Contents
Displaying 5491-5500 of 25113 results.
Content:
5790
Category: 6
Sub Category:
Heading: യേശുവിന്റെ നിലവിളിയും നമ്മുടെ പ്രാർത്ഥനയും
Content: "ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്ഥാനി. അതായത്, എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" (മത്തായി 27:46) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 11 }# <br> എന്തുകൊണ്ടാണ് യേശു മരണസമയത്ത് നിലവിളിച്ചത്? "എന്റെ ദൈവമേ, എന്റെ ദൈവമേ എന്തുകൊണ്ടു നീ എന്നെ ഉപേക്ഷിച്ചു?" ഇത്, പിതാവു തന്നെ കൈവിട്ടു എന്ന അർത്ഥത്തിലുള്ള അവിടുത്തെ രോദനമായിരുന്നില്ല. യേശുക്രിസ്തുവിന്റെ ഈ നിലവിളിക്ക് വളരെ ആഴത്തിലുള്ളതും രക്ഷാകരവുമായ അർത്ഥതലങ്ങളുണ്ട്. നമ്മുടെ കർത്താവിന്റെ ഈ നിലവിളിയിൽ മനുഷ്യകുലത്തിന്റെ യാചനകളെല്ലാം എന്നേക്കുമായി സമാഹരിക്കപ്പെട്ടിരിക്കുന്നു. അതിനാൽ ക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് ഒരു മനുഷ്യൻ പ്രാർത്ഥിക്കുമ്പോൾ അവന്റെ യാചന ക്രിസ്തുവിന്റെ ഈ നിലവിളിയോടു ചേർത്തുവയ്ക്കുകയാണ് ചെയ്യുന്നത്. അങ്ങനെ മനുഷ്യരുടെ പ്രാർത്ഥനകൾ യേശുക്രിസ്തുവിന്റെ യോഗ്യതകളാൽ പിതാവിന്റെ ഹൃദയത്തിൽ എത്തിച്ചേരുന്നു. ഇപ്രകാരം ക്രൈസ്തവ പ്രാർത്ഥന ലോകത്തിലെ മറ്റു പ്രാർത്ഥനാരൂപങ്ങളിൽ നിന്നും സവിശേഷമാം വിധം ഫലപ്രദമായിത്തീരുന്നു. ക്രൈസ്തവ വിശ്വാസവും അതിൽ അധിഷ്ഠിതമായ പ്രാർത്ഥനയും കേവലം മനുഷ്യന്റെ മാത്രം പ്രവർത്തിയല്ല. അത് ദൈവത്തിന്റെ സര്‍വോത്കൃഷ്ടമായ പ്രവര്‍ത്തികൂടെയാണ്. പിതാവായ ദൈവത്തിന്റെ ഏകജാതനായ യേശുക്രിസ്തുവിന്റെ പീഡാസഹനവും ഉയിര്‍ത്തെഴുന്നേല്‍പ്പും പുത്രസഹജമായ നമ്മുടെ ആശ്രയബോധത്തെ ഉദ്ദീപ്തമാക്കുന്നു. ഇപ്രകാരം പുത്രസഹജമായ ആശ്രയബോധത്തോടു കൂടിവേണം നാം പ്രാർത്ഥിക്കുവാൻ. ഒരു ക്രൈസ്തവ വിശ്വാസിയുടെ പ്രാർത്ഥന വെറും ഒരു യാചനയല്ല. മനുഷ്യരോടുള്ള സ്നേഹത്തിന്‍റെ പദ്ധതിയായ ദൈവത്തിന്റെ പരിപാലനയോടുള്ള സഹകരണമാണു ക്രൈസ്തവ പ്രാര്‍ത്ഥന. യേശുവിന്‍റെ പ്രാര്‍ത്ഥന ക്രിസ്തീയ പ്രാര്‍ത്ഥനയെ ഫലപ്രദമാക്കുന്നു. അവിടുന്നാണ് അതിന്‍റെ മാതൃക. യേശു നമുക്കു വേണ്ടിയും നമ്മുടെ സ്ഥാനത്തുനിന്നും നമുക്കു പകരവും പ്രാര്‍ത്ഥിക്കുന്നു. പിതാവായ ദൈവം ശ്രവിച്ച തന്റെ ഏകജാതന്റെ നിലവിളിയിലും അവിടുത്തെ ഉത്ഥാനത്തിലും നമ്മുടെ യാചനകളെല്ലാം ഒരിക്കല്‍ എന്നേക്കുമായി സമാഹരിക്കപ്പെട്ടിട്ടുണ്ട്. തന്നിമിത്തം പിതാവിന്‍ പക്കല്‍ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നതില്‍ നിന്ന്‍ അവിടുന്ന്‍ ഒരിക്കലും വിരമിക്കുന്നില്ല. നമ്മുടെ പ്രാര്‍ത്ഥന ആശ്രയബോധത്തിലും മക്കളുടെ മാനോധൈര്യത്തിലും യേശുവിന്‍റെ പ്രാര്‍ത്ഥനയുമായി ഗാഢബന്ധത്തിലാണെങ്കില്‍ നാം ചോദിക്കുന്നതു മാത്രമല്ല അതിലധികവും നമുക്കു ലഭിക്കുന്നു. #{red->n->b->വിചിന്തനം}# <br> നമ്മുടെ പ്രാര്‍ത്ഥന ദാതാവിനോട് എന്നതിനേക്കാള്‍ ദാനങ്ങളോടു ഒട്ടിച്ചേർന്നാണോ ഇരിക്കുന്നത്? ദാനങ്ങൾ ലഭിക്കുവാൻ അതിയായി ആഗ്രഹിച്ചുകൊണ്ടുമാത്രം നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ ഹൃദയം ദാതാവിൽ നിന്നും അകലുന്നു. അവിടെ നമ്മൾ വെറും യാചകരായി മാത്രം നിൽക്കുന്നു. എന്നാൽ യേശുക്രിസ്തുവിൽ വിശ്വസിച്ചുകൊണ്ട് പുത്രസഹജമായ ആശ്രയബോധത്തോടു കൂടി പ്രാർത്ഥിക്കുവാൻ നാം പരിശീലിക്കണം. ഇപ്രകാരമുള്ള പ്രാർത്ഥന യേശുവിന്റെ നിലവിളിയോടു ചേർത്തുവയ്ക്കപ്പെടുകയും അത് പിതാവിന്റെ ഹൃദയത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-27-15:24:28.jpg
Keywords: യേശു,ക്രിസ്തു

5791
Category: 18
Sub Category:
Heading: ഫാ. ടോമിന്റെ മോചനത്തിനായി സര്‍ക്കാര്‍ എന്തുചെയ്തെന്നു പൊതുസമൂഹത്തിനു അറിയാന്‍ കഴിയണം: സീറോ മലബാര്‍ സഭ സിനഡ്
Content: കൊച്ചി: ഭാരതപൗരന്‍ എന്ന നിലയിലും മറ്റുള്ളവര്‍ക്കായി സേവനം ചെയ്യാന്‍ നിയുക്തനായ മിഷ്ണറി വൈദികന്‍ എന്ന നിലയിലും ഫാ. ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിച്ചെന്നു പൊതുസമൂഹത്തിന് അറിയാനാവണമെന്നു സീറോ മലബാര്‍ സഭ സിനഡ്. പൊതുസമൂഹം അദ്ദേഹത്തിന്റെ മോചനത്തിനായുള്ള പ്രതീക്ഷയിലാണ്. വൈദികന്റെ മോചനത്തിനായി കേന്ദ്രസര്‍ക്കാര്‍ ശ്രമം ഊര്‍ജിതമാക്കണമെന്നും സിനഡ് ആവശ്യപ്പെട്ടു. സിബിസിഐയുടെ നേതൃത്വത്തില്‍ മെത്രാന്‍സംഘം രാഷ്ട്രപതിയെയും കേന്ദ്രമന്ത്രിമാരേയും സന്ദര്‍ശിച്ചു ഫാ. ടോമിന്റെ മോചനശ്രമം വേഗത്തിലാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫാ. ഉഴുന്നാലിലിന്റെ മടങ്ങിവരവിനായി ഭാരതസഭയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും പ്രാര്‍ത്ഥനാപൂര്‍വം കാത്തിരിക്കുകയാണ്. സഭയുടെ എല്ലാ തലങ്ങളിലും ഫാ. ഉഴുന്നാലിലിനായി പ്രാര്‍ത്ഥനകള്‍ കൂടുതല്‍ സജീവമായി തുടരണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2017-08-28-04:39:13.jpg
