Contents

Displaying 5601-5610 of 25113 results.
Content: 5902
Category: 1
Sub Category:
Heading: കര്‍ദ്ദിനാള്‍ വെലാസിയോ ദി പാവോലിസ് അന്തരിച്ചു
Content: വത്തിക്കാന്‍: കാനന്‍ നിയമ പണ്ഡിതനും വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തിന്റെ മുന്‍തലവനുമായിരിന്ന കര്‍ദ്ദിനാള്‍ വെലാസിയോ ദി പാവോലിസ് ദിവംഗതനായി. 82 ാം ജന്മദിനത്തിന് പത്തു ദിവസങ്ങള്‍ ബാക്കി നില്‍ക്കേ ശനിയാഴ്ച റോമിലായായിരിന്നു മരണം. മൃതസംസ്ക്കാരത്തെ പറ്റിയുള്ള വിവരങ്ങള്‍ ഇതുവരെ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. 200 ല്‍ അധികം പുസ്തകങ്ങളുടെ രചയിതാവാണ് കര്‍ദ്ദിനാള്‍ വെലാസിയോ. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിലെ അംഗമായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 1935-ല്‍ ഇറ്റലിയിലാണ് വെലാസിയോ ദി പാവോലിസ് ജനിച്ചത്. റോമില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ലാ സപിയേന്‍സ യൂണിവേഴ്സിറ്റിയില്‍ നിന്നു നിയമത്തില്‍ ബിരുദം നേടി. തുടര്‍ന്നു പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നു തിയോളജിയില്‍ ലൈസെന്‍ഷ്യേറ്റും വിശുദ്ധ തോമസ് അക്വീനാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും കാനന്‍ നിയമത്തില്‍ ഡോക്ടററ്റും കരസ്ഥമാക്കി. 2003-ല്‍ സിഗ്നറൂര സുപ്രീം ടൈബ്യൂണലിന്റെ സെക്രട്ടറിയായി നിയമിക്കപ്പെട്ടു. 2004- ഫെബ്രുവരി 21നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയാണ് തെലെപ്പെട്ട രൂപതയുടെ അധ്യക്ഷനായി അദ്ദേഹത്തെ നിയമിച്ചത്. 2008 ഏപ്രിലില്‍ വത്തിക്കാന്‍ സാമ്പത്തികകാര്യ വിഭാഗത്തിന്റെ ഉത്തരവാദിത്വം എമിരിറ്റസ് ബനഡിക്റ്റ് പാപ്പ അദ്ദേഹത്തെ ഏല്‍പ്പിച്ചു. 2010-ല്‍ ആണ് അദ്ദേഹം കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നത്. 2011-ല്‍ വത്തിക്കാന്‍ നാമകരണ തിരുസംഘത്തിലെ അംഗമായി നിയമിക്കപ്പെട്ടു. 2015-ല്‍ എണ്‍പതു വയസ്സായപ്പോഴാണ് അദ്ദേഹം ഈ പദവിയില്‍ നിന്നു വിരമിച്ചത്.
Image: /content_image/News/News-2017-09-10-08:10:01.jpg
Keywords: ദിവംഗത
Content: 5903
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിലെ വൈദിക സമൂഹം വളർച്ചയുടെ പാതയിൽ
Content: ജക്കാർത്ത: ഇരുപതു വർഷത്തിനിടയിൽ ഇന്തോനേഷ്യയിലെ വൈദികരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ്. 2016-17 വർഷത്തിൽ 81 പേരും 2017-18 ൽ നൂറിലധികം അംഗങ്ങളുമാണ് സെമിനാരിയിൽ ചേർന്നത്. ദൈവീക ഇടപെടൽ മൂലം അനേകം യുവജനങ്ങളാണ് സെമിനാരിയിൽ ചേരുന്നതെന്ന് ഏജൻസി ഫിഡ്സിനു നൽകിയ അഭിമുഖത്തിൽ സേക്രട്ട് ഹാർട്ട് മേജർ സെമിനാരി അധ്യക്ഷൻ ഫാ. ആൽബർട്ടസ് സുജോകു പറഞ്ഞു. ഇന്തോനേഷ്യയിലെ വടക്കൻ സുല വേസി തലസ്ഥാനമായ മാൺഡോയിലെ 61 ഇടവകകളിലായി 96 വൈദികരാണ് സേവനം ചെയ്യുന്നത്. സെപ്റ്റബർ നാല് മുതൽ എട്ട് വരെ നടന്ന വൈദിക ധ്യാനത്തിൽ ഇരുനൂറോളം വൈദികർ പങ്കെടുത്തു. രൂപതയുടെ സേവനത്തിനാവശ്യമായ വൈദികര്‍ ഇപ്പോള്‍ ഉണ്ടെന്നും ഇവരുടെ സാന്നിധ്യം സ്തുത്യർഹമാണെന്നും മാൺഡോ ബിഷപ്പ് മോൺ.ബനഡിക്റ്റസ് എസ്തപ്പാനോസ് പറഞ്ഞു. ഇടവകയും വൈദികരും തമ്മിൽ സൗഹൃദപരമായ അന്തരീക്ഷം വളർത്തിയെടുക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വൈദികരുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പിനലിങ്ങ് മേജർ സെമിനാരി വിപുലീകരിക്കാനും പദ്ധതിയുണ്ട്. കണക്കുകൾ പ്രകാരം ഒരു ലക്ഷത്തിലധികമാണ് കത്തോലിക്ക വിശ്വാസികളാണ് മാൻഡോയിൽ മാത്രമുള്ളത്. ഇന്തോനേഷ്യയിലെ 85 ശതമാനത്തോളം ആളുകളും ഇസ്ലാം മതവിശ്വാസികളാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ക്രിസ്തുമതത്തിന് ശക്തമായ വളര്‍ച്ചയാണ് ഇന്തോനേഷ്യയില്‍ ഉള്ളത്.
