Contents

Displaying 5361-5370 of 25110 results.
Content: 5660
Category: 9
Sub Category:
Heading: ആത്മാഭിഷേക നിറവിൽ ക്രോയിഡോൺ നൈറ്റ് വിജിൽ ഒന്നാം വർഷത്തിലേക്ക്
Content: ലണ്ടൻ: ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന "ക്രോയിഡോൺ നൈറ്റ് വിജിൽ ഒരു വർഷം പൂർത്തിയാക്കുന്നു. ഒന്നാം വർഷികത്തോടനുബന്ധിച്ചു ഇന്ന് (ആഗസ്റ്റ് 11 വെള്ളിയാഴ്ച്ച) അഭിഷേക നിറവേകുന്ന ആത്മീയ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞു 2.30 മുതൽ ആരംഭിച്ച് രാത്രി 12.30 വരെ തുടരും. അനേകർക്ക് വരദാനഫലങ്ങളുടെ നിറവ് നല്കപ്പെടുന്ന ഈ അനുഗ്രഹീത ശുശ്രൂഷ ഇത്തവണ സെഹിയോൻ യൂറോപ്പിലെ പ്രമുഖ വചന പ്രഘോഷകൻ റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും. പ്രമുഖ ആത്മീയ ശുശ്രൂഷകരായ ബ്രദർ ചെറിയാൻ സാമുവേൽ , സാബു ,ജെറി കെ ജോസ് എന്നിവരും ശുശ്രൂഷകളിൽ പങ്കെടുക്കും. ദിവ്യകാരുണ്യ ആരാധന , വചനപ്രഘോഷണം,കുമ്പസാരം തുടങ്ങിയവ ശുശ്രൂഷയുടെ ഭാഗമാകും. #{green->none->b-> ക്രോയിഡോൺ നൈറ്റ് വിജിലിനെപ്പറ്റിയുള്ള പ്രത്യേക പ്രോമോ വീഡിയോ കാണാം ‍}# #{red->none->b->അഡ്രസ്സ്: ‍}# CHURCH OF OUR FAITHFUL VIRGIN, UPPER NORWOOD, SE19 1RT #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: ‍}# സിസ്റര്‍ സിമി. 07435654094 <br> ഡാനി 07852897570. ആത്മാഭിഷേകത്തിന്റെ അനുഗ്രഹ പൂർത്തീകരണമായ നൈറ്റ് വിജിലിന്റെ വാർഷിക ശുശ്രൂഷകളിലേക്ക്‌ സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു.
Image: /content_image/Events/Events-2017-08-11-08:27:23.jpg
Keywords: വിജില്‍
Content: 5661
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി രാജ്യത്തെ നവീകരിക്കാൻ ജപമാലയജ്ഞവുമായി അമേരിക്ക
Content: വാഷിംഗ്ടൺ: രാജ്യത്തിന്റെ വിശുദ്ധിയും ധാര്‍മ്മികതയും നിലനിര്‍ത്തുന്നതിനു പരിശുദ്ധ കന്യകാ മാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ദിനമായ ആഗസ്റ്റ് 15 ന് യുഎസിലെ കത്തോലിക്ക വിശ്വാസികൾ ജപമാല യജ്ഞം ആരംഭിക്കും. രാജ്യത്തിനായി നടത്തപ്പെടുന്ന ആത്മീയ പോരാട്ടത്തില്‍ സാധിക്കുന്നവരെല്ലാവരും പങ്കെടുക്കണമെന്നു കർദിനാൾ റെയ്മണ്ട് ബർക്ക് അഭ്യർത്ഥിച്ചു. മനുഷ്യ ജീവനെ ബഹുമാനിക്കുക, കുടുംബ ബന്ധങ്ങളുടെ പരിശുദ്ധി നിലനിര്‍ത്തുക, മത സ്വാതന്ത്ര്യം, രാജ്യത്തെ ദൈവീക പരിശുദ്ധിയിലേക്ക് നയിക്കുക എന്നിവയാണ് ജപമാലയത്നത്തിന്റെ നിയോഗങ്ങള്‍. #{red->none->b->Must Read: ‍}# {{ ജപമാലയുടെ അസാധാരണമായ ശക്തിയെ പറ്റി വിശുദ്ധരുടെ 13 വാക്യങ്ങള്‍ -> http://www.pravachakasabdam.com/index.php/site/news/3832 }} മാധ്യമങ്ങളും വിദ്യാലയങ്ങളും കലാ സാഹിത്യ സൃഷ്ടികളിലൂടെ ലൈംഗിക അരാജകത്വവും മറ്റ് തിന്‍മകളും പ്രോത്സാഹിപ്പിക്കുന്ന സാഹചര്യത്തിലാണ് ജപമാല യജ്ഞം സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം വഴി രാജ്യത്തിന്റെ മുറിവുകൾ സൗഖ്യമാക്കി പരിശുദ്ധിയിലേക്ക് പ്രവേശിക്കാൻ എല്ലാവരും ദൈവത്തോട് പ്രാർത്ഥിക്കണമെന്ന് ഫാ. ഹീൽമാൻ പറഞ്ഞു. സ്വവർഗ്ഗാനുരാഗവും അബോര്‍ഷനും ഉയര്‍ത്തികാണിരിക്കുന്ന