Contents

Displaying 5541-5550 of 25113 results.
Content: 5842
Category: 18
Sub Category:
Heading: മദ്യശാലകള്‍ തമ്മിലുള്ള ദൂരപരിധി കുറയ്ക്കല്‍: തീരുമാനം ദൗര്‍ഭാഗ്യകരമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: മദ്യവര്‍ജനവും മദ്യവിരുദ്ധ ബോധവത്കരണവും പ്രോത്സാഹിപ്പിക്കുമെന്നു പറഞ്ഞ സര്‍ക്കാര്‍, മദ്യലഭ്യതയും മദ്യശാലകളും വര്‍ദ്ധിക്കാന്‍ ഇടയാക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കൊച്ചിയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരിന്നു അദ്ദേഹം. ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍ എന്നിവയില്‍നിന്നു മദ്യശാലകളുടെ ദൂരപരിധി ഇരുനൂറില്‍നിന്ന് അന്പതു മീറ്ററാക്കി കുറയ്ക്കാനുള്ള നിര്‍ദേശം സര്‍ക്കാരിന്റെ പ്രഖ്യാപിതനയത്തില്‍നിന്നുള്ള വ്യതിചലിക്കലാണെന്നും അദ്ദേഹം പറഞ്ഞു. ദൂരപരിധി ഇരുനൂറിലും മുകളിലാവണമെന്നാണു സഭയുടെ നിലപാട്. മദ്യശാലകള്‍ക്ക് എവിടെയും പ്രവര്‍ത്തിക്കാമെന്ന സ്ഥിതിയുണ്ടാവുന്നത് അംഗീകരിക്കാനാവില്ല. മദ്യത്തിന്റെ വ്യാപനം സമൂഹത്തിന്റെ പുരോഗതിക്കു തടസമാണ്. പടിപടിയായി മദ്യത്തിന്റെ ലഭ്യതയും ഉപയോഗവും വര്‍ധിക്കുന്ന നയങ്ങള്‍ തിരുത്തണം. മദ്യവ്യാപാരികളെ മറ്റു വരുമാനമാര്‍ഗങ്ങളിലേക്കു തിരിച്ചുവിടാനാണു സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കേണ്ടത്. മദ്യശാലകളുടെ ദൂരപരിധി കുറച്ച സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ജനാധിപത്യരീതിയില്‍ പ്രതിഷേധമറിയിക്കും. മദ്യത്തിനെതിരേ സഭ ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മേജര്‍ ആര്‍ച്ച്ബിഷപ് പറഞ്ഞു.
Image: /content_image/India/India-2017-09-02-05:20:08.jpg
Keywords: ആലഞ്ചേരി
Content: 5843
Category: 1
Sub Category:
Heading: ദേശീയ പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കികൊണ്ട് ട്രംപ് ഭരണകൂടം
Content: വാഷിംഗ്ടണ്‍: ഹാര്‍വി ചുഴലിക്കാറ്റിനിരയായവര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ സെപ്റ്റംബര്‍ 3 ഞായറാഴ്ച ദേശീയ പ്രാര്‍ത്ഥനാദിനമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. പ്രഖ്യാപന ചടങ്ങില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും ചടങ്ങില്‍ സന്നിഹിതനായിരുന്നു. അമേരിക്കന്‍ റെഡ്ക്രോസ്സ്, സാല്‍വേഷന്‍ ആര്‍മി, സതേണ്‍ ബാപ്റ്റിസ്റ്റ് ഡിസാസ്റ്റര്‍ റിലീഫ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുടെ സാന്നിധ്യത്തില്‍ ഇന്നലെ ഓവല്‍ ഓഫീസില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ‘നമ്മുടെ രാജ്യത്തിന്റെ ആരംഭം മുതല്‍, ദൈവത്തിന്റെ സഹായം അപേക്ഷിക്കേണ്ട അത്യാവശ്യ ഘട്ടങ്ങളില്‍ നമ്മള്‍ ഒന്നായിരുന്നിട്ടുണ്ട്. ടെക്സാസിലേക്കും, ലൂസിയാനയിലേക്കും നോക്കുമ്പോള്‍ എണ്ണമറ്റ അമേരിക്കക്കാരുടെ സേവനസന്നദ്ധത നമുക്ക് കാണുവാന്‍ കഴിയും. ദുരന്തപൂര്‍ണ്ണമായ ഈ സമയത്ത് സ്വന്തം കുടുംബാംഗങ്ങളേയോ, സുഹൃത്തുക്കളേയോ നഷ്ടപ്പെട്ടവര്‍ക്കായി ഞങ്ങള്‍ക്കൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ മുഴുവന്‍ അമേരിക്കക്കാരേയും ക്ഷണിക്കുന്നു’. പ്രസിഡന്റിന്റെ പ്രഖ്യാപന സന്ദേശത്തില്‍ പറയുന്നു. ഡാളസിലെ പ്രഥമ ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ പാസ്റ്ററായ ഡോ. ജെയിംസ് ജെഫ്രെസിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനയും പ്രഖ്യാപനത്തോടൊപ്പം നടന്നു. ആഴ്ചയുടെ ആരംഭത്തില്‍ പ്രസിഡന്റും, പ്രഥമ വനിത മെലാനിയ ട്രംപും കോര്‍പ്പസ് ക്രിസ്റ്റി, ഓസ്റ്റിന്‍ തുടങ്ങിയ ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയിരുന്നു. സ്ഥിതിഗതികള്‍ വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ രണ്ടാമതും സന്ദര്‍ശനത്തിനുള്ള തയ്യാറെടുപ്പിലാണവര്‍. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടക്ക് അമേരിക്കക്ക് നേരിടേണ്ടി വന്ന ഏറ്റവും ശക്തമായ പ്രകൃതി ദുരന്തത്തില്‍ ഇതുവരെ ഏതാണ്ട് 46-ഓളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മരണനിരക്ക് ഇനിയും ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2017-09-02-06:28:53.jpg