Image: /content_image/News/News-2017-09-10-08:59:54.jpg
Keywords: ഇന്തോനേ
Content: 5904
Category: 6
Sub Category:
Heading: മതേതര സംസ്ക്കാരത്തിന്‍റെ സ്വാധീനത്തില്‍പെട്ട് ക്രിസ്തുവിനെ പ്രഘോഷിക്കുവാന്‍ മറന്നുപോകുന്നുവോ?
Content: "സുവിശേഷത്തെപ്പറ്റി ഞാന്‍ ലജ്ജിക്കുന്നില്ല. എന്തെന്നാല്‍, വിശ്വസിക്കുന്ന ഏവര്‍ക്കും, ആദ്യം യഹൂദര്‍ക്കും പിന്നീടു ഗ്രീക്കുകാര്‍ക്കും, അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്" (റോമാ 1:16). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 28}# <br> "നിങ്ങള്‍ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍" എന്ന ക്രിസ്തുവിന്‍റെ കല്‍പനയേക്കാള്‍ മതേതര സംസ്ക്കാരത്തിനു പ്രാധാന്യം നല്‍കുന്ന വിശ്വാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഇതിനെ സഭയും വചന പ്രഘോഷകരും ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു. യേശു ഏകരക്ഷകനാണ്‌ എന്ന സത്യത്തെ മാറ്റി നിറുത്തിക്കൊണ്ട് മതേതര സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് പൊതുജനങ്ങളുടെ ഇടയില്‍ ലഭിക്കുന്ന അംഗീകാരവും സ്വീകാര്യതയുമാണ് ഈ പ്രവണതക്കു കാരണം. ഇതിന്‍റെ ഫലമായി ക്രിസ്തുസംഭവത്തിന്‍റെ പ്രാധാന്യവും ആവശ്യകതയും അവിശ്വാസികളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ പോകുന്നു. വിശ്വാസം സ്വീകരിച്ചിട്ടില്ലാത്തവരോട് എല്ലാ കാലഘട്ടത്തിലും സുവിശേഷം പ്രസംഗിക്കുകയെന്ന ദൗത്യത്തോടുള്ള പ്രതിബദ്ധത സഭ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നു. ക്രിസ്തുവിന്‍റെ സുവിശേഷം അറിയാവുന്നവര്‍ക്കു മാത്രമായി അജപാലന പ്രവര്‍ത്തനം പരിമിതപ്പെടുത്തുവാന്‍ തിരുസഭയ്ക്ക് ഒരിക്കലും കഴിയുകയില്ല. ഒരു സഭാസമൂഹത്തിന്‍റെ പക്വതയുടെ വ്യക്തമായ അടയാളമാണ് വിശ്വാസമില്ലാത്തവരിലേക്കും സുവിശേഷ പ്രചരണം വ്യാപിപ്പിക്കുന്നത്. അതിനാല്‍ ദൈവവചനം പരസ്യമായി എല്ലാ മനുഷ്യരോടും പ്രഘോഷിക്കപ്പെടേണ്ടതുണ്ട്. അതേസമയം തന്നെ, പീഡനം നേരിടേണ്ടി വന്നാല്‍ പോലും വചനം ഫലപ്രദമായി പ്രഘോഷിക്കുന്നതിനുള്ള ഏറ്റം നല്ല മാര്‍ഗ്ഗങ്ങള്‍ നിരന്തരം അന്വേഷിക്കുകയും വേണം. ഓരോ ക്രൈസ്തവ വിശ്വാസിയുടെയും പ്രഥമവും പ്രധാനവുമായ കടമ വചനം പ്രഘോഷിക്കുക എന്നതായിരിക്കണം. എന്നാല്‍ ഇത് സമൂഹത്തില്‍ അംഗീകാരവും കൈയ്യടിയും ലഭിക്കുന്ന പ്രവര്‍ത്തിയല്ല. അതിനാല്‍ തന്നെ മതേതര സംസ്കാരം വളര്‍ത്തുന്നതിനും എല്ലാ മതങ്ങളും ഒരു പോലെയാണെന്നും പ്രചരിപ്പിക്കുന്നതില്‍ ചില ക്രൈസ്തവര്‍ തന്നെ മുന്നിട്ടിറങ്ങുന്നു എന്നത് ഖേദകരമായ വസ്തുതയാണ്. "പോള്‍ ആറാമന്‍ മാര്‍പാപ്പ 'സുവിശേഷപ്രഘോഷണം' (Evangelii Nuntiandi) എന്ന അപ്പസ്തോലിക ഉദ്ബോധനത്തില്‍ പറഞ്ഞ പ്രവചനതുല്യമായ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ദൈവജനത്തിനു മുഴുവനും പുതിയ ഒരു സുവിശേഷ പ്രചരണകാലം ഉണ്ടാകണം എന്ന് വിശ്വാസികളെ വിവിധ രീതികളില്‍ ഓര്‍മ്മിപ്പിച്ചു. മൂന്നാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തില്‍ ഇനിയും സുവിശേഷത്തെപ്പറ്റി കേട്ടിട്ടില്ലാത്ത ധാരാളം ആളുകളുണ്ടെന്നു മാത്രമല്ല; ദൈവവചനം ഒരിക്കല്‍ക്കൂടി ഫലപ്രദമായ രീതിയില്‍ പ്രഘോഷിച്ച് കേള്‍ക്കേണ്ട ക്രൈസ്തവരും ധാരാളമുണ്ട്. ഈ പ്രഘോഷണത്തിലൂടെ വേണം സുവിശേഷത്തിന്‍റെ ശക്തി അവര്‍ക്ക് വ്യക്തിപരമായി അനുഭവപ്പെടാന്‍. നമ്മുടെ സഹോദരീസഹോദരന്മാരില്‍ അനേകംപേര്‍ ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ വേണ്ടത്ര സുവിശേഷവത്ക്കരണം നേടിയിട്ടില്ല. ഒരു‍ കാലത്ത് വിശ്വാസ സമ്പന്നമായിരുന്നതും ധാരാളം ദൈവവിളികളുണ്ടായിരുന്നതുമായ രാജ്യങ്ങള്‍ക്ക് മതേതര സംസ്കാരത്തിന്‍റെ സ്വാധീനത്തില്‍പ്പെട്ടു അവയുടെ അനന്യമായ വ്യക്തിത്വം നഷ്ടമായിക്കൊണ്ടിരിക്കുന്നു". (Pope Benedict XVI, Verbum Domini) #{red->n->b->വിചിന്തനം}# <br> ക്രിസ്തുവിൽ വെളിപ്പെടുത്തപ്പെട്ട ദൈവസ്നേഹം മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുവാൻ നമ്മുടെ കാലഘട്ടത്തിലും അനേകം പേർ ജീവൻ വെടിയുന്നു എന്ന യാഥാർഥ്യം നിലനിൽക്കുമ്പോഴും മതേതരസംസ്കാരത്തിന്റെ സ്വാധീനത്തിൽപ്പെട്ട് അനേകം ക്രൈസ്തവർ ക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു. ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി യേശുനാമം മാത്രമേയുള്ളൂ എന്ന ഉറച്ച ബോധ്യം ക്രൈസ്തവർക്ക് ഉണ്ടായിരിക്കണം. യേശുക്രിസ്തുവിൽ വിശ്വസിക്കുന്നതിലൂടെ മാത്രമേ രക്ഷപ്രാപിക്കുവാന്‍ സാധിക്കൂ എന്ന ഉറച്ച ബോധ്യത്തിൽ നിന്നും പുറപ്പെടുന്ന സുവിശേഷ പ്രഘോഷണങ്ങളിലൂടെ മാത്രമേ യഥാർത്ഥ സുവിശേഷവൽക്കരണം സാധ്യമാകൂ. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-10-15:01:38.jpg
Keywords: യേശു, ക്രിസ്തു
Content: 5906
Category: 1
Sub Category:
Heading: വാഹനത്തിൽ തലയിടിച്ച് മാർപാപ്പയ്ക്കു നിസ്സാര പരിക്ക്
Content: കാര്‍ട്ടജീന: കൊളംബിയയിലെ പര്യടനത്തിന്റെ സമാപനദിനമായ ഇന്നലെ പോപ്‌ മൊബീലിന്റെ കമ്പിയില്‍ മുഖമിടിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു നിസ്സാര പരിക്കേറ്റു. കാര്‍ട്ടജീന നഗരത്തില്‍ തലീത്താ കും സമൂഹം ഭവനരഹിതര്‍ക്കായി നടത്തുന്ന സദനത്തിലേക്കു പോകുമ്പോഴായിരുന്നു അപകടം. വാഹനം പെട്ടെന്നു നിര്‍ത്തിയതാണു പരിക്കേല്‍ക്കാന്‍ കാരണമായത്. ഇടിയുടെ ആഘാതത്തില്‍ മാര്‍പാപ്പയുടെ കണ്ണിനു താഴെ ചതവുണ്ടായി രക്തം പൊടിഞ്ഞു. ഇടതുകണ്ണ് വീങ്ങിയ നിലയിലാണെങ്കിലും പര്യടന പരിപാടികൾ പാപ്പ തുടർന്നു. ‘എനിക്കൊരു ഇടി കിട്ടി. സുഖമായിരിക്കുന്നു’ എന്നായിരുന്നു പാപ്പായുടെ പ്രതികരണം. മാര്‍പാപ്പയുടെ പരിക്ക് നിസ്സാരമാണെന്ന് വത്തിക്കാന്‍ വക്താവ് ഗ്രെഗ് ബര്‍ക് പറഞ്ഞു. ഇന്നലെ കാര്‍ട്ടജീനയില്‍ പൊതുവേദിയില്‍ മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചു. അഞ്ചുദിവസം നീണ്ട കൊളംബിയന്‍ സന്ദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിവിധ സ്ഥലങ്ങളില്‍ പത്തോളം പ്രഭാഷണം നടത്തി. അപ്പസ്തോലിക സന്ദര്‍ശനത്തിനിടെ അനാഥശാല സന്ദര്‍ശിക്കുകയും ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് ഇരു ചേരികളിലായി നിന്നവരെ പങ്കെടുപ്പിച്ചു നടത്തിയ അനുരജ്ഞന ചടങ്ങിലും പങ്കെടുത്തു. രാഷ്ട്രീയ, സാമൂഹിക, മതനേതാക്കളുമായി ചര്‍ച്ചയും സന്ദര്‍ശനത്തിനിടെ നടന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മാര്‍പാപ്പയുടെ കൊളംബിയന്‍ സന്ദര്‍ശനം ആരംഭിച്ചത്.
