Contents

Displaying 5481-5490 of 25113 results.
Content: 5780
Category: 1
Sub Category:
Heading: റോമിനും ഫ്രാന്‍സിസ്‌ പാപ്പാക്കും നേരെ ഇസ്ലാമിക്‌ സ്റ്റേറ്റ്സിന്റെ ഭീഷണി
Content: മാറാവി: റോമിനും ഫ്രാന്‍സിസ് പാപ്പയ്ക്കും എതിരെ ഭീഷണി മുഴക്കികൊണ്ടുള്ള ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ വീഡിയോ പുറത്ത്‌. കഴിഞ്ഞ മെയ്‌ മാസത്തില്‍ ഇസ്ലാമിക്‌ സ്റ്റേറ്റ്‌ ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ ഉപരോധമേര്‍പ്പെടുത്തിയ സമയത്ത് ഷൂട്ട്‌ ചെയ്തതെന്ന് കരുതപ്പെടുന്ന വീഡിയോക്ക് രണ്ടുമിനിറ്റിലധികം ദൈര്‍ഘ്യമുണ്ട്. തങ്ങള്‍ റോമിലും എത്തുമെന്ന് ഭീഷണിമുഴക്കുന്ന ജിഹാദികള്‍ ഫ്രാന്‍സിസ്‌ പാപ്പായുടെ ഫോട്ടോകള്‍ കീറിക്കളയുന്നതും ചിത്രീകരിച്ചിട്ടുണ്ട്. “കാഫിറുകളെ (മുസ്ലീങ്ങള്‍ അല്ലാത്തവര്‍) നിങ്ങള്‍ ഓര്‍ക്കുക, ഞങ്ങള്‍ റോമിലും വരും, അല്ലാഹു അനുഗ്രഹിച്ചാല്‍ ഞങ്ങള്‍ റോമിലും എത്തും” എന്നാണ് വീഡിയോയില്‍ ഐ‌എസ് അനുയായിയുടെ ഭീഷണി. ഫിലിപ്പീന്‍സിലെ മാറാവി നഗരത്തില്‍ നേരത്തെ ആധിപത്യം സ്ഥാപിച്ച ജിഹാദികള്‍ സ്ഥലത്തെ കത്തോലിക്കാ ദേവാലയത്തിലെ ക്രൂശിത രൂപവും, കന്യകാമാതാവിന്റെ രൂപവും ഉള്‍പ്പെടെ വിശുദ്ധ രൂപങ്ങള്‍ തകര്‍ക്കുകയും, ദേവാലയത്തിന് തീയിടുകയും ചെയ്തിരിന്നു. നിന്ദ്യമായ ഈ രംഗങ്ങളും വീഡിയോയില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്. കുരിശുയുദ്ധക്കാരുടെ മുസ്ലീം വിരോധം ധൈര്യമുള്ള ഒരു യുവതലമുറയെ സൃഷ്ടിച്ചുവെന്നു ഒരു യുവാവ് വിവരിക്കുന്നുണ്ട്. പോപ്പ് എമരിറ്റസ് ബനഡിക്ട് പതിനാറാമന്റെയും ചിത്രങ്ങള്‍ വലിച്ചുകീറുന്ന ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്. അതേസമയം, എതുതരം ഭീകരാക്രമണവും ചെറുക്കാന്‍ സന്നദ്ധമാണെന്ന് മാര്‍പാപ്പയുടെ സുരക്ഷാ ചുമതലയുള്ള സ്വിസ് ഗാര്‍ഡിന്റെ മേധാവി ക്രിസ്‌റ്റോഫ് ഗ്രഫ് പറഞ്ഞു. വത്തിക്കാനില്‍ സ്വിസ് ഗാര്‍ഡിനെ വിന്യസിച്ചിരിക്കുന്നതു കാണാന്‍വേണ്ടി മാത്രമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ‌എസ് വീഡിയോ പുറത്തുവിട്ട ഫിലിപ്പീന്‍സിലെ മാറാവിയില്‍ സൈന്യം ഭീകരരെ തുരത്തിക്കൊണ്ടിരിക്കുകയാണ്. 595 ഭീകരര്‍ ഉള്‍പ്പെടെ ഏതാണ്ട് 760-ഓളം പേര്‍ ഇതിനോടകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു. ഭീകരര്‍ ആളുകളെ ബന്ധികളാക്കി വെച്ചിരുന്ന ഒരു മുസ്ലീം പള്ളി തിരികെപ്പിടിക്കുവാനും സൈന്യത്തിന് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്.
