Contents
Displaying 5571-5580 of 25113 results.
Content:
5872
Category: 1
Sub Category:
Heading: 2018- ദിവ്യകാരുണ്യ വര്‍ഷമായി പാക്കിസ്ഥാന്‍ ആചരിക്കും
Content: ഇസ്ലാമാബാദ്: 2018-നെ പരിശുദ്ധ ദിവ്യകാരുണ്യത്തിന്റെ പ്രത്യേക വര്‍ഷമായി ആചരിക്കുവാന്‍ പാക്കിസ്ഥാന്‍ ബിഷപ്പ്സ് കോണ്‍ഫ്രന്‍സ് തീരുമാനിച്ചു. പരിശുദ്ധ ദിവ്യകാരുണ്യത്തെ ക്രിസ്തീയ ജീവിതത്തിന്റെ കേന്ദ്രമാക്കി മാറ്റണമെന്ന ലക്ഷ്യത്തോടെയാണ് 2018-നെ ദിവ്യകാരുണ്യത്തിന്റെ വര്‍ഷമായി പ്രഖ്യാപിച്ചതെന്ന് മുള്‍ട്ടാന്‍ രൂപതാധ്യക്ഷനും ദേശീയ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റുമായ ബിഷപ്പ് ബെന്നി ട്രാവാസ് പറഞ്ഞു. “ഞാന്‍ ജീവന്റെ അപ്പമാകുന്നു” എന്ന വിശുദ്ധ യോഹന്നാന്റെ സുവിശേഷ വാക്യമായിരിക്കും ‘ദിവ്യകാരുണ്യ വര്‍ഷത്തിന്റെ’ മുഖ്യ പ്രമേയം. വരുന്ന നവംബര്‍ അവസാന വാരത്തില്‍ കറാച്ചിയിലെ സെന്റ് പാട്രിക്ക് കത്തീഡ്രലില്‍ വെച്ചായിരിക്കും ഔദ്യോഗിക ഉദ്ഘാടനം നടക്കുക. ഉദ്ഘാടനത്തോടനുബന്ധിച്ച് സഭാദ്ധ്യക്ഷന്‍മാരുടെ നേതൃത്വത്തില്‍ സമൂഹബലി നടക്കും. ദിവ്യകാരുണ്യ വര്‍ഷത്തോടനുബന്ധിച്ച് രൂപതാതലത്തില്‍ വിവിധ പരിപാടികള്‍ക്കും പദ്ധതിയിട്ടിട്ടുണ്ട്. ഫിലിപ്പീന്‍സിലെ സെബുവില്‍ വെച്ച് നടന്ന അന്താരാഷ്‌ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ നിന്നുമാണു തങ്ങള്‍ക്ക് ഈ ആശയം ലഭിച്ചതെന്നും ബിഷപ്പ് ബെന്നി ട്രാവാസ് പറഞ്ഞു. യേശുവിന്റെ തിരുവത്താഴത്തിന്റെ അനുസ്മരണമായ പരിശുദ്ധ ദിവ്യകാരുണ്യത്തെ കൂടുതല്‍ അറിയുവാന്‍ ശ്രമിക്കണമെന്ന് വിശ്വാസി സമൂഹത്തോടും, പഴയനിയമത്തിലൂടെ സൂചന നല്‍കുകയും പുതിയനിയമത്തിലൂടെ നിറവേറ്റപ്പെടുകയും ചെയ്ത ദിവ്യകാരുണ്യത്തെക്കുറിച്ച് വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുക്കണമെന്ന് വൈദികരോടും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. 2018 നവംബര്‍ 21 മുതല്‍ 24 വരെ ലാഹോറില്‍ വെച്ചായിരിക്കും ദിവ്യകാരുണ്യ വര്‍ഷത്തിന്റെ സമാപന ചടങ്ങുകള്‍ നടക്കുക. പരിപാടികളുടെ നടത്തിപ്പിനായി ഓരോ രൂപതയിലേയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന പ്രത്യേക കമ്മിറ്റിക്ക് സംഘടന രൂപം നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2017-09-06-08:59:08.jpg
Keywords: ദിവ്യകാരുണ്യ

5873
Category: 1
Sub Category:
Heading: മദര്‍ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയത്തിന്റെ സമര്‍പ്പണം നടന്നു
