Contents
Displaying 5421-5430 of 25112 results.
Content:
5720
Category: 6
Sub Category:
Heading: സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും
Content: "ഇത്രയും പറഞ്ഞതിനുശേഷം യേശു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർത്ഥിച്ചു: പിതാവേ... നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്കു തന്ന മഹത്വം അവർക്കു ഞാൻ നൽകിയിരിക്കുന്നു." (യോഹ 17:1,22). ക്രിസ്ത്യാനി ഒരിക്കലും ഒറ്റപ്പെട്ടവനല്ല. സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും. ഓരോ ക്രിസ്ത്യാനിയുടെയും ജീവിതം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും വിസ്മയനീയമായ വിധത്തില്‍ എല്ലാ ക്രൈസ്തവസഹോദരങ്ങളുടെയും ജീവിതവുമായി കൂടിച്ചേര്‍ന്നിരിക്കുന്നു. ക്രൈസ്തവരുടെ ജീവിതം, ക്രിസ്തുവിന്‍റെ മൗതികശരീരത്തിന്‍റെ പ്രകൃത്യതീതമായ ഐക്യത്തില്‍ ഒറ്റ മൗതിക വ്യക്തിയിലെന്നപോലെ, ഒന്നുചേര്‍ന്നിരിക്കുന്നു. സഭ എന്നത് നാം ഈ ഭൂമിയിൽ കാണുന്ന ചില സംവിധാനങ്ങളല്ല; അത് സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന വിശ്വാസികളുടെ കൂട്ടായ്മയാണ്. മരണശേഷം സ്വര്‍ഗ്ഗീയ ഭവനത്തില്‍ എത്തിച്ചേര്‍ന്നവരും ശുദ്ധീകരണസ്ഥലത്തില്‍ തങ്ങളുടെ പാപങ്ങളില്‍ നിന്ന് ശുദ്ധീകരണം നേടുന്നവരും, ഇപ്പോഴും ഭൂമിയില്‍ ജീവിച്ചിരിക്കുന്നവരുമായ വിശ്വാസികള്‍ തമ്മില്‍ സ്നേഹത്തിന്‍റെ ശാശ്വതമായ ബന്ധവും എല്ലാ നന്മകളുടെയും സമൃദ്ധമായ വിനിമയവും ഉണ്ട്. അത്ഭുതാവഹമായ ഈ കൈമാറ്റപ്രക്രിയയില്‍, ഒരാളുടെ വിശുദ്ധിയില്‍ നിന്നു മറ്റുള്ളവര്‍ക്കു പ്രയോജനം കിട്ടുന്നു. ഒരാളുടെ പാപം മറ്റുള്ളവര്‍ക്കുണ്ടാക്കുന്ന ദ്രോഹത്തിനതീതമായി അത് ലഭിക്കുന്നു. അങ്ങനെ, അനുതപിക്കുന്ന ഒരു വിശ്വാസി പുണ്യവാന്മാരുടെ ഐക്യത്തെ ആശ്രയിക്കുന്നതിലൂടെ, പാപത്തിനുള്ള ശിക്ഷകളില്‍ നിന്ന് കൂടുതല്‍ വേഗത്തിലും ഫലപ്രദമായും ശുദ്ധീകരിക്കപ്പെടാന്‍ ഇടയാകുന്നു. പുണ്യവാന്മാരുടെ ഐക്യത്തിന്‍റെ ഈ ആധ്യാത്മിക നന്മകൾ മനുഷ്യൻ സംഭരിച്ചിട്ടുള്ള നന്മകളുടെ ആകെത്തുകയല്ല, മറിച്ച്, ക്രിസ്തുവിന്‍റെ യോഗ്യതകള്‍ക്കു ദൈവത്തിന്‍റെ മുന്‍പിലുള്ള അക്ഷയവും അനന്തവുമായ മൂല്യമാണ് അത്. മനുഷ്യവര്‍ഗ്ഗം മുഴുവനും പാപത്തില്‍ നിന്നു വിമോചിതമാകുന്നതിനും പിതാവുമായുള്ള ഐക്യം നേടുന്നതിനും വേണ്ടി അവ സമര്‍പ്പിക്കപ്പെട്ടു. രക്ഷകനായ ക്രിസ്തുവില്‍ത്തന്നെ അവിടുത്തെ വീണ്ടെടുപ്പു കര്‍മത്തിന്‍റെ പരിഹാരപ്രവൃത്തികളും യോഗ്യതകളും നിലനില്‍ക്കുകയും ഫലമണിയുകയും ചെയ്യുന്നു. വഴിയും സത്യവും ജീവനുമായ യേശുക്രിസ്തുവിൽ വിശ്വസിക്കുകയും, അവിടുത്തെ കാലടികളെ പിന്തുടര്‍ന്നു അവിടുത്തെ കൃപയാല്‍ തങ്ങളുടെ ജീവിതങ്ങളെ പവിത്രീകരിക്കുകയും ചെയ്ത സകല വിശുദ്ധരും മരണശേഷം