Contents
Displaying 5631-5640 of 25113 results.
Content:
5933
Category: 18
Sub Category:
Heading: സര്‍ക്കാര്‍ മദ്യലോബിയുടെ സംരക്ഷകരായി മാറിയത് ദുഃഖകരമെന്നു കെസിബിസി മദ്യവിരുദ്ധ സമിതി
Content: അങ്കമാലി: തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ച സര്‍ക്കാര്‍ മദ്യലോബിയുടെ സംരക്ഷകരായി മാറിയത് വളരെ ദുഃഖകരമാണെന്ന്‍ കെസിബിസി മദ്യവിരുദ്ധ സമിതി. സര്‍ക്കാരിന്റെ മദ്യവര്‍ജന നയവും ബോധവത്കരണനയവും സമൂഹത്തില്‍ ഏശിയില്ല. മദ്യശാലകളുടെ ദൂരപരിധി വെട്ടിച്ചുരുക്കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനവഞ്ചനയുമാണെന്നു സമിതി ചൂണ്ടിക്കാട്ടി. ടൂറിസ്റ്റുകള്‍ കേരളത്തിലേക്കു വരുന്നതു മദ്യം കഴിക്കാനാണെന്നുള്ള പ്രസ്താവന ഖേദകരമാണ്. തെരുവുനായ ശല്യം, പകര്‍ച്ചപ്പനി, മാലിന്യപ്രശ്!നം എന്നിവയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന കൊടുക്കേണ്ടത്. മദ്യശാലകളുടെ ദൂരപരിധി വെട്ടിക്കുറച്ച സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി, കേരള മദ്യവിരുദ്ധ ഏകോപന സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ 18ന് ഉച്ചകഴിഞ്ഞു മൂന്നു മുതല്‍ അഞ്ചു വരെ അങ്കമാലി ടൗണില്‍ പ്രതിഷേധസൂചകമായി വായ്മൂടിക്കെട്ടി നില്‍പ് സമരം നടത്തും. പ്രാദേശിക മദ്യനിരോധനത്തിനുള്ള ജനാധികാര വകുപ്പുകള്‍ പുനഃസ്ഥാപിക്കുക, തെരഞ്ഞെടുപ്പു കാലത്തു പ്രകടനപത്രികയിലൂടെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ച് വരുംതലമുറയെ മദ്യത്തില്‍ മുക്കിക്കൊല്ലാനുള്ള നയം ഉപേക്ഷിക്കുക, സുപ്രീം കോടതി വിധി അട്ടിമറിച്ചു ദേശീയസംസ്ഥാന പാതകളുടെ പദവി മാറ്റിയ നടപടി പിന്‍വലിക്കുക, കുടിക്കാത്തവരെയും വിദ്യാര്‍ഥികളെയും മദ്യപാനികളാക്കാനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നില്പ് സമരം സംഘടിപ്പിക്കുന്നത്. മുന്‍ എംഎല്‍എ ടി.എന്‍. പ്രതാപന്‍ സമരം ഉദ്ഘാടനം ചെയ്യും. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ചെയര്‍മാന്‍ ജസ്റ്റീസ് പി.കെ. ഷംസുദ്ദീന്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കും. വിവിധ മതരാഷ്ട്രീയസാമൂഹിക സാംസ്‌കാരികആത്മീയ രംഗങ്ങളിലെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുക്കും.
