Contents
Displaying 5401-5410 of 25111 results.
Content:
5700
Category: 18
Sub Category:
Heading: സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും അമ്മമാരെയാണ് സഭ ആഗ്രഹിക്കുന്നത്: ബിഷപ്പ് ജോസഫ് കാരിക്കശേരി
Content: കൊച്ചി: സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അരൂപിയില്‍ ബന്ധങ്ങള്‍ വളര്‍ത്താന്‍ കഴിയുന്ന അമ്മമാരെയാണു സഭയും സമൂഹവും ആഗ്രഹിക്കുന്നതെന്ന്‍ കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി. കെസിബിസി വനിതാ കമ്മീഷന്‍ എറണാകുളം സോണ്‍ ലീഡേഴ്‌സ് മീറ്റ് പിഒസിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബന്ധങ്ങളുടെ ഇഴയടുപ്പമാണ് കുടുംബഭദ്രതയുടെ കാതലെന്നും ബിഷപ്പ് പറഞ്ഞു. സാമൂഹ്യനീതിയും ക്രിസ്തീയ വനിതാ നേതൃത്വവും എന്ന വിഷയത്തില്‍ എറണാകുളംഅങ്കമാലി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ ക്ലാസ് നയിച്ചു. കമ്മീഷന്‍ സെക്രട്ടറി ഡെല്‍സി ലൂക്കാച്ചന്‍ അധ്യക്ഷത വഹിച്ചു. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി റവ. ഡോ. വര്‍ഗീസ് വള്ളിക്കാട്ട്, ഫാ. വര്‍ഗീസ് മണവാളന്‍, മേഖല സെക്രട്ടറി ഡോളി ജോസഫ്, ഡോ. റോസക്കുട്ടി, ഡോ. കെ.വി. റീത്താമ്മ, മോളി ബോബന്‍, മേഴ്‌സി ഡേവി എന്നിവര്‍ പ്രസംഗിച്ചു. റൈസിംഗ് വുമണ്‍ ഓഫ് ഇന്ത്യ അവാര്‍ഡിന് അര്‍ഹയായ ഡോ. റോസക്കുട്ടിയെ യോഗം ആദരിച്ചു. ഇടുക്കി, മുവാറ്റുപുഴ, കോതമംഗലം, ആലപ്പുഴ, കൊച്ചി, വരാപ്പുഴ, എറണാകുളം എന്നീ രൂപതകളില്‍ നിന്നും പ്രതിനിധികള്‍ പങ്കെടുത്തു.
Image: /content_image/India/India-2017-08-17-01:00:37.jpg
Keywords: കാരി

5701
Category: 1
Sub Category:
Heading: മാര്‍പാപ്പയുടെ സന്ദര്‍ശനം: പെറുവില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു
Content: വത്തിക്കാന്‍ സിറ്റി: തെക്കേ അമേരിക്കയിലെ പെറുവിലേക്കു ഫ്രാന്‍സിസ് പാപ്പ നടത്തുന്ന അപ്പസ്തോലിക പര്യടനത്തോടനുബന്ധിച്ച് പെറുവിലെ സഭ ഒരുക്കങ്ങള്‍ ആരംഭിച്ചു. 2018 ജനുവരി 18 മുതല്‍ 21 വരെ പെറുവിലെ ലീമ, പുവേര്‍ത്തൊ മല്‍ദൊണാദൊ, ത്രുയീല്ല്യൊ എന്നീ പട്ടണങ്ങളിലാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. ഓഗസ്റ്റ് 14നു ദേശീയ മെത്രാന്‍ സമിതിയാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളും നിര്‍ദ്ദേശങ്ങളും പുറത്തുവിട്ടത്. ഫ്രാന്‍സിസ് പാപ്പയുടെ അപ്പസ്തോലികപര്യടനം അനുഗ്രഹമാകുന്നതിനുള്ള ദൈവകൃപ യാചിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനയും പ്രസ്താവനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ടാരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ വി. റോസ, മാര്‍ട്ടിന്‍ ഡി പോറസ് എന്നിവരുടെ മാധ്യസ്ഥത്തിനായുള്ള അപേക്ഷയോടെയാണ് അവസാനിക്കുന്നത്. 2018 ജനുവരി 15 മുതല്‍ 18 വരെ മാര്‍പാപ്പാ ചിലിയിലും സന്ദര്‍ശനം നടത്തുന്നുണ്ട്.
