധിച്ചുളള പതാക പ്രയാണം കണ്ണൂര്‍ ശ്രീപുരത്ത് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഫ്‌ളാഗ് ഓഫ് ചെയ്തു. സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഫാ. ഏബ്രഹാം പറമ്പേട്ട് എന്നിവര്‍ പങ്കെടുത്തു. ചന്ദ്രഗിരി ഫൊറോനയില്‍ വികാരി ഫാ. ജോസ് കന്നുവെട്ടിയില്‍, പെരിക്കല്ലൂര്‍ ഫൊറോനയില്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, രാജപുരം ഫൊറോനയില്‍ വികാരി ഫാ. ഷാജി വടക്കേത്തൊട്ടിയില്‍, മടമ്പം ഫൊറോനയില്‍ വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍ എന്നിവര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017' ന് മുമ്പ് ഓരോ ഫൊറോനയിലും പതാക പ്രയാണം നടത്തുന്നതിനുളള ക്രമീകരണം കെസിവൈഎല്‍ന്റെ നേതൃത്വത്തിലാണ് ഒരുക്കിയിരിക്കുന്നത്. പതാകകള്‍ എത്തിച്ചേരുന്നതോടെ യുവജന സംഗമത്തിന് തുടക്കമാകും.
Image: /content_image/India/India-2017-08-15-07:17:07.jpg
Keywords: ക്‌നാ

5684
Category: 1
Sub Category:
Heading: ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടുന്നതിനുള്ള പഴുതല്ല വിശ്വാസം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടുന്നതിനുള്ള പഴുതല്ല വിശ്വാസമെന്നു ഫ്രാന്‍സിസ് പാപ്പ. വിശ്വാസമെന്നത് ഇരുളില്‍ വഴികാട്ടിത്തന്നുകൊണ്ട് പ്രതിന്ധികളെ നേരിടാന്‍ നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ കരത്തിന്‍റെ ഉറപ്പാണെന്നും പാപ്പ പറഞ്ഞു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്വകയറില്‍ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്കുകയായിരിന്നു അദ്ദേഹം. മത്തായിയുടെ സുവിശേഷത്തിലെ യേശു ജലത്തിനുമീതെ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. ഇന്ന് സമൂഹത്തിന് വിശ്വാസമുണ്ടോ? സഭാസമൂഹത്തിന് വിശ്വാസമുണ്ടോ? നാം ഒരോരുത്തരുടെയും നമ്മുടെ സമൂഹത്തിന്‍റെയും വിശ്വാസം എങ്ങനെയുള്ളതാണ്? സുവിശേഷത്തില്‍ സൂചിപ്പിക്കുന്ന വള്ളം സഭയുടെയും നാം ഓരോരുത്തരുടെയും ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. അതേ സമയം എതിര്‍ക്കാറ്റ് പ്രതിനിധാനം ചെയ്യുന്നത് പ്രതിസന്ധികളെയും പരീക്ഷണങ്ങളെയുമാണ്. കര്‍ത്താവിന്‍റെ വാക്കുകളെ മുറുകെ പിടിക്കാതെ വരുമ്പോള്‍, കുടൂതല്‍ ഉറപ്പു ലഭിക്കുന്നതിനായി ജ്യോതിഷത്തിലും കൈനോട്ടക്കാരിലും അഭയം തേടുമ്പോള്‍ നാം മുങ്ങിത്തുടങ്ങുകയാണ് ചെയ്യുന്നത്. ഇതിനര്‍ത്ഥം വ്യക്തമാണ്. നമ്മുടെ വിശ്വാസം ശക്തമല്ല. കര്‍ത്താവിലും അവിടുത്തെ വചനത്തിലുമുള്ള വിശ്വാസം