Contents

Displaying 5471-5480 of 25113 results.
Content: 5770
Category: 1
Sub Category:
Heading: ക്രിസ്തുവിനായി ജീവന്‍ വെടിഞ്ഞ ക്രൈസ്തവരെ സ്മരിച്ച് ഇന്ന് കന്ധമാല്‍ ദിനം
Content: ന്യൂഡൽഹി: ലോകത്തെ നടുക്കി ഹൈന്ദവ വർഗ്ഗീയവാദികൾ നടത്തിയ ക്രൈസ്തവ കൂട്ടക്കുരുതിയെ സ്മരിച്ച് ഇന്ന് കന്ധമാല്‍ ദിനമായി ആചരിക്കുന്നു. നാഷണൽ സോളിഡാരിറ്റി ഫോറത്തിന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് കാണ്ഡമാല്‍ ദിനമായി ആചരിക്കുന്നത്. നാളെ കന്ധമാലിലെ ഉദയഗിരിയിൽ സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം ആളുകള്‍ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ തീവ്രഹൈന്ദവ സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. #{red->none->b->Must Read: ‍}# {{ "മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കാണ്ഡമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ -> http://www.pravachakasabdam.com/index.php/site/news/2346 }} ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. ഇതില്‍ ക്രൂര മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീനാ ബര്‍വയുടെ കേസില്‍ വാദം കേള്‍ക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നു നേ​​ർ​​ക്കു ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണം അ​​ര​​ങ്ങേ​​റി​​യി​​ട്ടും എ​​ട്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ യാതൊരു നടപടിയും എടുക്കാന്‍ ദേശീ​യ മനു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ലായെന്നത് ശ്രദ്ധേയമാണ്. അതേ സമയം കന്ധമാ​​ലി​​ൽ സ്വാ​​മി​​യെ കൊ​​ന്ന​​വ​​ർ തന്നെ തെ​​ളി​​വു​​ണ്ടാ​​ക്കി ക്രൈ​​സ്ത​​വ​​രെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നിര്‍ത്തുകയായിരിന്നു. നിരപരാധികളായ ഏഴോളം ക്രൈസ്തവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്. #{red->none->b->You May Like: }# {{ ആനകള്‍ കാരണം കന്യാസ്ത്രീയായ യുവതിയുടെ ജീവിതാനുഭവം അനേകർക്കു പ്രചോദനമാകുന്നു -> http://www.pravachakasabdam.com/index.php/site/news/4182 }} അതേ സമയം ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് സ്ഥലത്തെ പൗരോഹിത്യ/ സന്യസ്ഥ ദൈവവിളികൾ സൂചിപ്പിക്കുന്നത്. 2009-ല്‍ കാണ്ഡമാലില്‍ നിന്നും ഒന്‍പതു പേര്‍ കന്യാസ്ത്രീകളായപ്പോള്‍ അടുത്ത വര്‍ഷം 13 പേരായി അത് ഉയര്‍ന്നു. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2016-ല്‍ അത് 19 ആയി. ഇതിനോടകം നിത്യവൃത വാഗ്ദാനം നടത്തിയ നിരവധി കന്യാസ്ത്രീകള്‍ സഭയിലുണ്ടെന്നതും ശ്രദ്ധേയമാണ്. 10-ല്‍ അധികം വൈദികരാണ് കന്ധമാലില്‍ നിന്നും കഴിഞ്ഞ 2 വര്‍ഷത്തിനിടെ തിരുപട്ടം സ്വീകരിച്ചത്.
Image: /content_image/News/News-2017-08-25-06:46:20.jpg
Keywords: കന്ധ
Content: 5771
Category: 1
Sub Category:
Heading: നേപ്പാളില്‍ മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണ വിലക്ക്
Content: കാഠ്മണ്ഡു: നേപ്പാളില്‍ മതസ്വാതന്ത്ര്യത്തിന് പൂര്‍ണ്ണവിലക്ക് ഏര്‍പ്പെടുത്തി കൊണ്ട് സുവിശേഷപ്രഘോഷണവും മതപരിവര്‍ത്തനവും നിരോധിച്ചു. സുവിശേഷ പ്രഘോഷണത്തിനും മറ്റ് മതം സ്വീകരിക്കാനുള്ള പൗരന്റെ മതസ്വാതന്ത്ര്യത്തിനും കടിഞ്ഞാണിട്ടുകൊണ്ടാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 8-നു നേപ്പാള്‍ പാര്‍ലമെന്റ് നിയമം പാസ്സാക്കിയത്. പാര്‍ലമെന്റ് പാസ്സാക്കിയ ബില്ലില്‍ നേപ്പാള്‍ പ്രസിഡന്റ് ബിദ്യാ ദേവി ഭണ്ഡാരി അടുത്ത ആഴ്ച ഒപ്പുവെക്കുമെന്നാണ് കരുതപ്പെടുന്നത്. പുതിയ നിയമമനുസരിച്ച് ഒരാള്‍ ഏത് ജാതിയിലോ, വംശത്തിലോ ആണെങ്കിലും അവന്‍ ജനിച്ചപ്പോള്‍ മുതല്‍ പിന്തുടര്‍ന്ന്‍ വരുന്ന മതമോ, വിശ്വാസമോ, ഭക്തിയോ ക്ഷയിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്ന ആള്‍ക്ക് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയായിരിക്കും ലഭിക്കുക. വിദേശിയാണെങ്കിലും ഈ ശിക്ഷ ലഭിക്കുമെന്നാണ് ബില്‍ പറയുന്നത്. മതവികാരം വൃണപ്പെടുത്തുന്ന കുറ്റത്തിന് 2 വര്‍ഷത്തെ തടവിനു പുറമേ 2,000 നേപ്പാളി റുപ്പി പിഴയും ഒടുക്കേണ്ടതായി വരും. പുതിയ നിയമം നേപ്പാളിലെ മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ആശങ്കക്ക് കാരണമായിട്ടുണ്ട്. ഒരു മതത്തേയും ബില്ലില്‍ പ്രത്യേകം പരാമര്‍ശിക്കുന്നില്ലെങ്കിലും, പാകിസ്ഥാനില്‍ ക്രിസ്ത്യാനികളെ അടിച്ചമര്‍ത്തുവാനുപയോഗിക്കുന്ന ‘ദൈവ നിന്ദാകുറ്റത്തിനു’ സമാനമാണ് നേപ്പാളിലെ പുതിയനിയമമെന്നാണ് വിലയിരുത്തപ്പെടുന്നത്. മതന്യൂനപക്ഷങ്ങളെ, പ്രത്യേകിച്ച് രാജ്യത്തെ കത്തോലിക്കാ സമൂഹത്തെ അടിച്ചമര്‍ത്തുകയെന്ന ലക്ഷ്യമാണ് ഈ നീക്കത്തിന്റെ പിന്നിലെന്നാണ് പരക്കെയുള്ള ആരോപണം. വിശ്വാസത്തിന്റെ പേരില്‍ നേപ്പാളി ക്രിസ്ത്യാനികള്‍ക്ക് ഇതിനുമുന്‍പും വിവേചനം നേരിടേണ്ടിവന്നിട്ടുണ്ട്. കഴിഞ്ഞവര്‍ഷം യേശുവിനെക്കുറിച്ചുള്ള ഒരു പുസ്തകം പങ്കുവെച്ചുവെന്ന കുറ്റത്തിന് എട്ട് ക്രിസ്ത്യാനികളെ തടവിലാക്കിയിരുന്നു. മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കുവാനും, മതപരിവര്‍ത്തനവും, സുവിശേഷ പ്രഘോഷണവും, പൊതു ആരാധനയും അനുവദിക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര നിയമത്തില്‍ നേപ്പാള്‍ ഒപ്പ് വച്ചിരിക്കെ പുതിയ നടപടി ഇതിന്റെ പരസ്യലംഘനമാണെന്ന് അലിയന്‍സ് ഫോര്‍ ഡിഫന്‍സ് ഫ്രീഡമിന്റെ (ADF) നിയമോപദേശകയും, ഡയറക്ടറുമായ ടെഹ്മിനാ അറോറ ആരോപിച്ചു. 80 ശതമാനം ആളുകളും ഹിന്ദുമതവിഭാഗക്കാരായ നേപ്പാളില്‍ വെറും ഒരു ശതമാനം മാത്രമാണ് ക്രിസ്ത്യാനികള്‍.