Keywords: ടോമി

5792
Category: 1
Sub Category:
Heading: മംഗളത്തിന്റെ ആരോപണം അടിസ്ഥാനരഹിതം, പത്രം മാപ്പ് പറയണം: കെസിബിസി
Content: കൊച്ചി: എൽഡിഎഫ് സർക്കാരിന്റെ മദ്യനയത്തോട് കെസിബിസിക്കു മൃദുസമീപനമാണുള്ളതെന്നും ഇതിനുപിന്നിൽ അധ്യാപക നിയമത്തിൽ സർക്കാരുമായുണ്ടാക്കിയ അവിഹിത ധാരണയാണെന്നുമുള്ള മംഗളം ദിനപത്രത്തിന്റെ ആരോപണം അടിസ്ഥാനരഹിതവും അസംബന്ധവുമാണെന്ന്‍ കെസിബിസി. മനസ്സിൽ തോന്നിയതെന്തും വാർത്തയാക്കാമെന്ന സമീപനമാണ് ഇക്കാര്യത്തിൽ കാണാൻ കഴിയുന്നത്. അനാവശ്യ ആരോപണങ്ങൾ പിൻവലിച്ചു മംഗളം മാപ്പുപറയാൻ തയ്യാറാകണമെന്നും കെസിബിസി ആവശ്യപ്പെട്ടു. മദ്യരഹിതമായ ഒരു സമൂഹം എന്ന ലക്ഷ്യമോ പടിപടിയായി മദ്യനിരോധനം നടപ്പിലാക്കുക എന്ന നയമോ പിന്തുടരുന്ന ഒരു സർക്കാരല്ല നിലവിലുള്ളത്. സഭയുടെ നിലപാടല്ല, സർക്കാരിന്റെ മദ്യനയമാണ് മാറിയത്. അധികാരവും മൃഗീയ ഭൂരിപക്ഷവും നൽകുന്ന അമിത ആത്മവിശ്വാസവും കൈമുതലായുള്ള ഒരു സർക്കാരിന് മദ്യലോബിയെ എല്ലാ വിധത്തിലും സഹായിക്കുന്ന മദ്യനയം ആവിഷ്കരിക്കാൻ കഴിയും. അതേ സമയം സമൂഹത്തിൽ മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും കുറയ്ക്കുന്നതിനുവേണ്ടിയും മദ്യത്തിന്റെ ഉപയോഗം മൂലം ദുരിതമനുഭവിക്കുന്നവരുടെ മോചനത്തിന് വേണ്ടിയുമുള്ള കത്തോലിക്കസഭയുടെ പരിശ്രമങ്ങൾ തുടരും. ഇക്കാര്യത്തിൽ പൊതു നന്മയാണ് സഭയുടെ ലക്ഷ്യം. വിദ്യാഭ്യാസരംഗത്ത് ക്രൈസ്തവ ന്യൂനപക്ഷത്തിന് അർഹമായ അവകാശങ്ങൾ ആർക്കും അടിയറവു വെക്കാൻ സഭ തയ്യാറാകുകയില്ല. സഭയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് സഭാ നേതൃത്വത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ദുരൂഹമാണ്. ഇക്കാര്യത്തില്‍ മംഗളം മാപ്പ് പറയണമെന്നും കെസിബിസി ഔദ്യോഗിക വക്താവ് ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/News/News-2017-08-28-05:18:23.jpg
Keywords: കെസിബിസി

5793
Category: 18
Sub Category:
Heading: ബോണക്കാട് കുരിശുമലയില്‍ താത്കാലിക കുരിശും ബലിപീഠവും സ്ഥാപിച്ചു
Content: ബോണക്കാട്: നെയ്യാറ്റിന്‍കര രൂപതക്കു കീഴിലുള്ള ബോണക്കാട് കുരിശുമലയില്‍ ആയിരകണക്കിന് വിശ്വാസികളുടെ നേതൃത്വത്തില്‍ താത്കാലിക കുരിശും ബലിപീഠവും പുനഃസ്ഥാപിച്ചു. ഇന്നലെ രാവിലെ 10 മുതല്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ ആയിരക്കണക്കിനു വിശ്വാസികളുടെ നേതൃത്വത്തിലാണ് കുരിശുമലയിലെത്തി കുരിശും അള്‍ത്താരയും പുനഃസ്ഥാപിച്ചത്. 11 മണിക്ക് ബോണക്കാട് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിച്ചെങ്കിലും കുരിശുമലയിലേക്ക് വിശ്വാസികളെ കടത്തിവിടാന്‍ സാധിക്കില്ലെന്ന് പോലീസും വനംവകുപ്പും നിലപാടെടുത്തതോടെ നൂറുകണക്കിന് കെസിവൈഎം പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി പള്ളിക്കു മുന്നിലെ റോഡില്‍ നിലയുറപ്പിച്ചു. തുടര്‍ന്നു കാണിത്തടം ചെക്ക്‌പോസ്റ്റില്‍ വാഹനങ്ങളുടെ നമ്പറുകള്‍ രേഖപ്പെടുത്തി വനം വകുപ്പ് ബോണക്കാട് അമലോത്ഭവമാതാ ദേവാലയത്തിലേക്ക് പോകാന്‍ വിശ്വാസികളെ അനുവദിക്കുകയായിരിന്നു. കഴിഞ്ഞ തീര്‍ഥാടന കാലത്ത് വിശ്വാസികള്‍ എത്തിച്ച താത്കാലിക മരക്കുരിശും തകര്‍ക്കപ്പെട്ട താത്കാലിക അള്‍ത്താരയിലെ ബലിപീഠവും വിശ്വാസികള്‍ സ്ഥാപിച്ചു. ബലിപീഠത്തില്‍ വൈദികര്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചാണ് വിശ്വാസികള്‍ മടങ്ങിയത്. ആയിരത്തോളം യുവജനങ്ങളാണ് ഇന്നലെ കുരിശുമലയിലേക്ക് എത്തിയത്. അതേ സമയം ബോണക്കാട് കുരിശുമലയിലെ ആരാധനാ സ്വാതന്ത്ര്യം ഉറപ്പു വരുത്തി നാട്ടില്‍ സമാധാന അന്തരീക്ഷവും ക്രൈസ്തവ സമൂഹത്തിന് സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് നെയ്യാറ്റിന്‍കര രൂപത ആവശ്യപ്പെട്ടു. കുരിശുകള്‍ തകര്‍ത്തത് വനം വകുപ്പല്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അങ്ങനെയെങ്കില്‍ വര്‍ഗീ്യശക്തികളാകാം കുരിശ് തകര്‍ത്തിത്. ഇതു സഭയെ സംബന്ധിച്ചിടത്തോളം വരാനിരിക്കുന്ന വലിയ അപകടങ്ങളുടെ തുടക്കമാണെന്നും നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍ന്റ് സാമുവല്‍ എഴുതിയ ഇടയലേഖനത്തില്‍ പറഞ്ഞു.