കാലഘട്ടത്തില്‍ ജപമാലയുമായി ഇതിനെതിരെ നേരിടുവാനാണ് വിശ്വാസികളുടെ തീരുമാനം. വിവാഹ മോചനങ്ങളുടെ ഗണ്യമായി വർദ്ധനവ്, അനിയന്ത്രിതമായ നീലചിത്ര പ്രചാരണം, മയക്കുമരുന്നിന്‍റെ ഉപയോഗം എന്നിവ രാജ്യവ്യാപകമായെന്നും ജനന നിയന്ത്രണം ജീവിതത്തിന്റെ ഭാഗവും വിവാഹേതര ലൈംഗീക ബന്ധങ്ങള്‍ കുടുംബ ബന്ധങ്ങളുടെ തകർച്ചക്കു വഴിയൊരുക്കിയെന്നും ജപമാലയത്നത്തിന് മുന്നൊരുക്കമായി സംഘാടകര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. #{red->none->b->You May Like: ‍}# {{ ജപമാലയുടെ അത്ഭുതശക്തി കൊണ്ട് ഭീകരരുടെ കൈയില്‍ നിന്നും മകള്‍ മോചിതയായെന്ന് പിതാവിന്റെ സാക്ഷ്യം -> http://www.pravachakasabdam.com/index.php/site/news/5251 }} പരിശുദ്ധ ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനമായ ഒക്ടോബർ ഏഴിന് തലസ്ഥാന നഗരിയായ വാഷിംഗ്ടണിൽ സംഘടിപ്പിക്കുന്ന ജപമാല റാലിയോടെ അമ്പത്തിനാല് ദിവസത്തെ യജ്ഞം സമാപിക്കും. മോൺസിഞ്ഞോര്‍ ചാള്‍സ് പോപ്പ്, ഫാ. റിക്ക് ഹീൽമാൻ, ഫാ. ഫ്രാങ്ക് പവോനെ തുടങ്ങി പ്രമുഖര്‍ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. കർദിനാൾ റെയ്മണ്ട് ബർക്കിന്റെ ആത്മീയ നേതൃത്വത്തിലാണ് 'നൊവേന ഫോര്‍ ഔര്‍ നേഷന്‍' എന്ന സംഘടന ജപമാലയത്നം സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ രണ്ടാമത് വാർഷിക നൊവേന യജ്ഞമാണിത്.
Image: /content_image/News/News-2017-08-11-09:20:14.jpg
Keywords: ജപമാല
Content: 5662
Category: 6
Sub Category:
Heading: യേശു ദൈവമാണെന്നു ലോകം മുഴുവനും കണ്ണുകള്‍ കൊണ്ട് കാണുകയും കാതുകള്‍ കൊണ്ടു കേള്‍ക്കുകയും ചെയ്യട്ടെ
Content: "യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു" (യോഹ 5: 17). #{red->n->b->യേശു ഏകരക്ഷകൻ: ജൂലൈ 27}# <br> യേശു രക്ഷകനായ ദൈവമാണെന്നു വെളിപ്പെടുത്തുന്ന ധാരാളം പ്രവര്‍ത്തികള്‍ അവിടുന്ന് തന്റെ ഭൗമിക ജീവിതകാലത്ത് ചെയ്തു. മനുഷ്യനായി തീര്‍ന്ന ദൈവത്തെ യേശുവില്‍ തിരിച്ചറിയാതെ ചില യഹൂദര്‍ 'തന്നെത്തന്നെ ദൈവമാക്കുന്ന' വെറും ഒരു മനുഷ്യനായി അവിടുത്തെ കാണുകയും ദൈവദൂഷകനായി അവിടുത്തെ വിധിക്കുകയും കുരിശില്‍ തറയ്ക്കുകയും ചെയ്തു. "എന്നോടുകൂടെയല്ലാത്തവന്‍ എന്റെ എതിരാളിയാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചുകളയുന്നു" (മത്താ 12: 30), "യോനായേക്കാളും... സോളമനേക്കാളും വലിയവന്‍" (മത്താ 12:41-42), "ദേവാലയത്തേക്കാള്‍ ശ്രേഷ്ഠമായവന്‍" (മത്താ 12:6) എന്നു അവിടുന്ന് വെളിപ്പെടുത്തി. ദാവീദ് മിശിഹായേ തന്റെ കര്‍ത്താവ് എന്നു വിളിച്ചു എന്നു അവിടുന്ന് ഓര്‍മ്മിപ്പിച്ചു (മത്താ 22:45). "അബ്രാഹത്തിന് മുമ്പ് ഞാന്‍ ഉണ്ട്" (യോഹ 8:58), "ഞാനും പിതാവും ഒന്നാണ്" (യോഹ 10:30) എന്നിങ്ങനെയുള്ള വെളിപ്പെടുത്തലുകളെ അവിടുത്തെ വ്യക്തിത്വത്തിന്റെ ദൈവീകമായ തനിമ ലോകത്തിന് കാണിച്ചുകൊടുത്തു. യേശുക്രിസ്തു ദൈവമായതുകൊണ്ട് അവിടുന്ന് സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ പ്രവൃത്തികള്‍ ചെയ്യുന്നു. ഇപ്രകാരം താന്‍ ചെയ്ത പിതാവിന്റെ പ്രവൃത്തികള്‍ മൂലം തന്നില്‍ വിശ്വസിക്കുവാന്‍ യേശു