Contents

Displaying 5371-5380 of 25110 results.
Content: 5670
Category: 6
Sub Category:
Heading: യേശുവിനെ കുരിശില്‍ തറച്ചതിന് ആരാണ് ഉത്തരവാദി?
Content: "ഈ ലോകത്തിന്‍റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല" (1 കോറി 2:8) #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 28}# <br> ആരാണ് യേശുവിന്‍റെ മരണത്തിന് ഉത്തരവാദികള്‍? യേശുവിന്‍റെ വിചാരണയില്‍ പങ്കെടുത്തവരുടെ വ്യക്തിപരമായ പാപത്തെപ്പറ്റി ദൈവത്തിനു മാത്രമേ അറിയാവൂ. അതുകൊണ്ട് യേശുവിന്‍റെ വിചാരണയുടെ ഉത്തരവാദിത്വം ജറുസലേമിലുള്ള എല്ലാ യഹൂദരുടെയും മേല്‍ ചുമത്താന്‍ സാധ്യമല്ല (CCC 597). അവരുടെ അജ്ഞത കണക്കിലെടുത്ത് യേശുതന്നെ കുരിശില്‍വച്ച് അവരോടു ക്ഷമിക്കുന്നതും, അവിടുത്തേക്കു ശേഷം പത്രോസും അതേ മാതൃക പിന്തുടരുന്നതും കാണാം. അങ്ങനെയെങ്കില്‍ ആരാണ് ക്രിസ്തുവിന്‍റെ പീഢാസഹനത്തിനു ഉത്തരവാദികള്‍? വിശ്വാസത്തെപ്പറ്റിയുള്ള സഭയുടെ ആധികാരിക പ്രബോധനത്തിലും വിശുദ്ധരുടെ സാക്ഷ്യങ്ങളിലും പാപികളാണ് ക്രിസ്തു സഹിച്ച പീഢനങ്ങളുടെയെല്ലാം കാരണക്കാരും നടത്തിപ്പുകാരും എന്നു പ്രസ്താവിക്കുന്നു. "പിശാചുക്കള്‍ പോലും യേശുവിനെ ക്രൂശിച്ചില്ല. എന്നാല്‍ നീ അവരോട് ചേര്‍ന്ന് അവിടുത്തെ ക്രൂശിച്ചു. തിന്മകളിലും പാപങ്ങളിലും നീ ആഹ്ലാദിക്കുമ്പോള്‍ ഇന്നും നീ അവിടുത്തെ ക്രൂശിക്കുന്നു" (St. Francis of Assisi, Admonitio 5, 3). "തങ്ങളുടെ പാപങ്ങളിലേക്കു വീണ്ടും തുടര്‍ച്ചയായി നിപതിക്കുന്ന എല്ലാവരെയും നാം കുറ്റക്കാരായി കാണണം. നമ്മുടെ പാപങ്ങള്‍ കര്‍ത്താവായ ക്രിസ്തുവിന്‍റെ കുരിശിലെ പീഢകള്‍ക്ക് ഇടയാക്കി. അതുകൊണ്ടു നിയമരാഹിത്യത്തിലും കുറ്റകൃത്യത്തിലും മുഴുകുന്നവര്‍ തങ്ങളുടെ ഹൃദയങ്ങളില്‍ ദൈവപുത്രനെ വീണ്ടും കുരിശില്‍ തറയ്ക്കുകയും അവിടുത്തെ ആക്ഷേപിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തില്‍ യഹൂദരുടേതിനേക്കാള്‍ വലിയ കുറ്റമാണു നമ്മുടേതെന്നു കാണുവാന്‍ കഴിയും". അപ്പസ്തോലന്‍റെ സാക്ഷ്യമനുസരിച്ച് "ഈ ലോകത്തിന്‍റെ അധികാരികളില്‍ ആര്‍ക്കും അതു ഗ്രഹിക്കാന്‍ സാധിച്ചില്ല; സാധിച്ചിരുന്നെങ്കില്‍ മഹത്വത്തിന്‍റെ കര്‍ത്താവിനെ അവര്‍ കുരിശില്‍ തറയ്ക്കുമായിരുന്നില്ല." എന്നാല്‍ നാം അവിടുത്തെ അറിയുന്നുവെന്ന് ഏറ്റുപറയുന്നു. എന്നിട്ടും നാം നമ്മുടെ പ്രവൃത്തികള്‍ വഴി അവിടുത്തെ നിഷേധിക്കുമ്പോള്‍, ഒരു വിധത്തില്‍ നാം അവിടുത്തെമേല്‍ അക്രമാസക്തമായ കരങ്ങള്‍ വയ്ക്കുകയാണെന്നു തോന്നും." (Roman Catechism I,5,11). #{red->n->b->വിചിന്തനം}# <br> തിന്മകളിലും പാപങ്ങളിലും മുഴുകി നാം ആഹ്ലാദിക്കുമ്പോള്‍ നമ്മുടെ കര്‍ത്താവിനെ നാം ഇന്നും ക്രൂശിക്കുകയാണ് ചെയ്യുന്നത്. യേശുക്രിസ്തുവിനെ അറിയുന്നു എന്ന് പറയുന്ന നാം നമ്മുടെ പ്രവൃത്തികള്‍ വഴി അവിടുത്തെ നിഷേധിക്കുമ്പോള്‍ അവിടുത്തെ ഹൃദയം എത്രമാത്രം വേദനിക്കുന്നുണ്ടാവും. ഈ സമയങ്ങളിലെല്ലാം അവിടുന്നു വേദനയോടെ നമ്മെ നോക്കുന്നുണ്ടാവും. പത്രോസ് യേശുവിനെ തള്ളിപ്പറഞ്ഞപ്പോള്‍ കര്‍ത്താവ് പത്രോസിന്‍റെ നേരെതിരിഞ്ഞ് അവനെ നോക്കി. ഇപ്രകാരം, ക്രിസ്തുവിന്‍റെ ശിഷ്യരാകാന്‍ വിളിക്കപ്പെട്ട നാം പാപം മൂലം അവിടുത്തെ തള്ളിപ്പറയുമ്പോഴും ക്രൂശിക്കുമ്പോഴും അവിടുന്ന് നമ്മുടെ ഓരോരുത്തരുടെയും നേരെ തിരിഞ്ഞ് വ്യക്തിപരമായി വേദനയോടെ നമ്മെ നോക്കുന്നുണ്ടാവും. ആ നോട്ടം നാം ഒരിക്കലും കാണാതെ പോകരുത്. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-12-12:54:52.jpg
Keywords: യേശു, ക്രിസ്തു
Content: 5671
Category: 18
Sub Category:
Heading: കരിസ്മാറ്റിക്ക് നവീകരണം സഭയുടെ വസന്തമാണെന്നു മാര്‍ ആന്‍ഡ്രൂസ് താഴത്ത്
Content: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​കരണം ക​​​ത്തോ​​​ലി​​​ക്കാ​​​സ​​​ഭ​​​യു​​​ടെ വ​​​സ​​​ന്തമാണെന്നു തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ​​​ധ്യ​​​ക്ഷ​​​ൻ മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത്. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ആ​​​ളൂ​​​ർ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ​​​ലോ​​​ക മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മാ​​​ർ താ​​​ഴ​​​ത്ത്.​​ കരിസ്മാറ്റിക്ക് സ​​​ഭ​​​യി​​​ലെ ഒ​​​രു സ​​​മാ​​​ന്ത​​​ര പ്ര​​​സ്ഥാ​​​ന​​​മ​​​ല്ലായെന്നും മ​​​റി​​​ച്ച് സ​​​ഭ​​​യോ​​​ടൊ​​​പ്പം പ്ര​​​യ​​​ത്നി​​​ക്കേ​​​ണ്ട കൃ​​​പ​​​യു​​​ടെ സ്രോ​​​ത​​​സാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. ന​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ടു തി​​​രി​​​കെ​​​പോ​​​കു​​​ന്ന ഓ​​​രോ​​​രു​​​ത്ത​​​രും ഐ​​​ക്യ​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​ളി​​​ക​​​ളും സ​​​ഹ​​​ന​​​ത്തി​​​ന്‍റെ അ​​​ർ​​​ത്ഥം മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​വ​​​രു​​​മാ​​​ക​​​ണം. അ​​​വ​​​രു​​​ടേ​​​തു സാ​​​ക്ഷ്യ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ങ്ങ​​​ളു​​​മാ​​​ക​​​ണമെന്നും അദ്ദേഹം ഉ​​ദ്ബോ​​ധി​​പ്പി​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​നും കെ​​​സി​​​ബി​​​സി കരിസ്മാറ്റിക് ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​നു​​​മാ​​​യ സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് 15 മു​​​ത​​​ൽ കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ ചു​​റ്റി​​വ​​ന്ന ഫാ​​​ത്തി​​​മ​​​മാ​​​താ​​​വി​​​ന്‍റെ രൂ​​​പം പ്ര​​​തി​​​ഷ്ഠി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കി. ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ​​​യും ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​വ​​​ന്ന പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ല്യൂ​​​മ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​വ​​​ർ​​​ഗീ​​​സ് പെ​​​രേ​​​പ്പാ​​​ട​​​ൻ ബൈ​​​ബി​​​ൾ പ്ര​​​തി​​​ഷ്ഠ ന​​​ട​​​ത്തി. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍. ജോ​​​ബി പൊ​​​ഴോ​​​ലി​​​പ്പ​​​റ​​മ്പി​​ൽ, എ​​​ൻ.​​​എ​​​സ്.​​​ടി ചെ​​​യ​​​ർ​​​മാ​​​ർ സ​​​ന്തോ​​​ഷ് ത​​​ല​​​ച്ചി​​​റ, കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​വ​​​ർ​​​ഗീ​​​സ് മു​​​ണ്ട​​​യ്ക്ക​​​ൽ, വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഷാ​​​ജി വൈ​​​ക്ക​​​ത്തു​​​പ​​​റ​​​മ്പി​​​ൽ, സെ​​​ക്ര​​​ട്ട​​​റി സെ​​​ബാ​​​സ്റ്റ്യ​​​ൻ താ​​​ന്നി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​സം​​ഗി​​​ച്ചു. കാ​​​ഞ്ഞി​​​ര​​​പ്പ​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, സി​​​ബി​​​സി​​​ഐ എ​​​പ്പി​​​സ്കോ​​​പ്പ​​​ൽ അ​​​ഡ്വൈ​​​സ​​​ർ റ​​​വ.​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ലി​​​സ്റ്റ്, സി​​​സ്റ്റ​​​ർ നി​​​ർ​​​മ​​​ൽ ജ്യോ​​​തി എ​​​ന്നി​​​വ​​​ർ വേ​​​ദി​​​യി​​​ൽ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ആ​​​ദ്യ​​​ദി​​​ന​​​ത്തി​​​ലെ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ്ക്കു മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ച്ചു. റ​​​വ.​​​ഡോ. ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ലി​​​സ്റ്റ് മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ഫാ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ ക​​​റു​​​ക​​​പ്പി​​​ള്ളി, എ​​​ൻ.​​​എ​​​സ്.​​​ടി. ചെ​​​യ​​​ർ​​​മാ​​​ൻ സി​​​റി​​​ൽ ജോ​​​ണ്‍, അ​​​ഡ്വ. റൈ​​​ജു വ​​​ർ​​​ഗ്ഗീ​​​സ്, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, ഫാ. ​​​പ്ര​​​ശാ​​​ന്ത് ഐ​​​എം​​​എ​​​സ്, ന​​​വ​​​ജീ​​​വ​​​ൻ ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​യു. തോ​​​മ​​​സ്, ആ​​​ലീ​​​സ് മാ​​​ത്യു, ഫാ. ​​​ഏ​​​ബ്രാ​​​ഹം പ​​​ള്ളി​​​വാ​​​തു​​​ക്ക​​​ൽ, പി.​​​വി. അ​​​ഗ​​​സ്റ്റി​​​ൻ, പാ​​​ച്ച​​​ൻ പ​​​ള്ള​​​ത്ത്, വ​​​ത്തി​​​ക്കാ​​​നി​​​ലെ ഫ്രെ​​​ട്ടേ​​​ണി​​​റ്റി ഓ​​​ഫ് ക​​​രി​​​സ്മാ​​​റ്റി​​​ക് റി​​​ന്യൂ​​​വ​​​ൽ സ​​​ർ​​​വീ​​​സ​​​സി​​​ന്‍റെ ട്ര​​​ഷ​​​റ​​​ർ മ​​​നോ​​​ജ് സ​​​ണ്ണി എ​​​ന്നി​​​വ​​​ർ സം​​​സാ​​​രി​​​ച്ചു. ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നും പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പേരാണ് സമ്മേളനത്തില്‍ പ​​​ങ്കെ​​​ടു​​​ക്കുന്നത്. സംഗമം 15നു സമാപിക്കും.