സ്വർഗീയസൗഭാഗ്യം അനുഭവിക്കുന്നു. ദൈവം തങ്ങളെ ഭരമേല്‍പ്പിച്ച ദൗത്യം ഭംഗിയായി നിര്‍വഹിച്ച അവർ ക്രിസ്തുവിന്റെ മൗതികശരീരത്തിന്‍റെ ഐക്യത്തില്‍ തങ്ങളുടെ സഹോദരങ്ങളെ രക്ഷിക്കുന്നതില്‍ അവരുടെ പ്രാർത്ഥനകളിലൂടെ സഹകരിക്കുകയും ചെയ്യുന്നു. <br> (Cf: CCC 1474- 1477) #{red->n->b->വിചിന്തനം}# <br> അനുദിന ജീവിതത്തിന്റെ ഭാരം വഹിക്കുമ്പോഴും, രോഗത്താലും മറ്റു വേദനകളാലും നമ്മൾ തളർന്നുപോകുമ്പോഴും നാം ഒരിക്കലും തനിച്ചല്ല. ഈ ബോധ്യം ഓരോ ക്രൈസ്തവനുമുണ്ടായിരിക്കണം. സ്വർഗ്ഗവും ഭൂമിയും വ്യാപിച്ചുകിടക്കുന്ന പുണ്യവാന്മാരുടെ ഐക്യത്തിന്റെ ഭാഗമാണ് ഓരോ ക്രിസ്ത്യാനിയും. രക്ഷകന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെയും, അവിടുത്തെ വളർത്തുപിതാവായ വിശുദ്ധ യൗസേപ്പിന്റെയും, സകല വിശുദ്ധരുടെയും പ്രാർത്ഥനകളും, സ്വർഗ്ഗത്തിൽ നിന്നും ദൈവം അയയ്ക്കുന്ന മാലാഖമാരുടെ സംരക്ഷണവും ഓരോ ക്രിസ്ത്യാനിയെയും വലയം ചെയ്തിരിക്കുന്നു. ഈ വലിയ കൂട്ടായ്മയുടെ ഭാഗമായിത്തീരാൻ ഓരോ മനുഷ്യനും യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുകയും, പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവത്തിലുള്ള വിശ്വാസം അനുദിനജീവിതത്തിൽ ഏറ്റുപറയുകയും ചെയ്യണം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-19-14:15:21.jpg
Keywords: യേശു, ക്രിസ്തു

5721
Category: 1
Sub Category:
Heading: സ്വവർഗ്ഗ വിവാഹത്തിനെതിരെ വോട്ട് രേഖപ്പെടുത്തണമെന്ന ആഹ്വാനവുമായി ഓസ്ട്രേലിയൻ ആർച്ച് ബിഷപ്പ്
Content: കാൻബറ: സ്വവർഗ്ഗവിവാഹത്തിന് സാധ്യത തേടി ആസ്ട്രേലിയൻ ഗവൺമന്റ് നടത്തുന്ന വോട്ടെടുപ്പിൽ ക്രൈസ്തവർ എതിര്‍ അഭിപ്രായം രേഖപ്പെടുത്തണമെന്ന് പെർത്ത് ആർച്ച് ബിഷപ്പ് തിമോത്തി കോസ്റ്റ ലോ. അതിരൂപതയിലെ ഇടവകകളിലേക്ക് അയച്ച ഇടയലേഖനത്തിൽ സ്വവർഗ്ഗ വിവാഹത്തെ കത്തോലിക്കാ സഭ പിന്തുണയ്ക്കുന്നില്ലെന്നും അതിനാൽ വിവാഹ ഉടമ്പടിയുടെ മാനദണ്ഡങ്ങളിൽ മാറ്റം ആവശ്യപ്പെടാതെ ഇതിനായി വോട്ട് രേഖപ്പെടുത്തണമെന്നുമാണ് ബിഷപ്പ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. #{red->none->b->Must Read: }#{{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്? -> #http://www.pravachakasabdam.com/index.php/site/news/1849 }} സ്വവർഗ്ഗവിവാഹത്തെ എതിർക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണത ഇന്ന് സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. കത്തോലിക്കാ സഭയ്ക്ക് ഓസ്ട്രേലിയൻ സമൂഹത്തെ സ്വാധീനിക്കാൻ കഴിയില്ല. എന്നിരുന്നാലും വിശ്വാസികൾക്ക് ധൈര്യസമേതം തങ്ങളുടെ അഭിപ്രായം വെളിപ്പെടുത്താനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം നവംബറിലാണ് പ്രസിദ്ധീകരിക്കുന്നത്.
Image: /content_image/News/News-2017-08-19-14:30:18.jpg
Keywords: സ്വവര്‍ഗ്ഗ

5722
Category: 1
Sub Category:
Heading: സിസ്റ്റര്‍ റൂത്ത് ഫൗ ഇനി ഓര്‍മ്മ: പാക്കിസ്ഥാനില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുന്ന ആദ്യ ക്രൈസ്തവവനിത
Content: കറാച്ചി: കുഷ്ഠരോഗികളുടെ ക്ഷേമത്തിനായി ജീവിതം മാറ്റിവെച്ച് പാക്കിസ്ഥാനിന്‍റെ മദര്‍ തെരേസ എന്ന വിശേഷണത്തിന് അര്‍ഹയായ സിസ്റ്റര്‍ റൂത്ത് ഫൗവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. കറാച്ചിയിലെ സദറിലുള്ള സെന്‍റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ഒരു ക്രിസ്ത്യന് വനിതയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന്‍ വിടചൊല്ലുന്നത്. സിസ്റ്റര്‍ റൂത്തിനോടുള്ള ആദരസൂചകമായി മൂന്നു സേനകളും ചേര്‍ന്നു 19 ഗണ്‍ സല്യൂട്ട് നല്കി. ദേശീയ പതാക പുതപ്പിച്ച ശവമഞ്ചം പട്ടാളക്കാരാണു ചുമന്നത്. സിന്ധ് പ്രവിശ്യയുടെ മുഖ്യമന്ത്രി മുറാദ് അലി ഷാ, പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍, പട്ടാള മേധാവി ജനറല്‍ ഖമര്‍ ജാവേജ് ബജ്വ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. കറാച്ചിയിലെ ഏറ്റവും പഴക്കമുള്ള ശ്മശാനമായ ഖോര കബറിസ്ഥാനിലാണു മൃതദേഹം സംസ്‌കരിച്ചത്. കുഷ്ഠരോഗം ഉന്മൂലനം ചെയ്യുന്നതില്‍ ഡോ. റൂത്ത് നല്കിയ സേവനങ്ങള്‍ക്ക് രാജ്യം എന്നും കടപ്പെട്ടിരിക്കുമെന്ന് പ്രധാനമന്ത്രി ഷഹീദ് അബ്ബാസി പറഞ്ഞു. കറാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെ പേര് ഡോ. റൂത്ത് ആശുപത്രി എന്നാക്കിമാറ്റുമെന്ന് സിന്ധ് മുഖ്യമന്ത്രി ഷായും ഇതിനോടകം അറിയിച്ചിട്ടുണ്ട്. വിശുദ്ധ മദര്‍ തെരേസായെപ്പോലെ ഭാരതത്തില്‍ അശരണര്‍ക്കും നിരാലംബര്‍ക്കുമിടയില്‍ സേവനമനുഷ്ഠിക്കാനാണ് നിയോഗിതയായത്. എന്നാല്‍ ഭാരതത്തിലേക്കുള്ള യാത്രാ മധ്യേ വിസാ പ്രശ്‌നം മൂലം പാക്കിസ്ഥാനിലെ തുറമുഖ പട്ടണമായ കറാച്ചിയില്‍ സിസ്റ്ററിന് യാത്ര അവസാനിപ്പിക്കേണ്ടി വന്നു. പിന്നീട് തന്റെ കര്‍മരംഗം സിസ്റ്റര്‍ പാക്കിസ്ഥാനില്‍ ആക്കുകയായിരിന്നു. കറാച്ചി നഗരത്തിലെ എണ്ണമറ്റ കുഷ്ഠരോഗികളുടെ ദയനീയാവസ്ഥയാണ് തീരുമാനത്തിന് ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ റൂത്തിനെ പ്രേരിപ്പിച്ചത്. 1960-ലാണ് സിസ്റ്റര്‍ റൂത്ത് ഫൗ പാക്കിസ്ഥാനിലെത്തുന്നത്. 1962-ല്‍ കറാച്ചിയില്‍ സിസ്റ്റര്‍ ആരംഭിച്ച ‘മാരി അഡലെയ്ഡ് ലെപ്രസി സെന്റര്‍’ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിനായുള്ള ശക്തമായ മുന്നേറ്റമായിരിന്നു. താമസിയാതെ സെന്ററിന്റെ ശാഖകള്‍ പാക്കിസ്ഥാനിലെ മുഴുവന്‍ പ്രവിശ്യകളിലും വ്യാപിപ്പിക്കുകയായിരിന്നു. അമ്പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് ചികിത്സയും സാന്ത്വനവും നല്‍കാന്‍ സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി. 1996-ല്‍ ലോകാരോഗ്യ സംഘടന പാക്കിസ്ഥാനെ കുഷ്ഠരോഗവിമുക്ത രാജ്യമായി പ്രഖ്യാപിച്ചപ്പോള്‍ അത് സിസ്റ്റര്‍ റൂത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ലോകം നല്‍കിയ അംഗീകാരമായിരുന്നു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിക്ക് അര്‍ഹയായ കന്യാസ്ത്രീ കൂടിയായിരിന്നു സിസ്റ്റര്‍ റൂത്ത്.
