Contents

Displaying 5441-5450 of 25113 results.
Content: 5740
Category: 1
Sub Category:
Heading: മെത്തഡിസ്റ്റ്-വാല്‍ഡെന്‍സിയന്‍ സിനഡിന് ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയില്‍ ആരംഭിച്ച മെത്തഡിസ്റ്റ്-വാല്‍ഡെന്‍സിയന്‍ സഭകളുടെ വാര്‍ഷിക സിനഡിനു ആശംസകള്‍ നേര്‍ന്ന് ഫ്രാന്‍സിസ് പാപ്പ. ഓഗസ്റ്റ് 20നാണ് സമ്മേളനം ആരംഭിച്ചത്. സിനഡ് നടക്കുന്ന ദിവസങ്ങളിലെ വിചിന്തനങ്ങളും പങ്കുവയ്ക്കലുകളും ക്രിസ്തുവിന് മുമ്പില്‍ സന്തോഷത്തിന് കാരണമാകട്ടെയെന്നും ക്രിസ്തു നമ്മെ വീക്ഷിക്കുന്നു എന്ന സത്യം നമ്മുടെ ബന്ധങ്ങളെ പ്രകാശിപ്പിക്കട്ടെയെന്നും പാപ്പ തന്റെ സന്ദേശത്തില്‍ ആശംസിച്ചു. വാര്‍ഷികസിനഡിന് തുടക്കം കുറിച്ചിരിക്കുന്ന ഈ വേളയില്‍ കത്തോലിക്കാസഭയും ഞാനും വ്യക്തിപരമായും നിങ്ങളോടുള്ള അടുപ്പവും സ്നേഹവും അറിയിക്കുന്നു. അടുത്തകാലങ്ങളില്‍ നാം തമ്മില്‍ നടന്ന കൂടിക്കാഴ്ചകള്‍ ഞാനോര്‍മിക്കുന്നു. നിങ്ങളില്‍ നിന്ന് എനിക്കു ലഭിച്ച നല്ല സാക്ഷ്യങ്ങളെപ്രതി ഞാന്‍ നന്ദി പറയുന്നു. അവ എനിക്കു മറക്കാന്‍ കഴിയുന്നതല്ല. സഭകള്‍ തമ്മിലുള്ള ബന്ധങ്ങള്‍ ഔദ്യോഗികം മാത്രമാകാതെ സാഹോദര്യത്തിലൂന്നിയ സജീവബന്ധങ്ങളാകട്ടെ എന്നും പാപ്പാ ആശംസിച്ചു. പ്രൊട്ടസ്റ്റന്‍റ് നവീകരണത്തിന്‍റെ അഞ്ഞൂറാമത് വാര്‍ഷികസ്മരണയില്‍ നടക്കുന്ന സിനഡ് ഓഗസ്റ്റ് 25നു സമാപിക്കും.
Image: /content_image/News/News-2017-08-22-08:16:43.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5741
Category: 1
Sub Category:
Heading: സൂര്യഗ്രഹണം ദൈവത്തിന്റെ സൃഷ്ടിയുടെ പൂര്‍ണ്ണത വെളിപ്പെടുത്തുന്നു: വത്തിക്കാൻ നിരീക്ഷക സംഘം ഡയറക്ടർ
Content: വാഷിംഗ്ടൺ: ഒറിഗോൺ മുതൽ തെക്കൻ കരോലിന വരെ സൂര്യഗ്രഹണം ദർശിച്ച അമേരിക്കൻ ജനതയ്ക്ക് ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിതയും പൂര്‍ണ്ണതയുമാണ് പ്രകടമായതെന്ന് വത്തിക്കാൻ നിരീക്ഷക സംഘം ഡയറക്ടറും ജസ്യൂട്ട് സഭാംഗവുമായ ഗേ കോൺസോൾ മാഗ്നോ. നമ്മുടെ ഭാവനകൾക്കതീതമായ പ്രപഞ്ചത്തിന്റെ മനോഹാരിതയാണ് ഗ്രഹണം. ദൈവം സൃഷ്ട്ടിച്ച ഭംഗിയേറിയ പ്രപഞ്ചത്തിന്റെ ഭാഗമാണ് നാമോരുത്തരുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കണക്കൂട്ടലുകൾ വഴി പ്രവചിക്കപ്പെടുന്ന ഓരോ ഗ്രഹണവും മനുഷ്യർക്ക് ബോധ്യം നൽകുന്നത് ദൈവത്തിന്റെ സൃഷ്ടിയുടെ പൂർണതയാണെന്നും ഗേ കോൺസോൾ മാഗ്നോ കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ സമയം രാവിലെ പത്ത് പത്ത് പതിനാറിന് തുടങ്ങിയ ഗ്രഹണം അവസാന സംസ്ഥാനമായ തെക്കന്‍ കരോലിനയില്‍ ദൃശ്യമായപ്പോള്‍ ഒന്നര മണിക്കൂര്‍ പിന്നിട്ടിരുന്നു. ഓരോ സ്ഥലത്തും രണ്ട് മിനിറ്റ് 40 സെക്കന്റ് നേരമാണ് ചന്ദ്രന്‍ സൂര്യനെ മറച്ചത്. സൂര്യൻ ചന്ദ്രന് പിന്നിൽ മറയുന്ന അത്യപൂർവ പ്രതിഭാസം മൂലം നട്ടുച്ചക്ക് പോലും അമേരിക്കയിലെ നഗരങ്ങൾ ഇരുട്ടിലായി. ചിലയിടങ്ങളിൽ ഭാഗികമായും സൂര്യഗ്രഹണം ദൃശ്യമായി. അമേരിക്കയിൽ 1776ന്​ ശേഷം ദൃശ്യമാകുന്ന ആദ്യത്തെ പൂര്‍ണഗ്രഹണമാണ് ഇന്നലെ നടന്നത്. അമേരിക്കൻ ചരിത്രത്തിലെയും ഏറ്റവും വലിയ സൂര്യഗ്രഹണം കൂടിയാണിത്.