ആവശ്യപ്പെടുന്നു. (യോഹ 10:37). പാപങ്ങള്‍ ക്ഷമിച്ചുകൊണ്ടും, മനുഷ്യരോടുള്ള പിതാവിന്റെ സ്നേഹത്തെ തന്റെ മാനുഷികഹൃദയത്തില്‍ പൂര്‍ണ്ണമായും ആശ്ലേഷിച്ചു കൊണ്ടും യേശു മനുഷ്യനായി അവതരിച്ച ദൈവമാണെന്നു ലോകത്തിന് വെളിപ്പെടുത്തി. യേശു എല്ലാ മനുഷ്യരെയും അവസാനം വരെ സ്നേഹിച്ചു, കാരണം "സ്നേഹിതര്‍ക്ക് വേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹം ഒരുവനുമില്ല" (യോഹ 15:13). അനേകരുടെ വീണ്ടെടുപ്പിനായി തന്റെ ജീവന്‍ നല്‍കാനാണ് താന്‍ വന്നതെന്നു അവിടുന്ന് ഉറപ്പിച്ച് പറഞ്ഞു. അനേകരുടെ എന്ന ഈ പ്രയോഗം പരിമിതമല്ല: പിന്നെയോ മനുഷ്യവംശം മുഴുവനെയും ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. #{red->n->b->വിചിന്തനം}# <br> യേശുക്രിസ്തു ദൈവമാണെന്നും, അവിടുന്ന് മനുഷ്യനായി അവതരിച്ചത് മനുഷ്യവംശം മുഴുവനും വേണ്ടിയാണെന്നും അവിടുന്നിലൂടെ വെളിപ്പെട്ടത് പിതാവായ ദൈവത്തിന്റെ സ്നേഹമാണെന്നും നാം വിശ്വസിക്കുമ്പോഴാണ് നമ്മുടെ ദൈവവിശ്വാസം സത്യമാകുന്നത്. ഇപ്രകാരം വിശ്വസിക്കാത്തവരാരും സത്യദൈവത്തില്‍ വിശ്വസിക്കുന്നില്ല. ഈ സത്യ വിശ്വാസം ഭൂമിയുടെ അതിര്‍ത്തികള്‍ വരെ പ്രഘോഷിക്കപ്പെടുകയും മനുഷ്യവംശം മുഴുവനും തങ്ങള്‍ക്ക് വേണ്ടി മരിച്ച് ഉത്ഥാനം ചെയ്തു പിതാവിന്റെ വലതുഭാഗത്തിരിന്നു മാധ്യസ്ഥം വഹിക്കുന്ന യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിനും, അങ്ങനെ എല്ലാവരും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-11-11:46:21.jpg
Keywords: യേശു, ക്രിസ്തു
Content: 5663
Category: 18
Sub Category:
Heading: ഫാത്തിമയില്‍ നിന്നുള്ള തിരുസ്വരൂപത്തിന് മൗണ്ട് സെന്റ് തോമസില്‍ മെത്രാന്മാര്‍ സ്വീകരണം നല്‍കി
Content: കൊച്ചി: യൂറോപ്പിലെ പോര്‍ച്ചുഗലില്‍ ഫാത്തിമയില്‍ പരിശുദ്ധ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എത്തിയ തിരുസ്വരൂപം, കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍മാര്‍ സ്വീകരിച്ചു. നാലു ദിവസമായി മൗണ്ട് സെന്റ് തോമസില്‍ നടന്നുവന്നിരുന്ന വാര്‍ഷിക ധ്യാനത്തിന്റെ സമാപനവേളയിലാണ് പോര്‍ച്ചുഗലില്‍നിന്നും ഫാത്തിമ സെന്റിനറി സെലിബ്രേഷന്‍ കമ്മറ്റിയുടെ (എഫ്.സി.സി.സി) നേതൃത്വത്തില്‍ വിമാനമാര്‍ഗം കൊണ്ടുവന്ന തിരുസ്വരൂപം എത്തിച്ചേര്‍ന്നത്. മാതൃസ്തുതികളുടെയും പ്രാര്‍ത്ഥനകളുടെയും അകമ്പടിയില്‍ ദേവാലയത്തിലേക്ക് തിരുസ്വരൂപം ആനയിച്ചു. കേരളത്തിലെ മെത്രാപ്പോലീത്തമാരുടെയും മെത്രാന്മാരുടെയും സാന്നിധ്യത്തില്‍ കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം തിരുസ്വരൂപം വെഞ്ചരിച്ചു. എല്ലാ മെത്രാന്മാരും മാതാവിന്റെ തിരുസ്വരൂപത്തിനു മുമ്പില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ചു. സമൂഹത്തില്‍ സമാധാനവും പരസ്‌നേഹ മനോഭാവവും കുടുംബങ്ങളില്‍ വിശ്വാസചൈതന്യവും വളര്‍ത്താന്‍ ഫാത്തിമ സന്ദേശയാത്രാ പ്രയാണം വഴി സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ്പ് സൂസപാക്യം പ്രതീക്ഷ പ്രകടിപ്പിച്ചു. 