Image: /content_image/News/News-2017-08-20-06:41:14.jpg
Keywords: മദര്‍ തെരേസ

5723
Category: 18
Sub Category:
Heading: മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റമ്പാന്‍ സ്ഥാനം നല്‍കി
Content: പത്തനംതിട്ട: മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിലെ കൂരിയ ബിഷപ്പായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു മെത്രാഭിഷേകത്തിന്റെ മുന്നോടിയായി റമ്പാന്‍ സ്ഥാനം നല്‍കി. അടൂര്‍ പുതുശേരിഭാഗം സെന്റ് ജോണ്‍സ് ദേവാലയത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിച്ചു. പത്തനംതിട്ട രൂപതാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, മാവേലിക്കര രൂപതാധ്യക്ഷന്‍ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ബത്തേരി രൂപതാധ്യക്ഷന്‍ ജോസഫ് മാര്‍ തോമസ്, തിരുവനന്തപുരം മേജര്‍ അതിരൂപത സഹായ മെത്രാന്‍ സാമുവേല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു. വിശുദ്ധ കുര്‍ബാന മധ്യേയാണു 'യൂഹാനോന്‍' എന്ന പേരില്‍ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിനു റമ്പാന്‍ സ്ഥാനം നല്‍കിയത്. പൂര്‍ണസന്ന്യാസ പട്ടത്തിന്റെ പ്രതീകമായി സ്ഥാനവസ്ത്രവും മസ്‌നപ്‌സായും (ശിരോവസ്ത്രം) അരക്കെട്ടും ധരിപ്പിച്ചു മുഖ്യകാര്‍മികന്‍ അഭിനവ റമ്പാന്റെ പാദങ്ങള്‍ കഴുകി ചെരിപ്പ് അണിയിക്കുകയും തോളില്‍ വഹിക്കാന്‍ മരക്കുരിശും കഴുത്തിലണിയാന്‍ കുരിശുമാലയും നല്‍കിയതോടെയുമാണു ശുശ്രൂഷകള്‍ അവസാനിച്ചത്. വികാരി ജനറാള്‍മാരായ മോണ്‍. ദാനിയേല്‍ മാണിക്കുളം (ഗുഡ്ഗാവ്), മോണ്‍. മാത്യു മനക്കരക്കാവില്‍ (തിരുവനന്തപുരം), മോണ്‍. ജോണ്‍ തുണ്ടിയത്ത് (പത്തനംതിട്ട),മോണ്‍. എസ്. വര്‍ഗീസ് (മാര്‍ത്താണ്ഡം), മേജര്‍ സെമിനാരി റെക്ടര്‍ റവ. ഡോ. കുര്യാക്കോസ് തടത്തില്‍, റവ. ഗീവര്‍ഗീസ് മണ്ണിക്കരോട്ട് കോര്‍ എപ്പിസ്‌കോപ്പ, റവ. ജോണ്‍ പുത്തന്‍വിളയില്‍ കോര്‍ എപ്പിസ്‌കോപ്പ, റവ. ജോസ് ചാമക്കാലായില്‍ കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവരും ശുശ്രൂഷകളില്‍ സഹകാര്‍മികരായിരുന്നു. സെപ്റ്റംബര്‍ 21ന് അടൂര്‍ മാര്‍ ഈവാനിയോസ് നഗറില്‍ പുനരൈക്യവാര്‍ഷികത്തോടനുബന്ധിച്ചാണു മെത്രാഭിഷേകം നടക്കുക. ജോണ്‍ കൊച്ചുതുണ്ടിലിനെ പുതിയ ദൗത്യം ഏല്‍പ്പിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
Image: /content_image/News/News-2017-08-20-07:01:05.jpg
Keywords: മലങ്കര

5724
Category: 6
Sub Category:
Heading: തിരുപ്പാഥേയം: ക്രൈസ്തവന്റെ അവസാനത്തെ കൂദാശ
