Contents
Displaying 5511-5520 of 25113 results.
Content:
5811
Category: 18
Sub Category:
Heading: ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ മരിയോത്സവ ധ്യാനം മൂന്നു മുതല്‍
Content: ചാലക്കുടി: ഫാത്തിമാ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ മരിയോത്സവം ധ്യാനം നടത്തും. ധ്യാനത്തിന്റെ രജിസ്‌ട്രേഷന്‍ മൂന്നിനു രാവിലെ ആരംഭിക്കും. അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന ധ്യാനം എട്ടിനാണ് സമാപിക്കുന്നത്. ഫാത്തിമായില്‍നിന്നു കൊണ്ടുവന്ന പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം പ്രതിഷ്ഠിച്ചുകൊണ്ട് ആരംഭിക്കുന്ന ശുശ്രൂഷയില്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് ജപമാല പ്രാര്‍ത്ഥനയ്ക്കും ആരാധനയ്ക്കും നേതൃത്വം നല്‍കും. ഞായറാഴ്ച വൈകുന്നേരം ആറിനു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രാരംഭ സന്ദേശം നല്‍കും. വിന്‍സെന്‍ഷ്യന്‍ സഭയുടെ മേരിമാതാ പ്രൊവിന്‍ഷ്യല്‍ ഫാ. ജെയിംസ് കല്ലുങ്കല്‍ ദിവ്യബലി അര്‍പ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബിഷപ്പുമാരായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റാഫേല്‍ തട്ടില്‍ എന്നിവര്‍ ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ധ്യാനദിവസങ്ങളില്‍ വൈകീട്ട് ജപമാലറാലിയും ഉണ്ടായിരിക്കും. ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ വൈദികഅല്മായ ശുശ്രൂഷകരെ കൂടാതെ സന്തോഷ് കരുമാത്ര, സാബു ആറുതൊട്ടിയില്‍, ബേബി ജോണ്‍ കലയന്താനി, പീറ്റര്‍ ചേരാനല്ലൂര്‍, റെജി കൊട്ടാരം എന്നിവരും ശുശ്രൂഷകള്‍ നയിക്കും. ഓണാവധിക്കാലത്തെ ഈ ധ്യാനത്തോടൊപ്പം ഫാത്തിമായില്‍നിന്നു കൊണ്ടുവന്ന പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിക്കുന്ന ഡിവൈന്‍ മേഴ്‌സി മരിയന്‍ കൂടാരത്തില്‍ അഖണ്ഡ ജപമാലയില്‍ പങ്കെടുക്കാനും വിശ്വാസികള്‍ക്ക് ഏതു സമയത്തും വന്ന് തിരുസ്വരൂപം വണങ്ങാനും സൗകര്യമുണ്ടായിരിക്കും.
Image: /content_image/India/India-2017-08-30-05:38:10.jpg
Keywords: ഡിവൈന

5812
Category: 18
Sub Category:
Heading: വിശുദ്ധ എവുപ്രാസ്യമ്മയുടെ മാധ്യസ്ഥം തേടി ഒല്ലൂരില്‍ എത്തിയത് ആയിരങ്ങള്‍
Content: ഒല്ലൂര്‍: വിശുദ്ധ എവുപ്രാസ്യമ്മയുടെ തിരുനാളില്‍ പങ്കെടുക്കാന്‍ ഒല്ലൂരിലെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ഇന്നലെ എത്തിയത് ആയിരങ്ങള്‍. രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബാനയ്ക്ക് ഫാ.ഡേവിസ് പുലിക്കോട്ടില്‍, റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍, ഫാ.സെബി കവലക്കാട്ട്, ഫാ.ബെന്നി കിടങ്ങന്‍ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് ഊട്ടുനേര്‍ച്ച നടന്നു. മുപ്പതിനായിരത്തോളം പേര്‍ ഊട്ടുസദ്യയില്‍ പങ്കെടുത്തു. വിശുദ്ധയ്ക്ക് അടിമ വച്ചുകൊണ്ടുള്ള സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും ആയിരങ്ങളാണ് പങ്കെടുത്തത്. വൈകീട്ടു നടന്ന ആഘോഷമായ ദിവ്യബലിക്കു വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ, തൃശൂര്‍ അതിരൂപതയിലെ രജത ജൂബിലി ബാച്ച് വൈദികര്‍ എന്നിവര്‍ കാര്‍മികരായി. ഒല്ലൂര്‍ ഫൊറോന വികാരി ഫാ.ജോണ്‍ അയ്യങ്കാനയില്‍ നൊവേനയ്ക്കു നേതൃത്വം നല്‍കി. തുടര്‍ന്ന് തിരുനാള്‍ പ്രദിക്ഷിണം നടന്നു.