Keywords: ട്രംപ, അമേരിക്ക
Content: 5844
Category: 1
Sub Category:
Heading: കർദ്ദിനാൾ കോർമക് മർഫി കോണോർ ദിവംഗതനായി
Content: ലണ്ടൻ: ഇംഗ്ലണ്ടിലെ വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ കോർമക് മർഫി ഒ കോണോർ ദിവംഗതനായി. എൺപത്തിയഞ്ചു വയസ്സായിരുന്നു. ഇന്നലെയാണ് (സെപ്റ്റബർ ഒന്ന്) കർദ്ദിനാൾ അന്തരിച്ചത്. സംസ്കാര ചടങ്ങുകൾ അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. അയർലന്റിൽ നിന്നും ഇംഗ്ലണ്ടിലെ റീഡിങ്ങിലേക്ക് കുടിയേറിയ കോർമക് കോണോർ പ്രസന്റേഷൻ കോളേജിലും പ്രിയോർ പാർക്ക് കോളേജിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. പിന്നീട് സെമിനാരിയിൽ ചേർന്ന അദ്ദേഹം വെനറബിൾ ഇംഗ്ലീഷ് കോളേജിലും പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലുമായി ഉന്നത വിദ്യാഭ്യാസം നേടി. 1956 ഒക്ടോബർ 28നാണ് അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചത്. 1966-ൽ പോർട്ട്സ്മോത്ത് ബിഷപ്പ് ഡെറിക്ക് വോർലോക്കിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായി. 1971 മുതൽ വെനറബിൾ ഇംഗ്ലീഷ് കോളേജ് റെക്ടറായി. 1977ൽ ആണ് അദ്ദേഹം അരുണ്ഡൽ ബ്രൈറ്റ്ടൻ ബിഷപ്പായി നിയമിതനായത്. 23 വർഷത്തിന് ശേഷം 2000 ഫെബ്രുവരിയിൽ ആണ് അദ്ദേഹത്തിന് വെസ്റ്റ് മിൻസ്റ്റർ അതിരൂപതയുടെ ദൗത്യം ലഭിക്കുന്നത്. ആർച്ച് ബിഷപ്പായി നിയുക്തനായ അദ്ദേഹത്തെ തൊട്ടടുത്ത വർഷം വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദ്ദിനാളായി ഉയർത്തി. 2009-ൽ വെസ്റ്റ് മിൻസ്റ്ററിൽ നിന്നും ഓദ്യോഗികമായി വിരമിച്ച അദ്ദേഹം പിന്നീട് മെത്രാൻ സമിതിയിലും അർമാഗ് രൂപതയുടെ അപ്പസ്തോലിക വിസിറ്റിറായും സേവനം ചെയ്തു. 1982 മുതൽ 2000 വരെയുള്ള കാലയളവിൽ ആംഗ്ലിക്കൻ റോമൻ കാത്തലിക് അന്താരാഷ്ട്ര എക്യുമെനിക്കൽ കമ്മീഷൻ അന്താരാഷ്ട്ര കമ്മീഷൻ സഹ ചെയർമാൻ പദവിയിലും കാര്യക്ഷമമായ പ്രവർത്തനം കാഴ്ചവെച്ച അദ്ദേഹത്തിന് ലാംബത്ത് ഡിഗ്രി ഓഫ് ഡോക്ടർ ഓഫ് ഡിവിനിറ്റി അവാർഡ് നൽകി കാന്റർബറി രൂപത ആദരിച്ചിരുന്നു.
Image: /content_image/News/News-2017-09-02-07:28:01.jpg
Keywords: ദിവം
Content: 5845
Category: 6
Sub Category:
Heading: "അങ്ങയുടെ നാമം പൂജിതമാകണമേ" എന്ന യാചനയുടെ അർത്ഥമെന്ത്?
Content: "ഇത്രയും പറഞ്ഞതിനു ശേഷം യേശു സ്വർഗ്ഗത്തിലേക്കു കണ്ണുകളുയർത്തി പ്രാർത്ഥിച്ചു:.. പരിശുദ്ധനായ പിതാവേ നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന് അവിടുന്ന് എനിക്കു നൽകിയ അവിടുത്തെ നാമത്തിൽ അവരെ അങ്ങ് കാത്തുകൊള്ളണമേ!" (യോഹ 17:1,11) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 22}# <br> ദൈവം മാത്രമാണ് പൂജിതമായവനും പൂജിതമാക്കുന്നവനും എന്നത് മാറ്റമില്ലാത്ത സത്യമാണ്. പിന്നെ എന്തിനാണ് അങ്ങയുടെ നാമം പൂജിതമാകണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നത്? "പൂജിതമാക്കുക" എന്ന ക്രിയ ഇവിടെ പ്രധാനമായും അതിന്‍റെ നിമിത്തപരമായ അര്‍ത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്. പിന്നെയോ, പരിശുദ്ധമായി അംഗീകരിക്കുക, പരിശുദ്ധമായി കൈകാര്യം ചെയ്യുക എന്ന അര്‍ത്ഥത്തിലാണ് മനസ്സിലാക്കേണ്ടത്. ഈ യാചന പലപ്പോഴും സ്തുതിപ്പും നന്ദിപ്രകടനവുമായി മനസ്സിലാക്കാറുണ്ട്. യേശു ഈ യാചന ഒരു ആഗ്രഹപ്രകടനമായിട്ടാണ് നമ്മെ പഠിപ്പിക്കുന്നത്. പിതാവിനോട് അവിടുത്തെ നാമം പൂജിതമാകണം എന്ന പ്രാര്‍ത്ഥന സമയ പൂര്‍ത്തീകരണത്തെ സംബന്ധിച്ചുള്ള അവിടുത്തെ സ്നേഹപൂര്‍ണമായ കാരുണ്യത്തിന്‍റെ പദ്ധതിയില്‍ നമ്മെ ഉള്‍ച്ചേര്‍ക്കുന്നു. ദൈവത്തിന്‍റെ പരിശുദ്ധി അവിടുത്തെ നിത്യരഹസ്യത്തിന്‍റെ അപ്രാപ്യമായ കേന്ദ്രമാണ്. അതിനെ സംബന്ധിച്ച് സൃഷ്ടിയിലും ചരിത്രത്തിലും വെളിപ്പെടുത്തപ്പെട്ടതിനെ വിശുദ്ധ ഗ്രന്ഥം "മഹത്വം" എന്നും "അവിടുത്തെ പ്രതാപത്തിന്‍റെ പ്രഭ" എന്നുമാണ് വിളിക്കുന്നത്. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കുന്ന ദൈവം "അവനെ മഹത്വം കൊണ്ട് കിരീടമണിയിച്ചു." പക്ഷെ, പാപത്തിലൂടെ മനുഷ്യന്‍ "ദൈവത്തിന്‍റെ മഹത്വത്തിന് അര്‍ഹതയില്ലാത്തവനായി". ആ സമയം മുതല്‍, മനുഷ്യന്‍ അവന്‍റെ സ്രഷ്ടാവിന്‍റെ ഛായയിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി ദൈവം തന്‍റെ നാമം വെളിപ്പെടുത്തിയും പ്രദാനം ചെയ്തും തന്‍റെ പരിശുദ്ധി പ്രകടമാക്കി. അബ്രാഹത്തോടുള്ള വാഗ്ദാനത്തിലും അതേത്തുടര്‍ന്നുള്ള ശപഥത്തിലും ദൈവം തന്‍റെ നാമം വെളിപ്പെടുത്താതെ തന്നെത്തന്നെ പ്രതിജ്ഞാബദ്ധനാക്കുന്നു.മോശയോടാണ് ദൈവം അതു വെളിപ്പെടുത്താന്‍ തുടങ്ങുന്നത്. ഈജിപ്തില്‍ നിന്നും രക്ഷിച്ചു കൊണ്ടുവന്ന ജനം മുഴുവന്‍റെയും ദൃഷ്ടികള്‍ക്കു മുന്‍പില്‍ അവിടുന്നു തന്‍റെ നാമം വ്യക്തമായി വെളിപ്പെടുത്തുന്നു. ‍"അവിടുന്നു മഹത്വത്തോടെ സ്തുതിക്കപ്പെട്ടു." സീനായ് ഉടമ്പടി മുതല്‍ ഈ ജനം "അവിടുത്തെ സ്വന്തമാണ്". കാരണം ദൈവനാമം അവരില്‍ വസിക്കുന്നു. ദൈവത്തിന്റെ സ്വന്തം ജനം അവിടുന്നിൽ നിന്നും അകലുകയും രാജ്യങ്ങളുടെ മധ്യേ അവിടുത്തെ പരിശുദ്ധ നാമത്തെ അശുദ്ധമാക്കുകയും ചെയ്തപ്പോൾ പഴയ ഉടമ്പടിയിലെ നീതിമാന്മാരും പ്രവാചകന്മാരും ഈ നാമത്തെപ്രതി വികാരോജ്വലരായി. ഇവിടെയും കര്‍ത്താവ് സ്വന്തം നാമത്തെപ്രതി അവിടുത്തെ ജനത്തോട് കരുണകാണിക്കുന്നു. അവസാനം, പരിശുദ്ധനായ ദൈവത്തിന്‍റെ നാമം യേശുവില്‍ വെളിപ്പെടുത്തപ്പെടുകയും നമ്മുടെ രക്ഷകനായി നല്‍കപ്പെടുകയും ചെയ്തു. അവിടുന്ന് എന്തായിരിക്കുന്നുവോ അതിലൂടെയും അവിടുത്തെ വചനത്തിലൂടെയും അവിടുത്തെ ബലിയര്‍പ്പണത്തിലൂടെയും ആ നാമം വെളിപ്പെടുത്തപ്പെട്ടു. യേശു പിതാവിന്‍റെ നാമം "നമുക്കു വെളിപ്പെടുത്തുന്നു." അവിടുത്തെ പെസഹായുടെ അന്ത്യത്തില്‍ പിതാവ് അവിടുത്തേക്ക് എല്ലാ നാമങ്ങളേക്കാളും വലിയ നാമം നല്‍കുന്നു. മാമ്മോദീസ സ്വീകരിക്കുന്ന ഓരോ വ്യക്തിയും ജ്ഞാനസ്നാനജലത്താൽ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിലും നമ്മുടെ ദൈവത്തിന്‍റെ ആത്മാവിലും കഴുകപ്പെടുകയും വിശുദ്ധീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അങ്ങനെ പിതാവായ ദൈവം യേശുക്രിസ്തുവിലൂടെ നമ്മെ വിശുദ്ധിയിലേക്കു വിളിക്കുന്നു. സ്വയം വിശുദ്ധിയില്‍ സകല സൃഷ്ടിയേയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നതാണ് ദൈവത്തിന്‍റെ നാമം. ഈ നാമമാണ് ലോകത്തിന് രക്ഷ നല്‍കുന്നത്. ഈ നാമം നമ്മിലൂടെ, നമ്മുടെ പ്രവൃത്തിയാല്‍ പൂജിതാമാക്കപ്പെടട്ടെ എന്നാണ് നാം പ്രാര്‍ത്ഥിക്കുന്നത്. എന്തെന്നാല്‍ നാം നന്നായി ജീവിക്കുമ്പോള്‍ ദൈവനാമം പൂജിതാമാക്കപ്പെടുന്നു. നാം മോശമായി ജീവിക്കുമ്പോള്‍ ദൈവനാമം നിന്ദിക്കപ്പെടുകയും ചെയ്യുന്നു. അപ്പസ്തോലന്‍ പറയുന്നത് കേള്‍ക്കുക: "നിങ്ങള്‍ മൂലം ദൈവത്തിന്‍റെ നാമം വിജാതീയരുടെ ഇടയില്‍ നിന്ദിക്കപ്പെടുന്നു" (Cf: റോമാ 2:24). അതിനാല്‍ നമ്മുടെ ജീവിത ശൈലി അവിടുത്തെ പരിശുദ്ധ നാമത്തെ മഹത്വപ്പെടുത്തുന്നതുപോലെയാക്കി മാറ്റണമേ എന്നു നാം പ്രാര്‍ത്ഥിക്കുന്നു. "അങ്ങയുടെ നാമം പൂജിതമാകണമേ" എന്നു നാം പറയുമ്പോള്‍, അവിടുന്നില്‍ ആയിരിക്കുന്ന നമ്മിലും ദൈവത്തിന്‍റെ കൃപാവരം ഇനിയും പ്രതീക്ഷിക്കുന്നവരിലും അത് പരിശുദ്ധമാക്കപ്പെടണം എന്നു നാം യാചിക്കുന്നു. ശത്രുക്കള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ നമ്മോട് ആവശ്യപ്പെടുന്ന കല്‍പന അങ്ങനെ നാം നിറവേറ്റുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ യാചന മറ്റുള്ള ആറു യാചനകളും പോലെ ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയില്‍ പൂര്‍ത്തീകരിക്കപ്പെടുന്നു. നമ്മുടെ പിതാവിനോടുള്ള പ്രാര്‍ത്ഥന യേശുവിന്‍റെ നാമത്തിലാണ് പ്രാര്‍ത്ഥിക്കുന്നതെങ്കില്‍ അതു നമ്മുടെ പ്രാര്‍ത്ഥനയാണ്. തന്‍റെ പുരോഹിത പ്രാര്‍ത്ഥനയില്‍ യേശു