Content: പ്രിസ്റ്റീന, കൊസോവ: കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയുടെ നാമധേയത്തിലുള്ള ലോകത്തിലെ ആദ്യത്തെ കത്തീഡ്രല്‍ ദേവാലയത്തിന്റെ സമര്‍പ്പണം നടന്നു. കൊസോവയിലെ പ്രിസ്റ്റീനയിലാണ് അഗതികളുടെ അമ്മയുടെ പേരില്‍ കത്തീഡ്രല്‍ ദേവാലയം നിര്‍മ്മിച്ചിരിക്കുന്നത്. വിശുദ്ധയുടെ ഇരുപതാമത് ചരമവാര്‍ഷികദിനമായ സെപ്തംബര്‍ 5-നാണ് സമര്‍പ്പണ ചടങ്ങുകള്‍ നടന്നത്. ഫ്രാന്‍സിസ് പാപ്പായുടെ പ്രതിനിധിയായി മദര്‍ തെരേസയുടെ ജന്മദേശമായ അല്‍ബേനിയയില്‍ ജനിച്ച കര്‍ദ്ദിനാള്‍ സിമോണി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചടങ്ങില്‍ സംബന്ധിക്കുവാന്‍ കഴിഞ്ഞത് തന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രാദേശിക മെത്രാന്‍മാര്‍, നയതന്ത്ര പ്രതിനിധികള്‍, സൈനികര്‍ ഉള്‍പ്പെടെ ഏതാണ്ട് 5000-ത്തോളം ആളുകള്‍ സമര്‍പ്പണചടങ്ങില്‍ സന്നിഹിതരായിരുന്നു. കൊസോവയിലെ മുന്‍ പ്രസിഡന്റായ ഇബ്രാഹിം റുഗോവയാണ് ദേവാലയത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. 2005-ല്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭത്തില്‍ ചില എതിര്‍പ്പുകളൊക്കെ ഉണ്ടായിട്ടുണ്ടെങ്കിലും ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുകയായിരിന്നു. കോസൊവോയിലായിരുന്നു മദര്‍ തെരേസ മാതാപിതാക്കളോടൊത്തു ചെറുപ്പത്തില്‍ താമസിച്ചിരുന്നത്. പ്രിസ്റ്റീനയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കത്തീഡ്രല്‍ ദേവാലയം കൊസോവയിലെ ഏറ്റവും ഉയരമുള്ള കെട്ടിടം കൂടിയാണ്. 250 അടിയാണ് ദേവാലയത്തിന്റെ മണിമാളികയുടെ ഉയരം. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള സംഭാവനകള്‍ വഴിയാണ് ദേവാലയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതിനോടകം തന്നെ കൊസോവയിലെ കത്തോലിക്ക വിശ്വാസികളുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് ഈ ദേവാലയം.
Image: /content_image/News/News-2017-09-06-11:19:31.jpg
Keywords: മദര്‍ തെരേ

5874
Category: 6
Sub Category:
Heading: "ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിക്കുന്നതു പോലെ, ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ"
Content: "മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല" (മത്താ 6: 14-15). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 26}#
കർത്തൃപ്രാർത്ഥനയിലെ അഞ്ചാമത്തെ ഈ യാചന മറ്റു യാചനകളിൽ നിന്നു വ്യത്യസ്തമാണ്. കാരണം, ഈ യാചനയുടെ രണ്ടാം ഭാഗമനുസരിച്ച് ഒരു നിബന്ധന കൃത്യമായി പാലിച്ചില്ലെങ്കില്‍ നമ്മുടെ യാചന കേള്‍ക്കപ്പെടുകയില്ല. നമുക്കെതിരെ തെറ്റു ചെയ്തിട്ടുള്ളവരോടു നാം ക്ഷമിച്ചില്ലെങ്കില്‍ ദൈവത്തിന്റെ കാരുണ്യ പ്രവാഹം നമ്മുടെ ഹൃദയത്തിലേക്ക് എത്തിച്ചേരില്ല. സ്നേഹം, ക്രിസ്തുവിന്‍റെ ശരീരം പോലെ അവിഭാജ്യമാണ്. കാണപ്പെടുന്ന സഹോദരനേയോ സഹോദരിയെയോ നാം സ്നേഹിക്കുന്നില്ലെങ്കില്‍ കാണപ്പെടാത്ത ദൈവത്തെയും