Contents

Displaying 5611-5620 of 25113 results.
Content: 5913
Category: 1
Sub Category:
Heading: ബധിര സഹോദരങ്ങളെ ആദരിച്ച് സീറോമലബാര്‍ സഭ
Content: കൊച്ചി: സീറോ മലബാര്‍ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള ഇരുനൂറ്റിഅമ്പതോളം പേര്‍ പങ്കെടുത്ത ബധിരരുടെ സംഗമം ശ്രദ്ധേയമായി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സംഗമത്തില്‍ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ, യുവതീയുവാക്കൾ, ബധിര ദമ്പതികൾ തുടങ്ങീ വ്യത്യസ്ഥ മേഖലകളില്‍ നിന്നുള്ളവരാണ് പങ്കെടുത്തത്. ഏഴു വയസ്സുമുതൽ 82 വയസ്സുവരെയുള്ളവർ സഭയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന പ്രഥമ സംഗമത്തിന് എത്തിച്ചേര്‍ന്നുവെന്നതും ശ്രദ്ധേയമായി. മേജർ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയേയും കൂരിയയുടെ നിയുക്ത മെത്രാൻ മോൺ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിനെയും മറ്റു നേതാക്കളെയും കൈകൾ അടിക്കുന്നതിനു പകരം കൈകൾ ഉയർത്തി ഇരുവശങ്ങളിലേക്കും വീശിയാണ് ബധിരസഹോദരങ്ങള്‍ സ്വീകരിച്ചത്. കൈകൾ ഉയർത്തിയാണ് സഭാദ്ധ്യക്ഷന്മാര്‍ അഭിവാദ്യം നല്‍കിയത്. തുടർന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പിച്ചു. ദിവ്യബലിയിലെ പ്രാർത്ഥനകള്‍ ഫാ.ബിജു മൂലക്കരയും വചനസന്ദേശം ഫാ. ജോർജ്‌ കളരിമുറിയിലും ആംഗ്യ ഭാഷയിൽ പരിചയപ്പെടുത്തി നല്‍കി. ഗാനങ്ങൾ ബിജു തേർമടം, സിസ്റ്റർ അഭയ എഫ്‌സി‌സി, സ്റ്റാൻലി തോമസ് എന്നിവർ സൈൻഭാഷയിൽ വിനിമയം ചെയ്തു. ബധിര മൂക വിഭാഗം സഭ മറന്നു കിടന്ന ഒരു മേഖലയാണെന്നും അവര്‍ക്ക് ആധ്യാത്മിക ശുശ്രൂഷ നല്‍കുക എന്നത് സഭയുടെ കടമയാണെന്നും കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. അവര്‍ക്കായി പ്രത്യേകം ശുശ്രൂഷ വേണമെന്ന് മനസ്സിലാക്കി, അത് കൊടുക്കുകയാണ്. കുമ്പസാരവും ഇതുപോലെ തന്നെ കൊടുക്കുന്നുണ്ട്. സഭ ഇത് മറ്റ് രാജ്യങ്ങളില്‍ ചെയ്തുകൊണ്ടിരിന്നതാണ്. ഇവിടെ ഇതിന് പരിശീലനം ലഭിച്ചവരെ ഇപ്പോഴാണ് ലഭിച്ചത്‌. എല്ലാ രൂപതകളിലും ഇത്തരം ശുശ്രൂഷകള്‍ വേണമെന്നാണ് സീറോ മലബാര്‍ സിനഡിന്റെ തീരുമാനം. സൈൻഭാഷയിൽ വിശുദ്ധ ബലി പരിചയപ്പെടുത്താൻ അനുവാദം നൽകിക്കഴിഞ്ഞു. എല്ലാ രൂപതകളിലും ബധിരര്‍ക്കായി