Contents

Displaying 5641-5650 of 25113 results.
Content: 5943
Category: 18
Sub Category:
Heading: ഫാ. ടോമുമായി കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലീമിസ് സംസാരിച്ചു
Content: തിരുവനന്തപുരം: ഭീകരരില്‍നിന്നു മോചിപ്പിക്കപ്പെട്ട ഫാ. ടോം ഉഴുന്നാലിലുമായി സിബിസിഐ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ടെലിഫോണില്‍ സംസാരിച്ചു. ഫാ. ടോമുമായി ചൊവ്വാഴ്ച രാത്രിയാണ് ടെലിഫോണ്‍ സംഭാഷണം നടത്തിയതെന്നു കര്‍ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ പത്രസമ്മേളനത്തില്‍ അറിയിച്ചു. അച്ചന്‍ ഏറെ ക്ഷീണിതനാണെന്നു സംഭാഷണത്തില്‍ തന്നെ വ്യക്തമായി. മോചനത്തിനായി ഉള്ളുരുകി പ്രാര്‍ഥിച്ച എല്ലാവരോടും നന്ദി പറയണമെന്നു ടോമച്ചന്‍ സംഭാഷണത്തില്‍ ആവശ്യപ്പെട്ടു. നാട്ടിലേക്കുള്ള മടങ്ങിവരവു സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഒന്നും ലഭിച്ചിട്ടില്ല. ഫാ. ടോമിന്റെ മോചനത്തിന് മാര്‍പാപ്പയുടെ ഇടപെടല്‍ ഏറെ സഹായകമായി. ടോമച്ചന്റെ മോചനം സംബന്ധിച്ച് ഇടപെടല്‍ ഉണ്ടാവണമെന്ന കാര്യത്തില്‍ മാര്‍പാപ്പയോടും വത്തിക്കാനിലെ മറ്റു കര്‍ദിനാള്‍മാരോടും വ്യക്തിപരമായി സംസാരിച്ചിരുന്നു. വത്തിക്കാനും ഒമാന്‍ ഭരണകൂടവുമായി നടത്തിയ ഇടപെടലാണ് ഏറ്റവുമൊടുവില്‍ ഗുണപരമായതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. അതേസമയം, ഫാദർ ടോം കോട്ടയം രാമപുരത്തെ വീട്ടിലേക്കു വിളിച്ചു. സുരക്ഷിതനാണെന്നും കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും അദ്ദേഹം കുടുംബാംഗങ്ങളോട് അറിയിച്ചു. എന്നാൽ നാട്ടിലേക്ക് എന്നു വരുമെന്ന് അദ്ദേഹം വ്യക്തമാക്കിയില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു.
Image: /content_image/India/India-2017-09-14-06:01:18.jpg
Keywords: ടോം
Content: 5944
Category: 18
Sub Category:
Heading: ബംഗളൂരുവില്‍ ഇന്നു കൃതജ്ഞതാ ബലി അര്‍പ്പിക്കും
Content: ബംഗളൂരു: ഫാ.ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ സന്തോഷം പങ്കിട്ട് കര്‍ണ്ണാടക കാത്തലിക് ബിഷപ് കോണ്‍ഫറന്‍സിന്റെയും ബംഗളൂരു അതിരൂപതയുടെയും സലേഷ്യന്‍ സഭയുടെ ബംഗളൂരു പ്രോവിന്‍സിന്റെയും നേതൃത്വത്തില്‍ ഇന്നു കൃതജ്ഞതാ ബലി അര്‍പ്പിക്കും. വൈകുന്നേരം അഞ്ചിന് ബംഗളൂരു സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ കത്തീഡ്രലിലാണ് തിരുക്കര്‍മങ്ങള്‍ നടക്കുക. കൃതജ്ഞതാ ബലിയ്ക്കും പ്രാര്‍ത്ഥനകള്‍ക്കും ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ.ബര്‍ണാര്‍ഡ് മോറസ് മുഖ്യകാര്‍മികത്വം വഹിക്കും. അതേസമയം വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 17 ഞായറാഴ്ച കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ ദേശീയ മെത്രാന്‍ സമിതി ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. അന്നേദിവസം രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും നടക്കുന്ന കൃതജ്ഞതാ ബലിയിലും പ്രത്യേക പ്രാർത്ഥനകളിലും വൈദികന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരേ പ്രത്യേകം സ്മരിച്ചു പ്രാര്‍ത്ഥിക്കും.
