Contents

Displaying 5521-5530 of 25113 results.
Content: 5821
Category: 18
Sub Category:
Heading: അന്ധ ബധിര വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസ പരിശീലനം നല്‍കാന്‍ പ്രതിജ്ഞാബദ്ധമാണെന്നു സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: അന്ധ, ബധിര വിദ്യാര്‍ത്ഥികള്‍ക്കു വിശ്വാസ പരിശീലനം കൂടുതല്‍ ഫലപ്രദമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കുന്നതിനും സഭ പ്രതിജ്ഞാബദ്ധമാണെന്നു കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡ്. വിശുദ്ധ കുര്‍ബാനയിലും മറ്റ് ആരാധനകളിലും ഇവര്‍ക്കും സജീവമായി പങ്കെടുക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. അന്ധ, ബധിര വിദ്യാര്‍ഥികളുടെ ആത്മീയ, സഭാത്മക വളര്‍ച്ചയില്‍ രൂപതാ വിശ്വാസ പരിശീലനകേന്ദ്രങ്ങള്‍ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും സിനഡ് ആഹ്വാനം ചെയ്തു. അന്ധവിദ്യാര്‍ഥികള്‍ക്കായി ബ്രെയ്‌ലി ലിപിയില്‍ പാഠപുസ്തകങ്ങള്‍ തയാറാക്കേണ്ടതുണ്ട്. അന്ധരെയും ബധിരരെയും മതബോധനത്തില്‍ സഹായിക്കുന്നതിനു രൂപതകളിലും ഇടവകകളിലും പ്രത്യേകം പരിശീലനം നേടിയവരെ സജ്ജരാക്കണം. വൈകല്യങ്ങള്‍ നേരിടുന്നവരെ സഭയുടെയും സമൂഹത്തിന്റെയും മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിനാവശ്യമായ പ്രോത്സാഹനങ്ങളും നല്‍കും. വിശ്വാസപരിശീലനത്തില്‍ സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതിക്കു സഭയുടെ വിശ്വാസ പരിശീലന കമ്മീഷന്‍ അന്തിമരൂപം നല്‍കിയതായി ചെയര്‍മാന്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് എന്നിവര്‍ അറിയിച്ചു. ഒന്നു മുതല്‍ പന്ത്രണ്ടു വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍, പഠനസാമഗ്രികള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ പതിപ്പുകള്‍ ലഭ്യമാക്കും. സഭയില്‍ വിശ്വാസപരിശീലനം നടത്തുന്ന അഞ്ചു ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്കും ഇവരുടെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും സഹായകമാകുന്ന രീതിയിലാണു സ്മാര്‍ട്ട് കാറ്റക്കിസം പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്. ആദ്യഘട്ടത്തില്‍ പത്താം ക്ലാസിലെ പാഠഭാഗങ്ങള്‍ സ്മാര്‍ട്ട് കാറ്റക്കിസത്തിന്റെ ഭാഗമായി തയാറായിട്ടുണ്ട്. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പ്രതികരണങ്ങള്‍ വിലയിരുത്തി വേണ്ട മാറ്റങ്ങളോടെ മറ്റു ക്ലാസുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. www.smsmartcatechsim.org എന്ന വെബ്‌സൈറ്റിലൂടെ ഡിജിറ്റല്‍ രൂപത്തിലുള്ള പാഠഭാഗങ്ങളും അനുബന്ധ പഠനസഹായികളും ഡൗണ്‍ലോഡ് ചെയ്യാം. ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ എന്നിവയെ വിശ്വാസ പരിശീലന മേഖലയില്‍ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും സ്മാര്‍ട്ട് കാറ്റക്കിസത്തിലൂടെ ലക്ഷ്യമിടുന്നതായി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട് അറിയിച്ചു. സീറോ മലബാര്‍ സഭയിലെ 49 മെത്രാന്മാര്‍ പങ്കെടുക്കുന്ന സിനഡ് നാളെ സമാപിക്കും.