Image: /content_image/News/News-2017-08-17-01:20:17.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

5702
Category: 1
Sub Category:
Heading: സിയാറലിയോണ്‍ ദുരന്തം: പ്രാര്‍ത്ഥനകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ സിയാറലിയോണില്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ഉണ്ടായ ദുരന്തത്തില്‍ ഫ്രാന്‍സിസ് പാപ്പ അതീവ ദുഃഖം രേഖപ്പെടുത്തി. ആഗസ്റ്റ് 14നു ഉണ്ടായ ദുരന്തത്തില്‍ അഞ്ഞൂറിലധികം പേരാണ് മരണപ്പെട്ടത്. ഇന്നലെ (ബുധനാഴ്ച) വത്തിക്കാനില്‍നിന്നും അയച്ച ടെലിഗ്രാം സന്ദേശത്തിലൂടെയാണ് മാര്‍പാപ്പ തന്‍റെ വേദനയും പ്രാര്‍ത്ഥനകളും സര്‍ക്കാരിനെയും ജനങ്ങളെയും അറിയിച്ചത്. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ വഴി ഫ്രീടൗണിന്‍റെ മെത്രാപ്പോലീത്ത, ബിഷപ്പ് ചാള്‍സ് താമ്പയ്ക്കാണ് മാര്‍പാപ്പാ അനുശോചന സന്ദേശം അയച്ചത്. മരണമടഞ്ഞവരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി നേരുന്നതായും അവരുടെ ബന്ധുക്കളെ അനുശോചനം അറിയിക്കുന്നതായും പ്രാര്‍ത്ഥനകള്‍ നേരുന്നതായും സന്ദേശത്തില്‍ പറയുന്നു. ശക്തമായ മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സുരക്ഷാസേനയെയുംസന്നദ്ധസേവകരെയും തന്‍റെ ആത്മീയസാമീപ്യം അറിയിച്ചും അവര്‍ക്ക് അപ്പസ്തോലിക ആശീര്‍വ്വാദം നല്കികൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്. കനത്തമഴയെത്തുടർന്നു തിങ്കളാഴ്ചയാണ് സിയറാലിയോൺ തലസ്ഥാനമായ ഫ്രീടൗണിൽ ദുരന്തമുണ്ടായത്. അതേ സമയം ദുരന്തത്തില്‍ മരിച്ചവരില്‍ 100കുട്ടികളും ഉണ്ടെന്ന് ഉറപ്പായി. ദരിദ്രരാജ്യമായ സിയാറലിയോണിന്റെ ദുരന്തബാധിതർക്ക് സഹായം എത്തിക്കാൻ പ്രസിഡന്റ് കൊറോമാ അന്തർദേശീയ സമൂഹത്തോടു അഭ്യർഥിച്ചു.
Image: /content_image/India/India-2017-08-17-01:41:36.jpg
Keywords: ദുഃഖ

5703
Category: 9
Sub Category:
Heading: സെഹിയോനിൽ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം ആഗസ്റ്റ് 23,24 തീയതികളിൽ
Content: ബർമിങ്ഹാം: ദൈവിക സ്നേഹത്തിന്റെ വിവിധതലങ്ങളെ മാനുഷിക ജീവിതത്തിന്റെ പ്രായോഗികവശങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ട് , വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കാരണത്തിലൂടെ,അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ സെഹിയോൻ യൂറോപ്പ് ആസ്ഥാനമായ ബർമിങ്ഹാമിൽ കുടുംബ വിശുദ്ധീകരണ ധ്യാനം നയിക്കുന്നു. വചന പ്രഘോഷണ രംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമ്മൽ മിനിസ്‌ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു ആത്മീയ സാരാംശങ്ങലെ സാധാരണവൽക്കരിച്ചുകൊണ്ട്,കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂർണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന ധ്യാനം സ്കൂൾ അവധിദിനങ്ങളായ ആഗസ്റ്റ് 23,24 (ബുധൻ , വ്യാഴം ) ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ സെന്റ് ജെറാർഡ് കാത്തലിക് പള്ളിയിലാണ് നടക്കുക. ഫാ.സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും രണ്ടുദിവസത്തെ ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു .. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# അനു ബിബിൻ 07533898627
ഷിബു 07737172449. #{red->n->n->അഡ്രസ്സ്: }# ST. JERARDS CATHOLIC CHURCH
2 RENFREW SQUARE
