Contents

Displaying 5581-5590 of 25113 results.
Content: 5882
Category: 1
Sub Category:
Heading: വിമലഹൃദയത്തിന് സമര്‍പ്പിച്ച നടപടിക്ക് ഔദ്യോഗിക അംഗീകാരം നല്‍കാന്‍ സ്കോട്ടിഷ് ഗവണ്‍മെന്‍റും
Content: എഡിൻബർഗ്: രാജ്യത്തെ പരിശുദ്ധ ദൈവമാതാവിന്റെ വിമലഹൃദയത്തിന് സമര്‍പ്പിച്ച ബിഷപ്പുമാരുടെ നടപടിയെ ഔദ്യോഗികമായി അംഗീകരിക്കാൻ സ്‌കോട്ട്‌ലന്‍റ് ഗവൺമെന്‍റും ഒരുങ്ങുന്നു. ഇതിന് മുന്നോടിയായി ഇക്കഴിഞ്ഞ വ്യാഴാഴ്ച 'വിമലഹൃദയ പ്രതിഷ്ഠയുടെ ആഘോഷം' എന്ന പ്രമേയം പാർലമെൻറില്‍ അവതരിപ്പിച്ചു. ഔദ്യോഗിക അംഗീകാരം നല്‍കുന്നതിൽ സ്കോട്ടിഷ് പാർലമെന്റിലെ ഏഴോളം അംഗങ്ങളാണ് ഇതിനോടകം പിന്തുണയറിയിച്ചിരിക്കുന്നത്. സ്നേഹത്തിന്റേതായ സംസ്കാരം പടുത്തുയർത്താനും സമൂഹത്തിൽ ഒറ്റപ്പെട്ടുപോയവരെ പിന്തുണയ്ക്കാൻ സഭ ഗവൺമെന്റിനോട് ചേർന്ന് പ്രവർത്തിക്കുമെന്നു സ്കോട്ടിഷ് മെത്രാന്മാർ പറഞ്ഞു. മാതാവിന്റെ സഹായത്താൽ സ്‌കോട്ട്‌ലന്റിലെ ഭരണകൂടം മതസ്വാതന്ത്ര്യ നിയമവും ഗർഭസ്ഥ ശിശുക്കളുടെ അവകാശങ്ങളും നടപ്പിലാക്കുമെന്ന പ്രതീക്ഷയും മെത്രാന്മാർ പങ്കുവെച്ചു. അപ്പസ്തോലിക പിൻഗാമികളുടെ നേതൃത്വത്തിൽ മാതാവിന്റെ മാദ്ധ്യസ്ഥത്തിനായി നടത്തിയ ചടങ്ങുകൾക്ക് സ്വർഗ്ഗീയ അംഗീകാരവും സാധ്യമാണെന്നായിരിന്നു ബിഷപ്പ് കീനന്‍റെ പ്രതികരണം. സെപ്റ്റംബര്‍ 3നു കാര്‍ഫിനിലെ ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ കുര്‍ബാന മധ്യേയാണ് സ്‌കോട്ട്‌ലന്‍റിനെ മറിയത്തിന്റെ വിമലഹൃദയത്തിന് ദേശീയ മെത്രാന്‍ സമിതി സമര്‍പ്പിച്ചത്. ഫാത്തിമ പ്രത്യക്ഷീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് ചടങ്ങുകള്‍ സംഘടിക്കപ്പെട്ടത്. നിരവധി മെത്രാന്മാരും അനേകം വൈദികരും ആയിരകണക്കിനു വിശ്വാസികളും ഉള്‍പ്പെടെ വന്‍ജനാവലിയാണ് ചടങ്ങില്‍ പങ്കെടുത്തത്.
Image: /content_image/News/News-2017-09-07-07:22:28.jpg
Keywords: സ്‌കോട്ട്‌
Content: 5883
Category: 1
Sub Category:
Heading: അമോരിസ് ലെത്തീസ്യയില്‍ വ്യക്തത ആവശ്യപ്പെട്ട കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാരയും വിടവാങ്ങി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പ്രബോധന രേഖയായ ‘അമോരിസ് ലെത്തീസ്യ'യില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട നാലു കര്‍ദ്ദിനാള്‍മാരില്‍ ഒരാളും ബൊളോഗ്നയിലെ മെത്രാപ്പോലീത്തയായിരുന്ന കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാര ദിവംഗതനായി. 79-വയസ്സായിരുന്നു. അമോരീസ് ലെത്തീസയില്‍ വ്യക്തത ആവശ്യപ്പെട്ട മറ്റൊരു കര്‍ദ്ദിനാള്‍ ജോവാക്കിം മെസ്നര്‍ ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ അന്തരിച്ചിരിന്നു. വാള്‍ട്ടര്‍ ബ്രാന്‍ഡ്മുള്ളര്‍, റെയ്മണ്ട് ലിയോ ബര്‍ക്ക് എന്നിവരാണ് ‘അമോരിസ് ലെത്തീസ്യ’യില്‍ വ്യക്തത ആവശ്യപ്പെട്ട മറ്റ് കര്‍ദ്ദിനാള്‍മാര്‍. ജോണ്‍ പോള്‍ രണ്ടാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാര്യേജ് ആന്‍ഡ്‌ ഫാമിലിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍. അന്താരാഷ്‌ട്ര ദൈവശാസ്ത്ര കമ്മിറ്റിയംഗം, വത്തിക്കാന്റെ വിശ്വാസ-സൈദ്ധാന്തിക വിഭാഗത്തിന്റെ കണ്‍സള്‍ട്ടന്റ് എന്നീ നിലകളിലും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. വിവാഹം, കുടുംബം എന്നിവയുടെ കെട്ടുറപ്പിനായി അദ്ദേഹം നല്‍കിയ അജപാലകപരവും, അക്കാദമിക പരവുമായ സേവനങ്ങളാല്‍ പ്രസിദ്ധനായിരുന്നു കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാര. 1938-ല്‍ ഇറ്റലിയിലെ സാമ്പോസെറ്റോ ഡി ബുസ്സെടോയിലായിരുന്നു കര്‍ദ്ദിനാള്‍ കാര്‍ലോ കഫ്ഫാരയുടെ ജനനം. 