Image: /content_image/India/India-2017-08-31-05:43:29.jpg
Keywords: സീറോ മലബാര്‍
Content: 5822
Category: 1
Sub Category:
Heading: ബൈബിള്‍ കാലഘട്ടത്തിലെ ജീവിതരീതികളുമായി എയിന്‍ കെരെം
Content: ടെല്‍ അവീവ്: ബൈബിളിലെ ജെറമിയായുടെ പുസ്തകത്തില്‍ പറയുന്ന ബത്ഹാഖെരം എന്ന ഗ്രാമം നിലനിന്നിരുന്നത് ഇന്നത്തെ ഇസ്രായേലിലെ എയിന്‍ കെരെം എന്ന നഗരത്തിലായിരുന്നു എന്ന വാദഗതി ശക്തിപ്രാപിച്ചു വരുന്ന അവസരത്തില്‍ സ്ഥലത്തെ ജനങ്ങളുടെ ജീവിതരീതി കൗതുകമുണര്‍ത്തുന്നു. ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള ഒരു യഹൂദജീവിതാന്തരീക്ഷം സൃഷ്ടിക്കുവാനുള്ള ശ്രമത്തിലാണ് എയിന്‍ കെരെം നിവാസികള്‍. ബൈബിളില്‍ വിവരിക്കുന്ന പോലത്തെ ഗോത്ര സംസ്കാരവും ഇവര്‍ പൊടിതട്ടിയെടുത്തിരിക്കുന്നു. പരസ്പരം സഹായിച്ചും ആടുകളെ മേയിച്ചുമാണ് അവരില്‍ ഭൂരിഭാഗവും ജീവിക്കുന്നത്. “ബഞ്ചമിന്‍ ഗോത്രജരേ, ജറുസലെമില്‍നിന്ന് ഓടി രക്ഷപെടുവിന്‍; തെക്കോവയില്‍ കാഹളമൂതുവിന്‍; ബത്ഹാഖെരമില്‍ കൊടി നാട്ടുവിന്‍. വടക്കുനിന്ന് അനര്‍ഥവും കൊടിയ വിപത്തും അടുത്തുവരുന്നുന” (ജെറമിയ 6:2) എന്നാണ് ബൈബിളില്‍ ബത്ഹാഖെരമിനെക്കുറിച്ച് വിവരിച്ചിരിക്കുന്നത്. മേഖലയിലെ ചില ഭവനങ്ങളുടെ അടിയില്‍ നിന്നും ജെറുസലേമിലെ രണ്ടാമത്തെ ദേവാലയത്തിന്റെ അവശേഷിപ്പുകള്‍ കണ്ടെടുക്കപ്പെട്ടിട്ടുള്ളത്‌ ബത്ഹാഖെരം എയിന്‍ കെരേം തന്നെയാണ് എന്ന വാദത്തിന് ബലമേകുന്നുവെന്നാണ് ചരിത്രകാരന്‍മാരുടെ അഭിപ്രായം. ബൈബിള്‍ കാലഘട്ടത്തില്‍ വളരെയേ സമ്പുഷ്ടവും ഫലഭൂയിഷ്ടവുമായിരുന്നു എയിന്‍ കെരെമിന് പറയുവാനുള്ളത് 3൦൦൦ വര്‍ഷങ്ങളോളം പരന്നുകിടക്കുന്ന ചരിത്രമാണ്. ജെറുസലേമിലെ രണ്ടാമത്തെ ദേവാലയം തകര്‍ക്കപ്പെട്ടതോടെ ബത്ഹാഖെരമില്‍ നിന്നും ആളുകള്‍ പലായനം ചെയ്തു. പിന്നീട് 1949-ല്‍ ഇസ്രായേല്‍ രാജ്യം സ്ഥാപിതമായതിന് ശേഷം ഇസ്രായേലി ഗവണ്‍മെന്റ് ജൂതന്‍മാരെ എയിന്‍ കെരെമിന്റെ സമീപ പ്രദേശങ്ങളില്‍ സ്ഥിരതാമസമാക്കുവാന്‍ സഹായിച്ചു. യെമനില്‍ നിന്നുമുള്ള അഭയാര്‍ത്ഥികളായിരുന്നു താമസക്കാരില്‍ പ്രധാനികള്‍. അധികം താമസിയാതെ തന്നെ ഈ പ്രദേശം യമനി സമുദായക്കാരുടെ ഒരു പ്രബല കേന്ദ്രമായി മാറുകയാണ് ഉണ്ടായത്. എന്നാല്‍ ഇപ്പോഴത്തെ ഇവരുടെ ജീവിതരീതി ബൈബിളില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണ്. ആധുനികകാലത്തും ഇത്തരത്തില്‍ ജീവിക്കുന്ന ഒരു ജനത ലോകത്തിന്റെ മുന്‍പില്‍ അത്ഭുതമായിരിക്കുകയാണ്.