Image: /content_image/India/India-2017-09-14-06:12:13.jpg
Keywords: ടോം ഉഴുന്ന
Content: 5945
Category: 1
Sub Category:
Heading: വിശ്വാസത്തെ കൂട്ടുപിടിക്കരുതെന്ന സെനറ്റ് അംഗങ്ങളുടെ നിലപാടിനെ വിമര്‍ശിച്ച് കത്തോലിക്കാ നേതൃത്വം
Content: വാഷിംഗ്ടൺ: നിയമത്തെ കത്തോലിക്ക വിശ്വാസവുമായി ബന്ധിപ്പിക്കരുതെന്ന ഡെമോക്രാറ്റിക്‌ സെനറ്റര്‍ ഡിയാന്നെ ഫെയിന്‍സ്റ്റെയിന്‍ന്റെ നിലപാടിനെ ശക്തമായി അപലപിച്ചു അമേരിക്കയിലെ കത്തോലിക്ക നേതൃത്വം. അമേരിക്കന്‍ സര്‍ക്ക്യൂട്ട്‌ അപ്പീല്‍ കൊടതിയിലേക്കുള്ള ട്രംപിന്റെ നോമിനികളിലൊരാളായ ആമി കോണി ബാരെറ്റിന്റെ കത്തോലിക്ക വിശ്വാസത്തെ സെനറ്റ് അംഗങ്ങള്‍ ചോദ്യംചെയ്ത സാഹചര്യത്തിലാണ് കത്തോലിക്ക നേതൃത്വത്തിന്റെ പ്രതികരണം. കത്തോലിക്ക വിശ്വാസി എന്ന കാരണത്താൽ ബാരറ്റിന്റെ സേവനത്തെ വിലയിരുത്തരുതെന്ന് യു.എസ് മെത്രാൻ സമിതി അഡ് ഹോക്ക് കമ്മിറ്റി ചെയർമാനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി പറഞ്ഞു. ഭരണഘടനാവിരുദ്ധമായ ഇത്തരം നടപടികൾ മനുഷ്യവകാശ ലംഘനമാണ്. ക്രൈസ്തവർക്കെതിരായ സംഘത്തിന്റെ നീക്കം സഭ നിയമങ്ങളും സിവിൽ നിയമങ്ങളും ചോദ്യം ചെയ്യുകയെന്നതാണ്. വിശ്വാസത്തെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനെതിരെ നടക്കുന്ന ഇത്തരം പ്രവണതകൾ തിരിച്ചറിയണമെന്നും അദ്ദേഹം പ്രസ്താവിച്ചു. കത്തോലിക്കാ വിശ്വാസത്തിൽ നിലകൊള്ളുന്ന ബാരറ്റിനെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ബെക്കറ്റ് ഫണ്ട് ഡെപ്യൂട്ടി ജനറൽ കൗൺസൽ അംഗം എറിക് റാസ് ബക്കും അഭിപ്രായപ്പെട്ടു. ബാരറ്റിന് പിന്തുണയറിയിച്ച് ജുഡിഷ്യറിയിലെ സെനറ്റ് കമ്മിറ്റിക്ക് പ്രിൻസ്ടൺ യൂണിവേഴ്സിറ്റി പ്രസിഡന്റ് ക്രിസ്റ്റാഫർ ഐസ്ഗ്രുബറും രംഗത്തെത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനായി താൻ നിലകൊള്ളുന്നുവെങ്കിലും നീതിന്യായ വ്യവസ്ഥിതികളെ പോലും വെല്ലുവിളിക്കുന്ന ചോദ്യത്തെ വളരെ തന്മയത്വത്തോടും കാര്യ ഗൗരവത്തോടെയും നേരിട്ട ബാരറ്റിനെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. നിയമത്തിൽ നിന്നും അണുവിട വ്യതിചലിക്കാതെയും മനഃസാക്ഷിയനുസരിച്ചും പ്രവർത്തിക്കുമെന്ന വാഗ്ദാനമാണ് ബാരറ്റിന്‍റേതെന്ന് നോട്ടർഡാം യൂണിവേഴ്സിറ്റി പ്രസിഡന്റും ഹോളിക്രോസ് വൈദികനുമായ ജോൺ ജെൻകിൻ പ്രതികരിച്ചു. കത്തോലിക്കാ സഭയുടെ പ്രോലൈഫ് തീരുമാനത്തെ ഉയർത്തി പിടിച്ചതാണ് സെനറ്റുമാർ ബാരറ്റിന് നേരെ തിരിയാൻ കാരണമായി വിലയിരുത്തപ്പെടുന്നത്. കത്തോലിക്കാ വിശ്വാസത്തിൽ നിന്നും വ്യതിചലിച്ച് ഒരു ജഡ്ജിയാകാൻ താനില്ലെന്നായിരിന്നു ബാരറ്റിന്റെ പ്രതികരണം.