Image: /content_image/India/India-2017-09-13-06:15:37.jpg
Keywords: കെസിബിസി

5934
Category: 1
Sub Category:
Heading: വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിതം സിനിമയാകുന്നു
Content: ന്യൂയോര്‍ക്ക്: വിശുദ്ധ പൗലോശ്ലീഹായുടെ ജീവിതത്തെ പ്രമേയമാക്കികൊണ്ട് പുതിയ ചലച്ചിത്രം ഒരുങ്ങുന്നു. “പോള്‍, അപ്പോസ്തല്‍ ഓഫ് ക്രൈസ്റ്റ്" എന്ന് പേരിട്ടിട്ടുള്ള ചരിത്ര സിനിമ സോണി പിക്ച്ചേഴ്സിനുവേണ്ടി ആന്‍ഡ്ര്യൂ ഹയാത്താണ് സംവിധാനം ചെയ്യുന്നത്. ഡേവിഡ് സെലോണ്‍ (സോള്‍ സര്‍ഫര്‍), ടി. ജെ. ബെര്‍ഡന്‍ (ഫുള്‍ ഓഫ് ഗ്രേസ്) എന്നിവരാണ് നിര്‍മ്മാതാക്കള്‍. പ്രധാന കഥാപാത്രമായ വിശുദ്ധ പൗലോസിന്റെ വേഷം കൈകാര്യം ചെയ്യുന്നത് ജെയിംസ് ഫോക്നറാണ്. 2004ൽ പുറത്തിറങ്ങിയ ദി പാഷൻ ഓഫ് ദി ക്രൈസ്റ്റ് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി യേശുവിന്റെ വേഷം അഭിനയിച്ച ജിം കാവിസെല്‍ വിശുദ്ധ ലൂക്കാക്ക് ജീവന്‍ നല്‍കും. ഒലിവിയര്‍ വാല്ലി, ജോണ്‍ ലിഞ്ച് എന്നിവരാണ് മറ്റ് വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ക്രിസ്തുമത പീഡകനെന്ന നിലയില്‍ നിന്നും ക്രിസ്തുവിന്റെ ഏറ്റവും സ്വാധീനമുള്ള അനുയായി എന്ന നിലയിലേക്കുള്ള വിശുദ്ധ പൗലോസ് ശ്ലീഹായുടെ ജീവിത പരിവര്‍ത്തനമായിരിക്കും സിനിമയുടെ മുഖ്യപ്രമേയം. തടവറയില്‍ കഴിയുന്ന വിശുദ്ധന്റെ അവസാന നാളുകളും റോമന്‍ ചക്രവര്‍ത്തിയായ നീറോയാല്‍ കൊല്ലപ്പെടുന്നതും സിനിമയില്‍ എടുത്തുകാണിക്കും. പുതിയ നിയമത്തിന്റെ നല്ലൊരു ഭാഗം രചിക്കുകയും, 10,000 മൈലുകളോളം കാല്‍നടയായി സഞ്ചരിച്ച് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും ചെയ്തയാളെന്ന നിലയിലാണ് വിശുദ്ധ പൗലോസിനെ പറ്റി ഇത്തരമൊരു സിനിമ നിര്‍മ്മിക്കുവാന്‍ തങ്ങളെ പ്രചോദിപ്പിച്ചതെന്ന് ചിത്രത്തിന്റെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റായ റിച്ച് പെലുസോ പറഞ്ഞു. വിശുദ്ധന്റെ അന്ത്യനാളുകള്‍ കുറഞ്ഞുവരുന്തോറും തടവറയില്‍ കിടന്നുകൊണ്ട് യേശുവിന്റെ സുവിശേഷം പ്രചരിപ്പിക്കുകയും, മതമര്‍ദ്ദനത്തിനെതിരെ ശക്തമായി നിലകൊള്ളുവാന്‍ തന്റെ അനുയായികള്‍ക്ക് ശക്തിപകര്‍ന്നു നല്‍കുകയും ചെയ്യുന്ന വിശുദ്ധ പൗലോസിനെ ഈ സിനിമയിലൂടെ കാണാമെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. മാര്‍ട്ടിനെസായിരിക്കും തടവറയിലെ മുഖ്യന്റെ വേഷം കൈകാര്യം ചെയ്യുന്നത്.