Image: /content_image/News/News-2017-08-31-06:23:21.jpg
Keywords: ഇസ്രായേ
Content: 5823
Category: 1
Sub Category:
Heading: ഫിലിപ്പീൻസിലെ കത്തീഡ്രൽ ദേവാലയം സൈന്യം തിരിച്ചുപിടിച്ചു
Content: മനില: ഫിലിപ്പീൻസിലെ മാറാവി നഗരത്തിലെ സെന്‍റ് മേരീസ് കത്തോലിക്ക കത്തീഡ്രൽ ദേവാലയം ഐ‌എസ് തീവ്രവാദികളിൽ നിന്നും സൈന്യം തിരിച്ചുപിടിച്ചു. നൂറ് ദിവസത്തോളം നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് ഐ‌എസ് അനുഭാവികളായ മൗതേ സംഘടനയില്‍ നിന്നു ദേവാലയം പിടിച്ചെടുത്തത്. മൗതേ നീക്കങ്ങളുടെ കേന്ദ്രമായിരുന്ന ഇസ്ലാമിക് സെന്ററും ഗ്രാന്റ് മോസ്ക്കും വീണ്ടെടുത്തതിനെ തുടർന്നാണ് കത്തീഡ്രൽ ദേവാലയവും തിരിച്ചുപിടിച്ചത്. മെയ് 23 മുതൽ മൗതേയുടെ അധീനതയിലായിരുന്ന സെന്‍റ് മേരീസ് കത്തീഡ്രൽ ദേവാലയം ആഗസ്റ്റ് ഇരുപത്തിയഞ്ചിനാണ് സൈന്യത്തിന്റെ നിയന്ത്രണത്തിലായത്. ദേവാലയത്തിനകത്ത് സൂക്ഷിച്ചിരിന്ന സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കി സുരക്ഷിതമാക്കിയതായി അധികൃതർ പറഞ്ഞു. ക്രൈസ്തവ മുസ്ളിം വേർതിരിവില്ലാതെ, മതത്തെ തന്നെ അപമാനിക്കുന്ന പെരുമാറ്റമാണ് തീവ്രവാദികളുടേതെന്ന് വെസ്റ്റ്മിൻ കോം ചീഫ് ലഫ്.ജനറൽ കാർലിറ്റോ ഗൽവാസ് ജൂനിയർ പറഞ്ഞു. നേരത്തെ ഫാ. ചിറ്റോ സുഗാനോബിനേയും പത്ത് ക്രൈസ്തവ വിശ്വാസികളെയും തടവിലാക്കിയ തീവ്രവാദി സംഘം അൾത്താരയും ദേവാലയത്തിലെ രൂപങ്ങളും തകർത്തിരിന്നു. അതേ സമയം അമ്പത്തിയാറ് ക്രൈസ്തവരാണ് മൗതേയുടെ കീഴില്‍ ബന്ദികളായി തുടരുന്നത്. മാറാവി നഗരത്തില്‍ പ്രവേശിച്ച ഏതാണ്ട് 500-ഓളം വരുന്ന ഭീകരര്‍, നഗരത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാക സ്ഥാപിച്ചു പ്രദേശത്തെ ജയിലില്‍ നിന്നും തടവ് പുള്ളികളെ മോചിപ്പിച്ചിരിന്നു.
Image: /content_image/News/News-2017-08-31-07:50:20.jpg
Keywords: ഫിലിപ്പീ
Content: 5824
Category: 1
Sub Category:
Heading: ആഗോള സഭ നാളെ സൃഷ്ട്ടിയുടെ സംരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും
Content: വത്തിക്കാന്‍ സിറ്റി: നാളെ സെപ്തംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച ആഗോള ക്രൈസ്തവ വിഭാഗങ്ങള്‍ സംയുക്തമായി സൃഷ്ട്ടിയുടെ സംരക്ഷണത്തിനായുള്ള പ്രാര്‍ത്ഥനാദിനം ആചരിക്കും. ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭകള്‍ പരസ്പരം കൈകോര്‍ത്താണ് ഇത്തവണ സൃഷ്ടിയുടെ പരിരക്ഷണത്തിനുള്ള പ്രാര്‍ത്ഥനാദിനം ആവിഷ്ക്കരിക്കുന്നത്. സഭകളുടെ ആഗോള കൂട്ടായ്മ, ആംഗ്ലിക്കന്‍ സഭാകൂട്ടായ്മ, കിഴക്കിന്‍റെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസ്, ഫ്രാന്‍സിസ് പാപ്പാ എന്നിവര്‍ ആഗോളതലത്തില്‍ ഭൂമിയുടെ സുസ്ഥിതിക്കായി പദ്ധതിയെ പിന്‍താങ്ങുന്നുണ്ട്. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ ഒന്നാമന്‍റെ അഭ്യര്‍ത്ഥനപ്രകാരം കിഴക്കിന്‍റെ ഓര്‍ത്തഡോക്സ് സഭകളും , ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം പടിഞ്ഞാറന്‍ സഭകളും നാളെ ( സെപ്തംബര്‍ 1) സൃഷ്ട്ടിയുടെ സംരക്ഷണത്തിനുള്ള ആഗോള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. നാളത്തെ ദിവസത്തിന്റെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടി സൃഷ്ടികളുടെ സംരക്ഷണത്തിനായി എല്ലാവരും ഒരേമനസ്സോടെ നിലകൊള്ളണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയും കോണ്‍സ്റ്റാന്‍റിനോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയയും സംയുക്ത പ്രസ്താവന ഇറക്കിയിട്ടുണ്ട്. പരിസ്ഥിതിക്കായുള്ള പ്രാര്‍ത്ഥനാ ദിനത്തില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പാരിസ്ഥിതിക അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന ഭൂമിയുടെ തേങ്ങലും അതില്‍ കഴിയുന്ന ബഹുഭൂരിപക്ഷം വരുന്ന പാവങ്ങളുടെ രോദനവും കേള്‍ക്കണമെന്നും ഇരുവരും പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാന്‍സീസ് അസീസ്സിയുടെ അനുസ്മരണ ദിനമായ ഒക്ടോബര്‍ 4-വരെ നീണ്ടുനില്ക്കുന്ന വിധത്തിലാണ് ചില ദേശീയ സഭകളുടെ കൂട്ടായ്മകള്‍ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. 2015-ല്‍ ആണ് ആദ്യമായി പരിസ്ഥിതി സുസ്ഥിതിക്കായി ആഗോള പ്രാര്‍ത്ഥനാദിനം ഫ്രാന്‍സിസ് പാപ്പാ പ്രഖ്യാപിച്ചത്.