1917 മെയ് 13-നാണ് ഫാത്തിമയില്‍ കോവ ദ ഈറിയ എന്ന സ്ഥലത്ത് ആടുമേയിച്ചിരുന്ന ലൂസി, ജസീന്താ ഫ്രാന്‍സിസ് എന്നീ കുട്ടികള്‍ക്ക് ആറുതവണ പ്രത്യക്ഷപ്പെട്ട് മാതാവ് സ്വര്‍ഗ്ഗീയ സന്ദേശം നല്‍കിയതിന്റെ ശതാബ്ദിയാഘോഷം കത്തോലിക്കാ സഭയില്‍ ലോകമെങ്ങും നടക്കുന്നു. കേരളത്തില്‍ കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത് നാളെ രാവിലെ ഈ തിരുസ്വരൂപം ഇരിങ്ങാലക്കുട രൂപതയിലെ ആളൂരിലെ ലുമെന്‍ യൂത്ത് സെന്ററില്‍ നടക്കുന്ന ലോകമലയാളി കരിസ്മാറ്റിക് സംഗമവേദിയില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ് പ്രതിഷ്ഠിക്കും. കരിസ്മാറ്റിക് സുവര്‍ണ്ണജൂബിലിയുടെ സമ്മേളനത്തിന്റെ സമാപനത്തില്‍ ഈ തിരുസ്വരൂപം, കെ.സി.ബി.സി. പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് സൂസപാക്യം, കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് മുണ്ടയ്ക്കലിന് കൈമാറും. ആഗസ്റ്റ് 15-ാം തീയതി ആരംഭിക്കുന്ന ഫാത്തിമ സന്ദേശയാത്ര 2017 ഒക്‌ടോബര്‍ 28-ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും. ആഗസ്റ്റ് 16-ാം തീയതി മാഹി സെന്റ് തെരേസാസ് ദേവാലയത്തില്‍ സന്ദേശയാത്രാ ടീം അംഗങ്ങള്‍ പ്രാര്‍ത്ഥിക്കും. തുടര്‍ന്ന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ 5 മണിക്ക് എത്തിച്ചേരും. പ്രഥമ ഇടവകാതല സ്വീകരണം തളിപ്പറമ്പില്‍ നടക്കും. തുടര്‍ച്ചയായി 76 ദിവസങ്ങളില്‍ കേരളത്തിലെ മൂന്നു റീത്തുകളിലെ അറുനൂറോളം കത്തോലിക്കാ പള്ളികളില്‍ ഫാത്തിമ സന്ദേശയാത്രാ ടീം തിരുസ്വരൂപവുമായി എത്തിച്ചേരും. കേരളത്തിലെ 31 രൂപതകളിലെ 24 സോണുകളില്‍ രൂപീകരിച്ച ഫാത്തിമ സെന്റിനറി സെലിബ്രേഷന്‍ കമ്മിറ്റിയാണ് ക്രമീകരണങ്ങള്‍ ചെയ്യുന്നത്. ഓരോ ദിവസവും 6 മുതല്‍ 12 വരെ ഇടവക പള്ളികള്‍ സന്ദര്‍ശിക്കും. ധ്യാനകേന്ദ്രങ്ങള്‍, കത്തീഡ്രലുകള്‍, ഫാത്തിമ മാതാവിന്റെ നാമധേയത്തിലുള്ള പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കും. എല്ലാ ദിവസവും രാത്രിയില്‍ ജാഗരണ പ്രാര്‍ത്ഥന നടക്കുന്നു. പിറ്റേദിവസം രാവിലെ വിശുദ്ധ കുര്‍ബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന സമാപിക്കുന്നത്. യാത്രയില്‍ വിശ്വാസികള്‍ സമര്‍പ്പിക്കുന്ന പ്രാര്‍ത്ഥനാ നിയോഗങ്ങള്‍ അതാതുദിവസം ജാഗരണ പ്രാര്‍ത്ഥനയില്‍ സമര്‍പ്പിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് നേര്‍ച്ചക്കാഴ്ചകള്‍ അര്‍പ്പിക്കാനും, ഭക്തവസ്തുക്കളും മരിയന്‍ ഗ്രന്ഥങ്ങളും വാങ്ങുവാന്‍ സഹായകരമായ മൊബൈല്‍ ബുക്ക്സ്റ്റാളും സന്ദേശയാത്രയോടൊപ്പം ഉണ്ടാകും. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ ക്ലിമിസ് മാര്‍ ബസേലിയോസ്, കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്പ് ഡോ. സൂസപാക്യം എന്നിവര്‍ മുഖ്യരക്ഷാധികാരികളും കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ സാമുവല്‍ മാര്‍ ഐറേനിയോസ് രക്ഷാധികാരിയുമായുള്ള സമിതിയാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്. ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസ് പുളിക്കല്‍, ഫാ. വര്‍ഗീസ് മുണ്ടയ്ക്കല്‍, ഫാ. ജോസ് പാലാട്ടി, ഫാ. ജോസ് പുതിയേടത്ത്, സെബാസ്റ്റ്യന്‍ താന്നിക്കല്‍, സാബു ജോസ്, എം.എ. ജോപ്പന്‍, ഷിജു ജോസഫ് തുടങ്ങിയവര്‍ ഫാത്തിമ സന്ദേശയാത്രയ്ക്കു നേതൃത്വം നല്‍കുന്നു.