Image: /content_image/News/News-2017-09-11-05:06:21.jpg
Keywords: ഫ്രാന്‍സിസ് പാപ്പ
Content: 5907
Category: 18
Sub Category:
Heading: പ്രഥമ മാര്‍ ജോസഫ് കുണ്ടുകുളം അവാര്‍ഡ് സിസ്റ്റര്‍ സുധ വര്‍ഗീസിന്
Content: തൃശൂര്‍: മാര്‍ ജോസഫ് കുണ്ടുകുളത്തിന്റെ നാമധേയത്തില്‍ രാജ്യത്തെ മികച്ച ജീവകാരുണ്യ പ്രവര്‍ത്തകന് ഏര്‍പ്പെടുത്തിയ പ്രഥമ ദേശീയ അവാര്‍ഡ് പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസിനു. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണു അവാര്‍ഡ് പ്രഖ്യാപിച്ചത്. മാര്‍ ജോസഫ് കുണ്ടുകുളം ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ്. ബിഹാറിലും ഉത്തര്‍പ്രദേശിലും തൊട്ടുകൂടാത്തവരും മൃഗതുല്യരുമായി ജീവിക്കുന്ന മുസാഹര്‍ എന്ന ദളിത് വിഭാഗക്കാരുടെ ഉന്നമനത്തിനു ജീവകാരുണ്യ സേവനം നയിക്കുന്ന സന്യാസിനിയാണു പത്മശ്രീ സിസ്റ്റര്‍ സുധ വര്‍ഗീസ്. ഈ മാസം 23നു ശനിയാഴ്ച തൃശൂര്‍ ഡി.ബി.സി.എല്‍.സി ഹാളില്‍ നടക്കുന്ന മാര്‍ ജോസഫ് കുണ്ടുകുളം ജന്മശതാബ്ദി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് സമ്മാനിക്കും. ജന്മശതാബ്ദി ആഘോഷത്തിനു മുന്നോടിയായി 17ന് ഉച്ചയ്ക്കു രണ്ടിനു തൃശൂര്‍ സെന്റ് തോമസ് കോളജിലെ മെഡ്ലിക്കോട്ട് ഹാളില്‍ അനുസ്മരണ സെമിനാര്‍ നടക്കും. തൃശൂര്‍ അതിരൂപതയുടെ നിയുക്ത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ ഉദ്ഘാടനം ചെയ്യും. അതിരൂപതയുടെ കീഴിലുള്ള പാവങ്ങളെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളില്‍ കരുണയുടെ തണലൊരുക്കിയാണു മാര്‍ കുണ്ടുകുളത്തിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്നതെന്നു തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'മാര്‍ കുണ്ടുകുളം സഭയുടെ കാരുണ്യത്തിന്റെ മുഖം' എന്ന വിഷയം റവ.ഡോ. പോള്‍ തേലക്കാട്ടും 'മാര്‍ കുണ്ടുകുളത്തിന്റെ സാമൂഹ്യദര്‍ശനം' എന്ന വിഷയം ഡോ. പി.വി. കൃഷ്ണന്‍ നായരും അവതരിപ്പിക്കും. മാര്‍ അപ്രേം മെത്രാപ്പോലീത്ത സമാപന സന്ദേശം നല്‍കും. ജന്മശതാബ്ദിയുടെ ഭാഗമായി 23ന് ഡിബിസിഎല്‍സി ഹാളില്‍ രാവിലെ പത്തിനു സമൂഹബലി അര്‍പ്പിക്കും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികനാകും. ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് തൂങ്കുഴി, മെത്രാന്മാരായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി, മാര്‍ ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍, ഇരിങ്ങാലക്കുട ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രാമനാഥപുരം ബിഷപ് മാര്‍ പോള്‍ ആലപ്പാട്ട്, ജലന്തര്‍ ബിഷപ് ഡോ.ഫ്രാങ്കോ മുളയ്ക്കല്‍, അദിലാബാദ് ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, സിഎംഐ ദേവമാതാ പ്രോവിന്‍ഷ്യല്‍ ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, വികാരി ജനറാള്‍ മോണ്‍. ജോര്‍ജ് കോന്പാറ തുടങ്ങിയവര്‍ സഹകാര്‍മികരാകും. തുടര്‍ന്നു 11നു ജന്മശതാബ്ദി സമ്മേളനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷതവഹിക്കും. മെത്രാന്മാര്‍ക്കു പുറമേ, മന്ത്രിമാരായ എ.സി. മൊയ്തീന്‍, വി.എസ്. സുനില്‍കുമാര്‍, സി. രവീന്ദ്രനാഥ്, സി.എന്‍. ജയദേവന്‍ എംപി, കെ. മുരളീധരന്‍ എംഎല്‍എ, തൃശൂര്‍ മേയര്‍ അജിത ജയരാജന്‍, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍ തുടങ്ങിയവര്‍ സന്ദേശം നല്‍കും. അനുസ്മരണ വിരുന്നും ഒരുക്കിയിട്ടുണ്ട്.