1961-ലാണ് അദ്ദേഹം പൗരോഹിത്യ പട്ടം സ്വീകരിക്കുന്നത്. കാനോനിക നിയമങ്ങളില്‍ ഡോക്ടറേറ്റു നേടിയ അദ്ദേഹം 1974 വരെ ധാര്‍മ്മിക ശാസ്ത്രവും ധാര്‍മ്മിക നീതിയും പഠിപ്പിച്ചു. 2003-ല്‍ ബൊളോണയുടെ അധ്യക്ഷന്‍ ആകുന്നത് വരെ അദ്ദേഹം ഫെരാകൊമാച്ചിയോയിലെ മെത്രാപ്പോലീത്തയായിരുന്നു. 2006-ലാണ് ഇദ്ദേഹം കര്‍ദ്ദിനാളായി ഉയര്‍ത്തപ്പെടുന്നത്. കര്‍ദ്ദിനാള്‍ കാര്‍ലോയുടെ മൃതസംസ്ക്കാര ചടങ്ങുകള്‍ സെപ്റ്റംബര്‍ 9ന് ബൊളോഗ്നയിലെ സാന്‍ പെട്രോനിനോ കത്തീഡ്രലില്‍വെച്ചു നടക്കും.
Image: /content_image/News/News-2017-09-07-08:25:36.jpg
Keywords: അമോരി
Content: 5884
Category: 1
Sub Category:
Heading: ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ കടുത്ത മതമര്‍ദ്ധനത്തിനിരയാവുന്നതായി റിപ്പോര്‍ട്ട്
Content: ബാങ്കോക്ക്: ഏഷ്യയിലെ ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളില്‍ ക്രൈസ്തവരടക്കമുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന അടിച്ചമര്‍ത്തലുകള്‍ ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ലെ-എസ്പ്രെസ്സോ മാഗസിനിലെ ഇറ്റാലിയന്‍ ലേഖകനായ സാന്‍ഡ്രോ മഗിസ്റ്റ്റെരാണ് ഇക്കാര്യം ചൂണ്ടികാണിച്ച് രംഗത്തെത്തിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കും, മുസ്ലീംങ്ങളുമായ മതന്യൂനപക്ഷങ്ങള്‍ക്ക് ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വരുന്നുവെന്നും റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്ന ക്രൂരതകള്‍ ഇതിനൊരു ഉദാഹരണം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതപീഡനത്തിന്റെ അടിസ്ഥാനത്തില്‍ ഓപ്പണ്‍ഡോര്‍ യു‌എസ്‌എ സംഘടന തയ്യാറാക്കിയ പട്ടികയില്‍ 23-മതാണ് 90 ശതമാനത്തോളം ബുദ്ധമത വിശ്വാസികളുള്ള മ്യാന്‍മര്‍. മ്യാന്‍മറിലെ ജനസംഖ്യയുടെ 8.5 ശതമാനത്തോളം മാത്രമാണ് ക്രിസ്ത്യാനികള്‍. ബുദ്ധമതത്തിലൂന്നിയ ദേശീയത അടുത്തകാലത്തായി മ്യാന്‍മറില്‍ ശക്തിയാര്‍ജിച്ചിരിക്കുകയാണ്. ക്രിസ്തുമതത്തിന്റെ വ്യാപനത്തേയും, മിശ്രവിവാഹത്തേയും തടയുവാനുള്ള നിയമനിര്‍മ്മാണത്തിനായി ബുദ്ധിസ്റ്റ് ദേശീയവാദികള്‍ ഗവണ്‍മെന്റിനെ മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ബുദ്ധമത രാജ്യങ്ങളായ വിയറ്റ്‌നാം, ലാവോസ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവിടങ്ങളിലും സ്ഥിതിഗതികള്‍ ഒട്ടുംതന്നെ വ്യത്യസ്തമല്ല. ക്രിസ്ത്യാനികളുടെ അറസ്റ്റുകളും, പീഡനങ്ങളും, സ്വത്തുപിടിച്ചടക്കലുകളും വിയറ്റ്നാമില്‍ വലിയതോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലാവോസില്‍ ബുദ്ധമതക്കാരല്ലാത്തവരെ അന്യഗ്രഹ ജീവികളെപ്പോലെയാണ് കരുതിവരുന്നതെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. ബുദ്ധിസ്റ്റ് ആചാരങ്ങളില്‍ പങ്കെടുക്കാന്‍ മടികാണിക്കുന്ന ക്രിസ്ത്യാനികളെ വിദേശികളായി കാണുകയും, അറസ്റ്റിന് വിധേയരാക്കുകയും ചെയ്യുന്നു. ഭൂട്ടാനില്‍ ക്രൈസ്തവര്‍ മതപരമായ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചുവരുന്നത് പലപ്പോഴും രഹസ്യമായാണ്. ശ്രീലങ്കയിലെ സ്ഥിതിയും വ്യത്യസ്തമല്ല. ക്രിസ്ത്യാനികളെ ആക്രമിക്കുവാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള പ്രചാരണങ്ങള്‍ രാജ്യത്തു നടക്കുന്നുണ്ട്. ബുദ്ധിസ്റ്റ് സന്യാസിമാരും സര്‍ക്കാരും രാജ്യത്തെ ക്രിസ്ത്യാനികളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്ലീംങ്ങള്‍ നേരിടുന്ന ക്രൂരതയെ അടുത്തിടെ ഫ്രാന്‍സിസ് പാപ്പാ ശക്തമായി അപലപിച്ചിരിന്നു.