CASTLE VALE
BIRMINGHAM
B35 6JT
Image: /content_image/Events/Events-2017-08-17-01:59:23.JPG
Keywords: സെഹിയോ

5704
Category: 9
Sub Category:
Heading: "സമർപ്പിതർക്കായ് സമർപ്പണം" സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ഒരുക്കുന്ന പ്രത്യേക നൈറ്റ് വിജിൽ നാളെ
Content: കേംബ്രിഡ്ജ്ഷയർ: ദൈവത്തിന്റെ പ്രതിരൂപമായി നിലനിന്നുകൊണ്ട് സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, റവ.ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ് വൈദികരുടെ മധ്യസ്ഥനായ വി .ജോൺ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീം ലോകമൊട്ടാകെയുള്ള വൈദികർക്കും മറ്റ് സമർപ്പിതർക്കുമായുള്ള പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളുമായി നാളെ ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച രാത്രി കേംബ്രിഡ്ജ്ഷയരിൽ ഒത്തുചേരുന്നു. പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ നൈറ്റ് വിജിൽ നയിക്കും. വെള്ളി രാത്രി 10.30 മുതൽ 19 നു ശനിയാഴ്ച്ച രാവിലെ 5 വരെയാണ് നൈറ്റ് വിജിൽ .രാവിലെ 5 ന് വി. കുർബാന നടക്കും. ആരാധന, കുരിശിൻറെ വഴി, ജപമാല, കരുണക്കൊന്ത തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും. യേശുക്രിസ്തുവിനായി ജീവാർപ്പണം ചെയ്ത വൈദികർക്കും സമർപ്പിതർക്കും വേണ്ടിയുള്ള പ്രത്യേക നൈറ്റ് വിജിൽ പ്രാർത്ഥനാ ശുശ്രൂഷയിലേക്കു സെഹിയോൻ യൂറോപ്പ് വിയാനി മിഷൻ ടീം യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു. #{red->n->n->അഡ്രസ്സ്: }# St Dominic Catholic Church, 17 Howdale Road, PE38 9AB Downham Market, Cambridgeshire. 01366 382353. #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }# ജോണി 07846 321473
Image: /content_image/Events/Events-2017-08-17-02:03:32.JPG

5705
Category: 1
Sub Category:
Heading: ദൈവദാസൻ വിൻസന്റ് കപോഡണോയുടെ സ്മരണയില്‍ അമേരിക്ക
Content: വാഷിംഗ്ടൺ: വിയറ്റ്നാം യുദ്ധത്തിനിടെ നാവികർക്ക് ഇടയില്‍ വൈദീക ശുശ്രൂഷ ചെയ്യുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ദൈവദാസൻ വിൻസന്റ് കപോഡണോയുടെ സ്മരണയില്‍ അമേരിക്കയിലെ കത്തോലിക്ക ജനത. രക്തസാക്ഷിത്വത്തിന്റെ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിനോടനുബന്ധിച്ച് ദൈവദാസനെ സ്മരിച്ചു പ്രത്യേക അനുസ്മരണ ബലിയും വിവിധ പരിപാടികളും നടക്കും. സെപ്റ്റംബർ അഞ്ചിന് വാഷിംഗ്ടൺ ദേശീയ തീർത്ഥാടന കേന്ദ്രമായ അമലോദ്ഭവ ദേവാലയത്തിൽ ആർച്ച് ബിഷപ്പ് തിമോത്തി ബ്രോഗ്ളിയയുടെ നേതൃത്വത്തിലാണ് അനുസ്മരണ ബലി നടക്കുക. കപോഡണോടൊപ്പം സേവനമനുഷ്ഠിച്ച നാവികരും വിൻസന്റ് കപോഡണോയുടെ നാമകരണ നടപടികൾക്ക് തുടക്കം കുറിച്ച സഭാധ്യക്ഷമാരും പങ്കെടുക്കും ബലിയർപ്പണത്തിൽ പങ്കെടുക്കും. തായ്വാൻ, ഹോങ്കോങ്ങ് എന്നിവിടങ്ങളിലെ സേവനത്തിനു ശേഷം യു.എസ് നാവികർക്കായി വൈദിക ശുശ്രൂഷ നിർവഹിച്ച അദ്ദേഹം 1967ലെ വിയറ്റ്നാം യുദ്ധത്തിനിടെയാണ് മരണം വരിച്ചത്. 1969 ജനുവരി ഏഴിന് മരണാന്തര ബഹുമതി നല്കി അദ്ദേഹത്തെ രാജ്യം ആദരിച്ചിരിന്നു. 2006-ൽ ആണ് വിൻസന്റ് കപോഡണോയെ ദൈവദാസനായി ഉയർത്തിയത്. ദൈവദാസൻ വിൻസന്റ് കപോഡണോയുടെ ജീവിതവും മരണവും അടിസ്ഥാനമാക്കി 'വിളിക്കപ്പെട്ടവനും തെരഞ്ഞെട്ടക്കപ്പെട്ടവനും' എന്ന ഡോക്യുമെന്‍ററിയും സെപ്റ്റംബര്‍ 5നു പുറത്തിറക്കും.