Image: /content_image/News/News-2017-08-26-03:20:19.jpg
Keywords: ഐ‌എസ്
Content: 5781
Category: 9
Sub Category:
Heading: സെഹിയോനിൽ പുതിയ തുടക്കം: നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ "ഡോർ ഓഫ്‌ ഗ്രേയ്‌സ്" ഇന്ന്
Content: ബർമിങ്ഹാം: ലോക സുവിശേഷവത്ക്കരണം മലയാളികളിലൂടെയെന്ന " അലിഖിത വചനത്തിന് " അടിവരയിടുന്ന പ്രവർത്തനങ്ങളുമായി കാലഘട്ടത്തിന്റെ ദൈവികോപകരണമായി പ്രവർത്തിക്കുന്ന റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ യൂറോപ്പും നാളെയുടെ പ്രതീക്ഷയായ യുവജനതയ്‌ക്കായി പ്രത്യേക ബൈബിൾ കൺവെൻഷൻ " ഡോർ ഓഫ് ഗ്രേയ്‌സ് " എന്നപേരിൽ എല്ലാ നാലാം ശനിയാഴ്ച്ചകളിലും ബർമിങ്‌ഹാമിൽ വച്ച് നടത്തുന്നു .ആഗസ്റ്റ് മാസ കൺവെൻഷൻ ഇന്ന് രാവിലെ 10 മണിക്ക്‌ ആരംഭിച്ച്‌ വൈകിട്ട് 5 ന് സമാപിക്കും. അമേരിക്കയിലെ മുഴുവൻ സമയ ശശ്രൂഷകയും പ്രമുഖ വചന പ്രഘോഷകയുമായ ഐനിഷ് ഫിലിപ്പ് ഇത്തവണ സോജിയച്ചനോടൊപ്പം ഡോർ ഓഫ്‌ ഗ്രേയ്‌സ് നയിക്കും. യൂറോപ്യൻ നവസുവിശേഷവത്കരണരംഗത്ത്‌ സുപ്രധാന മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കിയ രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ അനുഗ്രഹപാതയിലൂടെ തുടക്കമിട്ട നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിലേക്കു അനേകം യുവതീയുവാക്കൾ കടന്നുവരുന്നു. ഏറെ അനുഗ്രഹദായകമായ നാലാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്കു റവ. ഫാ. സോജി ഓലിക്കലും സെഹിയോൻ മിനിസ്‌ട്രിയും മുഴുവൻ യുവജനങ്ങളെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്:}# UKKCA HALL
BILSTON
WOLVERHAMPTON
WV14 9BW {{സെഹിയോൻ യൂറോപ്പ് നാലാം ശനിയാഴ്ച്ച യുവജന ബൈബിൾ കൺവെൻഷൻ ഡോർ ഓഫ്‌ ഗ്രേയ്‌സിനെപ്പറ്റിയുള്ള പ്രോമോ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> https://drive.google.com/file/d/0B89hWl6IEh8NOFRHTWxuV21HMDA/view }}
Image: /content_image/Events/Events-2017-08-26-03:42:41.jpg
Keywords: സെഹിയോ
Content: 5782
Category: 9
Sub Category:
Heading: വചനാഭിഷേകവുമായി ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മാഞ്ചസ്റ്ററിൽ: കൃപാഭിഷേകം 27ന്
Content: വചന പ്രഘോഷണരംഗത്തെ നൂതനാവിഷ്‌ക്കരണത്തിലൂടെ ,അനേകരെ വിശ്വാസ ജീവിതത്തിലേക്ക് നയിക്കാൻ ദൈവം ഉപകരണമാക്കിക്കൊണ്ടിരിക്കുന്ന പ്രമുഖ സുവിശേഷപ്രവർത്തകൻ റവ.ഫാ. ഡാനിയേൽ പൂവണ്ണത്തിൽ മാഞ്ചസ്റ്ററിൽ കൃപാഭിഷേക ധ്യാനം നയിക്കുന്നു. വചനപ്രഘോഷണരംഗത്ത് തനതായ അവതരണശൈലികൊണ്ട് ശ്രദ്ധേയനായ ഫാ.