Image: /content_image/India/India-2017-08-12-03:48:03.jpg
Keywords: ഫാത്തിമ
Content: 5664
Category: 18
Sub Category:
Heading: ആഗോള മലയാളി കരിസ്മാറ്റിക്ക് സംഗമം ഇന്നാരംഭിക്കും
Content: തൃ​​​ശൂ​​​ർ: ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യിലെ ക​​​രി​​​സ്മാ​​​റ്റി​​​ക് ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​ന്‍റെ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി അ​​​ഖി​​​ല ലോ​​​ക മ​​​ല​​​യാ​​​ളി ക​​​രി​​​സ്മാ​​​റ്റി​​​ക് സം​​​ഗ​​​മം ഇന്ന് ആരംഭിക്കും. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ലൂ​​​മെ​​​ൻ യൂ​​​ത്ത് സെ​​​ന്‍റ​​​ർ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തുന്ന സംഗമത്തിൽ ഇ​​​ന്ത്യ​​​യി​​​ലെ വി​​​വി​​​ധ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നും ഗ​​​ൾ​​​ഫ്, ഇം​​​ഗ്ല​​​ണ്ട്, ഓ​​​സ്ട്രേ​​​ലി​​​യ, സ്പെ​​​യി​​​ൻ, കാ​​​ന​​​ഡ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​മു​​​ള്ള പ്ര​​​തി​​​നി​​​ധി​​​ക​​​ള​​​ട​​​ക്കം പ​​​തി​​​നാ​​​യി​​​ര​​​ത്തോ​​​ളം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ സം​​​ഗ​​​മ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. രാ​​​വി​​​ലെ പ​​​ത്തി​​​ന് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ആ​​​ൻ​​​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് സം​​​ഗ​​​മം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് മാ​​​ർ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. #{red->none->b->Must Read: ‍}# {{ കരിസ്മാറ്റിക് നവീകരണം എന്നത് പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ ഊര്‍ജ്ജപ്രവാഹം: ഫ്രാൻസിസ് മാർപാപ്പ -> http://www.pravachakasabdam.com/index.php/site/news/5089 }} സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി, സീ​​​റോ മ​​​ല​​​ങ്ക​​​ര സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ, കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​സൂ​​​സപാ​​​ക്യം, ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ. ​​​ഫ്രാ​​​ൻ​​​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ബി​​​ഷ​​​പ് സാ​​​മു​​​വേ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ്, സു​​​പ്രീം കോ​​​ട​​​തി ജ​​​ഡ്ജി ജ​​​സ്റ്റീ​​​സ് കു​​​ര്യ​​​ൻ ജോ​​​സ​​​ഫ്, ഫാ. ​​​ജോ​​​സ് പാ​​​ലാ​​​ട്ടി, ഫാ. ​​​മാ​​​ത്യു ഇ​​​ല​​​വു​​​ങ്ക​​​ൽ, ഫാ. ​​​ഡേ​​​വി​​​സ് പ​​​ട്ട​​​ത്ത്, വി.​​​വി.​ അ​​​ഗ​​​സ്റ്റി​​​ൻ, മ​​​നോ​​​ജ് സ​​​ണ്ണി, സി​​​റി​​​ൾ ജോ​​​ണ്‍ തു​​​ട​​​ങ്ങി​​​യ​​​ പ്രമുഖർ സന്ദേശം നൽകും. മു​​​രി​​​ങ്ങൂ​​​ർ ഡി​​​വൈ​​​ൻ, പോ​​​ട്ട ആ​​​ശ്ര​​​മം, സ​​​ഹൃ​​​ദ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കു താ​​​മ​​​സ​​​സൗ​​​ക​​​ര്യം ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സംഗമം 15നു സമാപിക്കും.