Image: /content_image/India/India-2017-08-30-06:00:23.jpg
Keywords: ഏവുപ്രാ

5813
Category: 18
Sub Category:
Heading: മിഷന്‍ ലീഗ് അവാര്‍ഡ് ഫാ. ജോര്‍ജ് മാമ്പള്ളിക്ക്
Content: മാനന്തവാടി: ചെറുപുഷ്പ മിഷന്‍ ലീഗ് സംസ്ഥാന സമിതി ഏര്‍പ്പെടുത്തിയ ഫാ. മാലിപ്പറമ്പില്‍ അവാര്‍ഡ് മാനന്തവാടി രൂപതയിലെ ഫാ. ജോര്‍ജ് മാമ്പള്ളിക്ക്. വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളും സംഭാവനകളും മാനിച്ചാണ് അവാര്‍ഡ്. സംസ്ഥാന രക്ഷാധികാരി റവ.ഡോ.വിന്‍സന്റ് സാമുവല്‍, സംസ്ഥാന പ്രസിഡന്റ് ബിനു മാങ്കൂട്ടം, ഡയറക്ടര്‍ ഫാ. ജോബി പുച്ചുകണ്ടത്തില്‍, സെക്രട്ടറി ഷിനോ മോളത്ത്, ഓര്‍ഗനൈസര്‍ ഫ്രാന്‍സിസ് കൊല്ലറേട്ട്, ഫാ. വര്‍ഗീസ് വള്ളിക്കാട്ട് എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്. സെപ്റ്റബര്‍ ഒന്‍പതിന് ആര്‍പ്പൂക്കര പള്ളിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Image: /content_image/India/India-2017-08-30-06:24:44.jpg
Keywords: മിഷന്‍ ലീഗ

5814
Category: 1
Sub Category:
Heading: ദേവാലയം തകർക്കാനൊരുങ്ങിയ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയിലെ ക്രൈസ്തവർ
Content: ബെയ്ജിംഗ്: നഗര വികസനത്തിന്റെ പേരിൽ പുരാതനമായ ദേവാലയം പൊളിച്ചു നീക്കാൻ ശ്രമം തുടങ്ങിയ അധികൃതരുടെ നടപടിയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ചൈനയിലെ ക്രൈസ്തവർ. ഷാന്‍ഗ്സി പ്രവിശ്യയിലെ വാങ്ങ്ഗണിലാണ് സംഭവം. പുരാവസ്തു ഗവേഷണവുമായി ബന്ധപ്പെട്ട് പുനർ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിച്ച് നാല് മാസങ്ങൾ പിന്നിടുമ്പോഴാണ് ദേവാലയം തകര്‍ക്കാന്‍ നടപടിയുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്. നടപടിക്കെതിരെ വൈദികരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് മഴയെ അവഗണിച്ചു ദേവാലയത്തിന് ചുറ്റും തടിച്ചു കൂടിയത്. 'യേശുവേ ഞങ്ങളെ രക്ഷിക്കണമേ, പരിശുദ്ധ കന്യകാമറിയമേ ഞങ്ങളുടെ മേൽ ദയ ആയിരിക്കേണമേ' എന്ന പ്രാർത്ഥനകൾ ഉരുവിട്ടാണ് പോലീസിനെ ജനം തടയാനിറങ്ങിയത്. ബുൾഡോസറും മറ്റ് സന്നാഹങ്ങളുമായി പോലീസ് സേന സജ്ജമായിരുന്നു. രാജ്യത്തു മതസ്വാതന്ത്ര്യം കൊണ്ടുവരണമെന്നും അതിനായി ഉദ്യോഗസ്ഥരുടെ ഹൃദയ കാഠിന്യത്തെ എടുത്ത മാറ്റണമെന്നും വിശ്വാസികള്‍ നിലവിളിക്കുന്നത് വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. വിശ്വാസികളുടെ രൂക്ഷമായ പ്രതിഷേധത്തെ തുടര്‍ന്നു നടപടികൾ താത്കാലികമായി നിറുത്തിവച്ചു. നേരത്തെ 2012 ആഗസ്റ്റ് 25നാണ് വാങ്ങ്ഗൺ ദേവാലയം കത്തോലിക്ക സഭയ്ക്ക് നല്കാൻ ഭരണകൂടം ഔദ്യോഗിക ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ പ്രദേശം നിരപ്പാക്കി പൊതുവേദി നിർമ്മിക്കുക എന്ന നയമാണ് ജില്ലാ അധികൃതരും കമ്മ്യൂണിസ് ഭരണകൂടവും പിന്നീട് കൈക്കൊണ്ടത്. ഷാങ്ങ്സി രൂപതയ്ക്ക് കീഴിലെ അറുപതോളം ദേവാലയങ്ങളിലായി അമ്പതിനായിരത്തോളം ക്രൈസ്തവ വിശ്വാസികള്‍ ഉണ്ടെന്നാണ് കണക്കുകള്‍.