Image: /content_image/India/India-2017-08-13-01:51:09.jpg
Keywords: കരിസ്മാ
Content: 5672
Category: 1
Sub Category:
Heading: റോം ആസ്ഥാനമായ സന്യാസ സമൂഹത്തിനു മലയാളി കന്യാസ്ത്രീ മദര്‍ ജനറല്‍
Content: കൊ​​​ച്ചി: ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ആ​​​സ്ഥാ​​​ന​​​മായ ഫ്രാ​​​ൻ​​​സി​​​സ്ക്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് എ​​​ന്ന സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ 15-ാമ​​​ത് ജ​​​ന​​​റ​​​ൽ ചാ​​​പ്റ്റ​​​റി​​​ൽ മലയാളി കന്യാസ്ത്രീ സി​​​സ്റ്റ​​​ർ ലി​​​സി ത​​​ട്ടി​​​ലി​​​നെ മ​​​ദ​​​ർ ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. സഭ വൈദ്യശാ​​​സ്ത്ര​​​ത്തി​​​ലും അ​​​ധ്യാ​​​പ​​​ന​​​ത്തി​​​ലും ബി​​​രു​​​ദ​​​ധാ​​​രി​​​യാണ് സി​​​സ്റ്റ​​​ർ ലി​​​സി. ക​​​ഴി​​​ഞ്ഞ 35 വ​​​ർ​​​ഷ​​​മാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്​​​ഠിച്ചു വരികെയാണ് പുതിയ നിയമനം. എ​​​റ​​​ണാ​​​കു​​​ളം-​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ നാ​​​യ​​​ത്തോ​​​ട് ത​​​ട്ടി​​​ൽ വ​​​ർ​​​ഗീ​​​സ്-​​റോ​​​സ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. 1867ൽ ​​​ഇ​​​റ്റ​​​ലി​​​യി​​​ലാണ് ഫ്രാ​​​ൻ​​​സി​​​സ്ക്ക​​​ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് എന്ന സന്യാസസമൂഹം ആരംഭിച്ചത്. അ​​​മേ​​​രി​​​ക്ക, ഇ​​​ന്തോ​​​നേ​​​ഷ്യ, പ​​​നാ​​​മ, ആ​​​ഫ്രി​​​ക്ക തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ൻ സി​​​സ്റ്റേ​​​ഴ്സ് ഓ​​​ഫ് സെ​​​ന്‍റ് എ​​​ലി​​​സ​​​ബ​​​ത്ത് സമൂഹത്തിന്റെ സേവനം സജീവമാണ്.