Image: /content_image/News/News-2017-09-11-05:55:46.jpg
Keywords: സിസ്റ്റര്‍ സുധാ
Content: 5908
Category: 18
Sub Category:
Heading: കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ബധിരരുടെ സംഗമം ഇന്ന്
Content: കൊച്ചി: വിവിധ രൂപതകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമായി ഇരുനൂറോളം പേര്‍ പങ്കെടുക്കുന്ന ബധിരരുടെ സംഗമം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഇന്നു നടക്കും. സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റിന്റെയും എറണാകുളത്തെ സെന്റ് തോമസ് കത്തോലിക്കാ ബധിര സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടി നടക്കുക. രാവിലെ 10.30നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി നടക്കും. ഫാ. ബിജു മൂലക്കര ദിവ്യബലിയിലെ പ്രാര്‍ഥനകളും ഫാ. ജോര്‍ജ് കളരിമുറിയില്‍ വചനസന്ദേശവും ആംഗ്യഭാഷയില്‍ പ്രതിനിധികളെ പരിചയപ്പെടുത്തും. വചനവായന, ഗാനങ്ങള്‍ എന്നിവയും ഇത്തരത്തില്‍ വിനിമയം ചെയ്യും. തുടര്‍ന്നു നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന മേജര്‍ ആര്‍ച്ച്ബിഷപ് ബധിരര്‍ക്കായുള്ള ശുശ്രൂഷകള്‍ നയിക്കുന്നവരെ ആദരിക്കും. നിയുക്ത കൂരിയ മെത്രാന്‍ മോണ്‍. സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. ഫാ. ബിജു മൂലക്കര, ഫാ. ജോര്‍ജ് കളരിമുറിയില്‍, ബ്രദര്‍ ബിജു തേര്‍മടം, വിവിധ ബധിരവിദ്യാലയങ്ങളുടെ പ്രതിനിധികളായ സിസ്റ്റര്‍ ഫിന്‍സിറ്റ, സിസ്റ്റര്‍ അനറ്റ്, സിസ്റ്റര്‍ ഉഷ, സിസ്റ്റര്‍ പ്രിജ, സിസ്റ്റര്‍ ദീപ കൊച്ചേരില്‍, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ അഭയ എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും. പഠനത്തില്‍ മികവു പുലര്‍ത്തിയ ബധിരവിദ്യാര്‍ഥികളെ ആദരിക്കും. സീറോ മലബാര്‍ സഭ മുഖ്യവക്താവും വിശ്വാസ പരിശീലന കമ്മീഷന്‍ ഡയറക്ടറുമായ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, കത്തോലിക്കാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, സിസ്റ്റര്‍ മേരി ജോര്‍ജ്, പ്രോലൈഫ് അപ്പോസ്തലേറ്റ് വിഭാഗം സെക്രട്ടറി സാബു ജോസ്, സെന്റ് തോമസ് കാത്തലിക് ഡഫ് കമ്യൂണിറ്റി കോ ഓര്‍ഡിനേറ്റര്‍ സ്റ്റാലിന്‍ തേര്‍മടം, സെക്രട്ടറി ലിനി ജോസ് എന്നിവര്‍ പ്രസംഗിക്കും.
Image: /content_image/India/India-2017-09-11-06:16:54.jpg
Keywords: കാക്ക
Content: 5909
Category: 1
Sub Category:
Heading: ഇര്‍മയ്ക്കിടയിലും പ്രാര്‍ത്ഥന കൈവിടാതെ അമേരിക്ക
Content: ഫ്ളോറിഡ: അമേരിക്കൻ തീരത്ത് ആഞ്ഞടിക്കുന്ന ഇർമയെ നേരിടാൻ പ്രാർത്ഥനകളുമായി അമേരിക്കയിലെ ക്രൈസ്തവ വിശ്വാസികള്‍. തുടര്‍ച്ചയായി ജപമാല ചൊല്ലിയും ബൈബിള്‍വചനം ഉരുവിട്ടുമാണ് ഫ്‌ളോറിഡയിലെ ക്രൈസ്തവര്‍ പ്രതിസന്ധിയിലും ദൈവത്തില്‍ ആശ്രയിക്കുന്നത്. കഴിഞ്ഞ ദിവസം നൂറുകണക്കിനു വിശ്വാസികളാണ് ഫ്ലോറിഡയിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ് ഗ്രോട്ടോയില്‍ പ്രാര്‍ത്ഥനയ്ക്കും ദിവ്യബലിയ്ക്കുമായി എത്തിയത്. 1922ല്‍ സമര്‍പ്പിക്കപ്പെട്ട ഈ ഗ്രോട്ടോയില്‍ അന്നുമുതല്‍ പ്രകൃതിദുരന്തങ്ങള്‍ ദേവാലയത്തെയോ പരിസരങ്ങളെയോ സ്പര്‍ശിച്ചിട്ടില്ലായെന്നത് ശ്രദ്ധേയമാണ്. ഇർമയുടെ പ്രഹരശേഷി ഇല്ലാതാകുന്നതിന് ക്രൈസ്തവരോട് പ്രാർത്ഥനയിൽ ഒന്നുചേരാൻ യു.എസ് ബിഷപ്പ്സ് കോൺഫറന്‍സ് പ്രസിഡന്റ് കർദിനാൾ ഡിയനാർദോ ആഹ്വാനം ചെയ്തിരിന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വൈദികരുടെയും അല്‍മായരുടെയും നേതൃത്വത്തില്‍ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നേപ്പിൾസിലുള്ള ആവേ മരിയ സർവ്വകലാശാല ഇർമയെ നേരിടാൻ ഗ്വാഡലൂപ്പ മാതാവിന് മുന്നിൽ രാജ്യത്തെയും സർവ്വകലാശാലയേയും സമർപ്പിച്ച് ജപമാല ചൊല്ലി പ്രാർത്ഥിച്ചിരുന്നു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിലാണ് ഇര്‍മ ചുഴലികാറ്റ് ഇപ്പോള്‍ വീശുന്നത്. ഇന്ന് പടിഞ്ഞാറൻ ഫ്ലോറിഡ മുനമ്പിലേക്കു ചുഴലിക്കാറ്റ് നീങ്ങുമെന്നാണു പ്രവചനം. ഇർമ അപകടങ്ങളിൽ യുഎസിൽ ഇതുവരെ നാലു പേർ മരിച്ചു. കരീബിയൻ തീരത്തു വൻനാശം വിതച്ചാണ് ഇർമ യുഎസിൽ എത്തിയത്. ഫ്ലോറിഡയിൽ 65 ലക്ഷം ജനങ്ങളോടാണ് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ടത്. അതേസമയം, വിവിധ കത്തോലിക്ക സന്നദ്ധ സംഘടനകള്‍ സഹായത്തിനായി രംഗത്തുണ്ട്.