അപേക്ഷിക്കുന്നു. "പരിശുദ്ധനായ പിതാവേ, നീ എനിക്ക് നല്കിയിട്ടുള്ളവരെ നിന്‍റെ നാമത്തില്‍ സംരക്ഷിക്കണമേ". #{red->n->b->വിചിന്തനം}# <br> "ഞാന്‍ പരിശുദ്ധനായിരിക്കുന്നതിനാല്‍ നിങ്ങളും പരിശുദ്ധരായിരിക്കുക" എന്നു പറഞ്ഞുകൊണ്ട് ദൈവം നമ്മെ ഓരോരുത്തരെയും വിശുദ്ധിയിലേക്കു വിളിക്കുന്നു. അവിടുത്തെ വിളി സ്വീകരിച്ചുകൊണ്ട് വിശുദ്ധിയിൽ ജീവിക്കാൻ നാം പരിശ്രമിച്ചാൽ ദൈവം അതിനുള്ള കൃപാവരം നൽകി നമ്മെ ശക്തിപ്പെടുത്തും. ജ്ഞാനസ്നാനത്തില്‍ വിശുദ്ധീകരിക്കപ്പെട്ട നാം, അതുവഴി ആരംഭിച്ച ആ വിശുദ്ധിയില്‍ നിലനില്‍ക്കുവാന്‍ വേണ്ടി എല്ലാ ദിവസവും പരിശ്രമിക്കുകയും യാചിക്കുകയും ചെയ്യുന്നു. കാരണം, എല്ലാ ദിവസവും പാപത്തില്‍ വീഴുന്ന നാം നിരന്തര വിശുദ്ധീകരണത്തിലൂടെ പാപങ്ങളില്‍ നിന്നു മോചിതരാകാന്‍ ശ്രമിക്കുന്നു. ഈ വിശുദ്ധീകരണം നമ്മുക്ക് നിരന്തരം ആവശ്യമാണ്. ഈ വിശുദ്ധീകരണം നമ്മില്‍ നിലനില്‍ക്കുന്നതിന് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അവസരം ലഭിക്കുമ്പോഴെല്ലാം നമ്മുക്ക് ഏറ്റുചൊല്ലാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-02-16:21:35.jpg
Keywords: യേശു,ക്രിസ്തു
Content: 5846
Category: 18
Sub Category:
Heading: കോട്ടയം അതിരൂപത സ്ഥാപനദിനാഘോഷങ്ങള്‍ക്കു പരിസമാപ്തി
Content: കണ്ണൂര്‍: 1911 ഓഗസ്റ്റ് 29ന് ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി എന്ന തിരുവെഴുത്തുവഴി തെക്കുംഭാഗ കത്തോലിക്കര്‍ക്കായി വിശുദ്ധ പത്താംപിയൂസ് മാര്‍പാപ്പ സ്ഥാപിച്ച കോട്ടയം വികാരിയാത്തിന്റെ 107ാമത് സ്ഥാപനദിനാചരണ ആഘോഷങ്ങള്‍ക്കു പരിസമാപ്തി. പയ്യാവൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍നിന്നു ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ പതാക പ്രയാണത്തോടെയാണ് ആഘോഷങ്ങള്‍ തുടങ്ങിയത്. മടമ്പം ലൂര്‍ദ് മാതാ ഫൊറോന പള്ളിയങ്കണത്തില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനംചെയ്തു. പാവപ്പെട്ടവരും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരും സഭാശുശ്രൂഷകളുടെ ഫലമനുഭവിക്കുമ്പോഴാണു ദരിദ്രരുടെ പക്ഷംചേരുന്ന ക്രൈസ്തവസാക്ഷ്യത്തിന്റെ വക്താക്കളായി നാം മാറുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടിയേറ്റ പിതാക്കന്മാരുടെ വിശ്വാസ തീഷ്ണതയും സഭാസ്‌നേഹവും സാമൂഹ്യ പ്രതിബദ്ധതയും വരുംതലമുറ മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വികാരി ജനറാള്‍ മോണ്‍. മൈക്കിള്‍ വെട്ടിക്കാട്ട്, കെസിസി പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ്, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജോസ് ജെയിംസ്, കെസിഡബ്ല്യുഎ പ്രസിഡന്റ് പ്രഫ.ഡെയ്‌സി പച്ചിക്കര, മടന്പം ഫൊറോന പള്ളി വികാരി ഫാ. ജോര്‍ജ് കപ്പുകാലായില്‍, ബറുമറിയം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. എബ്രാഹം പറന്‌പേട്ട്, കെസിസി മലബാര്‍ റീജണല്‍ പ്രസിഡന്റ് ബാബു കദളിമറ്റം, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ട്രസ് സിസ്റ്റര്‍ വി.ടി. ത്രേസ്യാമ്മ, കെസിവൈഎല്‍ പ്രസിഡന്റ് മെല്‍ബിന്‍ പുളിയംതൊട്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. കല, സാഹിത്യ, കാര്‍ഷിക, വൈജ്ഞാനിക മേഖലകളില്‍ മികവു തെളിയിച്ച ഫാ. ജോയി കട്ടിയാങ്കല്‍, ക്രിസ് ലൂക്കോസ് നടുവീട്ടില്‍, ഡെല്‍റ്റ കുര്യന്‍ മംഗലത്തില്‍, ജോണിഷ് വില്‍സണ്‍ അദിയാപ്പിള്ളില്‍, റെജി തോമസ് കുന്നൂപ്പറന്പില്‍, സണ്ണി മറ്റക്കര, കൊച്ചിക്കുന്നേല്‍ ടി.സി എബ്രാഹം, സ്റ്റീഫന്‍ പുഷ്പമംഗലം, മെല്‍ബിന്‍ ബിജു പൂവത്തിങ്കല്‍, ജെറീന ജോണ്‍ ഞാറക്കാട്ടില്‍, ജിസ്‌ന ജോണ്‍ ഇളംപ്ലാക്കാട്ട്, ട്രീസ വില്‍സണ്‍ രാമച്ചനാട്ട്, ഐറിന്‍ മാത്യു, അലീന എലിസബത്ത് ജോബി, ഡെല്‍ന സണ്ണി, അര്‍ഷ ജോണ്‍ എന്നിവരെ ആദരിച്ചു. മലബാര്‍ കുടിയേറ്റത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് 107ാമത് സ്ഥാപന ദിനാഘോഷങ്ങള്‍ നടത്തിയത്.