Image: /content_image/News/News-2017-08-13-02:05:53.jpg
Keywords: റോമ
Content: 5673
Category: 18
Sub Category:
Heading: ക്രൈസ്തവ ന്യൂനപക്ഷം ജാതിമതഭേദമില്ലാതെ സമൂഹത്തോടുള്ള ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നു: ബിഷപ്പ് തോമസ് ഉമ്മന്‍
Content: കോ​​ട്ട​​യം: ക്രൈ​​സ്ത​​വ ന്യൂ​​ന​​പ​​ക്ഷം വി​​ദ്യാ​​ഭ്യാ​​സ-​​ആ​​തു​​ര​​ശു​​ശ്രൂ​​ഷ-​​സാ​​മൂ​​ഹ്യ സേ​​വ​​ന രം​​ഗ​​ങ്ങ​​ളി​​ൽ ജാ​​തി​​മ​​ത​​ഭേ​​ദ​​മി​​ല്ലാ​​തെ​​യും വേ​​ർ​​തി​​രി​​വു​​ക​​ളി​​ല്ലാ​​തെ​​യും ക​​ർ​​മ​​നി​​ര​​ത​​രാ​​യി സ​​മൂ​​ഹ​​ത്തോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം നി​​ർ​​വ​​ഹി​​ക്കു​​ന്ന​​തി​​ൽ എ​​ക്കാ​​ല​​വും സ​​വി​​ശേ​​ഷ ശ്ര​​ദ്ധ ന​​ൽ​​കി​​യി​​രു​​ന്നു​​വെ​​ന്നു സി​​എ​​സ്ഐ മോ​​ഡ​​റേ​​റ്റ​​ർ ബിഷപ്പ് റ​​വ.​തോ​​മ​​സ് കെ. ​​ഉ​​മ്മ​​ൻ. കേ​​ര​​ള സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ന്‍റെ നേ​​തൃ​​സം​​ഗ​​മ​​വും സെ​​മി​​നാ​​റും ഉ​​ദ്ഘാ​​ട​​നം​ചെ​​യ്​​തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അദ്ദേഹം. ഭ​​ര​​ണ​​ഘ​​ട​​ന​​യു​​ടെ ശ്രേ​​ഷ്ഠ​​ത​​യും പ​​വി​​ത്ര​​ത​​യും കൃ​​ഷ്ണ​​മ​​ണി പോ​​ലെ പ​​രി​​ര​​ക്ഷി​​ക്ക​​പ്പെ​​ട​​ണ​​മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സം​​സ്ഥാ​​ന ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ പി.​​കെ. ഹ​​നീ​​ഫ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. ആ​​ർ​​ച്ച്ബി​​ഷ​​പ് കു​​ര്യാ​​ക്കോ​​സ് മാ​​ർ സെ​​വേ​​റി​​യോ​​സ് വ​​ലി​​യ മെ​​ത്രാ​​പ്പോ​​ലീ​​ത്ത, ഡോ. ​​തോ​​മ​​സ് മാ​​ർ തി​​മോ​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത, കോ​ട്ട​യം അ​തി​രൂ​പ​ത വി​​കാ​​രി ജ​​ന​​റാ​​ൾ മോ​ൺ. ​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട്, ന്യൂ​​ന​​പ​​ക്ഷ ക​​മ്മീ​​ഷ​​നം​​ഗ​​ങ്ങ​​ളാ​​യ ബി​​ന്ദു എം. ​​തോ​​മ​​സ്, മു​​ഹ​​മ്മ​​ദ് ഫൈ​​സ​​ൽ, കമ്മീഷൻ സെക്രട്ടറി ബി​​ന്ദു ത​​ങ്ക​​ച്ചി എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. ഷെ​​വ​​ലി​​യ​​ർ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ സെ​​മി​​നാ​​ർ ന​​യി​​ച്ചു.
Image: /content_image/India/India-2017-08-13-02:18:13.jpg
Keywords: ക്രൈസ്തവ
Content: 5674
Category: 1
Sub Category:
Heading: ചൈനയിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കർദ്ദിനാൾ കോസ്റ്റാന്റിനി വാഴ്ത്തപ്പെട്ട ഗണത്തിലേക്ക്
Content: ബെയ്ജിങ്ങ്: കമ്മ്യൂണിസ്റ്റ് രാജ്യമായ ചൈനയിലെ ആദ്യ അപ്പസ്തോലിക പ്രതിനിധിയും മിഷൻ പ്രവർത്തനങ്ങൾക്ക് ശക്തമായ നേതൃത്വവും നല്‍കുകയും ചെയ്ത കർദ്ദിനാൾ സെല്‍സോ കോസ്റ്റാന്റിനിയുടെ നാമകരണ നടപടികൾ ആരംഭിച്ചു. ഭരണ നിയന്ത്രണങ്ങള്‍ക്ക് നടുവിലും ചൈനയിലെ സഭയുടെ വളർച്ചയില്‍ കാര്യമായ പങ്കുവഹിച്ച കർദിനാൾ 1958-ൽ ആണ് മരണമടഞ്ഞത്. ഇദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുന്നതിനായുള്ള നാമകരണ നടപടികളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. 1876 ൽ ജനിച്ച കർദ്ദിനാൾ കോസ്റ്റാന്റ്നി 1899 ൽ പൗരോഹിത്യം സ്വീകരിച്ച് സ്വദേശമായ വെനിറ്റോയിൽ പതിനാല് വർഷത്തോളം സേവനമനുഷ്ഠിച്ചു. തുടർന്ന് അദ്ദേഹത്തെ അപ്പസ്തോലിക പ്രതിനിധിയായി ഇറ്റലിയിലെ ഫിയുമിയിലേക്കയച്ചു. 