Image: /content_image/News/News-2017-09-13-06:49:15.jpg
Keywords: സിനിമ

5935
Category: 1
Sub Category:
Heading: ഫാ.ടോമിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ല: കേന്ദ്ര വിദേശകാര്യ സഹമന്ത്രി
Content: തിരുവനന്തപുരം: ഫാ.ടോം ഉഴുന്നാലിനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയിട്ടില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ.സിങ്. വൈദികനെ രക്ഷിക്കാൻ മോചനദ്രവ്യം നൽകിയെന്ന പ്രചാരണം തെറ്റാണെന്നും നയപരമായ ഇടപെടലാണ് മോചനം സാധ്യമാക്കിയതെന്നും വി.കെ. സിങ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കോലാഹലങ്ങളില്ലാതെ നിശബ്ദമായാണ് അദ്ദേഹത്തിന്റെ മോചനത്തിനായി ശ്രമിച്ചത്. ഇന്ത്യയിലേക്ക് എപ്പോള്‍ വരണമെന്ന് ഫാ. ടോം ഉഴുന്നാലില്‍ തീരുമാനിക്കും. അതേസമയം, അദ്ദേഹത്തിന്റെ മോചനത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളേക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കില്ലെന്നും ഇതിന് തനിക്ക് അനുവാദമില്ലെന്നും വി.കെ.സിംഗ് പറഞ്ഞു. ഭീകരവാദികളുടെ തടവില്‍ നിന്നും ഫാദര്‍ ടോം ഉഴുന്നാലിന്റെ മോചനത്തിന് വഴിയൊരുക്കിയത് വത്തിക്കാന്‍ ഒമാന്‍ സര്‍ക്കാറില്‍ ചെലുത്തിയ സമ്മര്‍ദ്ധമാണെന്ന്‍ ഇന്നലെ ഒമാന്‍ ഗവണ്‍മെന്‍റ് വ്യക്തമാക്കിയിരിന്നു. ഇതിന് പിന്നാലേ വൈദികന്റെ മോചനം സാധിച്ചത് മോചനദ്രവ്യം നല്‍കികൊണ്ടാണെന്നും വാര്‍ത്ത പ്രചരിച്ചിരിന്നു.
Image: /content_image/News/News-2017-09-13-08:28:58.jpg
Keywords: ടോം ഉഴുന്നാ

5936
Category: 1
Sub Category:
Heading: ദയാവധം: ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശത്തെ അവഗണിച്ച് ബ്രദേഴ്സ് ഓഫ് ചാരിറ്റി
Content: ബെൽജിയം: മാര്‍പാപ്പയുടെ താക്കീതിനെ അവഗണിച്ച് ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ദയാവധം തുടരുമെന്ന് റിപ്പോര്‍ട്ട്. മാനസിക അസ്വാസ്ഥ്യം ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ബെൽജിയത്തിലെ ബ്രദേഴ്സ് ഓഫ് ചാരിറ്റിയുടെ കീഴിലുള്ള ഹോസ്പിറ്റലുകളില്‍ ദയാവധം നടപ്പിലാക്കുന്ന നടപടിയാണ് നേരത്തെ മാർപാപ്പയുടെ ഇടപെടലിനെ തുടർന്ന് നിറുത്തിവച്ചത്. ഈ നിര്‍ദ്ദേശം അവഗണിച്ചു ദയാവധം നല്‍കാനുള്ള തീരുമാനം തുടരുമെന്നാണ് ബ്രദേഴ്സ് ഓഫ് ചാരിറ്റി സഭ നല്‍കുന്ന സൂചന. അതേ സമയം നിർദേശത്തിന് വഴങ്ങാത്ത സാഹചര്യത്തിൽ നിയമപരമായ നടപടികളുമായി മുന്നോട്ട് പോകുവാനാണ് സാധ്യത. കാനോൻ നിയമാനുസൃതമായ കത്തിൽ ഒപ്പുവയ്ക്കാൻ മടിക്കുന്ന കോൺഗ്രിഗേഷൻ അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. മാര്‍പാപ്പ നല്‍കിയ നിര്‍ദ്ദേശം ബെൽജിയം മെത്രാന്മാരെ അറിയിച്ചുവെന്നു കോൺഗ്രിഗേഷൻ വക്താവ് ബ്രദര്‍ റെനി സറ്റോക്ക് നേരത്തെ വെളിപ്പെടുത്തിയിരിന്നു. 1807-ല്‍ ഫാ. കാനന്‍ പീറ്റര്‍ ട്രീസ്റ്റ് ആണ് ബെല്‍ജിയത്തിലെ ഘെന്റില്‍ ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ എന്ന ആത്മീയ സഭ സ്ഥാപിച്ചത്. ദയവധത്തിന് അനുകൂലമായ തീരുമാനം ‘ബ്രദേഴ്സ് ഓഫ് ചാരിറ്റി’ സഭ അടുത്തിടെയാണ് കൈക്കൊണ്ടത്.