Image: /content_image/News/News-2017-08-30-07:05:32.jpg
Keywords: ചൈന

5815
Category: 19
Sub Category:
Heading: ഓണകുര്‍ബാനയും ഓണപ്രഘോഷണവും: വൈദികർ വഴിതെറ്റുന്നുവോ..?
Content: വീണ്ടുമൊരു ഓണക്കാലം കൂടി വന്നുചേര്‍ന്നിരിക്കുന്നു. അത്തപ്പൂക്കളവും, തിരുവാതിരയും, ഓണക്കളികളും, ഓണസദ്യയും കൊണ്ട് മലയാളികളുടെ മനസ്സുനിറയുന്ന ഉത്സവകാലം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിച്ച് ആഘോഷിച്ച് അവസാനം ഓണക്കുര്‍ബാന വരെ എത്തിനില്‍ക്കുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടുവരുന്നത്. എന്തിനും ഏതിനും google ചെയ്യുന്ന ഇക്കാലത്ത് “What is Onam” എന്ന് തിരഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും. ഇത് തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില കഥകളുടെ അടിസ്ഥാനത്തിലുള്ള ഒരാഘോഷമാണ്. സത്യദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ വിശുദ്ധ കുര്‍ബാനയെ ഇത്തരം ഐതിഹ്യങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ സാധിക്കും? ക്രൈസ്തവജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ് വിശുദ്ധ കുര്‍ബാന. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും, നമ്മുടെ ഭാവി മഹത്വത്തിന്റെ അച്ചാരം നല്‍കപ്പെടുകയും ചെയ്യുന്നു. ഈ മഹത്തായ കൂദാശയെ തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെടുത്തുന്നത് മാരകമായ വീഴ്ചയാണ്. “സഭയുടെ ആരാധനാക്രമം മുഴുവന്റേയും കേന്ദ്രവും, ഏറ്റവും തീവ്രമായ പ്രകാശനവും ദൃശ്യമാകുന്നത് ഈ കൂദാശയുടെ ആഘോഷത്തിലാണ്. അതിനാലാണ് ഇതിനെ വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷമെന്നു വിളിക്കുന്നത്” (Cf: CCC 1330). ഈ വിശുദ്ധരഹസ്യങ്ങളുടെ ആഘോഷം എങ്ങനെ അര്‍പ്പിക്കണമെന്ന് സഭ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനു വിരുദ്ധമായി അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ദിവ്യബലിയര്‍പ്പിക്കുക, ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തിനകത്ത് വെച്ച് അതിനുമുന്നില്‍ ബലിയര്‍പ്പിക്കുക, വൈദികർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുക തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വൈദികര്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തുന്നുവെന്നു മാത്രമല്ല വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു. “വി. കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്. നമ്മുടെ ചിന്താഗതി കുര്‍ബാനക്കനുസൃതമാകുന്നു. പകരം കുര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു” (CCC 1327). അതിനാല്‍ ഓണംപോലുള്ള ഐതിഹ്യങ്ങളെ വിശുദ്ധ കുര്‍ബാനയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്താഗതികളെ ഉറപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. “സ്തോത്രബലി”, “അധ്യാത്മിക ബലി”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളിലും അറിയപ്പെടുന്ന ദിവ്യപൂജയെന്ന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വാക്കുകളും, വസ്തുക്കളും സഭയുടെ നിര്‍ദ്ദേശമനുസരിച്ചുള്ളവയായിരിക്കണം. വൈദികരുടെ ഇഷ്ടാനുസരണം അതിനു മാറ്റം വരുത്തുവാന്‍ പാടില്ല. #{red->n->b->ഓണക്കാലത്തെ വചന സന്ദേശം}# <br> ഓണക്കാലത്ത് ചില വൈദികര്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുള്ള വചന സന്ദേശത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണത്തിന്റെ പിന്നിലെ ഐതീഹ്യം വിശദീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍ “നന്മയുടെ സന്ദേശം” വിശ്വാസികള്‍ക്ക് നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവ്യബലി മധ്യേയുള്ള സുവിശേഷ പ്രസംഗം