പൂവണ്ണത്തിലും അദ്ദേഹം നേതൃത്വം നൽകുന്ന തിരുവനന്തപുരം കാർമ്മൽ മിനിസ്‌ട്രീസും ഇന്ന് കത്തോലിക്കാ നവസുവിശേഷവത്ക്കരണരംഗത്തു ശക്തമായ സാന്നിധ്യമായിക്കൊണ്ട് അനേകം വ്യക്തികളെയും കുടുംബങ്ങളെയും നവീകരണത്തിലേക്കും അതുവഴി വിശുദ്ധീകരണത്തിലേക്കും നയിച്ചുകൊണ്ടിരിക്കുന്നു. ആത്മീയ സാരാംശങ്ങളെ സാധാരണവൽക്കരിച്ചുകൊണ്ട്,കുടുംബബന്ധങ്ങളുടെ ആഴങ്ങളിലേക്കിറങ്ങുന്ന പൂർണ്ണമായും മലയാളത്തിലുള്ള ക്ലാസ്സുകൾ ഉൾപ്പെടുന്ന ധ്യാനം 27 ന് ഞായറാഴ്ച സെന്റ്‌ ഹിൽഡാസ് കാത്തലിക് പള്ളിയിൽ ഉച്ചകഴിഞ്ഞു 2 മണിമുതൽ രാത്രി 7 വരെയാണ്‌ നടക്കുക. ഈ അവധിക്കാല ആത്മീയവിരുന്നിലേക്കു സംഘാടകർ ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു. #{red->n->n-> അഡ്രസ്സ്:}# ST.HILDA'S RC CHURCH
66 KENWORTHY LANE
NORTHENDEN
MANCHESTER
M22 4 EF #{red->n->n->കൂടുതൽ വിവരങ്ങൾക്ക്: }#
രാജു ചെറിയാൻ: 07443 630066
Image: /content_image/Events/Events-2017-08-26-03:48:45.jpg
Keywords: ഡാനിയേല്‍
Content: 5783
Category: 1
Sub Category:
Heading: ചിലിയിലെ ചരിത്രപ്രാധാന്യമുള്ള ദേവാലയത്തിനു നേരെ ബോംബാക്രമണം
Content: സാന്റിയാഗോ: ചിലിയിലെ സാന്റിയാഗോയിലെ ചരിത്രപ്രാധാന്യമുള്ള നാഷണല്‍ ഗ്രാറ്റിറ്റ്യൂഡ് ദേവാലയത്തിനു നേരെ ‘തീബോംബ്‌’ ഉപയോഗിച്ച് ആക്രമണം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് വിശുദ്ധ കുര്‍ബ്ബാന കഴിഞ്ഞ് ഏതാനും മിനിറ്റുകള്‍ക്കുള്ളിലായിരിന്നു ആക്രമണം. മുഖം മറച്ച രണ്ട് ചെറുപ്പക്കാര്‍ ദേവാലയത്തിന്റെ മധ്യഭാഗത്തുള്ള കവാടത്തിലൂടെ പ്രവേശിച്ച് ജ്വലനത്തിനുവേണ്ട സംവിധാനത്തോട് കൂടിയ തീപിടിക്കുന്ന വാതകം നിറച്ച കുപ്പി വലിച്ചെറിയുകയായിരുന്നു. ദേവാലയത്തിനകത്തെ വാതിലുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. വൈദികനും ദേവാലയത്തിനടുത്തുള്ള അലാമേഡ സലേഷ്യന്‍ സ്കൂളിലെ മേല്‍നോട്ടക്കാരനും ഉടന്‍ തന്നെ തീഅണച്ചതു കൊണ്ട് വന്‍നാശനഷ്ടം ഒഴിവായി. സംഭവസ്ഥലത്തെത്തിയ പോലീസ് ദേവാലയവും പരിസരവും നിയന്ത്രണത്തിലാക്കി. ദേവാലയത്തിനു നേരെ ഇതിനുമുന്‍പും ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സാന്റിയാഗോയിലെ സലേഷ്യന്‍ സഭാധികാരികള്‍ പറഞ്ഞു. 2016 ജൂണിലാണ് ദേവാലയത്തിനു നേരെ മുന്‍പ് ആക്രമണം ഉണ്ടായത്. ഒരു വിദ്യാര്‍ത്ഥി പ്രകടനത്തിനു ശേഷം ദേവാലയത്തിലേക്ക് അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച അക്രമികള്‍ വലിയ ക്രൂശിതരൂപം നശിപ്പിക്കുകയാണ് അന്നു ചെയ്തത്. ചിലിയുടെ തന്നെ പ്രതീകമായ ചരിത്രപ്രാധാന്യമുള്ള ദേവാലയത്തിനു നേരെ നടക്കുന്ന നിന്ദ്യമായ ആക്രമണങ്ങളില്‍ സലേഷ്യന്‍ സഭ വേദന രേഖപ്പെടുത്തി. അക്രമത്തിന്റെ പാത ഉപേക്ഷിക്കണമെന്നും സലേഷ്യന്‍ സഭ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
Image: /content_image/News/News-2017-08-26-04:16:10.jpg
Keywords: ചിലി
Content: 5784
Category: 6
Sub Category:
Heading: അല്ലയോ മനുഷ്യാ, നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ യേശുവിനെ അനുഗമിക്കുക