Image: /content_image/India/India-2017-08-28-05:46:29.jpg
Keywords: ബോണ

5795
Category: 18
Sub Category:
Heading: കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു പ്രത്യുത്തരം നല്‍കാന്‍ സഭാ ശുശ്രൂഷകര്‍ക്കു കഴിയണം: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കോട്ടയം: സമൂഹം വളരെയേറെ സഭയില്‍നിന്നു പ്രതീക്ഷിക്കുന്നുണ്ടെന്നും അതുകൊണ്ടു കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ക്കു വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പ്രത്യുത്തരം നല്‍കാന്‍ സഭാ ശുശ്രൂഷകര്‍ക്കു കഴിയണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലെ പൗരസ്ത്യ വിദ്യാപീഠത്തില്‍ ആരംഭിച്ച ഈസ്‌റ്റേണ്‍ കാനന്‍ നിയമ ഇന്‍സ്റ്റ്യൂട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭാ ജീവിതത്തിലുണ്ടാകുന്ന പ്രായോഗിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ സഭാനിയമത്തിന്റെ പുനര്‍വായന അനിവാര്യമാണ്. ബോധപൂര്‍വമായ സുവിശേഷ സാക്ഷ്യമാണു നാം സമൂഹത്തിനു നല്‍കേണ്ടത്.സഭയുടെ നിയമങ്ങള്‍ ശരിയായി മനസിലാക്കി ആ നിയമങ്ങള്‍ക്കനുസൃതം സഭാമക്കളുടെ ജീവിതത്തെ ക്രമപ്പെടുത്താന്‍ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിയണമെന്നും കര്‍ദിനാള്‍ ഉദ്‌ബോധിപ്പിച്ചു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിച്ചു. പൗരസ്ത്യ സഭകളുടെ നിലനില്‍പ്പും വളര്‍ച്ചയും സഭയുടെ യഥാര്‍ഥ വളര്‍ച്ചയ്ക്ക് അനിവാര്യമാണ്. പൗരസ്ത്യ സഭകളുടെ ശൈലിയില്‍ ക്രൈസ്തവ ജീവിതത്തെ പുനരന്വേഷിക്കാനും പുനര്‍ജീവിപ്പിക്കാനും കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്നും മാര്‍ ക്ലീമിസ് ബാവ പറഞ്ഞു. സുറിയാനി പാരന്പര്യം കൈമോശം വന്നുപോയിരിക്കുകയാണെന്നും അതു വീണ്ടെടുക്കാനും പ്രോത്സാഹിപ്പിക്കാനും കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടിനു കഴിയണമെന്നും പൗരസ്ത്യ വിദ്യാപീഠം വൈസ് ചാന്‍സലര്‍ കൂടിയായ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എറണാകുളംഅങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍, റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയട്ടിലെ റവ.ഡോ. സണ്ണി കൊക്കാരവാലയില്‍, ബംഗളൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ ഡയറക്ടര്‍ റവ.ഡോ.വര്‍ഗീസ് കൊളുതറ സിഎംഐ, തിരുഹൃദയ സന്യാസിനിസഭ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ, വടവാതൂര്‍ സെമിനാരി റെക്ടര്‍ റവ.ഡോ.ജോയി അയിനിയാടന്‍, പൗരസ്ത്യ വിദ്യാപീഠം പ്രസിഡന്റ് റവ.ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍, കാനന്‍ ലോ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ.ഡോ.ജെയിംസ് തലച്ചെല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കോണ്‍ഗ്രിഗേഷന്‍ ഫോര്‍ കാത്തലിക് എഡ്യുക്കേഷന്‍ പ്രീഫെക്റ്റായ കര്‍ദിനാള്‍ മാര്‍ ജോസഫ് വെര്‍സാല്‍ദിയുടെ സന്ദേശം സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ കൂരിയ വൈസ് ചാന്‍സലര്‍ റവ.ഡോ. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സമ്മേളനത്തില്‍ വായിച്ചു. സീറോ മലബാര്‍ സഭയുടെ സിനഡിലെ 28 ബിഷപ്പുമാര്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. പൗരസ്ത്യ സഭകളുടെ രണ്ടാമത്തെ കാനന്‍ നിയമ ഇന്‍സ്റ്റിറ്റിയൂട്ടാണു വടവാതൂര്‍ പൗരസ്ത്യ വിദ്യാപീഠത്തിലാരംഭിച്ചിരിക്കുന്നത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ കാനന്‍ നിയമ വിഭാഗവുമായിട്ടാണ് ഇതു സംയോജിപ്പിച്ചിരിക്കുന്നത്. ഇവിടെനിന്നു പൗരസ്ത്യ കാനന്‍ നിയമത്തില്‍ ലൈസന്‍ഷിയേറ്റ് നേടാന്‍ ഇനി അവസരമുണ്ട്.