​ എട്ടാം നൂറ്റാണ്ടിൽ ഇംഗ്ലീഷ് സന്യാസിയായിരുന്ന വിശുദ്ധ ബീഡ് സൂര്യഗ്രഹണത്തെക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കിയിരിന്നു.
Image: /content_image/News/News-2017-08-22-10:18:21.jpg
Keywords: സൂര്യ
Content: 5742
Category: 6
Sub Category:
Heading: കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ കൂടുതലായി അനുഗ്രഹിക്കപ്പെടുന്നു
Content: "യൗവനത്തില്‍ ജനിക്കുന്ന മക്കള്‍യുദ്ധവീരന്റെ കൈയിലെഅസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍അവനു ലജ്ജിക്കേണ്ടിവരുകയില്ല" (സങ്കീ 127: 4-5). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 22}# <br> ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച ശേഷം നൽകിയ ആദ്യത്തെ അനുഗ്രഹം സന്താനപുഷ്ടിയാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിന്‍" (ഉത്പത്തി 1:28). ഇപ്രകാരം സന്താനോല്പാദനത്തിനുള്ള അനുഗ്രഹം നൽകിയതിനുശേഷമാണ് ദൈവം മറ്റ് അനുഗ്രഹങ്ങൾ മനുഷ്യവംശത്തിന് നൽകുന്നത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ആദ്യത്തെ അനുഗ്രഹത്തോട് 'No' പറയുന്ന കുടുംബങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ തുടർന്നുള്ള മറ്റ് അനുഗ്രഹങ്ങൾ സ്വീകരിക്കാൻ കഴിയും? ലോകത്ത് തീവ്രവാദം പ്രചരിപ്പിക്കുന്ന ചില മതവിഭാഗങ്ങൾ പോലും കൂടുതൽ മക്കളുള്ള കുടുംബങ്ങൾ അനുഗ്രഹമായി കാണുകയും അവരുടെ മതവിശ്വാസം ബാല്യത്തിൽ തന്നെ കുട്ടികളെ ആഴത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ സത്യദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ കൂടുതൽ മക്കളുള്ളത് ഒരു ഭാരമായി കാണുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ അകറ്റാൻ സഭ നൽകുന്നത് പ്രബോധനങ്ങളെ പോലും പരിഹാസത്തോടെയാണ് ചില ക്രിസ്ത്യാനികൾ കാണുന്നത് എന്നത് ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ എത്രമാത്രം ആഴപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ക്രിസ്ത്യാനികൾ കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ തയ്യാറാകണം എന്ന് പഠിപ്പിച്ചുകൊണ്ട് ഒരു മെത്രാൻ ഇടയലേഖനം പുറത്തിറക്കിയപ്പോൾ സോഷ്യൽ മീഡിയായിലൂടെ അതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ട് രംഗത്തെത്തിയത് ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. പണ്ടുകാലങ്ങളിൽ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞിരുന്നപ്പോഴും അത്യാധുനിക ജീവിത സംവിധാനങ്ങൾ ഇല്ലാതിരുന്നപ്പോഴും കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ക്രിസ്ത്യൻ കുടുംബങ്ങൾ തയ്യാറായിരുന്നു. അതിന്റെ ഫലമായി ആ കുടുംബങ്ങളെല്ലാം പിന്നീട് അനുഗ്രഹിക്കപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇന്ന് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു കുടുംബങ്ങൾ പോലും മക്കൾ ഒരു ഭാരമായി കാണുന്നു. ഇവിടെ ക്രിസ്ത്യന്‍ ദമ്പതികള്‍ തിരിച്ചറിയേണ്ട ഒരു വലിയ സത്യമുണ്ട്. ദൈവം ഒരു കുഞ്ഞിനെ ഒരു കുടുംബത്തിലേക്ക് നൽകുമ്പോൾ ആ കുഞ്ഞിനെ മാത്രമായിട്ടല്ല നൽകുന്നത്. ആ കുഞ്ഞിനെ വളരാൻ ആവശ്യമായ സാഹചര്യങ്ങളും കൂടിയാണ് നൽകുന്നത്. ആ കുഞ്ഞിനോടൊപ്പം അനുഗ്രഹങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ആ കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന്‍ മാതാപിതാക്കൾ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ അതോർത്ത് ആകുലപ്പെടേണ്ടതില്ല. ആ കുഞ്ഞിനെ എന്തൊക്കെയാണ് ആവശ്യമുള്ളത് എന്ന് ദൈവത്തിന് നന്നായിട്ടറിയാം. അത് ദൈവം ആ കുടുംബത്തിന് പ്രദാനം ചെയ്യും. വിശുദ്ധ ഗ്രന്ഥവും സഭാപാരമ്പര്യവും വലിയ കുടുംബങ്ങളെ ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ദർശിക്കുന്നത്. "വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോല്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിന്റെ സര്‍വോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കൾക്കു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും" (Gaudium et Spes 50) #{red->n->b->വിചിന്തനം}# <br> ലോകത്തിന്‍റെ അതിർത്തികൾവരെ സുവിശേഷം എത്തിക്കുവാൻ ക്രിസ്ത്യാനികൾ ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കേണ്ടത് ആവശ്യമാണ്. ഈ വിഷയത്തിൽ ക്രിസ്ത്യാനികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ലോകസുവിശേഷവത്ക്കരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബങ്ങൾക്കാണ്. കൂടുതൽ മക്കൾക്ക് ജന്മം ജന്മം നൽകുകയും ആ മക്കളെ ബാല്യം മുതലേ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തുകയും ചെയ്യാൻ ക്രിസ്തീയ കുടുംബങ്ങൾ തയ്യാറാകണം. ഇപ്രകാരം ചെയ്യുന്നതിലൂടെ മാതാപിതാക്കൾ കൂടുതലായി അനുഗ്രഹിക്കപ്പെടും. തീർച്ച. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-22-13:04:11.jpg
Keywords: യേശു, ക്രിസ്തു
Content: 5743
Category: 6
Sub Category:
Heading: കൂടുതല്‍ മക്കളുള്ള കുടുംബങ്ങള്‍ കൂടുതലായി അനുഗ്രഹിക്കപ്പെടുന്നു