Image: /content_image/India/India-2017-09-03-01:32:21.jpg
Keywords: കോട്ടയം
Content: 5847
Category: 18
Sub Category:
Heading: സഭാസ്ഥാപനങ്ങളില്‍ ജോലിക്കു പണം കൈപ്പറ്റുന്ന പ്രവണതയെ വിശ്വാസസമൂഹം ചെറുക്കണം: സീറോ മലബാര്‍ സിനഡ്
Content: കൊച്ചി: സഭാസ്ഥാപനങ്ങളില്‍ ജോലിക്കും കോഴ്‌സുകളുടെ പ്രവേശനത്തിനും പണം കൈപ്പറ്റുന്ന പ്രവണത ശരിയല്ലായെന്നും ഇത് എവിടെയെങ്കിലുമുണ്ടെങ്കില്‍ വിശ്വാസിസമൂഹം ഒറ്റക്കെട്ടായി അതിനെ ഇല്ലാതാക്കണമെന്നു സീറോ മലബാര്‍ സിനഡ്. കെസിബിസിയുടെ നിര്‍ദേശത്തോടു ചേര്‍ന്ന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്കു ന്യായമായ വേതനം നല്‍കേണ്ടതുണ്ടെന്നും സിനഡ് ആവശ്യപ്പെട്ടു. സീറോ മലബാര്‍ സിനഡിന്റെ പൊതുനിര്‍ദേശത്തിന്റെ വെളിച്ചത്തില്‍ സഭയുടെ വിദ്യാലയ മാനേജ്‌മെന്റുകളില്‍ പ്രവേശനത്തിനും ജോലിക്കും പണം സ്വീകരിക്കുന്ന പതിവില്ല. എന്നാല്‍ ചിലയിടങ്ങളില്‍ അത്തരം രീതിയുണ്ടെന്ന പരാതികളുണ്ട്. ഇത് എവിടെയെല്ലാം നടക്കുന്നുണ്ടോ അതിനെ വിശ്വാസി സമൂഹം ഒറ്റക്കെട്ടായി ഇല്ലാതാക്കണം. കത്തോലിക്കാസഭയില്‍ പതിനൊന്നു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈദിക പരിശീലനത്തിലൂടെ ജനത്തിനൊപ്പം സഹഗമനം നടത്തുന്ന അജപാലകര്‍ രൂപപ്പെടുന്നതിലാണു സഭയുടെ പ്രത്യാശയെന്നും സീറോ മലബാര്‍ സിനഡ് വിലയിരുത്തി. യുവജനങ്ങളെ സഭയിലേക്ക് ആകര്‍ഷിക്കാനും ഇതര മതസമൂഹങ്ങളുടെ ജീവിതധാരയില്‍ ഭാഗമാകുവാനും മറ്റു ക്രൈസ്തവ സമൂഹങ്ങളുമായി ആശയവിനിമയം നടത്തുവാനും നവവൈദികര്‍ സന്നദ്ധരാവണം. സാധാരണ മനുഷ്യരുടെ സങ്കടങ്ങളും ജീവിതസാഹചര്യങ്ങളും സങ്കീര്‍ണതകളും തിരിച്ചറിഞ്ഞ്, അവരെ സ്‌നേഹിക്കാന്‍ അജപാലകര്‍ക്കു സാധിക്കണം. ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപത്തു മദ്യശാലകള്‍ സ്ഥാപിക്കുന്നതിനുള്ള ദൂരപരിധി അന്പതു മീറ്ററാക്കി കുറച്ച സര്‍ക്കാര്‍ തീരുമാനം ആശങ്കയുണര്‍ത്തുന്നതാണ്. ദേവാലയങ്ങളിലും സഭാസ്ഥാപനങ്ങളിലും ആരോഗ്യപരവും മാനവമഹത്വം വളര്‍ത്തുന്നതുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ വൈദികരും സമര്‍പ്പിതരും വിശ്വാസ സമൂഹവും കൈകോര്‍ത്തു പ്രവര്‍ത്തിക്കണമെന്നും സിനഡ് ആഹ്വാനം ചെയ്തു.
