CALENDAR

3 / August

category_idMeditation.
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingക്രിസ്തീയമായ മാനസാന്തരവും പ്രായശ്ചിത്ത പ്രവർത്തികളും ഒരു മനുഷ്യനെ അവന്റെ പിതാവിന്റെ ഭവനത്തിലേക്കു നയിക്കുന്നു
Content"അവന്‍ എഴുന്നേറ്റ്, പിതാവിന്റെ അടുത്തേക്കു ചെന്നു. ദൂരെ വച്ചുതന്നെ പിതാവ് അവനെ കണ്ടു. അവന്‍ മനസ്‌സലിഞ്ഞ് ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു ചുംബിച്ചു" (ലൂക്കാ 15: 20). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 3}#
മാനസാന്തരത്തിന്‍റെയും അനുതാപത്തിന്‍റെയും പ്രക്രിയയെ ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ യേശു വിവരിക്കുന്നുണ്ട്. കരുണയുള്ള പിതാവാണ് ഈ ഉപമയുടെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്നത്. മിഥ്യയായ സ്വാതന്ത്ര്യത്തിൽ ധൂര്‍ത്തപുത്രനുണ്ടായ ആകര്‍ഷണം, പിതൃഗൃഹത്തെ പരിത്യജിക്കല്‍‍, തന്‍റെ സമ്പത്തു ധൂര്‍ത്തടിച്ചു കഴിഞ്ഞപ്പോള്‍ ആ പുത്രന്‍ എത്തിച്ചേര്‍ന്ന പരമദുരിതാവസ്ഥ, പന്നികളെ മേയ്ക്കേണ്ടി വന്നതില്‍ അവന്‍ അനുഭവിച്ച അഗാധമായ തരാംതാഴ്ത്തപ്പെടല്‍, പന്നികള്‍ തിന്നുന്ന തവിടു ഭക്ഷിക്കേണ്ടി വന്ന അവസ്ഥ, തനിക്കു നഷ്ടപ്പെട്ട എല്ലാത്തിനെയും കുറിച്ചുള്ള പരിചിന്തനം, അവന്‍റെ അനുതാപം, പിതാവിന്‍റെ മുന്‍പില്‍ തന്‍റെ അപരാധം ഏറ്റുപറയാനുള്ള അവന്‍റെ തീരുമാനം, അവന്‍റെ തിരിച്ചുപോക്ക്, പിതാവിന്‍റെ ഔദാര്യപൂര്‍വകമായ സ്വാഗതം, പിതാവിന്‍റെ സന്തോഷം: ഇപ്രകാരം ധൂര്‍ത്തപുത്രൻ അനുഭവിച്ചവയെല്ലാം ക്രിസ്തീയമായ മാനസാന്തരപ്രക്രിയയുടെ സവിശേഷതകളാണ്. ക്രൈസ്തവന്‍റെ ആന്തരികമായ പശ്ചാത്താപം വളരെ വ്യത്യസ്തങ്ങളായ രീതികളില്‍ പ്രകടിപ്പിക്കാം. ഉപവാസം, പ്രാര്‍ത്ഥന, ദാനധര്‍മ്മം എന്നിങ്ങനെ മൂന്നു മാര്‍ഗങ്ങള്‍ വിശുദ്ധ ലിഖിതങ്ങളും സഭാപിതാക്കന്മാരും, ഊന്നിപ്പറയുന്നു. അനുദിന ജീവിതത്തില്‍ അനുരഞ്ജനത്തിന്‍റെ പ്രകടനങ്ങള്‍, ദരിദ്രരോടുള്ള താത്പര്യം, നീതിയുടെയും ന്യായത്തിന്‍റെയും പരിശീലനവും സംരക്ഷണവും, സഹോദരങ്ങളോടു ചെയ്ത തെറ്റുകളുടെ ഏറ്റുപറച്ചില്‍, സഹോദരസഹജമായ തെറ്റുതിരുത്തല്‍, ജീവിതത്തിന്‍റെ പുന:പരിശോധന, മന:സാക്ഷി പരിശോധന, ആധ്യാത്മിക നിയന്ത്രണം, പീഡകളുടെ സ്വീകരണം, നീതിയെ പ്രതിയുള്ള പീഡാസഹനം എന്നിവയിലൂടെ മാനസാന്തരം നടക്കുന്നു. ഓരോ ദിവസവും സ്വന്തം കുരിശുമെടുത്തു കൊണ്ടു യേശുവിനെ അനുഗമിക്കുന്നത് ഏറ്റവും പൂര്‍ണ്ണമായ ഒരു പ്രായശ്ചിത്തോപാധിയാണ്. ഇവയോടൊപ്പം താഴെപറയുന്ന കാര്യങ്ങൾ, പശ്ചാത്താപം പ്രകടിപ്പിക്കുന്നതിനും പാപങ്ങളുടെ പൊറുതിക്കും വളരെയേറെ സഹായകമായിരിക്കും. #{blue->n->n->കുമ്പസാരം: }# പാപങ്ങളുടെ വ്യക്തിപരവും സമഗ്രവുമായ ഏറ്റുപറച്ചിലും, അതേത്തുടർന്നുള്ള പാപമോചനാശീർവാദവും, ദൈവത്തോടും സഭയോടുമുള്ള അനുരഞ്ജനത്തിന്റെ സാധാരണമായ ഏകമാർഗ്ഗമായി നിലനിൽക്കുന്നു. #{blue->n->n->വിശുദ്ധ കുര്‍ബാന: }# അനുദിന മാനസാന്തരത്തിന്‍റെയും പ്രായശ്ചിത്തത്തിന്‍റെയും ഉറവിടവും പോഷണവുമാണു കുര്‍ബാന. കാരണം, ദൈവവുമായി നമ്മെ രഞ്ജിപ്പിച്ച ക്രിസ്തുവിന്‍റെ ബലി അതില്‍ സന്നിഹിതമാക്കപ്പെടുന്നു. ക്രിസ്തുവിന്‍റെ ജീവനിലൂടെ ജീവിക്കുന്നവര്‍ ദിവ്യകാരുണ്യത്താല്‍ പരിപോഷിപ്പിക്കപ്പെടുകയും ശക്തരാക്കപ്പെടുകയും ചെയ്യുന്നു. നമ്മുടെ അനുദിന തെറ്റുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കുന്നതിനും മാരകപാപങ്ങളില്‍ വീഴാതെ കാക്കുന്നതിനുമുള്ള ഒരു പ്രതിവിധിയാണ് അത്. #{blue->n->n->ദൈവവചനവും പ്രാർത്ഥനയും: }# വിശുദ്ധ ഗ്രന്ഥപാരായണം, യാമപ്രാര്‍ത്ഥനകൾ, സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്ന ജപവും ചൊല്ലല്‍ തുടങ്ങി, ആരാധനയുടേതായ ഓരോ പ്രവൃത്തിയും ആത്മാര്‍ഥതയോടെ ചെയ്യുമ്പോൾ അതു നമ്മില്‍ മാനസാന്തരത്തിന്‍റെയും പശ്ചാത്താപത്തിന്‍റെയും ചൈതന്യത്തെ പുനര്‍ജീവിപ്പിക്കുന്നു. നമ്മുടെ പാപങ്ങളുടെ പൊറുതിക്കു അതു സഹായമാവുകയും ചെയ്യുന്നു. #{blue->n->n->പ്രായശ്ചിത്തകാലങ്ങൾ: }# ആരാധനാവത്സരത്തില്‍ വരുന്ന പ്രായശ്ചിത്തകാലങ്ങളും ദിവസങ്ങളും (വലിയ നോമ്പും കര്‍ത്താവിന്‍റെ മരണത്തെ അനുസ്മരിക്കുന്ന ഓരോ വെള്ളിയാഴ്ചയും) സഭയുടെ പ്രായശ്ചിത്ത പരിശീലനത്തിന്‍റെ മഹനീയ സന്ദര്‍ഭങ്ങളാണ്. ഈ സന്ദര്‍ഭങ്ങളിൽ ആധ്യാത്മകാഭ്യാസങ്ങള്‍ക്കും, പ്രായശ്ചിത്ത ശുശ്രൂഷകള്‍ക്കും, തീര്‍ത്ഥാടനങ്ങള്‍ക്കും, ഉപവാസത്തിനും, ധര്‍മ്മദാനത്തിനും, സാഹോദര്യപരമായ പങ്കുവയ്ക്കലിനും സമയം കണ്ടെത്തണം. #{red->n->b->വിചിന്തനം}#
പിതാവിന്റെ ഭവനത്തിലേക്കു മടങ്ങിയെത്തുന്ന ധൂര്‍ത്തപുത്രനു ലഭിക്കുന്ന മനോഹരമായ മേലങ്കിയും, മോതിരവും, അവിടെ നടത്തപ്പെട്ട ഉത്സവപരമായ വിരുന്നും, പിതാവിലേക്കും സഭയാകുന്ന തന്‍റെ ഭവനത്തിലേക്കും തിരിച്ചു വരുന്ന ആരുടെയും വിശുദ്ധവും യോഗ്യവും സന്തോഷപ്രദവുമായ നവജീവിതത്തിന്‍റെ പ്രതീകങ്ങളാണ്. തന്‍റെ പിതാവിനുള്ള സ്നേഹത്തിന്‍റെ ആഴമറിയുന്ന ക്രിസ്തുവിന്‍റെ ഹൃദയത്തിനു മാത്രമേ അവിടുത്തെ കാരുണ്യത്തിന്‍റെ ആഴത്തെ ഇത്ര ലളിതവും മനോഹരവുമായ വിധത്തില്‍ നമ്മോടു വെളിപ്പെടുത്താന്‍ കഴിയുകയുള്ളൂ. ക്രിസ്തുവിന്റെ ഈ ഹൃദയത്തിൽ നിന്നുമൊഴുകുന്ന സ്നേഹം നമ്മെ മാനസാന്തരത്തിലേക്കും പ്രായശ്ചിത്തപ്രവർത്തികളിലേക്കും നയിക്കട്ടെ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-08-03 11:18:00
Keywordsയേശു, ക്രിസ്തു
Created Date2017-08-17 18:05:51