Content: "യൗവനത്തില്‍ ജനിക്കുന്ന മക്കള്‍ യുദ്ധവീരന്റെ കൈയിലെ അസ്ത്രങ്ങള്‍പോലെയാണ്. അവകൊണ്ട് ആവനാഴി നിറയ്ക്കുന്നവന്‍ ഭാഗ്യവാന്‍; നഗരകവാടത്തിങ്കല്‍വച്ച്ശത്രുക്കളെ നേരിടുമ്പോള്‍ അവനു ലജ്ജിക്കേണ്ടിവരുകയില്ല" (സങ്കീ 127: 4-5). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 9}# <br> ദൈവം മനുഷ്യനെ സ്വന്തം ഛായയിൽ സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ച ശേഷം നൽകിയ ആദ്യത്തെ അനുഗ്രഹം സന്താനപുഷ്ടിയാണ്. "ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കുവിന്‍" (ഉത്പത്തി 1:28). ഇപ്രകാരം സന്താനോല്പാദനത്തിനുള്ള അനുഗ്രഹം നൽകിയതിനുശേഷമാണ് ദൈവം മറ്റ് അനുഗ്രഹങ്ങൾ മനുഷ്യവംശത്തിന് നൽകുന്നത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയെങ്കില്‍ ഈ ആദ്യത്തെ അനുഗ്രഹത്തോട് 'No' പറയുന്ന കുടുംബങ്ങൾക്ക് എങ്ങനെ ദൈവത്തിന്റെ തുടർന്നുള്ള മറ്റ് അനുഗ്രഹങ്ങൾ സ്വീകരിക്കാൻ കഴിയും? ലോകത്ത് തീവ്രവാദം പ്രചരിപ്പിക്കുന്ന ചില മതവിഭാഗങ്ങൾ പോലും കൂടുതൽ മക്കളുള്ള കുടുംബങ്ങൾ അനുഗ്രഹമായി കാണുകയും അവരുടെ മതവിശ്വാസം ബാല്യത്തിൽ തന്നെ കുട്ടികളെ ആഴത്തിൽ പരിശീലിപ്പിക്കുകയും ചെയ്യുമ്പോൾ സത്യദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ കൂടുതൽ മക്കളുള്ളത് ഒരു ഭാരമായി കാണുന്നു എന്നത് ഗൗരവമായി ചിന്തിക്കേണ്ട വിഷയമാണ്. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ അകറ്റാൻ സഭ നൽകുന്നത് പ്രബോധനങ്ങളെ പോലും പരിഹാസത്തോടെയാണ് ചില ക്രിസ്ത്യാനികൾ കാണുന്നത് എന്നത് ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ എത്രമാത്രം ആഴപ്പെട്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്. ഏതാനും വര്‍ഷങ്ങൾക്കുമുമ്പ് ക്രിസ്ത്യാനികൾ കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ തയ്യാറാകണം എന്ന് പഠിപ്പിച്ചുകൊണ്ട് ഒരു മെത്രാൻ ഇടയലേഖനം പുറത്തിറക്കിയപ്പോൾ സോഷ്യൽ മീഡിയായിലൂടെ അതിനെ കളിയാക്കുകയും പരിഹസിക്കുകയും ചെയ്തു കൊണ്ട് രംഗത്തെത്തിയത് ക്രിസ്ത്യാനികള്‍ തന്നെയായിരുന്നു. പണ്ടുകാലങ്ങളിൽ ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിഞ്ഞിരുന്നപ്പോഴും അത്യാധുനിക ജീവിത സംവിധാനങ്ങൾ ഇല്ലാതിരുന്നപ്പോഴും കൂടുതൽ മക്കൾക്ക് ജന്മം നൽകാൻ ക്രിസ്ത്യൻ കുടുംബങ്ങൾ തയ്യാറായിരുന്നു. അതിന്റെ ഫലമായി ആ കുടുംബങ്ങളെല്ലാം പിന്നീട് അനുഗ്രഹിക്കപ്പെട്ടതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ ഇന്ന് സാമ്പത്തികമായി അഭിവൃദ്ധി പ്രാപിച്ചു കുടുംബങ്ങൾ പോലും മക്കൾ ഒരു ഭാരമായി കാണുന്നു. ഇവിടെ ക്രിസ്ത്യന്‍ ദമ്പതികള്‍ തിരിച്ചറിയേണ്ട ഒരു വലിയ സത്യമുണ്ട്. ദൈവം ഒരു കുഞ്ഞിനെ ഒരു കുടുംബത്തിലേക്ക് നൽകുമ്പോൾ ആ കുഞ്ഞിനെ മാത്രമായിട്ടല്ല നൽകുന്നത്. ആ കുഞ്ഞിനെ വളരാൻ ആവശ്യമായ സാഹചര്യങ്ങളും കൂടിയാണ് നൽകുന്നത്. ആ കുഞ്ഞിനോടൊപ്പം അനുഗ്രഹങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ആ കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ അതോർത്ത് ആകുലപ്പെടേണ്ടതില്ല. ആ കുഞ്ഞിനെ എന്തൊക്കെയാണ് ആവശ്യമുള്ളത് എന്ന് ദൈവത്തിന് നന്നായിട്ടറിയാം. അത് ദൈവം ആ കുടുംബത്തിന് പ്രദാനം ചെയ്യും. വിശുദ്ധ ഗ്രന്ഥവും സഭാപാരമ്പര്യവും വലിയ കുടുംബങ്ങളെ ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ദർശിക്കുന്നത്. "വിവാഹവും വൈവാഹിക സ്നേഹവും സ്വഭാവത്താൽ തന്നെ സന്താനോല്പാദനത്തിനും സന്താനങ്ങളെ വളർത്തുന്നതിനും വേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നു. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിന്റെ സര്‍വോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കൾക്കു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും" (Gaudium et Spes 50) #{red->n->b->വിചിന്തനം}# <br> ലോകത്തിന്‍റെ അതിർത്തികൾവരെ സുവിശേഷം എത്തിക്കുവാൻ ക്രിസ്ത്യാനികൾ ഭൂമിയിൽ നിറഞ്ഞു അതിനെ കീഴടക്കേണ്ടത് ആവശ്യമാണ്. ഈ വിഷയത്തിൽ ക്രിസ്ത്യാനികൾ ഉണർന്ന് പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ലോകസുവിശേഷവത്ക്കരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബങ്ങൾക്കാണ്. കൂടുതൽ മക്കൾക്ക് ജന്മം ജന്മം നൽകുകയും ആ മക്കളെ ബാല്യം മുതലേ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തുകയും ചെയ്യാൻ ക്രിസ്തീയ കുടുംബങ്ങൾ തയ്യാറാകണം. ഇപ്രകാരം ചെയ്യുന്നതിലൂടെ മാതാപിതാക്കൾ കൂടുതലായി അനുഗ്രഹിക്കപ്പെടും. തീർച്ച. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-22-13:08:25.jpg
Keywords: യേശു, ക്രിസ്തു
Content: 5744
Category: 18
Sub Category:
Heading: ഇടയശുശ്രൂഷയിലായിരിക്കുമ്പോള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണം: പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ
Content: മാന്നാര്‍: ആധുനിക ലോകത്തില്‍ ഇടയശുശ്രൂഷയിലായിരിക്കുമ്പോള്‍ കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരിച്ചറിയണമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ. പരുമലയില്‍ ആഗോള ഓര്‍ത്തഡോക്‌സ് വൈദിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദികര്‍ ക്രിസ്തുവിന്റെ സ്‌നേഹം മറ്റുള്ളവര്‍ക്കു പകര്‍ന്നു കൊടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദു സമദ് സമാനി എംപി മുഖ്യപ്രഭാഷണം നടത്തി. വൈദികസംഘം പ്രസിഡന്റ് ഡോ. മാത്യൂസ് മാര്‍ സേവേഫി യോസ് അധ്യക്ഷനായിരുന്നു. മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. യൂഹനോന്‍ മാര്‍ ദിയ്‌സകോറസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദമോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. സഖറിയോസ് മാര്‍ അപ്രം, ഡോ. ഏബ്രഹാം മാര്‍ സെറാഫിം തുടങ്ങീ നിരവധി പ്രമുഖര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-23-04:27:01.jpg
Keywords: ഓര്‍ത്ത
Content: 5745
Category: 18
Sub Category:
Heading: നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഗ്രാന്‍ഡ് എബൈഡ്' കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 2 മുതല്‍
Content: കൊച്ചി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ രൂപതകളില്‍നിന്നായി നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഗ്രാന്‍ഡ് എബൈഡ്' കോണ്‍ഫറന്‍സ് ഓണാവധിക്കാലത്ത് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നടക്കും. 2018 ഒക്‌ടോബറില്‍ നടക്കുന്ന ആഗോള മെത്രാന്‍മാരുടെ ജനറല്‍ അസംബ്ലി യുവജനങ്ങളുടെ അവസ്ഥയും ആവശ്യങ്ങളും ചര്‍ച്ചചെയ്യുന്നതിന് മുന്നൊരുക്കമായാണ് സെപ്റ്റംബര്‍ 2 മുതല്‍ 7 വരെ കോണ്‍ഫറന്‍സ് നടക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തോമസ് മാര്‍ കൂറിലോസ്, ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരി, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോയി ആലപ്പാട്ട്, ജസ്റ്റിസ് കുര്യന്‍ ജോസഫ്, ബ്രദര്‍ സന്തോഷ് കരുമാത്ര തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും. 'യുവാക്കളെ അനുയാത്ര ചെയ്യുന്നവരായി സഭ മാറണം' എന്ന ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനപ്രകാരമാണ് ഈ മഹായുവജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ചിറ്റൂര്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പറഞ്ഞു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ നാല്പതിനായിരത്തോളം യുവജനങ്ങള്‍ 26 എബൈഡ് ധ്യാനങ്ങളിലായി പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 9446040508, 0484-2432508, 2430508, 2431708
Image: /content_image/India/India-2017-08-23-05:16:07.jpg
Keywords: യുവജന
Content: 5746
Category: 18
Sub Category:
Heading: ഫാത്തിമ സന്ദേശയാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ സമാപനം
Content: കാസര്‍ഗോഡ്: കെസിബിസി കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ മൂന്നു ദിവസങ്ങളിലായി നടന്ന ഫാത്തിമ മാതാ സന്ദേശയാത്രയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ ഭക്തിസാന്ദ്രമായ സമാപനം. സന്ദേശയാത്രയ്ക്ക് സ്വീകരണം നല്‍കിയ 18 ദേവാലയങ്ങളിലേക്ക് നൂറുകണക്കിനു വിശ്വാസികളാണ് എത്തിച്ചേര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ പാലാവയല്‍ സെന്റ് ജോണ്‍സ് ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന സന്ദേശയാത്രയ്ക്ക് വികാരി ഫാ.തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കരിസ്മാറ്റിക് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.വര്‍ഗീസ് മുണ്ടയ്ക്കല്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ വചനസന്ദേശം നല്‍കി. തുടര്‍ന്നു ഫാത്തിമ സന്ദേശയാത്ര കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിച്ചു. സംസ്ഥാനത്തെ 600 ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന സന്ദേശയാത്ര അടുത്തമാസം 28ന് വല്ലാര്‍പാടം ബസിലിക്കയില്‍ സമാപിക്കും.