ആരാധനാക്രമാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വൈദികര്‍ക്കുണ്ടായിരിക്കണം. “വിശ്വാസികളുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കത്തക്കവിധം ദൈവവചനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ വളര്‍ത്തുകയാണ് വചനസന്ദേശത്തിന്റെ ഉദ്ദേശം” (No. 46: AAS 99 (2007), 141). വൈദികര്‍ക്ക്, തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രസംഗിക്കുവാനുള്ള ഇടമല്ല വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചനസന്ദേശ വേദി. #{green->none->b->You May Like: }# {{ ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും -> http://www.pravachakasabdam.com/index.php/site/news/5653 }} വചനം മാംസമായി അവതരിച്ച ക്രിസ്തുവിന്റെ തിരുശരീര-രക്തങ്ങളുടെ യാഗമായ വിശുദ്ധ കുര്‍ബാന മധ്യേ വൈദികര്‍ വ്യാഖ്യാനിക്കേണ്ടതും പകർന്നുനൽകേണ്ടതും ക്രിസ്തുവിന്റെ വാക്കുകളുടെ സുവിശേഷമാണ്. അല്ലാതെ അന്യമതങ്ങളിലെ തെറ്റായ ദൈവസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഐതീഹ്യകഥകളല്ല. “സാമാന്യവും കേവലവുമായ പ്രസംഗങ്ങള്‍ ദൈവവചനത്തിന്റെ ആര്‍ജ്ജവത്തിനു മങ്ങലേല്‍പ്പിക്കുന്നു. അവ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെയാണ് ഉപയോഗശൂന്യമായ ശാഖാചംക്രമണങ്ങളും. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ദൈവവചനം സന്നിഹിതമാണെന്നും പ്രവര്‍ത്തന നിരതമാണെന്നും മനസ്സിലാക്കുവാന്‍ വിശ്വാസികളെ സഹായിക്കുന്ന രീതിയില്‍ വിശുദ്ധ ലിഖിത സംബന്ധമായ സന്ദേശം ജീവിതത്തിലേക്ക് കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമാണ് സുവിശേഷ പ്രസംഗം. അതിനാല്‍ പ്രബോധനം നല്‍കുന്നവര്‍ ഈ കര്‍ത്തവ്യം നെഞ്ചിലേറ്റണ്ടതാണ്.” (Pope Benedict XVI, Verbum Domini, 59) #{green->none->b->Must Read: }# {{ കലാരൂപങ്ങളിലെ നന്മയും തിന്മയും തിരിച്ചറിയുക -> http://www.pravachakasabdam.com/index.php/site/news/2521 }} </p> <iframe src="https://www.youtube.com/embed/8kPcaX9YQlg" width="100%" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല; വിചിത്ര കഥകളിലുള്ള വിശ്വാസമല്ല; ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്. ചരിത്രത്തില്‍ ജീവിച്ച ക്രിസ്തുവിലുള്ള വിശ്വാസമാണ്. ഈ സത്യം വൈദികര്‍ ഒരിക്കലും മറന്നുകൂടാ. കൂദാശകളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുവാന്‍ വിശ്വാസികള്‍ക്ക് അവസരമൊരുക്കുക എന്നതാണ് വൈദികരുടെ കടമ. ജീവജലത്തിന്റെ ഉറവയായ അവനില്‍നിന്നുമാണ് സകല നന്മകളും ഉത്ഭവിക്കുന്നത്; അല്ലാതെ മനുഷ്യന്‍ മെനഞ്ഞെടുത്ത ഐതീഹ്യ കഥകളില്‍ നിന്നുമല്ല. ശരിയായ വിശ്വാസം ഏതു വിചിത്രകഥയും വിവേചനം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധതയായി അധഃപതിക്കില്ല" (Pope Benedict XVI, Verbum Domini, 36). അതിനാൽ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലേക്കാണ് വൈദികർ വിശ്വാസികളെ നയിക്കേണ്ടത്. #{red->n->b->വിശ്വാസികളുടെ കടമ}# <br> വൈദീകര്‍ തങ്ങളെ സഭ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും അകന്നു പോവുകയും, ഓണകുര്‍ബാന നടത്തിയും, ഓണത്തിന്റെ ഐതിഹ്യം വ്യാഖ്യാനിച്ച് വചനസന്ദേശം നല്‍കിയും വിശ്വാസികളെ വഴിതെറ്റിക്കുമ്പോള്‍ അത് സഭയുടെ അധികാരികളെ അറിയിക്കുവാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്. "അൽമായർക്കു, സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോടു പറയുവാൻ അവകാശമുണ്ട്. ചിലപ്പോൾ അതു കടമയുമായിത്തീരാം" (Codex Iuris Canonici, can.212). അതിനാൽ ഇത്തരം വീഴ്ചകൾ വിശ്വാസികൾ തങ്ങളുടെ രൂപതയിലെ അധികാരികളെ അറിയിക്കുകയും, അധികാരികൾ ഇക്കാര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വൈദികർക്കു നൽകുകയും ചെയ്യണം. #{black->none->b-> < Originally published on 30/08/2017 > }#