ഉടനെ വിശുദ്ധ കുർബാനയും കൂട്ടായ്മയും മെത്രാൻ മാരുടെ നേതൃത്വത്തിൽ നടത്തും. അന്ധർ, കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവരെയെല്ലാം സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന പരിപാടികള്‍ നടത്തുമെന്നും മേജർ ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ കുർബാനക്കുശേഷം കര്‍ദ്ദിനാളിനോടൊപ്പം ബധിര സഹോദരങ്ങള്‍ ഗ്രൂപ്പ് ഫോട്ടോ എടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം നിയുക്ത മെത്രാൻ മോൺ. സെബാസ്റ്റിയൻ വാണിയപ്പുരക്കൽ ഉദ്ഘാടനം ചെയ്തു. എകെസിസി സംസ്ഥാന പ്രസിഡന്റ്‌ വി വി അഗസ്റ്റിൻ അധ്യക്ഷനായിരുന്നു. സീറോ മലബാർ സഭാ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സെക്രട്ടറി സാബു ജോസ് മുഖ്യപ്രഭാഷണം നടത്തി. ഫാ ബിജു മൂലക്കര, ഫാ ജോർജ്‌ കളരിമുറിയിൽ, ബ്രദർ ബിജു തേർമഠം സിസ്റ്റർ ഫിൻസിറ്റ എഫ്‌സി‌സി, സിസ്റ്റർ അനറ്റ്, സിസ്റ്റർ ഉഷ, സിസ്റ്റർ പ്രീജ, സിസ്റ്റർ ദീപ കൊച്ചേരിൽ, സിസ്റ്റർ ബെറ്റി ജോസ്, സിസ്റ്റർ അഭയഎഫ്‌സി‌സി, പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. സമ്മേളനത്തില്‍ പഠനത്തിൽ മികവ് പുലർത്തിയ ബധിര വിദ്യാത്ഥികളെ ആദരിച്ചു. ഫാ ജിമ്മി പൂച്ചക്കാട്ട്, സിസ്റ്റർ മേരി ജോർജ്‌, സെന്റ് തോമസ് കാത്തലിക് ഡെഫ് കമ്മ്യൂണിറ്റി കോർഡിനേറ്റർ സ്റ്റാൻലി തേർമഠം, സെക്രട്ടറി ലിനി ജോസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2017-09-11-14:28:41.jpg
Keywords: ബധിര
Content: 5914
Category: 18
Sub Category:
Heading: മലങ്കര പുനരൈക്യത്തിന്റെ 87ാം വാര്‍ഷികവും സഭാസംഗമവും 19 മുതല്‍
Content: അടൂര്‍: ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസിന്റെ നേതൃത്വത്തില്‍ മലങ്കരയില്‍ നടന്ന പുനരൈക്യത്തിന്റെ 87ാം വാര്‍ഷികവും സഭാസംഗമവും 19 മുതല്‍ 21 വരെ അടൂരില്‍ നടക്കും. അന്ത്യോക്യയിലെ സുറിയാനി കത്തോലിക്കാ പാത്രിയര്‍ക്കീസ് ഇഗ്നാത്തിയോസ് യൂസഫ് യൗനാന്‍ ബാവ പുനരൈക്യ സഭാസംഗമത്തില്‍ മുഖ്യാതിഥിയായിരിക്കും. സഭയില്‍ പുതുതായി നിയമിതരായ യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റന്പാന്റെയും ഗീവര്‍ഗീസ് കാലായില്‍ റന്പാന്റെയും മെത്രാഭിഷേകം 21നു നടക്കും. ജീവകാരുണ്യ, സേവന