Image: /content_image/India/India-2017-09-11-07:21:56.jpg
Keywords: പ്രാര്‍ത്ഥന
Content: 5910
Category: 1
Sub Category:
Heading: യേശുവിനെ പ്രഘോഷിച്ച് ജോർദാനിലെ പ്രഥമ ക്രൈസ്തവ സംഗമം
Content: അമാൻ: യേശുവിനെ മഹത്വപ്പെടുത്താന്‍ ആയിരങ്ങള്‍ ഒരുമിച്ച് കൂടിയപ്പോള്‍ ജോർദാനിലെ അമാനില്‍ നടന്ന പ്രഥമ ക്രൈസ്തവ സംഗമം വന്‍വിജയമായി. ജോർദാൻ ബൈബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അമാനിലെ ജോർദാൻ യൂണിവേഴ്സിറ്റിയിലാണ് 'വതാദ്' എന്ന പേരില്‍ സഭാഭേദമന്യേ ക്രൈസ്തവ സംഗമം സംഘടിപ്പിച്ചത്. ക്രൈസ്തവ ഐക്യത്തെ സൂചിപ്പിച്ചാണ് അറബിയിൽ ദണ്ഡ് എന്ന അർത്ഥം വരുന്ന 'വതാദ്' എന്ന പേര് സംഗമത്തിനു നല്‍കിയത്. സെപ്റ്റബർ രണ്ടിന് നടന്ന ചടങ്ങുകൾക്ക് ജോർദാൻ പാത്രിയാർക്കൽ വികാരി മോൺ. വില്യം ഷോമാലി, ജറുസലേം എമരിറ്റസ് പാത്രിയാർക്കീസ് മോൺ. ഫോഡ് തവൽ എന്നിവർ നേതൃത്വം നല്കി. ജീവിക്കുന്ന ദൈവത്തെ മഹത്വപ്പെടുത്താനും ക്രൈസ്തവരെ ഐക്യത്തിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുമാണ് 'വതാദ്' സംഗമം സംഘടിക്കപ്പെട്ടത്. എണ്ണായിരത്തിലധികം ക്രൈസ്തവർ വതാദിനോടനുബന്ധിച്ച് കുമ്പസാരിച്ചൊരുങ്ങി. ഗാനശുശ്രൂഷയോടെ ആരംഭിച്ച ആഘോഷത്തിൽ വിവിധ സഭകളെ പ്രതിനിധീകരിക്കുന്ന സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിൽ ക്രൈസ്തവ ഐക്യത്തിനായി പ്രാർത്ഥനകൾ നടത്തി. ഒരു കുടുംബമായി ഒത്തുചേർന്ന് നടത്തപ്പെടുന്ന സംഗമത്തെ അനുഗ്രഹിക്കണമെന്നും മാതൃരാജ്യമായ ജോർദാനിലും സമീപ പ്രദേശങ്ങളിലും സമാധാനത്തിന്റെ ഉപകരണങ്ങളും ഐക്യത്തിന്റെ സന്ദേശവാഹകരുമായി എല്ലാവരും മാറണമെന്നും ആയിരങ്ങള്‍ ഏകമനസ്സോടെ പ്രാര്‍ത്ഥിച്ചു. വൈകുന്നേരം വിദ്യാർത്ഥികൾക്കായി ബൈബിൾ അധിഷ്ഠിത പരിപാടികള്‍ക്ക് പുറമേ വിവിധ കായിക മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു.