Image: /content_image/News/News-2017-08-25-08:11:01.jpg
Keywords: നേപ്പാ
Content: 5772
Category: 1
Sub Category:
Heading: നിനവേ വീണ്ടും ക്രൈസ്തവ കേന്ദ്രമാകുന്നു: 15000 ക്രൈസ്തവര്‍ ഉടനെ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്
Content: ബാഗ്ദാദ്: ഇസ്ലാമിക സ്റ്റേറ്റ്സ് ആക്രമണത്തെ തുടർന്ന് കുടിയൊഴിക്കപ്പെട്ട മൂവായിരത്തോളം ക്രൈസ്തവ കുടുംബങ്ങള്‍ ഈ മാസാവസാനത്തോടെ നിനവേയില്‍ മടങ്ങിയെത്തുമെന്ന് റിപ്പോര്‍ട്ട്. 'എയിഡ് ടു ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടന പ്രതിനിധികളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 3000 ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നായി പതിനയ്യായിരം ക്രൈസ്തവര്‍ പ്രദേശത്തേക്ക് മടങ്ങിവരുമെന്നാണ് സംഘടനയുടെ കണക്കുകൂട്ടല്‍. അതേ സമയം ഇറാഖിലെ പ്രതികൂലമായ കാലാവസ്ഥയും അവഗണിച്ചു നിരവധി ക്രൈസ്തവരാണ് സ്വദേശത്തേക്ക് മടങ്ങുന്നത്. ജനങ്ങളുടെ വരവിനെ സ്വാഗതം ചെയ്യുന്നുവെങ്കിലും വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ വസ്തുക്കളുടെ ലഭ്യത ഭാഗികമാണെന്ന് നിനവേ പുനർനിർമ്മാണ കമ്മിറ്റി ചെയർമാൻ ഫാ. ആന്‍ഡ്രസേജ് ഹാലംബേ പറഞ്ഞു. കുർദിഷ് സ്വാതന്ത്ര്യത്തിനായി നടക്കുന്ന അഭിപ്രായ വോട്ടെടുപ്പിന്റെ രാഷ്ട്രീയ അരക്ഷിതാവസ്ഥകൾക്കിടയിലും ഇർബിലില്‍ നിന്നുമുള്ള ക്രൈസ്തവരുടെ മടങ്ങിവരവ് പ്രത്യാശ നല്കുന്നതായും അദ്ദേഹം പറഞ്ഞു. അതേ സമയം നിനവേയിലെ പന്ത്രണ്ടായിരത്തോളം ഭവനങ്ങൾ നാശനഷ്ടങ്ങൾക്കിടയായെങ്കിലും പുനരുദ്ധാരണം പൂർത്തിയായത് ആയിരം ഭവനങ്ങളുടേത് മാത്രമാണ്. സ്കൂൾ നിർമ്മാണം പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ക്രൈസ്തവ സന്നദ്ധ സംഘടനകള്‍. ആഗോള തലത്തിൽ മതമർദനമനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന സംഘടനയായ എയ്ഡ് ടു ചർച്ച് ഇന്‍ നീഡാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് ശ്രദ്ധേയമായ മുന്നേറ്റം നടത്തുന്നത്.
Image: /content_image/News/News-2017-08-25-09:20:40.jpg
Keywords: ഇറാഖ
Content: 5773
Category: 1
Sub Category:
Heading: പ്രശ്നങ്ങള്‍ എല്ലാവര്‍ക്കുമുണ്ട്, പ്രത്യാശയോടെ അവയെ നേരിടുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: എല്ലാവരുടെയും ജീവിതത്തില്‍ പ്രശ്നങ്ങളുണ്ടെന്നും എന്നാല്‍ അവയെ പ്രത്യാശയോടെ നേരിടുന്നവരാണ് അതിനെ യഥാര്‍ത്ഥത്തില്‍ മറികടക്കുന്നതെന്നും ഫ്രാന്‍സിസ് പാപ്പ. പ്രശ്നങ്ങളെ പ്രത്യാശയോടെ തരണം ചെയ്യുന്നവര്‍ക്ക് മുന്‍പില്‍ ജീവിതചക്രവാളം എന്നും മുന്നില്‍ വിരിഞ്ഞുനില്‍ക്കുമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ബ്യൂണസ് അയേഴ്സ് യൂണിവേഴ്സിറ്റിയുടെ സംഗീത ക്ലാസ്സുകളിലേക്കു സ്ഥലത്തെ ജയില്‍വാസികളെ ഔദ്യോഗികമായി ഉള്‍പ്പെടുത്തി തുടങ്ങുന്ന പരിശീലന പരിപാടിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച വീഡിയോ സന്ദേശത്തിലാണ് മാര്‍പാപ്പ പ്രത്യാശയെ പറ്റി പ്രത്യേക പരാമര്‍ശം നടത്തിയത്. ചെയ്ത തെറ്റുകള്‍ക്ക് ആരായാലും ശിക്ഷ അര്‍ഹിക്കുന്നുണ്ട്. എന്നാല്‍ പ്രത്യാശയുണ്ടെങ്കില്‍ ശിക്ഷ ഫലദായകമാക്കാം. അല്ലെങ്കില്‍ അത് പീഡനമായും മാറും. ശിക്ഷയ്ക്ക് വേണ്ട പിന്‍ബലം പ്രത്യാശയാണ്. പ്രത്യാശയുണ്ടെങ്കില്‍ ജയിലിലാണെങ്കിലും എവിടെയാണെങ്കിലും ജീവിതം ഫലമണിയും. ജയിലിലെ അന്തേവാസികളായവര്‍ ചെയ്യുന്ന പഠനവും പ്രവൃത്തികളും വ്യക്തി വളര്‍ച്ചയ്ക്കും, സാമൂഹിക രൂപീകരണത്തിനും വഴിതെളിക്കും. ജീവിത പ്രശ്നങ്ങളാണ് പ്രത്യാശയുടെ ചക്രവാളങ്ങളെ മറച്ചുകളയുന്നത്. എന്നാല്‍ ഓര്‍ക്കുക! എല്ലാവര്‍ക്കും പ്രശ്നങ്ങളുണ്ട്, ഉണ്ടാകും. എന്നാല്‍ പ്രത്യാശയോടെ അവയെ നേരിടുന്നവര്‍ അതിനെ മറികടക്കും. അവരുടെ മുന്നില്‍ ജീവിതചക്രവാളം എന്നും വിരിഞ്ഞുനില്ക്കും. ജയില്‍ വാസികള്‍ക്കും അധികൃതര്‍ക്കും അപ്പസ്തോലിക ആശീര്‍വ്വാദം നല്‍കിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം ഉപസംഹരിക്കുന്നത്.
Image: /content_image/News/News-2017-08-25-10:34:16.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5774
Category: 6
Sub Category:
Heading: യേശുക്രിസ്തുവാണ് ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തിക്കൊടുത്തത്
Content: "ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല. പിതാവുമായി ഗാഢബന്ധം പുലര്‍ത്തുന്ന ദൈവംതന്നെയായ ഏകജാതനാണ് അവിടുത്തെ വെളിപ്പെടുത്തിയത്" (യോഹ 1: 18). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 6}# <br> ചരിത്രത്തിലുടനീളം നിരവധി മനുഷ്യർ തെറ്റായ ദൈവീകസങ്കൽപ്പങ്ങളിൽ വിശ്വസിക്കുകയും ദൈവമല്ലാത്തവയെ ആരാധിക്കുകയും ചെയ്തുപോന്നു. അത് ഇന്നും തുടരുന്നു. ഈ സാഹചര്യത്തിലാണ് പിതാവായ ദൈവം തൻറെ ഏകജാതനായ യേശുക്രിസ്തുവിനെ ഈ ഭൂമിയിലേക്കു അയയ്ക്കുകയും സത്യദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തത്. യേശുക്രിസ്തുവിലൂടെ ദൈവം നമ്മോട് മാനുഷിക ഭാഷയിൽ സംസാരിച്ചു. നമ്മുടെ വേദനകൾ ഏറ്റുവാങ്ങിക്കൊണ്ട് നമ്മോടൊപ്പം സഞ്ചരിച്ചു. നമ്മുടെ പാപങ്ങൾ ഏറ്റെടുത്തുകൊണ്ട് കുരിശിൽ മരിച്ചു; നമ്മളെ സ്വർഗ്ഗരാജ്യത്തിന് അവകാശികളാക്കാന്‍ അവിടുന്ന് ഉത്ഥാനം ചെയ്ത് പിതാവിന് വലതുഭാഗത്ത് ഇരുന്ന് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. സ്വർഗ്ഗത്തിലും ഭൂമിയിലും സകല മനുഷ്യന്റെയും അവസ്ഥയ്ക്ക് മാറ്റം വന്നത് ക്രിസ്തു സംഭവത്തിലൂടെയാണ്. സത്യദൈവത്തെ ലോകത്തിനു കാണിച്ചു കൊടുത്തതും മനുഷ്യകുലത്തിന് രക്ഷ പ്രദാനം ചെയ്തതും ആയ ഈ ക്രിസ്തുസംഭവത്തിലാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അനന്യത പ്രകടമാകുന്നത്. അതിനാൽ മറ്റു മത വിശ്വാസങ്ങളെ ക്രൈസ്തവ വിശ്വാസവുമായി താരതമ്യം ചെയ്യുന്നതും രക്ഷപ്രാപിക്കാൻ ഏതെങ്കിലും മതത്തിൽ വിശ്വസിച്ചാൽ മതി എന്നും പഠിപ്പിക്കുന്നതും