Image: /content_image/News/News-2017-08-31-09:26:29.jpg
Keywords: പരിസ്ഥി
Content: 5825
Category: 1
Sub Category:
Heading: ആയിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ലത്തീന്‍ സുവിശേഷ വ്യാഖ്യാനം കണ്ടെത്തി
Content: ബിര്‍മിംഗ്ഹാം: 1500 ലേറെ വര്‍ഷം പഴക്കമുള്ള ലത്തീന്‍ ഭാഷയിലുള്ള സുവിശേഷ വ്യാഖ്യാനം ബ്രിട്ടനിലെ കൊളോണ്‍ കത്തീഡ്രല്‍ ലൈബ്രറിയില്‍ കണ്ടെത്തി. നാലാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ഫോര്‍ത്തൂനാത്തിയുസ് എഴുതിയ ബൈബിള്‍ വ്യാഖ്യാനമാണ് കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ ബൈബിള്‍ വ്യാഖ്യാനം കഴിഞ്ഞ ആഴ്ച ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2012-ല്‍ സാല്‍സ്ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. ലൂക്കാസ് ഡോര്‍ബോര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരിന്നു. ഇത് പിന്നീട് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി. ശിഷ്ട്ട ഭാഗങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 160 അദ്ധ്യായങ്ങള്‍ ഉള്ള ഈ വ്യാഖ്യാനത്തില്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാല് സുവിശേഷകന്മാരുടെയും രചനകളെ പറ്റി പരാമര്‍ശമുണ്ട്. 382-405 കാലഘട്ടത്തില്‍ വിശുദ്ധ ജറോം എഴുതിയ ബൈബിള്‍ വ്യാഖ്യാനമായിരുന്നു ഏറ്റവും പഴയതെന്നാണ് ചരിത്രകാരന്മാര്‍ കണക്കുകൂട്ടിയിരിന്നത്. എന്നാല്‍ പുതിയ വ്യാഖ്യാനത്തിന്‍റെ കണ്ടെത്തലോടെ ഇക്കാര്യത്തില്‍ തിരുത്തല്‍ വന്നിരിക്കുകയാണ്. സുവിശേഷത്തിന്റെ ഇങ്ങനെയൊരു ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ച് വിശുദ്ധ ജെറോം നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-08-31-10:31:31.jpg
Keywords: പഴക്കമുള്ള
Content: 5826
Category: 1
Sub Category:
Heading: ആയിരത്തി അഞ്ഞൂറു വര്‍ഷം പഴക്കമുള്ള ലത്തീന്‍ സുവിശേഷ വ്യാഖ്യാനം കണ്ടെത്തി
Content: ബിര്‍മിംഗ്ഹാം: ആയിരത്തി അഞ്ഞൂറിലേറെ വര്‍ഷം പഴക്കമുള്ള ലത്തീന്‍ ഭാഷയിലുള്ള സുവിശേഷ വ്യാഖ്യാനം ബ്രിട്ടനിലെ കൊളോണ്‍ കത്തീഡ്രല്‍ ലൈബ്രറിയില്‍ കണ്ടെത്തി. നാലാം നൂറ്റാണ്ടിലെ ബിഷപ്പായിരുന്ന ഫോര്‍ത്തൂനാത്തിയുസ് എഴുതിയ ബൈബിള്‍ വ്യാഖ്യാനമാണ് കണ്ടെത്തിയത്. പുതുതായി കണ്ടെത്തിയ ബൈബിള്‍ വ്യാഖ്യാനം കഴിഞ്ഞ ആഴ്ച ഇംഗ്ലീഷിലാക്കി പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. 2012-ല്‍ സാല്‍സ്ബര്‍ഗ് സര്‍വ്വകലാശാലയിലെ ഗവേഷകനായ ഡോ. ലൂക്കാസ് ഡോര്‍ബോര്‍ ഇതിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരിന്നു. ഇത് പിന്നീട് ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റി. ശിഷ്ട്ട ഭാഗങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. 160 അദ്ധ്യായങ്ങള്‍ ഉള്ള ഈ വ്യാഖ്യാനത്തില്‍ മത്തായി, മര്‍ക്കോസ്, ലൂക്കാ, യോഹന്നാന്‍ എന്നീ നാല് സുവിശേഷകന്മാരുടെയും രചനകളെ പറ്റി പരാമര്‍ശമുണ്ട്. 382-405 കാലഘട്ടത്തില്‍ വിശുദ്ധ ജറോം എഴുതിയ ബൈബിള്‍ വ്യാഖ്യാനമായിരുന്നു ഏറ്റവും പഴയതെന്നാണ് ചരിത്രകാരന്മാര്‍ കണക്കുകൂട്ടിയിരിന്നത്. എന്നാല്‍ പുതിയ വ്യാഖ്യാനത്തിന്‍റെ കണ്ടെത്തലോടെ ഇക്കാര്യത്തില്‍ തിരുത്തല്‍ വന്നിരിക്കുകയാണ്. സുവിശേഷത്തിന്റെ ഇങ്ങനെയൊരു ബൈബിള്‍ വ്യാഖ്യാനത്തെക്കുറിച്ച് വിശുദ്ധ ജെറോം നേരത്തെ തന്നെ വെളിപ്പെടുത്തിയിരിന്നു.