പ്രവര്‍ത്തനങ്ങള്‍ക്കും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കിക്കൊണ്ടായിരിക്കും ഇക്കൊല്ലത്തെ പുനരൈക്യ വാര്‍ഷിക സമ്മേളനമെന്നു സഭാധ്യക്ഷന്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ പത്രസമ്മേളനത്തില്‍ പറഞ്ഞു. അടൂര്‍ തിരുഹൃദയ ഇടവക പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ വിശുദ്ധ മൂറോന്‍ കൂദാശയോടെയാണു വാര്‍ഷികാഘോഷങ്ങള്‍ക്കു തുടക്കമാകുന്നത്. 19ന് ഉച്ചകഴിഞ്ഞു രണ്ടിന് അടൂര്‍ സെന്‍ട്രല്‍ മൈതാനത്ത് പാത്രിയര്‍ക്കീസ് ഇഗ്‌നാത്തിയോസ് യൂസഫ് യൗനാന്‍ ബാവയ്ക്കും കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയ്ക്കും സഭയിലെ മറ്റു മെത്രാപ്പോലീത്തമാര്‍ക്കും സ്വീകരണം നല്‍കും. തുടര്‍ന്ന് ദേവാലയ കൂദാശ കാതോലിക്കാ ബാവയുടൈ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. സമ്മേളന നഗറിലേക്കുള്ള ദീപശിഖ, ഛായാചിത്രം, പതാകകള്‍ എന്നിവ അടൂര്‍ ദേവാലയത്തില്‍ എത്തും. ആറിനു ഘോഷയാത്രയായി സമ്മേളന നഗറായ ഗ്രീന്‍വാലിയിലെ മാര്‍ ഈവാനിയോസ് നഗറിലെത്തും. ആര്‍ച്ച്ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസ് പതാക ഉയര്‍ത്തും. 20നു രാവിലെ അടൂര്‍ തിരുഹൃദയ ദേവാലയത്തില്‍ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. 10 മുതല്‍ ഹോളി ഏഞ്ചല്‍സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കുട്ടികളുടെ സംഗമവും അടൂര്‍ ഗ്രീന്‍വാലിയിലെ മാര്‍ ഈവാനിയോസ് നഗറിലെ വിവിധ വേദികളില്‍ യുവജന അല്മായ സംഗമവും നടക്കും. ഉച്ചകഴിഞ്ഞു രണ്ടിന് വനിതാ സംഗമം. വൈകുന്നേരം നാലിന് അന്ത്യോക്യ പാത്രിയര്‍ക്കീസ് ബാവ സിറിയയിലെ സഭ നേരിടുന്ന പ്രശ്‌നങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കും. 21നു രാവിലെ എട്ടിനു സമൂഹബലിയില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ് ജാംബത്തിസ്ത ദിക്വാത്രോ വചന സന്ദേശം നല്‍കും. 10ന് മലങ്കര കത്തോലിക്കാ സഭയുടെ നിയുക്ത കൂരിയ ബിഷപ് റവ.യൂഹാനോന്‍ കൊച്ചുതുണ്ടില്‍ റന്പാന്റെയും പുത്തൂര്‍ രൂപതയുടെ നിയുക്ത അധ്യക്ഷന്‍ റവ.ഗീവര്‍ഗീസ് കാലായില്‍ റന്പാന്റെയും മെത്രാഭിഷക ശുശ്രൂഷകള്‍ ആരംഭിക്കും. പരിസ്ഥിതിയ്ക്കു പ്രാധാന്യം കൊടുത്തുകൊണ്ടാണ് പരിപാടികള്‍ നടക്കുക.