Image: /content_image/News/News-2017-08-17-02:35:07.jpg
Keywords: അമേരിക്ക

5706
Category: 6
Sub Category:
Heading: ക്രിസ്തീയമായ മാനസാന്തരവും പ്രായശ്ചിത്ത പ്രവർത്തികളും ഒരു മനുഷ്യനെ അവന്റെ പിതാവിന്റെ ഭവനത്തിലേക്കു നയിക്കുന്നു
Content: "അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു" (ലൂക്കാ 15: 20). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 3}#
മാനസാന്തരത്തിന്‍റെയും അനുതാപത്തിന്‍റെയും പ്രക്രിയയെ ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ യേശു വിവരിക്കുന്നുണ്ട്. കരുണയുള്ള പിതാവാണ് ഈ ഉപമയുടെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നത്. മിഥ്യയായ സ്വാതന്ത്ര്യത്തിൽ ധൂര്‍ത്തപുത്രനുണ്ടായ ആകര്‍ഷണം, പിതൃഗൃഹത്തെ പരിത്യജിക്കല്‍, തന്‍റെ സമ്പത്തു ധൂര്‍ത്തടിച്ചു കഴിഞ്ഞപ്പോള്‍ ആ പുത്രന്‍ എത്തിച്ചേര്‍ന്ന പരമദുരിതാവസ്ഥ, പന്നികളെ മേയ്ക്കേണ്ടി വന്നതില്‍ അവന്‍ അനുഭവിച്ച അഗാധമായ തരാംതാഴ്ത്തപ്പെടല്‍, പന്നികള്‍ തിന്നുന്ന തവിടു ഭക്ഷിക്കേണ്ടി വന്ന അവസ്ഥ, തനിക്കു നഷ്ടപ്പെട്ട എല്ലാത്തിനെയും കുറിച്ചുള്ള പരിചിന്തനം, അവന്‍റെ അനുതാപം, പിതാവിന്‍റെ മുന്‍പില്‍ തന്‍റെ അപരാധം ഏറ്റുപറയാനുള്ള അവന്‍റെ തീരുമാനം, അവന്‍റെ തിരിച്ചുപോക്ക്, പിതാവിന്‍റെ ഔദാര്യപൂര്‍വകമായ സ്വാഗതം, പിതാവിന്‍റെ സന്തോഷം: ഇപ്രകാരം ധൂര്‍ത്തപുത്രൻ അനുഭവിച്ചവയെല്ലാം ക്രിസ്തീയമായ മാനസാന്തരപ്രക്രിയയുടെ സവിശേഷതകളാണ്. ക്രൈസ്തവന്‍റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളില്‍ പ്രകടിപ്പിക്കാം. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങള്‍ വിശുദ്ധ ലിഖിതങ്ങളും സഭാപിതാക്കന്മാരും, ഊന്നിപ്പറയുന്നു. അനുദിന ജീവിതത്തില്‍ അനുരഞ്ജനത്തിന്‍റെ പ്രകടനങ്ങള്‍, ദരിദ്രരോടുള്ള താത്പര്യം, നീതിയുടെയും ന്യായത്തിന്‍റെയും പരിശീലനവും സംരക്ഷണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചില്‍, സഹോദരസഹജമായ തെറ്റുതിരുത്തല്‍, ജീവിതത്തിന്‍റെ പുന:പരിശോധന, മന:സാക്ഷി പരിശോധന, ആധ്യാത്മിക നിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഓരോ ദിവസവും സ്വന്തം കുരിശുമെടുത്തു കൊണ്ടു യേശുവിനെ അനുഗമിക്കുന്നത് ഏറ്റവും പൂര്‍ണ്ണമായ ഒരു പ്രായശ്ചിത്തോപാധിയാണ്. ഇവയോടൊപ്പം താഴെപറയുന്ന കാര്യങ്ങൾ, പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനും പാപങ്ങളുടെ പൊറുതിക്കും വളരെയേറെ സഹായകമായിരിക്കും. #{blue->n->n->കുമ്പസാരം: }# പാപങ്ങളുടെ വ്യക്തിപരവും സമഗ്രവുമായ ഏറ്റുപറച്ചിലും, അതേത്തുടർന്നുള്ള പാപമോചനാശീർവാദവും, ദൈവത്തോടും സഭയോടുമുള്ള അനുരഞ്ജനത്തിന്റെ സാധാരണമായ ഏകമാർഗ്ഗമായി നിലനിൽക്കുന്നു. #{blue->n->n->വിശുദ്ധ കുര്‍ബാന: }# അനുദിന മാനസാന്തരത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും ഉറവിടവും പോഷണവുമാണു കുര്‍ബാന. കാരണം, ദൈവവുമായി നമ്മെ രഞ്ജിപ്പിച്ച ക്രിസ്തുവിന്‍റെ ബലി അതില്‍ സന്നിഹിതമാക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ജീവനിലൂടെ ജീവിക്കുന്നവര്‍ ദിവ്യകാരുണ്യത്താല്‍ പരിപോഷിപ്പിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ അനുദിന തെറ്റുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും മാരകപാപങ്ങളില്‍ വീഴാതെ കാക്കുന്നതിനുമുള്ള ഒരു പ്രതിവിധിയാണ് അത്. #{blue->n->n->ദൈവവചനവും പ്രാർത്ഥനയും: }# വിശുദ്ധ ഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകൾ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടേതായ ഓരോ പ്രവൃത്തിയും ആത്മാര്‍ഥതയോടെ ചെയ്യുമ്പോൾ അതു നമ്മില്‍ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു അതു സഹായമാവുകയും ചെയ്യുന്നു. #{blue->n->n->പ്രായശ്ചിത്തകാലങ്ങൾ: }# ആരാധനാവത്സരത്തില്‍ വരുന്ന പ്രായശ്ചിത്തകാലങ്ങളും ദിവസങ്ങളും (വലിയ നോമ്പും കര്‍ത്താവിന്‍റെ മരണത്തെ അനുസ്മരിക്കുന്ന ഓരോ വെള്ളിയാഴ്ചയും) സഭയുടെ പ്രായശ്ചിത്ത പരിശീലനത്തിന്‍റെ മഹനീയ സന്ദര്‍ഭങ്ങളാണ്. ഈ സന്ദര്‍ഭങ്ങളിൽ ആധ്യാത്മകാഭ്യാസങ്ങള്‍ക്കും, പ്രായശ്ചിത്ത ശുശ്രൂഷകള്‍ക്കും, തീര്‍ത്ഥാടനങ്ങള്‍ക്കും, ഉപവാസത്തിനും, ധര്‍മ്മദാനത്തിനും, സാഹോദര്യപരമായ പങ്കുവയ്ക്കലിനും സമയം കണ്ടെത്തണം. #{red->n->b->വിചിന്തനം}#
പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിയെത്തുന്ന ധൂര്‍ത്തപുത്രനു ലഭിക്കുന്ന മനോഹരമായ മേലങ്കിയും, മോതിരവും, അവിടെ നടത്തപ്പെട്ട ഉത്സവപരമായ വിരുന്നും, പിതാവിലേക്കും സഭയാകുന്ന തന്‍റെ ഭവനത്തിലേക്കും തിരിച്ചു വരുന്ന ആരുടെയും വിശുദ്ധവും യോഗ്യവും സന്തോഷപ്രദവുമായ നവജീവിതത്തിന്‍റെ പ്രതീകങ്ങളാണ്. തന്‍റെ പിതാവിനുള്ള സ്നേഹത്തിന്‍റെ ആഴമറിയുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തിനു മാത്രമേ അവിടുത്തെ കാരുണ്യത്തിന്‍റെ ആഴത്തെ ഇത്ര ലളിതവും മനോഹരവുമായ വിധത്തില്‍ നമ്മോടു വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂ. ക്രിസ്തുവിന്റെ ഈ ഹൃദയത്തിൽ നിന്നുമൊഴുകുന്ന സ്നേഹം നമ്മെ മാനസാന്തരത്തിലേക്കും പ്രായശ്ചിത്തപ്രവർത്തികളിലേക്കും നയിക്കട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-08-17-13:35:51.jpg