Content: "യേശു പറഞ്ഞു: നീ പൂർണ്ണനാകാൻ ആഗ്രഹിക്കുന്നെങ്കിൽ, പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രർക്കു കൊടുക്കുക. അപ്പോൾ സ്വർഗ്ഗത്തിൽ നിനക്കു നിക്ഷേപമുണ്ടാകും. പിന്നെ വന്ന് എന്നെ അനുഗമിക്കുക" (മത്തായി 19:21) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 10}#
"ഗുരോ, നിത്യജീവന്‍ അവകാശമാക്കുവാൻ ഞാന്‍ എന്തു ചെയ്യണം?" ഈ ചോദ്യം ചോദിച്ച യുവാവിനോടു യേശു പറയുന്ന ഉത്തരം വളരെ ഗൗരവത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അവിടുന്നു നൽകിയ ഉത്തരം: ഒന്നാമതായി ദൈവത്തെ ഏക നല്ലവന്‍ ആയി, പരമനന്മയും സകല നന്മകളുടെയും ഉറവിടവുമായി, അംഗീകരിക്കുക (മർക്കോസ് 10: 18). രണ്ടാമതായി പ്രമാണങ്ങൾ അനുസരിച്ചു ജീവിക്കുക (ലൂക്കാ 18:20). മൂന്നാമതായി സമ്പത്തു മുഴുവൻ വിറ്റ് ദരിദ്രര്‍ക്കു നല്‍കിയതിനു ശേഷം യേശുവിനെ അനുഗമിക്കുക (മത്തായി 19:21). ക്രിസ്തു മുന്നോട്ടുവയ്ക്കുന്ന ഈ മൂന്നു നിർദ്ദേശങ്ങളും പാലിച്ചുകൊണ്ട് ജീവിക്കുക എന്നത് മനുഷ്യനു പ്രയാസകരമായി തോന്നാം. യേശു പത്തുകല്‍പനകളെ അംഗീകരിച്ചുകൊണ്ടു പറഞ്ഞു: "കൊല്ലരുത്"... എന്ന് പൂര്‍വികരോടു പറയപ്പെട്ടതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍ ഞാന്‍ നിങ്ങളോടു പറയുന്നു: സഹോദരനോടു കോപിക്കുന്നവന്‍ ന്യായവിധിക്ക് അര്‍ഹനാകും" (മത്തായി 5:21-22). "വ്യഭിചാരം ചെയ്യരുത് എന്നു കൽപിച്ചിട്ടുള്ളത് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തുകഴിഞ്ഞു" (മത്തായി 5:27-28). മനുഷ്യന്റെ ഹൃദയകാഠിന്യം മൂലമായിരുന്നു ഭാര്യയെ ഉപേക്ഷിക്കാന്‍ മോശ അനുവാദം നൽകിയത് എന്നു പറഞ്ഞുകൊണ്ട് യേശു തന്‍റെ പ്രഘോഷണത്തില്‍ "ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ" (മത്തായി 19:6) എന്നു സംശയരഹിതമായി പഠിപ്പിച്ചു. അപ്പോൾ, ക്രിസ്തു കൽപനകളെ കൂടുതൽ കഠിനമാക്കുകയാണോ ചെയ്തത്? ഒരിക്കലുമല്ല. മോശയുടെ നിയമത്തെക്കാള്‍ ഘനമേറിയതും വഹിക്കാനാവാത്തതുമായ ഒരു ഭാരം അവിടുന്ന് മനുഷ്യരുടെമേൽ കെട്ടിവയ്ക്കുകയായിരുന്നില്ല. പാപം മൂലം വികലമായ സൃഷ്ടിയുടെ ക്രമം പുന:സ്ഥാപിക്കാനും സകല നിയമങ്ങളും പൂർത്തിയാക്കാനും വന്ന യേശു സ്വയം ബലിയായി നൽകിക്കൊണ്ട് നിയമത്തിന്റെ പൂർത്തീകരണത്തിലേക്ക് ഓരോ മനുഷ്യനെയും ക്ഷണിക്കുകയാണ് ചെയ്യുന്നത്. പത്തു കല്‍പനകള്‍ എന്നു വിവര്‍ത്തനം ചെയ്തിട്ടുള്ള "ദെക്കലോഗ്" എന്ന വാക്കിന്‍റെ വാച്യാര്‍ത്ഥം "പത്തു വാക്കുകള്‍" എന്നാണ്. ദൈവം വിശുദ്ധമലയില്‍ വച്ച് തന്‍റെ ജനത്തിന് ഈ "പത്തു വാക്കുകള്‍" വെളിപ്പെടുത്തി. അവ മോശയാല്‍ എഴുതപ്പെട്ട മറ്റു കല്‍പ്പനകള്‍ പോലെയായിരുന്നില്ല. അവ ഏറ്റവും ശ്രേഷ്ഠമായ വിധത്തില്‍ ദൈവത്തിന്‍റെ വാക്കുകളാണ്. പുറപ്പാട്, നിയമാവര്‍ത്തനം എന്നീ പുസ്തകങ്ങളിലൂടെ അവ നമുക്കു കൈമാറ്റപ്പെട്ടിരിക്കുന്നു. പഴയനിയമം മുതല്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ "പത്തു വാക്കുകളെ" പരാമര്‍ശിക്കുന്നുണ്ട്; എന്നാല്‍ അവയുടെ പൂര്‍ണമായ അര്‍ത്ഥം വെളിവാക്കപ്പെടുന്നത് യേശുക്രിസ്തുവിലുള്ള പുതിയ ഉടമ്പടിയിലാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നത് കല്‍പനകളുടെ അനുസരണം ഉള്‍ക്കൊള്ളുന്നു. ഇപ്രകാരം ചെയ്യുന്നതിലൂടെ നിയമം അസാധുവാക്കപ്പെടുന്നില്ല. പിന്നെയോ അതിന്‍റെ പൂര്‍ണസാക്ഷാത്കാരമായ യേശുക്രിസ്തുവിൽ അതു വീണ്ടും കണ്ടെത്താന്‍ മനുഷ്യന്‍ ക്ഷണിക്കപ്പെടുന്നു.