Content: "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും" (യോഹ 6:54) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 4}# <br> ക്രിസ്തുവിൽ വിശ്വസിക്കുന്നതിന്റെ നേട്ടം ഒരു മനുഷ്യൻ ഏറ്റവും കൂടുതലായി അനുഭവിക്കുന്നത് അവന്റെ മരണസമയത്താണ്. ലോകരക്ഷകനായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ ഒരുവൻ സ്വർഗ്ഗരാജ്യത്തിന് അവകാശിയാവുകയും ഒരുക്കമുള്ള മരണത്തിലൂടെ അത് സ്വന്തമാക്കുകയും ചെയ്യുന്നു. മരണാനന്തര ജീവിതത്തെക്കുറിച്ചു വ്യക്തമായി പറയാൻ കഴിയാതെ മറ്റു മതങ്ങളും തത്വശാസ്ത്രങ്ങളും ഇരുട്ടിൽതപ്പുമ്പോൾ, അത് വ്യക്തമായി പഠിപ്പിക്കുവാനും അത് ഉറപ്പുനൽകുവാനും ക്രൈസ്തവ വിശ്വാസത്തിനു മാത്രമേ സാധിക്കുന്നുള്ളൂ. ഒരു മനുഷ്യന്റെ മരണശേഷം, "അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും" എന്നു ക്രിസ്തു ഉറപ്പുനൽകുന്നു. ഇപ്രകാരം ഉറപ്പിച്ചു പറയാൻ ചരിതത്തിലുടനീളം മറ്റാർക്കും സാധിച്ചിട്ടില്ല, ഇനിയൊട്ടു സാധിക്കുകയുമില്ല. അതു ക്രിസ്തുവിനു മാത്രമേ സാധിക്കൂ; കാരണം അവിടുന്ന് ദൈവമാണ്. ക്രിസ്തു നിത്യജീവനെ അവിടുത്തെ ശരീരവും രക്തവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. അതിനാൽ ഈ ഭൂമിയിലെ ജീവിതം വിട്ടുപോകാന്‍ തുടങ്ങുന്നവര്‍ക്കു രോഗീലേപനത്തിനു പുറമേ തിരുപ്പാഥേയം എന്ന നിലയില്‍ സഭ ദിവ്യകാരുണ്യവും നല്‍കുന്നു. പിതാവിന്‍റെ പക്കലേക്കുള്ള ഈ "കടന്നുപോകലിന്‍റെ" നിമിഷത്തില്‍ ക്രിസ്തുവിന്‍റെ ശരീരരക്തങ്ങള്‍ സ്വീകരിക്കുന്നതിനു പ്രത്യേകമായ അര്‍ത്ഥവും പ്രാധാന്യവുമുണ്ട്. കര്‍ത്താവിന്‍റെ വാക്കുകള്‍ അനുസരിച്ച് അത് നിത്യജീവന്‍റെ വിത്തും ഉത്ഥാനത്തിന്‍റെ ശക്തിയുമാണ്: "എന്‍റെ ശരീരം ഭക്ഷിക്കുകയും എന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാനവനെ ഉയിര്‍പ്പിക്കും." മരിക്കുകയും ഉയിര്‍പ്പിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ കൂദാശയായ ദിവ്യകാരുണ്യം മരണത്തില്‍ നിന്നു ജീവനിലേക്ക്, ഈ ലോകത്തില്‍ നിന്നു പിതാവിങ്കലേക്ക്, കടന്നുപോകുന്നതിന്‍റെ കൂദാശയാണ്. മാമ്മോദീസ, സ്ഥൈര്യലേപനം, ദിവ്യകാരുണ്യം എന്നീ കൂദാശകള്‍, "ക്രൈസ്തവ പ്രാരംഭത്തിന്‍റെ കൂദാശകള്‍" എന്ന പേരില്‍ ഐക്യപ്പെട്ടിരിക്കുന്നതുപോലെ തന്നെ, അനുതാപകൂദാശ, രോഗീലേപനം, തിരുപ്പാഥേയമായ ദിവ്യകാരുണ്യം എന്നിവ ക്രൈസ്തവ ജീവിതത്തിന്‍റെ അന്ത്യത്തില്‍ "സ്വര്‍ഗ്ഗീയ പിതൃഭവനത്തിലേക്കു ഒരുക്കുന്ന കൂദാശകള്‍" അഥവാ ഭൗമിക തീര്‍ത്ഥാടനത്തെ പൂര്‍ത്തിയാക്കുന്ന കൂദാശകള്‍ എന്ന നിലയില്‍ ഐക്യപ്പെട്ടിരിക്കുന്നു. ദിവ്യകാരുണ്യസ്വീകരണം ക്രിസ്തുവുമായുള്ള നമ്മുടെ ഐക്യം വർധിപ്പിക്കുന്നു. ഉത്ഥിതനായ ക്രിസ്തുവിന്റെ ശരീരവുമായുള്ള സംസർഗ്ഗം മാമ്മോദീസയിൽ സ്വീകരിച്ച കൃപാവരത്തിന്റെ ജീവനെ സംരക്ഷിക്കുകയും വർധിപ്പിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിൽ ദിവ്യകാരുണ്യമാകുന്ന ഈ പോഷണം അത്യാവശ്യമാണ്. ഒരു മനുഷ്യന്റെ ജീവിതകാലത്തെ ദിവ്യകാരുണ്യസ്വീകരണം അവന്റെ മരണനിമിഷംവരെയുള്ള തീർത്ഥാടനത്തിനുള്ള അപ്പമാണ്. മരണനിമിഷത്തിനു മുൻപായി ഒരു വ്യക്തിക്കു ദിവ്യകാരുണ്യം നൽകുമ്പോൾ അത് നിത്യജീവനിലേക്കുള്ള