സ്നേഹിക്കുവാന്‍ നമുക്കു കഴിയുകയില്ല. നമ്മുടെ സഹോദരിമാരോടും സഹോദരന്മാരോടും ക്ഷമിക്കാന്‍ നാം വിസമ്മതിക്കുമ്പോള്‍ നമ്മുടെ ഹൃദയം അടക്കപ്പെടുകയും അതിന്‍റെ കാഠിന്യം പിതാവിന്‍റെ അനുകമ്പാര്‍ദ്രമായ സ്നേഹത്തിന് പ്രവേശനം നിഷേധിക്കുകയും ചെയ്യുന്നു. എന്നാല്‍ നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുമ്പോള്‍ നമ്മുടെ ഹൃദയം അവിടുത്തെ കൃപാവരത്തിനു തുറക്കപ്പെടുന്നു. ഈ "പോലെ" യേശുവിന്‍റെ പ്രബോധനത്തില്‍ ആദ്യമല്ല, "സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതു പോലെ നിങ്ങള്‍ പരിപൂര്‍ണനായിരിക്കുവിന്‍", "നിങ്ങളുടെ പിതാവു കരുണയുള്ളവനായിരിക്കുന്നതു പോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍", "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍". പ്രായോഗികമായി ചിന്തിച്ചാൽ, ദൈവിക മാതൃക അനുകരിച്ചുകൊണ്ട് കര്‍ത്താവിന്‍റെ ഈ കല്‍പനകൾ പാലിക്കുക അസാധ്യമാണ്. അപ്പോൾ നാം എന്തുചെയ്യണം? ഇവിടെയാണ് നാം ക്രിസ്തുവിലേക്കും അവിടുത്തെ വാഗ്ദാനമായ പരിശുധാത്മാവിലേക്കും തിരിയേണ്ടത്. നമ്മുടെ ദൈവം വെറുതെ കുറെ കൽപനകൾ നൽകിയിട്ട് അതു പാലിക്കാൻ നമ്മോട് ആവശ്യപ്പെടുന്ന ദൈവമല്ല. നമ്മൾ ബലഹീനരാണെന്നും പാപത്തിൽ വീണുപോകുന്നവരാണെന്നും അറിയുന്ന ദൈവം നമ്മുക്ക് അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിനെയും അവനിലൂടെ പരിശുധാത്മാവിനെയും നൽകിയിരിക്കുന്നു. ദൈവം ക്രിസ്തുവില്‍ നമ്മോടു ക്ഷമിച്ചതുകൊണ്ട് നമുക്കും പരസ്പരം ക്ഷമിക്കാന്‍ സാധിക്കുന്നു. നമ്മുടെ ജീവിതത്തിലെ മുറിവേറ്റ ഓർമ്മകൾ പലപ്പോഴും നമ്മെ വേദനിപ്പിച്ചവരോട് ക്ഷമിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു. എന്നാൽ കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കളോട് ക്ഷമിച്ച ക്രിസ്തുവിനോട് നമ്മുടെ ജീവിതത്തിലെ ക്ഷമിക്കാൻ കഴിയാത്ത അവസ്ഥകളെ ചേർത്തുവയ്ക്കുമ്പോൾ നമ്മുക്കും ക്ഷമിക്കാൻ സാധിക്കും. നാം ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ടെങ്കിലും പാപത്തില്‍ വീഴുന്നതില്‍ നിന്നും ദൈവത്തില്‍ നിന്ന്‍ അകലുന്നതില്‍ നിന്നും വിരമിക്കുന്നില്ല. "ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ" എന്ന യാചനയിലൂടെ ധൂര്‍ത്ത പുത്രനെപ്പോലെ നാം അവിടുത്തെ പക്കലേക്കു തിരിച്ചു വരുന്നു. ചുങ്കക്കാരനെപ്പോലെ നാം പാപികളാണെന്ന് അവിടുത്തെ മുമ്പാകെ ഏറ്റു പറയുന്നു. നമ്മുടെ പ്രത്യാശ ശക്തമാണ്. കാരണം, അവിടുത്തെ പുത്രനില്‍ നമുക്കു രക്ഷയുണ്ട്. പാപപ്പൊറുതിയുമുണ്ട്. #{red->n->b->വിചിന്തനം}#
"ക്ഷമിക്കുക" എന്നത് ക്രൈസ്തവ പ്രാര്‍ത്ഥനയുടെ മകുടമാണ്. ദൈവത്തിന്‍റെ കാരുണ്യത്തോടു സമരസപ്പെട്ട ഹൃദയങ്ങള്‍ക്കു മാത്രമേ, പ്രാര്‍ത്ഥനയുടെ ദാനം സ്വീകരിക്കാനാവൂ. അതിനായി നാം ക്ഷമ എന്ന പുണ്യം ശീലിക്കണം. നമ്മുടെ ലോകത്തില്‍ സ്നേഹം പാപത്തെക്കാള്‍ ശക്തമാണെന്നും ക്ഷമിക്കല്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്നലത്തെയും ഇന്നത്തെയും രക്തസാക്ഷികള്‍ യേശുവിന് ഈ സാക്ഷ്യം നല്‍കുന്നു. ക്ഷമിക്കലാണ് ദൈവമക്കള്‍ക്ക് അവരുടെ പിതാവിനോടും മനുഷ്യര്‍ക്കു പരസ്പരവും അനുരഞ്ജനപ്പെടുന്നതിന് ആവശ്യമായ അടിസ്ഥാന വ്യവസ്ഥ. മറ്റുള്ളവരുടെ തെറ്റുകൾ നാം ക്ഷമിക്കുന്നില്ലങ്കിൽ നമ്മുടെ തെറ്റുകളും ക്ഷമിക്കപ്പെടുകയില്ല എന്ന യേശുവിന്റെ വാക്കുകൾ നമ്മുക്കു എപ്പോഴും ഓർമ്മിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}#
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Meditation/Meditation-2017-09-06-12:14:46.jpg
Keywords: യേശു, ക്രിസ്തു

5875
Category: 18
Sub Category:
Heading: മണര്‍ക്കാട് റാസയില്‍ പങ്കെടുത്തത് ആയിരങ്ങള്‍
Content: കോട്ടയം: ആയിരകണക്കിന് വര്‍ണ്ണക്കുടകളുടെ അകമ്പടിയോടെ മണര്‍കാട് കത്തീഡ്രലിലെ എട്ടുനോമ്പു തിരുനാളിന്റെ റാസയില്‍ പങ്കെടുത്തത് പതിനായിരങ്ങള്‍. വലിയപള്ളിയില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്ക്കു ശേഷം അംശവസ്ത്രങ്ങള്‍ ധരിച്ച വൈദികര്‍ റാസയില്‍ പങ്കുചേര്‍ന്ന് ആശീര്‍വദിച്ചു. ആന്‍ഡ്രൂസ് ചിരവത്തറ കോര്‍ എപ്പിസ്‌കോപ്പ, ഫാ. തോമസ് മറ്റത്തില്‍, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടില്‍ എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇന്നലെ മധ്യാഹ്നപ്രാര്‍ഥനയ്ക്കു ശേഷമാണ് ദൈവമാതാവിനു സ്തുതിപ്പുകള്‍ അര്‍പ്പിക്കുന്ന പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളുമായി പ്രദക്ഷിണം നടന്നത്. അഞ്ചു മണിക്കൂറിലേറെ സമയമെടുത്താണു റാസ ഒരു പോയിന്റ് പിന്നിട്ടത്. കല്‍ക്കുരിശ്, കണിയാംകുന്ന് കുരിശിന്‍തൊട്ടി എന്നിവിടങ്ങളിലെ ധൂപപ്രാര്‍ഥനയ്ക്കു ശേഷം മണര്‍കാട് കവലയില്‍ റാസ എത്തി. കവലയിലും കരോട്ടെ പള്ളിയിലും നടന്ന ധൂപപ്രാര്‍ഥനയ്ക്കു ശേഷം അഞ്ചരയോടെയാണു റാസ തിരികെ വലിയ പള്ളിയിലെത്തിച്ചേര്‍ന്നത്. വയോജന സംഘാംഗങ്ങള്‍ പരമ്പരാഗത വേഷത്തിലും വനിതാ സമാജാംഗങ്ങള്‍ യൂണിഫോമിലും പൊന്‍വെള്ളി കുരിശുകള്‍ക്കിരുവശവുമായി അണിനിരന്നു. റാസയെ തുടര്‍ന്ന് വൈകുന്നേരം ആറിനു സന്ധ്യാപ്രാര്‍ത്ഥനയും നടന്നു. ഇന്നു ചരിത്രപ്രസിദ്ധമായ നടതുറക്കല്‍ ചടങ്ങ് നടക്കും. രാവിലെ ഒന്പതിനു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്ക്കു ശേഷം മധ്യാഹ്ന പ്രാര്‍ഥന കഴിഞ്ഞാണു പ്രസിദ്ധമായ തടതുറക്കല്‍ ചടങ്ങ്. പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ദര്‍ശനത്തിനായി തുറന്നുകൊടുക്കുന്നത്.