Image: /content_image/News/News-2017-09-14-06:56:15.jpg
Keywords: ജുഡീഷ്യ
Content: 5946
Category: 1
Sub Category:
Heading: ഒമാന്‍ സുല്‍ത്താന് നന്ദി അറിയിച്ച് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: മലയാളി വൈദികനായ ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയിദ് അല്‍ സയിദിന് നന്ദി അറിയിച്ച് വത്തിക്കാന്‍. ഒമാന്‍ ഭരണകൂടത്തിന് നന്ദി അറിയിക്കുന്നതായും വത്തിക്കാന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ടോമച്ചന്റെ മോചനവാര്‍ത്ത പുറത്തുവന്നത്. ഒമാനിലെ വാര്‍ത്താ ഏജന്‍സിയായ ഒനായുടെ റിപ്പോര്‍ട്ട് അനുസരിച്ചു വത്തിക്കാന്റെ അപേക്ഷ പ്രകാരമാണ് വൈദികന്റെ മോചനത്തിന് നടപടിയെടുത്തത്. വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നു സുല്‍ത്താന്‍ ക്വാബൂസിന്റെ നിര്‍ദ്ദേശപ്രകാരം യെമനില്‍ നിന്നുള്ള ചില പാര്‍ട്ടികളുടെ സഹായത്തോടെ ഫാദര്‍ ടോം ഉഴുന്നാലിലിനെ പാര്‍പ്പിച്ചിരിക്കുന്ന സ്ഥലം കണ്ടെത്തുകയായിരിന്നു. തുടര്‍ന്നു വൈദികനെ മോചിപ്പിക്കുകയായിരിന്നു. ഒമാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പിലും വത്തിക്കാന്റെ സമ്മര്‍ദ്ധത്തെ തുടര്‍ന്നാണ് വൈദികനെ മോചിപ്പിച്ചതെന്ന്‍ വ്യക്തമാണ്. ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ ആജ്ഞപ്രകാരം ഒമാന്‍, യെമനിലെ കക്ഷികളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ (ആവശ്യപ്പെട്ട) വൈദികനെ കണ്ടെത്തിയെന്നും ടോം ഉഴുന്നാലില്‍ എന്ന വൈദികന്‍ സര്‍വശക്തനായ ദൈവത്തിനു നന്ദി രേഖപ്പെടുത്തുകയും ഹിസ് മജസ്റ്റി സുല്‍ത്താന്‍ ഖാബൂസിനോടു കൃതജ്ഞത പ്രകാശിപ്പിക്കുകയും ചെയ്തുയെന്നുമാണ് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നത്.
Image: /content_image/News/News-2017-09-14-07:17:28.jpg
Keywords: ടോം ഉഴുന്നാ
Content: 5947
Category: 1
Sub Category:
Heading: നൈജീരിയായില്‍ കുട്ടികളടക്കം ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു
Content: അബൂജ: നൈജീരിയയിലെ ക്രൈസ്തവ ഗ്രാമത്തിൽ ഗോത്രവര്‍ഗ വിഭാഗമായ ഫുലാനി ഹെഡ്സ്മാന്‍ നടത്തിയ ആക്രമണത്തിൽ ഇരുപതോളം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മനുഷ്യവകാശ സംഘടനയായ ഇന്റർനാഷണൽ ക്രിസ്ത്യൻ കൺസേണാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. അഞ്ജ ഗ്രാമത്തിലെ സലാമ ബാപ്റ്റിസ്റ്റ് ദേവാലയത്തിലെ പത്തൊൻപത് പേരും മെത്തഡിസ്റ്റ് ദേവാലയത്തിലെ ഒരംഗവുമാണ് കൊല്ലപ്പെട്ടത്. സാരമായി പരിക്കേറ്റ നിരവധി പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു കുടുംബങ്ങളിലെ അംഗങ്ങളാണ് മരിച്ചവരിലേറെയും. ഫുലാനി സംഘം കൊലപ്പെടുത്തിയവരില്‍ മൂന്നു മാസവും പതിനേഴ് വയസ്സിനുമിടയിലുള്ള ഒൻപതു പേരും ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ച് മിനിട്ടുകളോളം നീണ്ടു നിന്ന വെടിവെയ്പ്പിൽ ഗ്രാമം മുഴുവനും നടുങ്ങിയതായി സംഭവങ്ങൾക്കു ദൃക്സാക്ഷിയായ ജോൺ ബുലാസ് അന്താരാഷ്ട്ര ഏജൻസിക്ക് നല്‍കിയ അഭിമുഖത്തിൽ പറഞ്ഞു. ഗ്രാമത്തിലെ ഫുലാനി ബാലന്റെ വധത്തെ തുടർന്നാണ് അക്രമപരമ്പര അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഗ്രാമത്തിൽ അത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് ജോൺ ബുലസ് വ്യക്തമാക്കി. ക്രൈസ്തവ ഗ്രാമങ്ങൾ ലക്ഷ്യമിട്ട ആക്രമണങ്ങളിൽ നിരവധി വിശ്വാസികളുടെ വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടതായി ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ റിപ്പോർട്ട് ചൂണ്ടികാണിക്കുന്നു. 2016 ഒക്ടോബർ മുതൽ ഫുലാനി സംഘം നടത്തുന്ന ആക്രമണത്തില്‍ ഇരുന്നൂറിനടുത്തു ക്രൈസ്തവ വിശ്വാസികള്‍ മരിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Image: /content_image/News/News-2017-09-14-13:04:20.jpg
Keywords: നൈജീ
Content: 5948
Category: 6
Sub Category:
Heading: സാമൂഹ്യ മാധ്യമങ്ങളില്‍ ക്രിസ്തുവിന് ഇടമില്ലെങ്കില്‍...?
Content: "അന്ധകാരത്തില്‍ നിങ്ങളോടു ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്നു ഘോഷിക്കുവിന്‍" (മത്തായി 10:27). #{red->n->b->യേശു ഏകരക്ഷകൻ: സെപ്റ്റംബർ 1}# <br> സോഷ്യല്‍ മീഡിയായുടെ ഉപയോഗം ഇന്ന്‍ ഓരോ മനുഷ്യന്‍റെയും അനുദിന ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു. സോഷ്യല്‍ മീഡിയാ ഉപയോഗിക്കാന്‍ കഴിയാത്ത ഒരു ദിവസത്തെക്കുറിച്ച് സങ്കല്‍പ്പിക്കാന്‍പോലും ചിലര്‍ക്ക് സാധ്യമല്ല. ഒരു ക്രൈസ്തവ വിശ്വാസി സോഷ്യല്‍ മീഡിയ ഉപയോഗിക്കുമ്പോള്‍ "ഭൂമിയുടെ അതിര്‍ത്തികള്‍ വരെ സുവിശേഷമെത്തിക്കുക" എന്ന കര്‍ത്താവിന്‍റെ കല്‍പന ഓര്‍മ്മിക്കണം. ഈ കല്‍പന അനുസരിച്ചു കൊണ്ട് ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള അനേകം മനുഷ്യരോട് ഒരേസമയം ക്രിസ്തുവിനെക്കുറിച്ച് പ്രഘോഷിക്കുവാന്‍ സോഷ്യല്‍ മീഡിയായിലൂടെ നമുക്കു സാധിക്കും. ഇപ്രകാരം ആത്മാര്‍ത്ഥമായി സുവിശേഷകന്‍റെ ജോലി ചെയ്യുന്ന ഒരു കൂട്ടം വിശ്വാസികളുടെ സാന്നിധ്യം സോഷ്യല്‍ മീഡിയായില്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് സന്തോഷം നല്‍കുന്ന കാര്യമാണ്. എങ്കിലും ഈ സോഷ്യല്‍ മീഡിയാ ഉപയോഗിച്ചു കൊണ്ട് ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവര്‍ത്തിക്കുകയും സഭയെ അധിക്ഷേപിക്കുകയും ചെയ്യുന്ന വലിയൊരു വിഭാഗം ക്രൈസ്തവ വിശ്വാസികളുണ്ട് എന്നത് ഖേദകരമായ വസ്തുതയാണ്. ഇത്തരം പ്രവര്‍ത്തികള്‍ മാമ്മോദീസായിലൂടെ അവര്‍ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വത്തിനും ദൈവത്തിന്‍റെ കല്‍പനകള്‍ക്കും എതിരാണ് എന്ന സത്യം