Image: /content_image/India/India-2017-08-23-05:46:24.jpg
Keywords: ഫാത്തിമ
Content: 5747
Category: 1
Sub Category:
Heading: ലോക കുടുംബ സംഗമത്തിനായി അയര്‍ലണ്ട് ഒരുങ്ങുന്നു
Content: ഡബ്ലിന്‍: അടുത്തവർഷം ഡബ്ലിനില്‍ നടക്കുന്ന ലോക കുടുംബസംഗമത്തിനായി അയര്‍ലണ്ട് പ്രാര്‍ത്ഥനാപൂര്‍വ്വം തയാറെടുക്കുന്നു. ഇതിനൊരുക്കമായി ക്‌നോക്കില്‍ ദൈവമാതാവ് പ്രത്യക്ഷപ്പെട്ടതിന്റെ വാർഷികമായ ഓഗസ്റ്റ് 21ന് തീർത്ഥാടന ബസിലിക്കയിൽ അർപ്പിച്ച തിരുക്കർമങ്ങളിൽ പതിനായിരങ്ങളാണ് പങ്കെടുക്കാനെത്തിയത്. പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരങ്ങളെ കൊണ്ട് ദേവാലയം നിറഞ്ഞത് സഭാനേതൃത്വത്തിനും സംഘാടകര്‍ക്കും പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്. ഡബ്ലിൻ ആർച്ച്ബിഷപ്പ് ഡയർമുയിഡ് മാർട്ടിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയോടെയാണ് ഒരുക്കപരിപാടികള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാന മധ്യേ ലോക കുടുംബസംഗമത്തിന്റെ ഐക്കൺ ചിത്രത്തിന്റെ വെഞ്ചിരിപ്പും അനാച്ഛാദനവും ആര്‍ച്ച് ബിഷപ്പ് ഡയർമുയിഡ് നിർവഹിച്ചു. ദേവാലയത്തിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന പേടകത്തിനുള്ളിലാണ് തിരുക്കുടുംബത്തിന്റെ ഐക്കൺ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. പേടകത്തിന്റെ രണ്ട് വാതിലുകളുടെ പുറത്ത് മുഖ്യദൂതന്മാരായ മിഖായേലും ഗബ്രിയേലും കാവൽ നിൽക്കുന്ന ചിത്രമുണ്ട്. കുടുംബങ്ങളുടെ മേലുള്ള ദൈവത്തിന്റെ സംരക്ഷണമാണ് ഇതിലൂടെ പ്രതീകവത്ക്കരിക്കുന്നതെന്നും വാതില്‍ തുറക്കുമ്പോൾ മേശയ്ക്ക് ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കുന്ന തിരുക്കുടുംബത്തിന്റെ ചിത്രം നമ്മെ ആ വിരുന്ന് മേശയിലേക്ക് ക്ഷണിക്കുന്നതായും ഡബ്ലിൻ രൂപതാ വൈദികൻ ഫാ. ഡാമിയൻ പറഞ്ഞു. റിഡംപ്റ്ററിസ്‌റ്റൈൻ സന്ന്യാസിനികളുടെ സഹായത്തോടെ മിഹായ് കുക്കു എന്ന ചിത്രകാരനാണ് ഇത് നിർമിച്ചത്. അയർലൻഡിലെ 26 രൂപതകളിലെ ഭൂരിഭാഗം ദേവാലയങ്ങളിലും ഐക്കൺ ചിത്രം എത്തിക്കും. 2018 ആഗസ്റ്റ് 22മുതൽ 26 വരെയാണ് ലോക കുടുംബസംഗമം നടക്കുന്നത്. ‘ദ ഗോസ്പൽ ഓഫ് ദ ഫാമിലി, ജോയ് ഫോർ ദ വേൾഡ്’ എന്നതാണ് ഇത്തവണത്തെ കുടുംബ സംഗമത്തിന്റെ ആപ്തവാക്യം.
Image: /content_image/News/News-2017-08-23-06:24:56.jpg
Keywords: അയര്‍
Content: 5748
Category: 18
Sub Category:
Heading: മുത്തലാഖ് വിധി: വിവേചനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് പ്രത്യാശ പകരുന്നുവെന്ന് കെസിബിസി വനിതാ കമ്മീഷൻ