Image: /content_image/News/News-2017-09-13-09:19:02.jpg
Keywords: ബെല്‍ജി

5937
Category: 1
Sub Category:
Heading: ഹാര്‍വി, ഇര്‍മ: 1.3 ദശലക്ഷം ഡോളറിന്റെ സഹായവുമായി നൈറ്റ്സ് ഓഫ് കൊളംബസ്
Content: ന്യൂ ഹാവെന്‍: അമേരിക്കയില്‍ താണ്ഡവമാടിയ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റിക്കിനിരയായവര്‍ക്ക് സഹായഹസ്തവുമായി കത്തോലിക്ക സന്നദ്ധസംഘടനയായ നൈറ്റ്സ് ഓഫ് കൊളംബസ്. ചുഴലിക്കാറ്റുകള്‍ മൂലമുണ്ടായ നാശനഷ്ടങ്ങളില്‍ നിന്നും കരകയറുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നവരെ സഹായിക്കുന്നതിനായി നൈറ്റ്സ് ഓഫ് കൊളംബസ് 1.3 ദശലക്ഷം ഡോളറിന്റെ ധനസഹായമാണ് നല്‍കുക. സെപ്റ്റംബര്‍ 8-ന് നൈറ്റ്സ് ഓഫ് കൊളംബസിന്റെ സിഇഓ കാള്‍ ആന്‍ഡേഴ്സനാണ് ഇതുസംബന്ധിച്ച പ്രസ്താവന നടത്തിയത്. സഹായധനം രൂപീകരിക്കുന്നതിനു നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ അസാമാന്യമായ ഉദാരമനസ്കത കാണിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനത്തില്‍ മറ്റുള്ളവരുടെ സഹായം അഭ്യര്‍ത്ഥിക്കുവാനും അദ്ദേഹം മറന്നില്ല. ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ ചാരിറ്റി സംഘടനയാണ് അമേരിക്കയിലെ ന്യൂ ഹാവെന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈറ്റ്സ് ഓഫ് കൊളംബസ്. 1882-ല്‍ സ്ഥാപിതമായ സംഘടന അന്നുമുതല്‍ വിവിധ മേഖലകളില്‍ പ്രത്യേകിച്ച് ദുരന്തബാധിത മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനവും, സാമ്പത്തിക സഹായങ്ങളും ചെയ്തുവരുന്നു. ടെക്സാസിലെ നൈറ്റ്സ് ഓഫ് കൊളംബസ് അംഗങ്ങള്‍ കഴിഞ്ഞയാഴ്ച മുതല്‍ ഹാര്‍വിക്കിരയായവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തു തുടങ്ങിയിരുന്നു. വീടുകള്‍ വൃത്തിയാക്കുവാനും ഭവനരഹിതര്‍ക്ക് താമസിക്കുവാന്‍ വേണ്ട സംവിധാനങ്ങള്‍ ചെയ്തു കൊടുക്കുവാനും ഭക്ഷണസാധനങ്ങളുടെ വിതരണവും നടത്തുവാനും സംഘടനയ്ക്ക് സാധിച്ചു. ഹൂസ്റ്റണ്‍, കോര്‍പ്പസ് ക്രിസ്റ്റി തുടങ്ങിയിടങ്ങളിലാണ് ഹാര്‍വിയുടെ ഭീകരത ഏറ്റവും കൂടുതല്‍ പ്രകടമായത്. ടെക്സാസില്‍ മാത്രം ഏതാണ്ട് 93,000-ത്തോളം ആളുകള്‍ ഹാര്‍വി ചുഴലിക്കാറ്റ് മൂലം ഭവനരഹിതരായി എന്നാണ് കണക്കാക്കപ്പെടുന്നത്. പുനരിധിവാസത്തിനായി 150-180 ബില്യണ്‍ യുഎസ് ഡോളര്‍ ആവശ്യമായി വരുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ കണക്കാക്കുന്നത്. നൈറ്റ്സ് ഓഫ് കൊളംബസ് കൂടാതെ നിരവധി ക്രൈസ്തവ സംഘടനകളും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുണ്ട്.
Image: /content_image/News/News-2017-09-13-10:18:49.jpg
Keywords: ഹാര്‍വി

5938
Category: 6
Sub Category:
Heading: അല്ലയോ മനുഷ്യാ... നിന്റെ മോചനദ്രവ്യം നീ തിരിച്ചറിഞ്ഞുവോ?