തിരിച്ചറിയാതെ പോകരുത്. ഇത്തരം വ്യക്തികള്‍ ദൈവത്തെ തള്ളിപ്പറയുമ്പോള്‍ ലഭിക്കുന്ന Like കളിലും Share കളിലും സന്തോഷിക്കുന്നു. വിളകള്‍ക്കിടയില്‍ വളരുന്ന ഇത്തരം കളകളെ തിരിച്ചറിയുകയും അവരുടെ വലയില്‍ വീഴാതിരിക്കാന്‍ ഓരോ വിശ്വാസിയും തികഞ്ഞ ജാഗ്രത പുലര്‍ത്തുകയും ചെയ്യണം. സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിന് പുതിയ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയെന്നത് സുവിശേഷവത്കരണം തുടര്‍ന്നു പോകുവാനുള്ള വിശ്വാസികളുടെ ഔത്സുക്യത്തിന്‍റെ ഭാഗമാണ്. ഇതിനായി സാമൂഹ്യ മാധ്യമങ്ങളെ നാം ഫലപ്രദമായി ഉപയോഗിക്കണം. ഇന്ന്‍ ആശയവിനിമയങ്ങള്‍ നടക്കുന്നത് ആഗോളവ്യാപകമായ ശൃംഖലകള്‍ വഴിയാണ്. "അന്ധകാരത്തില്‍ നിങ്ങളോട് ഞാന്‍ പറയുന്നവ പ്രകാശത്തില്‍ പറയുവിന്‍; ചെവിയില്‍ മന്ത്രിച്ചത് പുരമുകളില്‍ നിന്ന് ഘോഷിക്കുവിന്‍" എന്ന കര്‍ത്താവിന്‍റെ വാക്കുകള്‍ക്ക് ഇങ്ങനെ പുതിയ ഒരര്‍ത്ഥം കൈവന്നിരിക്കുകയാണ്. അച്ചടി മാധ്യമങ്ങളില്‍ മാത്രമല്ല ദൈവവചനം മുഴങ്ങിക്കേള്‍ക്കേണ്ടത്, മറ്റു വിനിമയ രൂപങ്ങളിലും ഇത് സംഭവിക്കണം. അനുദിന ജീവിതത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്ന വിശ്വാസി സമൂഹത്തിലൂടെയേ ഈ ദൗത്യം ഫലപ്രദമായി നിര്‍വ്വഹിക്കാന്‍ സാധിക്കൂ. "ഇന്‍റര്‍നെറ്റില്‍ ലോകത്ത് കോടാനുകോടി ചിത്രങ്ങള്‍ ബഹുസഹസ്രം പ്രതലങ്ങളില്‍ ലോകമെമ്പാടും പ്രത്യക്ഷപ്പെടുന്നു. ഇന്‍റര്‍നെറ്റിന്‍റെ ഈ ലോകത്ത് ക്രിസ്തുവിന്‍റെ മുഖം ദൃശ്യമാകുകയും അവിടുത്തെ സ്വരം കേള്‍ക്കപ്പെടുകയും വേണം. കാരണം ക്രിസ്തുവിന് ഇടമില്ലെങ്കില്‍ മനുഷ്യനും ഇടമുണ്ടാകില്ല" (Pope Benedict XVI, Verbum Domini). #{red->n->b->വിചിന്തനം}# <br> നമ്മുടെ അനുദിന ജീവിതത്തില്‍ സോഷ്യല്‍ മീഡിയായിലൂടെ എത്രയോ ചിത്രങ്ങളും വീഡിയോകളും സന്ദേശങ്ങളുമാണ് നാം പോസ്റ്റ്‌ ചെയ്യുകയും ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നത്. ഇതില്‍ എത്രയെണ്ണം ക്രിസ്തുവിനെ മഹത്വപ്പെടുന്നതായിട്ടുണ്ട്? യേശുക്രിസ്തു ദൈവമാണെന്നും അവിടുന്ന് ഏകരക്ഷകനാണെന്നും ലോകരക്ഷകനാണെന്നും പ്രഘോഷിക്കുന്ന പോസ്റ്റുകള്‍ നമ്മള്‍ ഷെയര്‍ ചെയ്യാറുണ്ടോ? ജീവിതത്തിലെ ആഘോഷങ്ങള്‍ മറ്റുള്ളവരെ അറിയിക്കുന്നതിനു വേണ്ടി മാത്രമാണോ നാം സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്നത്? സോഷ്യല്‍മീഡിയായിലൂടെ ലോകത്തിന്‍റെ മുന്‍പില്‍ ക്രിസ്തുവിനെ ഏറ്റുപറയുന്നവരും തള്ളിപറയുന്നവരും അവിടുന്ന് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും. "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെതള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും" (മത്താ 10: 32-33). #{red->n->b->ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന}# <br> "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ" (യോഹ 