Image: /content_image/Editor'sPick/Editor'sPick-2017-08-30-11:50:54.jpg
Keywords: കുർബാന

5816
Category: 1
Sub Category:
Heading: സഭ സാഹോദര്യത്തില്‍ ഏകീകരിക്കപ്പെട്ട ജീവന്റെ കൂട്ടായ്മ: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭ വ്യത്യസ്തമായ സാഹോദര്യത്തിന്‍റെയും കൂട്ടായ്മയുടെയും അടയാളത്തില്‍ ഏകീകരിക്കപ്പെട്ട ജീവന്‍റെ സമൂഹമാണെന്ന്‍ ഫ്രാന്‍സിസ് പാപ്പ. ഞായറാഴ്ച ത്രികാലപ്രാര്‍ത്ഥനയ്ക്കൊരുക്കമായി വത്തിക്കാന്‍ ചത്വരത്തില്‍ തടിച്ച് കൂടിയ ആയിരകണക്കിനു വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. യേശു നമ്മോടു കൂടെ, അവിടുത്തെ സഭ കെട്ടിപ്പടുക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും പാപ്പ തന്റെ സന്ദേശത്തില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. മത്തായിയുടെ സുവിശേഷത്തിലെ പത്രോസിന്റെ വിശ്വാസപ്രഖ്യാപനത്തെ ആസ്പദമാക്കിയായിരിന്നു ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്. ബലിഷ്ഠമായ അടിസ്ഥാനമുള്ളതാണ് സഭ എന്ന ഭവനമെങ്കിലും അതില്‍ വിള്ളലുകള്‍ വിരളമല്ല. ആകയാല്‍ അറ്റകുറ്റപ്പണികള്‍ എന്നും നിരന്തരാവശ്യമായി ഭവിക്കുന്നു. വിശുദ്ധ ഫ്രാന്‍സീസ് അസ്സീസിയുടെ കാലത്തെന്നപോലെ, സഭ നവീകരിക്കപ്പെടുകയും കേടുപാടുകള്‍ തീര്‍ക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. നമ്മള്‍ പാറയാണെന്ന് നാം കരുതുന്നില്ല. മറിച്ച്, ചെറുകല്ലുകളാണ് നമ്മള്‍. എന്നിരുന്നാലും ഒരു ചെറിയ കല്ലും ഉപയോഗശൂന്യമല്ല. മറിച്ച്, യേശുവിന്‍റെ കരങ്ങളില്‍ ഏറ്റം ചെറിയകല്ല് ഏറ്റം വിലയേറിയതായിത്തീരുന്നു. നാമോരോരുത്തരും ശിലാശകലമാണെങ്കിലും യേശുവിന്‍റെ കരങ്ങളിലൂടെ സഭാനിര്‍മ്മിതിയില്‍ പങ്കുചേരുന്നു. നാം എത്ര ചെറുതാണെങ്കിലും നാം ജീവനുള്ള ശിലകളാക്കപ്പെടുന്നു, എന്തെന്നാല്‍ യേശു സ്വന്തം കരങ്ങളില്‍ അവിടത്തെ കല്ല് എടുക്കുമ്പോള്‍ അതിനെ സ്വന്തമാക്കിത്തീര്‍ക്കുകയും ജീവസ്സുറ്റതാക്കുകയും പരിശുദ്ധാത്മാവിനാല്‍ സ്നേഹഭരിതമാക്കുകയും ചെയ്യുന്നു. അങ്ങനെ നമുക്കു സഭയില്‍ ഒരു സ്ഥാനവും ദൗത്യവും ലഭിച്ചിരിക്കുന്നു. ക്രിസ്തുവും അപ്പസ്തോലന്മാരും എന്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ജീവന്‍ നല്കുകയും ചെയ്തുവോ ആ ഐക്യവും കൂട്ടായ്മയും പൂര്‍ണ്ണമായി സാക്ഷാത്ക്കരിക്കാന്‍ ദൈവമാതാവ് നമ്മേ സഹായിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2017-08-30-09:26:44.jpg
Keywords: ഫ്രാന്‍സിസ് പാപ്പ

5817
Category: 1
Sub Category:
Heading: ഫിലാഡെല്‍ഫിയയിലെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്
Content: ഷിക്കാഗോ: ഫിലാഡെല്‍ഫിയയിലെ സെന്റ് ചാള്‍സ് ബൊറോമിയ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്. 'സിബിഎസ് ഫിലി'യ്ക്കു നല്‍കിയ അഭിമുഖത്തില്‍ റെക്ടര്‍ ബിഷപ്പ് തിമോത്തി സീനിയറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015- ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സെമിനാരി സന്ദര്‍ശനം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയതിന്റെ ലക്ഷണമാണിതെന്നു അദ്ദേഹം പറഞ്ഞു. 43 പേരാണ് ഇത്തവണ സെന്റ് ചാള്‍സ് ബൊറോമിയ സെമിനാരിയില്‍ പ്രവേശിച്ചത്. ഇതോടെ ആകെ സെമിനാരി വിദ്യാര്‍ത്ഥികളുടെ എണ്ണം 167 ആയി. പുതുതായി സെമിനാരിയില്‍ പ്രവേശിച്ച 11 പേര്‍ ഫിലാഡല്‍ഫിയ അതിരൂപതയില്‍ നിന്നുള്ളവരാണ്. 12 വര്‍ഷങ്ങള്‍ക്കിടെ ഏറ്റവും അധികം പേര്‍ സെമിനാരിയില്‍ തുടരുന്ന വര്‍ഷമാണിതെന്നും ഇതിന് ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനം ഏറെ സഹായിച്ചുവെന്നും ബിഷപ്പ് തിമോത്തി പറഞ്ഞു. 2015-ലെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ശേഷം ഒരു ദിവസം സെമിനാരിയില്‍ മാര്‍പാപ്പ തങ്ങിയിരിന്നു.