ഏറ്റവും വലിയ അബദ്ധമായിരിക്കും. യേശു പിതാവിന്റെ സ്വരം കേൾക്കുകയും പിതാവ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ നമ്മൾ അറിയിക്കുകയും ചെയ്യുന്നു. "അങ്ങ് എനിക്ക് നൽകിയ വചനം ഞാന്‍ അവർക്ക് നൽകി" (യോഹ 17: 8). അതിനാൽ ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവും പരിപാലകനുമായ ദൈവത്തെ ശ്രവിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ മനുഷ്യരും ക്രിസ്തുവിലേക്ക് നോക്കണം. അവന്‍ പറയുന്നതു ശ്രവിക്കണം. അവിടുന്ന് പിതാവിന്റെ വചനം പറയുന്നവൻ മാത്രമല്ല, വചനം മാംസമായി അവതരിച്ചവൻ കൂടിയാണ്. ക്രിസ്തു മനുഷ്യനായി അവതരിച്ച് കുരിശിൽ മരിച്ചു ഉയർത്തെഴുന്നേറ്റ ദൈവവചനമാണ്. അവിടുന്ന് എല്ലാറ്റിന്റെയും കർത്താവാണ്. അതുകൊണ്ട് എല്ലാ വസ്തുക്കളും എന്നേക്കുമായി ക്രിസ്തുവിൽ ഒന്നിക്കപ്പെടുന്നു. ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് യേശുവാണ്. മനുഷ്യവർഗത്തിന് നൽകപ്പെട്ട നിർണായകമായ അത്യന്തികമായ വചനമാണ് അവിടുന്ന്. കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ ഈ സത്യം അതിമനോഹരമായി ഇപ്രകാരം ആവിഷ്കരിക്കുന്നു: "ദൈവം നമ്മുക്ക് തന്റെ ഏകജാതനെ നൽകി. ദൈവത്തിന്റെ ഏകവചനമാണ് പുത്രനായ യേശുക്രിസ്തു. മുന്‍പ് പ്രവാചകൻമാർ വഴി ഭാഗികമായി ചില കാര്യങ്ങൾ പറഞ്ഞ ദൈവം ഇപ്പോൾ തന്റെ പുത്രനിലൂടെ സർവ്വവും ഒന്നിച്ചു പറഞ്ഞിരിക്കുന്നു". <br> (St. John of the Cross, Ascent of Mount Carmel, II, 22). #{red->n->b->വിചിന്തനം}# <br> ഈ ലോകം വച്ച് നീട്ടുന്ന തെറ്റായ ദൈവീക സങ്കല്പങ്ങൾക്കിടയിൽ ആണ് മനുഷ്യൻ ജീവിക്കുന്നത്. വിവിധ മതങ്ങളും തത്വശാസ്ത്രങ്ങളും ദൈവത്തെക്കുറിച്ച് വ്യത്യസ്തമായ രീതികളിൽ പഠിപ്പിക്കുന്നു. എന്നാൽ സത്യദൈവത്തെ തിരിച്ചറിയണമെങ്കിൽ നാം യേശു ക്രിസ്തുവിലേക്ക് നോക്കണം. ദൈവം സംസാരിക്കുന്നത് കേൾക്കണമെങ്കിൽ യേശുക്രിസ്തുവിനെ ശ്രവിക്കണം. ദൈവം മനുഷ്യനു നൽകുന്ന രക്ഷ സ്വീകരിക്കണമെങ്കിൽ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കണം. അവിടുന്നാണ് ദൈവത്തെ ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത്. അതിനാൽ ലോക രക്ഷകനായ യേശുക്രിസ്തുവിലുള്ള വിശ്വാസമാണ് യഥാർത്ഥമായ ദൈവവിശ്വാസം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-08-25-12:48:48.jpg
Keywords: യേശു, ക്രിസ്തു
Content: 5775
Category: 1
Sub Category:
Heading: ദേശീയ മെത്രാന്‍ സമിതി നേതൃത്വം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി
Content: ന്യൂഡൽഹി: ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദർശിച്ചു. രാഷ്ട്രപതി ഭവനത്തിലെത്തിയാണ് മെത്രാന്‍ സംഘം രാംനാഥ് കോവിന്ദുമായി കൂടികാഴ്ച നടത്തിയത്. രാജ്യത്തെ ദരിദ്രവിഭാഗങ്ങളുടെ ഉന്നമനത്തിനും ആത്മീയ വളർച്ചയ്ക്കുമായി കത്തോലിക്കാസഭ നടത്തിവരുന്ന നല്ല പ്രവർത്തനങ്ങൾ തുടരണമെന്ന് രാഷ്ട്രപതി മെത്രാന്‍സംഘത്തോട് അഭ്യർത്ഥിച്ചു. വിവിധ മതങ്ങളും ഭാഷകളും സംസ്‌കാരങ്ങളും ചേർന്ന വൈവിധ്യമാണ് ഇന്ത്യയെ മഹത്തായ രാജ്യമാക്കുന്നതെന്നും രാജ്യഭരണത്തിന് രാഷ്ട്രീയസംവിധാനം ആവശ്യമാണെന്നും എന്നാലിത് വോട്ടു ബാങ്കുകളുടെ അടിസ്ഥാനത്തിൽ ആകരുതെന്നും രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതിക്ക് കത്തോലിക്കാസഭയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടെന്ന് സി.ബി.സി.ഐ പ്രസിഡന്റ് കർദിനാൾ മാർ ക്ലീമിസ് ബാവ പറഞ്ഞു. ഭാരതത്തില്‍ ക്രൈസ്തവര്‍ ന്യൂനപക്ഷമാണെങ്കിലും രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്നതിൽ ക്രൈസ്തവര്‍ ഏറെ മുന്നിലാണെന്നും കർദ്ദിനാൾ ഓര്‍മ്മിപ്പിച്ചു. കൂടിക്കാഴ്ച മദ്ധ്യേ യേശുക്രിസ്തുവിന്റെ തിരുഹൃദയ ചിത്രം രാഷ്ട്രപതിക്ക് കർദിനാൾ ഡോ. ടെലസ് ഫോർ ടോപ്പോ സമ്മാനിച്ചു. കർദ്ദിനാൾമാരായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഡോ. ടെലസ്‌ഫോർ ടോപ്പോ, സിബിസിഐ വൈസ് പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. ഫിലിപ് നേരി ഫെരാവോ, ആർച്ച് ബിഷപ്പുമാരായ മാർ എബ്രഹാം വിരുത്തക്കുളങ്ങര, ഡോ. ആൽബർട്ട് ഡിസൂസ, ഡോ. അനിൽ കുട്ടോ, സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. തിയഡോർ മസ്കരനാസ് എന്നിവര്‍ സി‌ബി‌സി‌ഐ സംഘത്തിലുണ്ടായിരുന്നു.
Image: /content_image/News/News-2017-08-25-17:49:37.jpg
Keywords: മെത്രാന്‍
Content: 5776
Category: 1
Sub Category:
Heading: സഭ ജീവനുള്ളതാകുന്നത് ആരാധനക്രമം സജീവമാകുമ്പോഴാണെന്ന് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: സഭ ജീവനുള്ളതാകുന്നത് ആരാധനക്രമം സജീവമാകുമ്പോഴാഴെന്നും സഭയിൽ കടന്നുകൂടിയിട്ടുള്ള ആരാധനക്രമത്തിലെ ക്രമക്കേടുകൾ തിരുത്തപ്പെടേണ്ടത് അനിവാര്യമാണെന്നും ഫ്രാന്‍സിസ് പാപ്പ. ആരാധനക്രമം ഒരാശയമല്ലെന്നും മറിച്ച് അതൊരനുഭവവും പ്രാർത്ഥനയുമാണെന്നും മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. പോള്‍ ആറാമന്‍ ഹാളില്‍ ഇറ്റലിയുടെ ദേശീയ ആരാധനക്രമ സമ്മേളനത്തിലെ 800-ല്‍ അധികം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. ‘ലിത്തൂര്‍ജിയ’ എന്ന ഗ്രീക്കു വാക്കിന്‍റെ അര്‍ത്ഥം ദൈവജനത്തിന്‍റെ ആരാധനയെന്നാണ്. ആരാധനക്രമത്തിലെ പ്രാര്‍ത്ഥനകളുടെ രീതിയും ഘടനയും ഭാഷാശൈലിയും സൂചിപ്പിക്കുന്നതും അത് ജനങ്ങളുടെ പ്രാര്‍ത്ഥനയാണെന്നാണ്. ദൈവത്തെ സ്തുതിക്കുകയും ആരാധിക്കുകയും, വചനത്തിലൂടെ അവിടുത്തെ ശ്രവിക്കുകയും ചെയ്യുന്ന ആരാധന സമൂഹത്തിന്‍റെ ഔദ്യോഗിക പ്രാര്‍ത്ഥനയാണ് ആരാധനക്രമവും അതിന്‍റെ എല്ലാ രൂപങ്ങളും ഭാവങ്ങളും. ആരാധനക്രമം ജനകീയമാണെന്നും നേതൃത്വം നല്കുന്ന വൈദികരുടെ മേല്ക്കോയ്മയായി അത് മാറരുതെന്നും പാപ്പ തന്റെ സന്ദേശത്തില്‍ പറഞ്ഞു. ജനപങ്കാളിത്തം തടസ്സപ്പെടുത്തുന്നതും, ജനങ്ങള്‍ക്ക് ഉതപ്പു നല്കുന്നതും, അവരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നതുമായ ആരാധക്രമശൈലികള്‍ അപ്രസക്തമാണ്. അതിനാല്‍ കാലക്രമത്തില്‍ സഭയില്‍ കടന്നുകൂടിയിട്ടുടള്ള ഈ മേഖലയിലെ ക്രമക്കേടുകള്‍ തിരുത്തേണ്ടതാണെന്നും പാപ്പ പറഞ്ഞു. ഇറ്റലിയുടെ ദേശീയ ആരാധനക്രമ കേന്ദ്രവും ആരാധനക്രമത്തിനായി സമര്‍പ്പിതരായിട്ടുള്ള സന്യാസസമൂഹം ദിവ്യഗുരുവിന്‍റെ ശരണദാസികളും സംയുക്തമായിട്ടാണ് ആരാധനക്രമ സമ്മേളനം ദേശീയതലത്തില്‍ സംഘടിപ്പിച്ചത്.