(Cf: CCC 2052- 2056) #{red->n->b->വിചിന്തനം}#
കൽപനകൾ അനുസരിക്കുന്നതിലൂടെ മാത്രം മനുഷ്യൻ പൂർണ്ണനാകുന്നില്ല. പ്രമാണങ്ങൾ പാലിക്കുന്നതിലൂടെ മനുഷ്യനു രക്ഷപ്രാപിക്കാൻ സാധിക്കുമായിരുന്നെങ്കിൽ യേശുക്രിസ്തു മനുഷ്യനായി അവതരിച്ചു കുരിശിൽ മരിക്കേണ്ട ആവശ്യമില്ലായിരുന്നു. "നിത്യജീവന്‍ അവകാശമാക്കുവാൻ ഞാന്‍ എന്തു ചെയ്യണം?" എന്ന് യേശുവിനോടു ചോദിച്ച യുവാവ് ചെറുപ്പം മുതലേ കൽപനകൾ പാലിക്കുന്ന ഒരു വ്യക്തിയായിരുന്നു. എങ്കിലും പൂർണ്ണനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ തന്നെ അനുഗമിക്കാൻ അവിടുന്ന് ആവശ്യപ്പെടുന്നു. ഇത് ലോകം തിരിച്ചറിയേണ്ട വലിയ ഒരു സത്യമാണ്. ഒരു മനുഷ്യൻ കൽപനകൾ പാലിച്ചാലും, നന്മപ്രവർത്തികൾ ചെയ്താലും അവൻ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നില്ലങ്കിൽ അവൻ അപൂർണ്ണനാണ്. നിത്യജീവന്‍ അവകാശമാക്കണമെങ്കിൽ ആദിമസഭയിലെ വിശ്വാസികളെ പോലെ ഒന്നും സ്വന്തമെന്ന് അവകാശപ്പെടാതെ, സർവ്വതും പൊതുവായി കരുതി, യേശുക്രിസ്തുവിനെ അനുഗമിക്കുകയും അവനിലുള്ള വിശ്വാസം ഏറ്റുപറയുകയും വേണം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-08-26-16:17:48.jpg
Keywords: യേശു,ക്രിസ്തു
Content: 5785
Category: 18
Sub Category:
Heading: പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം ഇന്ന്
Content: കോട്ടയം: വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെ പൗരസ്ത്യ കാനന്‍ നിയമ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനം സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഇന്നു നിര്‍വ്വഹിക്കും. സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അധ്യക്ഷത വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം (വൈസ് ചാന്‍സലര്‍, പൗരസ്ത്യവിദ്യാപീഠം), റവ. ഡോ. സണ്ണി കൊക്കരവാലയില്‍ എസ്. ജെ. (പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, റോം), റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ (പ്രസിഡന്റ്, പൗരസ്ത്യവിദ്യാപീഠം), റവ. ഡോ. ജോയി അയിനിയാടന്‍ (റെക്ടര്‍, വടവാതൂര്‍ സെമിനാരി), റവ. ഡോ. വര്‍ഗീസ് കോളുതറ സിഎംഐ (ഡയറക്ടര്‍, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓറിയന്റല്‍ കാനന്‍ ലോ, ബംഗളൂരു), സിസ്റ്റര്‍ ലിറ്റില്‍ ട്രീസാ (സൂപ്പീരിയര്‍ ജനറല്‍, എസ്എച്ച് കോണ്ഗ്രിയഗേഷന്‍) തുടങ്ങിയവര്‍ പ്രസംഗിക്കും. സീറോ മലബാര്‍ സഭയിലെ ഭൂരിപക്ഷം മെത്രാന്മാരും വിവിധ സെമിനാരികളില്‍ നിന്നുള്ള റെക്ടര്‍മാരും പൗരസ്ത്യവിദ്യാപീഠത്തോട് അഫിലിയേറ്റ് ചെയ്യപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങളുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളും ദൈവശാസ്ത്രപഠനത്തിലേര്‍പ്പെട്ടിരിക്കുന്ന അല്മായ പ്രതിനിധികളും സമ്മേളനത്തില്‍ സംബന്ധിക്കുമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ റവ. ഡോ. ജെയിംസ് തലച്ചല്ലൂര്‍ അറിയിച്ചു.
Image: /content_image/India/India-2017-08-27-01:55:34.jpg
Keywords: പൗരസ്ത്യ
Content: 5786
Category: 18
Sub Category:
Heading: ജുവനൈല്‍ ജസ്റ്റിസ് ആക്ടില്‍ അനാഥമന്ദിരങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കണമെന്ന് സീറോ മലബാര്‍ സഭ സിനഡ്
Content: കൊച്ചി: ജുവനൈല്‍ ജസ്റ്റീസ് ആക്ട് നടപ്പാകുമ്പോള്‍ കേരളത്തിലെ അനാഥമന്ദിരങ്ങളും ബാലഭവനങ്ങളും പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം രൂപപ്പെടുകയയാണെന്നും നിയമത്തില്‍ അനാഥമന്ദിരങ്ങളുടെ അവകാശങ്ങള്‍ പരിഗണിക്കപ്പെടണമെന്നും സീറോ മലബാര്‍ സഭ സിനഡ്. സാമൂഹ്യജീവിതത്തില്‍ കാരുണ്യത്തിന്റെ മുഖങ്ങളായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങളെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുന്ന ജെജെ ആക്ടിലെ നിര്‍ദേശങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകളും പുനരാലോചനകളും ആവശ്യമാണെന്നും സിനഡ് വിലയിരുത്തി. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതും ജെജെ ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെടാത്തതുമായ, വിദ്യാഭ്യാസത്തിനു മാത്രം കുട്ടികളെ താമസിപ്പിക്കുന്ന ബാലമന്ദിരങ്ങള്‍ പ്രത്യേക വിഭാഗമായി പരിഗണിച്ചു പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കണം. അനാഥ, ബാലമന്ദിരങ്ങളുടെ നിലനില്‍പിനു സഹായകമാകുന്ന നിലപാടാണു സര്‍ക്കാരുകള്‍ സ്വീകരിക്കേണ്ടതെന്നും സിനഡ് അഭിപ്രായപ്പെട്ടു. ഇടുക്കിയില്‍ ഒരു ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നയപരമായ തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നത് ആശാവഹമാണ്. എന്നാല്‍ പട്ടയവിതരണം സംബന്ധിച്ച ഉത്തരവുകളും തുടര്‍നടപടികളും വേഗത്തിലാക്കാന്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വനാതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം നിയന്ത്രിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണ്. ജനങ്ങളുടെ ജീവനും കൃഷിയിടങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം വേണം. വന്യമൃഗശല്യം നിയന്ത്രിക്കുന്നതിനു ഫലപ്രദമായ നടപടികളാണ് ആവശ്യം. ഇതിനായി ഒരു കമ്മീഷനെ നിയോഗിക്കണമെന്നും സീറോ മലബാര്‍ സിനഡ് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ ഒന്നിനു സിനഡ് സമാപിക്കും.