യാത്രയുടെ ഭക്ഷണമായി ക്രിസ്തുവിനെ തിരുപ്പാഥേയത്തിൽ നൽകുകയാണു ചെയ്യുന്നത്. <br> (Cf: CCC 1524- 1525) #{red->n->b->വിചിന്തനം}# <br> നാം എപ്പോൾ മരിക്കുമെന്ന് നമ്മുക്ക് അറിഞ്ഞുകൂടാ. അതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കണം. എങ്ങനെയാണ് നാം ഒരുങ്ങേണ്ടത്? സാധിക്കുമ്പോഴെല്ലാം കുമ്പസാരിക്കുകയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ചെയ്തുകൊണ്ടാണ് നാം ഒരുങ്ങിയിരിക്കേണ്ടത്. ഓരോ ദിവസവും വിശുദ്ധ കുർബാന സ്വീകരിക്കുമ്പോഴെല്ലാം അത് യോഗ്യതയോടെയും വിശ്വാസത്തോടുകൂടെയും സ്വീകരിക്കാം. ചിലപ്പോൾ അതു നമ്മുടെ തിരുപ്പാഥേയമായിരിക്കാം; കാരണം, ഏതുനിമിഷവും നമ്മുടെ ജീവിതത്തിലേക്കു മരണം കടന്നുവരാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-20-14:08:44.jpg
Keywords: യേശു,ക്രിസ്തു

5725
Category: 1
Sub Category:
Heading: ബാഴ്‌സലോണയിലെ കത്തീഡ്രല്‍ ദേവാലയം തകര്‍ക്കാന്‍ ഭീകരര്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് വെളിപ്പെടുത്തല്‍
Content: മാഡ്രിഡ്: ബാഴ്‌സലോണയിലും കാംബ്രില്‍സിലും ആക്രമണം നടത്തിയ ഭീകരസംഘം പ്രശസ്തമായ തിരുക്കുടുംബ (സെഗ്രഡ ഫാമിലിയ) ബസലിക്കയില്‍ ഉഗ്രസ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതി തയാറാക്കിയിരിന്നുവെന്ന് സ്പാനിഷ് മാധ്യമങ്ങള്‍. യുനെസ്‌കോ പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്നതാണ് ഈ ദേവാലയം. ഇതിനു ശേഖരിച്ച സ്‌ഫോടകവസ്തുക്കള്‍ അബദ്ധത്തില്‍ പൊട്ടിനശിച്ചതാണ് ഭീകരാക്രമണ പദ്ധതിയില്‍നിന്ന് ബസിലിക്കയുള്‍പ്പെടെയുള്ള ലക്ഷ്യങ്ങള്‍ ഭീകരര്‍ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. തിരുകുടുംബ ദേവാലയം കാണാന്‍ ലക്ഷക്കണക്കിനു ടൂറിസ്റ്റുകളാണ് ഓരോ ദിവസവും എത്തുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരര്‍ കത്തീഡ്രലും ലക്ഷ്യമിട്ടത്. കത്തീഡ്രല്‍ കൂടാതെ തുറമുഖത്തും ആക്രമണത്തിന് പദ്ധതി തയാറാക്കിയിരിന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതേ സമയം ബാഴ്‌സലോണയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള അല്‍കനാറിലെ ഭീകരരുടെ ഒളിത്താവളത്തില്‍ ബോംബുനിര്‍മാണത്തിനായി സജ്ജീകരിച്ച ബുട്ടെയ്ന്‍ വാതകം നിറച്ച 120 കന്നാസുകള്‍ കണ്ടെത്തി. സ്‌ഫോടകവസ്തുക്കള്‍ കത്തി നശിച്ച സാഹചര്യത്തില്‍ ലാസ് റാംബ്ലസില്‍ വാഹനം ഇടിച്ചുകയറ്റി അക്രമണം നടത്താന്‍ ഭീകരര്‍ നിര്‍ബന്ധിതരാകുകയായിരുന്നു. വ്യാഴാഴ്ച ബാഴ്‌സലോണയിലെ ലാസ് റാംബ്ലസില്‍ വാഹനം കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് ഓടിച്ചുകയറ്റി നടത്തിയ ആക്രമണത്തില്‍ 13 പേരും കാംബ്രില്‍സില്‍ നടത്തിയ ഭീകരാക്രമണത്തില്‍ ഒരു സ്ത്രീയും മരിച്ചിരിന്നു. ആക്രമണത്തില്‍ 120 പേര്‍ക്കാണ് പരിക്കേറ്റത്. ഐഎസ് ആണ് ആക്രമണം നടത്തിയത്.