1921 ൽ മെത്രാനായി അഭിഷിക്തനായ അദ്ദേഹം പിറ്റേ വര്‍ഷം ചൈനയിലെ പ്രഥമ അപ്പസ്തോലിക പ്രതിനിധിയായി നിയമിക്കപ്പെടുകയായിരിന്നു. യൂറോപ്യൻ അധിനിവേശവും മയക്കുമരുന്ന്‍ കടത്തുമായി കലുഷിത അന്തരീക്ഷം നിലനിന്നിരുന്ന ചൈനയിൽ വിദേശ മിഷ്ണറിമാരെ സംശയ ദൃഷ്ടിയോടെയാണ് ഭരണകൂടം നോക്കി കണ്ടത്. ഇതിനിടെ ബനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പയുടെ അപ്പസ്തോലിക ലേഖനമനുസരിച്ച് തദ്ദേശീയരെ വിദ്യാഭ്യാസം നല്കി പരിശീലിപ്പിച്ച് സഭയുടെ അധികാരികളായി നിയമിക്കാൻ മിഷ്ണറികൾക്ക് നിർദ്ദേശം ലഭിച്ചു. തദ്ദേശീയ ബിഷപ്പുമാരുടെ നിയമനത്തെ പലരും എതിർത്തുവെങ്കിലും ബിഷപ്പ് കോൺസ്റ്റാറ്റിനി തീരുമാനത്തെ സ്വാഗതം ചെയ്തു. ഇതനുസരിച്ച് അന്നത്തെ മെത്രാനായിരുന്ന കോസ്റ്റാന്റിനിയുടെ നേതൃത്വത്തിൽ, 1924 മെയ് 14 മുതൽ ജൂൺ 12 വരെ ഷാങ്കായി ക്യൂജയി കത്തീഡ്രൽ ദേവാലയത്തിൽ വച്ച് ചൈനീസ് ദേശീയ കത്തോലിക്ക കൗൺസിൽ നടത്തുകയും ബിഷപ്പുമാരെ നിയമിക്കുകയും ചെയ്തു. 1933 ൽ മിഷൻ സേവനം അവസാനിപ്പിച്ച് ഇറ്റലിയിലേക്ക് തിരിച്ചുവെങ്കിലും ചൈനയിലെ സഭയുടെ വളര്‍ച്ചക്കായുള്ള പ്രവര്‍ത്തനങ്ങള്‍ ബിഷപ്പ് കോൺസ്റ്റാറ്റിനി ഏകോപിപ്പിച്ചു. വിശ്വാസികളുടെ സൗകര്യാർത്ഥം ലത്തീൻ ഭാഷയിലുള്ള വിശുദ്ധ കുർബാന അദ്ദേഹം ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി. അദ്ദേഹത്തിന്റെ തീവ്രമായ ശ്രമത്തെ തുടര്‍ന്നു 1949 മുതൽ ചൈനീസ് ഭാഷയില്‍ ബലിയർപ്പണം നടത്തുന്നതിന് വത്തിക്കാന്‍ അനുമതി നല്‍കി. 1953 ൽ പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പയാണ് സെൽസോ കോസ്റ്റാന്റ്നിയെ കർദിനാളായി അഭിഷേകം ചെയ്തത്. 5 വര്‍ഷങ്ങള്‍ക്കു ശേഷം 1958-ൽ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. ചൈനയിലെ സഭയ്ക്ക് കർദ്ദിനാൾ സെല്‍സോ കോസ്റ്റാന്റിനി നല്‍കിയ വളര്‍ച്ചയ്ക്ക് കൃതജ്ഞത അര്‍പ്പിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ നാമകരണ നടപടിക്രമങ്ങൾക്കു തുടക്കമായത്.
Image: /content_image/News/News-2017-08-13-07:28:54.jpg
Keywords: ചൈന
Content: 5675
Category: 6
Sub Category:
Heading: ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനുമില്ല
Content: "അടുത്ത ദിവസം യേശു തന്‍റെ അടുത്തേക്ക് വരുന്നതു കണ്ട് അവന്‍ പറഞ്ഞു: ഇതാ, ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" (യോഹ 1: 29). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 29}# <br> പാപികളോടൊപ്പം യേശുവിനു മാമ്മോദീസ നല്‍കാന്‍ സമ്മതിച്ചതിനു ശേഷം സ്നാപകയോഹന്നാന്‍ അവിടുത്തെ, ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായി ലോകത്തിനു കാണിച്ചു കൊടുക്കുന്നു. അങ്ങനെ നിശബ്ദനായി കൊലക്കളത്തിലേക്കു നയിക്കപ്പെടാന്‍ യേശു സമ്മതിക്കുന്നു. പ്രഥമ പെസഹായില്‍ ഇസ്രായേലിന്‍റെ വീണ്ടെടുപ്പിന്‍റെ പ്രതീകമായ പെസഹാ കുഞ്ഞാടാണ്‌ യേശു എന്ന് സ്നാപക യോഹന്നാന്‍ വെളിപ്പെടുത്തുന്നു. ലോകം മുഴുവന്‍റെയും പാപങ്ങള്‍ വഹിച്ചുകൊണ്ട് ക്രിസ്തു തന്‍റെ ജീവിതം എല്ലാവര്‍ക്കും വേണ്ടി മോചനദ്രവ്യമായി നല്‍കി. "അനേകരുടെ" വീണ്ടെടുപ്പിനായി തന്‍റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്ന് അവിടുന്ന് ഉറപ്പിച്ചു പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല; മനുഷ്യവംശം മുഴുവനെയുമാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്. ആരെയും ഒഴിവാക്കാതെ എല്ലാ മനുഷ്യര്‍ക്കും വേണ്ടി മിശിഹാ മരിച്ചുവെന്ന് അപ്പസ്തോലന്‍മാരുടെ പ്രബോധന മാതൃക പിന്തുടര്‍ന്നു സഭയും പഠിപ്പിക്കുന്നു: "ക്രിസ്തുവിന്‍റെ സഹനം ആവശ്യമില്ലാത്ത ഒരു മനുഷ്യനും ഉണ്ടായിരുന്നില്ല. ഇപ്പോഴില്ല, ഇനി ഉണ്ടായിരിക്കുകയുമില്ല" (Council of Quiercy [853]:DS 624). പുത്രനായ ദൈവം തന്‍റെ മനുഷ്യാവതാരത്തില്‍ ആദ്യ നിമിഷം മുതല്‍, പിതാവായ ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയെ തന്‍റെ രക്ഷാകര ദൗത്യമായി സ്വീകരിക്കുന്നു. "എന്നെ അയച്ചവന്‍റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും അവന്‍റെ ജോലി പൂര്‍ത്തിയാക്കുകയുമാണ് എന്‍റെ ഭക്ഷണം" (യോഹ. 4:34) എന്ന് അവിടുന്ന് അരുളിച്ചെയ്യുന്നു. എല്ലാ മനുഷ്യരോടുമുള്ള പിതാവിന്‍റെ സ്നേഹത്തെ തന്‍റെ മാനുഷിക ഹൃദയത്തില്‍ ആശ്ലേഷിച്ചു കൊണ്ട് യേശു ഓരോ മനുഷ്യനെയും വ്യക്തിപരമായി അവസാനം വരെ സ്നേഹിച്ചു. ഈ സ്നേഹം മതത്തിന്‍റെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ച് എല്ലാ കാലങ്ങളിലുമുള്ള എല്ലാ മനുഷ്യരിലേക്കും വ്യാപിച്ചു കിടക്കുന്നു. #{red->n->b->വിചിന്തനം}# <br> യേശു വ്യക്തിപരമായി ഓരോ മനുഷ്യനെയും അവസാനം വരെ സ്നേഹിക്കുന്നു. കാരണം സ്നേഹിതര്‍ക്കു വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല. രക്ഷാകരമായ സഹനമായിരുന്നു അവിടുത്തെ മനുഷ്യാവതാരത്തിന്‍റെ ഉദ്ദേശ്യം. ഈ രക്ഷാകരമായ ഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്നും ആരും ഒഴിവാക്കപ്പെടുന്നില്ല. യേശുക്രിസ്തുവിനെ അറിയാത്തവരും, അവിടുത്തെ അറിഞ്ഞിട്ട് തള്ളിപ്പറയുന്നവരും അടക്കം എല്ലാ മനുഷ്യരുടെയും മുന്‍പില്‍ തുറന്നിരിക്കുന്നതും, അവിടുത്തെ സഹനത്തില്‍ നിന്നും പുറപ്പെടുന്നതുമായ ജീവന്‍റെ ഉറവ കണ്ടെത്തുന്നവര്‍ എത്രയോ ഭാഗ്യവാന്‍‌മാര്‍. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-13-11:04:07.jpg
Keywords: യേശു, ക്രിസ്തു
Content: 5676
Category: 18
Sub Category:
Heading: ഫാത്തിമ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തു
Content: ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: ഫാ​​​ത്തി​​​മ​​​യി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​ന്യാ​​മാ​​താ​​വ് പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​തി​​​ന്‍റെ ‍100-ാം വാ​​​ർ​​​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ഫാ​​​ത്തി​​​മ സ​​​ന്ദേ​​​ശ​​​യാ​​​ത്ര ലോ​​​ക​ മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മ​​​ത്തി​​​ൽ ഉദ്ഘാടനം ചെയ്തു. കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​യു​​​മാ​​​യ ഡോ. ​​​സൂ​​​സ​​​പാ​​​ക്യമാണ് ഫാത്തിമ സന്ദേശയാത്ര ഉദ്ഘാടനം ചെയ്തത്. ന​​​ന്മ​​​യെ മു​​​റു​​​കെ​​​പ്പി​​​ടി​​​ച്ചു തി​​​ന്മ​​​ക്കെ​​​തി​​​രേ ശ​​​ക്ത​​​മാ​​​യി പോ​​​രാ​​​ടാ​​​ൻ ജ​​​നം ത​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നു അദ്ദേഹം തന്റെ സന്ദേശത്തില്‍ പറഞ്ഞു. നാളെ ആരംഭിക്കുന്ന ഫാത്തിമ സന്ദേശയാത്ര 2017 ഒക്‌ടോബര്‍ 28-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും. ആഗസ്റ്റ് 16-ാം തീയതി മാഹി സെന്റ് തെരേസാസ് ദേവാലയത്തില്‍ സന്ദേശയാത്രാ ടീം അംഗങ്ങള്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 5 മണിക്ക് എത്തിച്ചേരും. പ്രഥമ ഇടവകാതല സ്വീകരണം തളിപ്പറമ്പില്‍ നടക്കും. തുടര്‍ച്ചയായി 76 ദിവസങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ അറുനൂറോളം കത്തോലിക്കാ പള്ളികളില്‍ ഫാത്തിമ സന്ദേശയാത്രാ ടീം തിരുസ്വരൂപവുമായി എത്തിച്ചേരും. ഇന്നലെ സു​​​വ​​​ർ​​​ണ​​​ജൂ​​​ബി​​​ലി സം​​​ഗ​​​മ​​​ത്തി​​​ന്‍റെ‍ ര​​​ണ്ടാം​​​ദി​​​ന​​​ത്തി​​​ൽ തൃ​​​ശൂ​​​ർ അ​​​തി​​​രൂ​​​പ​​​താ സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തി. കെ​​​സി​​​ബി​​​സി ക​​​രി​​​സ്മാ​​​റ്റി​​​ക് ക​​​മ്മീ​​​ഷ​​​ൻ വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​വ​​​ർ​​​ഗീ​​​സ് ച​​​ക്കാ​​​ല​​​യ്ക്ക​​​ൽ ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പി​​​ച്ചു സ​​​ന്ദേ​​​ശം ന​​​ല്കി. വിവിധ രാജ്യങ്ങളില്‍ നിന്നായി പ​​​തി​​​നാ​​​യി​​​രത്തോളം പേ​​​രാ​​​ണു നാ​​​ലു​​​ദി​​​വ​​​സം നീ​​​ണ്ടു​​​നി​​​ൽ​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പങ്കെടുക്കുന്നത്.