Image: /content_image/News/News-2017-08-30-10:05:33.jpg
Keywords: സെമിനാരി

5818
Category: 1
Sub Category:
Heading: ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹം പ്രവേശിപ്പിക്കാൻ അനുവദിച്ചത് ഗുരുതരമായ വീഴ്ച: സ്പാനിഷ് മെത്രാന്‍ ക്ഷമാപണം നടത്തി
Content: സിയൂറ്റാ: ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടത്തുവാന്‍ ഹൈന്ദവ വിശ്വാസികളെ അനുവദിച്ച സംഭവത്തില്‍ ക്ഷമാപണവുമായി സ്പാനിഷ് മെത്രാന്‍. വടക്കേ ആഫ്രിക്കയിലെ സ്വയംഭരണാവകാശമുള്ള സ്പാനിഷ് കോളനിയിലെ കാഡിസ് സിയൂറ്റാ രൂപതയുടെ കീഴിലുള്ള ഔര്‍ ലേഡി ഓഫ് ആഫ്രിക്കാ ദേവാലയത്തിനകത്താണ് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടത്തുവാന്‍ വൈദികന്‍ ഹൈന്ദവ വിശ്വാസികള്‍ക്ക് അനുവാദം നല്‍കിയത്. ഇത് വിവാദമായ സാഹചര്യത്തിലാണ് ബിഷപ്പ് റാഫേല്‍ സൊര്‍സോണ ബോയ് ക്ഷമാപണം നടത്തിയത്. സ്യൂട്ടാ, മെലില്ലാ എന്നീ സ്പാനിഷ് കോളനികളിലെ ഹിന്ദുമതവിശ്വാസികള്‍ ഗണേശോത്സവത്തോടനുബന്ധിച്ച് ഞായറാഴ്ചയാണ് പ്രദക്ഷിണം നടത്തിയത്. സ്ഥലത്തെ ഔര്‍ ലേഡി ഓഫ് ആഫ്രിക്കാ ദേവാലയത്തിനടുത്തെത്തിയപ്പോള്‍ രൂപതയുടെ വികാരി ജനറാളായ ഫാ. ജുവാന്‍ ജോസ് മാറ്റിയോസ് കാസ്ട്രോ പ്രദക്ഷിണ സംഘത്തെ ദേവാലയത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ദേവാലയത്തിനകത്ത് ഗണപതിയുടെ വിഗ്രഹവുമായി പ്രദക്ഷിണം നടക്കുമ്പോള്‍ ക്രിസ്ത്യന്‍ കുട്ടികള്‍ മാതാവിന്റെ സ്തുതിഗീതങ്ങള്‍ ആലപിക്കുകയും ചെയ്തിരിന്നു. കത്തോലിക്കാ വിശ്വാസത്തിനു ഒട്ടും നിരക്കാത്ത പ്രവര്‍ത്തിയെക്കുറിച്ച് പരക്കെ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് ബിഷപ്പ് ക്ഷമാപണം നടത്തിയത്. ഗുരുതരമായ തെറ്റാണിതെന്നും ക്രിസ്തീയ പാരമ്പര്യങ്ങളോട് ദേവാലയവും അധികൃതരും വിശ്വസ്തത കാണിക്കേണ്ടതായിരുന്നുവെന്നും ബിഷപ്പ് തിങ്കളാഴ്ച നടത്തിയ പ്രസ്താവനയില്‍ പറയുന്നു. സത്യദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യന്‍ ദേവാലയത്തിനകത്ത് വിജാതീയ ദേവന്റെ രൂപം പ്രവേശിപ്പിച്ചത് തെറ്റായിപ്പോയെന്ന്‍ രൂപത പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്ദുമതവിശ്വാസികളുടെ സ്നേഹത്തേയും, വിശ്വാസത്തേയും തങ്ങള്‍ മാനിക്കുന്നുവെന്നും രൂപതയുടെ പ്രസ്താവനയില്‍ പറയുന്നുണ്ട്. അതേസമയം വികാരി ജനറാള്‍ പദവിയില്‍ നിന്നും രാജിവെക്കുവാനുള്ള സന്നദ്ധത ഫാ. ജുവാന്‍ ജോസ് മാറ്റിയോസ് അറിയിച്ചു. അദ്ദേഹത്തിന്റെ രാജി രൂപത സ്വീകരിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
Image: /content_image/News/News-2017-08-30-14:05:10.jpg
Keywords: ക്ഷമ

5819
Category: 6
Sub Category:
Heading: "സ്വര്‍ഗ്ഗസ്ഥനായ" എന്ന പദത്തിന്റെ അർത്ഥമെന്ത്?