17:3). നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ. സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട്‌ സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ. അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ. എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ. കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ. ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ. പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ. സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ. അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Meditation/Meditation-2017-09-14-14:15:58.jpg
Keywords: യേശു, ക്രിസ്തു
Content: 5949
Category: 1
Sub Category:
Heading: പൂർണ ആരോഗ്യം വീണ്ടെടുക്കുംവരെ ഫാ. ടോം റോമില്‍ തുടരുമെന്നു സലേഷ്യൻ സഭാതലവന്‍
Content: വത്തിക്കാന്‍ സിറ്റി: പൂർണ ആരോഗ്യം വീണ്ടെടുക്കും വരെ ഫാ. ടോം ഉഴുന്നാലിൽ റോമിൽ ചികിത്സയിൽ തുടരുമെന്ന് സലേഷ്യൻ സഭ ആഗോളതലവൻ ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം. വിദേശ സന്ദർശനം കഴിഞ്ഞു റോമിൽ മടങ്ങി എത്തിയ ശേഷമാണ് ഫാ. അർടൈം ഫാ. ടോം ഉഴുന്നാലിലിനെ സന്ദർശിച്ചത്. ഫാ. ടോമിന്റെ വിശ്വാസസാക്ഷ്യം തന്നെ ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും ലോകമെമ്പാടുമുള്ള സലേഷ്യന്‍ സഭാംഗങ്ങളുടെ പ്രതിനിധിയായാണ് വൈദികനെ താന്‍ കണ്ടെതെന്നും ഫാ. ഏഞ്ചൽ ഫെർണാണ്ടസ് പറഞ്ഞു. തടവറയിലായിരിന്നപ്പോഴും അദ്ദേഹം പ്രാര്‍ത്ഥന അവസാനിപ്പിച്ചില്ല. ദൈവവുമായി സദാ സംസാരം തുടര്‍ന്നു. അദ്ദേഹം തന്റെ ക്ലേശങ്ങളെ സഭയ്ക്ക് വേണ്ടി യുവജനങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവനും വേണ്ടി സമര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് വേണ്ട സാഹചര്യമോ വസ്തുക്കളോ ഇല്ലെങ്കില്‍ പോലും അദ്ദേഹം ദിവ്യബലി മുടക്കിയില്ലായെന്നത് ഏറെ ശ്രദ്ധേയമാണ്. അദ്ദേഹം ആ സാഹചര്യത്തിലും തന്നെ തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. ഡോക്ടർമാർ ഫാദർ ഉഴുന്നാലിലിന്റെ ആരോഗ്യ സ്ഥിതിയിൽ പൂർണ തൃപ്തരാകും വരെ റോമിൽ ചികിത്സ തുടരും. ഇതിന് ശേഷമേ ഇന്ത്യയിലേക്ക് മടങ്ങൂ. തട്ടിക്കൊണ്ടു പോയവരുമായി ബന്ധപെടാൻ കഴിഞ്ഞുവെന്ന് ആഴ്ചകൾക്കു മുൻപ്‌ വത്തിക്കാൻ അറിയിച്ചിരുന്നു. ഇത് പ്രതീക്ഷ വർദ്ധിപ്പിച്ചു. ഒമാൻ സുൽത്താനും മനുഷ്യാവകാശ പ്രവർത്തകർക്കും പ്രാർത്ഥിച്ച എല്ലാവർക്കും സലേഷ്യൻ സഭയുടെ പേരിൽ നന്ദി അര്‍പ്പിക്കുന്നതായും ഫാ. അർടൈം പറഞ്ഞു. സലേഷ്യന്‍ കുരിശ് ഫാ. ടോമിന്റെ കഴുത്തില്‍ അണിയിച്ചാണ് ഫാ. ഏഞ്ചൽ ഫെർണാണ്ടസ് മടങ്ങിയത്.