Keywords: യേശു, ക്രിസ്തു

5707
Category: 1
Sub Category:
Heading: ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുന്നതിനെക്കാള്‍ ഭേദം മരണം: പാക്കിസ്ഥാനില്‍ യുവാവിന് ദാരുണാന്ത്യം
Content: ലാഹോര്‍: പാക്കിസ്ഥാനിൽ ജയിലില്‍ പ്രവേശിപ്പിച്ച ക്രൈസ്തവ വിശ്വാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ദര്‍യാസ് ഗുലാം എന്ന വിശ്വാസിയാണ് കഴിഞ്ഞ ഞായറാഴ്ച തടവറയില്‍ മരണപ്പെട്ടത്. നേരത്തെ യോഹന്നാബാദ് ദേവാലയം താലിബാൻ ആക്രമണത്തിനു ഇരയായതിനെ തുടർന്ന് നടന്ന സമരങ്ങൾക്കിടയിലാണ് ഗുലാം അറസ്റ്റിലായത്. ഇസ്ലാം മതം സ്വീകരിക്കുന്ന പക്ഷം വിട്ടയ്ക്കാമെന്ന് ഗുലാമിനെ പ്രോസിക്യൂഷൻ അറിയിച്ചിരുന്നുവെങ്കിലും അദ്ദേഹം തന്റെ ക്രൈസ്തവ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയായിരിന്നു. ക്ഷയരോഗം മൂലം മരണപ്പെട്ടുവെന്നാണ് ജയിലധികൃതരുടെ ഭാഷ്യം. എന്നാല്‍, ശരീരത്തിൽ പൊള്ളലേറ്റ പാടുകളും മുറിവുകളും കണ്ടുവെന്ന് ഭാര്യയും മകളും ഇതിനോടകം ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. മർദ്ധനത്തിനിരയായ ലക്ഷണങ്ങള്‍ ശരീരത്തിലുണ്ടെന്നും അഴിക്കുള്ളിലകപ്പെട്ട അദ്ദേഹത്തിന് വൈദ്യസഹായവും നിഷേധിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാജ്യം എഴുപതാം സാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന് തൊട്ട് മുൻപാണ് മുപ്പത്തിയെട്ടുകാരനായ ഇന്ദര്‍യാസ് ഗുലാമിന്റെ മരണവാർത്ത ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പുറം ലോകത്തെ അറിയിച്ചത്. ഇസ്ലാം മതസ്ഥരുടെ പീഡനങ്ങൾക്കു നടുവിലും ക്രൈസ്തവ ന്യൂനപക്ഷത്തിന്റെ ധീരമാതൃകയായാണ് ഗുലാമിനെ പ്രദേശവാസികള്‍ വിശേഷിപ്പിച്ചത്. ക്രൈസ്തവ വിശ്വാസം ഉപേക്ഷിക്കുക എന്നതിനേക്കാൾ മരണം തിരഞ്ഞെടുത്ത രക്തസാക്ഷിയാണ് ഇന്ദ്രയാസ് ഗുലാമെന്നു ബ്രിട്ടീഷ് പാക്കിസ്ഥാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വിൽസൺ ചൗധരി പറഞ്ഞു. അദ്ദേഹത്തിന്റെ ജീവത്യാഗം നീതിയ്ക്കായുള്ള പോരാട്ടത്തിന്റെ ഓർമ്മപ്പെടുത്തലാണെന്നും വിൽസൺ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ എട്ടു വർഷങ്ങൾക്കിടയിൽ ഗുലാമിനെ കൂടാതെ നാലോളം ക്രൈസ്തവരും പോലീസ് കസ്റ്റഡിയിൽ വധിക്കപ്പെട്ടിട്ടുണ്ട്.