Image: /content_image/India/India-2017-08-12-04:47:55.jpg
Keywords: കരിസ്
Content: 5665
Category: 9
Sub Category:
Heading: ഫാ. സോജി ഓലിക്കൽ നയിക്കുന്ന വചന പ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും "തണ്ടർ ഓഫ് ഗോഡ് " ആഗസ്റ്റ് 19 ന്
Content: വെസ്റ്റ് സസ്സെക്‌സ്: സെഹിയോൻ യൂറോപ്പ് ഡയറക്ടർ റവ. ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാദ്ധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ" തണ്ടർ ഓഫ് ഗോഡ് " 19 ന് ശനിയാഴ്ച്ച ക്രോളിയിൽ നടക്കും. വിവിധങ്ങളായ ഭാഷകളും സംസ്കാരവും ഇടകലർന്ന യൂറോപ്പിൽ സുവിശേഷവത്ക്കരണത്തിന്റെ വലിയ അടയാളമായി മാറിക്കൊണ്ട് അത്ഭുതകരമായ വിടുതലും രോഗശാന്തിയും പകർന്ന് അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കുന്ന തണ്ടർ ഓഫ് ഗോഡ് ഇത്തവണ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞു 3.30 വരെയാണ്‌ നടക്കുക. കുട്ടികൾക്ക് പ്രത്യേക ക്ലാസ്സുകൾ ഉണ്ടായിരിക്കും. അരുന്ധൽ & ബ്രൈറ്റൺ അതിരൂപതാ ബിഷപ്പ് റിച്ചാർഡ് മോത്തിന്റെ അനുഗ്രഹാശീർവാദത്തോടെ നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് വിവിധ പ്രദേശങ്ങളിൽനിന്നും വാഹനസൌകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ക്രോളിയിലെ സെന്റ് വിൽഫ്രഡ് കാത്തലിക് സ്കൂളിലാണ് ( ST.WILFRED WAY, RH 11 8 PG) കൺവെൻഷൻ നടക്കുക. ആരാധന,വചനപ്രഘോഷണം, കുമ്പസാരം ,സ്പിരിച്വൽ ഷെയറിംങ്, കുട്ടികൾക്കുള്ള ക്ലാസുകൾ തുടങ്ങിയ ശുശ്രൂഷകൾ കൺവെൻഷന്റെ ഭാഗമാകും. ഏറെ അനുഗ്രഹീതമായ ഈ പരിശുദ്ധാത്മാഭിഷേക കൺവെൻഷനിലേക്ക് സംഘാടകർ യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->കൂടുതൽ വിവരങ്ങൾക്ക് }# ബിജോയ് ആലപ്പാട്ട്: 07960000217.
Image: /content_image/Events/Events-2017-08-12-06:11:55.JPG
Keywords: സോജി
Content: 5666
Category: 1
Sub Category:
Heading: ദുരിതമനുഭവിക്കുന്ന ഹെയ്ത്തിക്ക് സഹായവുമായി അമേരിക്കന്‍ മെത്രാന്‍ സംഘം
Content: വാഷിംഗ്ടണ്‍: ഭൂകമ്പത്തിന്‍റെയും ചുഴലിക്കാറ്റിന്‍റെയും കെടുതികള്‍ മൂലം ജീവിതം ദുസ്സഹമായ കരീബിയന്‍ നാടായ ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് സഹായവുമായി അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാന്‍ സംഘം. 13 കോടിയോളം രൂപയാണ് ഹെയ്ത്തിയിലെ ജനങ്ങളുടെ ആശ്വാസത്തിനായി മെത്രാന്‍ സംഘം സംഭാവന ചെയ്തിരിക്കുന്നത്. 2010-ല്‍ ഉണ്ടായ ഭൂകമ്പത്തിന്‍റെയും 2016-ല്‍ ഉണ്ടായ മാത്യു ചുഴലിക്കാറ്റിന്‍റെയും കെടുതികള്‍ ഹെയ്ത്തിയിലെ ജനത ഇപ്പോഴും അനുഭവിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് അമേരിക്കയിലെ മെത്രാന്‍ സമിതി സഹായവുമായി രംഗത്തെത്തിയിരിക്കുന്നത്. ഭൂകമ്പം ചുഴലിക്കാറ്റ് എന്നിവ മൂലം തകര്‍ന്ന ദേവാലയങ്ങളുടെയും ഭവനങ്ങളുടെയും പുനര്‍നിര്‍മ്മാണം, അജപാലനപ്രവര്‍ത്തരുടെ പരിശീലനം തുടങ്ങിയവയ്ക്കായി തുക വിനിയോഗിക്കും. ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ നാടുകളിലെയും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 38 കോടിയില്‍പ്പരം രൂപയുടെ സഹായം അമേരിക്കന്‍ ഐക്യനാടുകളിലെ കത്തോലിക്കമെത്രാന്‍ സംഘം ഇതുവരെ സംഭാവനചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ ഹെയ്ത്തിയിലെ ജനങ്ങള്‍ക്ക് സഹായവുമായി ഫ്രാന്‍സിസ് പാപ്പയും രംഗത്തെത്തിയിരിന്നു. പൊന്തിഫിക്കല്‍ കൗണ്‍സില്‍ കോര്‍ യൂനും വഴി ഒരു ലക്ഷം ഡോളറാണ് അന്ന്‍ സഹായമായി നല്‍കിയത്.