Image: /content_image/News/News-2017-09-14-15:48:28.jpg
Keywords: ടോം
Content: 5950
Category: 18
Sub Category:
Heading: പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സുവര്‍ണ്ണജൂബിലിയില്‍ ചങ്ങനാശേരി അതിരൂപത
Content: ചങ്ങനാശേരി: അതിരൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെയും പ്രസ്ബിറ്ററല്‍ കൗണ്‍സിലിന്റെയും സുവര്‍ണജൂബിലി ദിനാഘോഷം ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. പങ്കാളിത്തവും സഹകരണവും ശക്തിപ്പെടുത്തണമെന്നും പള്ളിയോഗങ്ങളുടെ പൗരാണികത കൂടുതല്‍ അര്‍ഥവത്തായിരിക്കുകയാണെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു. അനുഭവങ്ങളില്‍നിന്ന് ആര്‍ജിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് നവീനത്വം കൈവരിക്കാന്‍ കഴിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ അതിരൂപതാ വികാരി ജനറാള്‍ മോണ്‍. ജോസഫ് മുണ്ടകത്തില്‍ അധ്യക്ഷതവഹിച്ചു. സീറോ മലബാര്‍ സഭാതാരം പ്രഫ.കെ.റ്റി. സെബാസ്റ്റ്യന്‍ മുഖ്യാതിഥിയായിരുന്നു. വികാരി ജനറാള്‍ മോണ്‍. മാണി പുതിയിടം മുഖ്യപ്രഭാഷണം നടത്തി. വികാരി ജനറാള്‍ മോണ്‍. ജെയിംസ് പാലയ്ക്കല്‍ കത്തീഡ്രല്‍ വികാരി ഫാ. കുര്യന്‍ പുത്തന്‍പുര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. സോണി കണ്ടങ്കരി, അസി. സെക്രട്ടറി ജോസ് ആനിത്തോട്ടത്തില്‍, മെത്രാപ്പോലീത്തന്‍പള്ളി കൈക്കാരന്‍ ജോബി തൂന്പുങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. 1967 സെപ്റ്റംബര്‍ 14ന് ദൈവദാസന്‍ മാര്‍ മാത്യു കാവുകാട്ടുപിതാവ് എസ്ബി കോളജ് കല്ലറക്കല്‍ ഹാളിലാണ് പാസ്റ്ററല്‍ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തത്. ഭാരതത്തിലെ ആദ്യ പാസ്റ്ററല്‍ കൗണ്‍സിലാണു ചങ്ങനാശേരി അതിരൂപതയില്‍ തുടങ്ങിയത്. വൈകുന്നേരം നാലിനു കൃതജ്ഞതാ ബലിയര്‍പ്പണത്തോടെയാണ് ആഘോഷങ്ങള്‍ ആരംഭിച്ചത്. മോണ്‍. ജെയിംസ് പാലയ്ക്കല്‍, ഫാ. അബ്രാഹം വെട്ടുവയലില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ സന്ദേശം നല്‍കി. അല്മായരുടെ വിളിയും ദൗത്യവും കൂടുതല്‍ ക്രിയാത്മകമാകേണ്ട കാലഘട്ടമാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അതിരൂപതാ ചാന്‍സലര്‍ റവ. ഡോ. ടോം പുത്തന്‍കളം പ്രൊക്യൂറേറ്റര്‍ ഫാ. ഫിലിപ്പ് തയ്യില്‍, സന്ദേശനിലയം ഡയറക്ടര്‍ ഫാ. ജോബി കറുകപ്പറന്പില്‍ കോര്‍പറേറ്റ് മാനേജര്‍ ഫാ. മാത്യു നടമുഖത്ത്, ഫൊറോനാ വികാരിമാരായ ഫാ. ജോണ്‍ മണക്കുന്നേല്‍, ഫാ. ഗ്രിഗറി ഓണംകുളം, പിആര്‍ഒ ജോജി ചിറയില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Image: /content_image/India/India-2017-09-15-03:37:53.jpg
Keywords: ചങ്ങനാ
Content: 5951
Category: 18
Sub Category:
Heading: കത്തോലിക്കാ കോണ്‍ഗ്രസ് നടത്താനിരുന്ന കരിദിനാചരണം 24ലേക്കു മാറ്റി
Content: കോട്ടയം: മദ്യഷാപ്പുകളുടെ ദൂരപരിധി അന്‍പത് മീറ്ററായി കുറച്ച സര്‍ക്കാര്‍ നടപടിക്കെതിരേ 17ന് കത്തോലിക്കാ കോണ്‍ഗ്രസ് നടത്താനിരുന്ന കരിദിനാചരണം 24ലേക്കു മാറ്റി. 17ന് ഫാ. ടോം ഉഴുന്നാലിലിന്റെ മോചനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തില്‍ സിബിസിഐയുടെ പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നതിനാലാണ് കരിദിനാചരണം മാറ്റിയത്. ഈ ദിനത്തില്‍ പ്രാര്‍ത്ഥനാദിനമായി ആചരിക്കും. കോട്ടയത്ത് പ്രസിഡന്റ് വി.വി. അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം, ജോസുകുട്ടി മാടപ്പളളില്‍, ടോണി ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ്, സാജു അലക്‌സ്, ഡേവിസ് പുത്തൂര്‍, ബേബി പെരുമാലി, സൈബി അക്കര, ഡേവീസ് തുളുവത്ത് എന്നിവര്‍ പ്രസംഗിച്ചു.