Content: "ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവന്‍ കൊടുക്കാനും മനുഷ്യപുത്രന്‍ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20: 28). #{red->n->b->യേശു ഏകരക്ഷകൻ: മാർച്ച് 29}# <br> ഒരു മനുഷ്യന്‍ തീവ്രവാദികളുടെ പിടിയില്‍ നിന്നും രക്ഷിക്കപ്പെടുമ്പോൾ ആ മനുഷ്യനെ മോചിപ്പിക്കുവാന്‍ മോചനദ്രവ്യം നല്‍കിയോ ഇല്ലയോ എന്നത് പലപ്പോഴും മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. മോചനദ്രവ്യം നല്‍കിയോ? എങ്കില്‍ ആരാണ് അത് നല്‍കിയത്? ഇത്രയും ഭീമമായ തുക കണ്ടെത്താന്‍ എങ്ങനെ സാധിച്ചു എന്നു തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയര്‍ന്നു വരാറുണ്ട്. ഇത്തരം ചര്‍ച്ചകള്‍ക്കു പിന്നിലെ യഥാര്‍ത്ഥ്യം എന്തുതന്നെയാണെങ്കിലും ഇത്തരം സാഹചര്യങ്ങള്‍ "മോചനദ്രവ്യം" എന്നതിന്‍റെ പ്രാധാന്യവും അതിനുവേണ്ടിയുള്ള ത്യാഗവും നമുക്കു മനസ്സിലാക്കിത്തരുന്നു. ഒരു മനുഷ്യനെ മോചിപ്പിക്കുവാന്‍ വേണ്ടിയുള്ള മോചനദ്രവ്യത്തിന് നാം ഇത്രയധികം പ്രാധാന്യം നല്‍കുന്നെങ്കില്‍ ലോകം മുഴുവനെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ യേശു നല്‍കിയ മോചനദ്രവ്യത്തെ നാം എത്രമാത്രം പ്രാധാന്യത്തോടെ കാണേണ്ടിയിരിക്കുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കു വേണ്ടി കുരിശില്‍ മരിച്ചു. അവിടുന്നു നമ്മുടെ രക്ഷക്കുവേണ്ടി സ്വതന്ത്രമനസ്സോടെ തന്നെത്തന്നെ അര്‍പ്പിച്ചു. ലോകം മുഴുവനും എല്ലാ കാലത്തിലുള്ള എല്ലാ മനുഷ്യരുടെയും മോചനദ്രവ്യവുമായി യേശുക്രിസ്തു തന്‍റെ ജീവന്‍ നല്‍കി. ഈ മോചനദ്രവ്യത്തെ ലോകം പലപ്പോഴും മറന്നു പോകുകയും കണ്ണുതുറക്കാത്ത മറ്റു ദൈവിക സങ്കല്‍പ്പങ്ങളുടെ കൂട്ടത്തില്‍ ക്രിസ്തു എണ്ണപ്പെടുകയും ചെയ്യുന്നു എന്നത് ഖേദകരമായ അവസ്ഥയാണ്. ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാടായ യേശുക്രിസ്തുവിലൂടെ മനുഷ്യകുലത്തിന്‍റെ അന്തിമമായ വീണ്ടെടുപ്പു പൂര്‍ത്തിയാക്കുന്ന പെസഹാബലിയാണ് അവിടുത്തെ കുരിശുമരണം. ക്രിസ്തുവിന്‍റെ ഈ ബലി അനന്യവും മറ്റെല്ലാ ബലികളെയും പൂര്‍ത്തിയാക്കുന്നതും അതിശയിക്കുന്നതും ആണ്. ഒരു മനുഷ്യനെ ഭീകരരുടെ പിടിയില്‍ നിന്നും മോചിപ്പിക്കാന്‍ പരിശ്രമിച്ചവര്‍ ആദരിക്കപ്പെടുകയും സ്മരിക്കപ്പെടുകയും ചെയ്യുന്നുവെങ്കില്‍ ലോകം മുഴുവനെയും പാപത്തിന്‍റെയും മരണത്തിന്‍റെയും അടിമത്വത്തില്‍ നിന്നും മോചിപ്പിച്ച യേശുക്രിസ്തുവിനെ എത്രമാത്രം ലോകം ആദരിക്കുകയും ആരാധിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. നമ്മുടെ ഓരോരുത്തരുടെയും മോചനദ്രവ്യവുമായി യേശുക്രിസ്തു തന്‍റെ ജീവന്‍ അര്‍പ്പിച്ചപ്പോള്‍ അവിടുന്നു നമ്മെ എല്ലാവരെയും വ്യക്തിപരമായി അറിയുകയും സ്നേഹിക്കുകയും ചെയ്തു. അതിനാല്‍ അവിടുത്തെ വീണ്ടെടുപ്പുകര്‍മ്മം നമുക്ക് ഓരോരുത്തര്‍ക്കും വ്യക്തിപരമായ അനുഭവമായി