Image: /content_image/News/News-2017-09-11-09:12:17.jpg
Keywords: ക്രൈസ്തവ
Content: 5911
Category: 1
Sub Category:
Heading: ആരാധനക്രമപരമായ തര്‍ജ്ജമയില്‍ മാര്‍പാപ്പ കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തി
Content: വത്തിക്കാന്‍ സിറ്റി: ആരാധനക്രമത്തെ സംബന്ധിച്ച കാനന്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്ന സ്വയാധികാരപ്രബോധനം ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ‘മാഗ്നം പ്രിന്‍സിപ്പിയം’ എന്ന പേരില്‍ മാര്‍പാപ്പ പുതിയ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. പാപ്പായുടെ പുതിയ അപ്പസ്തോലിക നിര്‍ദ്ദേശമനുസരിച്ച് കത്തോലിക്കാ സഭയുടെ ദിവ്യകര്‍മ്മങ്ങളുടെ വ്യാഖ്യാനങ്ങളുടെ കാര്യത്തില്‍ മെത്രാന്‍സമിതിക്ക് കൂടുതല്‍ നിയന്ത്രണമുണ്ടാകും. ഒക്ടോബര്‍ 1 മുതലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പ്രാബല്യത്തില്‍ വരിക. കാനോനിക നിയമം 838-അനുസരിച്ച് ആഗോള കത്തോലിക്കാ സഭയുടെ തിരുകര്‍മ്മങ്ങളുടെ പ്രത്യേകിച്ച് വിശുദ്ധ കുര്‍ബാനയുടെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും, അതിന്റെ തര്‍ജ്ജമകള്‍ക്കും അനുവാദം നല്‍കുന്നതിനുള്ള മുഴുവന്‍ അധികാരവും സഭാകേന്ദ്രത്തിനു മാത്രമായിരുന്നു. ഫ്രാന്‍സിസ് പാപ്പായുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ഇക്കാര്യത്തില്‍ രൂപതാ മെത്രാന്‍മാര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വവും നിയന്ത്രണവും ലഭിക്കുന്നതാണ്. പ്രാദേശിക മെത്രാന്‍സമിതികള്‍, നിര്‍ദ്ദേശിക്കപ്പെട്ട പരിമിതികളില്‍ നിന്നുകൊണ്ട്, വിശ്വാസപൂര്‍വ്വം വേണം പ്രാദേശിക ഭാഷകളിലെ തര്‍ജ്ജമകള്‍ തയ്യാറാക്കേണ്ടതെന്നും പാപ്പായുടെ അപ്പസ്തോലിക ലേഖനത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. പ്രാദേശിക മെത്രാന്‍മാര്‍ സമര്‍പ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ആരാധനക്രമ വ്യാഖ്യാനങ്ങള്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് നിയമത്തിനനുസൃതമാണോയെന്ന്‍ വത്തിക്കാന്‍ പരിശോധിക്കും. വത്തിക്കാന്റെ അംഗീകാരത്തിനു ശേഷം മാത്രമേ ഇത് പ്രസിദ്ധീകരിക്കുവാന്‍ കഴിയുകയുള്ളൂ.
Image: /content_image/News/News-2017-09-11-11:26:57.jpg
Keywords: ആരാധനാക്രമ
Content: 5912
Category: 6
Sub Category:
Heading: പ്രവാസികളെ ഉണരുവിൻ... ലോകം മുഴുവനും ക്രിസ്തുവിനെ അറിയട്ടെ
Content: "എന്നാല്‍, പരിശുദ്ധാത്മാവു നിങ്ങളുടെമേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലെമിലുംയൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ. 1: 8). #{red->n->b->യേശു ഏകരക്ഷകൻ: ആഗസ്റ്റ് 29}# <br> മനുഷ്യന് ആവശ്യമായ സാമ്പത്തിക പുരോഗതി നൽകാൻ ദൈവത്തിനു ഏതുസാഹചര്യത്തിലും സാധിക്കും. അതിന് മറ്റു രാജ്യങ്ങളിലേക്ക് ജോലി തേടി പോകണം എന്ന് നിർബന്ധമില്ല. വിദേശ രാജ്യങ്ങളിലേക്ക് ജോലി തേടി പോകാതെ തന്നെ എത്രയോ പേരാണ് സ്വന്തം രാജ്യത്ത് ജീവിച്ചുകൊണ്ട് സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കുന്നത്. മറ്റ് ഏതു ജനതയേക്കാളും അധികമായി ക്രിസ്ത്യാനികളെയാണ് കുടിയേറ്റത്തിലൂടെ ദൈവം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും അയച്ചിരിക്കുന്നത്. ഇതിനു പിന്നിൽ ദൈവത്തിന് വ്യക്തമായ ഒരു പദ്ധതിയുണ്ട്. പ്രവാസികളായ വിശ്വാസികൾ ഈ ദൈവീക പദ്ധതി തിരിച്ചറിയുകയും തങ്ങളുടെ വിളിക്കനുസരിച്ചുള്ള ജീവിതം നയിക്കുവാൻ തയ്യാറാകുകയും വേണം. 