തുറന്നിടണമെന്നാണ് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനു യേശു സാന്നിധ്യം നമുക്കുറപ്പുനല്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ ചെറുത്തുനില്ക്കുന്നതിനും പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെയെന്ന ആശംസയോടെയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-08-15-07:50:43.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

5685
Category: 1
Sub Category:
Heading: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളികളായ കത്തോലിക്കരെ ഒന്നിപ്പിക്കുവാൻ 'മൈ പാരീഷ് നെറ്റ്'
Content: തലശ്ശേരി: ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിയുന്ന മലയാളികളായ കത്തോലിക്ക വിശ്വാസികളെ ഒരു കുടകീഴില്‍ എത്തിക്കുവാന്‍ ആരംഭിച്ച 'മൈ പാരീഷ് നെറ്റ്' എന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ സേവനം ശ്രദ്ധേയമാകുന്നു. കേരളത്തിലെ സീറോ മലബാർ, സീറോ മലങ്കര, ലത്തീൻ രൂപതകളുടെ കീഴിലുള്ള 2600ഓളം ഇടവകകളെ ഉള്‍കൊള്ളിച്ചാണ് 'മൈ പാരീഷ് നെറ്റ്' രൂപീകരിച്ചിരിക്കുന്നത്. ഇടവക അംഗങ്ങൾക്ക് പോസ്റ്റുകൾ ഇടാനും, മറ്റു ഇടവക അംഗങ്ങളുടെ മൊബൈലിലേക്ക് കൂടി പോസ്റ്റുകൾ എത്തിക്കുവാനുമുള്ള സൗകര്യവുമാണ് മൈ പാരീഷ് നെറ്റിന്റെ വെബ്സൈറ്റ്/ ആന്‍ഡ്രോയിഡ് ആപ്ളിക്കേഷന്‍ വഴി സാധ്യമാകുന്നത്. myparish.net എന്ന സൈറ്റിലോ പ്ലേസ്റ്റോറില്‍ നിന്ന് ലഭിക്കുന്ന ആപ്ലിക്കേഷനിലോ റെജിസ്റ്റര്‍ ചെയ്യുന്നതോടെയാണ് കൂട്ടായ്മയില്‍ അംഗമാകുക. തുടര്‍ന്നു രൂപതയും ഇടവകയും തിരഞ്ഞെടുക്കാന്‍ ഓപ്ക്ഷനുകള്‍ ലഭ്യമാകും. ഇതോടെ രെജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഇടവകയുടെ പേജില്‍ പോസ്റ്റ് ചെയ്യുന്ന ഓരോ പോസ്റ്റും ഇടവകകളിലെ എല്ലാ അംഗങ്ങളിലേക്കും എത്തും. ഉദാഹരണമായി ഒരു വ്യക്തിയുടെ മരണ വാർത്ത 'മൈ പാരീഷ് നെറ്റ്' ആപ്ലിക്കേഷനില്‍ പോസ്റ്റ് ചെയ്യപ്പെടുമ്പോൾ അതു വിദേശത്തോ സ്വദേശത്തോ ഉള്ള ഇടവകാ അംഗങ്ങളുടെ മൊബൈൽ വഴി വിതരണം ചെയ്യപ്പെടുന്നു. ഒരു വാർത്തയോ, മറ്റുള്ളവർക്ക് പ്രചോദനം കൊടുക്കാൻ സാധിക്കുന്ന ലേഖനമോ അനുഭവസാക്ഷ്യമോ ഇടവകയുടെ ഗ്രൂപ്പില്‍ ഒരംഗം പോസ്റ്റ് ചെയ്യുമ്പോൾ, അനുയോജ്യമായവ രൂപതയിലുള്ള മറ്റുള്ള ഇടവകകളിലെ അംഗങ്ങളിലേക്കോ മറ്റുള്ള രൂപതയുടെ കീഴിലുള്ള എല്ല ഇടവകാംഗങ്ങളിലേക്കും ഇതു വിതരണം ചെയ്യാൻ സാധിക്കുന്ന വിധത്തിൽ കൂടിയാണ് myparish.net എന്ന നവ മാധ്യമ കൂട്ടായ്മ രൂപകല്പന ചെയ്തിരിക്കുന്നത്. അംഗങ്ങൾക്ക് തങ്ങളുടെ ദൈവാനുഭവങ്ങൾ പങ്കുവക്കാനും സഭയിലെ മറ്റേതൊരു ഇടവകയിൽ നിന്നോ ധ്യാനകേന്ദ്രത്തിൽ നിന്നോ മറ്റു കൂട്ടായ്മകളിൽ നിന്നുമുള്ള അനുഭവ സാക്ഷ്യങ്ങൾ, ലേഖനങ്ങൾ, വീഡിയോകൾ എന്നിവ തികച്ചും സൗജന്യമായി ലഭ്യമാക്കുവാനുമാണ് 'മൈ പാരീഷ് നെറ്റ്' സംവിധാനം വഴി സംഘാടകര്‍ ലക്ഷ്യമാക്കുന്നത്. {{ 'മൈ പാരീഷ്. നെറ്റ്' വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ->https://myparish.net/ }} ഇക്കഴിഞ്ഞ ജൂലൈ അവസാനവാരത്തില്‍ പടന്നക്കാട് പാസ്റ്ററൽ സെന്ററിൽ വച്ച് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോർജ് ഞരളക്കാട്ടാണ് myparish.net കൂട്ടായ്മ ഉദ്ഘാടനം ചെയ്തത്. വികാരി ജനറാൾ ഫാ. ജോർജ് എളൂക്കുന്നേൽ, പടന്നക്കാട് ഗുഡ് ഷെപ്പേർഡ് ദേവാലയ വികാരി ഫാദർ ജോർജ് ആലപ്പാട്ട്, ഫാദർ സെബാസ്റ്റ്യൻ താഴപ്പള്ളിൽ, മൈ പാരിഷ്. നെറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ലിജോ ഈഴറേട്ട് എന്നിവർ സന്നിഹിതരായിരുന്നു. {{'മൈ പാരീഷ്. നെറ്റ് ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക->https://play.google.com/store/apps/details?id=com.Myparishnet_9480181064 }}
Image: /content_image/News/News-2017-08-15-09:48:23.jpg
Keywords: സോഷ്യല്‍ മീഡിയ

5686
Category: 1
Sub Category:
Heading: കുമ്പസാരരഹസ്യം തുറന്നു പറയണമെന്ന നിര്‍ദ്ദേശത്തിനെതിരെ ഓസ്ട്രേലിയന്‍ മെത്രാന്‍ സമിതി
Content: മെല്‍ബണ്‍: ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ കുമ്പസാരരഹസ്യം തുറന്നു പറയണമെന്ന ഓസ്ട്രേലിയന്‍ റോയൽ കമ്മീഷൻ നിര്‍ദ്ദേശത്തിനെതിരെ ദേശീയ മെത്രാന്‍ സമിതി രംഗത്ത്. ദൈവത്തിങ്കലേക്ക് വൈദികനിലൂടെ നടത്തപ്പെടുന്ന കൂദാശയാണ് കത്തോലിക്ക സഭയിലെ കുമ്പസാരമെന്നും കുമ്പസാര രഹസ്യം സൂക്ഷിക്കുകയെന്നത് മതസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മെൽബൺ ആർച്ച് ബിഷപ്പ് ഡെനിസ് ജെ ഹാർട്ട് ആഗസ്റ്റ് പതിനാലിനു പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. #{red->none->b->Must Read: }# {{കുമ്പസാരക്കൂട്ടിൽ കാത്തിരിക്കുന്ന ഈശോയെ നിങ്ങൾ കണ്ടിട്ടുണ്ടോ? -> http://www.pravachakasabdam.com/index.php/site/news/535}} ഓസ്ട്രേലിയയിലെ കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങൾ കുമ്പസാരത്തില്‍ അറിഞ്ഞാല്‍ പോലും ഉദ്യോഗസ്ഥര്‍ക്കിടയില്‍ റിപ്പോർട്ട് ചെയ്യണമെന്നാണ് റോയല്‍ കമ്മീഷന്റെ നിർദ്ദേശം. കമ്മീഷന്റെ തീരുമാനം നടപ്പിലാക്കുവാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്ന് ഓസ്ട്രേലിയൻ മെത്രാൻ സമിതി തലവൻ കൂടിയായ ഹാർട്ട് പറഞ്ഞു. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന അല്‍മായർക്ക് അധികാരികളെ സഹായിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കുമ്പസാരരഹസ്യം പുറത്തു പറയാൻ പാടില്ലെന്നും അങ്ങനെ ചെയ്തവർ സഭയുടെ വിലക്ക് നേരിടുമെന്നു കാനോൻ നിയമത്തിൽ വ്യക്തമാക്കുന്നു. അനുതപിക്കുന്ന പാപിയെ തെറ്റിന് പ്രായശ്ചിത്തം ചെയ്യാൻ ഒരുക്കണമെന്ന് കൗൺസിൽ റോയല്‍ കമ്മീഷന്‍ സി.ഇ.ഒ ഫ്രാൻസിസ് സളളിവൻ പറഞ്ഞു. അതേ സമയം കുമ്പസാരത്തിന്റെ രഹസ്യാത്മകത പുറത്തുവിടുവിക്കാനുള്ള സമ്മര്‍ദ്ധങ്ങളെ ശക്തമായി ചെറുക്കുമെന്ന് ഓസ്ട്രേലിയൻ മെത്രാൻ സമിതി ഏകകണ്ഠമായി വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2017-08-15-11:12:12.jpg
Keywords: കുമ്പസാ

5687
Category: 6
Sub Category:
Heading: രക്ഷപ്രാപിക്കാൻ മാമ്മോദീസ അത്യാവശ്യമാണെന്നു യേശുക്രിസ്തുതന്നെ ഊന്നിപ്പറയുന്നു
Content: "യേശു പ്രതിവചിച്ചു: സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, ജലത്താലും ആത്മാവിനാലും ജനിക്കുന്നില്ലങ്കിൽ ഒരുവനും ദൈവരാജ്യത്തിൽ പ്രവേശിക്കുക സാധ്യമല്ല" (യോഹ 3:5) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 30}# <br> രക്ഷപ്രാപിക്കാൻ മാമ്മോദീസ അത്യാവശ്യമാണെന്നു യേശുക്രിസ്തുതന്നെ ഊന്നിപ്പറയുന്നു. എല്ലാ ജനതകളോടും സുവിശേഷം പ്രസംഗിക്കാനും അവരെ ജ്ഞാനസ്നാനപ്പെടുത്താനും അവിടുന്നു ശിഷ്യന്മാരോട് കല്‍പ്പിക്കുകയും ചെയ്യുന്നു. ശാശ്വത സൗഭാഗ്യത്തിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്തുവാൻ മാമ്മോദീസയല്ലാതെ മറ്റൊരു ഉപാധിയെക്കുറിച്ച് മനുഷ്യന് അറിവില്ല. രക്ഷയെ മാമ്മോദീസ എന്ന കൂദാശയോടു ബന്ധിപ്പിച്ചുകൊണ്ട് "ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കുവാൻ" യേശു ആവശ്യപ്പെടുന്നു. പഴയ ഉടമ്പടിയിലെ സകല പ്രതിരൂപങ്ങളും യേശുക്രിസ്തുവില്‍ അവയുടെ സാക്ഷാത്കാരം കണ്ടെത്തുന്നു. വി. യോഹന്നാന്‍ നല്‍കിയിരുന്ന, പാപികള്‍ക്കായുള്ള മാമ്മോദീസ, നമ്മുടെ കര്‍ത്താവ്, "എല്ലാ നീതിയും പൂര്‍ത്തിയാക്കാന്‍ വേണ്ടി" പൂര്‍ണ്ണ മനസ്സോടെ സ്വീകരിച്ചു. ഇപ്രകാരം മാമ്മോദീസ സ്വീകരിച്ചതിനു ശേഷം യേശു തന്‍റെ പരസ്യജീവിതം തുടങ്ങുന്നു. തന്‍റെ പുനരുത്ഥാനശേഷം അവിടുന്ന് അപ്പസ്തോലന്‍മാര്‍ക്ക് നൽകിയ ദൗത്യത്തിൽനിന്നും മാമ്മോദീസയുടെ ആവശ്യകത നാം തിരിച്ചറിയുന്നു. "ആകയാല്‍ നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിൻ. പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍. ഞാന്‍ നിങ്ങളോടു