Image: /content_image/India/India-2017-08-27-04:49:36.jpg
Keywords: സീറോ മലബാര്‍
Content: 5787
Category: 18
Sub Category:
Heading: കുറവിലങ്ങാട് അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും
Content: കുറവിലങ്ങാട്: പ്രശസ്ത വചനപ്രഘോഷകന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നേതൃത്വം നല്‍കുന്ന കു​​​​റ​​​​വി​​​​ല​​​​ങ്ങാ​​​​ട് അഭിഷേകാഗ്‌നി കണ്‍വെന്‍ഷന്‍ ഇന്ന് ആരംഭിക്കും. മ​​​​ർ​​​​ത്ത്മ​​​​റി​​​​യം ഫൊ​​​​റോ​​​​ന പ​​​​ള്ളി​​​​യി​​​​ലെ എ​​​​ട്ടു​​​​നോ​​​​ന്പാ​​​​ച​​​​ര​​​​ണ​​​​ത്തി​​​​നു മു​​​ന്നോ​​​ടി​​​യാ​​​യി സംഘടിപ്പിക്കുന്ന കണ്‍വെന്‍ഷന്‍ ദേവമാതാ കോളജ് മൈതാനത്ത് പതിനായിരം പേര്‍ക്കിരുന്ന് വചനശ്രവണം നടത്താവുന്ന കൂറ്റന്‍ പന്തലിലാണ് നടത്തുന്നത്. ഇന്ന് വൈകീട്ട് നാലിന് കാഞ്ഞിരപ്പള്ളി സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു സന്ദേശം നല്‍കും. 5.45ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലിനു പാലാ രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോസഫ് മലേപറന്പില്‍, മോണ്‍. ജോസഫ് കൊല്ലംപറന്പില്‍, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. നാളെ എല്ലാദിവസവും രാവിലെ ഒന്‍പതു മുതല്‍ 3.30വരെ കൗണ്‍സലിംഗിനും രാവിലെ 10 മുതല്‍ നാലുവരെ കുമ്പസാരത്തിനും ക്രമീകരണം ഒരുക്കിയിട്ടുണ്ട്. കൗണ്‍സലിംഗ് പാരീഷ്ഹാളിലും കുമ്പസാരം വലിയ പള്ളിയിലുമായാണ് നടക്കുന്നത്. പാരിഷ് ഹാള്‍, പള്ളി, പള്ളിയങ്കണം എന്നിവിടങ്ങളിലിരുന്നു വചനം ശ്രവിക്കാന്‍ സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. എല്‍ഇഡി സ്‌ക്രീനുകള്‍ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. രോഗികള്‍ക്കു പ്രത്യേക ഇരിപ്പിടങ്ങളും പ്രധാന പന്തലില്‍ ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2017-08-27-05:07:54.jpg
Keywords: അഭിഷേകാഗ്നി
Content: 5788
Category: 1
Sub Category:
Heading: സിസ്റ്റര്‍ റൂത്ത് ഫൗവിന്‍റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം
Content: ലാഹോർ: പാക്കിസ്ഥാനിലെ കുഷ്ഠരോഗികള്‍ക്കായി ജീവിതം സമര്‍പ്പിച്ചു കഴിഞ്ഞ ആഴ്ച മരണമടഞ്ഞ സിസ്റ്റര്‍ റൂത്ത് ഫൗവിന്‍റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തം. ഇക്കാര്യം ചൂണ്ടികാണിച്ചു ക്രൈസ്തവ സഭാവൃത്തങ്ങളാണ് സര്‍ക്കാരിനു മുന്നില്‍ അപേക്ഷയുമായി രംഗത്തെത്തിയിരിക്കുന്നത്. കുഷ്ഠരോഗികള്‍ക്ക് സിസ്റ്റര്‍ റൂത്ത് നല്കിയ മഹത്തായ സേവനം എന്നും അനുസ്മരിക്കപ്പെടുന്നതിനാണ് സിസ്റ്റര്‍ റൂത്ത് ഫൌവിന്‍റെ ജീവചരിത്രം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടതെന്ന് സഭാവൃത്തങ്ങള്‍ പറഞ്ഞു. #{red->none->b->You