Image: /content_image/News/News-2017-09-07-10:51:57.jpg
Keywords: ബുദ്ധ
Content: 5885
Category: 6
Sub Category:
Heading: ക്രിസ്തുവിന്റെ വീണ്ടെടുപ്പു കര്‍മ്മത്തിന്റെ ഫലങ്ങൾ കാലത്തിനു പുറകോട്ടും സഞ്ചരിക്കുന്നു
Content: "യേശു പറഞ്ഞു: സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അബ്രാഹം ഉണ്ടാകുന്നതിനു മുമ്പ് ഞാൻ ഉണ്ട്" (യോഹ 8:58) #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 7}# <br> മനുഷ്യനും ശാസ്ത്രവും ലോകത്തെ കീഴടക്കാൻ ശ്രമിക്കുമ്പോഴും അവന് അപ്രാപ്യവും അസാധ്യവുമായ നിരവധി യാഥാർഥ്യങ്ങൾ ഈ ലോകത്ത് നിലനിൽക്കുന്നു. അവയിൽ പ്രധാനപ്പെട്ട രണ്ടു സത്യങ്ങളാണ് മരണവും കാലവും. മരിച്ചവന് ജീവൻ തിരിച്ചു നൽകാനോ കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിക്കാനോ മനുഷ്യനോ ശാസ്ത്രത്തിനോ സാധ്യമല്ല. എന്നാൽ ഇവയെ എല്ലാം അതിജീവിച്ച ഒരു വ്യക്തി മാത്രമേ ചരിത്രത്തിൽ ജീവിച്ചിട്ടുള്ളൂ അത് നസ്രത്തിലെ യേശുവാണ്. ഇത് അവിടുന്ന് ദൈവമായിരുന്നു എന്നതിന് തെളിവാണ്. യേശു തന്റെ ഭൗമിക ജീവിതകാലത്തു മരിച്ചവരെ ഉയിർപ്പിക്കുന്നതും അവിടുന്നുതന്നെ മരിച്ചു ഉയിർക്കുന്നതും സുവിശേഷത്തിൽ നാം കാണുന്നു. എന്നാൽ എങ്ങനെയാണ് അവിടുന്ന് കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിക്കുന്നത്? സൃഷ്ടികർമ്മത്തിൽ പിതാവിനോടും പരിശുധാത്മാവിനോടും ഒപ്പമുണ്ടായിരുന്ന പുത്രനായ ദൈവത്തിന്റെ പ്രവർത്തികൾ ഒരു സമയത്തു മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. യേശുവിന്റെ അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാള്‍ ഇതേക്കുറിച്ചുള്ള ചില സത്യങ്ങൾ ലോകത്തോടു പ്രഘോഷിക്കുന്നുണ്ട്. സഭയിലെ മറിയത്തിന്റെ ഓരോ തിരുനാളുകളും യേശുക്രിസ്തുവിന്റെ ആഴമായ ദൈവിക രഹസ്യങ്ങളിലേക്കുള്ള ചൂണ്ടുപലകകളാണ്. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും വിശുദ്ധിയുള്ളവളും, എല്ലാ മനുഷ്യരുടേയും ആത്മീയ മാതാവുമായ കന്യകാ മറിയം, ലോകരക്ഷകന്റെ അമ്മയാകുവാന്‍ വേണ്ടിയാണ് ഈ ഭൂമിയില്‍ ജനിച്ചത്. അവളുടെ മകന്റെ അനന്തമായ യോഗ്യതകള്‍ കാരണം, അവള്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായതും, ജനിച്ചു വീണതും പരിപൂര്‍ണ്ണ അമലോത്ഭവയും, ദൈവാനുഗ്രഹം നിറഞ്ഞവളുമായിട്ടാണ്. ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു വലിയ വസ്തുത യേശുക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെയും, രഹസ്യജീവിതത്തിന്റെയും, പരസ്യജീവിതത്തിന്റെയും, പീഡാസഹനത്തിന്റെയും, കുരിശുമരണത്തിന്റെയും, ഉത്ഥാനത്തിന്റെയും ഫലങ്ങൾ കാലത്തിനും സമയത്തിനും പുറകോട്ടു സഞ്ചരിച്ചുകൊണ്ട് മറിയത്തിന്റെ ജനനസമയത്ത് പ്രവർത്തനനിരതമാകുന്നു. മൂന്ന്‍ ജന്മദിനങ്ങളില്‍ മാത്രമാണ് തിരുസഭയുടെ ദിനസൂചികയില്‍ ആഘോഷിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ ജന്മദിനം (ഡിസംബര്‍ 25), പരിശുദ്ധ മറിയത്തിന്റെ ജന്മദിനം (സെപ്റ്റംബർ 8), സ്നാപക യോഹന്നാന്റെ ജന്മദിനം (ജൂണ്‍ 24) എന്നിവയാണ് ആ മൂന്നു ജന്മദിനങ്ങള്‍. മറിയം ഗര്‍ഭത്തില്‍ ഉരുവായത് തന്നെ ജന്മപാപമില്ലാത്തവരായിട്ടായിരുന്നു, എന്നാല്‍ വിശുദ്ധ സ്നാപക യോഹന്നാന്‍ തന്റെ മാതാവിന്റെ ഉദരത്തില്‍ ഭ്രൂണമായിരിക്കുമ്പോള്‍ പരിശുദ്ധ മറിയത്തിന്റെ സന്ദര്‍ശനത്താൽ ജന്മപാപത്തില്‍ നിന്നും ശുദ്ധീകരിക്കപ്പെട്ടു. ഇവിടെയും യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യത്തിന്റെ ഫലങ്ങൾ സമയത്തിനും കാലത്തിനും പുറകോട്ട് സഞ്ചരിച്ചു ഗർഭസ്ഥ ശിശുവായിരുന്ന സ്നാപക യോഹന്നാനിൽ പ്രവർത്തിക്കുന്നു. അങ്ങനെ "ക്രിസ്തുവിന്‍റെ വീണ്ടെടുപ്പു കര്‍മ്മം എല്ലാ കാലങ്ങളിലെയും എല്ലാ സ്ഥലങ്ങളിലെയും എല്ലാ മനുഷ്യരിലേക്കും വ്യാപിക്കുന്നു" (CCC 634). #{red->n->b->വിചിന്തനം}# <br> ദൈവത്തിന്റെ രക്ഷാകരപദ്ധതിയുടെ വെളിപ്പെടുത്തപ്പെട്ട ആദ്യകിരണമെന്ന നിലയിലാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനെ നാം കൊണ്ടാടുന്നത്. യേശുക്രിസ്തുവിന്റെ രക്ഷാകര ദൗത്യത്തിന്റെ ഫലങ്ങൾ സമയത്തിനും കാലത്തിനും പുറകോട്ടു പോലും സഞ്ചരിക്കാൻ ശക്തമാണെന്ന വലിയ സന്ദേശം ഈ തിരുനാൾ നമ്മുക്കു നൽകുന്നു. AD എന്നും BC എന്നും കാലഘട്ടത്തെ തന്നെ രണ്ടായിവിഭജിച്ചു അതിന്റെ മധ്യത്തിൽ നിൽക്കുന്ന ക്രിസ്തുവിന്റെ മനുഷ്യാവതാരത്തിന്റെ അനന്ത ഫലങ്ങൾ കാലത്തിന്റെ ഇരുവശങ്ങളിലേക്കും സഞ്ചരിക്കുന്നു. ഇത്രയും ശക്തമായ ക്രിസ്തുസംഭവം തിരിച്ചറിയാതെ അനേകർ ഇന്നും ഈ ഭൂമിയിൽ ജീവിക്കുന്നു. അവരെല്ലാവരും ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാടായ യേശുക്രിസ്തുവിനെ തിരിച്ചറിയുന്നതിനും രക്ഷപ്രാപിക്കുന്നതിനും വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-07-15:07:04.jpg
Keywords: മറിയ
Content: 5886
Category: 1
Sub Category:
Heading: സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചു
Content: ബോഗട്ട: ആഭ്യന്തരയുദ്ധം അവസാനിച്ചെങ്കിലും രാജ്യത്ത് ഭിന്നത തുടരുന്ന പശ്ചാത്തലത്തില്‍ സമാധാന ദൗത്യവുമായി ഫ്രാന്‍സിസ് പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചു. അഞ്ചു ദിവസത്തെ അപ്പസ്‌തോലിക സന്ദര്‍ശനത്തിനായാണ് മാര്‍പാപ്പ ലാറ്റിനമേരിക്കന്‍ രാജ്യത്തെത്തിയത്. ബുധനാഴ്ച കൊളംബിയന്‍ സമയം വൈകുന്നേരം 4 മണിക്ക് ബോഗട്ടയിലെ മിലിട്ടറി വിമാനത്താവളത്തില്‍ മാര്‍പാപ്പയ്ക്ക് പ്രസിഡന്‍റ് ജുവാന്‍ സാന്‍റോസും പത്നിയും ഉള്‍പ്പെടെ രാഷ്ട്രപ്രമുഖരും, സഭാപ്രതിനിധികളും ഉൾപ്പെടെ വന്‍ജനാവലിയാണ് സ്വീകരണം നല്‍കിയത്. പതിറ്റാണ്ടുകളുടെ സംഘട്ടനത്തില്‍ കഴിഞ്ഞ രാഷ്ട്രത്തിന്‍റെ സമാധനവഴികളിലെ വലിയൊരു കാല്‍വെയ്പാണ് പാപ്പായുടെ കൊളംബിയന്‍ സന്ദര്‍ശനമെന്ന് ആര്‍ച്ചുബിഷപ്പ് എതോരെ ബലസ്ട്രേരോ പറഞ്ഞു. അനുരഞ്ജനത്തിന്റെ ആദ്യചുവടുവയ്പ്പില്‍ തങ്ങള്‍ക്ക് ഏറെ ഉത്തേജനവും പിന്തുണയും നല്കുന്ന മാര്‍പാപ്പയ്ക്ക് കൊളംബിയന്‍ പ്രസിഡന്റ് നന്ദി പറഞ്ഞു. ഫാര്‍ക് ഗറില്ലകളും സര്‍ക്കാര്‍ സേനയും തമ്മില്‍ അരനൂറ്റാണ്ട് നീണ്ട ആഭ്യന്തരയുദ്ധത്തിന്റെ മുറിവ് ഉണക്കേണ്ടതിന്റെ ആവശ്യകത പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടത്തിയ ആദ്യ പ്രസംഗത്തില്‍ മാര്‍പാപ്പ പറഞ്ഞു. അസമത്വമാണ് സാമൂഹ്യതിന്‍മകളുടെ അടിസ്ഥാനം. ദരിദ്രരെ കേള്‍ക്കാന്‍ അധികൃതര്‍ തയാറാകണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. രാഷ്ട്രാധികാരികളുമായും മെത്രാന്മാരുമായും ലാറ്റിനമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകള്‍, നാലു സ്ഥലങ്ങളിലെ ആഘോഷപൂര്‍വകമായ ദിവ്യബലിയര്‍പ്പണങ്ങള്‍, രണ്ടു ദൈവദാസരുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം, ഒരു പ്രാര്‍ത്ഥനാസമ്മേളനം, വിശുദ്ധരുടെ തീര്‍ഥാ‌ടന കേന്ദ്രങ്ങളിലെ സന്ദര്‍ശനം, വൈദികരുമായും സന്യസ്തരുമായുള്ള കൂടിക്കാഴ്ച എന്നിവയാണ് മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്. 31 വര്‍ഷങ്ങള്‍ക്കുശേഷം കൊളംബിയന്‍ മണ്ണില്‍ കാലുകുത്തുന്ന പത്രോസിന്‍റെ പിന്‍ഗാമിയാണ് ഫ്രാന്‍സിസ് പാപ്പാ. ഇതിനു മുന്‍പ് 1968-ല്‍ പോള്‍ ആറാമന്‍ പാപ്പായും, 1986-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായും കൊളംബിയ സന്ദര്‍ശിച്ചിട്ടുണ്ട്. 13 അതിരൂപതകളും 52 രൂപതകളുമാണു കൊളംബിയയിലെ സഭയിലുള്ളത്. ഏതാണ്ട് 120 കോണ്‍ഗ്രിഗേഷനുകളിലായി ആയിരകണക്കിനു സമര്‍പ്പിതരാണ് ശുശ്രൂഷ ചെയ്യുന്നത്.
Image: /content_image/News/News-2017-09-08-02:22:55.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5887
Category: 18
Sub Category:
Heading: മോണ്‍. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ എട്ടിന്
Content: തളിപ്പറമ്പ്: തലശ്ശേരി അതിരൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ജോസഫ് പാംപ്ലാനിയുടെ മെത്രാഭിഷേകം നവംബര്‍ എട്ടിന് നടക്കും. ചടങ്ങുകള്‍ തലശേരി സെന്റ് ജോസഫ്‌സ് കത്തീഡ്രല്‍ ദേവാലയത്തില്‍ നടത്താന്‍ തളിപ്പറമ്പില്‍ ചേര്‍ന്ന അതിരൂപത പാസ്റ്ററല്‍ കൗൺസില്‍ യോഗമാണ് തീരുമാനിച്ചത്. രാവിലെ 9.30ന് ആരംഭിക്കുന്ന മെത്രാഭിഷേക ചടങ്ങുകളില്‍ തലശ്ശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മികത്വം വഹിക്കും. കേരളത്തിലെ എല്ലാ മെത്രാന്‍മാരും വിവിധ സന്യാസസമൂഹങ്ങളുടെ പ്രതിനിധികളും തലശേരി അതിരൂപതയിലെ എല്ലാ ഇടവകകളിലും നിന്നുള്ള അല്മായ പ്രതിനിധികളും സംബന്ധിക്കും. സീറോ മലബാര്‍ സഭാ സിനഡിന്റെ സമാപനത്തോട് അനുബന്ധിച്ചാണു സഭയ്ക്കു പുതിയ മൂന്ന് മെത്രാന്മാരെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കർദിനാൾ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചത്. സീറോ മലബാര്‍ സഭാ കൂരിയയില്‍ റവ. ഡോ.സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായി റവ.ഡോ.ടോണി നീലങ്കാവിലുമാണ് പുതുതായി നിയമിക്കപ്പെട്ട മറ്റ് മെത്രാന്‍മാര്‍.