Image: /content_image/India/India-2017-08-28-06:37:12.jpg
Keywords: ആലഞ്ചേ

5796
Category: 24
Sub Category:
Heading: വിഷം പുരട്ടി അച്ചടിക്കപ്പെടുന്ന വ്യാജവാര്‍ത്തകള്‍: മംഗളത്തിലെ വ്യാജ വാര്‍ത്തയ്ക്കുള്ള പ്രതികരണം
Content: കൊട്ടിഘോഷിച്ച് നടത്തിയ ഉദ്ഘാടനദിവസം തന്നെ സ്റ്റിംഗ് ഓപ്പറേഷനിലൂടെ മാധ്യമ പ്രവര്‍ത്തനത്തിലെ തങ്ങളുടെ അധാര്‍മ്മിക നിലപാടുകളും, ലവലേശം പോലുമില്ലാത്ത മാന്യതയും വെളിപ്പെടുത്തിയ ഒരു മാധ്യമത്തിന്റെ ഭാഗത്തുനിന്നും, പ്രതീക്ഷിക്കാവുന്ന നിലവാരത്തിന് പരിമിതികളുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ല. പ്രസ്തുത മാധ്യമത്തിന്റെ ശൈലികള്‍ പരിശോധിച്ചാല്‍, ശ്രദ്ധ പിടിച്ചുപറ്റുന്നതിനായി അധാര്‍മ്മികമാം വിധം വാര്‍ത്തകള്‍ സൃഷ്ടിക്കാന്‍ ഒരുകാലത്തും അവര്‍ മടികാണിച്ചിട്ടില്ല എന്ന് വ്യക്തം. ഒരു 'പൈങ്കിളി' പ്രസിദ്ധീകരണത്തിന്റെ മറവില്‍ പച്ചപിടിച്ച ഒരു മാധ്യമസംസ്കാരത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കാനില്ല എന്നതും വാസ്തവം തന്നെ. പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നാമമാത്രമായ സമൂഹങ്ങള്‍ക്കെതിരെയാകുമ്പോള്‍, എന്തും പറയാം എന്ന ദാര്‍ഷ്ട്യം സമീപകാലങ്ങളായി വെളിപ്പെടുത്തിക്കൊണ്ടിരുന്ന ചില 'മഞ്ഞ'പത്രങ്ങളില്‍ തങ്ങളുടെ സ്ഥാപകന്റെ പേര് അനുദിനം മോശമാക്കിക്കൊണ്ടിരിക്കുന്ന പ്രസ്തുത മഞ്ഞപ്പത്രത്തിനും ചാനലിനും ഒന്നാം സ്ഥാനമുണ്ടെന്ന് പറയാതെ വയ്യ. പൊതുവേ ക്രൈസ്തവസഭകളും, പ്രത്യേകിച്ച് കത്തോലിക്കാസഭയും പ്രത്യേകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന അനേകം സാമൂഹിക വിഷയങ്ങളില്‍, രണ്ട് പ്രധാന പ്രവര്‍ത്തനമേഖലകളെ ബന്ധപ്പെടുത്തിക്കൊണ്ട് 27/08/2017 ഞായറാഴ്ച, മംഗളം ദിനപ്പത്രം ആദ്യ പേജില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് തികഞ്ഞ അസംബന്ധമാണെന്ന് പറയാതിരിക്കാനാവില്ല. 'അദ്ധ്യാപക നിയമനത്തിലെ വിരട്ടല്‍ ഏറ്റു, മദ്യനയത്തില്‍ മെത്രാന്‍മാര്‍ കണ്ണടച്ചു.' എന്നായിരുന്നു അവരുടെ പ്രസ്തുത ലേഖനത്തിന്റെ തലക്കെട്ട്. തരംതാണ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തിന്‍റെ പിന്തുണയും ആ റിപ്പോര്‍ട്ടിന് ഉണ്ടായിരുന്നത് അപഹാസ്യമാണ്. യാതൊരുവിധ ആധികാരികതയോ, വിശ്വാസ്യതയോ അവകാശപ്പെടാനില്ലാത്ത ആരോപണങ്ങള്‍ക്കും, അവകാശവാദങ്ങള്‍ക്കും മറുപടി നല്‍കേണ്ടത് സാംസ്കാരിക കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ തന്നെയാണ്. ഇത്തരം പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ബാലിശമായി ഇടപെട്ട് താല്‍ക്കാലികമുതലെടുപ്പിന് ശ്രമിക്കുന്ന തരം താണ പത്രപ്രവര്‍ത്തനത്തിന്റെ ചേതോവികാരം തിരിച്ചറിയേണ്ടത്, നമ്മുടെ സമ്പന്നമായ സാമൂഹിക വ്യവസ്ഥിതിയുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. ലളിതമായ ചിന്തകളിലൂടെ തന്നെ, നാം പരിഗണിക്കേണ്ട രണ്ട് വസ്തുതകള്‍, പൊതുവിദ്യാഭ്യാസരംഗത്തും, മദ്യവിരുദ്ധ പ്രചരണരംഗത്തും ക്രിസ്തീയ സമൂഹം കാലങ്ങളായി കൈക്കൊണ്ടുവരുന്ന നിലപാടുകളിലെ സുതാര്യതയാണ്. അടുത്ത ചില കാലങ്ങളായി, ചില ഉദാഹരണങ്ങളെ ആധാരമാക്കി ഒട്ടേറെ പഴികള്‍ കേള്‍ക്കുന്നുവെങ്കിലും, വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവഇടപെടലുകളുടെ യാഥാര്‍ത്ഥ്യവും വ്യാപ്തിയും അതിന് അതീതമാണ്. കേരളത്തില്‍ പന്ത്രണ്ടായിരത്തിലേറെ എയ്ഡഡ് സ്കൂളുകള്‍ ഉള്ളവയില്‍ ഒമ്പതിനായിരത്തില്‍പരവും സ്വകാര്യമേഖലയിലാണ്. അതില്‍ത്തന്നെ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് ക്രിസ്ത്യന്‍ മാനേജ്മെന്റുകളാണ്. ഏതുവിധ രാഷ്ട്രീയ, സാമൂഹിക സംവിധാനങ്ങളുടെ തലപ്പത്ത് നില്‍ക്കുന്നവരിലും ഭൂരിപക്ഷത്തിന് പറയാനുണ്ടാവുക തങ്ങള്‍ പഠിച്ച ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാലയങ്ങളുടെ നന്മകള്‍ ആയിരിക്കും. അനേകര്‍ അത് പങ്കുവച്ച് കേള്‍ക്കാറുമുണ്ട്. ഈ കാലഘട്ടത്തില്‍, പൂര്‍ണ്ണ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന വിദ്യാലയങ്ങളുടെ ഗുണനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരുന്നുണ്ട് എന്നത് ആശാവഹമായ കാര്യമാണ്. മുന്‍കാലങ്ങളിലെ സ്ഥിതിഗതികള്‍ വളരെ വ്യത്യസ്ഥമായിരുന്നു എന്ന് നമുക്കറിയാം. ഒരുപക്ഷെ, ഗുണമേന്മയുള്ള ഒരു വിദ്യാഭ്യാസകാലം കുഞ്ഞുങ്ങള്‍ക്ക് ഉറപ്പുവരുത്തുവാന്‍ ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ കീഴിലുള്ള എയ്‌ഡഡ് സ്കൂളുകളെ മാതാപിതാക്കളില്‍ കൂടിയപങ്കും ആശ്രയിച്ചിരുന്നു. ഇന്നും ഏറെക്കുറെ അങ്ങനെ തന്നെ. വിവിധ ക്രൈസ്തവ സമൂഹങ്ങളുടെ സ്വന്തമായ സ്ഥലത്ത്, തനതായ മൂലധനം കണ്ടെത്തി പ്രദേശവാസികളുടെ വലിയ പങ്കാളിത്തത്തോടെ കഷ്ടപ്പെട്ട് പണിതുയര്‍ത്തിയവയാണ് മിക്കവാറും എല്ലാ മാനേജ്മെന്റ് സ്കൂളുകളും. കേരളസമൂഹത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ ആവശ്യങ്ങളും ഏറ്റെടുത്ത് നടത്തുവാന്‍ തക്ക ശേഷി സര്‍ക്കാരിന് അന്നും ഇന്നും അവകാശപ്പെടാന്‍ കഴിയാത്തതിനാല്‍തന്നെ ആദ്യകാലം മുതല്‍, ഇത്തരത്തില്‍ നല്ലനിലയില്‍ നടന്നുവരുന്ന വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കുന്നതില്‍ മാറിവരുന്ന സര്‍ക്കാരുകള്‍ വീഴ്ച വരുത്തിയിട്ടില്ല. എയ്‌ഡഡ് മേഖലയിലെ അദ്ധ്യാപക/ അനദ്ധ്യാപകര്‍ക്കുള്ള വേതനവും, പരിമിതമായ മറ്റ് എയ്‌ഡുകളും സര്‍ക്കാര്‍ ഏറ്റെടുത്ത് നിര്‍വ്വഹിച്ചുവരുന്നത് നമുക്കറിയാം. #{red->none->b->Must Read: }# {{ മേരി ചാണ്ടി കത്തോലിക്ക സന്യാസിനിയല്ല: തെളിവുകളുമായി ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം -> http://www.pravachakasabdam.com/index.php/site/news/4520 }} മറ്റെല്ലാത്തരം ചെലവുകള്‍ക്കും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായി വരുന്ന ധനം കണ്ടെത്താന്‍ മാനെജ്മെന്റുകൾ സാധാരണയായി മറ്റു വഴികൾ അന്വേഷിക്കുകയാണ് പതിവ്. യഥാര്‍ത്ഥത്തില്‍ ഈ മേഖലയിൽ ലഭിക്കുന്ന പണത്തിലും എത്രയോ അധികമാണ് ഭൂരിഭാഗം വിദ്യാലയങ്ങള്‍ക്കും ആവശ്യമായി വരുന്ന നടത്തിപ്പ് ചെലവുകളും, മൂലധനനിക്ഷേപങ്ങളും. എങ്കിലും, തങ്ങള്‍ ഇടപെട്ടുവരുന്ന മേഖലയുടെ പ്രാധാന്യം മനസിലാക്കി, തികഞ്ഞ ആര്‍ജ്ജവത്തോടെ തന്നെയാണ് ഭൂരിഭാഗം മാനേജ്മെന്റുകളും ക്രൈസ്തവസഭകളും ഈ ഉത്തരവാദിത്തങ്ങളെ സമീപിക്കുന്നതും, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ മാന്യമായി നടത്തിക്കൊണ്ടിരിക്കുന്നതും. വിദ്യാഭ്യാസ രംഗത്തെ ക്രൈസ്തവ മാനേജ്മെന്റുകളുടെ ക്രിയാത്മക ഇടപെടലുകളുടെ ഭാഗമായി അവർക്ക് ലഭിക്കുന്ന ഏക അവകാശം അദ്ധ്യാപകരുടെയും, സ്റ്റാഫിന്റെയും നിയമനമാണ്. സ്ഥാപനങ്ങളുടെ നിലവാരം കാത്ത് സൂക്ഷിക്കുവാൻ അതാവശ്യമാണ് താനും. മാറിവരുന്ന സാമൂഹിക ചുറ്റുപാടുകൾക്കും നയങ്ങൾക്കും അനുസൃതമായി സർക്കാരിന് മാനദണ്ഡങ്ങൾ നിശ്ചയിക്കാവുന്നതാണ്. പക്ഷെ, ഇത്തരമൊരു അവകാശം മാനേജ്മെന്റുകൾക്ക് ലഭിക്കണം എന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ല. നിയമനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, ഉത്തരവുകള്‍ എന്നിങ്ങനെ, അടുത്ത നാളുകളിലായി പുറത്തുവരുന്ന മാധ്യമ വിലയിരുത്തലുകളില്‍ ഭൂരിഭാഗവും ഊഹാപോഹങ്ങളും വ്യാജവാര്‍ത്തകളും മാത്രമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍, കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ ഒരു സര്‍ക്കാരിനും സ്വീകരിക്കാനാവില്ല എന്ന സാമാന്യ തത്വം മാത്രമാണ് ചില നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടാതിരിക്കാനുള്ള ഒരേയൊരു കാരണം. ഒരുപക്ഷെ വരും കാലത്ത്, വിദ്യാഭ്യാസരംഗത്തെ സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ക്രിയത്മകമാവുകയും, വ്യക്തമായ നിലപാടുകള്‍ക്കനുസരിച്ച് നടപ്പുരീതികള്‍ക്ക് മാറ്റം വരികയും ചെയ്തേക്കാം. ആത്യന്തികമായി ജനനന്മയ്ക്ക് വേണ്ടിയുള്ള നല്ല തീരുമാനങ്ങളെ എല്ലാ ക്രൈസ്തവ സമൂഹങ്ങളും, വിശിഷ്യാ, കത്തോലിക്കാസഭയും പൂര്‍ണ്ണപിന്തുണയോടെ സ്വാഗതം ചെയ്യുകതന്നെ ചെയ്യും എന്ന് തീര്‍ച്ച. നടപ്പ് രീതികള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും നടത്തിപ്പിനും തടസങ്ങള്‍ ഉണ്ടാകാത്ത വിധം വ്യക്തമായ നിയമ, ഭരണകൂട പിന്തുണകളും, ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണവും ഇക്കാലത്ത് മാനേജ്മെന്റുകള്‍ പ്രതീക്ഷിക്കുന്നു. അത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ ചര്‍ച്ചകള്‍ ബന്ധപ്പെട്ട വകുപ്പുകളുടെയും ഓഫീസുകളുടെയും അധികാരസ്ഥാനങ്ങളിലിരിക്കുന്നവരുമായി ഉണ്ടാകാറുണ്ട്. അത്തരം ചര്‍ച്ചകളെയും മറ്റും തെറ്റായ അര്‍ത്ഥത്തില്‍ വ്യാഖ്യാനിച്ച് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുന്ന മാധ്യമ ഇടപെടലുകള്‍ പ്രോത്സാഹനകരങ്ങളല്ല. #{red->n->n->മദ്യനയം എന്ന തുരുപ്പ് ശീട്ട്... }# ഇടതുപക്ഷ സര്‍ക്കാരിന്റെ മദ്യനയങ്ങളില്‍ വരുന്ന മാറ്റങ്ങളാണ് പ്രസ്തുത മഞ്ഞപ്പത്രം തങ്ങളുടെ ദുരാരോപണങ്ങള്‍ക്ക് ആധാരമാക്കി മാറ്റിയിരിക്കുന്നത്. അന്നും, ഇന്നും കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെയും, ക്രൈസ്തവ സമൂഹത്തിന്റെയും ഇത് സംബന്ധിച്ചുള്ള നിലപാടുകള്‍ക്ക് തെല്ലും മാറ്റം വന്നിട്ടില്ല എന്ന് അടിവരയിട്ട് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. എക്കാലവും കേരള കത്തോലിക്കാ മെത്രാൻ സമിതിക്ക് ഇക്കാര്യത്തിൽ മാറ്റമില്ലാത്ത ഉറച്ച നയങ്ങളുണ്ട്. അടുത്തകാലങ്ങളായി സാമൂഹികമായി വന്നുകൊണ്ടിരിക്കുന്ന ചില മാറ്റങ്ങള്‍ പ്രവര്‍ത്തനതലങ്ങളില്‍ സ്വാധീനിച്ചിട്ടുണ്ട് എന്ന വസ്തുതയെ തള്ളിപ്പറയുന്നില്ല. ഒരു