Image: /content_image/India/India-2017-09-07-02:57:50.jpg
Keywords: റാസ

5876
Category: 18
Sub Category:
Heading: ആഗോള ക്‌നാനായ യുവജന സംഗമത്തിന്‍റെ തീം സോംഗ് പ്രകാശനം ചെയ്തു
Content: രാജപുരം: രാജപുരത്ത് നടക്കുന്ന ആഗോള ക്‌നാനായ യുവജന സംഗമം ഐക്യം 2017ന്റെ തീം സോംഗ് പ്രകാശനം ചെയ്തു. രാജപുരത്ത് നടന്ന വോളണ്ടിയേഴ്‌സ് മീറ്റിംഗില്‍ കെസിവൈഎല്‍ കോട്ടയം അതിരൂപത ചാപ്ലയിന്‍ ഫാ. സന്തോഷ് മുല്ലമംഗലത്ത് രാജപുരം ഫൊറോന കെസിവൈഎല്‍ പ്രസിഡന്റ് ജോണ്‍ തോമസ് ഒരപ്പാങ്കേലിനു സിഡി കൈമാറിയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. തീം സോംഗിന് ഈണം പകര്‍ന്ന പ്രണവ് ജയിംസ് പുഴിക്കാലായില്‍, ഗാനരചയിതാവ് റീത്താമ്മ ജിജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഫൊറോനയിലെ എല്ലാ വൈദികരും വോളണ്ടിയര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. ഈ മാസം 29, 30 തീയതികളില്‍ ആണ് ആഗോള ക്‌നാനായ യുവജന സംഗമം നടക്കുന്നത്.
Image: /content_image/India/India-2017-09-07-03:18:54.jpg
Keywords: ക്‌നാ

5877
Category: 18
Sub Category:
Heading: കൂട്ടായ്മയിലേക്കു കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണമെന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Content: കൊച്ചി: സ്വാതന്ത്ര്യത്തിലേക്കും കൂട്ടായ്മയിലേക്കും സമന്വയത്തിലേക്കും കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണമെന്ന്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ശ്രീനാരായണ ഗുരു ജയന്തിയോടനുബന്ധിച്ചു തൃക്കാക്കര സൗത്ത് എസ്എന്‍ഡിപി ശാഖ സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികമായ സാഹോദര്യവും മതാന്തര സംവാദവും കൂടുതല്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളുടെ പേരിലുള്ള സംഘര്‍ഷങ്ങള്‍ പൂര്‍ണമായും ഇല്ലാതാകണം. മനുഷ്യനെ കൂട്ടിയിണക്കുന്ന കണ്ണികളായും ഉന്നതമായ സംസ്‌കാരത്തിലേക്കുള്ള ചാലകമായും മതങ്ങള്‍ മാറേണ്ടതുണ്ട്. മതത്തിന്റെ നിക്ഷിപ്ത താത്പര്യങ്ങളുടെ പേരില്‍ ആരും ആരെയും അകറ്റരുത്. സ്വാതന്ത്ര്യത്തിലേക്കും കൂട്ടായ്മയിലേക്കും സമന്വയത്തിലേക്കും കൈപിടിക്കാന്‍ വിശ്വാസ ജീവിതത്തിനാവണം. എല്ലാ മതങ്ങളിലെയും നന്മകള്‍ അറിയാനും ഉള്‍ക്കൊള്ളാനുമാകുന്ന മാനവിക ദര്‍ശനമാണു സമൂഹത്തില്‍ വളര്‍ത്തിയെടുക്കേണ്ടത്. ഭിന്നതയും മതമൗലികവാദവും പ്രചരിപ്പിക്കുന്നവരെ തിരിച്ചറിഞ്ഞു പ്രതിരോധിക്കാന്‍ മതനേതാക്കള്‍ക്കൊപ്പം, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ക്കും കടമയുണ്ട്. പൊതുസമൂഹത്തിനും ഇക്കാര്യത്തില്‍ നിതാന്തമായ ജാഗ്രത ആവശ്യമാണ്. വൈവിധ്യങ്ങളിലും മനുഷ്യത്വത്തില്‍ എല്ലാവരും ഒന്നാണെന്ന ചിന്ത വളര്‍ത്തിയെടുക്കണമെന്നും കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി പറഞ്ഞു.