2008 ഒക്ടോബറിൽ നടന്ന ആഗോള സഭയിലെ മെത്രാന്മാരുടെ സിനഡ് സഭയുടെ സുവിശേഷവത്ക്കരണത്തിനുള്ള ദൗത്യം ചർച്ച ചെയ്തപ്പോൾ അതില്‍ ഏറ്റവും ചര്‍ച്ചയായത് 'കുടിയേറ്റമെന്ന' സങ്കീർണമായ പ്രതിഭാസമായിരിന്നു. അടുത്തകാലത്ത് മുന്‍പെങ്ങും ഉണ്ടായിട്ടില്ലാത്ത തോതിലാണ് ആളുകള്‍ സ്വന്തം വീട് വിട്ടു അന്യരാജ്യങ്ങളില്‍ എത്തുന്നത്. ക്രിസ്തുവിനെ പറ്റി യാതൊന്നും അറിയാത്തവര്‍, അല്ലെങ്കിൽ തികച്ചും അപര്യാപ്തമായ അറിവുമാത്രമുള്ളവർ, ക്രൈസ്തവ പാരമ്പര്യം നിലവിലുള്ള രാജ്യങ്ങളിൽ കുടിയേറിപ്പാര്‍ക്കുന്നു. അതേസമയത്തുതന്നെ ക്രൈസ്തവ വിശ്വാസം ആഴത്തിൽ വേരോടിയിട്ടുള്ള രാജ്യങ്ങളിൽ നിന്നുമുള്ള വിശ്വാസികൾ ക്രിസ്തു ഇനിയും പ്രഘോഷിക്കപ്പെട്ടിട്ടില്ലാത്ത രാജ്യങ്ങളിലും കുടിയേറിപ്പാർക്കുന്നു. ഈ രണ്ട് സാഹചര്യങ്ങളും ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള പുതിയ സാധ്യതകൾ ലഭ്യമാക്കുന്നു. ക്രൈസ്തവ വിശ്വാസികളായ കുടിയേറ്റക്കാർ അവരുടെ വിശ്വാസം വർദ്ധിക്കാൻ സഹായമായ അജപാലന ശുശ്രൂഷ സ്വീകരിക്കുകയും സുവിശേഷത്തിന്റെ യഥാർത്ഥ സന്ദേശവാഹകരായി മാറുകയും വേണം. അങ്ങനെ അവർ കുടിയേറിപ്പാർക്കുന്ന ദേശത്ത് വാക്കുകളിലൂടെയും പ്രവർത്തികളിലൂടെ ക്രിസ്തുവിനെ പ്രഘോഷിക്കണം. 'യേശു ഏകരക്ഷകനാണ്' എന്ന സത്യം തിരിച്ചറിഞ്ഞിട്ടില്ലാത്ത കുടിയേറ്റക്കാരെ സ്വീകരിക്കുന്ന ക്രൈസ്തവപാരമ്പര്യമുള്ള രാജ്യങ്ങൾ സർപ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപോലും നിഷ്കളങ്കരുമായിരിക്കണം. കുടിയേറ്റക്കാരായ നമ്മുടെ സഹോദരി സഹോദരന്മാർക്കു സ്നേഹപൂർവ്വമായ സ്വാഗതവും ശ്രദ്ധയും പരിഗണനയും ലഭിക്കുന്നുണ്ടെന്ന് കഴിയുന്നത്ര ഉറപ്പുവരുത്തുകയും ക്രിസ്തുവിന്റെ കരുണാർദ്രമായ സ്നേഹം വാക്കുകളിലൂടെ പ്രവർത്തികളിലൂടെയും പകർന്നു നൽകുകയും വേണം. അതേസമയം കുടിയേറ്റക്കാരുടെ തെറ്റായ ദൈവിക സങ്കല്പങ്ങളും തീവ്രവാദവും ഈ രാജ്യത്ത് പ്രചരിപ്പിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുകയും വേണം. #{red->n->b->വിചിന്തനം}# <br> വിദേശരാജ്യങ്ങളിലേക്ക് കുടിയേറുന്ന വിശ്വാസികളിൽ ചിലർ സ്വന്തം ജോലി ഉപേക്ഷിച്ചുപോലും ക്രിസ്‌തുവിനെ പ്രഘോഷിക്കുന്നുണ്ട്. വലിയൊരു വിഭാഗം ആളുകൾ സ്വന്തം ജോലിത്തിരക്കുകൾക്കിടയിലും സുവിശേഷം പ്രഘോഷിച്ചുകൊണ്ടും സഭാത്മകജീവിതം നയിച്ചുകൊണ്ടും തങ്ങളുടെ സുവിശേഷവേല നിർവഹിക്കുന്നു. എന്നാൽ കുടിയേറ്റത്തെ വെറും ധനസമ്പാദനത്തിനുള്ള മാർഗമായി തെറ്റിദ്ധരിച്ചിരിക്കുന്ന വിശ്വാസികളുടെ എണ്ണവും ഇന്ന് വർദ്ധിച്ചുവരുന്നു. ദാരിദ്ര്യത്തിലും പട്ടിണിയിലും കഴിയുന്ന ചില വിശ്വാസികൾ ദൈവത്തിന്റെ കാരുണ്യംകൊണ്ട് വിദേശരാജ്യങ്ങളിൽ എത്തുകയും സാമ്പത്തിക അഭിവൃദ്ധി പ്രാപിച്ചു കഴിയുമ്പോൾ ക്രൈസ്തവവിശ്വാസത്തിനും സഭയ്ക്കും എതിരെ തിരിയുന്ന കാഴ്ചയും ഇന്ന് സര്‍വ്വസാധാരണമാണ്. ഇവര്‍ ദൈവം തങ്ങളെ ഭരമേൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം മറന്നുകൊണ്ട് ധനസമ്പാദനത്തിനും ആഘോഷങ്ങൾക്കും മാത്രമായി ജീവിതത്തെ മാറ്റിവയ്ക്കുന്നു. ഓരോ ക്രൈസ്തവ വിശ്വാസിയും സ്വന്തം ആത്മാവിന്റെ രക്ഷയുടെയും അവരിലൂടെ ക്രിസ്തുവിനെ അറിയുവാനും രക്ഷപ്രാപിക്കാനും ദൈവം പദ്ധതിയിട്ടിരിന്ന മറ്റു മനുഷ്യരുടെയും ആത്മാക്കളുടെയും രക്ഷയുടെയും കണക്ക് ബോധിപ്പിക്കാൻ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിൽ നിൽക്കേണ്ടി വരും എന്ന സത്യം നമുക്ക് മറക്കാതിരിക്കാം. #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-11-13:00:01.jpg
Keywords: യേശു, ക്രിസ്തു