ഉദാഹരണം ശ്രദ്ധിക്കുക: ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ, പെട്രോള്‍ ഡീസല്‍ വിലവര്‍ധനവ് മുന്‍പേജില്‍ തന്നെ പത്രവാര്‍ത്തകളില്‍ നിറഞ്ഞിരുന്നുവെങ്കില്‍, സമീപകാലത്ത് അത് ഒരു വാര്‍ത്തയേ അല്ലാതായിരിക്കുന്നു. അടുത്ത ഏതാനും ദിവസങ്ങള്‍ക്കിടയില്‍ തന്നെ പെട്രോള്‍ വിലയില്‍ നാല് രൂപയിലേറെ വര്‍ദ്ധനവ് ഉണ്ടായിട്ടും അതിനെതിരെ പ്രതികരിക്കുവാന്‍ സാമൂഹിക പ്രവര്‍ത്തകരോ, സാമ്പത്തിക വിദഗ്ദരോ മുന്നോട്ട് വന്നു കാണുന്നില്ല. കാരണം, ഒരിടയ്ക്ക് പതിവിലുമേറെ വാര്‍ത്തകളില്‍ നിറഞ്ഞ ആ വിഷയം ആ ഘട്ടം കഴിഞ്ഞപ്പോള്‍ മാധ്യമങ്ങള്‍ തന്നെ വാര്‍ത്തയാക്കാതെയാവുകയും പൊതുസമൂഹത്തെ അത് സ്വാധീനിക്കുകയും ചെയ്തു കഴിഞ്ഞിരിക്കുന്നു. മദ്യനയവും നിലപാടുകളുടെ മാറ്റവും സംബന്ധിച്ചുള്ള വിഷയത്തിലും ഈ പ്രതിഭാസം കാണാവുന്നതാണ്. അടുത്ത കുറെ കാലങ്ങളായി പത്രങ്ങളിലും ചാനലുകളിലും പ്രധാന വിഷയമായി മദ്യം നിറഞ്ഞുനിന്നിരുന്നു. ഘട്ടം ഘട്ടമായി നടപ്പാക്കപ്പെട്ട ഇത്തരമൊരു നയവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെങ്കിലും ക്രമേണ പത്രങ്ങള്‍ക്ക് പോലും വാര്‍ത്തയല്ലാതായിട്ടുണ്ട്. ആനുപാതികമായി വിവിധ സമൂഹങ്ങളും ഇത്തരമൊരു വിഷയത്തെക്കുറിച്ച് ഒരു പരിധിക്കപ്പുറത്തെയ്ക്കുള്ള ഗൗരവപൂര്‍ണ്ണമായ ചര്‍ച്ചകള്‍ ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ഇത്തരം കാര്യങ്ങളുടെ തുടര്‍ച്ചയെന്നോണം, ഈ മേഖലയില്‍ ഗൗരവപൂര്‍വ്വം ഇടപെട്ടിരുന്ന പ്രവര്‍ത്തകരുടെ എണ്ണവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നുകരുതി, ഈ പത്രം ഉന്നയിക്കുന്ന വിലകുറഞ്ഞ ആരോപണങ്ങള്‍ പോലെയല്ല യാഥാര്‍ത്ഥ്യം. വലിയ പ്രക്ഷോഭങ്ങള്‍ ഈ ചെറിയ ഇടവേളയിൽ സംഘടിപ്പിക്കപ്പെട്ടിട്ടില്ലായിരിക്കാം. എന്നാൽ, പ്രക്ഷോഭ പരിപാടികൾ ഉപേക്ഷിച്ചു എന്ന പ്രചരണത്തിൽ സാംഗത്യമില്ല. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തിരുവനന്തപുരത്തും എറണാകുളത്തുമായി നാലോളം പ്രതിഷേധ പരിപാടികള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഇവരെപ്പോലുള്ള അസത്യവാദികളായ മാധ്യമപ്രവര്‍ത്തകര്‍ തന്നെ അത്തരം വാര്‍ത്തകള്‍ തമസ്കരിക്കുകയും, പിന്നീട് വാസ്തവവിരുദ്ധമായി സംസാരിക്കുകയുമാണ് ചെയ്തുവരുന്നത്. കത്തോലിക്കാ മദ്യവിരുദ്ധ പ്രസ്ഥാനങ്ങള്‍ മൂന്ന് തലങ്ങളിലാണ് എക്കാലവും പ്രവര്‍ത്തിച്ചുവരുന്നത്. ഒന്നാമതായി, പ്രായോഗികമായി മദ്യലഭ്യതയുടെ കാര്യത്തിലുള്ള ഇടപെടലുകള്‍. രണ്ട്, മദ്യഉപയോഗത്തെ നിരുത്സാഹപ്പെടുത്തുന്ന ഇടപെടലുകള്‍. അവസാനത്തേത്, മദ്യം മൂലമുണ്ടാകുന്ന ദോഷഫലങ്ങളെ ലഘൂകരിക്കുവാനും പരിഹരിക്കാനുമുള്ള ഇടപെടലുകള്‍. ഇക്കാലങ്ങള്‍ക്കിടയില്‍ മാറിവന്ന സാമൂഹിക/ രാഷ്ട്രീയ സാഹചര്യങ്ങള്‍ ആദ്യ തലത്തിലുള്ള ഇടപെടലുകളെ മുമ്പ് പറഞ്ഞതുപോലെ സ്വാധീനിച്ചിട്ടുണ്ട് എന്ന് സമ്മതിക്കുന്നു. എങ്കിലും കഴിയും വിധം പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുക എന്നതില്‍ കവിഞ്ഞ്, യാതൊരുവിധ പുനര്‍വിചിന്തനങ്ങളും ഇന്നോളമില്ല. മറിച്ചെന്തെങ്കിലും രഹസ്യധാരണകള്‍ ഉണ്ട് എന്ന് തെളിയിക്കുവാനും, അങ്ങനെ കഴിയുമെങ്കില്‍ തങ്ങളുടെ വാക്കുകളുടെ വിശ്വാസ്യത പൊതുജനങ്ങളെ ബോധ്യപ്പെടുത്തുവാനും, വാക്കുകള്‍ വളച്ചൊടിച്ച് വിദ്വേഷം വിളമ്പുന്ന പ്രസ്തുത പത്രത്തെ വെല്ലുവിളിക്കുന്നു. രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങളില്‍ പൂര്‍വ്വാധികം ഏറ്റവും മുന്നേറുവാന്‍ ഇക്കാലങ്ങള്‍ക്കിടയില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. മദ്യവര്‍ജ്ജനം എന്ന ലക്‌ഷ്യം മുന്നില്‍ കണ്ടുകൊണ്ട്, വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് പദ്ധതികള്‍ ഒരുങ്ങിക്കഴിഞ്ഞു. കേരള സമൂഹത്തില്‍ മദ്യം വരുത്തിവയ്ക്കുന്ന വിപത്തുകള്‍ക്കും, മദ്യത്തിന്റെ ഭീകരമായ ദുസ്വാധീനത്തിനുമെതിരെയുള്ള സന്ധിയില്ലാസമരത്തില്‍നിന്ന് കത്തോലിക്കാസഭയോ, മെത്രാൻ സമിതിയോ പിന്‍വാങ്ങുകയില്ല എന്ന് നിശ്ചയം. പക്ഷേ, ഇത്തരം കള്ളനാണയങ്ങള്‍ അവരുടെ മാത്രമായ ഗൂഡലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് മാധ്യമരംഗത്തെയും ഈ സാമൂഹിക വ്യവസ്ഥിതിയെയും തന്നെ മലിനമാക്കുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തുന്നത് നാം ഇനിമേല്‍ കണ്ടില്ലെന്ന് നടിച്ചുകൂടാ. ഇക്കാലങ്ങളില്‍ നമുക്കിടയില്‍ ഉയര്‍ന്നുവരുന്ന വര്‍ഗ്ഗീയ ചേരിതിരിവുകള്‍ക്കും, സാമൂഹിക ദ്രുവീകരണത്തിനും അതുവഴിയായുള്ള അനവധി തിന്മകള്‍ക്കും കാരണമാകുന്നത് ഇത്തരം വ്യാജവാര്‍ത്തകളും, അവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ധാര്‍മ്മികനിലവാരമില്ലാത്ത കൂലിയെഴുത്തുകാരുമാണെന്ന് തിരിച്ചറിഞ്ഞ് പ്രതിരോധിക്കുവാനും, ജാഗ്രത പുലര്‍ത്തുവാനും നമുക്ക് കഴിയണം.