Content: "യേശു പറഞ്ഞു:.. നീ എന്റെ സഹോദരന്മാരുടെ അടുത്തുചെന്ന് അവരോട് ഞാൻ എന്റെ പിതാവിന്റെയും നിങ്ങളുടെ പിതാവിന്റെയും എന്റെ ദൈവത്തിന്റെയും നിങ്ങളുടെ ദൈവത്തിന്റെയും അടുത്തേക്ക് ആരോഹണം ചെയ്യുന്നു എന്നു പറയുക" (യോഹ 20:17) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 15}# <br> യേശു തന്റെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചപ്പോൾ ദൈവത്തെ "സ്വര്‍ഗ്ഗസ്ഥനായ പിതാവേ" എന്നുവിളിച്ചു പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചു. വി. ഗ്രന്ഥത്തിലെ "സ്വര്‍ഗ്ഗസ്ഥനായ" എന്ന പ്രയോഗം ഒരു "സ്ഥലത്തെ" അല്ല അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. സ്വർഗ്ഗത്തിലെ നമ്മുടെ പിതാവ് "മറ്റെവിടെയോ" അകലങ്ങളിലിരിക്കുന്ന ദൈവമല്ല. അവിടുത്തെ വിശുദ്ധി നമുക്കു ചിന്തിക്കാവുന്നതിനും അപ്പുറത്താണ്. അവിടുന്നു ത്രൈശുദ്ധനായതുകൊണ്ടാണ് എളിമയും അനുതാപവുമുള്ള ഹൃദയത്തിന് സമീപസ്ഥനായിരിക്കുന്നത്. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു നാം വിളിക്കുമ്പോൾ, ദൈവം അവിടുത്തെ വിശുദ്ധ ആലയത്തിലായിരിക്കുന്നതു പോലെ നീതിമാന്‍മാരുടെ ഹൃദയത്തിലാണെന്നു ശരിയായും അര്‍ത്ഥമാക്കുന്നു. അതേസമയം, പ്രാര്‍ത്ഥിക്കുന്നവര്‍ തങ്ങള്‍ ആരോടു പ്രാര്‍ത്ഥിക്കുന്നുവോ ആ വ്യക്തി തങ്ങളുടെ ഹൃദയത്തില്‍ വസിക്കണമെന്നു ആഗ്രഹിക്കുന്നു എന്നും അര്‍ത്ഥമാക്കുന്നു. "സ്വര്‍ഗം" എന്നാല്‍ സ്വര്‍ഗീയ ലോകത്തിന്‍റെ ഛായ ഉള്ളവര്‍ എന്നും മനസ്സിലാക്കാവുന്നതാണ്. ദൈവം അവരില്‍ വസിക്കുകയും ചരിക്കുകയും ചെയ്യുന്നു. നാം പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ സ്വര്‍ഗമാകുന്ന പ്രതീകം നാം ജീവിക്കുന്ന ഉടമ്പടിയുടെ രഹസ്യത്തിലേക്ക് നമ്മെ കൊണ്ടുവരുന്നു. ദൈവം തന്‍റെ വാസസ്ഥലമായ സ്വര്‍ഗത്തിലാണ്. പിതാവിന്‍റെ ഭവനം നമ്മുടെ സ്വദേശമാണ്. പാപം നമ്മെ ഉടമ്പടിയുടെ നാട്ടില്‍ നിന്നും നാടു കടത്തി. പക്ഷെ, ക്രിസ്തുവിലുള്ള വിശ്വാസം നമ്മെ പിതാവിലേക്ക്, സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചുവരാന്‍ പ്രാപ്തരാക്കുന്നു. ക്രിസ്തുവിലൂടെ സ്വര്‍ഗ്ഗവും ഭൂമിയും അനുരഞ്ജിപ്പിക്കപ്പെട്ടു. കാരണം, പുത്രന്‍ മാത്രമാണ് സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്കു ഇറങ്ങിയത്. തന്‍റെ കുരിശുമരണം, തന്‍റെ ഉത്ഥാനം, തന്‍റെ സ്വര്‍ഗ്ഗാരോഹണം എന്നിവയിലൂടെ അവിടുത്തോടൊപ്പം സ്വര്‍ഗ്ഗത്തിലേക്കു