May Like: ‍}# {{ സിസ്റ്റര്‍ റൂ​​​​ത്ത് ഫൗ ഇനി ഓര്‍മ്മ: പാക്കിസ്ഥാനില്‍ ഔദ്യോഗിക ബഹുമതിയോടെ സംസ്കരിക്കുന്ന ആദ്യ ക്രൈസ്തവവനിത -> http://www.pravachakasabdam.com/index.php/site/news/5722 }} സിസ്റ്റര്‍ റൂത്തിന്‍റെ ജീവചരിത്രം പാഠ്യ പദ്ധതിയില്‍ ചേര്‍ക്കുന്നത് വഴി സിസ്റ്റര്‍ കാണിച്ച സ്നേഹം, സമത്വം സാഹോദര്യം എന്നീ മൂല്യങ്ങള്‍ തങ്ങളു‌ടെ മക്കള്‍ക്കു പകര്‍ന്നു നല്കാന്‍ ഉചിതമായ ഒരു മാര്‍ഗ്ഗമാണെന്ന്‍ സഭയുടെ യുവജനവികസന സംഘത്തിന്‍റെ മേധാവി ഷാഹിദ് റഹ്മത്ത് പറഞ്ഞു. പാക്കിസ്ഥാനിലെ നി​​രാ​​ലം​​ബ​​രാ​​യ കു​​ഷ്ഠ​​രോ​​ഗി​​ക​​ൾ​​ക്കാ​​യി അ​​​ര നൂ​​​റ്റാ​​​ണ്ടി​​​ലേ​​​റെ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച സി​​​​സ്റ്റ​​​​ർ റൂത്ത് ആഗസ്റ്റ് രണ്ടാം വാരത്തിലാണ് അന്തരിച്ചത്. ചരിത്രത്തിലാദ്യമായി ഒരു ക്രിസ്ത്യന് വനിതയ്ക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പാക്കിസ്ഥാന്‍ വിടചൊല്ലിയത് സിസ്റ്റര്‍ ​​​​റൂ​​​​ത്ത് ഫൗവിന്റെ സംസ്ക്കാരത്തിലായിരിന്നു. കറാച്ചിയിലെ സദറിലുള്ള സെന്‍റ് പാട്രിക് കത്തീഡ്രലില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ പ്രസിഡന്റ് മന്‍മൂന്‍ ഹുസൈന്‍ അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തിരിന്നു.
Image: /content_image/News/News-2017-08-27-05:28:10.jpg
Keywords: പാക്കിസ്ഥാന്റെ മദര്‍ തെരേസ, റൂത്ത
Content: 5789
Category: 1
Sub Category:
Heading: ബ്രസീലില്‍ വൈദികനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി
Content: ബ്രസീലിയ: തെക്കേ അമേരിക്കൻ രാജ്യമായ ബ്രസീലിലെ ബോര്‍ബോരെമ എന്ന സ്ഥലത്തു കത്തോലിക്ക വൈദികനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാരബിര രൂപതയിലെ ഫാ. പെഡ്രോ ഗോമസ് ബെസേരാ എന്ന വൈദികനെയാണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ നടന്ന സംഭവം ഇന്നലെയാണ് മാധ്യമങ്ങളില്‍ വാര്‍ത്തയാകുന്നത്. വൈദികന്റെ ശരീരത്തില്‍ 29 കുത്ത് ഏറ്റിട്ടുണ്ട്. അതേ സമയം വൈദികന്റെ കാര്‍ ഗാരേജില്‍ നിന്ന് കാണാതായി. വൈദികന്റെ കൊലപാതകത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഫാ. പെഡ്രോയുടെ ആകസ്മിക മരണത്തില്‍ ഗുവാരബിര രൂപത അനുശോചനം രേഖപ്പെടുത്തി. വൈദികന്റെ മരണത്തോടെ ഈ വര്‍ഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപ്പെട്ട വൈദികരുടെ എണ്ണം പതിനൊന്നായി. ഇതില്‍ ഏഴെണ്ണം ലാറ്റിന്‍ അമേരിക്കയില്‍ നിന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തതാണ്. ലോകത്ത് വൈദികര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്നത് മെക്സിക്കോയിലാണ്.
Image: /content_image/News/News-2017-08-27-05:54:04.jpg
Keywords: ബ്രസീ