Content: കൊച്ചി: വിവേചനവും ദുരിതവുമനുഭവിക്കുന്ന എല്ലാ സ്ത്രീകൾക്കും പ്രത്യാശ പകരുന്നതാണു മുത്തലാഖ് സംബന്ധിച്ച സുപ്രീംകോടതി ഭരണഘടനാബഞ്ചിന്റെ വിധിയെന്നു കെസിബിസി വനിതാ കമ്മിഷൻ. വ്യക്തിനിയമങ്ങൾക്കു ഭരണഘടന നൽകുന്ന പരിരക്ഷയുടെ പേരിൽ, മത സമുദായ സംഘടനകൾക്കുള്ളിൽ ദുർബലവിഭാഗങ്ങൾ ചൂഷണം ചെയ്യപ്പെടുന്നില്ലായെന്നു ഉറപ്പുവരുത്താൻ ഭരണകൂടത്തിന് കടമയുണ്ടെന്നു ബിഷപ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2017-08-23-07:03:55.jpg
Keywords: വനിത
Content: 5749
Category: 1
Sub Category:
Heading: രാജസ്ഥാനിൽ സുവിശേഷപ്രഘോഷകനും സംഘത്തിനും നേരെ ആർഎസ്എസ് ആക്രമണം
Content: ജയ്പ്പൂർ: രാജസ്ഥാനിൽ സുവിശേഷപ്രഘോഷണസംഘത്തിന് നേരെ തീവ്രഹൈന്ദവ സംഘടന പ്രവര്‍ത്തകരുടെ ആക്രമണം. ഹനുമാന്‍ഗാര്‍ഹ് ജില്ലയിലെ ദബ്ളി രത്തനിൽ സംഘടിപ്പിച്ച സുവിശേഷ പ്രഘോഷണത്തിനിടെയാണ് സംഭവം. ക്രൈസ്റ്റ് പവർ മിനിസ്ട്രി സൊസൈറ്റിയിലെ സുവിശേഷ പ്രവര്‍ത്തകനായ ഹർജോത് സേതിക്കും സംഘത്തിനും നേരെ രാഷ്ട്രീയ സ്വയം സേവക് സംഘമാണ് ആക്രമണം അഴിച്ചുവിട്ടത്. സുവിശേഷ പ്രഘോഷണം ആരംഭിച്ച ഉടനെ ഹർജോതിനും സുവിശേഷക സംഘത്തിനു നേരെ വടിയും മാരകായുധങ്ങളുമായി തീവ്രഹൈന്ദവ സംഘടന ആക്രമണം നടത്തുകയായിരിന്നു. തലയ്ക്കും കാലിനും സാരമായ പരിക്കേറ്റ ഹർജോത് സേതിയെ നാട്ടുകാർ ചേർന്ന് സംരക്ഷണവലയം തീര്‍ത്താണ് രക്ഷപ്പെടുത്തിയത്. ഹർജോത്തിന്റെ ഭാര്യ അരവിന്ദോർജറ്റിനും സംഭവത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇക്കാര്യം ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യൻ അസോസിയേഷനാണ് റിപ്പോര്‍ട്ട് ചെയ്തത്. ബി.ജെ.പി ഗവൺമെന്റ് അധികാരത്തിലേറിയതോടെ ഇന്ത്യയിലെ ക്രൈസ്തവർക്കു നേരെ ആക്രമണങ്ങൾ വർദ്ധിച്ചതായി സേതി പറഞ്ഞു. പോലീസിന്റെ നിസഹകരണത്തെ സാമൂഹിക മാധ്യമങ്ങളുടെയും സാമൂഹിക പ്രവർത്തകരുടേയും സ്വാധീനത്തോടെയാണ് മറികടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മതസ്വാതന്ത്യത്തിനു നേരെയുള്ള കടന്നുകയറ്റത്തെ തുറന്നു പറയാൻ ഹർജോത് കാണിച്ച ധൈര്യം പ്രശംസനീയമാണെന്നും അദ്ദേഹത്തിന് നീതി ലഭിക്കാൻ ക്രൈസ്തവരുടെ പിന്തുണയും പ്രാർത്ഥനയും വേണമെന്നും ബ്രിട്ടീഷ് ഏഷ്യന്‍ ക്രിസ്ത്യൻ അസോസിയേഷ ചെയർമാൻ ചൗധരി പറഞ്ഞു. ജനസംഖ്യയുടെ രണ്ടു ശതമാനം മാത്രമുള്ള ക്രൈസ്തവര്‍ക്ക് നേരെ ഭാരതത്തില്‍ ആക്രമങ്ങള്‍ വ്യാപിക്കുകയാണ്. പൗരന്റെ മതസ്വാതന്ത്ര്യത്തെ നിയമം മൂലം കടിഞ്ഞാണിട്ടുകൊണ്ട് രാജ്യത്തെ ആറോളം സംസ്ഥാനങ്ങളില്‍ മതപരിവർത്തന നിരോധന ബില്‍ ഇതിനോടകം പാസാക്കിയിട്ടുണ്ട്. ഓപ്പൺ ഡോർസ് സംഘടനയുടെ കണ്ടെത്തല്‍ പ്രകാരം ആഗോള ക്രൈസ്തവ മത മർദ്ധനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ ഇന്ത്യ പതിനഞ്ചാം സ്ഥാനത്താണ്.
Image: /content_image/News/News-2017-08-23-08:00:38.jpg
Keywords: ഹിന്ദു