മാറണം. എങ്കില്‍ മാത്രമേ അവിടുത്തെ കുരിശുമരണത്തിന്‍റെ ശക്തിയും പ്രാധാന്യവും തിരിച്ചറിയുവാനും അത് മറ്റുള്ളവരോട് പ്രഘോഷിക്കുവാനും നമുക്കു സാധിക്കൂ. അവിടുന്ന് നമ്മുടെ പാപങ്ങള്‍ വഹിക്കുകയും നമ്മുടെ തെറ്റുകള്‍ക്കു പരിഹാരം ചെയ്യുകയും ചെയ്തു എന്ന സത്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ. #{red->n->b->വിചിന്തനം}# <br> ദൈവത്തിന്‍റെ രക്ഷാകര പദ്ധതിയില്‍ അവിടുത്തെ ഏകജാതന്‍ നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും മരണം രുചിച്ചറിയുകയും ചെയ്തു. അനേകരുടെ മോചനദ്രവ്യമായി തന്‍റെ ജീവന്‍ നല്‍കുന്നതിന് അവിടുന്നു വന്നു എന്നതിലാണ് ക്രിസ്തു കൈവരിച്ച വീണ്ടെടുപ്പ് അടങ്ങിയിരിക്കുന്നത്. അവിടുന്ന് ലോകം മുഴുവനെയും അവസാനം വരെ സ്നേഹിച്ചു. അതിനാല്‍ ഈ ഭൂമിയിലേക്കു പിറന്നു വീഴുന്ന ഓരോ മനുഷ്യവ്യക്തിയുടെയും മോചനദ്രവ്യം അവിടുത്തെ കുരിശില്‍ നമുക്കു കാണുവാന്‍ സാധിക്കും. ഈ വലിയ സത്യം ലോകം മുഴുവന്‍ തിരിച്ചറിയുന്നതിനു വേണ്ടി നമുക്കു പ്രാര്‍ത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-13-14:14:22.jpg
Keywords: ക്രൂശിത

5939
Category: 1
Sub Category:
Heading: ഫാ. ടോം ഉഴുന്നാലിന്റെ കരം ചുംബിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യെമനിൽ ഭീകരരുടെ തടവില്‍ നിന്നു മോചിക്കപ്പെട്ട മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസും സലേഷ്യൻ സഭാ പ്രതിനിധികളും ഫാ. ടോമിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഫാ. ടോം പരിശുദ്ധ പിതാവിന്റെ കാല്‍തൊട്ട് വന്ദിച്ചു. വൈദികന്റെ കൈയില്‍ ചുംബിച്ചായിരിന്നു ഫ്രാന്‍സിസ് പാപ്പ തന്റെ സ്നേഹവും വാല്‍സല്യവും പ്രകടിപ്പിച്ചത്. {{ ഫാദര്‍ ടോം ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിക്കുന്നതിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://www.facebook.com/pravachakasabdam/posts/873675862787723 }} ചൊവ്വാഴ്ച വൈകിട്ട് വത്തിക്കാനില്‍ എത്തിയ ഉടന്‍ തന്നെ കാണാനെത്തിയവരോട് ദൈവത്തിനും മാതാവിനും നന്ദി പറയുന്നുവെന്നാണ് ടോം ഉഴുന്നാല്‍ പറഞ്ഞത്. കേരളീയ രീതിയില്‍ പൊന്നാട അണിയിച്ചാണ് വൈദികനെ സഭാപ്രതിനിധികള്‍ സ്വാഗതം ചെയ്തത്. അദ്ദേഹത്തിന് കേരളീയ ശൈലിയിലുള്ള ഭക്ഷണവും ഒരുക്കിയിരുന്നു. വത്തിക്കാനിൽ എത്തിയ ഉടൻ തന്നെ ചാപ്പലില്‍ ചെന്ന് പ്രാര്‍ത്ഥിക്കാനും കുര്‍ബാന അര്‍പ്പിക്കാനുമുള്ള താത്പര്യം അദ്ദേഹം പ്രകടിപ്പിച്ചെങ്കിലും ചികിത്സയ്ക്കും പരിശോധനകള്‍ക്കും വിധേയനാവേണ്ടിയിരുന്നതിനാല്‍ അത് അനുവദിച്ചില്ല. എന്നാല്‍ കുമ്പസാരിക്കണമെന്ന ആവശ്യം അനുവദിച്ചു. വത്തിക്കാനിലെ സലേഷ്യന്‍ സഭാകേന്ദ്രത്തിലാണ് ഫാദര്‍ ടോം ഇപ്പോഴുള്ളത്. ആരോഗ്യം വീണ്ടെടുക്കുംവരെ അദ്ദേഹം ഇവിടെ തുടരുമെന്നാണു ഒടുവില്‍ ലഭിക്കുന്ന വിവരം.