Image: /content_image/News/News-2017-08-31-10:37:51.jpg
Keywords: പഴക്കമുള്ള
Content: 5827
Category: 1
Sub Category:
Heading: ബിഷപ്പുമാരുടെ തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ ഐ‌എസ് അല്ലെന്നു ഹിസ്ബുള്ള നേതാവ്
Content: ആലപ്പോ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയ ആലപ്പോയിലെ രണ്ട് മെത്രാന്‍മാരും ഐ‌എസിന്‍റെ തടവില്‍ അല്ലെന്ന് ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസ്രള്ള. ടെലിവിഷന്‍ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 2013 ഏപ്രില്‍ മാസത്തിലാണ് സിറിയന്‍ ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ യോഹാന്നാ ഇബ്രാഹിമിനേയും, ഗ്രീക്ക് ഓര്‍ത്തഡോക്സ് മെത്രാപ്പോലീത്തയായ ബൗലോസ് യസീഗിയേയും തുര്‍ക്കി അതിര്‍ത്തി പ്രദേശത്ത്‌ നിന്നും ആലപ്പോയിലേക്ക് മടങ്ങിവരുന്ന വഴി ആയുധധാരികളായ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയത്. സിറിയയുടേയും, ലെബനനിന്റേയും അതിര്‍ത്തി പ്രദേശങ്ങളിലുള്ള മലനിരകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള തീവ്രവാദികളുമായി വെടിനിറുത്തല്‍ പ്രഖ്യാപിക്കുന്നതിലേക്ക് നയിച്ച ചര്‍ച്ചയില്‍ മെത്രാന്‍മാരുടെ കാര്യവും ഉയര്‍ന്നുവന്നിരുന്നെന്ന് ഹസ്സന്‍ നസ്രള്ള പറയുന്നു. എന്നാല്‍ മെത്രാന്‍മാരെക്കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്ന് ഐ‌എസ് അറിയിച്ചതായി ഹിസ്ബുള്ള നേതാവ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ലെബനനിലെ ഷിയാ ഗ്രൂപ്പ് തങ്ങളുടെ തീവ്രവാദികള്‍ക്ക് സുരക്ഷിതമായി കുടുംബത്തില്‍ എത്തിച്ചേരുവാന്‍ ലെബനന്‍ സര്‍ക്കാര്‍ സൈന്യത്തിന്റെ അകമ്പടി ലഭിക്കുന്നതിനായി തട്ടിക്കൊണ്ടുപോകല്‍ പരമ്പര തന്നെ നടപ്പിലാക്കുവാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. 2014 ഓഗസ്റ്റില്‍ ലെബനീസ് സൈനികരേ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയിരുന്നു. ഇതില്‍ കുറച്ചുപേര്‍ മോചിതരായിട്ടുണ്ടെന്നും ബാക്കിയുള്ള 8 പേരെ മറവ് ചെയ്തിരിക്കുന്ന സ്ഥലത്തെക്കുറിച്ചുള്ള സൂചന ഐ‌എസ് നല്‍കിയതായും ഹിസ്ബുള്ള നേതാവ് വീഡിയോ സന്ദേശത്തില്‍ വെളിപ്പെടുത്തി. പുതിയ വെളിപ്പെടുത്തല്‍ വന്ന പശ്ചാത്തലത്തില്‍ ബിഷപ്പുമാരുടെ തിരോധാനത്തില്‍ ആശങ്ക തുടരുകയാണ്. ഇരുവരും മരിച്ചതായി പല തവണ വാര്‍ത്ത പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ സഭ സ്ഥിരീകരണം നടത്തിയിട്ടില്ല. ഹസ്സന്‍ നസ്രള്ളയുടെ വെളിപ്പെടുത്തലോടെ സിറിയയിലെ ഇദ്ളിബ് മേഖലയിലെ നുസ്രത്ത് ഫ്രണ്ട് എന്ന തീവ്രവാദി സംഘടനയായിരിക്കാം ബിഷപ്പുമാരുടെ തിരോധാനത്തിന് പിന്നിലെന്ന സംശയം ശക്തമായിരിക്കുകയാണ്.
Image: /content_image/News/News-2017-08-31-11:41:39.jpg
Keywords: ഐ‌എസ്
Content: 5828
Category: 6
Sub Category:
Heading: കര്‍ത്തൃപ്രാര്‍ത്ഥന ലോകം മുഴുവനെയും ക്രിസ്തുവിലുള്ള ഐക്യത്തിലേക്കു വിളിക്കുന്നു
Content: "യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം?" (ലൂക്കാ 6: 9). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 17}# <br> യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവർക്ക് ദൈവത്തെ "പിതാവേ" എന്നു മാത്രമല്ല "ഞങ്ങളുടെ പിതാവേ" എന്നു കൂടി വിളിക്കാൻ സാധിക്കുന്നു. യേശു പ്രാർത്ഥിക്കാൻ പഠിച്ചപ്പോൾ അവിടുന്ന് ദൈവത്തെ "ഞങ്ങളുടെ" പിതാവേ എന്നു വിളിച്ചു പ്രാർത്ഥിക്കാൻ ആവശ്യപ്പെടുന്നു. ഇവിടെ "ഞങ്ങളുടെ" എന്ന പദത്തിന് വളരെ ആഴമായ അർത്ഥതലങ്ങളുണ്ട്. ഞങ്ങളുടെ പിതാവേ എന്നു നാം പറയുമ്പോള്‍ പ്രഥമമായി നാം അംഗീകരിക്കുന്നത് പ്രവാചകരിലൂടെ മുന്‍കൂട്ടി അറിയിച്ചിരുന്ന അവിടുത്തെ സ്നേഹത്തിന്‍റെ വാഗ്ദാനങ്ങളെല്ലാം ക്രിസ്തുവിലെ പുതിയതും നിത്യവുമായ ഉടമ്പടിയില്‍ പൂര്‍ത്തിയാക്കപ്പെട്ടു എന്നാണ്. അങ്ങനെ നാം അവിടുത്തെ ജനവും അവിടുന്ന്‍ നമ്മുടെ ദൈവവുമായിത്തീര്‍ന്നു. ഈ പുതിയ ബന്ധം അന്യോന്യം നല്‍കപ്പെടുന്ന തികച്ചും സൗജന്യപരമായ ദാനമാണ്. ഞങ്ങളുടെ എന്ന പ്രയോഗം സ്വർഗ്ഗവും ഭൂമിയും നിറഞ്ഞുനിൽക്കുന്ന ദൈവജനത്തിലേക്ക് വിരൽചൂണ്ടുന്നു. "കര്‍ത്തൃപ്രാര്‍ത്ഥന യുഗാന്ത്യത്തിലുള്ള അവിടുത്തെ ജനത്തിന്‍റെ പ്രാര്‍ത്ഥനയാകയാല്‍, "ഞങ്ങളുടെ" എന്ന വിശേഷണം വിജയമകുടമണിയുന്നവനോടു പുതിയ ജറുസലേമില്‍ വച്ച് ഞാന്‍ അവന്‍റെ ദൈവവും അവന്‍ എന്‍റെ പുത്രനും ആയിരിക്കും എന്ന്‍ പറയും എന്ന ദൈവത്തിന്‍റെ അന്തിമ വാഗ്ദാനത്തിലുള്ള നമ്മുടെ പ്രതീക്ഷയുടെ ഉറപ്പും വ്യക്തമാകുന്നു" (CCC 2788). വ്യാകരണപ്രകാരം "ഞങ്ങളുടെ" എന്ന വാക്ക് ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ക്കു പൊതുവായിട്ടുള്ള ഒരു യാഥാര്‍ഥ്യത്തെ സൂചിപ്പിക്കുന്നു. ഒരു ദൈവം മാത്രമേയുള്ളൂ. അവിടുത്തെ ഏക പുത്രനിലുള്ള വിശ്വാസത്തിലൂടെ ജലത്താലും ആത്മാവിനാലും അവിടുന്നില്‍ നിന്ന്‍ വീണ്ടും ജനിക്കുന്നവര്‍ അവിടുത്തെ പിതാവായി അംഗീകരിക്കുന്നു. ദൈവവും മനുഷ്യരും ചേര്‍ന്ന ഈ പുതിയ കൂട്ടായ്മ സഭയാണ്. അനേകം സഹോദരരില്‍ പ്രഥമ ജാതനായിത്തീര്‍ന്ന യേശുക്രിസ്തുവിൽ സഭ ഒരേയൊരു പിതാവിലും ഒരേയൊരു പരിശുദ്ധാത്മാവിലും ഐക്യപ്പെട്ടിരിക്കുന്നു. "ഞങ്ങളുടെ" പിതാവേ എന്നു പ്രാര്‍ത്ഥിക്കുന്ന ഓരോ വ്യക്തിയും ഈ കൂട്ടായ്മയിലാണ് പ്രാര്‍ത്ഥിക്കുന്നത്. ഈ സത്യം തിരിച്ചറിഞ്ഞ ആദിമസഭയിലെ "വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരു ആത്മാവും ആയിരുന്നു". ഇക്കാരണത്താല്‍ ക്രൈസ്തവരുടെ ഇടയില്‍ വിഭജനങ്ങള്‍ ഉണ്ടെങ്കിലും "നമ്മുടെ" പിതാവിനോടുള്ള പ്രാര്‍ത്ഥന എല്ലാവരുടെയും പൊതുവായ പൈതൃകം വ്യക്തമാക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച എല്ലാവര്‍ക്കുമുള്ള ഐക്യത്തിന്റെ അടിയന്തിരമായ ആഹ്വാനവുമാണ് കര്‍ത്തൃപ്രാര്‍ത്ഥനയിലെ "ഞങ്ങളുടെ" എന്ന പ്രയോഗം. ക്രിസ്തുവിലുള്ള വിശ്വാസത്തിന്‍റെയും മാമോദീസായുടെയും അടിസ്ഥാനത്തിലുള്ള കൂട്ടായ്മയില്‍ അവര്‍ ഐക്യത്തിനുവേണ്ടിയുള്ള യേശുവിന്‍റെ പ്രാര്‍ത്ഥനയില്‍ പങ്കു ചേരണം. പിതാവായ ദൈവം ആര്‍ക്കുവേണ്ടി അവിടുത്തെ പ്രിയപുത്രനെ കൊടുത്തുവോ അവരെയൊക്കെ അവിടുത്തെ മുന്‍പില്‍ കൊണ്ടുവരാതെ നമ്മുക്കു പ്രാര്‍ത്ഥിക്കാനാവില്ല. അവിടുത്തെ സ്നേഹത്തിന് അതിര്‍ത്തികളില്ലാത്തതു പോലെ നമ്മുടെ പ്രാര്‍ത്ഥനയ്ക്കും അതിര്‍ത്തികള്‍ ഉണ്ടാകാന്‍ പാടില്ല. അതിനാൽ "ഞങ്ങളുടെ പിതാവേ" എന്നു പ്രാര്‍ത്ഥിക്കുന്നത് ക്രിസ്തുവില്‍ ആവിഷ്കൃതമായ സ്നേഹത്തിന്‍റെ മാനങ്ങള്‍ നമുക്കു തുറന്നു തരുന്നു. ക്രിസ്തുവിനെ അറിഞ്ഞ എല്ലാ മനുഷ്യരോടു കൂടെയും, അവിടുത്തെ ഇനിയും അറിഞ്ഞിട്ടില്ലാത്ത എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ് ക്രിസ്തീയ പ്രാർത്ഥന. അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന ചൊല്ലുമ്പോഴെല്ലാം ക്രിസ്തു ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെയും ദൈവത്തിന്‍റെ മക്കളായി ഒന്നിച്ചു കൂട്ടാന്‍ വേണ്ടി പ്രാർത്ഥിക്കുകയാണ് ചെയ്യുന്നത്. അവസാനമായി കര്‍ത്തൃപ്രാര്‍ത്ഥന ആത്മാര്‍ത്ഥമായി ചൊല്ലിയാല്‍ നാം സ്വാർത്ഥത വെടിയാൻ തയ്യാറാകും. കാരണം നാം സ്വീകരിക്കുന്ന സ്നേഹം നമ്മെ അതില്‍ നിന്നും സ്വതന്ത്രരാക്കുന്നു. കര്‍ത്തൃപ്രാര്‍ത്ഥനയുടെ ആരംഭത്തിലുള്ള "ഞങ്ങളുടെ" എന്ന വിശേഷണം അവസാനത്തെ നാലു യാചനകളിലുള്ള "ഞങ്ങള്‍" എന്ന വാക്ക് പോലെ ആരെയും ഒഴിച്ചു നിര്‍ത്തുന്നില്ല. നാം ഇത് സത്യസന്ധമായി ചൊല്ലിയാല്‍ നമ്മുടെ വിഭജനങ്ങളും എതിര്‍പ്പുകളും ഇല്ലാതാകേണ്ടതാണ്. #{red->n->b->വിചിന്തനം}# <br> കര്‍ത്തൃപ്രാര്‍ത്ഥനയിൽ, സ്വർഗ്ഗസ്ഥനായ "ഞങ്ങളുടെ പിതാവേ" എന്ന പേര് ഉച്ചരിക്കുമ്പോള്‍ തന്നെ നമ്മില്‍ സ്നേഹം ഉണരുന്നു. മക്കള്‍ക്ക് പിതാവിനേക്കാള്‍ പ്രിയങ്കരമായി എന്താണുള്ളത്?... നാം യാചിക്കുന്നത് ലഭിക്കുമെന്ന ആത്മവിശ്വാസവും അതോടൊപ്പം ഉണ്ടാകുന്നു. മക്കള്‍ ചോദിക്കുമ്പോള്‍ എന്താണ് അവിടുന്ന്‍ നല്‍കാതിരിക്കുക. കാരണം, അവിടുത്തെ മക്കളാകാനുള്ള വരം അവിടുന്ന്‍ നല്‍കിക്കഴിഞ്ഞല്ലോ. ദൈവം നമ്മുടെ പിതാവാണെങ്കിൽ അവിടുത്തെ മക്കളായ മറ്റു മനുഷ്യർ നമ്മുടെ സഹോദരങ്ങളാണ്. ക്രിസ്തുവിനെ അറിഞ്ഞ എല്ലാ മനുഷ്യരോടു കൂടെയും, അവിടുത്തെ ഇനിയും അറിയാത്ത എല്ലാ മനുഷ്യര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നതാണ് ക്രിസ്തീയ പ്രാർത്ഥന. അതിനാൽ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിലൂടെ ലോകം മുഴുവനുമുള്ള എല്ലാ മനുഷ്യരെയും ദൈവത്തിന്‍റെ മക്കളായി ക്രിസ്തുവിൽ ഒന്നിച്ചു കൂട്ടാന്‍ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-08-31-14:47:32.jpg
Keywords: യേശു, ക്രിസ്തു
Content: 5829
Category: 18
Sub Category:
Heading: സീറോ മലബാര്‍ റാസ കുര്‍ബാനയുടെ സുറിയാനി തക്സ പ്രകാശനം ചെയ്തു