Image: /content_image/India/India-2017-08-14-03:58:27.jpg
Keywords: ഫാത്തിമ
Content: 5677
Category: 18
Sub Category:
Heading: ഓ​സ്ട്രേ​ലി​യ, സിംഗപ്പൂർ, ന്യൂ​സിലാൻ​ഡ് രാജ്യങ്ങളിലെ ദേവാലയങ്ങളുടെ ചുമതല ‌യൂ​ഹാ​നോ​ൻ മെത്രാപ്പോലീത്താക്ക്
Content: പ​​ത്ത​​നം​​തി​​ട്ട: ആ​​ഗോ​​ള സി​​റി​​യ​​ൻ ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ കീ​​ഴി​​ലു​​ള്ള ഓ​​സ്ട്രേ​​ലി​​യ, ന്യൂ​​സി​​ല​ൻ​​ഡ്, സിം​ഗ​പ്പൂ​ർ എന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ ചു​​മ​​ത​​ല യൂ​​ഹാ​​നോ​​ൻ മാ​​ർ മി​​ലി​​ത്തി​​യോ​​സ് മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​യ്ക്കു ന​​ൽ​​കി. നി​​ല​​വി​​ൽ തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ​​യും അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ​​യും ചു​​മ​​ത​​ല വ​​ഹിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പുതിയ ദൗത്യം. ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യന്‍ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വയാണ് ഇ​​തു സം​​ബ​​ന്ധി​​ച്ച ഉത്തരവ് പുറപ്പെടുവിച്ചത്. തു​​മ്പ​​മ​​ൺ ഭ​​ദ്രാ​​സ​​ന​​ത്തി​​ന്‍റെ ചു​​മ​​ത​​ല​​യ്ക്കൊ​​പ്പ​​മാ​​ണു വി​​ദേ​​ശ രാ​​ജ്യ​​ങ്ങ​​ളി​​ലെ പ​​ള്ളി​​ക​​ളു​​ടെ​​യും ചു​​മ​​ത​​ല ന​​ൽ​​കി​​യി​​ട്ടു​​ള്ള​​ത്. അതേസമയം അ​​യ​​ർ​​ല​​ൻ​​ഡി​​ന്‍റെ ചു​​മ​​ത​​ല ഒ​​ഴി​​വാ​​ക്കി​​യിട്ടുണ്ട്.
Image: /content_image/India/India-2017-08-14-04:58:53.jpg
Keywords: ഓര്‍ത്തഡോക്സ്
Content: 5678
Category: 1
Sub Category:
Heading: മതപരിവര്‍ത്തനം നിരോധിച്ചുകൊണ്ട് ജാർഖണ്ഡ് നിയമസഭ ബില്‍ പാസ്സാക്കി
Content: റാഞ്ചി: പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിട്ടുകൊണ്ട് ജാർഖണ്ഡ് നിയമസഭ മതപരിവർത്തന നിരോധന ബില്‍ പാസാക്കി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ബില്‍ പാസ്സാക്കിയത്. മെയ് ഒന്നിന് പലാമുവിൽ സമാപിച്ച ഭാരതീയ ജനതാ പാർട്ടി സമ്മേളനത്തില്‍ മതപരിവര്‍ത്തനം തടയാന്‍ തീരുമാനം എടുത്തിരിന്നു. ഇതിന് പിന്നാലെ ജാർഖണ്ഡ് മന്ത്രിസഭ മതപരിവർത്തന നിരോധന ബില്ലിനു അംഗീകാരം നൽകുകയും തുടര്‍ന്നു നിയമസഭയില്‍ പാസ്സാക്കുകയുമായിരിന്നു. പുതിയ നിയമപ്രകാരം മതപരിവർത്തനം നടത്തുന്നവർക്കു മൂന്നുവർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ നൽകുമെന്നാണ് വ്യക്തമാക്കുന്നത്. ക്രൈസ്തവരെ ലക്ഷ്യം വെച്ചുകൊണ്ടാണ് ബി‌ജെ‌പി ഗവണ്‍മെന്‍റ് പുതിയ ബില്‍ പാസ്സാക്കിയിരിക്കുന്നത്. ഒരാൾ സ്വമേധയാ മതം മാറുകയാണെങ്കിൽ നിരവധി കടമ്പകളാണ് ഇനി നിലനില്‍ക്കുക. ഡെപ്യൂട്ടി കമ്മിഷണർ അല്ലെങ്കിൽ ജില്ലാ കലക്ടറുടെ പ്രത്യേക അനുമതിയോടെ മാത്രമേ മറ്റൊരു മതം സ്വീകരിക്കാന്‍ ഇനി കഴിയൂ. ബില്ലിന് നിയമസഭ അംഗീകാരം നൽകിതോടെ മതപരിവർത്തന നിരോധനം നിലവിൽ വരുന്ന ആറാമത്തെ സംസ്ഥാനമായിരിക്കുകയാണ് ജാർഖണ്ഡ്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഒഡീഷ, ഗുജറാത്ത്, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ നിയമം നിലവിലുണ്ട്. 2014ൽ ബിജെപി സർക്കാർ അധികാരമേറ്റതുമുതൽ മതപരിവർത്തനം നിരോധിക്കണമെന്ന് ബി‌ജെ‌പിയും സംഘപരിവാർ സംഘടനകളും ആവശ്യപ്പെട്ടുവരികയായിരുന്നു. ബില്ലിനെതിരെ ആദിവാസി സംഘടനകളും പ്രതിപക്ഷവും വ്യാപക പ്രതിഷേധവുമായി രംഗത്തു വന്നെങ്കിലും സര്‍ക്കാര്‍ പരിഗണന നല്‍കിയില്ല. മൗലിക അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടിയാണ് ഗവണ്‍മെന്‍റ് നടത്തിയിരിക്കുന്നതെന്ന് ആദിവാസികളുടെ ബുദ്ധിജീവി മഞ്ച് സംഘടന പ്രസിഡന്റ് പ്രേംചന്ദ് മുർമു പറഞ്ഞു. ജാർഖണ്ഡിലെ 33 മില്യൺ വരുന്ന ജനസംഖ്യയിലെ 15 ലക്ഷം ജനങ്ങൾ ക്രൈസ്തവരാണ്. ഇതില്‍ പകുതിയോളംപേർ പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ളവരാണ്.