Image: /content_image/India/India-2017-09-15-04:09:54.jpg
Keywords: കത്തോലിക്ക
Content: 5952
Category: 1
Sub Category:
Heading: ക്രൈസ്തവരും മുസ്ലീംങ്ങളും തമ്മിലുള്ള വിശ്വാസ്യത വീണ്ടെടുക്കണമെന്ന് ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധി
Content: റോം: ഇസ്ലാമിക് സ്റ്റേറ്റിന്റെ അക്രമങ്ങള്‍ നിമിത്തം മങ്ങലേറ്റ ക്രിസ്ത്യാനികള്‍ക്കും മുസ്ലീംങ്ങള്‍ക്കും ഇടയിലുള്ള വിശ്വാസ്യത പുനഃസ്ഥാപിക്കുവാന്‍ ശ്രമിക്കേണ്ടിയിരിക്കുന്നുവെന്ന് റോമിലെ ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസിന്റെ പ്രതിനിധിയായ സിറിയന്‍ വൈദികന്‍ ഫാദര്‍ മ്ന്റാനിയോസ് ഹദ്ദാദ്‌. പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികള്‍ 1400-വര്‍ഷങ്ങളായുള്ള തങ്ങളുടെ പാരമ്പര്യവും നിലനില്‍പ്പും ഉപേക്ഷിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഇറാഖ്, സിറിയ, മാലൂല, ബെയ്റൂട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും അക്രമവും, മതപീഡനവും, ആഭ്യന്തരകലഹവും മൂലം പലായനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് സ്വന്തം ദേശങ്ങളിലേക്ക് തിരികെവരുവാന്‍ കഴിയുമെന്ന പ്രത്യാശയും സിറിയാക്കാരനായ ഫാദര്‍ ഹദ്ദാദ്‌ പ്രകടിപ്പിച്ചു. പശ്ചിമേഷ്യയിലെ ക്രിസ്ത്യന്‍ സാന്നിധ്യം ഒരു തിരഞ്ഞെടുക്കലല്ല, മറിച്ച് ഏറെ അത്യാവശ്യമായ ഒന്നാണ്. നമ്മള്‍ ജീവിച്ചിരുന്ന സ്ഥലങ്ങള്‍ നമ്മുടെ ഭവനങ്ങളും, മാതൃദേശവുമാണ്. ആര്‍ക്കുവേണ്ടി ഏതു സംസ്കാരത്തിനുവേണ്ടിയാണ് നമ്മള്‍ അവ ഉപേക്ഷിക്കുന്നത്. നമ്മള്‍ നമ്മുടെ സ്വന്തം ദേശങ്ങളിലേക്ക് തിരികെപ്പോവുകയും പതുക്കെ പതുക്കെ നമുക്കിടയിലെ വിശ്വാസ്യത തിരികെക്കൊണ്ടുവരികയും വേണം. സഹവര്‍ത്തിത്വം അവസാനിക്കുകയില്ല, അവസാനിക്കുവാന്‍ പാടില്ല. സ്വന്തം ദേശം വിട്ട് പലായനം ചെയ്ത മതന്യൂനപക്ഷങ്ങള്‍ തിരികെ വരുമ്പോള്‍ പലയിടത്തും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും അദ്ദേഹം ചൂണ്ടിക്കാണിച്ചു. പശ്ചിമേഷ്യയില്‍ ക്രൈസ്തവ സാന്നിധ്യമില്ലെങ്കില്‍ പൗരസ്ത്യ മുസ്ലീംങ്ങളും പാശ്ചാത്യ ക്രിസ്ത്യാനികളും തമ്മില്‍ പുതിയൊരു ജിഹാദിന് കാരണമാവുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. സിറിയയില്‍ നിന്നും ഇറാഖില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് പുറത്താക്കപ്പെട്ടതിനാല്‍ അഭയാര്‍ത്ഥികള്‍ക്ക് സ്വന്തം ദേശങ്ങളിലേക്ക് തിരികെ വരുവാനുള്ള സാഹചര്യമുണ്ട്. ഐ‌എസിന്റെ പരാജയം, പശ്ചിമേഷ്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള പരസ്പര സൗഹാര്‍ദ്ദവും, സമാധാനവും പുനസ്ഥാപിക്കാമെന്നുള്ള പ്രതീക്ഷയും നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2017-09-15-04:44:36.jpg
Keywords: സിറിയ