Image: /content_image/News/News-2017-08-25-18:16:04.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5777
Category: 18
Sub Category:
Heading: സമര്‍പ്പിത ജീവിതം കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്‍കുന്നതാവണം: കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു ശരിയായ പ്രത്യുത്തരം നല്‍കുന്നതാവണം സമര്‍പ്പിത ജീവിതമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സഭയുടെ സിനഡിന്റെയും വിവിധ സന്യാസ സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെയും സമൂഹത്തിന്റെയും പ്രതീക്ഷകള്‍ക്കൊത്തു ക്രിസ്തീയ ദര്‍ശനങ്ങളിലുള്ള ശക്തമായ സാക്ഷ്യം കാലഘട്ടം നമ്മില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. സങ്കീര്‍ണമായ വര്‍ത്തമാന കാലഘട്ടത്തില്‍ വിശ്വാസ, അജപാലന മേഖലകള്‍ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സീറോ മലബാര്‍ റിലീജിയസ് കമ്മീഷനാണു (എസ്എംആര്‍സി) സമ്മേളനം ഏകോപിപ്പിച്ചത്. സഭയില്‍ നേതൃത്വ ശുശ്രൂഷയിലുള്ള എല്ലാവരും ക്രിസ്തുവിന്റെ ദൗത്യത്തില്‍ പങ്കുചേരുന്നവരാണെന്നു കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് പൊരുന്നേടം ആമുഖപ്രഭാഷണത്തില്‍ പറഞ്ഞു. സഭയിലെ ഒരംഗത്തിനുണ്ടാകുന്ന വീഴ്ച സഭയുടെ പൊതുവായ വീഴ്ചയായി വായിക്കുന്ന പുതിയ കാലഘട്ടത്തില്‍, ശുശ്രൂഷാജീവിതത്തില്‍ കൂടുതല്‍ ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി, മാര്‍ ജോസ് ചിറ്റൂപ്പറന്പില്‍, എസ്എംആര്‍സി പ്രസിഡന്റ് ഫാ. ജോയ് കൊളങ്ങാടന്‍, സെക്രട്ടറിമാരായ ഫാ. ഷാബിന്‍ കാരക്കുന്നേല്‍, സിസ്റ്റര്‍ ബെറ്റി ലൂയിസ്, എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-08-26-01:03:04.jpg
Keywords: ആലഞ്ചേരി
Content: 5778
Category: 18
Sub Category:
Heading: ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിനു സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവ് സഹായിക്കുമെന്നു മാര്‍ പവ്വത്തില്‍
Content: കോട്ടയം: ന്യൂനപക്ഷങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നതിനും തെറ്റായ നീക്കങ്ങള്‍ തിരിച്ചറിഞ്ഞു മുന്‍കരുതലുകള്‍ എടുക്കുന്നതിനും സിവില്‍ നിയമങ്ങളെക്കുറിച്ചുള്ള അറിവ് വ്യക്തികളെയും സമൂഹങ്ങളെയും സഹായിക്കുമെന്നു ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍. സഭയുടെ ഭൗതികവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നിയമങ്ങള്‍ സംബന്ധിച്ച