Image: /content_image/India/India-2017-09-12-05:07:28.jpg
Keywords: മലങ്കര
Content: 5915
Category: 18
Sub Category:
Heading: കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം അഭിഷേകാഗ്നി മലയിലേക്ക്
Content: കുറവിലങ്ങാട്: കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപത്തിന്റെ പകര്‍പ്പ് അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ അഭിഷേകാഗ്‌നി മലയില്‍ സ്ഥാപിക്കും. അട്ടപ്പാടി സെഹിയോന്‍ മിനിസ്ട്രീസിന്റെ നേതൃത്വത്തില്‍ നടന്ന രണ്ടാമത് കുറവിലങ്ങാട് അഭിഷേകാഗ്‌നി കണ്‍വന്‍ഷനില്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായിലിന് ഇടവകയുടെ ഉപഹാരമായി നല്‍കിയ തിരുസ്വരൂപമാണ് ആഘോഷമായി എത്തിച്ചു സ്ഥാപിക്കുന്നത്. തിരുസ്വരൂപം സംവഹിച്ചുള്ള യാത്ര 15ന് പുലര്‍ച്ചെ കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍നിന്ന് ആരംഭിക്കും. 101 വാഹനങ്ങളുടെ അകമ്പടിയോടെയാണു തിരുസ്വരൂപ പ്രയാണം നടക്കുക. അറുനൂറോളം മുത്തിയമ്മ ഭക്തര്‍ തിരുസ്വരൂപത്തെ അനുഗമിക്കും. ഉച്ചകഴിഞ്ഞ് ഒന്നിന് തിരുസ്വരൂപ പ്രയാണം അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ എത്തും. 15ന് 4.30ന് മര്‍ത്ത്മറിയം ഫൊറോന പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടക്കും. ദൈവമാതാവിന്റെ പ്രത്യക്ഷീകരണം നടന്ന സ്ഥലത്തെ കണ്‍വന്‍ഷനെന്നതു കുറവിലങ്ങാട് കണ്‍വന്‍ഷന്റെ പ്രത്യേകതയാണെന്ന്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ അഭിപ്രായപ്പെട്ടിരുന്നു.
Image: /content_image/India/India-2017-09-12-05:24:43.jpg
Keywords: കുറവില
Content: 5916
Category: 18
Sub Category:
Heading: മലങ്കര പുനരൈക്യവാര്‍ഷികം: ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍
Content: അടൂര്‍: മലങ്കര കത്തോലിക്കാ സഭ പുനരൈക്യവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഒരു കോടി രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭ നടത്തുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. സിറിയയില്‍ ക്രൂരപീഡനങ്ങള്‍ക്കു വിധേയരായ സഭാ മക്കള്‍ക്കായി ഒരു ലക്ഷം ഡോളര്‍ (ഏകദേശം 65 ലക്ഷം രൂപ) അന്ത്യോക്യന്‍ പാത്രിയര്‍ക്കീസ് യൂസഫ് യൗനാന്‍ ബാവയ്ക്കു കൈമാറും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രവര്‍ത്തന മേഖലയിലുള്ള സഭാ മക്കളുടെ ശുശ്രൂഷയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിനിയോഗിക്കാനാണിത്. സൗജന്യ ഭവനനിര്‍മാണ പദ്ധതി, ചികിത്സാ സഹായ വിതരണം എന്നിവയും ഇതോടനുബന്ധിച്ചു നടക്കും. ആയിരത്തോളം പേര്‍ക്ക് സഭയുടെ വിവിധ ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ് നടത്തും. അടൂരിലും പരിസരങ്ങളിലുമുള്ള 25 നിര്‍ധന കുടുംബങ്ങളെ കണ്ടെത്തി അവര്‍ക്ക് ഒരു ലക്ഷം രൂപ വീതമുള്ള ധനസഹായം നല്‍കും. പുനരൈക്യ വാര്‍ഷികാഘോഷങ്ങളുടെ സ്വാഗതസംഘം ഓഫീസില്‍നിന്ന് അന്നദാനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ബാവ പറഞ്ഞു.