Image: /content_image/India/India-2017-09-07-03:26:52.jpg
Keywords: ആലഞ്ചേരി

5878
Category: 18
Sub Category:
Heading: മാര്‍ ക്രിസോസ്റ്റമിന്റെ ജന്മശതാബ്ദി: സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തി
Content: തിരുവല്ല: മാര്‍ത്തോമ്മാ സഭ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി ബഡ്ജറ്റ് അവതരിപ്പിച്ചു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ ജന്മശതാബ്ദിയുടെ ഭാഗമായി വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി ഒരു കോടിരൂപയും ഭവനരഹിതര്‍ക്ക് ഒരു കോടി രൂപയും പ്രത്യേക ഭവനദാന പദ്ധതിക്കായി 25 ലക്ഷം രൂപയും സഭയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷവും കേരളത്തിനു പുറത്ത് ആരംഭിച്ച ബാലവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷവും വകകൊള്ളിച്ചിട്ടുണ്ട്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ 80ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സ്‌നേഹകരം പദ്ധതിക്കായി 70 ലക്ഷം രൂപയും പുനരധിവാസവും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ചു ലക്ഷം രൂപയും ലഹരി വിമോചന പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയും ഭദ്രാസന സുവിശേഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിന്നോക്കവിഭാഗക്ഷേമ പ്രവര്‍ത്തനത്തിനായി 14 ലക്ഷം രൂപയും സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ അധിഷ്ഠിത കൗണ്‍സലിംഗ് പരിപാടിക്കുമായി ഏഴു ലക്ഷം രൂപയും പ്രകൃതി ദുരന്ത പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷവും വിവാഹ സഹായ ഫണ്ടിലേക്ക് ആറു ലക്ഷവും വകയിരുത്തി. വൈദിക വിദ്യാര്‍ഥികളുടെ പഠനത്തിനായി 40 ലക്ഷവും ചര്‍ച്ച് അനിമേഷന്‍ സെന്ററിനായി 15 ലക്ഷവും സഭാ മ്യൂസിയം, റഫറന്‍സ് ലൈബ്രറി ഇന്റര്‍നെറ്റ്, മലങ്കര ദര്‍ശന്‍ ചാനല്‍ എന്നിവയ്ക്ക് 37 ലക്ഷവും കരിയര്‍ഗൈഡന്‍സ് പ്രോഗ്രാം മൂന്നു ലക്ഷവും സൗരോര്‍ജ്ജ പദ്ധതിക്കായി പത്തു ലക്ഷവും പട്ടക്കാരുടെ ആരോഗ്യപരിപാലനത്തിനായി ഒരു കോടി 20 ലക്ഷവും ഇവരുടെ പെന്‍ഷന്‍ പദ്ധതിക്കായി രണ്ടുകോടി 25 ലക്ഷവും കുറ്റാലം റിട്രീറ്റ് ഹോമിനുവേണ്ടി ഒരു കോടി 50 ലക്ഷവും വെല്ലൂര്‍ ഗൈഡന്‍സ് സെന്ററിനുവേണ്ടി ഒരു കോടിയും പഴയ പുലാത്തീന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷവും ബജറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മാര്‍ത്തോമ്മാ സഭയ്ക്ക് 1,16,36,98,082 വരവും 39,09,90,000 രൂപ ചെലവും 77,27, 08,082 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് സഭാ പ്രതിനിധി മണ്ഡലത്തിലെ അല്മായ ട്രസ്റ്റി പ്രകാശ് പി. തോമസാണ് അവതരിപ്പിച്ചത്. ഇന്നു രാവിലെ സഭാ സെക്രട്ടറി, വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും.