കയറാന്‍ അവിടുന്നു നമ്മെ പ്രാപ്തരാക്കുന്നു. "സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നു സഭ പ്രാര്‍ത്ഥിക്കുമ്പോള്‍, ക്രിസ്തുവിനോടോപ്പം സ്വര്‍ഗ്ഗീയ സ്ഥാനങ്ങളില്‍ ഇരിക്കുകയും, ക്രിസ്തുവിനോടോപ്പം ദൈവത്തില്‍ മറഞ്ഞിരിക്കുകയും ചെയ്യുന്ന ദൈവജനമാണ് നാം എന്നു സഭ ഏറ്റുപറയുകയാണ്. അതേസമയം നാം നമ്മുടെ സ്വര്‍ഗീയ വസതിയിൽ എത്തിച്ചേരാൻ നെടുവീര്‍പ്പോടെ കാത്തിരിക്കുകയും ചെയ്യുന്നു. ക്രൈസ്തവ വിശ്വാസികൾ ഈ ഭൂമിയിൽ ശരീരത്തോടെയാണ് കാണപ്പെടുന്നതെങ്കിലും ശരീരത്തിനനുസരിച്ചല്ല ജീവിക്കുന്നത്. അവര്‍ ഭൂമിയില്‍ ജീവിക്കുന്നു; പക്ഷേ, സ്വര്‍ഗത്തിലെ പൗരന്മാരാണ് അവര്‍. #{red->n->b->വിചിന്തനം}# <br> ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പൗരത്വം സ്വർഗ്ഗത്തിലാണ്. സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ വസതിയിൽ എത്തിച്ചേരേണ്ടവരാണ് ഓരോ ക്രൈസ്തവനും. സ്വര്‍ഗ്ഗസ്ഥനായ പിതാവേ എന്നു നാം പ്രാർത്ഥിക്കുമ്പോഴൊക്കെ ഈ ബോധ്യം നമുക്കുണ്ടായിരിക്കണം. ലോകരക്ഷകനായ യേശുക്രിസ്തുവിലൂടെ ലഭിക്കുന്ന സ്വർഗ്ഗത്തിലെ ഈ പൗരത്വമാണ് ഒരു മനുഷ്യനു ലഭിക്കാവുന്ന ഏറ്റവും വലിയ സൗഭാഗ്യം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-30-22:01:23.jpg
Keywords: യേശു,ക്രിസ്തു

5820
Category: 18
Sub Category:
Heading: സീറോ മലബാര്‍ മിഷന്‍ വെബ്‌സൈറ്റ് പ്രകാശനം ചെയ്തു
Content: കൊച്ചി: മിഷൻ പ്രവർത്തനത്തിനായി സഭ ചെയ്യുന്ന ശുശ്രൂഷകൾ എല്ലാ വിശ്വാസികൾക്കും അറിയാനാകുക എന്ന ലക്ഷ്യത്തോടെ സീറോ മലബാർ മിഷൻ വെബ്സൈറ്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കാക്കനാട് മൌണ്ട് സെന്‍റ് തോമസിലാണ് ഉദ്ഘാടനം നടന്നത്. മിഷനെ അറിയുക, മിഷ്ണറിയാവുക എന്ന ലക്ഷ്യവുമായി പ്രവർത്തിക്കുന്ന സീറോ മലബാർ മിഷൻ, വിശ്വാസികളിൽ പ്രേഷിതതീക്ഷ്ണത വളർത്താൻ എല്ലാ വർഷവും ജനുവരിയിൽ പ്രേഷിതവാരം ആചരിക്കുന്നുണ്ടെന്നു ബിഷപ്പ് മാർ റാഫേൽ തട്ടിൽ അറിയിച്ചു. സഭാധികാരികള്‍ക്കു വിശ്വാസികളുമായും വിശ്വാസികള്‍ക്കു തിരിച്ചും ആശയവിനിമയം നടത്തുന്നതിനും സഭാ സ്ഥാപനങ്ങളെക്കുറിച്ചും സഭാധികാരികളെക്കുറിച്ചുമുള്ള വിവരങ്ങള്‍ അറിയാനുമായി സീറോ മലബാര്‍ ഇന്റര്‍നെറ്റ് മിഷന്‍ മൊബൈല്‍ ആപ്പ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരിന്നു.
Image: /content_image/India/India-2017-08-31-05:24:25.jpg
Keywords: സീറോ മലബാര്‍