Image: /content_image/India/India-2017-09-12-05:40:30.jpg
Keywords: മലങ്കര
Content: 5917
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ കുഞ്ഞുങ്ങളെ സ്മരിച്ച് അമേരിക്കയില്‍ ദേശീയ ദിനാചരണം
Content: ഷിക്കാഗോ: ജനിച്ചുവീഴുന്നതിനു മുന്‍പ് കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ സ്മരിച്ചു അമേരിക്കയില്‍ ദേശീയദിനാചരണം നടന്നു. സെപ്റ്റംബര്‍ 9 ശനിയാഴ്ചയാണ് ഗര്‍ഭഛിദ്രം മൂലം കൊന്നൊടുക്കിയ പൈതങ്ങളെ സ്മരിച്ച് അഞ്ചാം ദേശീയദിനം രാജ്യം ആചരിച്ചത്. ദേശീയദിനാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ 172-ഓളം സ്ഥലങ്ങളില്‍ പ്രാര്‍ത്ഥനാ യോഗങ്ങളും, അനുസ്മരണ സമ്മേളനങ്ങളും നടന്നു. പ്രോലൈഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിപാടികള്‍ സംഘടിക്കപ്പെട്ടത്. നമുക്ക് കണ്ണുകൊണ്ട് കാണുവാന്‍ കഴിയാത്ത ഒരു ദുരന്തംതന്നെയാണ് ഭ്രൂണഹത്യയെന്നു ദേശീയദിനാചരണത്തിന്റെ സഹഡയറക്ടറായ എറിക്ക് ഷിദ്ലര്‍ പറഞ്ഞു. അമേരിക്കയില്‍ ഒരു ദിവസം മാത്രം ഏതാണ്ട് 3000-ത്തോളം ഭ്രൂണഹത്യ നടക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. പ്രോലൈഫ് പ്രവര്‍ത്തകര്‍ പതിനായിരകണക്കിന് കൊലചെയ്യപ്പെട്ട ഭ്രൂണങ്ങള്‍ കണ്ടെത്തുകയും 50 ശ്മശാനങ്ങളിലായി അവ മറവുചെയ്യുകയും ചെയ്തകാര്യവും അദ്ദേഹം വിവരിച്ചു. മിസിസ്സിപ്പിയിലെ ജാക്ക്സണില്‍ നടന്ന ദേശീയദിനാചരണത്തില്‍ ചര്‍ച്ച് യൂത്ത് ഗ്രൂപ്പും പ്രോലൈഫ് പ്രവര്‍ത്തകരും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. മിസിസിപ്പി സംസ്ഥാനത്ത് മാത്രമായി കഴിഞ്ഞവര്‍ഷം ഏതാണ്ട് 2,000-ത്തോളം അബോര്‍ഷനുകള്‍ നടന്നുവെന്ന് സ്ഥലത്തെ പ്രോലൈഫ് സംഘടനയുടെ പ്രസിഡന്റായ ഡാനാ ചിഷോം പറഞ്ഞു. ഇനിയും ജനിക്കുവാനിരിക്കുന്ന കുട്ടികള്‍ അബോര്‍ഷന്‍ ചെയ്യപ്പെടുന്നത് തടയുന്നതിന് തങ്ങളെക്കൊണ്ടു കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രോലൈഫ് പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു. 1973 മുതല്‍ ഏതാണ്ട് 60 ദശലക്ഷത്തോളം ഭ്രൂണഹത്യകള്‍ അമേരിക്കയില്‍ നടന്നതായാണ് കണക്കാക്കപ്പെടുന്നത്.