Image: /content_image/India/India-2017-09-03-05:42:09.jpg
Keywords: സീറോ മലബാര്‍
Content: 5848
Category: 18
Sub Category:
Heading: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ കര്‍മ്മപരിപാടികള്‍ പ്രകാശനം ചെയ്തു
Content: കൊച്ചി: നാലാമതു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ കര്‍മപരിപാടികള്‍ എന്ന പേരില്‍ 'ആക്ട്‌സ് ഓഫ് ദി ഫോര്‍ത്ത് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലി' പ്രസിദ്ധീകരിച്ചു. 2016 ഓഗസ്റ്റ് 25 മുതല്‍ 28 വരെ ഇരിങ്ങാലക്കുടയില്‍ നടന്ന അസംബ്ലിയുടെ ഒരുക്കങ്ങള്‍, പഠനങ്ങള്‍, ചര്‍ച്ചകള്‍, മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രബോധനരേഖ, സഭാരൂപത ഇടവക തലങ്ങളിലുണ്ടാകേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടുത്തിയാണു കര്‍മപരിപാടികള്‍ പ്രസിദ്ധീകരിച്ചത്. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന ചടങ്ങില്‍ കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ മാത്യു അറയ്ക്കലിന് ആദ്യപ്രതി നല്‍കി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണു കര്‍മപരിപാടികളുടെ പ്രകാശനം നിര്‍വഹിച്ചത്. ബിഷപ്പുമാരായ മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍, മാര്‍ ആന്റണി കരിയില്‍, നിയുക്തമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, റവ. ഡോ. മാര്‍ട്ടിന്‍ കല്ലുങ്കല്‍, കൂരിയ ചാന്‍സലര്‍ റവ. ഡോ. ആന്റണി കൊള്ളന്നൂര്‍, അസംബ്ലി സെക്രട്ടറി റവ. ഡോ. ഷാജി ഏബ്രഹാം കൊച്ചുപുരയില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടി, ഫാ. ജോബി മാപ്രകാവില്‍, സിസ്റ്റര്‍ പ്രവീണ എന്നിവര്‍ പങ്കെടുത്തു.
Image: /content_image/India/India-2017-09-03-06:01:42.jpg
Keywords: സീറോ മലബാ
Content: 5849
Category: 1
Sub Category:
Heading: റോമില്‍ വിശുദ്ധ പത്രോസിന്റേതെന്നു കരുതപ്പെടുന്ന തിരുശേഷിപ്പു കണ്ടെത്തി
Content: വത്തിക്കാന്‍ സിറ്റി: റോമിലെ ട്രാസ്റ്റെവേരെയിലെ കാപ്പെല്ലായിലെ സാന്താ മരിയ ദേവാലയത്തിലെ അള്‍ത്താരയുടെ അടിയില്‍ നിന്നും വിശുദ്ധ പത്രോസിന്റേതെന്നു കരുതപ്പെടുന്ന തിരുശേഷിപ്പുകള്‍ കണ്ടെത്തി. ദേവാലയത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടക്കാണ് വിശുദ്ധ പത്രോസ് ഉള്‍പ്പെടെയുള്ള ആദികാല പാപ്പാമാരുടെ തിരുശേഷിപ്പുകള്‍ അടങ്ങുന്നതെന്നു കരുതപ്പെടുന്ന രണ്ട് റോമന്‍ ഭരണികള്‍ കണ്ടെത്തിയിട്ടുള്ളത്. ശുദ്ധമായ കളിമണ്ണില്‍ നിര്‍മ്മിച്ച് ഈയം പൂശിയിട്ടുള്ളതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള ഭരണികള്‍. അവക്ക് പാകമായ ഈയംകൊണ്ടുള്ള അടപ്പുകളും ഈ ഭരണികള്‍ക്കുണ്ട്. അടപ്പിന്റെ മുകളില്‍ വിശുദ്ധരുടെ നാമങ്ങള്‍ കോറിയിട്ടിരിക്കുന്നു. റോമിലെ വികാരിയേറ്റിന് കൈമാറിയിട്ടുള്ള ഈ ഭരണികള്‍ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുകയാണ്. വത്തിക്കാന്‍ ഹില്ലില്‍ വിശുദ്ധ പത്രോസ് രക്തസാക്ഷിത്വം വരിച്ച സ്ഥലത്ത് അതായത് ഇപ്പോള്‍ സെന്റ്‌ പീറ്റേഴ്സ് ബസലിക്കയിരിക്കുന്ന സ്ഥലത്തായിരുന്നു വിശുദ്ധ പത്രോസിനെ അടക്കം ചെയ്തിരുന്നത്. 1090-ല്‍ ഉര്‍ബന്‍ രണ്ടാമന്‍ പാപ്പായുടെ കാലത്ത് ഉബാള്‍ഡോ, ടുസ്കോളോ എന്നീ മെത്രാന്‍മാരാണ് സാന്താ മരിയ ദേവാലയത്തിന്റെ വെഞ്ചരിപ്പുകര്‍മ്മം നടത്തിയത്. സാന്താ മരിയ ദേവാലയത്തിലുള്ള ഒരു ശിലാലിഖിതത്തെക്കുറിച്ച് പുരാവസ്തുഗവേഷകനായ ക്രിസ്റ്റ്യാനോ മെങ്ങാരെല്ലി പഠനം നടത്തിയതില്‍ നിന്നും, പരിശുദ്ധ കന്യകാ മാതാവിന്റെ മേലങ്കിയുടെ ഭാഗം (ഇത് ഇതുവരെ കണ്ടെത്താനായിട്ടില്ല), വിശുദ്ധ പത്രോസ്, പാപ്പാമാരായ കോര്‍ണേലിയൂസ്, കാല്ലിസ്റ്റോ, ഫെലിസ്, രക്തസാക്ഷികളായ ഇപ്പോളിറ്റോ, അനസ്താസിയോ, മെലിക്സ്, മാര്‍മെന്‍ തുടങ്ങിയവരുടെ തിരുശേഷിപ്പുകള്‍ അവിടെയുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. #{red->none->b->Must Read: ‍}# {{ നോഹയുടെ പെട്ടകവും പ്രളയവും ചരിത്രസത്യം: തെളിവുകളുമായി സമുദ്രഗവേഷക സംഘം -> http://www.pravachakasabdam.com/index.php/site/news/4197 }} ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തല്‍. ലഭിച്ചിരിക്കുന്ന വിശുദ്ധ പത്രോസിന്റെ തിരുശേഷിപ്പുകള്‍ തന്നെയാണെന്നാണ് ഇറ്റലിയിലെ പുരാവസ്തുഗവേഷകയായ മാര്‍ഘെരിറ്റാ ഗാര്‍ഡൂസിയുടെ അഭിപ്രായം. അതേ സമയം ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള തിരുശേഷിപ്പുകളുടെ ഉത്ഭവത്തെക്കുറിച്ചോ ആധികാരികതയെക്കുറിച്ചോ വ്യക്തമായ സ്ഥിരീകരണം ഇല്ല.