Image: /content_image/News/News-2017-08-12-06:31:32.jpg
Keywords: സഹായ, ഹെയ്
Content: 5667
Category: 1
Sub Category:
Heading: ഇസ്ലാം മതസ്ഥരുടെ സമ്മര്‍ദ്ധം: സൊമാലിലാന്റിലെ ഏക കത്തോലിക്ക ദേവാലയം അടച്ചുപൂട്ടി
Content: ഹർഗേസ: സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന സോമാലിലാന്‍റിലെ ഏക കത്തോലിക്ക ദേവാലയം പ്രാദേശിക മുസ്ലിം വിഭാഗത്തിന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു അടച്ചുപൂട്ടി. നേരത്തെ സമ്മര്‍ദ്ധങ്ങളെ തുടര്‍ന്നു അടച്ച ദേവാലയം ജൂലായ് 29നാണ് തുറന്നു നല്‍കിയത്. ദേവാലയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കിടയില്‍ വീണ്ടും ഭിന്നത ഉടലെടുത്തതിനെ തുടർന്നാണ് ദേവാലയം അടച്ചു പൂട്ടുവാന്‍ തീരുമാനമെടുത്തതെന്ന് മത മന്ത്രാലയ ചുമതല വഹിക്കുന്ന ഷേയ്ക്ക് ഖാലിൽ അബ്ദുലാഹി പറയുന്നു. മുപ്പതു വർഷത്തോളം അടഞ്ഞു കിടന്ന ദേവാലയം അങ്ങനെ തന്നെ തുടരണമെന്നത് ജനങ്ങളുടെയും മുസ്ലിം മതനേതാക്കന്മാരുടെയും ആവശ്യമനുസരിച്ചാണെന്നും ആഗസ്റ്റ് 8ന് നടന്ന പത്ര സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. രാജ്യം ക്രൈസ്തവവത്കരണത്തിന് ഇടയാകുമെന്ന ഭീതിയാണ് മുസ്ലിം മതനേതാക്കളുടെ സമ്മര്‍ദ്ധത്തിന് പിന്നിലുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്. അതേ സമയം വിഷയത്തില്‍ പ്രതികരണവുമായി ദജി ബോട്ടി ബിഷപ്പും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജിയോർജിയോ ബെർട്ടിൻ രംഗത്തെത്തിയിട്ടുണ്ട്. മുസ്ലിം രാഷ്ട്രമായ സൊമാലിയയിലെ ക്രൈസ്തവരുടെ സുരക്ഷയെ കരുതിയാണ് ദേവാലയമടച്ചതെന്ന് ദജി ബോട്ടി ബിഷപ്പും അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ ബിഷപ്പ് ജിയോർജിയോ ബെർട്ടിൻ പറഞ്ഞു. സൊമാലിയയിൽ ക്രൈസ്തവ നിലനില്പ്പു തന്നെ ആശങ്കാജനകമാണ്. വളരെ രഹസ്യമായാണ് രാജ്യത്തു ക്രൈസ്തവർ തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലുള്ള എഴുപതു വർഷത്തോളം പഴക്കമുള്ള ദേവാലയമാണ് ജൂലായ് 29 ന് മന്ത്രിമാരുടേയും മേലദ്ധ്യക്ഷന്മാരുടേയും നേതൃത്വത്തിൽ വീണ്ടും തുറന്നത്. തലസ്ഥാന നഗരിയിലെ ഷാബ് പ്രവശ്യയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്‌. പുതിയ പ്രതീക്ഷയുമായി നിലനിന്നിരിന്ന കത്തോലിക്ക വിശ്വാസികളെ നിരാശരാക്കി കൊണ്ടാണ് ദേവാലയം വീണ്ടു അടച്ചുപൂട്ടിയത്.