Image: /content_image/News/News-2017-09-12-06:03:24.jpg
Keywords: അബോര്‍ഷന്‍, ഗര്‍ഭ
Content: 5918
Category: 1
Sub Category:
Heading: കൊളംബിയന്‍ രക്തസാക്ഷികളെ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി
Content: വില്ലാവിസെന്‍സിയോ: ക്രിസ്തുവിലുള്ള വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ബിഷപ്പ് എമീലീയോ യാരമീലോയും, വൈദികനായ പെദ്രോ റമീരെസ് റാമോസിനെയും ഫ്രാന്‍സിസ് പാപ്പ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. കൊളംബിയന്‍ സന്ദര്‍ശനത്തിനിടെ വില്ലാവിസെന്‍സിയോയിലെ കതാമാ മൈതാനിയില്‍ സമൂഹബലിയര്‍പ്പണ മദ്ധ്യേയാണ് മാര്‍പാപ്പാ ഇരുവരെയും വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തിയത്. പത്തുലക്ഷത്തോളം വിശ്വാസികളാണ് ചടങ്ങില്‍ പങ്കെടുത്തത്. കൊളംബിയായിലെ ദൈവസാന്നിധ്യത്തിന്റെ അടയാളങ്ങളാണ് ഈ രക്തസാക്ഷികളെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. 1916-ല്‍ കൊളംബിയയിലെ സാന്‍ ദൊമീങ്കോയിലാണ് ബിഷപ്പ് എമീലീയോ യാരമീലോ ജനിച്ചത്. സവേറിയന്‍ മിഷണറി സഭയില്‍ ചേര്‍ന്ന അദ്ദേഹം 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. നീണ്ടകാലത്തെ അജപാലന ശുശ്രൂഷയ്ക്കു ശേഷം അദ്ദേഹം 1970-ല്‍ അരൗകാ അതിരൂപതയുടെ അപ്പസ്തോലിക്ക് വികാരിയായി നിയമിതനായി. 1980-ല്‍ രൂപതാദ്ധ്യക്ഷനായി നിയമിക്കപ്പെട്ടു. ഇതിനിടെ രാജ്യത്തെ അഭ്യന്തരകലാപത്തിന്‍റെ പശ്ചാത്തലത്തില്‍ വളര്‍ന്നുവന്ന ദേശീയ സ്വാതന്ത്ര്യ സേനയെന്ന വിമതസഖ്യത്തെയും മയക്കുമരുന്നു സംഘങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. 1989-ല്‍ വിമതപക്ഷത്താല്‍ ബന്ധിയാക്കപ്പെട്ട അദ്ദേഹം തുടര്‍ച്ചയായ പീഡനങ്ങള്‍ക്ക് ഒടുവില്‍ കൊല്ലപ്പെടുകയായിരിന്നു. 1899-1949 കാലയളവിലാണ് വൈദികനായ പെദ്രോ റമീരെസ് റാമോസ് ജീവിച്ചിരിന്നത്. 1939-ല്‍ ആഭ്യന്തര വിപ്ലവം പൊട്ടിപ്പുറപ്പെട്ട കാലഘട്ടത്തില്‍ അദ്ദേഹം സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. 1940-ല്‍ പൗരോഹിത്യം സ്വീകരിച്ചു. 1946-ല്‍ അര്‍മേരോയിലെ ഇടവകവികാരിയായി നിയമിതനായി. രാഷ്ട്രീയ കലാപത്തിനിടെ ഉയര്‍ന്നുവന്ന മതമര്‍ദ്ദനമാണ് ഫാദര്‍ റാമോസിന്‍റെ കൊലപാതകത്തിന് കാരണമായത്. രക്ഷപ്പെടാമായിരുന്നെങ്കിലും തന്‍റെ അജഗണങ്ങളുടെ കൂടെയായിരിക്കാനും ക്രിസ്തുവിനുവേണ്ടി വിശ്വാസത്തെപ്രതി രക്തംചിന്തുവാനും അദ്ദേഹം തയ്യാറാകുകയായിരിന്നു. 1949 ഏപ്രില്‍ 10-ന് അര്‍മേരോയിലെ ഇടവകപള്ളിയില്‍വച്ച് മത തീവ്രവാദികള്‍ ഫാദര്‍ റോമോസിനെ കൊലപ്പെടുത്തുകയായിരിന്നു.