Content: കൊച്ചി: റോമില്‍നിന്ന് അംഗീകരിച്ച സീറോ മലബാര്‍ റാസകുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ള പതിപ്പ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. തക്സയുടെ പതിപ്പ് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനു നല്‍കി കൊണ്ടാണ് അദ്ദേഹം പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. റാസ കുര്‍ബാനയുടെ സുറിയാനി ഭാഷയിലുള്ള ആധികാരികമായ പതിപ്പ് ആദ്യമായാണ് പ്രസിദ്ധീകരിക്കുന്നത്. സുറിയാനിഭാഷയെയും പൈതൃകത്തെയും സംരക്ഷിക്കാന്‍ സഭാമക്കളുടെ പരിശ്രമങ്ങള്‍ ഉണ്ടാകണമെന്നു കര്‍ദിനാള്‍ പറഞ്ഞു. ചടങ്ങില്‍ സീറോ മലബാര്‍ ആരാധനാക്രമ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ തോമസ് ഇലവനാല്‍, കമ്മീഷന്‍ അംഗങ്ങളായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഫാ. ചാള്‍സ് പൈങ്ങോട്ട്, ഫാ.പോളി മണിയാട്ട്, ഫാ. ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ഫാ.സെബാസ്റ്റ്യന്‍ മുതുപ്ലാക്കല്‍, സിസ്റ്റര്‍ കൊച്ചുത്രേസ്യ എന്നിവരടങ്ങിയ കമ്മിറ്റിയാണു സുറിയാനി തക്‌സ പ്രസിദ്ധീകരിക്കുന്നതിനു നേതൃത്വം നല്‍കിയത്. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ ആരാധനക്രമ കമ്മീഷന്‍ ഓഫീസില്‍ നിന്നും കോപ്പികള്‍ ലഭിക്കും. ബന്ധപ്പെടേണ്ട നമ്പര്‍: 9446477924.
Image: /content_image/India/India-2017-09-01-04:41:11.jpg
Keywords: സുറിയാനി
Content: 5830
Category: 18
Sub Category:
Heading: ഗ്രാന്‍ഡ് എബൈഡ് യുവജന കണ്‍വന്‍ഷന് നാളെ ആരംഭം
Content: കൊച്ചി: വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള നാലായിരത്തോളം യുവജനങ്ങള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് എബൈഡ് യുവജന കണ്‍വന്‍ഷന് ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ നാളെ തുടക്കമാകും. യുവാക്കളെ അനുയാത്ര ചെയ്യുന്നവരായി സഭ മാറണം എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണു യുവജന കണ്‍വന്‍ഷന്‍. യുവജനങ്ങളുടെ സ്വഭാവരൂപീകരണത്തിനു സഹായിക്കുന്ന പ്രബോധനങ്ങള്‍, സൗഖ്യപ്രാര്‍ഥനകള്‍, പരിശുദ്ധാത്മാഭിഷേകം, കൗണ്‍സലിംഗ് എന്നിവയുണ്ടാകും. ഗ്രാന്‍ഡ് എബൈഡ് മ്യൂസിക് ബാന്‍ഡ് കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണമാണ്. കണ്‍വെന്‍ഷനില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, തിരുവല്ല ആര്‍ച്ച്ബിഷപ് തോമസ് മാര്‍ കൂറിലോസ്, കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി, ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോയി ആലപ്പാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, ഫാ. തോമസ് വാഴചാരിയില്‍, ഫാ.ജോഷി പുതുവ, റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ്, ബ്രദര്‍ സന്തോഷ് കരുമാത്ര, ബ്രദര്‍ തോമസ് കുര്യന്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ പ്രഭാഷണം നടത്തും. ചിറ്റൂര്‍ ധ്യാനകേന്ദ്രത്തില്‍ ഇതുവരെ 26 എബൈഡ് കണ്‍വന്‍ഷനുകളിലായി നാല്‍പതിനായിരത്തോളം യുവജനങ്ങള്‍ പങ്കെടുത്തിട്ടുണ്ടെന്നു ഡയറക്ടര്‍ ഫാ. ജോസ് ഉപ്പാണി പറഞ്ഞു. കണ്‍വെന്‍ഷനില്‍ 250 വോളണ്ടിയര്‍മാരുടെ സേവനമുണ്ടാകും. കണ്‍വന്‍ഷനിലെത്തുന്ന എല്ലാവര്‍ക്കും താമസസൗകര്യമൊരുക്കും. പ്ലസ്ടു തലത്തിലുള്ളവര്‍ക്കും അതിനു മുകളില്‍ പ്രായമുള്ള യുവാക്കള്‍ക്കുമാണ് പ്രവേശനം. നാളെ രാവിലെവരെ രജിസ്‌ട്രേഷന്‍ നടത്താന്‍ അവസരമുണ്ടായിരിക്കും. ഫോണ്‍: 9446040508, 04842432508
Image: /content_image/India/India-2017-09-01-05:06:20.png
Keywords: യുവജന