Image: /content_image/News/News-2017-08-17-14:47:20.jpg
Keywords: പാക്കി

5708
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത സ്ഥാപകദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന്
Content: കണ്ണൂര്‍: കോട്ടയം അതിരൂപത സ്ഥാപകദിനാഘോഷം സെപ്റ്റംബര്‍ രണ്ടിന് മടമ്പത്ത് നടക്കും. 1911 ഓഗസ്റ്റ് 29ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ തിരുവെഴുത്തു വഴി ക്‌നാനായ കത്തോലിക്കര്‍ക്ക് മാത്രമായി സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ 107ാമത് സ്ഥാപകദിനാഘോഷമാണ് മടമ്പത്ത് സംഘടിപ്പിക്കുന്നത്. അതിരൂപത സ്ഥാപകദിനാഘോഷത്തിനു മുന്നോടിയായി 27ന് എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും അതിരൂപതപതാക ഉയര്‍ത്തും. സെപ്റ്റംബര്‍ രണ്ടിന് രാവിലെ ഒമ്പതിന് പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയാങ്കണത്തില്‍ നിന്നു മടമ്പം ഫൊറോനയിലെ കെസിവൈഎല്‍ അംഗങ്ങള്‍ നയിക്കുന്ന അതിരൂപതപതാക പ്രയാണത്തോടെ ദിനാഘോഷങ്ങള്‍ക്ക് തുടക്കമാകും. പതാക പ്രയാണം മടമ്പത്ത് എത്തിച്ചേരുമ്പോള്‍ സമ്മേളന നഗരിയില്‍ അതിരൂപതപതാക ഉയര്‍ത്തും. തുടര്‍ന്ന് ക്ലാസ്, അതിരൂപത അജപാലന കമ്മീഷനുകളുടെ പ്രവര്‍ത്തനങ്ങളുടെ അവതരണം, ചര്‍ച്ചകള്‍ എന്നിവ നടക്കും. ഉച്ചകഴിഞ്ഞ് ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാ ബലിയര്‍പ്പിക്കും. വൈദികരും സമര്‍പ്പിത സമുഹങ്ങളുടെ പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും അതിരൂപത അജപാലന കമ്മീഷന്‍ അംഗങ്ങളും വിവിധ സംഘടനകളുടെ അതിരൂപത ഭാരവാഹികളും മലബാറിലെ എല്ലാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമാപനാഘോഷങ്ങളില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-08-18-00:50:39.jpg
Keywords: കോട്ടയ

5709
Category: 18
Sub Category:
Heading: മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിന്റെ റമ്പാന്‍ സ്ഥാനാരോഹണം നാളെ
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ ആസ്ഥാന കാര്യാലയത്തിലെ കൂരിയ ബിഷപ്പായി നിയമിതനായ മോണ്‍. ജോണ്‍ കൊച്ചുതുണ്ടിലിന്റെ മെത്രാഭിഷേകത്തിന്റെ മുന്നോടിയായുള്ള റമ്പാന്‍ സ്ഥാനം നല്‍കല്‍ നാളെ നടക്കും. അദ്ദേഹത്തിന്റെ മാതൃഇടവകയായ പുതുശേരിഭാഗം സെന്റ് ജോണ്‍സ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുക. തിരുകര്‍മ്മങ്ങള്‍ രാവിലെ എട്ടിനു ആരംഭിക്കും. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ജോണ്‍ കൊച്ചുതുണ്ടിലിനെ പുതിയ ദൌത്യം ഏല്‍പ്പിച്ചുകൊണ്ടുള്ള നിയമന ഉത്തരവ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 5നാണ് വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്. 1985-ല്‍ പൗരോഹിത്യം സ്വീകരിച്ച ഫാ. ജോണ്‍ കൊച്ചുതുണ്ടില്‍ റോമിലെ ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
Image: /content_image/India/India-2017-08-18-01:01:27.jpg
Keywords: മലങ്കര