Image: /content_image/News/News-2017-08-21-01:13:40.jpg
Keywords: ഐഎസ്, ഭീകരര്‍

5726
Category: 18
Sub Category:
Heading: കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്തനിലയില്‍ കണ്ടെത്തി
Content: വിതുര: ബോണക്കാട് കുരിശുമല തീര്‍ത്ഥാടന കേന്ദ്രത്തിലെ കുരിശുകളും അള്‍ത്താരയും തകര്‍ത്ത നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ പത്തുമണിയോടെയാണ് കറിച്ചട്ടിമൊട്ട ഭാഗത്തെ രണ്ടു കുരിശുകളും അള്‍ത്താരയും തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ ആരാണെന്ന്‍ വ്യക്തമല്ല. കുരിശുകളും അള്‍ത്താരയും തകര്‍ത്തതില്‍ വനംവകുപ്പിനോ ജീവനക്കാര്‍ക്കോ പങ്കില്ലെന്ന് ഡി.എഫ്.ഒ. ഡി.രതീഷ് പറഞ്ഞു. സംഘപരിവര്‍ സംഘടനകളാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ആക്രമണത്തെ അപലപിച്ച് കുരിശുമല സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിതുര കലുങ്ക് ജങ്ഷനിലെ മൂന്നുകവലകള്‍ ചേരുന്ന പ്രധാനപാത ഉപരോധിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ഉപരോധം വൈകുന്നേരം അഞ്ചുമണിയോടെയാണ് അവസാനിച്ചത്. അതേ സമയം ക്ളിഫ് ഹൗസിൽ ഇന്നലെ വൈകിട്ട് വികാരി ജനറൽ ക്രിസ്തുദാസിന്റെ നേതൃത്വത്തിൽ സഭാ നേതാക്കൾ മുഖ്യമന്ത്രിയെ സന്ദർശിച്ചു. കുരിശ് പൊളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭാ നേതാക്കളെ അറിയിച്ചു. കുരിശുമലയിലെ ആരാധന ഉൾപ്പെടെയുള്ള മറ്റ് വിഷയങ്ങൾ വനം വകുപ്പുമായി ചർച്ച നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2017-08-21-01:34:43.jpg
Keywords: കുരിശ

5727
Category: 18
Sub Category:
Heading: ബോണക്കാട് കുരിശ് തകര്‍ത്ത സംഭവം: വേദനാജനകമെന്ന് ആര്‍ച്ച് ബിഷപ്പ് സൂസപാക്യം
Content: തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ സ്ഥാപിക്കപ്പെട്ടിരുന്ന കുരിശുകളും അള്‍ത്താരയും തകര്‍ത്ത നടപടിയെ അപലപിച്ചു കെസിബിസി പ്രസിഡന്റും തിരുവനന്തപുരം അതിരൂപത അധ്യക്ഷനുമായ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസപാക്യം. സംഭവം വേദനാജനകവും പ്രതിഷേധാര്‍ഹവുമാണെന്നു അദ്ദേഹം പറഞ്ഞു. അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വനംവകുപ്പ് പറയുന്ന സാഹചര്യത്തില്‍ ഇതിനുപിന്നിലെ ദുഷ്ടശക്തികളെ കണ്ടെത്താന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള ഏതൊരു നീക്കത്തെയും തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിറ്റാണ്ടുകളായി ക്രൈസ്തസ്തവരും നാനാജാതിമതസ്ഥരും പവിത്രമായിക്കണ്ട് വണങ്ങിപ്പോന്നിരുന്ന ബോണക്കാട് തീര്‍ത്ഥാടന കേന്ദ്രത്തിനുനേരെ നടന്ന ആക്രമണങ്ങള്‍ മതസൗഹാര്‍ദത്തോടുള്ള വെല്ലുവിളിയാണ്. യാതൊരുവിധത്തിലുമുള്ള കൈയേറ്റവും കത്തോലിക്കസഭ പ്രോത്സാഹിപ്പിക്കുകയോ സംരക്ഷിക്കുകയോ ചെയ്യുന്നില്ല. അവകാശപ്പെട്ട സ്ഥലങ്ങള്‍ നിയമപരമായും സമാധാനപരമായും ഒഴിപ്പിച്ചെടുക്കാന്‍ വനംവകുപ്പിന് അവകാശമുണ്ട്. ബന്ധപ്പെട്ടവരുമായുള്ള ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താമെന്ന് ഉറപ്പുകൊടുത്ത സാഹചര്യത്തില്‍ കുരിശുകളും അള്‍ത്താരയും തകര്‍ത്ത് ഈ പ്രദേശത്ത് മതസ്പര്‍ധ വളര്‍ത്താനുള്ള ഗൂഢനീക്കത്തിന് വനംവകുപ്പ് ഒത്താശചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കഴിഞ്ഞദിവസം കുരിശുകള്‍ തകര്‍ക്കാനുള്ള വനംവകുപ്പിന്റെ ശ്രമം മന്ത്രി കെ. രാജു ഇടപെട്ട് നിര്‍ത്തിവയ്പിച്ചിരുന്നു. അതിനുപിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം കടന്നുകയറ്റങ്ങള്‍ ഉണ്ടായത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍ സാമൂഹ്യവിരുദ്ധശക്തികള്‍ക്ക് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദത്തെ ചോദ്യം ചെയ്യുന്നതരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ ഒട്ടനവധി തവണ അരങ്ങേറിയിട്ടുണ്ട്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആര്‍ച്ച് ബിഷപ് പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2017-08-21-01:58:10.jpg