Image: /content_image/India/India-2017-09-08-02:43:01.jpg
Keywords: പാംപ്ലാ
Content: 5888
Category: 18
Sub Category:
Heading: മാര്‍ത്തോമ്മാ സഭയില്‍ പുതിയ പ്രതിനിധികളെ തിരഞ്ഞെടുത്തു
Content: തിരുവല്ല: മലങ്കര മാര്‍ത്തോമ്മാ സഭാ സെക്രട്ടറിയായി റവ.കെ.ജി. ജോസഫും വൈദിക ട്രസ്റ്റിയായി റവ.തോമസ് സി. അലക്‌സാണ്ടറും തെരഞ്ഞെടുക്കപ്പെട്ടു. തിരുവല്ലയില്‍ ഇന്നലെ സമാപിച്ച മാര്‍ത്തോമ്മാസഭ പ്രതിനിധി മണ്ഡലമാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സഭാ അല്മായ ട്രസ്റ്റി സ്ഥാനത്തേക്കുള്ള ഫലപ്രഖ്യാപനം നടന്നിട്ടില്ല. സഭാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട റവ.കെ.ജി. ജോസഫ് റാന്നി നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. നിലവില്‍ ചെന്നൈയില്‍ മാര്‍ത്തോമ്മാ ഇടവക വികാരിയാണ്. റവ.തോമസ് സി. അലക്‌സാണ്ടര്‍ ചെന്നൈ അടയാര്‍ മാര്‍ത്തോമ്മാ ഇടവക വികാരിയാണ്. അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് ഇരുവരുടെയും നിയമനം. മാര്‍ത്തോമ്മാ സഭാ വൈദിക തെരഞ്ഞെടുപ്പ് സമിതിയെയും ഇന്നലെ മണ്ഡലം യോഗം തെരഞ്ഞെടുത്തു. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2017-09-08-02:52:48.jpg
Keywords: മാര്‍ത്തോമ്മ
Content: 5889
Category: 18
Sub Category:
Heading: വിശ്വാസത്തിന്റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യത്തിന്റെ ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്ക്: കത്തോലിക്ക കോണ്‍ഗ്രസ്
Content: കൊച്ചി: ഇന്നു മതത്തിന്റെയും വിശ്വാസത്തിന്റെയും പേരില്‍ ഭയന്നു ജീവിക്കേണ്ട സാഹചര്യം ഇന്ത്യന്‍ പൗരനുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഭരണകൂടങ്ങള്‍ക്കു മാത്രമാണെന്നു കത്തോലിക്ക കോണ്‍ഗ്രസ്. വര്‍ഗീയ ഫാസിസത്തിനെതിരേ നിലപാട് സ്വീകരിച്ച പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊലപ്പെടുത്തിയ സംഭവം, അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരേയുള്ള കടന്നുകയറ്റമായിക്കൂടിയാണു മനസിലാക്കേണ്ടത്. ഭാരതത്തിന്റെ മതസൗഹാര്‍ദവും മതേതര മൂല്യങ്ങളും ബലികഴിച്ചുകൊണ്ടുള്ള വികസന സ്വപ്നങ്ങള്‍ മൗഢ്യമാണെന്നു ഭരണരംഗത്തുള്ളവരും ബന്ധപ്പെട്ടവരും തിരിച്ചറിയണമെന്നു കത്തോലിക്ക കോണ്‍ഗ്രസെന്നും ദേശീയ പ്രസിഡന്റ് വി.വി. അഗസ്റ്റിനും ജനറല്‍ സെക്രട്ടറി ബിജു പറയന്നിലവും പ്രസ്താവനയില്‍ പറഞ്ഞു.
Image: /content_image/India/India-2017-09-08-03:01:51.jpg
Keywords: കത്തോലിക്ക
Content: 5890
Category: 6
Sub Category:
Heading: പ്രലോഭനത്തില്‍ ഉള്‍പ്പെടാതിരിക്കണമോ? യേശുവിനോട് ചേർന്നു നിൽക്കുവിൻ
Content: "പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ. ആത്മാവു സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്" (മത്തായി 26:41) #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബര്‍ 8}# <br> "പാപം" എന്നത് വെറുതെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒന്നല്ല . നമ്മുക്കുണ്ടാകുന്ന പ്രലോഭനങ്ങള്‍ക്കു സമ്മതം നല്‍കുന്നതിന്‍റെ ഫലമായിട്ടാണ് പാപം നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നത്. അതിനാൽ "പ്രലോഭനത്തിൽ ഉള്‍പ്പെടുത്തരുതേ" എന്നു കർത്തൃപ്രാർത്ഥനയിൽ നാം സ്വർഗ്ഗസ്ഥനായ പിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. തിന്മയാല്‍ ദൈവം ആരെയും പ്രലോഭിക്കുന്നില്ല. മറിച്ച് നമ്മെ തിന്മയില്‍ നിന്നും സ്വതന്ത്രരാക്കാന്‍ അവിടുന്ന്‍ ആഗ്രഹിക്കുന്നു. പാപത്തിലേക്ക് നയിക്കുന്ന വഴിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതേ എന്നു നാം അവിടുത്തോടു യാചിക്കുന്നു. ശരീരവും