Image: /content_image/News/News-2017-09-03-06:34:41.jpg
Keywords: തിരുശേഷി
Content: 5850
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയ സന്ദര്‍ശനത്തില്‍ ദേശീയ സമാധാന റാലിയും
Content: വത്തിക്കാന്‍: ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയ സന്ദര്‍ശനത്തില്‍ ദേശീയ സമാധാന റാലിയും ഒന്നിപ്പിക്കുമെന്ന് ദേശീയ മെത്രാന്‍ സമിതി പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ഓസ്ക്കര്‍ ഓര്‍ത്തേഗ. ഇന്ന് (സെപ്തംബര്‍ 3) മുതല്‍ 10-വരെ തിയതികളിലാണ് കൊളംബിയ “സമാധാനവാരം” ആചരിക്കുന്നത്. ഇതിനിടിയില്‍ നടക്കുന്ന പരിപാടികളിലാണ് പാപ്പ സംബന്ധിക്കുന്നത്. സെപ്റ്റംബര്‍ 6 മുതല്‍ 11 വരെയാണ് മാര്‍പാപ്പ കൊളംബിയയില്‍ സന്ദര്‍ശനം നടത്തുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ ഇത്തവണത്തെ സമാധാന വാരാചണം ദേശീയത ഉണര്‍ത്തുന്നതും സമാധാനത്തിന്‍റെ വഴികളെ ഊട്ടിയുറപ്പിക്കുന്നതുമാകുമെന്നും ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗ വ്യക്തമാക്കി. വിവിധ മത സാംസ്ക്കാരിക വിഭാഗങ്ങളെയും വ്യത്യസ്ഥ സമൂഹങ്ങളെയും രാജ്യത്തെ എല്ലാ മേഖലകളിലുള്ളവരെയും കൂട്ടിയിണക്കുന്ന ഈ ദേശീയ സമാധാന വാരാഘോഷം ജനകീയ റാലിയോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ സാന്നിദ്ധ്യത്തില്‍ സമാപിക്കുന്നത്. രാജ്യത്തിന്‍റെ സാമൂഹിക രാഷ്ട്രിയ തലങ്ങളിലുള്ള പ്രസ്ഥാനങ്ങള്‍, മതസ്ഥാപനങ്ങള്‍ സന്നദ്ധ സംഘടനകള്‍ എന്നിയുടെ ആഭിമുഖ്യത്തില്‍ ധാരാളം പരിപാടികള്‍ സമാധാനത്തിന്‍റെ കാഹളധ്വനിയുമായി ദേശീയതലത്തില്‍ അരങ്ങേറും. എന്നാല്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമാകാന്‍ പോകുന്നത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും സെപ്തംബര്‍ 6, 7 തിയതികളില്‍ ആരംഭിച്ച്, എട്ടാം തിയതി വിലാവിചേന്‍സിയോ നഗരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ സാന്നിധ്യത്തില്‍ സമ്മേളിക്കുന്ന ദേശീയ സമാധാന റാലിയായിരിക്കുമെന്ന് സ്ഥലത്തെ മെത്രാപ്പോലീത്ത കൂടിയായ ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ യുവജനങ്ങളുടെ പങ്കാളിത്തം ഇതില്‍ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും, രാജ്യത്ത് യാഥാര്‍ത്ഥ്യമാകേണ്ട നീതിയുടെയും അനുരഞ്ജനത്തിന്‍റെയും അടയാളമാകും ഈ സമാധാനയാത്രയും മാര്‍പാപ്പായ്ക്കൊപ്പമുള്ള സംഗമവുമെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. വർഷങ്ങളായി രക്തച്ചൊരിച്ചിലും കലാപവും അക്രമവും നടമാടുന്ന കൊളംബിയയിൽ ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം സമാധാനത്തിന്റെ പാത വെട്ടിത്തുറക്കുമെന്നാണ് ലോക നേതാക്കളുടെ കണക്ക് കൂട്ടൽ.
Image: /content_image/News/News-2017-09-03-07:36:59.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5851
Category: 6
Sub Category:
Heading: "മാറാനാത്താ": കര്‍ത്താവായ യേശുവേ, വരണമേ..!