Image: /content_image/News/News-2017-09-12-08:32:24.jpg
Keywords: കൊളം
Content: 5919
Category: 1
Sub Category:
Heading: ക്രൈസ്തവ അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി സഹായാഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍ കോളിന്‍സ്
Content: ഒട്ടാവ: ക്രൈസ്തവ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് കനേഡിയന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു കൊണ്ട് ടൊറന്‍റോ കര്‍ദ്ദിനാള്‍ തോമസ്‌ കോളിന്‍സ്. സെപ്റ്റംബര്‍ 10-ന് പശ്ചിമേഷ്യയില്‍ സമാധാനം പുനസ്ഥാപിക്കുവാന്‍ വേണ്ടി സെന്റ്‌ മൈക്കിള്‍സ് കത്തീഡ്രലില്‍ നടത്തിയ പ്രാര്‍ത്ഥനാ യോഗത്തിനിടെ അത്മായരും പുരോഹിതരുമടങ്ങുന്ന ഏതാണ്ട് 300-ഓളം പേര്‍ അടങ്ങുന്ന വിശ്വാസി സമൂഹത്തിന്റെ മുന്‍പില്‍ വെച്ചാണ് കര്‍ദ്ദിനാള്‍ അഭ്യര്‍ത്ഥന നടത്തിയത്. 2015-ല്‍ ലിബിയയില്‍ വെച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കൊലപ്പെടുത്തിയ 21 ഈജിപ്ത്യന്‍ ക്രിസ്ത്യാനികളുടെ കാര്യവും കര്‍ദ്ദിനാള്‍ തന്റെ പ്രസംഗത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ മതമര്‍ദ്ദനങ്ങള്‍ക്ക് വിധേയരായിട്ടുള്ള മതവിഭാഗം ക്രിസ്ത്യാനികളാണെന്ന വസ്തുത അംഗീകരിക്കപ്പെടാതെ പോയിരിക്കുകയാണ്. നീതിപരവും, മാനുഷികവുമായ മാന്യത ഇക്കാര്യത്തില്‍ ആവശ്യമാണ്‌. നമ്മള്‍ എല്ലാവരും, പ്രത്യേകിച്ച് കനേഡിയന്‍ സര്‍ക്കാര്‍ ഇവിടെ അഭയം ആഗ്രഹിച്ചെത്തുന്ന അഭയാര്‍ത്ഥികളോട് വാക്കാലും, പ്രവര്‍ത്തിയാലും കരുണകാണിക്കേണ്ടത് ആവശ്യമാണെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കനേഡിയന്‍ സര്‍ക്കാര്‍ പുലര്‍ത്തിവരുന്ന സഹകരണ മനോഭാവത്തെ കണക്കിലെടുത്താണ് കര്‍ദ്ദിനാള്‍ കോളിന്‍സ് അഭ്യര്‍ത്ഥന നടത്തിയത്. കാനഡയിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ മെത്രാനായ മിനാ ഉള്‍പ്പെടെ വിവിധ സഭാദ്ധ്യക്ഷന്മാര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Image: /content_image/News/News-2017-09-12-09:50:01.jpg
Keywords: അഭയാര്‍
Content: 5920
Category: 1
Sub Category:
Heading: പ്രാര്‍ത്ഥനകള്‍ സഫലം: ഫാ. ടോം ഉഴുന്നാലിന് മോചനം
Content: സന: യെമനിലെ ഏഡനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിലിനെ മോചിപ്പിച്ചു. ഒമാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വൈദികന്റെ മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററിലാണ് സ്ഥിരീകരിച്ചത്. ഒമാന്‍ സര്‍ക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നുമാണ് ഡല്‍ഹിയില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. യെമനിലെ തടവറയിലായിരുന്ന അദ്ദേഹം മോചിതനായി ഒമാനിലെ മസ്‌കറ്റില്‍ എത്തിയ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. യെമനില്‍ നിന്ന് അദ്ദേഹത്തെ മസ്ക്കറ്റിലെത്തിച്ചതായും ഉടൻ കേരളത്തിലെത്തിക്കുമെന്നും ഒമാൻ ഒബ്സർവർ റിപ്പോർട്ടു ചെയ്തു. അദ്ദേഹത്തിന്റെ പുതിയ ചിത്രവും ഒമാന്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. കോട്ടയം രാമപുരം സ്വദേശിയാണ് ഫാദര്‍ ടോം. 