Image: /content_image/SocialMedia/SocialMedia-2017-08-28-07:41:57.jpg
Keywords: വ്യാജ

5797
Category: 1
Sub Category:
Heading: വെള്ളപ്പൊക്കത്തിലും വിശുദ്ധ കുര്‍ബാന മുടക്കാതെ ഫാദര്‍ ഡേവിഡ്
Content: ഹൂസ്റ്റണ്‍: ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തെ അവഗണിച്ച് വിശ്വാസത്തിനു സാക്ഷ്യം നല്‍കിയുള്ള കത്തോലിക്കാ വൈദികന്റെ സേവനം ശ്രദ്ധേയമാകുന്നു. ഹൂസ്റ്റണ്‍ കരിസ്മാറ്റിക് സെന്‍ററിലെ ഫാദര്‍ ഡേവിഡ് ബെര്‍ഗെറോണ്‍ എന്ന വൈദികനാണ് ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ശക്തമായ വെള്ളപ്പൊക്കത്തെ അവഗണിച്ച് പ്രദേശത്തെ ജനങ്ങളെ സഹായിക്കുവാനും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ ചെറുതോണിയുമായി യാത്രതിരിച്ചത്. ഇത് സ്വകാര്യ ടെലിവിഷന്‍ ചാനല്‍ പകര്‍ത്തിയതോടെയാണ് വൈദികന്റെ അര്‍പ്പണമനോഭാവത്തെ പറ്റി മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. തെരുവുകളിലും മറ്റും കുടുങ്ങിക്കിടക്കുന്നവരില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് ദിവ്യബലി അര്‍പ്പിക്കുന്നതിനായി ഒരു ചെറുതോണിയില്‍ (Kayak) തന്റെ ഭവനത്തില്‍ നിന്നും ഇറങ്ങിയതാണെന്ന്‍ ഫാദര്‍ ബെര്‍ഗെറോണ്‍ ചാനല്‍ ജീവനക്കാരോട് പറഞ്ഞു. കുട്ടികള്‍ ഉള്‍പ്പെടെയുള്ള നിരവധി കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നതായി താന്‍ അറിഞ്ഞുവെന്നും അവരെ സഹായിക്കുവാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. #{red->none->b->You May Like: }# {{ അമേരിക്കയിൽ കാട്ടുതീ പടര്‍ന്നു പിടിച്ച സ്ഥലത്തു നിന്നും കാട്ടുതീയെ കുറിച്ചു പ്രവചിക്കുന്ന ബൈബിൾ ഭാഗം കണ്ടെടുത്തു -> http://www.pravachakasabdam.com/index.php/site/news/3425 }} ചെറുതോണിയിലെ യാത്രമദ്ധ്യേ അമേരിക്ക എപ്രകാരമാണ് സുവിശേഷവല്‍ക്കരിക്കപ്പെട്ടതെന്ന കാര്യമാണ് തന്റെ ഓര്‍മ്മയിലെത്തിയത്. നമ്മള്‍ ജീവിക്കുന്നു, നമ്മുടെ കര്‍ത്താവും ജീവിക്കുന്നു, കര്‍ത്താവ് എപ്പോഴും നമ്മുടെകൂടെ ഉണ്ട്. അതിനാല്‍ എല്ലാവരുടെയും സംരക്ഷണത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. കുറച്ചുപേരുടെയെങ്കിലും മുഖത്ത് ഒരു പുഞ്ചിരിവരുത്തുവാന്‍ തന്റെ ചെറുതോണി യാത്രയ്ക്കു കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പങ്കുവെച്ചു. ഫാദര്‍ ഡേവിഡിന്റെ ആത്മീയ സേവനത്തിനായുള്ള യാത്ര ചാനല്‍ തല്‍സമയ സംപ്രേഷണം ചെയ്തുവെന്നതും ശ്രദ്ധേയമായി.
Image: /content_image/News/News-2017-08-28-08:55:00.jpg
Keywords: ചുഴലി

5798
Category: 1
Sub Category:
Heading: അബോര്‍ഷന്‍ ക്ലിനിക്കുകൾക്കുള്ള സാമ്പത്തിക സഹായം പിൻവലിച്ച് സൗത്ത് കരോളിന
Content: വാഷിംഗ്ടൺ: ഗർഭനിരോധന മാർഗ്ഗങ്ങളും ഭ്രൂണഹത്യയും പ്രോത്സാഹിപ്പിക്കുന്ന ക്ലിനിക്കുകൾക്കുള്ള ധനസഹായം നിറുത്തലാക്കാൻ സൗത്ത് കരോളിന ഗവർണ്ണറുടെ നിര്‍ദ്ദേശം. ആഗസ്റ്റ് 25ന് സൗത്ത് കരോളിന ഗവര്‍ണ്ണറായ ഹെന്റി മക്ക് മാസ്റ്ററാണ് ശ്രദ്ധേയമായ ഉത്തരവ് പുറത്തിറക്കിയത്. അബോർഷനുമായി ബന്ധപ്പെട്ട എല്ലാ ശ്രമങ്ങൾക്കും ഗവൺമെന്റ് ധനസഹായം പിൻവലിക്കുകയാണ് ഉത്തരവിന്റെ ലക്ഷ്യം. ഗർഭസ്ഥ ശിശുക്കളുടെ ജീവനായി നിലകൊള്ളുന്ന തെക്കൻ കരോളിനയുടെ പാരമ്പര്യം മുറുകെ പിടിക്കണമെന്നും അബോർഷൻ ക്ലിനിക്കുകൾക്കു ഫണ്ട് ലഭ്യമാക്കുന്ന കേന്ദ്രങ്ങളുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കുമെന്നും ഹെന്റി മക്ക്മാസ്റ്റര്‍ പറഞ്ഞു. അതേ സമയം ഗവര്‍ണ്ണറുടെ ഉത്തരവിനെ സ്വാഗതം ചെയ്തുകൊണ്ട് പ്രോലൈഫ് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. അബോര്‍ഷനു പകരം സ്ത്രീകളുടെയും കുടുംബങ്ങളുടേയും ആരോഗ്യകരമായ മുന്നേറ്റത്തിന് നികുതി തുക ഉപയോഗിക്കുവാനുള്ള ഗവർണറുടെ ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എസ്‌ബിഎ ലിസ്റ്റ് സംഘടനാ പ്രസിഡന്‍റ് മാര്‍ജോരി ഡാന്നെന്‍ഫെല്‍സര്‍ പറഞ്ഞു. ഗവർണ്ണറുടെ നടപടിക്കു നന്ദി പറയുന്നതായി പ്രോലൈഫ് അംഗം സൂസൻ ബി അന്തോണി പറഞ്ഞു. ഭാഗിക ഭ്രൂണഹത്യയും അബോർഷനിരയായ കുരുന്നുകളുടെ കച്ചവടങ്ങളും അമേരിക്കയിൽ സജീവമായ സാഹചര്യത്തില്‍ ഗവര്‍ണ്ണറുടെ നടപടിയെ പുതിയ പ്രതീക്ഷയോടെയാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ നോക്കി കാണുന്നത്.