5728
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭാസിനഡ് ഇന്ന് ആരംഭിക്കും
Content: കൊച്ചി: സീറോ മലബാര്‍ സഭ സിനഡിനു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നു തുടക്കമാകും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സഭയിലെ എല്ലാ മെത്രാന്‍മാരും പങ്കെടുക്കും. സിനഡിന്റെ ഇരുപത്തിയഞ്ചാമതു സമ്മേളനത്തിന്റെ രണ്ടാം സെഷനാണു സഭയുടെ ആസ്ഥാന കാര്യാലയത്തില്‍ ഇന്ന് മുതല്‍ നടക്കുക. ഉച്ചകഴിഞ്ഞു 2.30നു മേജര്‍ ആര്‍ച്ച്ബിഷപ് ദീപം തെളിച്ചു സിനഡിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സഭാപരവും സാമൂഹികവുമായ വിവിധ വിഷയങ്ങള്‍ സിനഡ് ചര്‍ച്ചചെയ്യും. ജന്‍മശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമാ സഭ വലിയ മെത്രാപ്പോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിനു സിനഡിനോടനുബന്ധിച്ചു നടക്കുന്ന ചടങ്ങില്‍ സ്വീകരണം നല്‍കും. സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുമായി സിനഡിലെ മെത്രാന്‍മാര്‍ സമര്‍പ്പിത ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഇന്നു രാവിലെ സാഗര്‍ ബിഷപ് മാര്‍ ആന്റണി ചിറയത്ത് പ്രാരംഭ ധ്യാനം നയിക്കും.സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.
Image: /content_image/News/News-2017-08-21-02:09:34.jpg
Keywords: സീറോ മലബാര്‍

5729
Category: 18
Sub Category:
Heading: അള്‍ത്താര തകര്‍ത്തെങ്കിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വൈദികനും വിശ്വാസികളും
Content: വിതുര: ബോണക്കാട്ടെ കുരിശുമലയില്‍ കുരിശും അള്‍ത്താരയും തകര്‍ത്തെങ്കിലും വിശ്വാസത്തിനു സാക്ഷ്യം നല്‍കി പരസ്യബലിയര്‍പ്പണം നടന്നു. ഏറെ നേരത്തെ പ്രതിഷേധത്തിനും അനിശ്ചിതത്വത്തിനും ഒടുവിലാണ് കുരിശ് മലയില്‍ പ്രവേശിച്ച് ദിവ്യബലിയര്‍പ്പണം നടത്താന്‍ വൈദികര്‍ക്കും വിശ്വസികള്‍ക്കും കഴിഞ്ഞത്. നേരത്തെ കുരിശുകളും അള്‍ത്താരയും തകര്‍ക്കപ്പെട്ട ബോണക്കാട് കുരിശുമലയില്‍ ഞായറാഴ്ച കുര്‍ബാനയ്ക്കെത്തിയ വിശ്വാസികളെ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ തടഞ്ഞിരിന്നു. നെയ്യാറ്റിന്‍കര രൂപതയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ കൂട്ടത്തോടെ എത്തിയപ്പോള്‍ ചെക്ക്‌പോസ്റ്റ് തുറക്കാന്‍ വനം വകുപ്പ് തയാറായില്ല. പ്രതികൂല കാലാവസ്ഥയില്‍ മൂന്നു മണിക്കൂറിലധികം ചെക്ക് പോസ്റ്റില്‍ കുടുങ്ങിയ വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരിന്നു. വിശ്വാസികളോടൊപ്പം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര രൂപത അല്മായ ഡയറക്ടര്‍ ഫാ. രാജ്കുമാര്‍, ഫാ. രാഹുല്‍ ബി. ആന്റോ, ഫാ. സെബാസ്റ്റ്യന്‍, സിസ്റ്റര്‍ എലിസബത്ത് സേവ്യര്‍ എന്നിവരുമായി അധികൃതര്‍ ചര്‍ച്ച നടത്തി. ചെക്ക്‌പോസ്റ്റില്‍ വിശ്വാസികളെ തടഞ്ഞവര്‍ക്കെതിരെ നടപടി എടുക്കാമെന്ന് തഹസില്‍ദാരും ഡിവൈഎസ്പിയും ഉറപ്പു നല്‍കി. ഒടുവില്‍ ചെക്ക്‌പോസ്റ്റ് തുറന്നു കൊടുക്കുകയായിരിന്നു. തുടര്‍ന്നു വിശ്വാസികള്‍ മല മുകളില്‍ എത്തി ബലിയര്‍പ്പണം നടത്തി. തകര്‍ത്ത കുരിശും അള്‍ത്താരയും സന്ദര്‍ശിച്ച ശേഷമാണു വിശ്വാസികളും വൈദികനും മടങ്ങിയത്.
Image: /content_image/India/India-2017-08-21-02:41:40.jpg