ആത്മാവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിക്കുന്ന മനുഷ്യൻ ഈ യാചനയിലൂടെ തിരിച്ചറിവിന്‍റെയും ശക്തിയുടെയും ആത്മാവിനായി കേഴുന്നു. ആന്തരിക മനുഷ്യന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പരീക്ഷകൾ ചിലപ്പോൾ ജീവിതത്തിലേക്കു കടന്നുവരാം. ഈ പരീക്ഷകളെ പപത്തിലെക്കും മരണത്തിലേക്കും നയിക്കുന്ന പ്രലോഭനത്തില്‍ നിന്നും വേര്‍തിരിച്ചറിയാന്‍ പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുന്നു. പ്രലോഭിക്കപ്പെടലും പ്രലോഭനത്തിനു വഴങ്ങലും തമ്മില്‍ നാം വേര്‍തിരിക്കണം. പ്രലോഭിപ്പിക്കപ്പെടുന്ന വിഷയം നല്ലതും കണ്ണുകള്‍ക്കു മനോഹരവുമായി തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അതിന്‍റെ ഫലം മരണമാണ്. "പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്ന യാചന നമ്മുടെ ഹൃദയത്തിന്‍റെ ഒരു തീരുമാനം ഉള്‍ക്കൊള്ളുന്നു. എന്തെന്നാല്‍, എവിടെയാണോ നമ്മുടെ നിക്ഷേപം, അവിടെയായിരിക്കും നമ്മുടെ ഹൃദയവും. ആര്‍ക്കും രണ്ടു യജമാനന്‍മാരെ സേവിക്കാന്‍ സാധ്യമല്ല. നാം ആത്മാവിലാണ് ജീവിക്കുന്നതെങ്കില്‍ നമുക്ക് ആത്മാവില്‍ ചരിക്കുന്നവരാകാം. പരിശുദ്ധാത്മാവിനോടുള്ള ഈ സമ്മതത്തില്‍ പിതാവു നമുക്കു ശക്തി നല്‍കുന്നു. പ്രലോഭനങ്ങളെ ഒരു വിശ്വാസി അമിതമായി ഭയപ്പെടേണ്ടതില്ല. കാരണം മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നമ്മുക്കു നേരിടുകയില്ല. ദൈവം വിശ്വസ്തനാകയാൽ നമ്മുടെ ശക്തിക്കതീതമായ പ്രലോഭാനങ്ങള്‍‍ ഉണ്ടാകാന്‍ അവിടുന്ന്‍ അനുവദിക്കുകയില്ല. പ്രലോഭനങ്ങളെ അതിജീവിച്ച ക്രിസ്തുവിനോട് നാം ചേർന്നു നിന്നാൽ നമ്മുടെ ജീവിതത്തിൽ പ്രലോഭങ്ങള്‍ ഉണ്ടാകുമ്പോള്‍ അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്നു നമ്മൾക്കു നല്‍കും. യേശു തന്‍റെ പിതാവിനോടു നമ്മെ അവിടുത്തെ നാമത്തില്‍ കാത്തു സൂക്ഷിക്കണമേ എന്നു പ്രാര്‍ത്ഥിച്ചു. ഈ യാചന, നമ്മുടെ ഭൗമിക പോരാട്ടത്തിന്‍റെ അന്തിമ പ്രലോഭനവുമായി ബന്ധപ്പെട്ട അതിന്‍റെ നാടകീയമായ അര്‍ത്ഥം മുഴുവനും ഉള്‍ക്കൊള്ളുന്നു. ഇത് അന്ത്യം വരെയുള്ള നിലനില്‍പ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. അതിനാൽ നമ്മുക്കു ജാഗ്രതയോടുള്ളവരായിരിക്കാം. എന്തെന്നാൽ "ഇതാ ഞാന്‍ കള്ളനെപ്പോലെ വരുന്നു... ഉണര്‍ന്നിരിക്കുന്നവന്‍ ഭാഗ്യവാന്‍" (വെളിപാട് 16:15). #{red->n->b->വിചിന്തനം}# <br> "പ്രലോഭനങ്ങളിൽ അകപ്പെടാതിരിക്കാൻ നിങ്ങൾ ഉണർന്നിരുന്നു പ്രാർത്ഥിക്കുവിൻ" എന്ന് യേശു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകുന്നു. പ്രാര്‍ത്ഥനയിലൂടെയല്ലാതെ പ്രലോഭനങ്ങളെ അതിജീവിക്കാൻ നമ്മുക്കു സാധിക്കുകയില്ല. പ്രാര്‍ത്ഥനയിലൂടെയാണ് യേശു തന്റെ ഭൗമികജീവിതത്തിലുടനീളം പ്രലോഭകനെ തോല്‍പ്പിച്ചത്. "പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ" എന്നു നാം പിതാവിനോടു പ്രാർത്ഥിക്കുമ്പോൾ യേശു തന്‍റെ പോരാട്ടത്തോടും സഹാനത്തോടും നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി ചേര്‍ത്തു നിര്‍ത്തുന്നു. അവിടുത്തെ ജാഗ്രതയോടുള്ള കൂട്ടായ്മയില്‍ നമ്മുടെ ഹൃദയത്തിന്‍റെ ജാഗ്രത പുലര്‍ത്താന്‍ അവിടുന്നു നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ നമ്മുടെ ജീവിതത്തെ മുഴുവനായി ക്രിസ്തുവിനു സമർപ്പിക്കാം. അവിടുന്നിൽ നിന്നു പുറപ്പെടുന്ന ശക്തി സ്വീകരിച്ചുകൊണ്ട് നമ്മുക്കു പ്രലോഭനങ്ങളെ അതിജീവിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-08-05:15:49.jpg
Keywords: യേശു,ക്രിസ്തു
Content: 5891
Category: 6
Sub Category:
Heading: "ദുഷ്ടനില്‍നിന്നു ഞങ്ങളെ രക്ഷിക്കണമേ" എന്നു പ്രാർത്ഥിക്കാം... സംരക്ഷണം നേടാം