Image: /content_image/News/News-2017-08-28-10:54:36.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭഛിദ്ര

5799
Category: 1
Sub Category:
Heading: ‘ബ്ലാക്ക് മഡോണ’യുടെ മുന്നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ പോളണ്ട്: പ്രത്യേക കറന്‍സി പുറത്തിറക്കി
Content: വാര്‍സോ: പോളണ്ടിന്റെ സംരക്ഷകയെന്നറിയപ്പെടുന്ന 'ബ്ലാക്ക് മഡോണ' ചിത്രത്തിന്റെ കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇക്കഴിഞ്ഞ ശനിയാഴ്ച പോളണ്ടിന്റെ തെക്കന്‍ ഭാഗത്തെ സെസ്റ്റോച്ചോവായില്‍ വെച്ച് നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പ്രസിഡന്‍റ് ആന്‍ഡ്രസേജ് ഡൂഡ, പ്രധാനമന്ത്രി ബിയാറ്റാ സിഡ്ലോ, പോളിഷ് പാര്‍ലമെന്റിലെ ഇരുസഭകളിലേയും സ്പീക്കര്‍മാര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ബിഷപ്പുമാരും വൈദികരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് വിശുദ്ധ കുര്‍ബ്ബാനയില്‍ സംബന്ധിച്ചത്. കിരീടധാരണത്തിന്റെ മുന്നൂറാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മാതാവിന്റേയും, യേശുവിന്റേയും കിരീടങ്ങളുടെ ചിത്രങ്ങളോടുകൂടിയ പുതിയ 20-രൂപാ നോട്ടുകളും പോളണ്ട് പുറത്തിറക്കിയിട്ടുണ്ട്. ഏതാണ്ട് 55,000-ത്തോളം നോട്ടുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിട്ടുള്ളത്. വിശുദ്ധ ലൂക്ക വരച്ചതായി കരുതപ്പെടുന്ന ബ്ലാക്ക് മഡോണ ചിത്രം 'ഔര്‍ ലേഡി ഓഫ് സെസ്റ്റോചോവ' എന്ന പേരിലും അറിയപ്പെടുന്നുണ്ട്. 1652-ല്‍ പോളണ്ടിന്റെ രാജാവായിരുന്ന ജോണ്‍ രണ്ടാമന്‍ കാസിമിര്‍ രാജ്യത്തിന്റെ രാജ്ഞിയായി ദൈവമാതാവിനെ പ്രഖ്യാപിക്കുകയും, ബ്ലാക്ക് മഡോണ രൂപത്തിന് പ്രത്യേക പ്രാധാന്യം നല്‍കുകയും ചെയ്തിരിന്നു. 1717 സെപ്റ്റംബര്‍ എട്ടാം തീയതി ക്ലെമന്റ് പതിനൊന്നാമന്‍ മാര്‍പാപ്പയാണ് മാതാവിന്റെ ചിത്രത്തെ കാനോനികമായ കിരീടധാരണത്തിലേക്ക് ഉയര്‍ത്തിയത്. റോമിന് പുറത്ത് ആദ്യമായി നടന്ന ആ ചടങ്ങില്‍ ഏതാണ്ട് 2,00,000-ത്തോളം വിശ്വാസികളാണ് അന്നു പങ്കെടുത്തത്. സെസ്റ്റോചോവയിലെ 'ജസ്ന ഗോര' ആശ്രമത്തില്‍ സൂക്ഷിച്ചിരിക്കുന്ന നാലടി പൊക്കമുള്ള പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രത്തെ രാജ്യം ഏറെ ആദരവോടെയാണ് ഇന്നും കാണുന്നത്. 'ബ്ലാക്ക് മഡോണ'യുടെ കിരീട ധാരണത്തിന്റെ 300-ാം വാര്‍ഷികം ആഘോഷിക്കുന്നതിന് ഇക്കഴിഞ്ഞ ജനുവരി മാസത്തില്‍ പോളണ്ട് പാര്‍ലമെന്റ് പ്രത്യേക പ്രമേയം തന്നെ പാസാക്കിയിരിന്നു. പോളണ്ടിന്റെ ആകെ ജനസംഖ്യയുടെ 94 ശതമാനവും കത്തോലിക്ക വിശ്വാസികളാണ്.
Image: /content_image/News/News-2017-08-28-11:47:49.jpg
Keywords: പോളണ്ട

5800
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം സ്ഥിരീകരിച്ചു: ഭാരത സന്ദര്‍ശനം ഇല്ലെന്ന് സൂചന
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ മ്യാന്‍മര്‍- ബംഗ്ലാദേശ് സന്ദര്‍ശനം വത്തിക്കാന്‍ സ്ഥിരീകരിച്ചു. മ്യാന്‍മറില്‍ നവംബര്‍ 27 മുതല്‍ 30 വരെ തീയതികളിലും ബംഗ്ലാദേശില്‍ നവംബര്‍ 30 മുതല്‍ ഡിസംബര്‍ രണ്ടു വരെ തീയതികളിലുമാണ് മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. വത്തിക്കാന്‍ പ്രസ് ഓഫീസ് ഡയറക്ടറായ ഗ്രെഗ് ബര്‍ക്ക് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ചരിത്രത്തിലാദ്യമായാണ് മ്യാന്‍മറില്‍ ഒരു മാര്‍പാപ്പ സന്ദര്‍ശനം നടത്തുന്നത്. മ്യാന്‍മറില്‍ പീഡനം അനുഭവിക്കുന്ന രോഹിംഗ്യ മുസ്‌ലിംകളുടെ വിഷയം അന്താരാഷ്ട്ര സമൂഹത്തിലെത്തിക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം സഹായകമാകുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഭൂരിപക്ഷ ബുദ്ധമതക്കാരും രോഹിംഗ്യ മുസ്‌ലിംകളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെയാണ് പാപ്പയുടെ സന്ദര്‍ശനം. മ്യാന്‍മര്‍- ബംഗ്ലാദേശ് രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളും ബിഷപ്പുമാരും ക്ഷണിച്ചതിനെ തുടര്‍ന്നാണ് പാപ്പയുടെ അപ്പസ്‌തോലിക സന്ദര്‍ശനം. അതേ സമയം മാര്‍പാപ്പയുടെ ഇന്ത്യ സന്ദര്‍ശനം ഇത്തവണ ഇല്ലായെന്നാണ് സൂചനകള്‍. ഇന്ത്യന്‍ സന്ദര്‍ശനത്തിനായി മാര്‍പാപ്പയെ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള മൃദുസമീപനമാണ് ഭാരതസന്ദര്‍ശനത്തിന് തടസ്സമായി നിലനില്‍ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ സിബിസിഐ മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു.
Image: /content_image/News/News-2017-08-28-13:50:16.jpg
Keywords: മ്യാ