Image: /content_image/India/India-2017-09-07-03:39:09.jpg
Keywords: ക്രിസോ

5879
Category: 1
Sub Category:
Heading: ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ അപലപിച്ച് സിബിസിഐ
Content: ന്യൂഡല്‍ഹി: സംഘപരിവാര്‍- തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തില്‍ സിബിസിഐ അപലപിച്ചു. എഴുത്തിലും ജീവിതത്തിലും ഗൗരി പുലര്‍ത്തിയിരുന്ന ധീരതയെ അഭിനന്ദിക്കുന്നു. വെറുപ്പിനും ദുഷ്ടശക്തികള്‍ക്കെതിരേയും അഴിമതിക്കെതിരേയും മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ അവര്‍ സ്വീകരിച്ച നിലപാടുകളെ ആദരിക്കുന്നു എന്നും സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ് ഡോ. തിയഡോര്‍ മസ്‌കരനാസ് പറഞ്ഞു. തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ശക്തയായ വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് ചൊവ്വാഴ്ച (സെപ്തംബര്‍ 5) രാത്രി എട്ടുമണിയോടെയാണ് സ്വന്തം വീടിന് മുന്നില്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.
Image: /content_image/India/India-2017-09-07-03:55:06.jpg
Keywords: സിബിസിഐ

5880
Category: 1
Sub Category:
Heading: ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കത്തിനെതിരെ ശ്രീലങ്കന്‍ മെത്രാന്‍ സമിതി
Content: കൊളംബോ: ശ്രീലങ്കയില്‍ ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരണവുമായി ദേശീയ മെത്രാന്‍ സമിതി. ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷംമുതല്‍ ജീവന്‍റെ സ്വാഭാവിക അന്ത്യംവരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം എന്ന സഭയുടെ മാറ്റമില്ലാത്ത നിലപാട് മെത്രാന്മാര്‍ വീണ്ടും ആവര്‍ത്തിച്ചു. ബലാല്‍സംഗത്തിന്‍റെ ഫലമായി ഗര്‍ഭംധരിക്കുക, ഭ്രൂണത്തിന് മാരകമായ വൈകല്യമുണ്ടായിരിക്കുക എന്നീ സാഹചര്യങ്ങളില്‍ ഭ്രൂണഹത്യ അനുവദിക്കുന്ന പ്രമേയം പാര്‍ലിമെന്‍റില്‍ അവതരിപ്പിക്കുന്നതിനുള്ള നീക്കം നടക്കുന്ന പശ്ചാത്തലത്തിലാണ് പ്രാദേശിക കത്തോലിക്കാ മെത്രാന്മാരുടെ പ്രതികരണം. “നവജാതശിശുവിന്‍റെ ജീവനുള്ള അവകാശം” എന്ന ശീര്‍ഷകത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാമെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ ബിഷപ്പ് വിന്‍സ്റ്റണ്‍ ഫെര്‍ണാണ്ടസും, സെക്രട്ടറി ജനറല്‍ ബിഷപ്പ് വാലെന്‍സ് മെന്‍റിസും സംയുക്തമായാണ് പ്രസ്താവന ഇറക്കിയത്. അപരന്‍റെ അവകാശം ലംഘിച്ചുകൊണ്ട് ഒരുവന്‍ സ്വന്തം അവകാശം സംരക്ഷിക്കാന്‍ ശ്രമിക്കരുതെന്ന് ബിഷപ്പുമാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിയമാനുസൃതവും അല്ലാത്തതുമായ എല്ലാ ഗര്‍ഭച്ഛിദ്രങ്ങളെയും എതിര്‍ക്കാന്‍ മെത്രാന്‍ സംഘം കത്തോലിക്കാ വിശ്വാസികളെ ആഹ്വാനം ചെയ്തിട്ടുമുണ്ട്. അനുദിനം ശ്രീലങ്കയില്‍ നിയമവിരുദ്ധമായി അറുനൂറോളം ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്.
Image: /content_image/News/News-2017-09-07-04:12:19.jpg
Keywords: ശ്രീലങ്ക

5881
Category: 18
Sub Category:
Heading: സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് മാര്‍ത്തോമ്മാ സഭയുടെ ബഡ്ജറ്റ്
Content: തിരുവല്ല: സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് മാര്‍ത്തോമ്മാ സഭയുടെ ബഡ്ജറ്റ് അവതരിപ്പിച്ചു. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്തയുടെ ജന്മശതാബ്ദിയുടെ ഭാഗമായി വിവിധ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിയോളം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മാര്‍ത്തോമ്മാ സഭയ്ക്ക് 1,16,36,98,082 വരവും 39,09,90,000 രൂപ ചെലവും 77,27, 08,082 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് സഭാ പ്രതിനിധി മണ്ഡലത്തിലെ അല്മായ ട്രസ്റ്റി പ്രകാശ് പി. തോമസാണ് അവതരിപ്പിച്ചത്. കേരളത്തിനു പുറത്ത് ആരംഭിച്ച ബാലവാടികളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷവും പ്രത്യേക ഭവനദാന പദ്ധതിക്കായി 25 ലക്ഷം രൂപയും സഭയിലെ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്കും മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമായി 30 ലക്ഷവും ഭിന്നലിംഗക്കാരുടെ ഉന്നമനത്തിനായി ഒരു കോടിരൂപയും ഭവനരഹിതര്‍ക്ക് ഒരു കോടി രൂപയും വകകൊള്ളിച്ചിട്ടുണ്ട്. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്തയുടെ 80ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് ആരംഭിച്ച സ്‌നേഹകരം പദ്ധതിക്കായി 70 ലക്ഷം രൂപയും പുനരധിവാസവും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി അഞ്ചു ലക്ഷം രൂപയും ലഹരി വിമോചന പദ്ധതിക്കായി അഞ്ചു ലക്ഷം രൂപയും ഭദ്രാസന സുവിശേഷകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി പിന്നോക്കവിഭാഗക്ഷേമ പ്രവര്‍ത്തനത്തിനായി 14 ലക്ഷം രൂപയും സഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായി 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തി. പ്രൈമറി സ്‌കൂളുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും സ്‌കൂള്‍ അധിഷ്ഠിത കൗണ്‍സലിംഗ് പരിപാടിക്കുമായി ഏഴു ലക്ഷം രൂപയും പ്രകൃതി ദുരന്ത പരിഹാര പ്രവര്‍ത്തനങ്ങള്‍ക്കായി ഒന്നരക്കോടിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് ലക്ഷവും വിവാഹ സഹായ ഫണ്ടിലേക്ക് ആറു ലക്ഷവും വകയിരുത്തി. വൈദിക വിദ്യാര്‍ഥികളുടെ പഠനത്തിനായി 40 ലക്ഷവും ചര്‍ച്ച് അനിമേഷന്‍ സെന്ററിനായി 15 ലക്ഷവും സഭാ മ്യൂസിയം, റഫറന്‍സ് ലൈബ്രറി ഇന്റര്‍നെറ്റ്, മലങ്കര ദര്‍ശന്‍ ചാനല്‍ എന്നിവയ്ക്ക് 37 ലക്ഷവും കരിയര്‍ഗൈഡന്‍സ് പ്രോഗ്രാം മൂന്നു ലക്ഷവും സൗരോര്‍ജ്ജ പദ്ധതിക്കായി പത്തു ലക്ഷവും പട്ടക്കാരുടെ ആരോഗ്യപരിപാലനത്തിനായി ഒരു കോടി 20 ലക്ഷവും ഇവരുടെ പെന്‍ഷന്‍ പദ്ധതിക്കായി രണ്ടുകോടി 25 ലക്ഷവും കുറ്റാലം റിട്രീറ്റ് ഹോമിനുവേണ്ടി ഒരു കോടി 50 ലക്ഷവും വെല്ലൂര്‍ ഗൈഡന്‍സ് സെന്ററിനുവേണ്ടി ഒരു കോടിയും പഴയ പുലാത്തീന്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷവും ബജറ്റില്‍ ചേര്‍ത്തിട്ടുണ്ട്. ഇന്നു രാവിലെ സഭാ സെക്രട്ടറി, വൈദിക ട്രസ്റ്റി, അല്മായ ട്രസ്റ്റി, കമ്മിറ്റിയംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പ് നടക്കും.
Image: /content_image/India/India-2017-09-07-04:35:34.jpg