Content: "ലോകത്തില്‍ നിന്ന് അവരെ അവിടുന്ന് എടുക്കണം എന്നല്ല, ദുഷ്ടനില്‍ നിന്നു അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്" (യോഹ 17:15) #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 27}# <br> "ദുഷ്ടനില്‍ നിന്നും ഞങ്ങളെ രക്ഷിക്കണമേ" എന്ന സ്വർഗ്ഗസ്ഥനായ പിതാവിനോടുള്ള നമ്മുടെ യാചന യേശുവിന്‍റെ പ്രാര്‍ത്ഥനയിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. "അവരെ ലോകത്തില്‍ നിന്നെടുക്കണമെന്നല്ല, പിന്നെയോ ദുഷ്ടനില്‍ നിന്നു അവരെ കാത്തുകൊള്ളണം എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്." നമ്മെ ഓരോരുത്തരെയും വ്യക്തിപരമായി അതു സ്പര്‍ശിക്കുന്നു. ഈ യാചനയില്‍ തിന്മ ഒരു അമൂര്‍ത്താവതരണം അല്ല, പിന്നെയോ സാത്താന്‍, ദുഷ്ടന്‍, ദൈവത്തെ എതിര്‍ക്കുന്ന മാലാഖ എന്നിങ്ങനെ ഒരു വ്യക്തിയെ സൂചിപ്പിക്കുന്നു. ദൈവത്തിന്‍റെ പദ്ധതിയുടെയും ക്രിസ്തുവില്‍ പൂര്‍ത്തിയായ രക്ഷാകര പ്രവര്‍ത്തനത്തിന്‍റെയും മുന്‍പില്‍ പ്രതിബന്ധമായി തന്നെത്തന്നെ സ്ഥാപിക്കുന്നവനാണ് പിശാച്. ആരംഭം മുതല്‍ കൊലയാളിയും നുണയനും നുണകളുടെ പിതാവും പ്രപഞ്ചത്തെ മുഴുവന്‍ ചതിക്കുന്നവനുമായ സാത്താനിലൂടെ പാപവും മരണവും ലോകത്തില്‍ പ്രവേശിച്ചു. അവന്‍റെ അന്തിമ പരാജയത്തിലൂടെ സൃഷ്ടി മുഴുവന്‍ പാപത്തിന്‍റെയും മരണത്തിന്‍റെയും ജീര്‍ണ്ണതയില്‍ നിന്നും സ്വതന്ത്രമാകും. ദൈവത്തില്‍ നിന്നു ജനിച്ചവനെ ദൈവപുത്രന്‍ സംരക്ഷിക്കുന്നു. ദുഷ്ടന്‍ അവനെ തൊടുകയുമില്ല. നമ്മുടെ തെറ്റുകള്‍ ക്ഷമിക്കുകയും പാപങ്ങള്‍ എടുത്തു കളയുകയും ചെയ്യുന്ന കര്‍ത്താവു തന്നെ നമ്മെ സംരക്ഷിക്കുകയും നമ്മുടെ ശത്രുവായ പിശാചിന്‍റെ കുതന്ത്രങ്ങളില്‍ നിന്നു കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. ദൈവത്തിനു സ്വയം സമര്‍പ്പിക്കുന്നവന്‍ പിശാചിനെ ഭയപ്പെടേണ്ടതില്ല. "ദൈവം നമ്മുടെ പക്ഷത്തെങ്കിൽ, ആരു നമുക്ക് എതിരു നില്‍ക്കും" (റോമാ 8:31). ദുഷ്ടനില്‍ നിന്നു രക്ഷിക്കണമേ, എന്നു നാം പ്രാര്‍ത്ഥിക്കുമ്പോള്‍, അവന്‍ വഴിയോ അവന്‍റെ പ്രചോദനത്താലോ ഉണ്ടാകുന്ന വര്‍ത്തമാന, ഭൂത, ഭാവി കാലങ്ങളിലെ എല്ലാ തിന്മകളില്‍ നിന്നും രക്ഷിക്കണമേ എന്നാണ് പ്രാര്‍ത്ഥിക്കുന്നത്. കർത്തൃപ്രാർത്ഥനയുടെ അവസാനത്തെ ഈ യാചനയില്‍ സഭ പിതാവിന്‍റെ മുന്‍പില്‍ ലോകത്തിന്‍റെ എല്ലാ യാതനകളും കൊണ്ടുവരുന്നു. മനുഷ്യകുലത്തെ ഞെരുക്കുന്ന എല്ലാ തിന്മകളില്‍ നിന്നുമുള്ള മോചനത്തോടോപ്പം, വിലപ്പെട്ട ദാനമായ സമാധാനവും ക്രിസ്തുവിന്‍റെ പുനരാഗമനത്തെക്കുറിച്ചുള്ള പ്രതീക്ഷയില്‍ നിലനില്‍ക്കാനുള്ള കൃപയും സഭ യാചിക്കുന്നു. ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതിലൂടെ "മരണത്തിന്‍റെയും നരകത്തിന്‍റെയും താക്കോലുകള്‍" ഉള്ളവനും "ആയിരിക്കുന്നവനും ആയിരുന്നവനും വരാനിരിക്കുന്നവനുമായ സര്‍വശക്തനും" ആയവനില്‍ എല്ലാ മനുഷ്യരും എല്ലാ വസ്തുകളും ഒന്നിച്ചു കൂട്ടപ്പെടുന്നതിന്‍റെ മുന്നനുഭവം നമുക്ക് ഉണ്ടാകുന്നു. #{red->n->b->വിചിന്തനം}# <br> യേശു പഠിപ്പിച്ച "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാർത്ഥന ഏറ്റുചൊല്ലിക്കൊണ്ട് എല്ലാ തിന്മകളില്‍ നിന്നും ഞങ്ങളെ മോചിപ്പിക്കണമേ എന്നു നമ്മുക്കു യാചിക്കാം. ഈ പ്രാർത്ഥനയിലൂടെ എല്ലാ കാലയളവിലും നമ്മുക്കു സമാധാനം ലഭിക്കട്ടെ. ദൈവത്തിന്റെ കാരുണ്യത്തിന്‍റെ സഹായത്താല്‍ നമ്മൾ എന്നേക്കും പാപത്തില്‍ നിന്നു മോചിതരും എല്ലാ അസ്വസ്ഥതകളില്‍ നിന്ന് സുരക്ഷിതരുമായിത്തീരട്ടെ. അങ്ങനെ നിത്യസൗഭാഗ്യവും രക്ഷകനായ യേശുക്രിസ്തുവിന്‍റെ പുനരാഗമനവും നമ്മുക്കു പ്രതീക്ഷിച്ചുകൊണ്ട് "കര്‍ത്താവായ യേശുവേ, വരുക" എന്ന് നമ്മുക്കു അപേക്ഷിക്കുകയും ചെയ്യാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.
Image: /content_image/Meditation/Meditation-2017-09-09-16:40:51.jpg
Keywords: പ്രാർത്ഥന