2016 മാര്‍ച്ച് നാലിന് ഏദനിലെ വൃദ്ധസദനത്തില്‍ നടന്ന ആക്രമണത്തിനിടെയാണ് പള്ളിയിലെ വൈദികനായ ഫാദര്‍ ടോമിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ആക്രമണത്തില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ നാല് സന്ന്യാസിനിമാര്‍ കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ ഫാ.ടോം ഉൾപ്പെടുന്ന സലേഷ്യൻ സന്യാസ സഭാംഗങ്ങളും സിറോ മലബാർ സഭാ പ്രതിനിധികളും ഫാ.ടോമിന്റെ മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. അതിനിടെ, വത്തിക്കാനും പ്രശ്നത്തിൽ ഇടപെട്ടു. ഫോ.ടോമിന്റെ കുടുംബാംഗങ്ങളും അദ്ദേഹത്തിന്റെ മോചനത്തിനായി തുടർച്ചയായി സംസ്ഥാന, കേന്ദ്ര സർക്കാരുകളെ സമീപിച്ച് സമ്മർദ്ദം ചെലുത്തി. ഇതിനിടെ, ഫാ. ​​​​ടോം ഉ​​​​ഴു​​​​ന്നാ​​​​ലി​​​​ൽ ജീ​​​​വ​​​​നോ​​​​ടെ​​​​യു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മോ​​​​ച​​​​ന​​​​ത്തി​​​​നാ​​​​യി യെ​​​​മ​​​​ൻ സർക്കാർ എ​​​​ല്ലാ ശ്ര​​​​മ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും യെ​​​​മ​​​​ൻ ഉ​​​​പ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ​​​​മാ​​​​ലി​​​​ക് അ​​​​ബ്ദു​​​​ൾ​​​​ജ​​​​ലീ​​​​ൽ അ​​​​ൽ മെ​​​​ഖ്‌​​​​ലാ​​​​ഫി 2017 ജൂലൈ 12ന് വ്യക്തമാക്കിയിരുന്നു.
Image: /content_image/TitleNews/TitleNews-2017-09-12-11:18:22.jpg
Keywords: ഫാ. ടോം
Content: 5921
Category: 1
Sub Category:
Heading: ദൈവത്തിനു നന്ദി പറഞ്ഞു ഫാദർ ടോം
Content: മസ്ക്കറ്റ്: ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദി പറഞ്ഞു ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്കറ്റിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർത്ഥിച്ചവർക്കും നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ഉഴുന്നാലിൽ ഒമാൻ സൈനിക വിമാനത്തിലാണ് മസ്കറ്റിലെത്തിയത്. 18 മാസത്തിനുശേഷമാണ് ഫാദർ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. മോചന വാർത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാർത്തയെന്നു ട്വീറ്റ് ചെയ്തു. ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തിൽ എത്തിയാലുടൻ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകൾക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.
Image: /content_image/News/News-2017-09-12-12:39:37.jpg
Keywords: ടോം ഉഴുന്നാ
Content: 5922
Category: 7
Sub Category:
Heading: ഫാ. ടോം മോചിതനായതിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങള്‍
Content: യെമനില്‍ നിന്നും ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലില്‍ മോചിതനായതിന് ശേഷമുള്ള ആദ്യ ദൃശ്യങ്ങള്‍. മോചിതനായതിന്റെ ആഹ്ലാദം മുഖത്തുണ്ടെങ്കിലും ക്ഷീണിതനായാണ് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. ഒമാനിലെ പ്രാദേശിക ചാനലാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ദൈവത്തിന്നു നന്ദി അര്‍പ്പിക്കുന്നതായി ഫാ. ടോം പറഞ്ഞു.
Image:
Keywords: ടോം