കല്പ്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍" (മത്തായി 28:19-20) ഇപ്രകാരം പറഞ്ഞുകൊണ്ട് അവിടുന്നു ശിഷ്യന്മാരെ അയക്കുന്നു. ക്രിസ്തു തന്‍റെ പെസഹായില്‍ എല്ലാ മനുഷ്യര്‍ക്കും മാമ്മോദീസയുടെ ഉറവ തുറന്നുകൊടുത്തു. വാസ്തവത്തില്‍ താന്‍ ജറുസലേമില്‍ സഹിക്കാനിരുന്ന പീഡാസഹനത്തെപ്പറ്റി, താന്‍ മുങ്ങേണ്ടിയിരുന്ന ഒരു "മാമ്മോദീസ" എന്ന നിലയില്‍ അവിടുന്നു മുമ്പേ പറഞ്ഞിരുന്നു. ക്രൂശിതനായ യേശുവിന്‍റെ വിലാവില്‍ നിന്നൊഴുകിയ രക്തവും ജലവും, പുതിയ ജീവിതത്തിന്‍റെ കൂദാശകളായ മാമ്മോദീസയുടെയും കുര്‍ബാനയുടെയും പ്രതിരൂപങ്ങള്‍ ആയിരുന്നു. അപ്പോള്‍ മുതലാണ്, "ദൈവരാജ്യത്തില്‍ പ്രവേശിക്കാന്‍, ജലത്താലും ആത്മാവിനാലും ജനിക്കുക" എന്നത് സാധ്യമായിത്തീര്‍ന്നത്. രക്ഷപ്രാപിക്കാൻ മാമ്മോദീസാ അത്യാവശ്യമാണെന്നു ആദിമസഭയിലെ ക്രൈസ്തവർ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് യേശുക്രിസ്തുവിന്റെ കല്പന അനുസരിച്ചുകൊണ്ട് അവിടുത്തെ ശിഷ്യന്മാർ നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട് ഭൂമിയുടെ അതിർത്തികൾ വരെ സഞ്ചരിക്കുകയും അക്രൈസ്തവരോട് ക്രിസ്തുവിനെക്കുറിച്ചു പ്രഘോഷിക്കുകയും അവർക്ക് മാമ്മോദീസാ നൽകുകയും ചെയ്തുപോന്നത്. അതിന്റെ പേരിൽ അവരിൽ പലരും മൃഗീയമായി കൊലചെയ്യപ്പെട്ടു. ഇപ്രകാരം മരണം ഏറ്റുവാങ്ങുമ്പോഴും "യേശു ഏകരക്ഷകൻ" എന്നു ലോകത്തോടു വിളിച്ചുപറയുവാൻ അവർ മടികാണിച്ചില്ല. #{red->n->b->വിചിന്തനം}# <br> രക്ഷപ്രാപിക്കുവാൻ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചാൽ മതി എന്ന തെറ്റായ ധാരണ ഇക്കാലത്തു പ്രബലപ്പെട്ടുവരുന്നുണ്ട്. മറ്റൊരുകൂട്ടർ ദൈവവിശ്വാസം പോലും ആവശ്യമില്ല എന്നു കരുതുന്നു. ചില ക്രിസ്ത്യാനികൾ പോലും ഇപ്രകാരം ചിന്തിക്കുന്നു എന്നത് വളരെ വേദനാജനകമായ വസ്തുതയാണ്. ഈ വിഷയം സഭയും സുവിശേഷപ്രഘോഷകരും ഗൗരവമായി ചിന്തിക്കേണ്ടതാണ്. പിതാവായ ദൈവം തന്റെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്ക് അയച്ചുകൊണ്ട് ലോകത്തെമുഴുവൻ രക്ഷിക്കുവാൻ തിരുമനസ്സായെങ്കിൽ, ഈ ഏകജാതനെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് മാമ്മോദീസ സ്വീകരിക്കുന്നില്ലങ്കിൽ മനുഷ്യന് എങ്ങനെ രക്ഷപ്രാപിക്കുവാൻ സാധിക്കും? #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-15-21:00:49.jpg
Keywords: യേശു,ക്രിസ്തു

5688
Category: 18
Sub Category:
Heading: വൈദികര്‍ അജപാലന ദൗത്യത്തിൽ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: വൈദികര്‍ അജപാലനപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നു പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ അല്‍ഫോന്‍സിയന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടന്ന രൂപത പ്രസ്ബിറ്റേറിയം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൂട്ടായ്മയുടെ ചിന്ത അജഗണങ്ങളുടെയിടയില്‍ എപ്പോഴും നിലനിര്‍ത്തണമെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. ജനങ്ങളുമായുള്ള ബന്ധത്തില്‍ വിള്ളലുകളുണ്ടാകാതെ സൂക്ഷിക്കാന്‍ അജപാലകര്‍ക്കു കടമയുണ്ട്. പൗരോഹിത്യവര്‍ഷത്തിലും കാരുണ്യവര്‍ഷത്തിലും പ്രകടിപ്പിച്ച ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും ചൈതന്യം നിലനിര്‍ത്തണം. ഒറ്റയ്ക്കു ചെയ്യാന്‍ കഴിയാത്തത് ഒരുമിച്ചു ചെയ്യാനാകും. പ്രസ്ബിറ്റേറിയം ക്രിസ്തുവിന്റെ ചുറ്റുമുള്ള സ്ഥായിയായ ഒന്നിച്ചുചേരലാണെന്നും ബിഷപ്പ് പറഞ്ഞു. ബലിപീഠത്തിന്റെ സ്വാധീനം നമ്മുടെ ജീവിതത്തെ പരിവര്‍ത്തനപ്പെടുത്തണമെന്നു പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനംഗം ബിന്ദു കെ. തോമസ് ക്ലാസ് നയിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കൽ, മാര്‍ ജോസഫ് പള്ളിക്കാപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. പോള്‍ പള്ളത്ത്, ഫാ. ജോസ് കാക്കല്ലില്‍, ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-16-04:37:37.jpg
Keywords: കല്ലറങ്ങാ

5689
Category: 18
Sub Category:
Heading: വേദനകളിലും ദുരിതങ്ങളിലും ക്രൈസ്തവര്‍ സത്യത്തിന് സാക്ഷ്യം വഹിക്കണം: കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ്
Content: ഇരിങ്ങാലക്കുട: രോഗാവസ്ഥയിലും കഷ്ടതയിലും ദുരിതങ്ങളിലും പീഡനങ്ങളിലും ക്രൈസ്തവര്‍ സത്യത്തിനു സാക്ഷ്യം വഹിക്കുന്നവരാകണമെന്നു സിബിസിഐ പ്രസിഡന്റും സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ. ആഗോള മലയാളി കരിസ്മാറ്റിക് സംഗമത്തിനിടെ സന്ദേശം നല്കുകയായിരിന്നു അദ്ദേഹം. പരിശുദ്ധാത്മാവാണ് സഭാ രൂപീകരണത്തിന്റെ സജീവ അടയാളം. ക്രൈസ്തവസഭയെ നയിക്കുന്ന പരിശുദ്ധാത്മാവ് അടയാളങ്ങളിലൂടെ എന്നും പ്രവര്‍ത്തിക്കും. നവീകരണത്തിന്റെ മുന്നണിപ്പോരാളികള്‍ സമസ്ത മേഖലകളിലും നിര്‍വികാരത പടരുന്ന സമൂഹത്തില്‍ ആത്മാവിനാല്‍ നിറഞ്ഞ് എളിയ ജീവിതംകൊണ്ട് ശുശ്രൂഷചെയ്യുന്നവരാകണം. ആത്മാവിനാല്‍ പ്രേരിതരായി നവീകരണത്തിലേക്കു കടന്നെത്തിയവരാണ് സഭയുടെ ശക്തിയെന്നും കര്‍ദിനാള്‍ പറഞ്ഞു.
Image: /content_image/India/India-2017-08-16-05:17:30.jpg
Keywords: ക്ലീമിസ്