Image: /content_image/News/News-2017-08-14-06:01:53.jpg
Keywords: ഭാരത, പീഡന
Content: 5679
Category: 6
Sub Category:
Heading: യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കും
Content: "യേശു അവളോടു പറഞ്ഞു: ഞാനാണ് പുനരുത്ഥാനവും ജീവനും. എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും" (യോഹ 11:25) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 15}# <br> പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ യേശു തന്നോടുതന്നെ ബന്ധിപ്പിക്കുന്നു. അവിടുന്നു പറയുന്നു: "ഞാനാണ് പുനരുത്ഥാനവും ജീവനും". തന്നില്‍ വിശ്വസിക്കുന്നവരെയും, തന്‍റെ ശരീരം ഭക്ഷിക്കുകയും തന്‍റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവരെയും, യേശു തന്നെയാണ് അവസാന ദിവസം ഉയിര്‍പ്പിക്കുന്നത്. മരണമടഞ്ഞ ചിലര്‍ക്ക് ജീവന്‍ നല്‍കിക്കൊണ്ട് അവിടുന്ന് തന്റെ ഭൗമികജീവിതകാലത്തു തന്നെ അതിന്‍റെ അടയാളവും അച്ചാരവും നല്‍കുന്നു. അവിടുത്തെ മാതാവായ കന്യകാമറിയമാകട്ടെ, അവളുടെ ഇഹലോകത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു. മറിയത്തിന്റെ ഈ സ്വർഗ്ഗാരോപണം "ജീവൻ നൽകുകയും അതു സമൃദ്ധമായി നൽകുകയും ചെയ്യുന്ന" ക്രിസ്തുവിന്റെ പ്രവർത്തിയാണ്. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണവും (Ascension), മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണവും (Assumption) തമ്മില്‍ വലിയ വ്യത്യാസമുണ്ട്. യേശുവിന്‍റേത് സ്വര്‍ഗ്ഗാരോഹണമാണ്. അതായത് മനുഷ്യാവതാരത്തില്‍ സംഭവിച്ച സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള അവിടുത്തെ അവരോഹണത്തോട് അവഗാഢം ബന്ധപ്പെട്ടിരിക്കുന്നതും പിതാവിങ്കലേക്കുള്ള തിരിച്ചുപോക്കുമാണ് ക്രിസ്തുവിന്‍റെ സ്വര്‍ഗ്ഗാരോഹണം. എന്നാല്‍ മറിയത്തിന്‍റേത് സ്വര്‍ഗ്ഗാരോപണമാണ്. അതായത് ഇഹലോകവാസത്തിന്‍റെ പരിസമാപ്തിയില്‍ ആത്മശരീരങ്ങളോടെ അവര്‍ സ്വര്‍ഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെടുകയാണ് ചെയ്തത്. ഭാഗ്യവതിയായ കന്യാമറിയത്തിന്‍റെ സ്വര്‍ഗ്ഗാരോപണം തന്‍റെ പുത്രന്‍റെ പുനരുത്ഥാനത്തിലുള്ള അവരുടെ അനന്യമായ പങ്കുചേരലും മറ്റു ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനവുമാണ്‌. മനുഷ്യപ്രകൃതിക്ക് അതിന്‍റെ സ്വാഭാവികമായ കഴിവുകള്‍ കൊണ്ടു പിതാവിന്‍റെ ഭവനത്തിലേക്ക്, അതായത് ദൈവത്തിന്‍റെ ജീവനിലേക്കും, സന്തോഷത്തിലേക്കും കടന്നു ചെല്ലാന്‍ കഴിയുകയില്ല. ഈ പ്രവേശനം മനുഷ്യന് സാധ്യമാക്കുവാന്‍ ക്രിസ്തുവിനു മാത്രമേ കഴിയൂ. നമ്മുടെ ശിരസ്സും ആദികാരണവുമായി അവിടുന്നു പോയിടത്തേക്ക് അവിടുത്തെ അവയവങ്ങളായ നമുക്കും ഒരിക്കല്‍ പോകാന്‍ കഴിയും. ഇപ്രകാരമുള്ള ക്രൈസ്തവരുടെ പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനമായിട്ടാണ് മറിയത്തിന്റെ സ്വർഗ്ഗാരോപണത്തെ നാം കാണേണ്ടത്. യേശുവില്‍ വിശ്വസിക്കുകയും അവിടുത്തെ വചനം പാലിക്കുകയും ചെയ്യുന്ന ഓരോ മനുഷ്യനും പുനരുത്ഥാനത്തില്‍ ആത്മശരീരങ്ങളോടെ മറിയത്തെപ്പോലെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കും. #{red->n->b->വിചിന്തനം}# <br> ക്രിസ്തു മരിച്ചവരില്‍ നിന്ന് യഥാര്‍ത്ഥത്തില്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും നിത്യമായി ജീവിക്കുകയും ചെയ്യുന്നു. അതുപോലെ ക്രിസ്തുവിൽ വിശ്വസിക്കുന്നവരും ഉത്ഥിതനായ അവിടുത്തോടു കൂടെ മരണശേഷം എന്നേക്കും ജീവിക്കും. ബലഹീനമായ മനുഷ്യപ്രകൃതിക്ക് ക്രിസ്തുവിലൂടെ മാത്രം സാധ്യമാകുന്ന പുനരുത്ഥാനത്തിന്‍റെ മുന്നാസ്വാദനമാണ്‌ മറിയത്തിന്റെ സ്വർഗ്ഗാരോപണം. വിശ്വാസികളുടെ മാതാവായ മറിയത്തെപ്പോലെ, ഓരോ ക്രൈസ്തവ വിശ്വാസിക്കും പുനരുത്ഥാനത്തില്‍ ആത്മശരീരങ്ങളോടെ സ്വര്‍ഗ്ഗീയ സന്തോഷം ആസ്വദിക്കാൻ സാധിക്കും. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-14-12:52:17.jpg
Keywords: യേശു,ക്രിസ്തു