Image: /content_image/News/News-2017-09-13-17:23:19.jpg

5940
Category: 1
Sub Category:
Heading: ധരിക്കാന്‍ ഒരു വസ്ത്രം, തടവിനിടെ സമയം ചിലവിട്ടത് പ്രാര്‍ത്ഥിക്കാന്‍: വെളിപ്പെടുത്തലുമായി ഫാ. ടോം
Content: ക
Image: /content_image/News/News-2017-09-14-03:57:44.JPG
Keywords: ടോം

5941
Category: 1
Sub Category:
Heading: ധരിക്കാന്‍ ഒറ്റ വസ്ത്രം, സമയം നീക്കിയത് പ്രാര്‍ത്ഥനയിലൂടെ: വെളിപ്പെടുത്തലുമായി ഫാ. ടോം
Content: വത്തിക്കാന്‍ സിറ്റി: ഭീകരരുടെ തടവിലായിരിന്നപ്പോള്‍ അനുഭവിച്ച യാതനകളെ വിവരിച്ച് ഫാ. ടോം ഉഴുന്നാലില്‍. തടവിലായിരുന്ന കാലം മുഴുവന്‍ ധരിക്കാന്‍ ഒരു വസ്ത്രം മാത്രമേ ഉണ്ടായിരിന്നുള്ളൂവെന്നും മൂന്നുതവണ ബന്ധനസ്ഥനാക്കി താവളം മാറ്റിയെന്നും ഫാ. ടോം വെളിപ്പെടുത്തി. സലേഷ്യന്‍ സഭാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഫാ. ടോം ഭീകരരുടെ കീഴിലുള്ള ഒന്നരവര്‍ഷത്തെ ജീവിതത്തെ പറ്റി ഓര്‍ത്തെടുത്തത്. "ഭീകരരുടെ തടവിലായിരുന്ന ഒരു ഘട്ടത്തിലും കൊല്ലപ്പെടുമെന്ന ഭയം ഉണ്ടായിരുന്നില്ല. തട്ടിക്കൊണ്ടുപോയവര്‍ ഒരിക്കല്‍പ്പോലും അപമര്യാദയായി പെരുമാറിയില്ല. അറബിയിലായിരുന്നു സംഭാഷണങ്ങള്‍. അല്പം ഇംഗ്ലീഷും അവര്‍ക്ക് അറിയാമായിരുന്നു. ഞാന്‍ മെലിയുന്നതു കണ്ട് പ്രമേഹം നിയന്ത്രിക്കാനുള്ള ഗുളിക അവര്‍ തന്നിരുന്നു. ഇക്കാലമത്രയും ധരിക്കാന്‍ ഒരേ വസ്ത്രം തന്നെയാണുണ്ടായിരുന്നതും. മൂന്നു തവണ താവളം മാറ്റി. ഓരോ തവണയും കണ്ണു മൂടിക്കെട്ടിയാണു കൊണ്ടുപോയത്". "തെക്കൻ യെമനിലെ ഏഡനിലെ മിഷണറീസ് ഓഫ് ചാരിറ്റി നടത്തിയിരുന്ന വൃദ്ധസദനത്തിനു നേരെ ഭീകരാക്രമണം നടക്കുമ്പോൾ അവിടത്തെ ചാപ്പലിലായിരുന്നു താൻ. അവിടെ നിന്നാണു തട്ടിക്കൊണ്ടുപോകുന്നത്. തടവിനിടെ പ്രാർത്ഥനകളിലാണ് ഏറെ സമയവും ചെലവിട്ടത്. അൾത്താരയും വിശ്വാസസമൂഹവും ഇല്ലെങ്കിലും ദിവസവും മനസ്സിൽ കുർബാന അർപ്പിച്ചിരുന്നു. കുർബാനയിലെ പ്രാർത്ഥനകളും പ്രതിവചനങ്ങളും മനസ്സിൽ ഉരുവിടും". ഫാ. ടോം വെളിപ്പെടുത്തി. ദൈവവിശ്വാസികളുടെ ജീവിക്കുന്ന സാക്ഷി എന്നാണ് വത്തിക്കാൻ ഫാ. ടോമിനെ വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമാന്‍ സമയം രാവിലെ 8.50 നാണ് യെമനിലെ അല്‍ മുഖാലയില്‍ നിന്നു ഫാ. ടോമിനെ മോചിപ്പിച്ച് ഒമാന്‍ സര്‍ക്കാരിന്റെ റോയല്‍ എയര്‍ഫോഴ്‌സ് വിമാനത്തില്‍ മസ്‌ക്കറ്റിലെത്തിച്ചത്. അവിടെയെത്തി രണ്ടു മണിക്കൂറിനുശേഷം പ്രത്യേക വിമാനത്തില്‍ ഫാ. ടോം റോമിലേക്കു പുറപ്പെടുകയായിരിന്നു. പതിനെട്ടു മാസം നീണ്ട കാത്തിരിപ്പിനും ആശങ്കകള്‍ക്കും ശേഷമാണ് വത്തിക്കാന്റെ അഭ്യര്‍ത്ഥനപ്രകാരം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദിന്റെ ശക്തമായ ഇടപെടലിലാണ് ഫാ.ടോമിന് മോചനം ലഭിച്ചത്.
Image: /content_image/News/News-2017-09-14-04:19:52.jpg

5942
Category: 1
Sub Category:
Heading: ഭാരത സഭ സെപ്റ്റംബര്‍ 17നു കൃതജ്ഞതാ ദിനമായി ആചരിക്കും
Content: ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 17 ഞായറാഴ്ച കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ ദേശീയ മെത്രാന്‍ സമിതി തീരുമാനിച്ചു. അന്നേദിവസം രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും നടക്കുന്ന കൃതജ്ഞതാ ബലിയിലും പ്രത്യേക പ്രാർത്ഥനകളിലും വൈദികന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരേയും പലതലങ്ങളിലുംവിഷയത്തിൽ സഹകരിച്ച എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കും. ഫാ. ടോമിന്റെ മോചനത്തിനായി ഏറ്റവും ശ്രമകരമായ പരിശ്രമങ്ങൾ നടത്തിയ ഫ്രാൻസിസ് മാർപാപ്പായേയും വത്തിക്കാന്‍ സിംഹാസനത്തേയും ഒമാന്‍ ഭരണകൂടത്തെയും ഭാരതസഭ നന്ദിയോടെ ഓർക്കുന്നതായി ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു. മന്ത്രിമാർ, മെത്രാൻമാർ, സഹോദരീസഭകളിലെ മേലധ്യക്ഷന്മാർ, സമർപ്പിതർ, അത്മായ സമൂഹം, കേരളത്തിൽ നിന്നുള്ള എം.പി.മാർ, എം.എൽ.ഏ മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ സമുദായ നേതാക്കന്മാർ, സന്നദ്ധ പ്രസ്ഥാനങ്ങൾ, മോചനാവശ്യം സജീവമായി ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പരിശ്രമിച്ച മാധ്യമങ്ങൾ എല്ലാവരോടും സഭാനേതൃത്വം നന്ദി അറിയിച്ചു.
Image: /content_image/News/News-2017-09-14-05:16:04.jpg