Content: "യാക്കോബിന്റെ ഭവനത്തിന്‍മേല്‍ അവന്‍ എന്നേക്കും ഭരണം നടത്തും. അവന്റെ രാജ്യത്തിന് അവസാനം ഉണ്ടാകയില്ല" (ലൂക്കാ 1:33). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 23}# <br> കര്‍ത്തൃപ്രാര്‍ത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന പ്രധാനമായും ക്രിസ്തുവിന്‍റെ രണ്ടാം വരവിലൂടെയുള്ള ദൈവരാജ്യത്തിന്‍റെ അന്തിമാഗമനത്തെയാണ് സൂചിപ്പിക്കുന്നത്. ഇത് സഭയെ അവള്‍ക്ക് ഇന്നത്തെ ലോകത്തിലുള്ള ദൗത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നില്ല. പകരം അതിലേക്ക് കൂടുതല്‍ ശക്തമായി സ്വയം അര്‍പ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. പന്തക്കുസ്താ മുതല്‍ ഈ രാജ്യത്തിന്‍റെ ആഗമനം കര്‍ത്താവിന്‍റെ ആത്മാവിന്‍റെ പ്രവൃത്തിയാണ്‌. ആത്മാവാണ് അവിടുത്തെ പ്രവര്‍ത്തനം ഭൂമിയില്‍ പൂര്‍ണമാക്കുകയും എല്ലാ വിശുദ്ധീകരണവും പൂര്‍ത്തിയാക്കുകയും ചെയ്യുന്നത്. ശുദ്ധിയുള്ള ഒരു ആത്മാവിനു മാത്രമേ പ്രത്യാശാപൂര്‍വ്വം "അങ്ങയുടെ രാജ്യം വരണമേ" എന്നു പറയാന്‍ കഴിയൂ. അതിനാല്‍ പാപം നിങ്ങളുടെ മര്‍ത്ത്യശരീരത്തെ ഭരിക്കാതിരിക്കട്ടെ" എന്ന പൗലോസിന്‍റെ വാക്കുകള്‍ കേള്‍ക്കുകയും വാക്കിലും ചിന്തയിലും പ്രവൃത്തിയിലും തന്നെത്തന്നെ ശുദ്ധീകരിക്കുകയും ചെയ്തവർക്കു മാത്രമേ "അങ്ങയുടെ രാജ്യം വരണമേ" എന്നു ദൈവത്തോടു പ്രാര്‍ത്ഥിക്കാൻ സാധിക്കൂ. "അങ്ങയുടെ രാജ്യം വരണമേ" എന്നു പ്രാർത്ഥിക്കുമ്പോൾ നാം ജീവിക്കുന്ന സംസ്ക്കാരത്തിന്‍റെയും സമൂഹത്തിന്‍റെയും ഭൗതികമായ പുരോഗതിയല്ല ലക്‌ഷ്യം വയ്ക്കുന്നത്. ആത്മാവിന്‍റെ വിവേചനമനുസരിച്ച് ക്രൈസ്തവര്‍ ദൈവഭരണത്തിന്‍റെ വളര്‍ച്ചയും അവര്‍ ഉള്‍പ്പെട്ടിരിക്കുന്ന സംസ്ക്കാരത്തിന്‍റെയും സമൂഹത്തിന്‍റെയും പുരോഗതിയും തമ്മില്‍ വേര്‍തിരിച്ചു കാണേണ്ടതുണ്ട്. പക്ഷെ, ഈ വേര്‍തിരിവ് വേര്‍പിരിക്കലല്ല. മനുഷ്യന്‍റെ നിത്യജീവിതത്തിലേക്കുള്ള വിളി, ഈ ലോകത്തില്‍ നീതിയുടെയും സമാധാനത്തിന്‍റെയും സ്ഥാപനത്തിനു വേണ്ടി സ്രഷ്ടാവില്‍ നിന്നും സ്വീകരിച്ചിട്ടുള്ള എല്ലാ കഴിവുകളും മാര്‍ഗങ്ങളും പ്രവൃത്തിപഥത്തിലെത്തിക്കാനുളള അവന്‍റെ ഉത്തരവാദിത്വത്തെ ഞെരുക്കുകയല്ല മറിച്ച് ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ദൈവത്തിന്റെ രാജ്യം, അവതീര്‍ണ വചനത്തിലൂടെ നമുക്കു സമീപസ്ഥമാകുകയും സുവിശേഷം മുഴുവനിലും അതു പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു. യേശുവിന്‍റെ മരണത്തിലും ഉത്ഥാനത്തിലും അത് സമാഗതമാകുന്നു. അന്തിമ അത്താഴം മുതല്‍ ഓരോ വിശുദ്ധ കുര്‍ബാനയിലും ദൈവരാജ്യം വരുന്നു. അത് നമ്മുടെ മധ്യേയുണ്ട്. ക്രിസ്തു അതിനെ തന്‍റെ പിതാവിന് ഏല്‍പ്പിക്കുമ്പോഴാണ് ദൈവരാജ്യം മഹത്വത്തില്‍ ആഗതമാകുന്നത്. നാം ആരുടെ ആഗമനം ദിവസവും പ്രതീക്ഷിക്കുന്നുവോ ആരുടെ ആഗമനം എത്രയും വേഗം നമുക്കു വെളിപ്പെടുത്തണമെന്ന് നാം ആഗ്രഹിക്കുന്നുവോ, ആ ക്രിസ്തു തന്നെയാണ് ദൈവരാജ്യം. അതിനാൽ ഈ യാചന തന്നെയാണ് "മാറാനാത്താ", ആത്മാവിന്‍റെയും മണവാട്ടിയുടെയും നിലവിളി: "കര്‍ത്താവായ യേശുവേ, വരണമേ". #{red->n->b->വിചിന്തനം}# <br> സ്വർഗ്ഗസ്ഥനായ പിതാവേ എന്ന കര്‍ത്തൃപ്രാര്‍ത്ഥനയിലെ "അങ്ങയുടെ രാജ്യം വരണമേ" എന്ന യാചന യേശുക്രിസ്തുവിലൂടെ നിലനിറുത്തപ്പെടുകയും, ശ്രവിക്കപ്പെടുകയും, ഫലവത്താകുകയും ചെയ്യുന്നു. യേശുവിന്റെ ജനനത്തെക്കുറിച്ച് മുന്നറിയിപ്പുനൽകിക്കൊണ്ട് ഗബ്രിയേൽ ദൈവദൂതൻ "യേശുവിന്റെ രാജ്യത്തിന് ഒരിക്കലും അവസാനം ഉണ്ടാവുകയില്ല" എന്നു പറഞ്ഞു. അതിനാൽ ഒരിക്കലും അവസാനിക്കാത്ത ദൈവരാജ്യം ക്രിസ്തുവിലും ക്രിസ്തുവിലൂടെയും അനുഭവവേദ്യമാകുകയും പൂർത്തിയാക്കപ്പെടുകയും ചെയ്യുന്നു. അതിനാൽ സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ട് ദൈവരാജ്യത്തിന്‍റെ ആഗമനത്തിനായി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-03-15:31:36.jpg
Keywords: യേശു, ക്രിസ്തു