Image: /content_image/News/News-2017-08-12-08:16:09.jpg
Keywords: സോമ, ആഫ്രി
Content: 5668
Category: 1
Sub Category:
Heading: വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരിന്ന വൈദികന്‍ മരിച്ചു
Content: തൃശ്ശൂര്‍: വാഹനാപകടത്തെ തുടര്‍ന്നു അമല ഹോസ്പിറ്റലില്‍ ചികിത്സയിലായിരിന്ന തൃശൂര്‍ അതിരൂപതാംഗം ഫാ. ബാബു ചേലപ്പാടന്‍ മരിച്ചു. 49 വയസ്സായിരിന്നു. അപകടത്തെ തുടര്‍ന്നു ഗുരുതരാവസ്ഥയില്‍ തുടരുകയായിരിന്ന വൈദികന്‍ ഇന്ന് പുലര്‍ച്ചയോടെയാണ് മരിച്ചത്. ചൊവ്വന്നൂര്‍ ഇടവകാ വികാരിയായി സേവനം ചെയ്തു വരികയായിരിന്നു. മൃതസംസ്ക്കാരം ആഗസ്റ്റ് 14 തിങ്കളാഴ്ച ഒളരിക്കര പള്ളിയില്‍ നടക്കും. അഭിവന്ദ്യപിതാക്കന്‍മാര്‍ മൃതസംസ്ക്കാരശുശ്രൂഷയില്‍ പങ്കെടുക്കും. ആഗസ്റ്റ് 13 (നാളെ) രാവിലെ 8.30നു തൃശ്ശൂര്‍ വൈദികമന്ദിരത്തിലുള്ള തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം ചൊവ്വന്നൂര്‍ പള്ളിയില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്നു 10.30നു നടക്കുന്ന ദിവ്യബലിക്ക് ശേഷം ഒളരിക്കരയിലെ സ്വഭവനത്തിലേക്ക് മൃതദേഹം കൊണ്ടുപോകും. ചേലപ്പാടന്‍ വീട്ടില്‍ പരേതനായ പോള്‍- മേരി ദമ്പതികളുടെ മകനാണ് ഫാ. ബാബു. വൈദിക സമിതിയംഗം, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം, കലാസദന്‍ സെക്രട്ടറി തുടങ്ങീ നിരവധി പ്രമുഖസ്ഥാനങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-08-12-09:14:36.jpg
Keywords: വൈദിക
Content: 5669
Category: 1
Sub Category:
Heading: വൈദികര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിൽ മെക്സിക്കോ മുന്നില്‍
Content: മെക്സിക്കോ സിറ്റി: ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ വൈദികർക്കു നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമായി നടക്കുന്നത് മെക്സിക്കോയിലാണെന്ന് പഠനം. കത്തോലിക്ക മൾട്ടിമീഡിയ സെന്റർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടികാണിക്കുന്നത്. മെക്സിക്കൻ പ്രസിഡന്റ് എൻറിക് പെന നീറ്റോയുടെ ഭരണത്തിൻ കീഴില്‍ 2012 മുതൽ 2017 വരെയുള്ള കാലഘട്ടത്തിൽ പത്തൊൻപത് വൈദികരും രണ്ട് അല്മായരുമാണ് വധിക്കപ്പെട്ടത്. കാണാതായ രണ്ട് വൈദികരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ലായെന്നും റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. വൈദികാക്രമണത്തിന് പുറമേ മെക്സിക്കൻ സിറ്റിയിലെ മെട്രോപോളീറ്റന്‍ കത്തീഡ്രൽ ദേവാലയവും മെക്സിക്കൻ മെത്രാൻ സമിതി കാര്യാലയവും ആക്രമിക്കപ്പെട്ടിട്ടുണ്ട്. കൂടുതൽ സ്ഥലങ്ങളിലേക്ക് അക്രമം വ്യാപിക്കുന്നതായും റിപ്പോർട്ടുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ സഭയുടെ സേവനവും കുടിയേറ്റക്കാർക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിനും തടസ്സം സൃഷ്ടിക്കുകയാണ് അക്രമികളുടെ ലക്ഷ്യം. 2017-ല്‍ വൈദികര്‍ക്ക് നേരെ നടന്ന ആക്രമണത്തെ പറ്റിയും കത്തോലിക്ക മൾട്ടിമീഡിയ സെന്ററിന്റെ റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്. നാല് വൈദികരാണ് ഈ വര്‍ഷം കൊല്ലപ്പെട്ടത്. രണ്ട് തട്ടിക്കൊട്ടുപോകലും വൈദികര്‍ക്ക് നേരെ മറ്റ് അതിക്രമങ്ങളും ഈ വര്‍ഷം നടന്നു. വൈദികര്‍ക്കും വിശ്വാസികള്‍ക്കും നേരെയുള്ള ആക്രമണത്തില്‍ ഗവണ്‍മെന്‍റ് മൗനം വെടിയണമെന്നും ഇടയ ദൗത്യം സുരക്ഷിതമായി തുടരാനാവശ്യമായ സംരക്ഷണം ഗവൺമെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Image: /content_image/News/News-2017-08-12-11:15:07.jpg
Keywords: മെക്സി