ഏകദിന ശില്പശാല കോട്ടയം വടവാതൂര്‍ പൗരസ്ത്യവിദ്യാപീഠത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു നിയമങ്ങളെക്കുറിച്ച് ആഴത്തില്‍ അറിവുണ്ടായിരിക്കണമെന്നും ആര്‍ച്ച്ബിഷപ് ഓര്‍മ്മിപ്പിച്ചു. പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി റെക്ടര്‍ റവ. ഡോ. ജോയി അയിനിയാടന്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഈസ്‌റ്റേണ്‍ കാനന്‍ ലോ ഡയറക്ടര്‍ റവ. ഡോ. ജയിംസ് തലച്ചെല്ലൂര്‍, റവ. ഡോ. ജോസഫ് കടുപ്പില്‍ തുടങ്ങിയവര്‍ ശില്പശാലയില്‍ സംബന്ധിച്ചു. വസ്തുക്കള്‍ സന്പാദിക്കുന്നതിനും കൈവശം വയ്ക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അന്യാധീനപ്പെടുത്തുന്നതിനുമുള്ള നിയമങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും ശരിയായ അവബോധം ഉണ്ടാകണമെന്ന് ആമുഖപ്രഭാഷണത്തില്‍ റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്.ജെ. അഭിപ്രായപ്പെട്ടു. റവ. ഡോ. വര്‍ഗീസ് പാലത്തിങ്കല്‍, റവ. ഡോ. ജോയി മംഗലത്തില്‍, റവ. ഡോ. ജോര്‍ജ് തെക്കേക്കര, അഡ്വ. ജോജി ചിറയില്‍, റോമിഡ് എന്നിവര്‍ കത്തോലിക്കാസഭയില്‍ വസ്തുക്കളുടെ സമ്പാദനം, ഉപയോഗം എന്നിവയെക്കുറിച്ചു പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2017-08-26-01:13:31.jpg
Keywords: പവ്വത്തി
Content: 5779
Category: 18
Sub Category:
Heading: ഞായറാഴ്ച പരിശീലനപരിപാടികളില്‍ പങ്കെടുക്കില്ല: കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്
Content: കൊച്ചി: ഞായറാഴ്ചകളില്‍ വിദ്യാഭ്യാസ വകുപ്പിന്റെ പരിശീലന പരിപാടികളില്‍ പങ്കെടുക്കാനോ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനോ കഴിയില്ലെന്നു കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് സംസ്ഥാനസമിതി വ്യക്തമാക്കി. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഐ.ടി. അറ്റ് സ്‌കൂള്‍ ഓണാവധിക്കാലത്തെ രണ്ടാം ശനിയും ഞായറും ഉള്‍പ്പെടെ സെപ്റ്റംബര്‍ ഏഴ്, എട്ട്, ഒന്പത് പത്ത് തിയതികളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്ന സാഹചര്യത്തിലാണ് സംഘടന തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ഞായറാഴ്ച ഉള്‍പ്പെടെ പൊതു അവധി ദിനങ്ങളില്‍ പരിശീലനപരിപാടികള്‍ സംഘടിപ്പിക്കുന്ന സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് അപലപനീയമാണ്. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചു ഞായറാഴ്ചകളില്‍ ആരാധയിലും വിശ്വാസപരിശീലന പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കേണ്ടതുണ്ടെന്നും സംഘടനാപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഞായറാഴ്ച പരിശീലനം സംഘടിപ്പിച്ച തൃശൂര്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് നേരത്തെ വിവാദത്തിന് വഴി തെളിയിച്ചിരിന്നു.
Image: /content_image/India/India-2017-08-26-01:24:20.jpg
Keywords: അധ്യാപ